Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ശമ്പള വർദ്ധനവ് പ്രഖ്യാപിച്ച് ഡോ.ബോബി ചെമ്മണ്ണൂർ തിരു.ജില്ലയിൽ വിപുലമായ ഐസൊലേഷൻ സൗകര്യം നിരീക്ഷണത്തിലുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആത്മവിശ്വാസം നല്‍കി മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ലോക്ക് ഡൗൺ തുടരണം; ഐഎംഎ സംസ്ഥാനമൊട്ടാകെ 15541 ക്യാമ്പുകളിലായി 302016 അതിഥി തൊഴിലാളികള്‍

ആരോഗ്യം

കൂടുതല്‍ 

സംസ്ഥാനത്ത് 14 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു: 72,460 പേര്‍ നിരീക്ഷണത്തില്‍ :മുഖ്യ മന്ത്രി

24/3/2020

തിരു:സംസ്ഥാനത്ത് പുതിയതായി 14 പേർക്കു കൂടി കോവിഡ് 19 സ്ഥിരീകരി ച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇതിൽ ആറു പേർ കാസർകോട് ജില്ലയിലും രണ്ടു പേർ കോഴിക്കോട് ജില്ല യിലുമുള്ളവരാണ്. സംസ്ഥാനത്ത് 105 പേരാണ് ആകെ ചികിത്‌സയിലുള്ളത്. പുതിയതായി രോഗം സ്ഥിരീകരിച്ചതിൽ എട്ടു പേർ ദുബായിയിൽ നിന്നും ഒരാൾ ഖത്തറിൽ നിന്നും മറ്റൊരാൾ യു. കെയിൽ നിന്നും വന്നതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഒരു ആരോഗ്യപ്രവർത്തകനും രോഗം സ്ഥിരീകരിച്ചി ട്ടുണ്ട്. കേരളത്തിൽ ആകെ 72460 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതിൽ 71,994 പേർ വീടുകളിൽ നിരീക്ഷണത്തിലാണ്.

കേരളത്തിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചെങ്കിലും ആദ്യ ദിനത്തിൽ ജനങ്ങ ളുടെ ഭാഗത്ത് നിന്ന് ഗൗരവപൂർണമല്ലാത്ത ഇടപെടലാണുണ്ടായത്. ജനങ്ങൾ അനാവശ്യ യാത്രകൾക്കും മറ്റുമായി പുറത്തിറങ്ങി. അത്യാവശ്യഘട്ടങ്ങളിൽ പുറത്തിറങ്ങുന്നതിനാണ് സ്വകാര്യ വാഹനങ്ങൾക്ക് അനുമതി നൽകിയത്. അത് അവസരമായെടുക്കരുത്. സ്വകാര്യ വാഹനങ്ങളിൽ യാത്ര നടത്തുന്ന വരിൽ നിന്ന് യാത്രാവിവരം വ്യക്തമാക്കുന്ന സത്യവാങ്മൂലം വാങ്ങും.വീട്ടിൽ നിന്നിറങ്ങുമ്പോൾത്തന്നെ ഫോം പൂരിപ്പിച്ച് കൈയിൽ കരുതണം.

ഫോമിൽ രേഖപ്പെടുത്തുന്ന കാര്യത്തിനല്ല യാത്രയെങ്കിൽ നടപടിയുണ്ടാവും. സ്വകാര്യ വാഹനങ്ങളിൽ ഡ്രൈവർക്ക് പുറമെ ഒരു മുതിർന്ന ആൾക്കുകൂടി യാണ് യാത്രയ്ക്ക് അനുമതിയുള്ളത്. പൊതുസ്ഥലത്ത് അഞ്ചിൽ കൂടുതൽ പേർ ഒത്തുകൂടുന്നത് നിരോധിച്ചിരിക്കുകയാണ്. ആൾക്കൂട്ടം ഒരുതരത്തിലും അനുവദിക്കില്ല. ഇതിനെതിരെ പോലീസ് നടപടി കൂടുതൽ ശക്തമാക്കും. കാസർകോട് ജില്ലയിൽ രാവിലെ 11 മുതൽ അഞ്ച് മണി വരെയും മറ്റു ജില്ല കളിൽ രാവിലെ ഏഴു മുതൽ അഞ്ച് മണി വരെയും അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ തുറക്കും.

കാസർകോട് ജില്ലയിൽ ഐ.ജിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം നിരീ ക്ഷിക്കുന്നുണ്ട്. വിനോദം, ആർഭാടം എന്നിവയുമായി ബന്ധപ്പെട്ട ഒരുകടയും തുറക്കില്ല. കടയിൽ പോകുന്നവർ കൃത്യമായ സുരക്ഷാ സംവിധാനങ്ങളോടെ വേണം സാധനങ്ങൾ വാങ്ങേണ്ടത്. സാധനം വാങ്ങിയാലുടൻ മടങ്ങുകയും വേണം.ചിലർ ഈ സാഹചര്യം മുതലെടുക്കാൻ ശ്രമിക്കുന്നുണ്ട്. സാധനങ്ങ ളുടെ വിലകൂട്ടാനോ പൂഴ്ത്തിവയ്ക്കാനോ പറ്റില്ല. ഇതിനായി പരിശോധന സംവിധാനം ശക്തിപ്പെടുത്തും. ഇത്തരക്കാരെ കണ്ടെത്തിയാൽ ഒരു ദാക്ഷ ണ്യവുമില്ലാത്ത നടപടിയുണ്ടാവും.

അവശ്യസർവീസിന്റെ ഭാഗമായി ജോലിക്കെത്തേണ്ടവർക്ക് പോലീസ് പാസ് നൽകും. മാധ്യമ പ്രവർത്തകർക്കും സർക്കാർ ജീവനക്കാർക്കും അവരുടെ ഐ.ഡി കാർഡുകൾ മതി. രാത്രിയിൽ ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുന്ന മാധ്യമ പ്രവർത്തകർക്ക് ഇവിടെ യാതൊരു ബുദ്ധിമുട്ടും ഉണ്ടാവില്ല.

കാസർകോട് ജില്ലയിലെ എം. എൽ. എമാരുമായി ഓഡിയോ കോൺഫറൻസ് നടത്തിയതായി മുഖ്യമന്ത്രി പറഞ്ഞു. ജില്ലയിൽ പ്രാദേശികമായി കടകളിൽ ഭക്ഷ്യധാന്യങ്ങൾ ആവശ്യത്തിനുണ്ടോയെന്ന് കച്ചവടക്കാരുമായി ബന്ധപ്പെട്ട് കണ്ടെത്താൻ എം. എൽ. എമാരോട് നിർദ്ദേശിച്ചു. ഐസൊലേഷനിൽ കഴി യുന്നവർക്ക് ആവശ്യമെങ്കിൽ കൗൺസലിംഗ് നൽകുന്നതിന് പറ്റിയ ആളു കളെ എം. എൽ. എമാരുടെ നേതൃത്വത്തിൽ കണ്ടെത്തും. പ്രാദേശികമായി ഐസൊലേഷൻ കേന്ദ്രങ്ങൾ ഒരുക്കുന്നതിന് പറ്റിയ കെട്ടിടങ്ങൾ കണ്ടെത്താ നും നിർദ്ദേശിച്ചിട്ടുണ്ട്.

വീടുകളിൽ ക്വാറന്റൈനിൽ കഴിയുന്നവർ ബാത്ത് അറ്റാച്ച്ഡ് മുറിയിൽ ഒറ്റയ്ക്ക് കഴിയണം. ആവശ്യമായ സൗകര്യം വീടുകളിലില്ലാത്തവർ പൊതു ഐസൊലേഷൻ കേന്ദ്രത്തിലേക്ക് മാറണം. എം.എൽ.എമാർ പഞ്ചായത്ത് പ്രസിഡന്റുമാരുമായി ബന്ധപ്പെട്ട് പഞ്ചായത്തിൽ നടത്തേണ്ട കാര്യങ്ങൾ ചർച്ച ചെയ്യണം. വിവിധതരം വിഷമം അനുഭവിക്കുന്നവർ, പ്രായമായവർ, ഭിന്ന ശേഷിക്കാൻ എന്നിവരെല്ലാം ഒരു പഞ്ചായത്തിൽ എത്രപേരുണ്ടെന്ന് തിട്ടപ്പെടു ത്തണം.

നിത്യവൃത്തിക്ക് വഴിയില്ലാത്തവരും പാർശ്വവൽക്കരിക്കപ്പെട്ടവരുമുണ്ടെങ്കിൽ സന്നദ്ധപ്രവർത്തകരും വാർഡ്തല സമിതിയും കണ്ടെത്തിസഹായം എത്തിക്ക ണം. വീടുകളില്ലാതെ കട വരാന്തയിലും റോഡരികിലും രാത്രിയിൽ കിടന്നു റങ്ങുന്നവരുടെ വിവരം തദ്ദേശസ്ഥാപനങ്ങൾ ശേഖരിക്കും. ഇവരെ ഒരു കേന്ദ്ര ത്തിൽ താമസിപ്പിച്ച് ഭക്ഷണം നൽകും. ