Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
വിദഗ്ദ്ധ പരിശീലനം നേടി തിരു.ജില്ലയിലെ ഡോക്ടര്‍മാര്‍ 17,018 കിലോഗ്രാം ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചു തിരു.മെഡിക്കൽ കോളേജിലെ ടെലികൺസൾട്ടേഷൻ വിപുലീകരിച്ചു കാസര്‍ഗോഡ് കോവിഡ് ആശുപത്രി: 8 പേരെ അഡ്മിറ്റാക്കി ശമ്പള വർദ്ധനവ് പ്രഖ്യാപിച്ച് ഡോ.ബോബി ചെമ്മണ്ണൂർ

തലസ്ഥാന വാ൪ത്തകള്‍

കൂടുതല്‍ 

കോവിഡ് 19: സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങൾക്ക് മാധ്യമ മേധാവികളുടെ അഭിനന്ദനം

24/3/2020

തിരു : കോവിഡ് 19നെ നേരിടാൻ സംസ്ഥാന സർക്കാർ നടത്തുന്ന പ്രവർത്ത നങ്ങൾക്ക് മാധ്യമ മേധാവികളുടെ അഭിനന്ദനം. സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങളെ ആദ്യം അഭിനന്ദിച്ചത് മലയാള മനോരമ ചീഫ് എഡിറ്റർ മാമ്മൻ മാത്യുവായിരുന്നു. പ്രധാനമന്ത്രി മാധ്യമ എഡിറ്റർമാരുമായി നടത്തിയ വീഡിയോ കോൺഫറൻസിൽ കേരളത്തിന്റെ പ്രവർത്തനങ്ങൾ എടുത്തു പറ ഞ്ഞ് അഭിനന്ദിച്ചതായും അദ്ദേഹം വ്യക്തമാക്കി. രോഗപ്രതിരോധത്തിനായി കേരളം നടത്തുന്ന പ്രവർത്തനങ്ങൾക്ക് എല്ലാവിധ സഹകരണവും അദ്ദേഹം വാഗ്ദാനം ചെയ്തു.

സർക്കാരിന് എല്ലാവിധ പിന്തുണയും ഉണ്ടാവുമെന്ന് മാതൃഭൂമി ജോയിന്റ് മാനേ ജിംഗ് ഡയറക്ടർ എം.വി.ശ്രേയാംസ്‌കുമാർ പറഞ്ഞു. പ്രത്യേക സാഹചര്യം പരിഗണിച്ച് മാധ്യമസ്ഥാപനങ്ങൾ ജീവനക്കാരെ വിവിധ ഷിഫ്റ്റുകളിലാക്കി യതും വർക്ക് അറ്റ് ഹോം സംവിധാനം ഏർപ്പെടുത്തി യതും വിവിധ മാധ്യമ മേധാവികൾ വിശദീകരിച്ചു. ലോക്ക് ഡൗൺ ഏർപ്പെടുത്തുമ്പോൾ അവശ്യ സാധനങ്ങൾ ലഭിക്കുന്നുവെന്ന് ഉറപ്പാക്കാൻ സംവിധാനങ്ങൾ ഒരുക്കണമെന്ന് ഏഷ്യാനെറ്റ് മേധാ വി എം.ജി. രാധാകൃഷ്ണൻ പറഞ്ഞു. ന്യൂസ് 18 കേരളം നേരത്തെതന്നെ വർക്ക് അറ്റ് ഹോം സംവിധാനം ഏർപ്പെടുത്തിയതായിരാജീവ് ദേവരാജ് പറഞ്ഞു. പല ഷിഫ്റ്റുകളിലായി ജീവനക്കാരുടെ പ്രവർത്തനം ക്രമീ കരിച്ചതായി മനോരമ ന്യൂസിലെ ജോണിലൂക്കോസ് അറിയിച്ചു.സർക്കാരിന്റെ പ്രവർത്തനങ്ങൾക്കൊപ്പം ചേർന്നു പ്രവർത്തിക്കുമെന്ന് മാധ്യമംഎഡിറ്റർ ഒ. അബ്ദുറഹ്മാൻപറഞ്ഞു.

