Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
മലപ്പുറം ജില്ലയില്‍ രണ്ട് ബ്രാന്‍ഡുകളിലുള്ള മുളകുപൊടി നിരോധിച്ചു കോവിഡിനെ അതിജീവിച്ച യുവതി പെണ്‍കുഞ്ഞിന് ജന്മമേകി ആരോഗ്യ, ഫാര്‍സ്യൂട്ടിക്കല്‍ മേഖല ഒഴികെ പുനരാരംഭിക്കാന്‍ സമയം എടുക്കുമെന്ന് പ്രൊജക്ട്‌സ് ടുഡെ സര്‍വ്വേ ലോക്ക്ഡൗൺ ഇളവുകൾ ദുരുപയോഗം ചെയ്യാൻ അനുവദിക്കില്ല ശുചീകരണത്തൊഴിലാളികളെ ആദരിച്ച് കേരളാ പോലീസ്

അറിയിപ്പുകള്‍

കൂടുതല്‍ 

ഏപ്രിൽ 1 മുതൽ കൺസ്യൂമർഫെഡ് ഓൺലൈൻ വ്യാപാരത്തിലേയ്ക്

26/3/2020

തിരു : കോവിഡ് 19 പ്രതിരോധ കാലത്ത് സാമൂഹിക ഉത്തരവാദിത്വം നിറവേറ്റികൊണ്ട് കൺ സ്യൂമർഫെഡറേഷൻ അതിവിപുലമായി വിപണിയിൽ ഇടപെട്ടുകൊണ്ടിരിക്കുകയാണ്.പലചരക്കു സാധനങ്ങളുടെ ആവശ്യകത അനിയന്ത്രിതമായി വർധിച്ചു വരികയാണ്. അവശ്യ സാധനങ്ങൾ ജനങ്ങളിൽ എത്തിക്കാൻ എല്ലാ വില്പന ശാലകളിലെയും കൺസ്യൂമർഫെഡ് ജീവനക്കാർ സാമൂ ഹിക ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ട് തന്നെ അർപ്പണ മനോഭാവത്തോടെ ജനങ്ങൾക്കു വേണ്ടി ജോലി ചെയ്യുകയാണ്.

തടസ്സമില്ലാത്ത വിപണനം ഉറപ്പു വരുത്തുന്നതിനായി അരിയും പഞ്ചസാരയും ഉൾപ്പെടെയുള്ളവ യുടെ സംഭരണം ഫെഡറേഷൻ ഇരട്ടിയാക്കി. നിലവിൽ മൂന്നു ആഴച്ചത്തേയ്ക് വിതരണത്തിനുള്ള സാധങ്ങൾ കൺസ്യൂമർഫെഡിൽ ലഭ്യമാണ്. സാധനങ്ങളുടെ കൂടുതൽ ലഭ്യത ഉറപ്പു വരുത്തുന്ന തിനായി 30 കോടിയുടെ സാധനങ്ങൾ വരും ദിവസങ്ങളിൽ ഇറക്കുന്നതിനുള്ള അടിയന്തിര നട പടികൾ ഇതിനോടകം ഫെഡറേഷൻ സ്വീകരിച്ചു കഴിഞ്ഞു. ആന്ധ്രാ,കർണാടക,തമിഴ്നാട് ചെക്ക് പോസ്റ്റുകളിൽ തടഞ്ഞു വെച്ചിട്ടുള്ള ലോറികളിൽ കൺസ്യൂമർഫെഡിന്റെ ഓർഡർ അനുസരിച്ചു ള്ള സാധങ്ങൾ കേരളത്തിൽ എത്തിക്കുവാനുള്ള നടപടികൾ സ്വീകരിക്കുന്നതിനായി സർക്കാ രിന്റെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിനുമുള്ള അടിയന്തിര നടപടികൾ ഇതിനോടകം ഫെഡറേഷൻ സ്വീകരിച്ചു കഴിഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും, സഹകരണ മന്ത്രിയുടെഓഫീസിൽ നിന്നും വലിയ സഹായങ്ങൾ ചെയ്തു വരുന്നു.

