Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
മലപ്പുറം ജില്ലയില്‍ രണ്ട് ബ്രാന്‍ഡുകളിലുള്ള മുളകുപൊടി നിരോധിച്ചു കോവിഡിനെ അതിജീവിച്ച യുവതി പെണ്‍കുഞ്ഞിന് ജന്മമേകി ആരോഗ്യ, ഫാര്‍സ്യൂട്ടിക്കല്‍ മേഖല ഒഴികെ പുനരാരംഭിക്കാന്‍ സമയം എടുക്കുമെന്ന് പ്രൊജക്ട്‌സ് ടുഡെ സര്‍വ്വേ ലോക്ക്ഡൗൺ ഇളവുകൾ ദുരുപയോഗം ചെയ്യാൻ അനുവദിക്കില്ല ശുചീകരണത്തൊഴിലാളികളെ ആദരിച്ച് കേരളാ പോലീസ്

അറിയിപ്പുകള്‍

കൂടുതല്‍ 

കൊറോണ വൈറസ് വ്യാപനം തടയുക എന്ന ലക്ഷ്യത്തോടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്ത് ലോക് ഡൗൺ പ്രഖ്യാപിച്ചത്

25/3/2020

ന്യൂഡൽഹി: കൊറോണ വൈറസ് വ്യാപനം തടയുക എന്ന ലക്ഷ്യത്തോടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്ത് ലോക് ഡൗൺ പ്രഖ്യാപിച്ചത്. 21 ദിവസത്തേക്കാണ് സമ്പൂർണ്ണ അടച്ചു പൂട്ടൽ. സംസ്ഥാന സർക്കാരുകൾക്ക് ആവശ്യമായ കർശന നടപടികളും കേന്ദ്രം നൽകി.കൊവി ഡ്-19 വ്യാപനം തടയാൻ രാജ്യം അടച്ചിടുകയല്ലാതെ മറ്റൊരുമാർഗവുമില്ലെന്ന് പ്രധാനമന്ത്രിവ്യക്ത മാക്കി. രാജ്യതലസ്ഥാനമായ ഡൽഹി അടക്കമുള്ള സംസ്ഥാനങ്ങളിൽ അടച്ചുപൂട്ടൽ വന്നതിന് പിന്നാലെയാണ് രാജ്യം മുഴുവൻ ലോക് ഡൗണിൽ തുടരാനുള്ള നിർദേശം മോദിനൽകിയത്. രാജ്യം അടച്ചിടാനുള്ള കർശനമായ തീരുമാനത്തിലേക്ക് നീങ്ങാൻ പ്രധാനമന്ത്രിയെ പ്രേരിപ്പിച്ചത് നിലവിലെ സാഹചര്യവും ആരോഗ്യ വിദഗ്‌ധരുടെ അഭിപ്രായവുമാണ്. സാമൂഹ്യ അകലം പാലി ക്കല്‍ മാത്രമാണ് രോഗവ്യാപനം തടയുന്നതിനുള്ള മാര്‍ഗം. കൊറോണ വൈറസ് പടർന്നു പിടിച്ച ലോകരാജ്യങ്ങളിൾ പലതും സമ്പൂർണ്ണ ലോക് ഡൗൺ അടക്കമുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തി യിരുന്നു. പല രാജ്യങ്ങളും കർശന നിയന്ത്രണങ്ങളും ഏർപ്പെടുത്തി. ഇക്കാര്യങ്ങൾ വിലയിരുത്തി യശേഷമാണ് പ്രധാനമന്ത്രി ചൊവ്വാഴ്‌ച രാത്രി സമ്പൂർണ്ണ ലോക് ഡൗൺ രാജ്യത്ത് പ്രഖ്യാപിച്ചത്.

എന്താണ് ലോക് ഡൗൺ?