ഏജന്റുമാർക്കുൾപ്പെടെ സാനിറ്റൈസർ നൽകിയിട്ടുണ്ടെന്നും സർക്കാരിന്റെ പ്രവർത്തനങ്ങൾക്കൊപ്പമുണ്ടെന്നും ദേശാഭിമാനി ചീഫ് എഡിറ്റർ പി.രാജീവ് അറിയിച്ചു. സർക്കാരിന്റെപ്രവർത്തനങ്ങൾ ക്ക് മാധ്യമങ്ങളുടെ സജീവ പിന്തു ണയുണ്ടാവുമെന്ന് ജനയുഗം ചീഫ് എഡിറ്റർ രാജാജി മാത്യു തോമസ് അറിയി ച്ചു. വ്യാജ വാർത്തകൾ തടയുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണ മെന്ന് ജൻമഭൂമിയിലെ കെ.കുഞ്ഞിക്കണ്ണനും മംഗളത്തിലെ സാബുവർഗീസും പറഞ്ഞു. മുഖ്യമന്ത്രി യുടെ ഓഫീസിൽ ഹെൽപ് ലൈൻ സംവിധാനം ഉണ്ടാ വണമെന്ന നിർദ്ദേശം 24 ന്യൂസിലെ ശ്രീകണ്ഠൻ നായർ മുന്നോട്ടുവച്ചു.സ്ഥാപന ത്തിൽ ഏർപ്പെടുത്തിയ ഷിഫ്റ്റ് സംവിധാനങ്ങളെക്കു റിച്ച് റിപ്പോർട്ടർ ചാനൽ മേധാവി എം.വി.നികേഷ്‌കുമാർ വിശദീകരിച്ചു. ആധികാരികമായ വിവര ങ്ങൾ ലഭ്യമാക്കി ജനങ്ങളുടെ ആശങ്ക ഒഴിവാക്കുന്നതിന്റെ പ്രാധാന്യത്തെക്കു റിച്ച് കലാകൗമുദി എഡിറ്റർ സുകുമാരൻ മണി വിശദീകരിച്ചു.

ദിവസക്കൂലിക്കാരുടെ പ്രശ്‌നങ്ങൾ പരിഗണിക്കേണ്ടതിന്റെ ആവശ്യകതയെക്കു റിച്ചാണ് ചന്ദ്രികയിലെ സി.പി.സെയ്തലവി പറഞ്ഞത്. പ്രതിസന്ധിയുടെ ഘട്ട ത്തിൽ സർക്കാരിനൊപ്പമുണ്ടെന്ന് ജനം ടിവിയിലെ ജി. കെ.സുരേഷ്ബാബു പറഞ്ഞു. സുപ്രഭാതത്തിലെ നവാസ് പുനൂർ, ദഹിന്ദു വിലെ ടി.നന്ദകുമാർ, സിറാജിലെ അബ്ദുൾ ഗഫൂർ, മെട്രോവാർത്തയിലെ ആർ.ഗോപീകൃഷ്ണൻ, അമൃത ടിവിയിലെ ജെ.എസ്.ഇന്ദുകുമാർ, മീഡിയ വണിലെ സി.എൽ. തോമസ്, ദ ന്യൂഇന്ത്യൻ എക്‌സ്പ്രസിലെ കിരൺ പ്രകാശ്, ജയ്ഹിന്ദിലെ ബി. എസ്.ഷിജു, വീക്ഷണത്തിലെ ജയ്‌സൺ ജോസഫ്, വർത്തമാനത്തിലെ ആസിഫ് അലി, ടൈംസ് ഓഫ് ഇന്ത്യയിലെ അനിൽ നായർ എന്നിവരും വീഡിയോ കോൺഫറൻസിൽ പങ്കെടുത്തു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംവിദഗ്ദ്ധ പരിശീലനം നേടി തിരു.ജില്ലയിലെ ഡോക്ടര്‍മാര്‍

തിരു: കോവിഡ് 19-ഉമായി ബന്ധപ്പെട്ട് നടക്കുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലയിലെ ഡോക്ടര്‍മാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കി വരുന്നു. സര്‍ക്കാര്‍ മേഖലയിലെയും സ്വകാര്യ മേഖലയിലെയും ഡോക്ടര്‍മാര്‍ക്കാണ് പരിശീലനം നല്‍കുന്നത്. സര്‍ക്കാര്‍ മേഖലയിലെ ഡ...തുട൪ന്ന് വായിക്കുക


ലോക് ഡൗണ്‍ ലംഘനം;തിരു.കളക്ടര്‍ പരിശോധന നടത്തി

തിരു: ലോക് ഡൗണ്‍ ലംഘിച്ച് ആളുകള്‍ പുറത്തിറങ്ങുന്നതുള്‍പ്പെടെയുള്ളവ നേരിട്ട് പരിശോധിക്കു ന്നതിനായി ജില്ലാ കളക്ടര്‍ കെ.ഗോപാലകൃഷ്ണന്‍ പരിശോധന നടത്തി. പൂജപ്പുര ജംഗ്ഷന്‍, തിരുമല എന്നിവിടങ്ങളിലായിരുന്നു പരിശോധന. അത്യാവശ്യകാര്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങിയവ...തുട൪ന്ന് വായിക്കുക


കോവിഡ് 19: മൃഗങ്ങളിലെ രോഗസാധ്യതാ നിരീക്ഷണ മാർഗരേഖ പുറത്തിറക്കി

തിരു: കോവിഡ് 19 മൃഗങ്ങളിലേക്ക് പകരാനുള്ള സാധ്യത കണക്കിലെടുത്ത് സംസ്ഥാനത്ത് രോഗ സാധ്യതാ നിരീക്ഷണ മാർഗരേഖ ചീഫ് ഡിസീസ് ഇൻവെസ്റ്റിഗേഷൻ ഓഫീസർ പുറത്തിറക്കി. വിദേശരാജ്യങ്ങളിൽ മൃഗശാലയിലെ കടുവകളിലും വളർത്തുപൂച്ചയിലും കൊറോണ വൈറസ് സാന്നിധ്യം കണ്ടെത്തിയതിനെ തുട...തുട൪ന്ന് വായിക്കുക


കൈയുറ നിർമാണ വ്യവസായങ്ങളെ ലോക്ക്ഡൗണിൽ നിന്ന് ഒഴിവാക്കി

തിരു: റബർ, ലാറ്റക്‌സ് കൈയുറകൾ നിർമിക്കുന്ന വ്യവസായങ്ങളെ ലോക്ക്ഡൗണിൽ നിന്ന് ഒഴി വാക്കി സർക്കാർ ഉത്തരവായി. കൊറോണ വൈറസ് രോഗപ്രതിരോധ പ്രവർത്തനങ്ങളിലേർപ്പെട്ടി രിക്കുന്ന ആരോഗ്യ പ്രവർത്തകർക്കുള്ള അവശ്യവസ്തു എന്ന നിലയിലാണ് റബർ, ലാറ്റക്‌സ് കൈ യുറകളെ സർക്കാർ ...തുട൪ന്ന് വായിക്കുക


ദുരിതാശ്വാസനിധിയിലേക്ക് മികച്ച പ്രതികരണം

തിരു: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നാനാഭാഗത്തുനിന്നും സഹകരണം ലഭിക്കുന്ന തായി മുഖ്യമന്ത്രി അറിയിച്ചു. കേരളാ ബാങ്ക് ജീവനക്കാരുടെ ശമ്പളത്തിൽനിന്നും ആദ്യഗഡുവായി 15 കോടി രൂപ സംഭാവന ലഭിച്ചു. മലപ്പുറം ജില്ലാ ബാങ്ക് ജീവനക്കാർ ഉൾപ്പെടെയാണ് ഇത്.തി...തുട൪ന്ന് വായിക്കുക


കോ വിഡ് 19 സ്ഥിതി വിവരം (06.04.2020)തിരു. ജില്ലയിൽ പുതുതായി 205 പേർ രോഗനിരീ ക്ഷണത്തിലായി. ഇന്ന് 5419 പേർ 28 ദിവസ നിരീക്ഷണ കാലയളവ് പൂർത്തിയാക്കി

