Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
സംസ്ഥാനത്ത് കല്യാണ്‍ സില്‍ക്ക്‌സിന്റെ വസ്ത്ര നിര്‍മ്മാണ യൂണിറ്റ് വരുന്നു അതിഥി തൊഴിലാളികള്‍ക്ക് ബോധവത്കരണം നല്‍കി എല്ലാ നഗരങ്ങളിലും ബ്രേക്ക് ദ ചെയിന്‍ കാര്‍ട്ടൂണ്‍ മതില്‍ എസ് എ ടി യിൽ പ്രതിരോധ കുത്തിവയ്പ് നൽകുന്ന പ്രകൃയ പുനരാരംഭിച്ചു എയര്‍പോട്ടുകളില്‍ 8 ഇന്‍ഫ്രാറെഡ് വാക്ക് ത്രൂ തെര്‍മ്മല്‍ സ്‌കാനറുകള്‍

ആരോഗ്യം

കൂടുതല്‍ 

മദ്യാസക്തിയുള്ളവര്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ആപത്ത്; മാര്‍ഗനിര്‍ദേശങ്ങളുമായി ആരോഗ്യ വകുപ്പ്

27/3/2020

തിരു: സംസ്ഥാനത്ത് കോവിഡ് 19 കേസുകള്‍ കൂടിയ സാഹചര്യത്തില്‍ ലോക്ക് ഡൗണ്‍ ആയതി നാല്‍ മദ്യലഭ്യതയുടെ കുറവിനെ തുടര്‍ന്ന് സ്ഥിരമായി മദ്യപിച്ചിരുന്നവര്‍ ഏറെ ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറിയിച്ചു. മദ്യാസക്തി മൂലമുണ്ടാകുന്ന ആല്‍ ക്കഹോള്‍ വിഡ്രോവല്‍ സിന്‍ഡ്രോം നിസാരമായി കാണരുത്. ഇതുമൂലമുണ്ടാകുന്ന ശാരീരിക മാനസിക പ്രശ്‌നങ്ങള്‍ കൃത്യമായി കണ്ടുപിടിച്ച് ചികിത്സിച്ചില്ലെങ്കില്‍ ഗുരുതര പ്രശ്‌നങ്ങളോ എന്തിന് ആത്മഹത്യയില്‍പ്പോലും കൊണ്ടെത്തിക്കും. ഇത് മുന്നില്‍ കണ്ട് മാനസികാരോഗ്യ പരി പാടിയുടെ ഭാഗമായി ആരോഗ്യ വകുപ്പ് മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

കോവിഡ് 19 ഐസോലേഷന്‍ ചികിത്സയ്ക്ക് പ്രധാന ആശുപത്രികളെ തെരഞ്ഞെടുത്ത സാഹ ചര്യത്തില്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും കുടുംബാരോഗ്യ കേന്ദ്രങ്ങളിലും സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും ലഹരിമുക്ത ചികിത്സയ്ക്കുള്ള സൗകര്യമേര്‍പ്പെടുത്തിയിട്ടുണ്ട്. മാനസികാരോഗ്യ ത്തിനായി കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ ആശ്വാസ് ക്ലിനിക്കുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇത്തരക്കാ രെ ചികിത്സിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങളും നല്‍കി. മാനസികാരോഗ്യ പരിപാടി വഴി എല്ലാകേന്ദ്ര ങ്ങളിലും ഇതിനുവേണ്ട മരുന്നുകളും എത്തിച്ചു. എന്തെങ്കിലും ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ഈകേന്ദ്ര ങ്ങളിലെത്തിയാല്‍ മതി. കൂടുതല്‍ ചികിത്സ ആവശ്യമാണെങ്കില്‍ താലൂക്ക്, ജനറല്‍, ജില്ലാതല ആശുപത്രിയിലേക്ക് റഫര്‍ ചെയ്യുന്നതാണ്. എല്ലാ ജില്ലകളിലും ഇവരുടെ ചികിത്സയ്ക്കായി 20കിട ക്കകള്‍ തയ്യാറാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിരീക്ഷണത്തില്‍ ഉള്ളവരാണ് ഇത്തരക്കാരെ ങ്കില്‍ അവരെ ഐസൊലേഷനില്‍ ചികിത്സിക്കുന്നതാണ്.

ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍, ആശാവര്‍ക്കര്‍മാര്‍, മറ്റ് ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ മുഖേന ബോധവത്ക്കരണവും നടത്തുന്നുണ്ട്.

ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

സ്ഥിരമായി മദ്യപിച്ചു കൊണ്ടിരിക്കുന്നവര്‍ അതായത് എല്ലാ ദിവസവുംമദ്യപിച്ച് കൊണ്ടിരുന്നവര്‍ ഏറെ ശ്രദ്ധിക്കണം.

അസ്വസ്ഥത, ക്ഷോഭം, വിഭ്രാന്തി, വിശപ്പില്ലായ്മ, അമിതമായ വിയര്‍പ്പ്, മനംപിരട്ടല്‍, ശര്‍ദ്ദി, ഉത്കണ്ഠ, സങ്കോചം, വിറയല്‍, ശക്തമായ തലവേദന, അപസ്മാരം, ഉറക്കമില്ലായ്മ തുടങ്ങിയ ലക്ഷ ണങ്ങള്‍ ഉണ്ടെങ്കില്‍ ഡോക്ടറുടെ സഹായം തേടണം. സ്ഥിരമായി മദ്യപിക്കുന്നവര്‍ മദ്യപാനം നിര്‍ത്തി ഏതാനും ദിവസങ്ങള്‍ക്കകം ഈ ലക്ഷണങ്ങള്‍ ഉണ്ടായാല്‍ ആള്‍ക്കഹോള്‍ വിഡ്രോവല്‍ സിന്‍ഡ്രോം ആകാന്‍ സാധ്യതയുണ്ട്.

ഈ ലക്ഷണങ്ങള്‍ എന്തെങ്കിലും ഉണ്ടായാല്‍ ഉടന്‍ തന്നെ ആശുപത്രിയില്‍ പോകണം. പനിയോ ജലദോഷമോ അങ്ങനെ എന്തെങ്കിലും അസുഖം ഉണ്ടെങ്കില്‍ അത് ഉറപ്പായും അറിയിക്കണം.

ആല്‍ക്കഹോള്‍ വിഡ്രോവല്‍ സിന്‍ഡ്രോം ചികിത്സകൊണ്ട് സുഖപ്പെടും. പക്ഷേ ചികിത്സിക്കാതി രുന്നാല്‍ ചിലപ്പോള്‍ ഡിലീരിയം ആകാന്‍ സാധ്യതയുണ്ട്. അങ്ങനെയൊരു സാഹചര്യം ഒഴിവാ ക്കണം.

സാനിറ്റൈസറില്‍ അടങ്ങിയിട്ടുള്ള ഐസോ പ്രൊപ്പൈല്‍ ആല്‍ക്കഹോള്‍ വിഷമാണ്. മദ്യത്തിന് പകരമായി ഇത് ഉപയോഗിച്ചാല്‍ മരണം വരെ സംഭവിക്കാം. അതിനാല്‍ ലഹരിക്കായി മറ്റേതെ ങ്കിലും രീതി ഒരിക്കലും തെരഞ്ഞെടുക്കരുത്. ഈ അവസ്ഥയില്‍ മറ്റൊരു അപകടം കൂടിക്ഷണി ച്ചു വരുത്തുന്നതാകും അത്.

സഹായത്തിന് ആരോഗ്യ വകുപ്പിന്റെ ദിശ നമ്പരിലേക്കോ (1056, 0471 2552056) ജില്ല മാനസികാ രോഗ്യ കേന്ദ്രം നോഡല്‍ ഓഫീസര്‍മാരുടെ നമ്പരുകളിലേക്കോ വിളിക്കാവുന്നതാണ്.

-


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



ആരോഗ്യമുള്ള നാടിന് വൃത്തിയുള്ള വീട് - ഹരിതകേരളം മിഷന്‍ ചാലഞ്ചില്‍ മേയ് 31 വരെ പങ്കെടുക്കാം

തിരു: ലോക്ഡൗണ്‍ കാലത്ത് ഗാര്‍ഹിക മാലിന്യ സംസ്‌കരണം മുന്‍നിര്‍ത്തി ഹരിതകേരളം മിഷന്‍ സംഘടിപ്പിക്കുന്ന ആരോഗ്യമുള്ള നാടിന് വൃത്തിയുള്ള വീട് ചാലഞ്ചില്‍ ഈ മാസം 31 വരെ പങ്കെ ടുക്കാം. പകര്‍ച്ചവ്യാധികള്‍ തങ്ങളുടെ വീടുകളില്‍ നിന്നും പടരുവാനുള്ള സാഹചര്യം ഒഴിവ...തുട൪ന്ന് വായിക്കുക


(21.05.20)ഇന്ന് 24 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു:ചികിത്സയിലുള്ളത് 177 പേര്‍; ഇന്ന് 8 പേര്‍ രോഗമുക്തി നേടി; ഇതുവരെ രോഗമുക്തി നേടിയവര്‍ 510: പുതിയ 3 ഹോട്ട് സ്‌പോട്ടുകള്‍

തിരു: ഇന്ന് കേരളത്തില്‍ 24 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 5 പേര്‍ക്കും കണ്ണൂര്‍ ജില്ല യില്‍ നിന്നുള്ള 4 പേര്‍ക്കും കോട്ടയം, തൃശൂര്‍ ജില്ലകളില്‍ നിന്നുള്ള 3 പേര...തുട൪ന്ന് വായിക്കുക


കോവിഡ് കാലത്തെ ആരോഗ്യ വിചാരം :തൃശൂർ ജില്ലയിൽ ഓൺലൈൻ പരിശീലനം വരുന്നു

തൃശൂർ : കോവിഡ് കാലത്തെ ആരോഗ്യ പരിചരണത്തിന് ഓൺലൈൻ പരിശീലന മാതൃകയു മായി ഭാരതീയ ചികിത്സാ വകുപ്പ്. ആയുഷ് മിഠായി എന്ന് പേരിട്ടിരിക്കുന്ന വാട്ട്സ്ആപ്പ് ഓൺ ലൈൻ പരിശീലനത്തിന്റെ ആദ്യഘട്ടത്തിലെ ക്ലാസുകൾ തിങ്കളാഴ്ച(മെയ് 25) മുതൽ ആരംഭിക്കും. ജീവിതശൈലി രോഗങ്ങ...തുട൪ന്ന് വായിക്കുക


സ്വാന്തന പരിചരണം നൽകുന്നവരുടെ 200 കുടുംബങ്ങൾക്ക് സൗജന്യ ഭക്ഷ്യധാന്യ കിറ്റ്

പുന്നയൂർക്കുളം പഞ്ചായത്തിലെ പാലിയേറ്റീവ് കെയർ വിഭാഗം ജീവനക്കാരുടെ 200 കുടുംബങ്ങൾ ക്ക് സൗജന്യ ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്യുന്നു. വാർധക്യ അവശതകളാൽ കിടപ്പിലായവർ, അപകടങ്ങൾ, ജന്മനാ വൈകല്യങ്ങളുള്ളവർ, കാൻസർ, ഡയാലിസിസ് പേഷ്യന്റ്, തുടങ്ങി മാരക രോഗങ്ങൾ ഉള്ള...തുട൪ന്ന് വായിക്കുക


കോവിഡ് ജാഗ്രത: കുഞ്ഞുങ്ങള്‍ക്ക് പ്രത്യേക കരുതല്‍ വേണം

ആലപ്പുഴ: കോവിഡ് 19 വൈറസ് ജാഗ്രതക്കാലത്ത് വളരെ പ്രധാനപ്പെട്ടതാണ് കുഞ്ഞുങ്ങളുടെ പരിചരണം. പ്രത്യേക കരുതലോടെയാവണം മുലയൂട്ടല്‍. കരുതല്‍ നിരീക്ഷണത്തില്‍ കഴിയു ന്നവര്‍ വീട്ടിലെ കുട്ടികളുമായുള്ള സമ്പര്‍ക്കം പൂര്‍ണമായും ഒഴിവാക്കണം. നിരീക്ഷണത്തില്‍ അല്ലാത്തവരു...തുട൪ന്ന് വായിക്കുക


മോഹന്‍ലാലിന്‍റെ ജന്മദിനത്തില്‍ ആരാധകര്‍ അവയവദാനസമ്മതപത്രം നല്‍കും

തിരു: മോഹന്‍ലാലിന്‍റെ ജന്മദിനത്തില്‍ കേരളമെമ്പാടുമുള്ള ആരാധകരുടെ മസ്തിഷ്ക മരണാനന്തര അവയവദാനസമ്മതപത്രം മൃതസഞ്ജീവനിയിലേയ്ക്കെത്തും. സംസ്ഥാനത്താകെയുള്ള മോഹന്‍ ലാല്‍ ഫാന്‍സ് അസോസിയേഷന്‍ അംഗങ്ങളാണ് മൃതസഞ്ജീവനി ഗുഡ്വില്‍ അംബാസഡര്‍ കൂടി യായ മോഹന്‍ലാലിന്‍റെ ...തുട൪ന്ന് വായിക്കുക


കുട്ടികളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനുള്ള പുതുസംരംഭം-തേനമൃത്- ന്യൂട്രി ബാറുകള്‍ വിതരണo തുടങ്ങി

തിരു: കോവിഡ് കാലത്ത് 3 വയസ് മുതല്‍ 6 വയസുവരെയുള്ള കുട്ടികളുടെ പോഷണക്കുറവ് പരിഹരിക്കുന്നതിന് സംസ്ഥാന വനിതാ ശിശുവികസന വകുപ്പും കേരള കാര്‍ഷിക സര്‍വകലാ ശാലയുടെ വെളളാനിക്കര ഹോര്‍ട്ടികള്‍ച്ചര്‍ കോളേജിലെ കമ്മ്യൂണിറ്റിസയന്‍സ് വിഭാഗവുംസംയു ക്തമായി തയ്യാറാക്കി...തുട൪ന്ന് വായിക്കുക


അടാട്ട് പഞ്ചായത്തിൽ സൗജന്യ മരുന്നുവിതരണം ആരംഭിച്ചു

തൃശൂർ : അടാട്ട് ഗ്രാമ പഞ്ചായത്തിൽ ജീവൻ രക്ഷാ മരുന്നുകളുടെ സൗജന്യ വിതരണംആരംഭിച്ചു. പഞ്ചായത്ത് തനത് ഫണ്ടിൽ നിന്ന് അഞ്ചുലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.നിർധ നരായ അർബുദ രോഗികൾക്കുള്ള മരുന്നുകൾ, ഡയാലിസിസിനു വിധേയരായവർക്കുള്ള മരുന്നു കൾ, അവയവ...തുട൪ന്ന് വായിക്കുക


വയോജനങ്ങളെ വീടുകളിലെത്തി പരിശോധിച്ച് ഡോക്ടർമാർ

തൃശൂർ : കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച ലോക് ഡൗൺ സൗഹചര്യത്തിൽ 65 വയസിന് മുകളിൽ പ്രായമുള്ള വയോജനങ്ങളെ ചേലക്കര ഗവ: ആയുർവേദ ആശുപത്രിയിലെ ഡോക്ടർമാർ വീടുകളിലെത്തി പരിശോധിച്ചു. വയോജനങ്ങൾ പുറത്തിറങ്ങുന്നത് അപകടകരമായ സാഹചര്യത്തിലാണിത്. ആശുപത്...തുട൪ന്ന് വായിക്കുക


ഡെങ്കിപ്പനി: ശ്രദ്ധിക്കേണ്ടവ

കൊല്ലം : വീടും പരിസരവും പൊതുസ്ഥലങ്ങളും വൃത്തിയായി സൂക്ഷിക്കുക. ഡെങ്കിപ്പനി പരത്തു ന്ന ഈഡിസ് കൊതുകുകള്‍ വീട്ടിലും പരിസരത്തുമാണ് കൂടുതലായും മുട്ടയിട്ട് പെരുകുന്നത്. ഒരു കൊതുക് ഒരു സമയം 100-200 വരെ മുട്ടകള്‍ ഇടാം. മുട്ട വിരിഞ്ഞ് കൊതുകാവാന്‍ ഒരാഴ്ച സമയ മ...തുട൪ന്ന് വായിക്കുക