ഒരു പ്രദേശത്തോ അല്ലെങ്കിൽ ജില്ലയിലെ ഏതെങ്കിലും ഭാഗത്തോ ഏർപ്പെടുത്തുന്ന കർശനമായ നിയന്ത്രണങ്ങളാണ് ലോക് ഡൗൺ. സംസ്ഥാനത്തിൻ്റെ അതിർത്തിത്തികൾ അടയ്‌ക്കും. യാത്ര ചെയ്യുന്നതിനും കൂട്ടം കൂടുന്നതിനും നിയന്ത്രണം വരും. താമസിക്കുന്ന ഇടം വിട്ട് ഒരു വ്യക്തി പുറത്തേക്ക് പോകാൻ പാടില്ല. അനാവശ്യമായി വീട്ടിൽ നിന്ന് പുറത്തിറങ്ങുന്നതിന് വിലക്കു ണ്ടാകും. സ്‌കൂൾ, ആരാധനാലയങ്ങൾ, ഓഫീസുകൾ, ജിം, പബ്ബുകൾ, സിനിമാ തിയേറ്ററുകൾ, ക്ലബ്ബുകൾ, നൈറ്റ് ക്ലബ്ബുകൾ, കായിക വേദികൾ, കഫേ, ബീച്ചുകൾ എന്നിങ്ങനെ ആളുകൾ കൂട്ടം കൂടുന്ന എല്ലായിടവും അടച്ചിടും. സാഹചര്യങ്ങൾ പരിഗണിച്ച് വാഹനസൗകര്യങ്ങൾവരെ നിയന്ത്രിക്കും. ജനങ്ങൾക്ക് അടിസ്ഥാന ആവശ്യമല്ലാത്ത എല്ലാ സ്ഥാപനങ്ങളും അടച്ചിടും.പോലീ സും ജില്ലാ ഭരണകൂടവുo ഇതിന് നേതൃത്വം നൽകുo.

മുന്നറിയിപ്പായി ജനതാ കർഫ്യൂ

കഴിഞ്ഞ ഞായറാഴ്‌ച രാജ്യം മുഴുവൻ ജനതാ കർഫ്യൂ പ്രഖ്യാപിച്ച പ്രധാനമന്ത്രി വരാനിരിക്കുന്ന ശക്തമായ നിയന്ത്രണങ്ങളുടെ സൂചനയാണ് നൽകിയത്. നിയന്ത്രണങ്ങളും നിർദേശങ്ങളും ജന ങ്ങൾ എത്രത്തോളം പാലിക്കുമെന്നതടക്കമുള്ള ഗൗരവകരമായ കാര്യങ്ങൾ സർക്കാർ വിലയിരു ത്തി. സംസ്ഥാന സർക്കാരുകൾക്ക് മുന്നറിയിപ്പ് കൂടിയായിരുന്നു ഇത്. തയ്യാറെടുപ്പുകൾ നടത്താ നും കേന്ദ്ര സർക്കാർ പുറപ്പെടുവിക്കുന്ന ഏത് തീരുമാനവും നടപ്പിലാക്കാനുള്ള സൂചനയുംജനതാ കർഫ്യൂവിലൂടെ കേന്ദ്രം നൽകി. ജനങ്ങൾ ഇക്കാര്യം തിരിച്ചറിയുകയും ചെയ്‌തു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



സാമൂഹിക സന്നദ്ധസേന സജ്ജം, സജീവം, മഴക്കെടുതി നേരിടാനും ഉപയോഗിക്കും

തിരു: സംസ്ഥാനത്ത് രൂപം കൊടുത്ത സാമൂഹിക സന്നദ്ധസേനയിലെ വളണ്ടിയർമാർ കോവി ഡിനെതിരായ പോരാട്ടത്തിൽ അർപ്പണബോധത്തോടെ സജീവമായി രംഗത്തുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വളണ്ടിയർമാർക്ക് ഇൻഷുറൻസ് പരിരക്ഷ നൽകാൻ കഴിയുമോ എന്നത് സർക്കാർ പരിശോധിക്കും. പ...തുട൪ന്ന് വായിക്കുക


