Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ഗാന്ധിഭവന് എം.എ.യൂസഫലിയുടെ 25 ലക്ഷം രൂപയുടെ സഹായം തിരു.കോർപറേഷന്റെ ജനകീയ ഹോട്ടൽ ശ്രദ്ധേയമാകുന്നു കമ്യൂണിറ്റി കിച്ചണിലേയ്ക്ക് മെഡി.കോളേജ് സഹകരണ സംഘം സഹായം നല്കി ആശ്വാസകിരണം പദ്ധതിക്ക് 20.47 കോടി അനുവദിച്ചു ഏരീസ് ഗ്രൂപ്പ്‌ കുടുംബ സഹായ പദ്ധതി ഉദ്ഘാടനം ഇടുക്കി എംപി ഡീൻ കുര്യാക്കോസ് നിർവ ഹിച്ചു

അറിയിപ്പുകള്‍

കൂടുതല്‍ 

മലപ്പുറം ജില്ലയില്‍ ഇന്ന് ആര്‍ക്കും വൈറസ് ബാധ പുതുതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല

25/3/2020

മലപ്പുറം : കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയില്‍ മാര്‍ച്ച് 25 ന് 617 പേര്‍ക്കു കൂടി പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തിയതായി മലപ്പുറം ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് കോവിഡ് പ്രതിരോധ മുഖ്യസമിതി അവലോകന യോഗത്തില്‍ അറിയിച്ചു. ഇതോടെ ജില്ല യില്‍ ഇപ്പോള്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 10,515 ആയി. 55 പേരാണ് വിവിധആശുപത്രി കളിലായി ഐസൊലേഷനിലുള്ളത്.

10,434 പേര്‍ വീടുകളിലും 26 പേര്‍ കൊവിഡ് കെയര്‍ സെന്ററുകളിലും സ്വയം നിരീക്ഷണത്തില്‍ കഴിയുന്നു. മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 41, തിരൂര്‍ ജില്ലാ ആശുപത്രിയില്‍ അഞ്ച്, നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ ആറ്, തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ മൂന്ന് പേരുമാണ് ഐസൊലേഷന്‍ വാര്‍ഡുകളിലുള്ളത്.

ജില്ലയില്‍ ഇന്ന് (മാര്‍ച്ച് 25) ആര്‍ക്കും വൈറസ് ബാധ പുതുതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിയുന്ന അഞ്ച് വൈറസ് ബാധിതരുടേയുംആരോഗ്യനില തൃപ്തികരമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.സക്കീന അറിയിച്ചു. ഇതുവരെ പരി ശോധനക്കയച്ച സാമ്പിളുകളില്‍ 316 പേര്‍ക്ക് വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇനി 111 സാമ്പിളുകളുടെ ഫലമാണ് ലഭിക്കാനുള്ളത്.

പെരിന്തല്‍ണ്ണ സബ് കലക്ടര്‍ കെ.എസ്. അഞ്ജു, അസിസ്റ്റന്റ് കലക്ടര്‍ രാജീവ് കുമാര്‍ചൗധരി,എ.ഡി. എം എന്‍.എം മെഹറലി, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ പി.എന്‍ പുരുഷോത്തമന്‍, ദേശീയ പാത വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ ഡോ. ജെ.ഒ അരുണ്‍, മഞ്ചേരി ഗവ.മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ.കെ.നന്ദകുമാര്‍, എന്‍.എച്ച്.എം ജില്ലാപ്രോഗ്രാം മാനേജര്‍ ഡോ.എ.ഷിബുലാല്‍,ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ജി.ബിന്‍സിലാല്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും ജില്ലാ തല അവലോകന യോഗത്തില്‍ പങ്കെടുത്തു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



ഇരിങ്ങാലക്കുട മാർക്കറ്റിൽ അണുനശീകരണ ടണൽ സ്ഥാപിച്ചു

ഇരിങ്ങാലക്കുട : കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഇരിങ്ങാലക്കുട നഗരസഭ മാർക്കറ്റിൽ അണുനശീകരണ ടണൽ സ്ഥാപിച്ചു. ഈസ്റ്ററും വിഷുവുമെല്ലാം അടുത്തിരിക്കുന്ന സാഹചര്യത്തിൽ മാർക്കറ്റിൽ തിരക്ക് വർധിക്കാൻ സാധ്യതയുള്ളതിനാലാണ് ടണൽ സ്ഥാപിച്ചത്. കഴിഞ്ഞ ദിവസ...തുട൪ന്ന് വായിക്കുക