വരും ദിവസങ്ങളിൽ ആവശ്യമായ സാധനങ്ങൾ സംഭരിക്കുന്നതിനുള്ള ഇടപെടലാണ് കൺസ്യൂ മർ ഫെഡ് നടത്തിക്കൊണ്ടിരിക്കുന്നത് എന്നും, ഇത്തരം സാഹചര്യത്തിൽ സാധനങ്ങളുടെ വില അകാരണമായി വര്ധിപ്പിക്കുവാനുള്ള ചില വിതരണക്കാരുടെ ശ്രമം കർനമായി നേരിടുമെന്നും, പ്രതിസന്ധി ഘട്ടത്തിൽ സംഭരണത്തിനോട് സഹകരിക്കാത്ത വിതരണക്കാർക്കെതിരെ സർക്കാരു മായി ആലോചിച്ചു നടപടി സ്വീകരിക്കുമെന്നും കൺസ്യൂമർഫെഡ് ചെയർമാൻ എം.മെഹബൂബ്, മാനേജിംഗ് ഡയറക്ടർ V.M മുഹമ്മദ് റഫീഖ് IPS അറിയിച്ചു.

സംസ്ഥാനത്തെ 182 ത്രിവേണി സൂപ്പർ മാർക്കറ്റുകളും, സഹകരണ സ്ഥാപനങ്ങളിലൂടെ സഹകര ണ സംഘങ്ങൾ മുഖേന നടത്തുന്ന നീതി സ്റ്റോറുകളും, മലയോര, തീരദേശ മേഖലകളിൽ സഞ്ച രിക്കുന്ന 45 മൊബൈൽ ത്രിവേണികളും,, കേരളത്തിലെ സഹകരണ സംഘങ്ങളും,കൺസ്യൂമർ ഫെഡും നടത്തുന്ന ആയിരത്തോളം നീതി സ്റ്റോറുകളും, രാവിലെ 10 മണി മുതൽ വൈകുന്നേ രം 5 മണിവരെ തുറന്നു പ്രവർത്തിക്കുന്നു. കൺസ്യൂമർഫെഡിന്റെ വിദേശമദ്യ ഷോപ്പുകൾ അട ച്ചിട്ടിരിക്കുന്നതിനാൽ ഇവിടെ ജോലിചെയ്യുന്ന ജീവനക്കാരെ കൂടി ത്രിവേണി സൂപ്പർ മാർക്കറ്റു കളുടെ സുഗമമായ പ്രവർത്തനത്തിനായി പുനർവിന്യസിപ്പിച്ചിട്ടുണ്ട്.

പ്രതിരോധത്തിനാവശ്യമായ സാനിറ്റയിസ്റുകളും, മാസ്കുകളും കൺസ്യൂമർ ഫെഡിന്റെ എല്ലായൂണി റ്റുകളിലും ജീവനക്കാരുടെ രോഗ പ്രതിരോധത്തിനായി സൗജന്യമായി എത്തിച്ചു നൽകിയിട്ടുണ്ട്. ശാരീരികമായ അകലം പാലിച്ചുകൊണ്ട്‌ പ്രതിരോധത്തിനാവശ്യമായ എല്ലാ നടപടികളുംസ്വീകരി ച്ചുകൊണ്ട് വിപണ രംഗത്ത് സജീവമായി പ്രവർത്തിക്കണമെന്ന് എല്ലാ ജീവനക്കാർക്കും നിർദേശം നൽകിയിട്ടുണ്ട്.

കൊറോണ വൈറസ് വ്യാപനകാലത്തെ കൺസ്യൂമർഫെഡ് പ്രവർത്തനംവിലയിരുത്തുന്നതിനായി സഹകരണ വകുപ്പ് മന്ത്രി വിളിച്ചു ചേർത്ത അവലോകന യോഗത്തിന്റെ തീരുമാനത്തിന്റെ അടി സ്ഥാനത്തിൽ, തിരുവനന്തപുരം എറണാകുളം എന്നിവിടങ്ങളിൽ ഹോം ക്വറൻന്റയിനിലായആളു കൾക്ക് അവശ്യ സാധനങ്ങൾ എത്തിക്കുന്നതിനായി ഹോം ഡെലിവറി പദ്ധതി ആരംഭിച്ചു കഴി ഞ്ഞു. നല്ല പ്രതികരണമാണ് ഈ പദ്ധതിക്ക് ലഭിച്ചിട്ടുള്ളത്. തിരുവനന്തപുരത്ത്‌ ഏകദേശം 500 കുടുംബങ്ങൾക്കും, എറണാകുളത്ത്‌ ഏകദേശം 100 കുടുംബങ്ങൾക്കും ഈ പദ്ധതി പ്രകാരം സാധനങ്ങൾ എത്തിച്ചു നൽകി.

എറണാകുളത്തെയും, തിരുവനന്തപുരത്തെയും മികച്ച പ്രതികരണത്തിൻറെ അടിസ്ഥാനത്തിൽ മലപ്പുറം, ആലപ്പുഴ, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽ കൂടി ഹോം ഡെലിവറി പദ്ധതി ആരംഭിക്കുന്നതിന് നടപടികൾ സ്വീകരിച്ചിട്ടുണ്ട് .

കൊറിയർ സർവീസ് ഇല്ലാത്തതിനാൽ വലിയ വിഷമം സഹിച്ചാണെങ്കിലും നീതി മെഡിക്കൽ സിൽ മരുന്നുകൾ എത്തിക്കാൻ ശ്രമിക്കുന്നുണ്ട്. വാടകയ്ക്ക് വണ്ടി കിട്ടാത്തതും സാമൂഹികപ്രശ്ന ങ്ങളും അതിജീവിച്ച്‌ വലിയ ത്യാഗമനോഭാവത്തോടെയാണ് ജീവനക്കാർ ഈരംഗത്തുപ്രവർത്തിച്ചു കൊണ്ടിരിക്കുന്നത്. 15000 സാനിറ്റൈസറുകളും, 2 ലക്ഷം മാസ്കുകളുംഇതുവരെയായികൺസ്യൂമർ ഫെഡ് വിതരണം നടത്തി. ആലപ്പുഴ KSDP നിന്നും സർക്കാർ നിർദ്ദേശപ്രകാരം സാനിറ്റൈസർ നീതി മെഡിക്കൽ സ്റ്റോർ വഴി വില്പന നടത്തുന്നതിനായി ലഭിക്കുന്നുണ്ട്. നീതി മെഡിക്കൽസ്റ്റോ റുകളിൽ 35 കോടിയുടെ മരുന്നുകൾ സ്റ്റോക്കുണ്ട്. എല്ലാ നീതി മെഡിക്കൽ സ്റ്റോറുകളിലും മരു ന്നിൻറെ ലഭ്യത ഉറപ്പുവരുത്തി തുറന്ന് പ്രവർത്തിക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ട്.

ജീവനക്കാരുടെ ആത്മവീര്യം വർദ്ധിപ്പിക്കുവാനായി എല്ലാ ജീവനക്കാർക്കും 30 ദിവസത്തെ ലീവ് സറണ്ടർ ഈ മാസം 25-ന് നൽകി. ലീവ്സറൻഡറിന് അർഹത ഇല്ലാത്തവർക്ക് ഈ മാസo ശമ്പളം മുൻകൂറായി നൽകുo.

ഏപ്രിൽ 1 മുതൽ ഓൺലൈൻ വ്യാപാരത്തിലേയ്ക് കൂടി

ഉപഭോക്താക്കളുടെ സൗകര്യാർത്ഥം കൺസ്യൂമർഫെഡ് ഓൺലൈൻ വ്യാപാരത്തിലേയ്ക് കൂടി പ്രവേശിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ആദ്യഘട്ടമായി തിരുവനന്തപുരത്തും, എറണാകുളത്തും, കോഴിക്കോടും 2020 ഏപ്രിൽ 1 മുതൽ ആരംഭിക്കുന്നതിനാണ് ഉദ്ദേശിക്കുന്നത്. അവശ്യ സാധ നങ്ങൾ അടങ്ങിയ 4 തരം കിറ്റുകളാണ് ഓൺലൈൻ ആയി ലഭിക്കുക. ഓൺലൈൻ ഇന്റെൻഡ് നടത്തുന്നതിന്റെ പിറ്റേ ദിവസം ഡോർ ഡെലിവറി നടത്തും. എറണാകുളത്തേയും തിരുവനന്ത പുരത്തെയും 5 സോണുകളായി തരം തിരിച്ചാണ് ഡോർ ഡെലിവറി നടത്തുക. ത്രിവേണിസൂപ്പർ മാർക്കറ്റുകളിൽ ലഭിക്കുന്ന അതെ നിരക്കിലാണ് ഓൺ ലൈനിലും സാധനങ്ങൾ ലഭിക്കുക. ഡെലിവറി ചാർജ് അനുബന്ധമായി ബില്ലിൽ ഈടാക്കും. ഓൺലൈൻ വ്യാപാരത്തിന്റെ രണ്ടാം ഘട്ടമായി എല്ലാ ജില്ലകളിലും ആരംഭിക്കുന്നതിനും, ത്രിവേണികളിൽ ലഭ്യമാകുന്ന എല്ലാ ഇന ങ്ങളും ലഭ്യമാക്കുന്നതിനും ആലോചിക്കുന്നു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം84 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു, മൂന്നു പേർക്ക് രോഗമുക്തി, ആറ് പുതിയ ഹോട്ട്സ്പോട്ട് കൂടി

