Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
മലപ്പുറം ജില്ലയില്‍ രണ്ട് ബ്രാന്‍ഡുകളിലുള്ള മുളകുപൊടി നിരോധിച്ചു കോവിഡിനെ അതിജീവിച്ച യുവതി പെണ്‍കുഞ്ഞിന് ജന്മമേകി ആരോഗ്യ, ഫാര്‍സ്യൂട്ടിക്കല്‍ മേഖല ഒഴികെ പുനരാരംഭിക്കാന്‍ സമയം എടുക്കുമെന്ന് പ്രൊജക്ട്‌സ് ടുഡെ സര്‍വ്വേ ലോക്ക്ഡൗൺ ഇളവുകൾ ദുരുപയോഗം ചെയ്യാൻ അനുവദിക്കില്ല ശുചീകരണത്തൊഴിലാളികളെ ആദരിച്ച് കേരളാ പോലീസ്

അറിയിപ്പുകള്‍

കൂടുതല്‍ 

ആശങ്ക വേണ്ട; രോഗി സ്വീകരിച്ചത് മാതൃകാപരമായ നിലപാട്

25/3/2020

തൊടുപുഴ : ഇടുക്കി ജില്ലയില്‍ ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചുവെങ്കിലും ആശങ്കപ്പെടേണ്ട ഒരു സാഹചര്യവുമില്ലെന്ന് ജില്ലാ കളക്ടര്‍ എച്ച്. ദിനേശന്‍ അറിയിച്ചു. തൊടുപുഴ താലൂക്കിലെ കുമാര മംഗലം സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ 19 നാണ് ഇദ്ദേഹം വിദേശത്ത് നിന്ന് നാട്ടിലെത്തിയത്. രോഗലക്ഷണങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്ന് ഇദ്ദേഹം മാതൃകാപരമായ നിലപാട് സ്വീകരിക്കുകയായിരുന്നു. നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് ടാക്‌സിയില്‍ വീട്ടിലെത്തി യ ഇദ്ദേഹം സ്വയം നിരീക്ഷണത്തില്‍ കഴിയുകയാണ്. കഴിഞ്ഞ 23ന് അദ്ദേഹം തന്നെ ബൈക്കില്‍ ജില്ലാ ആശുപത്രിയിലെത്തി സാമ്പിള്‍ നല്‍കി. തുടര്‍ന്ന് വീട്ടിലെത്തി.കുടുംബാഗങ്ങളുമായിപോലും നേരിട്ടു വിനിമയം നടത്തിയിട്ടില്ലെന്നു ജില്ലാ കളക്ടര്‍ അറിയിച്ചു. രോഗിയുമായി സംസാരിച്ചുവെ ന്നും അദ്ദേഹം സുഖം പ്രാപിച്ചു വരുന്നതായും അറിയാന്‍ കഴിഞ്ഞു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



കൃത്രിമ നിറം:മലപ്പുറം ജില്ലയില്‍ രണ്ട് ബ്രാന്‍ഡുകളിലുള്ള മുളകുപൊടി നിരോധിച്ചു

മലപ്പുറം: അനുവദനീയമല്ലാത്ത അളവില്‍ കൃത്രിമ നിറം കലര്‍ത്തി നിര്‍മിക്കുന്ന -തനിമ, ചാംസ്- എന്നീ ബ്രാന്‍ഡുകളിലുള്ള മുളകുപൊടികള്‍ ജില്ലയില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് നിരോധിച്ചു.മുളകു പൊടിയുടെ നിര്‍മ്മാണം, വിതരണം, സംഭരണം, വിപണനം എന്നിവയ്ക്കെല്ലാം നിരോധനംഏര്‍...തുട൪ന്ന് വായിക്കുക


