Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
കൊടുങ്ങല്ലൂരിൽ സഞ്ചരിക്കുന്ന ആശുപത്രി മുതിര്‍ന്നവരുടെ മാനസിക ഉല്ലാസത്തിന് വയോജന ക്ലബ്ലുമായി രാജകുമാരി ഗ്രാമപഞ്ചായത്ത് ലോക്ക് ഡൗൺ തടസമായില്ല, മാംഗല്യത്തിന് കുമളി അതിർത്തി സാക്ഷ്യം വഹിച്ചു കോവിഡ് കാലത്ത് സാന്ത്വനമേകാന്‍ -കൂടെയുണ്ട് അങ്കണവാടികള്‍ ഒരു ടെന്‍ഷനുമില്ലാതെ നിരീക്ഷിക്കാന്‍ കോവിഡ് 19 ജാഗ്രത ആപ്പ്

അറിയിപ്പുകള്‍

കൂടുതല്‍ 

കമ്മ്യൂണിറ്റി കിച്ചനുകൾ സജ്ജമാക്കി തിരു.നഗരസഭയും പഞ്ചായത്തുകളും

27/3/2020

തിരു: കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ ആവശ്യക്കാർക്ക് ഭക്ഷണം നൽകുന്നതിനായി തിരുവ നന്തപുരം നഗരസഭയും പഞ്ചായത്തുകളും കമ്മ്യൂണിറ്റി കിച്ചനുകൾ ആരംഭിച്ചു. സംസ്ഥാനത്ത് ആരും പട്ടിണി കിടക്കേണ്ട സാഹചര്യമുണ്ടാവരുതെന്ന മുഖ്യമന്ത്രിയുടെ ആഹ്വാനത്തിന് പിന്നാ ലെയാണിത്. നഗരസഭയുടെ നേതൃത്വത്തിലുള്ള ആദ്യ കമ്മ്യൂണിറ്റി കിച്ചൻ തൈക്കാട് ഗവണ്മെന്റ് എൽ.പി.സ്‌കൂളിലാണ് ആരംഭിച്ചത്. ഉള്ളൂർ ഇ.കെ.നായനാർ ചാരിറ്റബിൾ ട്രസ്റ്റ് റസ്റ്റ് ഹൗസ്, പാറോട്ടുകോണം,കുന്നുകുഴി എന്നിവിടങ്ങളിൽ കമ്മ്യൂണിറ്റി കിച്ചനുകൾ സജ്ജമാക്കി. നഗരസഭ യുടെ നേതൃത്വത്തിൽ കുടുംബശ്രീ,എൻജിഒ,സർവീസ് സംഘടനകൾ,കാറ്ററേഴ്സ് അസോസിയേ ഷൻ എന്നിവയുടെ സഹകരണത്തോടെയാണ് കമ്മ്യൂണിറ്റി കിച്ചനുകൾ പ്രവർത്തിക്കുന്നത്.