തിരു : കേരളത്തിൽ വ്യാഴാഴ്ച 84 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രിപിണറായി വിജയൻ പറഞ്ഞു. ഒരുദിവസം റിപ്പോർട്ടുചെയ്യുന്ന ഏറ്റവും ഉയർന്ന സംഖ്യയാണിത്. ഇതിൽ അഞ്ചുപേരൊഴികെ രോഗം ബാധിച്ചവർ സംസ്ഥാനത്തിനു പുറത്തുനിന്ന് വന്നവരാണ്. 31 പേർ വിദേശത്തുനിന്...തുട൪ന്ന് വായിക്കുക


സാമൂഹിക സന്നദ്ധസേന സജ്ജം, സജീവം, മഴക്കെടുതി നേരിടാനും ഉപയോഗിക്കും

തിരു: സംസ്ഥാനത്ത് രൂപം കൊടുത്ത സാമൂഹിക സന്നദ്ധസേനയിലെ വളണ്ടിയർമാർ കോവി ഡിനെതിരായ പോരാട്ടത്തിൽ അർപ്പണബോധത്തോടെ സജീവമായി രംഗത്തുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വളണ്ടിയർമാർക്ക് ഇൻഷുറൻസ് പരിരക്ഷ നൽകാൻ കഴിയുമോ എന്നത് സർക്കാർ പരിശോധിക്കും. പ...തുട൪ന്ന് വായിക്കുക


എം.പി വീരേന്ദ്ര കുമാർ അന്തരിച്ചു

കോഴിക്കോട്: പ്രമുഖ സോഷ്യലിസ്റ്റ് നേതാവു൦ മുൻ കേന്ദ്രമന്ത്രിയുമായിരുന്നു എം.പി വീരേന്ദ്ര കുമാർ അന്തരിച്ചു. മാതൃഭൂമി ദിനപത്രത്തിന്റെ ചെയർമാനും മാനേജിങ് എഡിറ്ററും മലബാറിലെ പ്രമുഖ പ്ലാന്ററുമാണ് ഇദ്ദേഹം. ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട്ട് സ്വകാര്യ ആ...തുട൪ന്ന് വായിക്കുക


കൃത്രിമ നിറം:മലപ്പുറം ജില്ലയില്‍ രണ്ട് ബ്രാന്‍ഡുകളിലുള്ള മുളകുപൊടി നിരോധിച്ചു

മലപ്പുറം: അനുവദനീയമല്ലാത്ത അളവില്‍ കൃത്രിമ നിറം കലര്‍ത്തി നിര്‍മിക്കുന്ന -തനിമ, ചാംസ്- എന്നീ ബ്രാന്‍ഡുകളിലുള്ള മുളകുപൊടികള്‍ ജില്ലയില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് നിരോധിച്ചു.മുളകു പൊടിയുടെ നിര്‍മ്മാണം, വിതരണം, സംഭരണം, വിപണനം എന്നിവയ്ക്കെല്ലാം നിരോധനംഏര്‍...തുട൪ന്ന് വായിക്കുക


കോട്ടയം ജില്ലയില്‍നിന്നും 610 അതിഥി തൊഴിലാളികള്‍ ഝാര്‍ഖണ്ഡിലേക്ക് മടങ്ങി

കോട്ടയം ജില്ലയില്‍നിന്നും 610 അതിഥി തൊഴിലാളികള്‍ സ്വദേശമായ ഝാര്‍ഖണ്ഡിലേക്ക് മടങ്ങി. വിവിധ കേന്ദ്രങ്ങളില്‍നിന്ന് 20 കെ.എസ്.ആര്‍.ടി.സി ബസുകളില്‍ തൊഴിലാളികളെ എത്തിച്ചാണ് ഇന്ന്(മെയ് 28) വൈകുന്നേരം 3.45നു പുറപ്പെട്ട ട്രെയിനില്‍ യാത്രയാക്കിയത്. കോട്ടയം-12...തുട൪ന്ന് വായിക്കുക


കോവിഡിനെ അതിജീവിച്ച യുവതി പെണ്‍കുഞ്ഞിന് ജന്മമേകി : മഞ്ചേരി ഗവ.മെഡിക്കല്‍ കോളജിനിത് അപൂര്‍വ നേട്ടം

മഞ്ചേരി: കോവിഡ് 19 ഭേദമായതിന്റെ ആശ്വാസത്തിനൊപ്പം ഇരട്ടി മധുരവുമായി ആലപ്പുഴ ആര്യാട് സ്വദേശിനി ജിന്‍സി പെണ്‍കുഞ്ഞിന് ജന്മം നല്‍കി. മഞ്ചേരി മെഡിക്കല്‍ കോളജിലെ ഗൈനക്കോളജി വിഭാഗമാണ് ഈ അപൂര്‍വ നിമിഷത്തിന് വേദിയായത്. ഇന്ന് രാവിലെ പത്തോടെ യാണ് ശസ്ത്രക്രിയ...തുട൪ന്ന് വായിക്കുക


കോവിഡ് ബാധിച്ച് മരിച്ചു

തിരു: മെയ് 22ന് ജയ്പുര്‍- തിരുവനന്തപുരം സ്‌പെഷ്യല്‍ ട്രെയിനില്‍ തിരുവനന്തപുരത്ത് എത്തിയ 68 വയസുള്ള തെലുങ്കാന സ്വദേശി രോഗം ബാധിച്ച് മരിച്ചു. കുടുംബാംഗങ്ങള്‍ക്കൊപ്പം ആവശ്യമായ രേഖകളില്ലാതെ വന്നു. പരിശോധനകള്‍ക്കു ശേഷം പൂജപ്പുര ഐ.സി.എം.ല്‍ നിരീക്ഷണത്തില്‍...തുട൪ന്ന് വായിക്കുക


സംസ്ഥാനത്തെ വിവിധ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ പുതിയ പ്രിന്‍സിപ്പാള്‍മാര്‍

തിരു: സംസ്ഥാനത്തെ വിവിധ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ പ്രിന്‍സിപ്പാള്‍മാരെ നിയ മിച്ച് ഉത്തരവിട്ടതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മെഡിക്കല്‍ കോളേജുകളിലെ ചില പ്രിന്‍സിപ്പാള്‍മാര്‍ വിരമിച്ച സാഹചര്യത്തിലാണ് 6 പേര്‍ക്ക് സ്...തുട൪ന്ന് വായിക്കുക


ടിസിഎസ് ഇയോണ്‍ ശാരീരികഅകലം പാലിച്ച് പരീക്ഷ നടത്താനുള്ള നടപടിക്രമങ്ങള്‍ രൂപപ്പെടുത്തി

കൊച്ചി: ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസിന്‍റെ സ്ട്രാറ്റജിക് യൂണിറ്റായ ടിസിഎസ് ഇയോണ്‍ സോഷ്യല്‍ ഡിസ്റ്റന്‍സ്ഡ് അസസ്മെന്‍റ് (എസ്ഡി അസസ്മെന്‍റ്സ്) എന്ന പേരില്‍ ലോക്ക്ഡൗണിനുശേഷം സുരക്ഷിതമായ രീതിയില്‍ നിയമങ്ങള്‍ പാലിച്ച് ഉദ്യോഗാര്‍ത്ഥിയുടെയും പരീക്ഷകരുടെയു...തുട൪ന്ന് വായിക്കുക


എന്‍എബിഎച്ച് അംഗീകാരം ലഭിക്കുന്ന കൊല്ലത്തെ ആദ്യ ആശുപത്രിയായി മെഡിട്രിന

കൊല്ലം: കൊല്ലം അയത്തില്‍ മെഡിട്രിന ആശുപത്രിക്ക് നാഷണല്‍ അക്രഡിറ്റേഷൻ ബോര്‍ഡ്‌ ഫോര്‍ ഹോസ്പിറ്റല്‍സ് ആന്‍ഡ്‌ ഹെല്‍ത്ത്‌കെയര്‍ പ്രൊവൈഡേഴ്സ് (എന്‍എബിഎച്ച്) അംഗീകാരം. ഈ ബഹുമതി ലഭിക്കുന്ന കൊല്ലത്തെ ആദ്യ ആശുപത്രിയാണ് മെഡിട്രിന; സംസ്ഥാനത്തെ നാല്പ ത്തിയഞ്ചാമത...തുട൪ന്ന് വായിക്കുക