ഫീമോഫീലിയ, തലസ്സീമിയ മരുന്നുകൾ ലഭ്യമാക്കാൻ പ്രത്യേക ക്രമീകരണം

തൃശൂർ : മെഡിക്കൽ കോളേജിലെ ശിശുരോഗ വിഭാഗത്തിൽ തലസ്സീമിയ, ഫീമോഫീലിയ മറ്റു രക്തസംബന്ധമായ അസുഖങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് ചികിത്സയിലുളള കുട്ടികൾക്ക് സ്ഥിരമായി കഴിക്കുന്ന മരുന്നുകളുടെ വിതരണം ജില്ലാ മെഡിക്കൽ ഓഫീസറുടെയും മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട...തുട൪ന്ന് വായിക്കുക


ലോക്ഡൗണ്‍:കോഴിക്കോട് ജില്ലയില്‍ നിയന്ത്രണം തുടരേണ്ടി വരുമെന്ന് മന്ത്രി ടി.പി രാമകൃഷ്ണന്‍

കോഴിക്കോട് : ജില്ല കോവിഡ് ഹോട്‌സ്‌പോട്ട് വിഭാഗത്തില്‍ ഉള്‍പ്പെട്ടതിനാല്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ഡൗണ്‍ കാലാവധി ഏപ്രില്‍ 14ന് കഴിഞ്ഞാലും ജില്ലയില്‍ നിയന്ത്രണങ്ങള്‍ തുട രേണ്ടി വരുമെന്ന് മന്ത്രി ടി.പി രാമകൃഷ്ണന്‍. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹ...തുട൪ന്ന് വായിക്കുക


കണ്ണൂര്‍ ഗവ.വൃദ്ധസദനം അണുവിമുക്തമാക്കി

കണ്ണൂര്‍ : കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കണ്ണൂര്‍ ഗവ.വൃദ്ധസദനം ജില്ലാ അഗ്നി രക്ഷാ സേനയുടെ ആഭിമുഖ്യത്തില്‍ അണുവിമുക്തമാക്കി. കണ്ണൂര്‍ സ്റ്റേഷന്‍ ഓഫീസര്‍ കെ പി ലക്ഷ്മണന്‍ നേതൃത്വം നല്‍കി. ജില്ലാവെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റിന്റെ നേതൃത്വ...തുട൪ന്ന് വായിക്കുക


ഇപ്പോള്‍ പതുങ്ങാം, കോവിഡിനെ തോല്‍പ്പിച്ച് കുതിക്കാന്‍...നടന്‍ സന്തോഷ് കീഴാറ്റൂര്‍

കണ്ണൂര്‍ : പുലി പതുങ്ങുന്നത് ഒളിക്കാന്‍ അല്ല...കുതിക്കാനാ...മുതിര്‍ന്നവരും കുട്ടികളും ഒരു പോലെ നെഞ്ചിലേറ്റിയ, കാഴ്ചക്കാരെ കൊടുമ്പിരി കൊള്ളിച്ച പുലിമുരുകനിലെ ആ മാസ്സ് ഡയ ലോഗ് ഓര്‍ക്കുന്നില്ലേ? മലയാളത്തിന്റെ പ്രിയനടനും കണ്ണൂരിന്റെ സ്വന്തം കലാകാരനുമായ സ...തുട൪ന്ന് വായിക്കുക


പ്രവാസികളുടെ പ്രയാസങ്ങൾ പരിഹരിക്കും - യു.എ.ഇ, കുവൈത്ത് അംബാസഡർമാർ

തിരു : പ്രവാസികളുടെ പ്രയാസങ്ങളും ആശങ്കകളും പരിഹരിക്കാൻ സാധ്യമായതെല്ലാം ചെയ്യുന്നു ണ്ടെന്ന് യു.എ.ഇ.യിലെയും കുവൈത്തിലെയും അംബാസഡർമാർ കേരള സർക്കാരിനെ അറി യിച്ചു. സ്‌കൂൾ ഫീസിന്റെ കാര്യത്തിൽ കേരള സർക്കാരിന്റെ അഭ്യർത്ഥന പ്രകാരം ഇന്ത്യൻ സ്‌കൂൾ മാനേജ്‌ മെ...തുട൪ന്ന് വായിക്കുക


