Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ഗാന്ധിഭവന് എം.എ.യൂസഫലിയുടെ 25 ലക്ഷം രൂപയുടെ സഹായം തിരു.കോർപറേഷന്റെ ജനകീയ ഹോട്ടൽ ശ്രദ്ധേയമാകുന്നു കമ്യൂണിറ്റി കിച്ചണിലേയ്ക്ക് മെഡി.കോളേജ് സഹകരണ സംഘം സഹായം നല്കി ആശ്വാസകിരണം പദ്ധതിക്ക് 20.47 കോടി അനുവദിച്ചു ഏരീസ് ഗ്രൂപ്പ്‌ കുടുംബ സഹായ പദ്ധതി ഉദ്ഘാടനം ഇടുക്കി എംപി ഡീൻ കുര്യാക്കോസ് നിർവ ഹിച്ചു

തലസ്ഥാന വാ൪ത്തകള്‍

കൂടുതല്‍ 

സംസ്ഥാനത്ത് അവശ്യ വകുപ്പുകളുടെ കൂട്ടത്തിൽ എക്സൈസ് വകുപ്പിനെയും ഉൾപ്പെടുത്തി

25/3/2020

തിരു: കോവിഡ്- 19മായി ബന്ധപ്പെട്ട നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് അവശ്യ വകുപ്പുകളുടെ കൂട്ടത്തിൽ എക്സൈസ് വകുപ്പിനെയും ഉൾപ്പെടുത്തി. കർശന നിയന്ത്രണങ്ങൾ നില നിൽക്കുന്ന സാഹചര്യത്തിൽ വ്യാജ മദ്യം, കഞ്ചാവ്, മറ്റു ലഹരി പദാർത്ഥങ്ങൾ എന്നിവ വർദ്ധി ക്കാൻ സാധ്യതയുള്ളതിനാലാണ് തീരുമാനം. എക്സൈസ് ഓഫീസുകളും അത്യാവശ്യം വേണ്ട ജീവന ക്കാരെ ഉൾപ്പെടുത്തി പ്രവർത്തിക്കുമെന്ന് എക്സൈസ് കമ്മീഷണർ എസ്.ആനന്ദകൃഷ്ണൻ അറിയിച്ചു.

ജീവനക്കാർക്ക് വേണ്ട മാസ്‌ക്, കയ്യുറ , സാനിറ്റൈസറുകൾ, സോപ്പ് തുടങ്ങിയവ മേലധികാരികൾ ലഭ്യമാക്കണം. എല്ലാ എൻഫോഴ്സ്മെന്റ് /ഓഫീസ് ജീവനക്കാരും ടെലിഫോൺ വഴി എപ്പോഴും ലഭ്യ മായിരിക്കണം. ലോക്ക് ഡൗണിന്റെ ഭാഗമായി ബിവറേജ് കോർപ്പറേഷൻ,ബാറുകൾ എന്നിവ തുറ ക്കാത്ത സാഹചര്യത്തിൽ കെ.എസ്.ബി.സി യുടെ വെയർഹൗസുകൾ, വിവിധ ഔട്ട്ലെറ്റുകൾ എന്നിവിടങ്ങളിൽ സൂക്ഷിച്ചിരിക്കുന്ന മദ്യം സംരക്ഷിക്കാൻ അടിയന്തര നടപടി കൈക്കൊള്ളാൻ എല്ലാ ഡിവിഷനിലേയും ഡെപ്യൂട്ടി കമ്മിഷണർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

സാനിറ്റെസർ നിർമ്മിക്കാൻ ഉപയോഗിക്കുന്ന മദ്യം,ഡിസ്റ്റിലറികൾ,ബ്രുവറികൾ എന്നിവിടങ്ങളിലെ മദ്യം, സ്പിരിറ്റ് എന്നിവ ദുരുപയോഗം ചെയ്യുന്നില്ലെന്ന് ഉറപ്പു വരുത്തണം. കള്ള് ചെത്തിന് താൽക്കാ ലിക മായി നിയന്ത്രണമേർപ്പെടുത്തിയതിനാൽ അത്തരം തെങ്ങുകൾ നശിച്ചു പോകാതിരിക്കാനുള്ള നടപടികളും ഡെപ്യൂട്ടി കമ്മിഷണർമാർ സ്വീകരിക്കണം. പ്രവർത്തനം നിഷേധിച്ച ബാറുകൾ, ബിയർ പാർലറുകൾ ഔട്ട്ലെറ്റുകൾ, ക്ലബ്ബുകൾ തുടങ്ങിയവ ഏപ്രിൽ 14 വരെ പ്രവർത്തിക്കുന്നില്ലെ ന്ന് ഉറപ്പാക്കണമെന്നും ആരോഗ്യ വകുപ്പ് നിർദ്ദേശിച്ചിട്ടുള്ള ശുചിത്വവും അകലവും ജീവനക്കാർ പാലിക്കണമെന്നും എക്സൈസ് കമ്മീഷണർ അറിയിച്ചു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് സെക്രട്ടേറിയറ്റ് വാർ റൂം