വീടുകളിൽ കരുതൽ നിരീക്ഷണത്തിലുള്ളവർക്കും,ലോക്ക്ഡൗൺ കാരണം ഭക്ഷണം ലഭിക്കാതെ ഒറ്റപ്പെട്ട് കഴിയുന്നവർ,ഒറ്റപ്പെട്ട് കഴിയുന്ന പ്രായമായവർ, ഇതരസംസ്ഥാനത്തൊഴിലാളികൾ, നഗര സഭയുടെ ക്വാറന്റൈൻ സെന്ററുകളിൽ കഴിയുന്നവർ,പുത്തരിക്കണ്ടത്ത് താമസിപ്പിച്ചിരിക്കുന്നവർ ക്കും ആവശ്യമായ ഭക്ഷണം സൗജന്യമായി എത്തിക്കുന്നുണ്ട്.മൂന്ന് നേരത്തേക്കുള്ള ഭക്ഷണമാണ് കമ്യൂണിറ്റി കിച്ചണിൽ തയാറാക്കുന്നത്.വെള്ളയ്ക്കടവ്,നന്തൻകോട് എന്നിവിടങ്ങളിൽ മാർച്ച് 28 കമ്മ്യൂണിറ്റി കിച്ചനുകൾ പ്രവർത്തനസജ്ജമാവും.നഗരസഭയുടെ കമ്മ്യൂണിറ്റികിച്ചനുകളിൽപാകം ചെയ്യുന്ന ഭക്ഷണം ആവശ്യമുള്ളവർക്ക് 9496434448,9496434449,9496434450 എന്നീ നമ്പറുകളിൽ വിളിച്ചറിയിക്കുകയോ ചെയ്യാം.വിതരണസൗകര്യത്തിനായി ഭക്ഷണം ആവശ്യമുള്ള ദിവസത്തി ന്റെ തലേദിവസം വിവരം അറിയിക്കണം.വോളന്റിയർ സംഘം ആവശ്യക്കാരുടെ വീടുകളിൽ ഭക്ഷണം എത്തിക്കും.അവശ്യഘട്ടത്തിൽ ജില്ലയിലെ 100 വാർഡുകളിലേക്കും സംവിധാനം ഏർ പ്പെടുത്തുമെന്ന് നഗരസഭാ അധികൃതർ അറിയിച്ചു.

ജില്ലയിൽ പഞ്ചായത്തുകളുടെ നേതൃത്വത്തിൽ നിലവിൽ 48 കമ്മ്യൂണിറ്റി കിച്ചനുകളാണ് സജ്ജ മാക്കിയിരിക്കുന്നത്.ഭക്ഷണം ആവശ്യമുള്ളവർ അതാത് പഞ്ചായത്ത് കമ്മിറ്റി നൽകിയിരിക്കുന്ന നമ്പറുകളിൽ ബന്ധപ്പെടണം.വോളന്റിയർ സംഘത്തിന്റെ സഹായത്തോടെ ഭക്ഷണം വീടുകളിൽ എത്തിക്കും.കുടുംബശ്രീയുടെ നേതൃത്വത്തിലാണ് ഭക്ഷണം തയാറാക്കുന്നത്.ഉച്ചയ്ക്കുള്ള ഭക്ഷണ ത്തിന് 20 രൂപയാണ് വില.രാവിലെയും രാത്രിയുമുള്ള ഭക്ഷണത്തിന് മിതമായ നിരക്കാണ്. ട്രാൻ സ്‌പോർട്ടേഷൻ ചാർജ് അഞ്ചു രൂപയാണ്.കമ്മ്യൂണിറ്റി കിച്ചനുകളിൽ ഭക്ഷണം തയാറാക്കുന്നതി നായി സിവിൽ സപ്ലൈസിൽ നിന്നും 10 രൂപ 90 പൈസയ്ക്ക് അരിയും സപ്ലൈകോയിൽ നിന്നും കുറഞ്ഞ നിരക്കിൽ മറ്റ് അവശ്യ സാധനങ്ങളും ലഭ്യമാണ്.പഞ്ചായത്തിന്റെ നേതൃത്വത്തിൽ അശ രണർക്കും ഇതര സംസ്ഥാനത്തൊഴിലാളികൾക്കും സൗജന്യമായാണ് ഭക്ഷണം നൽകുന്നത്.കമ്മ്യൂ ണിറ്റി കിച്ചനുകളുടെ പ്രവർത്തനം മോണിറ്ററിങ് കമ്മിറ്റി വിലയിരുത്തും.24 മണിക്കൂറും പ്രവർ ത്തിക്കുന്ന കുടുംബശ്രീ കമ്മ്യൂണിറ്റി കിച്ചൻ മോണിറ്ററിങ് സെല്ലിൽ ഭക്ഷണം സംബന്ധിച്ച പരാ തിയും അഭിപ്രായങ്ങളും അറിയിക്കാം.0471-2447552,9446615509,9447894148എന്നീ നമ്പറുകളിൽ ഇതുമായി ബന്ധപ്പെടാം.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