14 ദിവസം കോവിഡ് രോഗികളെ പരിചരിച്ച ശേഷം വീണ്ടും രണ്ടാഴ്ചത്തെ ക്വാറന്റൈനിലേക്ക് പോവുന്ന മെഡിക്കല്‍ സംഘo

കണ്ണൂർ: 14 ദിവസം കോവിഡ് രോഗികളെ പരിചരിച്ച ശേഷം വീണ്ടും രണ്ടാഴ്ചത്തെ ക്വാറന്റൈനി ലേക്ക് പോവുകയാണ് അഞ്ചരക്കണ്ടി പ്രത്യേക കോവിഡ് ആശുപത്രിയിലെ ആദ്യ മെഡിക്കല്‍ സംഘത്തിലെ 34 പേര്‍. ആശുപത്രിയില്‍ നിന്ന് പുറത്തിറങ്ങാതെ തുടര്‍ച്ചയായ ദിവസങ്ങളില്‍ 12 മണിക്കൂറോള...തുട൪ന്ന് വായിക്കുക


മുലകുടിക്കുന്ന കുഞ്ഞുണ്ട് വീട്ടില്‍; രണ്ടാഴ്ചയായി അവന്‍ രാത്രിയുറങ്ങിയിട്ട്

അഞ്ചരക്കണ്ടി : മുലകുടിക്കുന്ന കുഞ്ഞിനെ ഭര്‍ത്താവിനൊപ്പം വിട്ടാണ് കൊട്ടി യൂര്‍ സ്വദേശിയായ നഴ്‌സ് ജീന്‍ മേരി അഞ്ചരക്കണ്ടി കോവിഡ് ആശുപത്രിയില്‍ രണ്ടാഴ്ച മുമ്പ് കൊറോണസംഘത്തിന്റെ ഭാഗമായെത്തിയത്. 14 ദിവസത്തിനു ശേഷം ഇന്നലെ വൈകിട്ട് അവര്‍ ആശുപത്രിയില്‍ നിന്ന...തുട൪ന്ന് വായിക്കുക


കോ വിഡ് 19 സ്ഥിതി വിവരം ഇന്ന് (09.04.2020)തിരു.ജില്ലയിൽ പുതുതായി 131 പേർ രോഗനിരീക്ഷണത്തിലായി. 793 പേർ 28 ദിവസ നിരീക്ഷണ കാലയളവ് പൂർത്തിയാക്കി

(തിരു. ജില്ലയിൽ 5452 പേർ വീടുകളിൽ കരുതൽ നിരീക്ഷണത്തിലുണ്ട്. ജില്ലയിലെ ആശു പത്രികളിൽ ഇന്ന് രോഗ ലക്ഷണങ്ങളുമായി 24 പേരെ പ്രവേശിപ്പിച്ചു 18 പേരെ ഡിസ്ചാർജ് ചെയ്തു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ 54 പേരും ജനറൽ ആശുപത്രിയിൽ 6 പേരും പേരൂർ ക്കട മാതൃകാ ആശ...തുട൪ന്ന് വായിക്കുക


സൗജന്യ ഭക്ഷ്യ കിറ്റിന്റെ വിതരണോത്ഘാടനം ഭക്ഷ്യ വകുപ്പ് മന്ത്രി പി.തിലോത്തമൻ നിർവ്വഹിച്ചു

തിരു: കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ നൽകുന്ന സൗജന്യ ഭക്ഷ്യകിറ്റിന്റെ വിതരണോത്ഘാടനം ഭക്ഷ്യ വകുപ്പ് മന്ത്രി പി.തിലോത്തമൻ നിർവ്വഹിച്ചു. കോട്ടൂർ ജംഗ്ഷനിൽ നടന്ന ചടങ്ങിൽ പാറ്റാംപാറ ആദിവാസി കോളനിയിലെ അന്തേവാസികൾക്ക് കിറ്റ് നൽകിയാണ് ഉദ്ഘാടനം ന...തുട൪ന്ന് വായിക്കുക


പ്രതിസന്ധിയിൽ പ്രത്യാശ പകർന്ന് ഗാന്ധിഭവന് എം.എ.യൂസഫലിയുടെ 25 ലക്ഷം രൂപയുടെ സഹായം

കൊല്ലം: ഏഷ്യയിലെ ഏറ്റവും വലിയ ജീവകാരുണ്യകുടുംബം പത്തനാപുരം ഗാന്ധിഭവന് വീണ്ടും സഹായഹസ്തം ചൊരിഞ്ഞ് ലുലുഗ്രൂപ്പ് ചെയർമാൻഎം.എ.യൂസഫലി.കൊറോണഭീതിയും,ഭക്ഷണം, ഔഷധം മറ്റ് ദൈനംദിന ചെലവുകള്‍ മുടങ്ങുകയും കടുത്ത സാമ്പത്തിക പ്രതിസന്ധികളും കട ബാദ്ധ്യതകളും അലട്ടുകയും...തുട൪ന്ന് വായിക്കുക