തിരു: കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾ 24 മണിക്കൂറും ഏകോപിപ്പിച്ച് സെക്രട്ടേറിയ റ്റിലെ വാർ റൂം. അന്തർ സംസ്ഥാന ചരക്കുനീക്കം, അവശ്യ വസ്തുക്കളുടെ ലഭ്യത,അതിഥിതൊഴി ലാളികളുടെ ക്ഷേമം, ഇതര സംസ്ഥാനങ്ങളിലേയും വിദേശ മലയാളികളെയും ബന്ധപ്പെടൽ തുട ങ്ങി നിരവധി പ്രവർ...തുട൪ന്ന് വായിക്കുക


സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ധനസഹായം

തിരു : സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡിൽ 2020 ഫെബ്രുവരി 29 വരെ അംഗത്വ ത്തിന് അപേക്ഷ നൽകിയിട്ടുള്ളവർക്ക് അടിയന്തര ധനസഹായം അനുവദിച്ചു. കനറാബാങ്ക് അല്ലെ ങ്കിൽ മറ്റേതെങ്കിലും ദേശസാൽകൃത ബാങ്കിന്റെ അക്കൗണ്ട് നമ്പർ, ബ്രാഞ്ച്,ഐഎഫ്എസ്‌സികോഡ് എന്നിവ അടങ്ങ...തുട൪ന്ന് വായിക്കുക


ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് രചനാ മത്സരങ്ങളിലേക്ക് സൃഷ്ടികൾ അയക്കാം

തിരു: സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് പതിനാറ് വയസ്സിന് താഴെയുള്ള കുട്ടികൾക്കായി കഥാരചന, കവിതാരചന മത്സരങ്ങൾ സംഘടിപ്പിക്കുന്നു. കുട്ടികൾ വീട്ടിലിരുന്ന് തയ്യാറാക്കിയ കഥകളും കവിതകളും രക്ഷിതാക്കൾ സാക്ഷ്യപ്പെടുത്തി ഏപ്രിൽ 30നകം director@ksicl.org ല...തുട൪ന്ന് വായിക്കുക


തിരു.കോർപറേഷന്റെ ജനകീയ ഹോട്ടൽ ശ്രദ്ധേയമാകുന്നു

തിരു : മിതമായ നിരക്കിൽ സ്വാദിഷ്ടമായ ഭക്ഷണം ലഭ്യമാക്കുന്ന തിരുവനന്തപുരം നഗരസഭയുടെ ജനകീയ ഹോട്ടൽ ശ്രദ്ധേയമാകുന്നു. ഇവിടെയുണ്ടാക്കുന്ന ഭക്ഷണത്തിന് ആവശ്യക്കാരേറുകയാണ്. എസ്.എം.വി സ്‌കൂളിന് എതിർവശമായി നഗരസഭയുടെ ഗോൾഡൻ ജൂബിലി ബിൽഡിങിൽ ജന കീയ ഹോട്ടൽ പ്രവർത്തി...തുട൪ന്ന് വായിക്കുക


ഉണർവ് ക്യാമ്പയിനുമായി കുടുംബശ്രീ

തിരു : ലോക്ക് ഡൗൺ കാലഘട്ടം ഫലപ്രദമായി ഉപയോഗപ്പെടുത്താൻ കുടുംബശ്രീ ജില്ലാമിഷന്റെ നേതൃത്വത്തിൽ ഉണർവ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നു. ജില്ലയിലെ വയോജന അയൽക്കൂട്ട അംഗ ങ്ങൾക്കായും ബാലസഭാ കുട്ടികൾകുമായാണ് ഈ പ്രത്യേക കാമ്പയിൻ സംഘടിപ്പിക്കുന്നത്.കോവി ഡ് 19 കാ...തുട൪ന്ന് വായിക്കുക