അതുല്‍ പോലീസ് വാഹനത്തില്‍ പരീക്ഷയെഴുതാന്‍ എത്തി

അടിമാലി : രാവിലെ നടന്ന വി.എച്ച് .എസ് ഇ പരീക്ഷ ഉച്ചയ്ക്കാണെന്ന് തെറ്റിധരിച്ച വിദ്യാര്‍ത്ഥി യെ പോലിസ് വാഹനത്തില്‍ പരീക്ഷക്കായി എത്തിച്ചു. അടിമാലി എസ് .എന്‍ .ഡി.പി സ്‌കൂളിലെ വി.എച്ച്.എസ്.ഇ വിഭാഗത്തിലെ രണ്ടാം വര്‍ഷ ഇ. ഇ.ടി വിദ്യാര്‍ത്ഥിയായപണിക്കന്‍കുടികൊ...തുട൪ന്ന് വായിക്കുക


കോവിഡ്-19 പരിശോധനകള്‍ ശക്തിപ്പെടുത്താന്‍ 150 തസ്തികകള്‍

തിരു: സംസ്ഥാനത്ത് കോവിഡ്-19 പരിശോധനകള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി കോവിഡ്-19 ലബോറട്ടറികളില്‍ ആരോഗ്യ വകുപ്പ് എന്‍.എച്ച്.എം. മുഖാന്തിരം 150 താത്ക്കാലിക തസ്തികകള്‍ സൃഷ്ടിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. 19 റിസര്‍ച്ച് ഓഫീസര്‍, 65 ലാബ് ടെക്‌നീഷ്യന്‍...തുട൪ന്ന് വായിക്കുക


കെ എസ് ഡി പിക്ക് റെക്കോഡ് ലാഭം

തിരുവനന്തപുരം: മരുന്ന് നിര്‍മ്മാണരംഗത്തെ ഏക പൊതുമേഖലാസ്ഥാപനമായ കേരളാ സ്റ്റേറ്റ് ഡ്രഗ്‌സ് ആന്റ് ഫാര്‍മസ്യൂട്ടിക്കല്‍സ് (കെഎസ്ഡിപി) കഴിഞ്ഞ സാമ്പത്തികവര്‍ഷം 7.13 കോടിയുടെ റെക്കോഡ് ലാഭം നേടി. 66.25 കോടി രൂപയുടെ ഉല്‍പ്പാദനവും 53.76 കോടിരൂപയുടെ വിറ്റുവര വു...തുട൪ന്ന് വായിക്കുക


വീട്ടുനിരീക്ഷണം ലംഘിക്കുന്നവരെയും വാഹനങ്ങളിലെ അമിതയാത്രക്കാരെയും കണ്ടെത്താന്‍ മിന്നല്‍ പരിശോധന

തിരു:സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ലോക് ഡൗണ്‍ നിയ ന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കാന്‍ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ ജില്ലാപോലീ സ് മേധാവിമാര്‍ക്കു നിര്‍ദ്ദേശം നല്‍കി. വീട്ടുനിരീക്ഷണത്തില്‍ കഴിയുന്നവര്‍ നിര്‍ദ്...തുട൪ന്ന് വായിക്കുക


അടച്ചുപൂട്ടല്‍ ലംഘനം: സംസ്ഥാനത്ത് (26.05.20) ഇന്ന് 718 കേസുകള്‍; 857 അറസ്റ്റ്; പിടിച്ചെടു ത്തത് 292 വാഹനങ്ങള്‍

തിരു: ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 718 പേര്‍ക്കെതി രെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 857 പേരാണ്. 292 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 3154 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റ...തുട൪ന്ന് വായിക്കുക