തിരു.ജില്ലയിൽ 11725 പേർ വീടുകളിൽ കരുതൽ നിരീക്ഷണത്തിലുണ്ട്. ജില്ലയിലെ ആശുപത്രി കളിൽ ഇന്ന് രോഗലക്ഷണങ്ങളുമായി 25 പേരെ പ്രവേശിപ്പിച്ചു 22 പേരെ ഡിസ്ചാർജ് ചെയ്തു.തിരു. മെഡിക്കൽ കോളേജിൽ 42 പേരും ജനറൽ ആശുപത്രിയിൽ 21 പേരും പേരൂർക്കട മാതൃകാ ആശുപത്രിയിൽ 7 പേര...തുട൪ന്ന് വായിക്കുക


വ്യാജ പ്രചാരണം: നടപടി സ്വീകരിക്കും:മന്ത്രി കടകംപള്ളി സുരേന്ദ്രൻ

തിരു: പോത്തൻകോട് കോവിഡ് 19 ബാധിച്ച് മരിച്ചയാൾക്ക് രോഗമില്ലായിരുന്നു എന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. വ്യാജ പ്രചാരണം നടത്തുന്ന വർക്കെതിരെ കർശനമായ നടപടി സ്വീകരിക്കാൻ പോലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്. മാർച്ച് 27 ...തുട൪ന്ന് വായിക്കുക


പഴകിയ മത്സ്യം ആറ്റിങ്ങ ലിൽ പൊലീസ് പിടികൂടി

ആറ്റിങ്ങൽ : തമിഴ്‌നാട്ടിലെ തേങ്ങാപട്ടണത്തുനിന്നെത്തിച്ച 2,200 കിലോ പഴകിയ മത്സ്യം ആറ്റിങ്ങ ലിൽ പൊലീസ് പിടികൂടി. ലോറി ഡ്രൈവർ തേങ്ങാപട്ടണം സ്വദേശി ജോർജിനെ അറസ്റ്റുചെയ്ത് സ്‌റ്റേഷൻ ജാമ്യത്തിൽ വിട്ടു. പിടിച്ചെടുത്ത മത്സ്യം ആറ്റിങ്ങൽ നഗരസഭയുടെ മാലിന്യ സംസ...തുട൪ന്ന് വായിക്കുക


ഞായറാഴ്‌ച വൈകിട്ട്‌ പെയ്‌ത മഴയിൽ വ്യാപക നാശo

തിരു: ഞായറാഴ്‌ച വൈകിട്ട്‌ തിമിർത്തുപെയ്‌ത മഴയിൽ വ്യാപക നാശo. മഴയ്‌ക്കൊപ്പം വീശി യടിച്ച കാറ്റിൽ മരങ്ങൾ കടപുഴകിയും മണ്ണിടിഞ്ഞും വാഴകൾ നിലംപൊത്തിയുമാണ്‌ ഏറെയും നഷ്ടം. മരം വീണ്‌ വൈദ്യുതി ത്തൂണുകൾക്കും കേടുപാടുണ്ടായി. തൈക്കാട്‌ സംഗീത കോളേജിന്‌ സമീപം നിന...തുട൪ന്ന് വായിക്കുക


കമ്മ്യൂണിറ്റി കിച്ചൻ: അർഹരെ സഹായിക്കുന്നതിന് ശ്രദ്ധപുലർത്തണം:മന്ത്രി കടകംപള്ളി സുരേന്ദ്രൻ

തിരു: കമ്യൂണിറ്റി കിച്ചനിലൂടെ നൽകുന്ന ഭക്ഷണം അർഹരായവർക്കാണ് ലഭിക്കുന്നതെന്ന് ഉറപ്പാ ക്കാൻ തദ്ദേശ ഭരണ സ്ഥാപനങ്ങൾ ശ്രദ്ധിക്കണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ഇക്കാര്യത്തിൽ മാർഗ്ഗ നിർദ്ദേശം നൽകി സർക്കാർ ഉത്തരവിറക്കിയിട്ടുണ്ട്. നിലവിലെ സാഹചര്യ...തുട൪ന്ന് വായിക്കുക