കോട്ടയം ജില്ലയില്‍നിന്നും 610 അതിഥി തൊഴിലാളികള്‍ ഝാര്‍ഖണ്ഡിലേക്ക് മടങ്ങി

കോട്ടയം ജില്ലയില്‍നിന്നും 610 അതിഥി തൊഴിലാളികള്‍ സ്വദേശമായ ഝാര്‍ഖണ്ഡിലേക്ക് മടങ്ങി. വിവിധ കേന്ദ്രങ്ങളില്‍നിന്ന് 20 കെ.എസ്.ആര്‍.ടി.സി ബസുകളില്‍ തൊഴിലാളികളെ എത്തിച്ചാണ് ഇന്ന്(മെയ് 28) വൈകുന്നേരം 3.45നു പുറപ്പെട്ട ട്രെയിനില്‍ യാത്രയാക്കിയത്. കോട്ടയം-12...തുട൪ന്ന് വായിക്കുക


കോവിഡിനെ അതിജീവിച്ച യുവതി പെണ്‍കുഞ്ഞിന് ജന്മമേകി : മഞ്ചേരി ഗവ.മെഡിക്കല്‍ കോളജിനിത് അപൂര്‍വ നേട്ടം

മഞ്ചേരി: കോവിഡ് 19 ഭേദമായതിന്റെ ആശ്വാസത്തിനൊപ്പം ഇരട്ടി മധുരവുമായി ആലപ്പുഴ ആര്യാട് സ്വദേശിനി ജിന്‍സി പെണ്‍കുഞ്ഞിന് ജന്മം നല്‍കി. മഞ്ചേരി മെഡിക്കല്‍ കോളജിലെ ഗൈനക്കോളജി വിഭാഗമാണ് ഈ അപൂര്‍വ നിമിഷത്തിന് വേദിയായത്. ഇന്ന് രാവിലെ പത്തോടെ യാണ് ശസ്ത്രക്രിയ...തുട൪ന്ന് വായിക്കുക


കോവിഡ് ബാധിച്ച് മരിച്ചു

തിരു: മെയ് 22ന് ജയ്പുര്‍- തിരുവനന്തപുരം സ്‌പെഷ്യല്‍ ട്രെയിനില്‍ തിരുവനന്തപുരത്ത് എത്തിയ 68 വയസുള്ള തെലുങ്കാന സ്വദേശി രോഗം ബാധിച്ച് മരിച്ചു. കുടുംബാംഗങ്ങള്‍ക്കൊപ്പം ആവശ്യമായ രേഖകളില്ലാതെ വന്നു. പരിശോധനകള്‍ക്കു ശേഷം പൂജപ്പുര ഐ.സി.എം.ല്‍ നിരീക്ഷണത്തില്‍...തുട൪ന്ന് വായിക്കുക


സംസ്ഥാനത്തെ വിവിധ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ പുതിയ പ്രിന്‍സിപ്പാള്‍മാര്‍

തിരു: സംസ്ഥാനത്തെ വിവിധ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ പ്രിന്‍സിപ്പാള്‍മാരെ നിയ മിച്ച് ഉത്തരവിട്ടതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മെഡിക്കല്‍ കോളേജുകളിലെ ചില പ്രിന്‍സിപ്പാള്‍മാര്‍ വിരമിച്ച സാഹചര്യത്തിലാണ് 6 പേര്‍ക്ക് സ്...തുട൪ന്ന് വായിക്കുക


ടിസിഎസ് ഇയോണ്‍ ശാരീരികഅകലം പാലിച്ച് പരീക്ഷ നടത്താനുള്ള നടപടിക്രമങ്ങള്‍ രൂപപ്പെടുത്തി

കൊച്ചി: ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസിന്‍റെ സ്ട്രാറ്റജിക് യൂണിറ്റായ ടിസിഎസ് ഇയോണ്‍ സോഷ്യല്‍ ഡിസ്റ്റന്‍സ്ഡ് അസസ്മെന്‍റ് (എസ്ഡി അസസ്മെന്‍റ്സ്) എന്ന പേരില്‍ ലോക്ക്ഡൗണിനുശേഷം സുരക്ഷിതമായ രീതിയില്‍ നിയമങ്ങള്‍ പാലിച്ച് ഉദ്യോഗാര്‍ത്ഥിയുടെയും പരീക്ഷകരുടെയു...തുട൪ന്ന് വായിക്കുക