ശുചീകരണത്തൊഴിലാളികളെ ആദരിച്ച് കേരളാ പോലീസ്

ഫോട്ടോക്യാപ്ഷന്‍ : മെഡിക്കല്‍ കോളേജില്‍ സംഘടിപ്പിച്ച ചടങ്ങില്‍ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ വനിതാ ശുചീകരണത്തൊഴിലാളിക്ക് ഗം ബൂട്ട് സമ്മാനിക്കുന്നു) തിരു: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ശുചീകരണ തൊഴി ലാളികളെ ...തുട൪ന്ന് വായിക്കുക


സന്നദ്ധപ്രവര്‍ത്തകരെ പോലീസ് വോളന്‍റിയര്‍മാരായി നിയോഗിക്കും

തിരു: ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നടപ്പാക്കുന്നതിന് സര്‍ക്കാരിനെ സഹായിക്കാന്‍ തിരഞ്ഞെടുക്ക പ്പെട്ട സന്നദ്ധപ്രവര്‍ത്തകരുടെ സേവനം ഇനി മുതല്‍ പോലീസിനും ലഭിക്കുമെന്ന് സംസ്ഥാന പോ ലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. പോലീസ് വോളന്‍റിയര്‍മാര്‍ എന്നാണ് ഇവ...തുട൪ന്ന് വായിക്കുക


പരീക്ഷ : സ്കൂളിനുമുന്നില്‍ മാതാപിതാക്കള്‍ കൂട്ടംകൂടിയാല്‍ നിയമനടപടി

തിരു: ഇന്ന് ആരംഭിക്കുന്ന സ്കൂള്‍ പരീക്ഷകളുമായി ബന്ധപ്പെട്ട് സംസ്ഥാന പോലീസ് മേധാവിലോക് നാഥ് ബെഹ്റ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. കുട്ടികളുമായി എത്തുന്ന ബസ്സുകള്‍ക്ക് സ്കൂള്‍ കോമ്പൌണ്ടിനകത്തേയ്ക്ക് പ്രവേശിക്കാവുന്നതാണ്. ഇതിന് സൌകര്യമില്ലാ...തുട൪ന്ന് വായിക്കുക


കോവിഡ് പ്രതിരോധം:പത്തനംതിട്ട നഗരത്തിലെ ഓട്ടോറിക്ഷകളില്‍ ഫൈബര്‍ ഷീല്‍ഡുകള്‍ ഘടിപ്പിക്കല്‍ ആരംഭിച്ചു

(പത്തനംതിട്ട പുതിയ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിലെ ഓട്ടോ ഡ്രൈവറായഅജയ കുമാറിന്റെ ഓട്ടോയിലാണ് ആദ്യത്തെ ഷീല്‍ഡും പോസ്റ്ററും മോട്ടോര്‍ വാഹന വകുപ്പിന്റെ സഹായത്തോടെ വീണാ ജോര്‍ജ് എം.എല്‍.എ ഘടിപ്പിച്ചത്. സെന്റ് പീറ്റേഴ്‌സ് ജംഗ്ഷനില്‍ നടന്ന പരിപാടിയില്‍ ആര്‍.ടി.ഒ...തുട൪ന്ന് വായിക്കുക


മുതിര്‍ന്നവരുടെ മാനസിക ഉല്ലാസത്തിന് വയോജന ക്ലബ്ലുമായി രാജകുമാരി ഗ്രാമപഞ്ചായത്ത്

ഇടുക്കി : മുതിര്‍ന്ന പൗരന്മാര്‍ക്കു മാനസികോല്ലാസത്തിനു വേണ്ടി രാജകുമാരി ഗ്രാമപഞ്ചായ ത്തില്‍ പകല്‍വീട് വയോജന വിശ്രമ കേന്ദ്രം ആരംഭിച്ചു. വയോജന വിശ്രമ കേന്ദ്രത്തിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടിസ്സി ബിനു നിര്‍വഹിച്ചു. 60 വയസിനു മുകളിലുള്ള വ...തുട൪ന്ന് വായിക്കുക