അറബിക്കടലിൽ ഇരട്ട ന്യൂനമർദത്തിന് സാധ്യത. മത്സ്യബന്ധനത്തിന് 28-05-2020 അർധരാത്രി മുതൽ വിലക്ക്

തിരു: തെക്ക് കിഴക്കൻ അറബിക്കടലിലും അതിനോട് ചേർന്നുള്ള മധ്യ കിഴക്കൻ അറബിക്കടൽ പ്രദേശത്തുമായി 2020 മെയ് 31 നോട് കൂടി ഒരു ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിച്ചു. ഇത് കേരളതീരത്ത് നിന്ന് അധികംഅകലെയല്ലാത്തപ്രദേശമാണ്. മധ്...തുട൪ന്ന് വായിക്കുക


40 പേർക്ക് കൂടി കോവിഡ്-19; 10 പേർ രോഗമുക്തി നേടി: ചികിത്സയിലുള്ളത് 445 പേർ; 13 പുതിയ ഹോട്ട് സ്‌പോട്ടുകൾ

തിരു: കേരളത്തിൽ 40 പേർക്ക് ബുധനാഴ്ച കോവിഡ്-19 സ്ഥിരീകരിച്ചതായിമുഖ്യമന്ത്രിപിണറായി വിജയൻ അറിയിച്ചു. കാസർഗോഡ് ജില്ലയിൽ നിന്നുള്ള 10 പേർക്കും പാലക്കാട് ജില്ലയിൽ നിന്നു ള്ള 8 പേർക്കും ആലപ്പുഴ ജില്ലയിൽ നിന്നുള്ള 7 പേർക്കും കൊല്ലംജില്ലയിൽ നിന്നുള്ള 4പേർക്ക...തുട൪ന്ന് വായിക്കുക


വിദേശത്ത് നിന്നെത്തുന്ന പാവപ്പെട്ടവർ ക്വാറന്റൈൻ ചെലവ് വഹിക്കേണ്ട: മുഖ്യമന്ത്രി

തിരു: വിദേശത്ത് നിന്നെത്തുന്ന പാവപ്പെട്ടവർ ക്വാറന്റൈൻ ചെലവ് വഹിക്കേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. വിദേശത്തു നിന്നെത്തുന്നവർ ക്വാറ ന്റൈൻ ചെലവ് വഹിക്കണമെന്ന സർക്കാർ നിർദ്ദേശം ചില തെറ്റിദ്ധാരണയ്ക്കിടയാക്കി. ക്വാറ ന്റൈൻ ച...തുട൪ന്ന് വായിക്കുക


പാലക്കാട് ജില്ലയിൽനിന്നും 953 അതിഥി തൊഴിലാളികൾ ബീഹാറിലേക്ക് തിരിച്ചു

പാലക്കാട് : ജില്ലയിൽനിന്നും അതിഥി തൊഴിലാളികളുമായുള്ള നാലാമത്തെ ട്രെയിൻ ഇന്ന് (മെയ് 27) രാത്രി ഒമ്പതിന് പാലക്കാട് ജംഗ്ഷൻ റെയിൽവേസ്റ്റേഷനിൽ നിന്നും ബീഹാറിലേക്ക് തിരിച്ചു. കഞ്ചിക്കോട് , പട്ടാമ്പി , ഒറ്റപ്പാലം മേഖലകളിൽനിന്നുള്ള 953 തൊഴിലാളികളും, തൃശൂർ ജ...തുട൪ന്ന് വായിക്കുക


ഹരിതഭവനം, തളിരിടുന്ന തരിശിടങ്ങള്‍ പദ്ധതികളുമായി ഇടുക്കി ജൈവഗ്രാം കര്‍ഷകര്‍

ഇടുക്കി ജൈവഗ്രാം ഫാര്‍മേഴ്സ് വെല്‍ഫെയര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ നേതൃത്വത്തി ല്‍ കാര്‍ഷിക രംഗത്ത് സ്വയം പര്യാപ്തത ലക്ഷ്യംവച്ച് -ഹരിത ഭവനം-,-തളിരിടുന്ന തരിശിട ങ്ങള്‍- എന്നീ പദ്ധതികള്‍ക്ക് തുടക്കം കുറിച്ചു. തങ്കമണിയില്‍ നടന്ന യോഗത്തില്‍ -ഹരിത ...തുട൪ന്ന് വായിക്കുക

Copyright 2018 Pothujanam Publications. All rights reserved.