കമ്യൂണിറ്റി കിച്ചണിലേയ്ക്ക് മെഡിക്കൽ കോളേജ് സഹകരണ സംഘം സഹായം നല്കി

(ചിത്രം: മെഡിക്കൽ കോളെജ് എംപ്ലോയീസ് ടി 721-ാം നമ്പർ സഹകരണ സംഘം കമ്മ്യൂണിറ്റി കിച്ചണിലേയ്ക്ക് വാങ്ങി നൽകിയ അവശ്യസാധനങ്ങൾ സംഘം പ്രസിഡന്റ് രമേഷ് ചന്ദ്രൻ നായർ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ് എസ് സിന്ധുവിന് കൈമാറുന്നു) തിരു: മെഡിക്കൽ കോളേ...തുട൪ന്ന് വായിക്കുക


അടിയന്തര ചികിത്സകൾക്ക് രക്തം ലഭിക്കാൻ രക്തദാനത്തിന് സന്നദ്ധരായവർ മുന്നോട്ടുവരണമെന്ന് മുഖ്യമന്ത്രി

തിരു: ആശുപത്രികളിൽ അടിയന്തര ചികിത്സകൾക്ക് രക്തം ലഭിക്കാൻ രക്തദാനത്തിന് സന്നദ്ധ രായവർ മുന്നോട്ടുവരണമെന്ന് മുഖ്യമന്ത്രി അഭ്യർഥിച്ചു. മൊബൈൽ യൂണിറ്റ് വഴിയും രക്തം ശേഖരിക്കും. നേരത്തേ തന്നെ രക്തദാന സേന രൂപീകരിച്ച സംഘടനകളും സ്ഥാപനങ്ങളും ഇക്കാര്യത്തിൽ സത്വര...തുട൪ന്ന് വായിക്കുക


രോഗപ്രതിരോധത്തിനും ചികിത്സയിലും ആയുർവേദം ഉപയോഗപ്പെടുത്തും- മുഖ്യമന്ത്രി

തിരു: രോഗപ്രതിരോധത്തിനും ചികിത്സയിലും ആയുർവേദത്തെ ഉപയോഗപ്പെടുത്തുമെന്ന് മുഖ്യ മന്ത്രി പിണറായി വിജയൻ അറിയിച്ചു. സാധ്യമായ എല്ലാ മാർഗങ്ങളും രോഗത്തെ പ്രതിരോധിക്കാ ൻ സ്വീകരിക്കുന്നതിന്റെ ഭാഗമാണിത്. ജനങ്ങളെ രോഗവ്യാപന സാധ്യതയുടെ അടിസ്ഥാനത്തിൽ ഏഴു വിഭാഗങ്ങളാ...തുട൪ന്ന് വായിക്കുക


സ്റ്റാഫ് നഴ്‌സ് നിയമന ഉത്തരവ് പ്രസിദ്ധീകരിച്ചു

തിരു: മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലേക്ക് കേരള പബ്ലിക് സർവീസ് കമ്മീഷൻ പ്രസിദ്ധീകരിച്ച കാറ്റഗറി നമ്പർ 249/2017 റാങ്ക് ലിസ്റ്റിൽ നിന്നും നിയമന ശുപാർശ ലഭ്യമാക്കിയ ഗ്രേഡ്-2 സ്റ്റാഫ് നഴ്‌സ് തസ്തികയിലേക്കുള്ള 99 ഉദ്യോഗാർഥികളുടെ നിയമന ഉത്തരവ് പ്രസിദ്ധീകരിച്...തുട൪ന്ന് വായിക്കുക


സിറ്റി പോലീസ് കമ്മീഷണറുടെ ഓഫീസിൽ താത്കാലിക മെഡിക്കല്‍ ക്ലിനിക് പ്രവര്‍ത്തനമാരംഭിച്ചു

തിരു: ഭാരതീയ ചികിത്സാ വകുപ്പ് ഡി.എം.ഒ.യുടെ നേതൃത്വത്തിൽ സിറ്റി പോലീസ് കമ്മീഷണറു ടെ ഓഫീസിൽ താത്കാലിക മെഡിക്കൽ ക്ലിനിക് പ്രവർത്തനമാരംഭിച്ചു.ലോക്ക് ഡൗണിന്റെപശ്ചാത്ത ലത്തിൽ കമ്മിഷണർ ഓഫീസിലെ പോലീസ് ഉദ്യോഗസ്ഥർക്കായാണ് താത്കാലിക ക്ലിനിക് ആരംഭി ച്ചത്.രണ്ട് ...തുട൪ന്ന് വായിക്കുക