കോവിഡ് 19; എസ് എ ടി ഇൻ ഹൗസ് ഡ്രഗ് ബാങ്കിലൂടെ ഇൻഫ്രാറെഡ് തെർമോമീറ്ററുകൾ വിതരണത്തിന്

(ചിത്രം: ഇൻഫ്രാറെഡ് തെർമോമീറ്റർ ഗൺ) തിരു: കോവിഡ് 19 ന്റെ പ്രാഥമിക പരിശോധന ഉൾപ്പെടെ ശരീരോഷ്മാവ് അളക്കുന്ന ഇൻഫ്രാ റെഡ് തെർമോമീറ്റർ ഗൺ ഇനി എസ് എ ടി ഇൻ ഹൗസ് ഡ്രഗ് ബാങ്കിലൂടെ വിതരണം ചെയ്യും. സ്വകാര്യ സ്ഥാപനങ്ങളൊഴികെയുള്ള സർക്കാർ ആശുപത്രികൾക്കും മറ്റ് ക...തുട൪ന്ന് വായിക്കുക


ആശ്വാസകിരണം പദ്ധതിക്ക് 20.47 കോടി അനുവദിച്ചു

തിരു: മുഴുവന്‍ സമയ പരിചരണം ആവശ്യമുള്ളവര്‍ക്ക് സഹായകരമായി പ്രതിമാസം ധനസഹായം നല്‍കുന്ന സാമൂഹ്യ സുരക്ഷ മിഷന്റെ ആശ്വാസ കിരണം പദ്ധതിയ്ക്ക് 20.47 കോടി രൂപയുടെ ഭര ണാനുമതി നല്‍കിയതായി ആരോഗ്യ സാമൂഹ്യനീതി വനിതശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയ...തുട൪ന്ന് വായിക്കുക


ഏരീസ് ഗ്രൂപ്പ്‌ പ്രഖ്യാപിച്ച കുടുംബ സഹായ പദ്ധതി ഉദ്ഘാടനം ഇടുക്കി എംപി ഡീൻ കുര്യാക്കോസ് നിർവഹിച്ചു

ഏരീസ് ഗ്രൂപ്പ്‌ പ്രഖ്യാപിച്ച കുടുംബ സഹായ പദ്ധതി പ്രകാരം ഇടുക്കിയിലെ പാവപ്പെട്ട കുടുംബ ങ്ങൾക്കായി അഞ്ച് ടണ്ണോളം അരിയും മറ്റ് അവശ്യ വസ്തുക്കളും എത്തിച്ചു. ജില്ലയിലെ 1800 ഓളം കുടുംബങ്ങൾക്ക് സഹായകമാകുന്ന ഈ പദ്ധതിയുടെ ഉദ്ഘാടനം എംപി ഡീൻ കുര്യാക്കോസ് നിർവഹി...തുട൪ന്ന് വായിക്കുക


ആസ്റ്റര്‍ മെഡ്‌സിറ്റി ടെലി കണ്‍സള്‍ട്ടേഷന്‍ സേവനം: ലോക്ഡൗണ്‍ കാലത്ത്‌ ആശുപത്രിയില്‍എത്താതെ ഡോക്ടര്‍മാരുടെ അപ്പോയിന്റ്‌മെന്റ് എടുക്കാo

കൊച്ചി: ലോക്ഡൗണ്‍ കാലത്ത് ആശുപത്രിയില്‍ എത്താതെ ഡോക്ടറുടെ സേവനം ലഭ്യമാക്കുവാന്‍ ആസ്റ്റര്‍ മെഡ്‌സിറ്റി ടെലി കണ്‍സള്‍ട്ടേഷന്‍ സേവനം ആരംഭിച്ചു. www.astermedcity.com എന്ന വെബ്‌സൈറ്റിലൂടെയോ 0484-6699999 എന്ന നമ്പറില്‍ വിളിച്ചോ ഡോക്ടര്‍മാരുടെ അപ്പോയിന്റ്‌മ...തുട൪ന്ന് വായിക്കുക









Copyright 2018 Pothujanam Publications. All rights reserved.