എന്‍എബിഎച്ച് അംഗീകാരം ലഭിക്കുന്ന കൊല്ലത്തെ ആദ്യ ആശുപത്രിയായി മെഡിട്രിന

കൊല്ലം: കൊല്ലം അയത്തില്‍ മെഡിട്രിന ആശുപത്രിക്ക് നാഷണല്‍ അക്രഡിറ്റേഷൻ ബോര്‍ഡ്‌ ഫോര്‍ ഹോസ്പിറ്റല്‍സ് ആന്‍ഡ്‌ ഹെല്‍ത്ത്‌കെയര്‍ പ്രൊവൈഡേഴ്സ് (എന്‍എബിഎച്ച്) അംഗീകാരം. ഈ ബഹുമതി ലഭിക്കുന്ന കൊല്ലത്തെ ആദ്യ ആശുപത്രിയാണ് മെഡിട്രിന; സംസ്ഥാനത്തെ നാല്പ ത്തിയഞ്ചാമത...തുട൪ന്ന് വായിക്കുക


അറബിക്കടലിൽ ഇരട്ട ന്യൂനമർദത്തിന് സാധ്യത. മത്സ്യബന്ധനത്തിന് 28-05-2020 അർധരാത്രി മുതൽ വിലക്ക്

തിരു: തെക്ക് കിഴക്കൻ അറബിക്കടലിലും അതിനോട് ചേർന്നുള്ള മധ്യ കിഴക്കൻ അറബിക്കടൽ പ്രദേശത്തുമായി 2020 മെയ് 31 നോട് കൂടി ഒരു ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിച്ചു. ഇത് കേരളതീരത്ത് നിന്ന് അധികംഅകലെയല്ലാത്തപ്രദേശമാണ്. മധ്...തുട൪ന്ന് വായിക്കുക


40 പേർക്ക് കൂടി കോവിഡ്-19; 10 പേർ രോഗമുക്തി നേടി: ചികിത്സയിലുള്ളത് 445 പേർ; 13 പുതിയ ഹോട്ട് സ്‌പോട്ടുകൾ

തിരു: കേരളത്തിൽ 40 പേർക്ക് ബുധനാഴ്ച കോവിഡ്-19 സ്ഥിരീകരിച്ചതായിമുഖ്യമന്ത്രിപിണറായി വിജയൻ അറിയിച്ചു. കാസർഗോഡ് ജില്ലയിൽ നിന്നുള്ള 10 പേർക്കും പാലക്കാട് ജില്ലയിൽ നിന്നു ള്ള 8 പേർക്കും ആലപ്പുഴ ജില്ലയിൽ നിന്നുള്ള 7 പേർക്കും കൊല്ലംജില്ലയിൽ നിന്നുള്ള 4പേർക്ക...തുട൪ന്ന് വായിക്കുക


വിദേശത്ത് നിന്നെത്തുന്ന പാവപ്പെട്ടവർ ക്വാറന്റൈൻ ചെലവ് വഹിക്കേണ്ട: മുഖ്യമന്ത്രി

തിരു: വിദേശത്ത് നിന്നെത്തുന്ന പാവപ്പെട്ടവർ ക്വാറന്റൈൻ ചെലവ് വഹിക്കേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. വിദേശത്തു നിന്നെത്തുന്നവർ ക്വാറ ന്റൈൻ ചെലവ് വഹിക്കണമെന്ന സർക്കാർ നിർദ്ദേശം ചില തെറ്റിദ്ധാരണയ്ക്കിടയാക്കി. ക്വാറ ന്റൈൻ ച...തുട൪ന്ന് വായിക്കുക