വിദേശത്തു നിന്നും 11 പേര്‍കൂടി ഇടുക്കിയിലെത്തി

അടിമാലി: വിദേശത്തു നിന്നും 11 പേര്‍കൂടി ഇടുക്കിയില്‍ എത്തി. സിംഗപൂരില്‍ നിന്നെത്തിയ എട്ടു പേരും മസ്‌ക്കറ്റില്‍ നിന്നുള്ള ഒരു കുടുംബത്തിലെ മൂന്നുപേരുമാണ് 24 ന് പുലര്‍ച്ചയോടെ എത്തിയത്. ഇവരെ അടിമാലിയിലെ സ്വകാര്യ ഹോട്ടലില്‍ നിരീക്ഷണത്തിലാക്കി. സിംഗപൂരി...തുട൪ന്ന് വായിക്കുക


ലോക്ക് ഡൗൺ തടസമായില്ല, മാംഗല്യത്തിന് കുമളി അതിർത്തി സാക്ഷ്യം വഹിച്ചു

കുമളി: കോവിഡ് പ്രതിസന്ധികളൊന്നും പ്രസാദിന്റെയും ഗായത്രിയുടെയും പുതു ജീവിതാരംഭ ത്തിന് തടസമായില്ല. വധുവും വരനും കേരള- തമിഴ്നാട് സ്വദേശികളാകുമ്പോൾ ഇരു സംസ്ഥാന ത്തിന്റെയും അതിർത്തിയായ കുമളി ചെക്ക് പോസ്റ്റു തന്നെ ഈ വിവാഹത്തിന് അനുയോജ്യമായ മണ്ഡപമായി. കമ്...തുട൪ന്ന് വായിക്കുക


സംസ്ഥാനത്തിന്റെ അതിജീവന പാതയിൽ കേരള ബാങ്ക് മുതൽക്കൂട്ടാവും: മുഖ്യമന്ത്രി

തിരു: സംസ്ഥാനത്തിന്റെ അതിജീവന പാതയിൽ കേരള ബാങ്ക് മുതൽക്കൂട്ടാവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഈ സർക്കാരിന്റെ ഏറ്റവും വലിയ സംഭാവനയാണ് കേരള ബാങ്ക്. കേരള ബാങ്ക് അസാധ്യമാണെന്ന് പറഞ്ഞവരുടെ മോഹം അപ്രസക്തമാക്കിയാണ് നിലവിൽ വന്നത്. കോവിഡ് പ്രതിസന്ധ...തുട൪ന്ന് വായിക്കുക


കോവിഡ് 19: അറസ്റ്റിലാകുന്നവരെ കൊണ്ടുവരാന്‍ പ്രത്യേക കേന്ദ്രങ്ങള്‍ തുറക്കാന്‍ നിര്‍ദ്ദേശം

തിരുവനന്തപുരത്തും കണ്ണൂരും അറസ്റ്റിലായവര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ കുറ്റവാളികളെ അറസ്റ്റ് ചെയ്യുമ്പോള്‍ പാലിക്കേണ്ട മുന്‍കരുതലുകള്‍ വ്യക്തമാക്കി സംസ്ഥാന പോലീസ് മേധാവി ലോക് നാഥ് ബെഹ്റ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. ജാ...തുട൪ന്ന് വായിക്കുക


അടച്ചുപൂട്ടല്‍ ലംഘനം: സംസ്ഥാനത്ത് ഇന്ന് 754 കേസുകള്‍; 859 അറസ്റ്റ്; പിടിച്ചെടുത്തത് 288 വാഹനങ്ങള്‍

തിരു : ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 754 പേര്‍ക്കെ തിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 859 പേരാണ്. 288 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 3576 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍...തുട൪ന്ന് വായിക്കുക









Copyright 2018 Pothujanam Publications. All rights reserved.