അറുപത് കഴിഞ്ഞ പട്ടികവർഗവിഭാഗത്തിൽപ്പെട്ടവർക്ക് അഞ്ചിന പോഷകകിറ്റ്

തിരു: കോവിഡ് രോഗ പ്രതിരോധത്തിന്റെ ഭാഗമായി തിരു.ജില്ലയിലെ അറുപത് വയസ്സുകഴിഞ്ഞ പട്ടികവർഗവിഭാഗത്തിൽപ്പെട്ട ഓരോ വ്യക്തിക്കും അഞ്ച് ഭക്ഷ്യ ഇനങ്ങൾ അടങ്ങിയ പോഷകകിറ്റ്. പദ്ധതിക്ക് തുടക്കമിട്ട് ജില്ലാ കളക്ടർ കെ.ഗോപാലകൃഷ്ണൻ പൊടിയം പട്ടികവർഗ മേഖലയിലെഗുണ ഭോക്താക...തുട൪ന്ന് വായിക്കുക


വിദേശത്തെ സ്‌കൂൾ ഫീസിളവ്, വിസ കാലാവധി ദീർഘിപ്പിക്കൽ: അടിയന്തര നടപടിക്ക് നോർക്ക കത്തയച്ചു

തിരു: ഗൾഫിലെ ഇന്ത്യൻ സ്‌കൂളുകളിലെ ഫീസ് അടയ്ക്കാനുള്ള തീയതി നീട്ടി നല്കണമെന്ന് ആവ ശ്യപ്പെട്ട് നോർക്ക ആറ് ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യൻ അംബാസിഡർമാർക്ക് കത്തയച്ചു. കഴിഞ്ഞ ദിവസം നടത്തിയ വീഡിയോ കോൺഫറൻസിൽ പങ്കെടുത്ത വിദേശ മലയാളികൾ ആവശ്യപ്പെട്ട തിനെ തുടർന്നാണ്...തുട൪ന്ന് വായിക്കുക


കോവിഡ് 19: മൃഗങ്ങളിലെ രോഗസാധ്യതാ നിരീക്ഷണ മാർഗരേഖ പുറത്തിറക്കി

തിരു: കോവിഡ് 19 മൃഗങ്ങളിലേക്ക് പകരാനുള്ള സാധ്യത കണക്കിലെടുത്ത് സംസ്ഥാനത്ത് രോഗ സാധ്യതാ നിരീക്ഷണ മാർഗരേഖ ചീഫ് ഡിസീസ് ഇൻവെസ്റ്റിഗേഷൻ ഓഫീസർ പുറത്തിറക്കി. വിദേശരാജ്യങ്ങളിൽ മൃഗശാലയിലെ കടുവകളിലും വളർത്തുപൂച്ചയിലും കൊറോണ വൈറസ് സാന്നിധ്യം കണ്ടെത്തിയതിനെ തുട...തുട൪ന്ന് വായിക്കുക


കോവിഡ് 19 ചികിത്‌സയ്ക്കുള്ള ഉപകരണങ്ങളുടെയും വസ്തുക്കളുടെയും നീക്കത്തിന് അനുമതി

തിരു: കോവിഡ് 19 ചികിത്‌സയ്ക്കാവശ്യമായ ഉപകരണങ്ങളും മറ്റു വസ്തുക്കളുംസംഭരിക്കുന്നതിനും മറ്റു സ്ഥലങ്ങളിലേക്ക് കൊണ്ടുപോകുന്നതിനും ഇതുമായി ബന്ധപ്പെട്ട എല്ലാ സ്ഥാപനങ്ങൾക്കുംഅനു മതി നൽകി സർക്കാർ ഉത്തരവായി. ഇൗ പ്രവൃത്തികൾക്ക് ആവശ്യമായ ഏറ്റവും കുറഞ്ഞ ജീവ നക്ക...തുട൪ന്ന് വായിക്കുക


നടന്‍ ഇന്ദ്രന്‍സ്‌ മാസ്‌ക് നിര്‍മാണം പരിശീലിപ്പി ക്കാൻ തയ്യാര്‍

തിരു: കൊറോണ വൈറസ് വ്യാപനം തടയാന്‍ പൊതു ഇടങ്ങളില്‍ സഞ്ചരിക്കുമ്പോള്‍ മാസ്‌ക് ധരിക്കണമെന്ന് ആരോഗ്യപ്രവര്‍ത്തകരും സര്‍ക്കാരും നിര്‍ദേശിക്കുന്നു. സംസ്ഥാനത്ത് ഫെയ്‌സ് മാസ്‌കിന്റെ ദൗര്‍ലഭ്യം പലയിടങ്ങളിലായി കണ്ടു വരുന്നു. കടയില്‍ നിന്നും വാങ്ങുന്ന സർജിക്കൽ ...തുട൪ന്ന് വായിക്കുക









Copyright 2018 Pothujanam Publications. All rights reserved.