എം.പി വീരേന്ദ്ര കുമാർ അന്തരിച്ചു

കോഴിക്കോട്: പ്രമുഖ സോഷ്യലിസ്റ്റ് നേതാവു൦ മുൻ കേന്ദ്രമന്ത്രിയുമായിരുന്നു എം.പി വീരേന്ദ്ര കുമാർ അന്തരിച്ചു. മാതൃഭൂമി ദിനപത്രത്തിന്റെ ചെയർമാനും മാനേജിങ് എഡിറ്ററും മലബാറിലെ പ്രമുഖ പ്ലാന്ററുമാണ് ഇദ്ദേഹം. ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട്ട് സ്വകാര്യ ആ...തുട൪ന്ന് വായിക്കുക


കൃത്രിമ നിറം:മലപ്പുറം ജില്ലയില്‍ രണ്ട് ബ്രാന്‍ഡുകളിലുള്ള മുളകുപൊടി നിരോധിച്ചു

മലപ്പുറം: അനുവദനീയമല്ലാത്ത അളവില്‍ കൃത്രിമ നിറം കലര്‍ത്തി നിര്‍മിക്കുന്ന -തനിമ, ചാംസ്- എന്നീ ബ്രാന്‍ഡുകളിലുള്ള മുളകുപൊടികള്‍ ജില്ലയില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് നിരോധിച്ചു.മുളകു പൊടിയുടെ നിര്‍മ്മാണം, വിതരണം, സംഭരണം, വിപണനം എന്നിവയ്ക്കെല്ലാം നിരോധനംഏര്‍...തുട൪ന്ന് വായിക്കുക


കോട്ടയം ജില്ലയില്‍നിന്നും 610 അതിഥി തൊഴിലാളികള്‍ ഝാര്‍ഖണ്ഡിലേക്ക് മടങ്ങി

കോട്ടയം ജില്ലയില്‍നിന്നും 610 അതിഥി തൊഴിലാളികള്‍ സ്വദേശമായ ഝാര്‍ഖണ്ഡിലേക്ക് മടങ്ങി. വിവിധ കേന്ദ്രങ്ങളില്‍നിന്ന് 20 കെ.എസ്.ആര്‍.ടി.സി ബസുകളില്‍ തൊഴിലാളികളെ എത്തിച്ചാണ് ഇന്ന്(മെയ് 28) വൈകുന്നേരം 3.45നു പുറപ്പെട്ട ട്രെയിനില്‍ യാത്രയാക്കിയത്. കോട്ടയം-12...തുട൪ന്ന് വായിക്കുക


കോവിഡിനെ അതിജീവിച്ച യുവതി പെണ്‍കുഞ്ഞിന് ജന്മമേകി : മഞ്ചേരി ഗവ.മെഡിക്കല്‍ കോളജിനിത് അപൂര്‍വ നേട്ടം

മഞ്ചേരി: കോവിഡ് 19 ഭേദമായതിന്റെ ആശ്വാസത്തിനൊപ്പം ഇരട്ടി മധുരവുമായി ആലപ്പുഴ ആര്യാട് സ്വദേശിനി ജിന്‍സി പെണ്‍കുഞ്ഞിന് ജന്മം നല്‍കി. മഞ്ചേരി മെഡിക്കല്‍ കോളജിലെ ഗൈനക്കോളജി വിഭാഗമാണ് ഈ അപൂര്‍വ നിമിഷത്തിന് വേദിയായത്. ഇന്ന് രാവിലെ പത്തോടെ യാണ് ശസ്ത്രക്രിയ...തുട൪ന്ന് വായിക്കുക


കോവിഡ് ബാധിച്ച് മരിച്ചു

തിരു: മെയ് 22ന് ജയ്പുര്‍- തിരുവനന്തപുരം സ്‌പെഷ്യല്‍ ട്രെയിനില്‍ തിരുവനന്തപുരത്ത് എത്തിയ 68 വയസുള്ള തെലുങ്കാന സ്വദേശി രോഗം ബാധിച്ച് മരിച്ചു. കുടുംബാംഗങ്ങള്‍ക്കൊപ്പം ആവശ്യമായ രേഖകളില്ലാതെ വന്നു. പരിശോധനകള്‍ക്കു ശേഷം പൂജപ്പുര ഐ.സി.എം.ല്‍ നിരീക്ഷണത്തില്‍...തുട൪ന്ന് വായിക്കുക


സംസ്ഥാനത്തെ വിവിധ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ പുതിയ പ്രിന്‍സിപ്പാള്‍മാര്‍

തിരു: സംസ്ഥാനത്തെ വിവിധ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ പ്രിന്‍സിപ്പാള്‍മാരെ നിയ മിച്ച് ഉത്തരവിട്ടതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മെഡിക്കല്‍ കോളേജുകളിലെ ചില പ്രിന്‍സിപ്പാള്‍മാര്‍ വിരമിച്ച സാഹചര്യത്തിലാണ് 6 പേര്‍ക്ക് സ്...തുട൪ന്ന് വായിക്കുക


ടിസിഎസ് ഇയോണ്‍ ശാരീരികഅകലം പാലിച്ച് പരീക്ഷ നടത്താനുള്ള നടപടിക്രമങ്ങള്‍ രൂപപ്പെടുത്തി

കൊച്ചി: ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസിന്‍റെ സ്ട്രാറ്റജിക് യൂണിറ്റായ ടിസിഎസ് ഇയോണ്‍ സോഷ്യല്‍ ഡിസ്റ്റന്‍സ്ഡ് അസസ്മെന്‍റ് (എസ്ഡി അസസ്മെന്‍റ്സ്) എന്ന പേരില്‍ ലോക്ക്ഡൗണിനുശേഷം സുരക്ഷിതമായ രീതിയില്‍ നിയമങ്ങള്‍ പാലിച്ച് ഉദ്യോഗാര്‍ത്ഥിയുടെയും പരീക്ഷകരുടെയു...തുട൪ന്ന് വായിക്കുക


എന്‍എബിഎച്ച് അംഗീകാരം ലഭിക്കുന്ന കൊല്ലത്തെ ആദ്യ ആശുപത്രിയായി മെഡിട്രിന

കൊല്ലം: കൊല്ലം അയത്തില്‍ മെഡിട്രിന ആശുപത്രിക്ക് നാഷണല്‍ അക്രഡിറ്റേഷൻ ബോര്‍ഡ്‌ ഫോര്‍ ഹോസ്പിറ്റല്‍സ് ആന്‍ഡ്‌ ഹെല്‍ത്ത്‌കെയര്‍ പ്രൊവൈഡേഴ്സ് (എന്‍എബിഎച്ച്) അംഗീകാരം. ഈ ബഹുമതി ലഭിക്കുന്ന കൊല്ലത്തെ ആദ്യ ആശുപത്രിയാണ് മെഡിട്രിന; സംസ്ഥാനത്തെ നാല്പ ത്തിയഞ്ചാമത...തുട൪ന്ന് വായിക്കുക


അറബിക്കടലിൽ ഇരട്ട ന്യൂനമർദത്തിന് സാധ്യത. മത്സ്യബന്ധനത്തിന് 28-05-2020 അർധരാത്രി മുതൽ വിലക്ക്

തിരു: തെക്ക് കിഴക്കൻ അറബിക്കടലിലും അതിനോട് ചേർന്നുള്ള മധ്യ കിഴക്കൻ അറബിക്കടൽ പ്രദേശത്തുമായി 2020 മെയ് 31 നോട് കൂടി ഒരു ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിച്ചു. ഇത് കേരളതീരത്ത് നിന്ന് അധികംഅകലെയല്ലാത്തപ്രദേശമാണ്. മധ്...തുട൪ന്ന് വായിക്കുക


40 പേർക്ക് കൂടി കോവിഡ്-19; 10 പേർ രോഗമുക്തി നേടി: ചികിത്സയിലുള്ളത് 445 പേർ; 13 പുതിയ ഹോട്ട് സ്‌പോട്ടുകൾ

തിരു: കേരളത്തിൽ 40 പേർക്ക് ബുധനാഴ്ച കോവിഡ്-19 സ്ഥിരീകരിച്ചതായിമുഖ്യമന്ത്രിപിണറായി വിജയൻ അറിയിച്ചു. കാസർഗോഡ് ജില്ലയിൽ നിന്നുള്ള 10 പേർക്കും പാലക്കാട് ജില്ലയിൽ നിന്നു ള്ള 8 പേർക്കും ആലപ്പുഴ ജില്ലയിൽ നിന്നുള്ള 7 പേർക്കും കൊല്ലംജില്ലയിൽ നിന്നുള്ള 4പേർക്ക...തുട൪ന്ന് വായിക്കുക


വിദേശത്ത് നിന്നെത്തുന്ന പാവപ്പെട്ടവർ ക്വാറന്റൈൻ ചെലവ് വഹിക്കേണ്ട: മുഖ്യമന്ത്രി

തിരു: വിദേശത്ത് നിന്നെത്തുന്ന പാവപ്പെട്ടവർ ക്വാറന്റൈൻ ചെലവ് വഹിക്കേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. വിദേശത്തു നിന്നെത്തുന്നവർ ക്വാറ ന്റൈൻ ചെലവ് വഹിക്കണമെന്ന സർക്കാർ നിർദ്ദേശം ചില തെറ്റിദ്ധാരണയ്ക്കിടയാക്കി. ക്വാറ ന്റൈൻ ച...തുട൪ന്ന് വായിക്കുക


പാലക്കാട് ജില്ലയിൽനിന്നും 953 അതിഥി തൊഴിലാളികൾ ബീഹാറിലേക്ക് തിരിച്ചു

പാലക്കാട് : ജില്ലയിൽനിന്നും അതിഥി തൊഴിലാളികളുമായുള്ള നാലാമത്തെ ട്രെയിൻ ഇന്ന് (മെയ് 27) രാത്രി ഒമ്പതിന് പാലക്കാട് ജംഗ്ഷൻ റെയിൽവേസ്റ്റേഷനിൽ നിന്നും ബീഹാറിലേക്ക് തിരിച്ചു. കഞ്ചിക്കോട് , പട്ടാമ്പി , ഒറ്റപ്പാലം മേഖലകളിൽനിന്നുള്ള 953 തൊഴിലാളികളും, തൃശൂർ ജ...തുട൪ന്ന് വായിക്കുക


ഹരിതഭവനം, തളിരിടുന്ന തരിശിടങ്ങള്‍ പദ്ധതികളുമായി ഇടുക്കി ജൈവഗ്രാം കര്‍ഷകര്‍

ഇടുക്കി ജൈവഗ്രാം ഫാര്‍മേഴ്സ് വെല്‍ഫെയര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ നേതൃത്വത്തി ല്‍ കാര്‍ഷിക രംഗത്ത് സ്വയം പര്യാപ്തത ലക്ഷ്യംവച്ച് -ഹരിത ഭവനം-,-തളിരിടുന്ന തരിശിട ങ്ങള്‍- എന്നീ പദ്ധതികള്‍ക്ക് തുടക്കം കുറിച്ചു. തങ്കമണിയില്‍ നടന്ന യോഗത്തില്‍ -ഹരിത ...തുട൪ന്ന് വായിക്കുക


സംസ്ഥാനത്ത് സഞ്ചരിക്കുന്ന 5 ഭക്ഷ്യസുരക്ഷ ലബോറട്ടറികള്‍

തിരു: ഭക്ഷണ പദാര്‍ത്ഥങ്ങളിലെ മായം കണ്ടുപിടിയ്ക്കാനുള്ള ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ 5 പുതിയ സഞ്ചരിക്കുന്ന ഭക്ഷ്യസുരക്ഷ ലബോറട്ടറികളുടെ ഫ്‌ളാഗോഫ് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിച്ചു. ഇതില്‍ മൂന്ന് ലബോറട്ടറികളില്‍ ഭക്ഷ്യ വസ്തുക്കളുടെ ...തുട൪ന്ന് വായിക്കുക









Copyright 2018 Pothujanam Publications. All rights reserved.