കോവിഡ് 19 പരിശോധിക്കുന്നതിന്നുള്ള റാപ്പിഡ് ടെസ്റ്റ് തിരു:ജില്ലയിൽ ആരംഭിച്ചു

തിരു: കോവിഡ് 19 പരിശോധിക്കുന്നതിന്നുള്ള റാപ്പിഡ് ടെസ്റ്റ് തിരു:ജില്ലയിൽ ആരംഭിച്ചു. ഐ. എം.ജിയിൽ 41 പേരുടേയും മാർ ഇവാനിയോസിൽ 100 പേരുടെയും യൂണിവേഴ്‌സിറ്റി, വിമൻസ് ഹോസ്റ്റൽ എന്നിവിടങ്ങളിൽ 30 പേരുടെയും സ്രവം ശേഖരിച്ചു. ഇതിൽ ഐ.എം.ജിയിൽ വച്ച് 32 പോത്തൻകോട...തുട൪ന്ന് വായിക്കുക


സംസ്ഥാനത്തെ എല്ലാ റേഷന്‍ കടകളും ഏപ്രില്‍ 05 തുറന്നു പ്രവര്‍ത്തിക്കുo

തിരു: സംസ്ഥാനത്തെ എല്ലാ റേഷന്‍ കടകളും ഏപ്രില്‍ 05 തുറന്നു പ്രവര്‍ത്തി ക്കുമെന്ന് ജില്ലാസപ്ലൈ ഓഫീസര്‍ അറിയിച്ചു. കാര്‍ഡ് ഉടമകള്‍ക്ക് സൗജന്യ റേഷന്‍ ഉള്‍പ്പടെയുള്ള ഏപ്രില്‍ മാസത്തെ റേഷന്‍ വിഹിതം വാങ്ങാവുന്നതാണ്. ...തുട൪ന്ന് വായിക്കുക


കോവിഡ് 19: മൈക്രോബയോളജി ലാബിൽ പരിശോധനാ സംവിധാനങ്ങൾ ശക്തമാക്കി

തിരു: കോവിഡ് 19 പരിശോധനകൾക്കായി രണ്ട് പോളിമറൈസ് ചെയിൻ റിയാക്ഷൻ (പിസിആർ) മെഷീനുകൾ കൂടി ലഭ്യമാക്കി മൈക്രോബയോളജി ലാബിന്റെ പ്രവർത്തനം ശക്തിപ്പെടുത്തി. നിലവിൽ ഒരു മെഷീൻ മാത്രമാണു ണ്ടായിരുന്നത്. ഒരു ദിവസം 90 സാമ്പിളുകളാണ് ഈ ഒരു മെഷീനിലൂടെ പരി ശോധിച്ചു വന്ന...തുട൪ന്ന് വായിക്കുക


എസ് എ ടി ആശുപത്രിയിൽ പ്രസവചികിത്സ നിർത്തിയെന്ന വാർത്ത വാസ്തവ വിരുദ്ധമാണെന്ന് ആശുപത്രി അധികൃതർ

തിരു: എസ് എ ടി ആശുപത്രിയിൽ പ്രസവചികിത്സ നിർത്തിയെന്ന മാധ്യമ വാർത്ത വാസ്തവ വിരു ദ്ധമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ ആശുപത്രി യിൽ തിരക്ക് കുറയ്ക്കാനും സാമൂഹിക അകലം പാലിക്കാനും ആശുപത്രിയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരു...തുട൪ന്ന് വായിക്കുക


സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തിരു.സിറ്റി ബ്രാഞ്ചിൽ തിരക്ക് നിയന്ത്രിക്കാൻ കഴിഞ്ഞതായി അസി.ജനറൽ മാനേജർ ചന്ദ്രശേഖരൻ

തിരു: കോവിഡ് 19 പ്രോട്ടോക്കോൾ പൂർണമായും അനുസരിക്കുന്നതു വഴി നഗരഹൃദയത്തിലെ പ്രധാന ശാഖയെന്ന നിലയിൽ സിറ്റി ബ്രാഞ്ചിൽ തിരക്ക് ഫലപ്രദമായി നിയന്ത്രിക്കാൻ കഴിയുന്ന തായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ് ബി ഐ )തിരു.സിറ്റി ബ്രാഞ്ച് അസി.ജനറൽ മാനേജർ ചന്ദ്രശേഖരൻ...തുട൪ന്ന് വായിക്കുക

Copyright 2018 Pothujanam Publications. All rights reserved.