ഇന്ന് 11 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു: 4 പേര്‍ രോഗമുക്തി നേടി; ഇനി ചികിത്സയില്‍ 87 പേര്‍; ഇതുവരെ രോഗമുക്തി നേടിയവര്‍ 497:ഇന്ന് പുതിയ 6 ഹോട്ട് സ്‌പോട്ടുകള്‍ കൂടി

തിരു: ഇന്ന് കേരളത്തില്‍ 11 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും കോഴിക്കോട് ജില്ല യില്‍ നിന്നുള്ള 3 പേര്‍ക്കും പാലക്കാട്, മലപ്പുറം ജില്ലകളില്‍ നിന്നുള്ള 2...തുട൪ന്ന് വായിക്കുക


കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾ: ആശ വർക്കർമാർക്ക് ഫെയ്‌സ് ഷീൽഡുകളും സാനിറ്റൈസറുകളും വിതരണം ചെയ്തു

ആലപ്പുഴ: ജില്ലയിൽ കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവ ഇടപെടൽ നടത്തിവരുന്ന ആശ വർക്കർമാർക്ക് സുരക്ഷ ഒരുക്കുന്നതിനായി ജില്ല പഞ്ചായത്ത് ഫെയ്‌സ് ഷീൽഡുകളും സാനി റ്റൈസറുകളും വാങ്ങി നൽകി. ജില്ല പഞ്ചായത്ത് ഹാളിൽ ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ അധ്യക്...തുട൪ന്ന് വായിക്കുക


ജാഗ്രത വേണം; ഡെങ്കിപ്പനിക്കും എലിപ്പനിക്കുമെതിരെ

കോട്ടയം: കോവിഡ് -19 പ്രതിരോധം തുടരുന്നതിനൊപ്പം ജില്ലയില്‍ ഡെങ്കിപ്പനിക്കും എലിപ്പനിക്കു മെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് കോട്ടയം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ജേക്കബ് വര്‍ഗീസ് നിര്‍ദേശിച്ചു. ഇതിനോടകം ചില കേന്ദ്രങ്ങളില്‍ രണ്ടു രോഗങ്ങളും റിപ്പോര്‍ട്ട് ചെയ...തുട൪ന്ന് വായിക്കുക


ദേശീയ ഡെങ്കിപ്പനി ദിനം: ഡെങ്കിപ്പനി നിയന്ത്രണത്തിന് പൊതുജന പങ്കാളിത്തം അനിവാര്യം

തിരു: കോവിഡ്-19 ബാധയ്‌ക്കെതിരെ ഒറ്റക്കെട്ടായി പൊരുതുമ്പോഴും ഡെങ്കിപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങളിലും അതീവ ജാഗ്രത പാലിക്കാന്‍ ശ്രദ്ധിക്കേണ്ടതാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എല്ലാ വര്‍ഷവും മേയ് 16ന് ദേശീയ ഡെങ്കിപ്പനി ദിനമ...തുട൪ന്ന് വായിക്കുക


ഇന്ന് 10 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു : ഇനി ചികിത്സയിലുള്ളത് 41 പേര്‍; ഒരാള്‍ രോഗമുക്തി നേടി; ഇതുവരെ രോഗമുക്തി നേടിയവര്‍ 490:ഇന്ന് പുതിയ ഹോട്ട് സ്‌പോട്ട് ഇല്ല

തിരു: സംസ്ഥാനത്ത് ഇന്ന് 10 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കും, വയനാട്, പാല ക്കാട് ജില്ലകളില്‍ നിന്നുള്ള 2 പേര്‍ക്കും കോട്ടയം, കണ്ണൂര്‍, കോഴിക്കോട് ജില്...തുട൪ന്ന് വായിക്കുക









Copyright 2018 Pothujanam Publications. All rights reserved.