പാലക്കാട് ജില്ലയിൽനിന്നും 953 അതിഥി തൊഴിലാളികൾ ബീഹാറിലേക്ക് തിരിച്ചു

പാലക്കാട് : ജില്ലയിൽനിന്നും അതിഥി തൊഴിലാളികളുമായുള്ള നാലാമത്തെ ട്രെയിൻ ഇന്ന് (മെയ് 27) രാത്രി ഒമ്പതിന് പാലക്കാട് ജംഗ്ഷൻ റെയിൽവേസ്റ്റേഷനിൽ നിന്നും ബീഹാറിലേക്ക് തിരിച്ചു. കഞ്ചിക്കോട് , പട്ടാമ്പി , ഒറ്റപ്പാലം മേഖലകളിൽനിന്നുള്ള 953 തൊഴിലാളികളും, തൃശൂർ ജ...തുട൪ന്ന് വായിക്കുക


ഹരിതഭവനം, തളിരിടുന്ന തരിശിടങ്ങള്‍ പദ്ധതികളുമായി ഇടുക്കി ജൈവഗ്രാം കര്‍ഷകര്‍

ഇടുക്കി ജൈവഗ്രാം ഫാര്‍മേഴ്സ് വെല്‍ഫെയര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ നേതൃത്വത്തി ല്‍ കാര്‍ഷിക രംഗത്ത് സ്വയം പര്യാപ്തത ലക്ഷ്യംവച്ച് -ഹരിത ഭവനം-,-തളിരിടുന്ന തരിശിട ങ്ങള്‍- എന്നീ പദ്ധതികള്‍ക്ക് തുടക്കം കുറിച്ചു. തങ്കമണിയില്‍ നടന്ന യോഗത്തില്‍ -ഹരിത ...തുട൪ന്ന് വായിക്കുക


സംസ്ഥാനത്ത് സഞ്ചരിക്കുന്ന 5 ഭക്ഷ്യസുരക്ഷ ലബോറട്ടറികള്‍

തിരു: ഭക്ഷണ പദാര്‍ത്ഥങ്ങളിലെ മായം കണ്ടുപിടിയ്ക്കാനുള്ള ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ 5 പുതിയ സഞ്ചരിക്കുന്ന ഭക്ഷ്യസുരക്ഷ ലബോറട്ടറികളുടെ ഫ്‌ളാഗോഫ് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിച്ചു. ഇതില്‍ മൂന്ന് ലബോറട്ടറികളില്‍ ഭക്ഷ്യ വസ്തുക്കളുടെ ...തുട൪ന്ന് വായിക്കുക


നഷ്ടം പഴങ്കഥ; നാലു വര്‍ഷവും ടെല്‍ക്ക് ലാഭപാതയില്‍

തിരു: സംസ്ഥാന പൊതുമേഖലാ സ്ഥാപനം ട്രാന്‍സ്ഫോര്‍മേഴ്സ് ആന്റ് ഇലക്ട്രിക്കല്‍സ് കേരള ലിമിറ്റഡ് (ടെല്‍ക്) തുടര്‍ച്ചയായ നാലാം വര്‍ഷവും ലാഭം കൈവരിച്ചു. 8.4 കോടി രൂപയാണ് ലാഭം. 201920 സാമ്പത്തികവര്‍ഷം 203.9 കോടി രൂപയുടെ വിറ്റുവരവും നേടി. കഴിഞ്ഞ 11 വര്‍ഷത്തി...തുട൪ന്ന് വായിക്കുക


പോലീസിന് ആദരവറിയിച്ച് ആറാംക്ലാസുകാരി; മധുരം നല്‍കി നന്ദിയറിയിച്ച് പോലീസും

(ഫോട്ടോക്യാപ്ഷന്‍: ദര്‍ശനയ്ക്ക് തൃത്താല പോലീസ് സ്റ്റേഷനിലെ എസ്.ഐ എസ്.അനീഷ് സ്നേഹോപഹാരം നല്‍കി നന്ദി അറിയിക്കുന്നു) തൃത്താല: കോവിഡ്-19 എന്ന മഹാമാരിയില്‍ നിന്ന് കേരളത്തെ രക്ഷിക്കാന്‍ ആരോഗ്യപ്രവര്‍ത്ത കരോടൊപ്പം കൈകോര്‍ത്ത് പകലും രാത്രിയും വെയിലത്തും...തുട൪ന്ന് വായിക്കുക









Copyright 2018 Pothujanam Publications. All rights reserved.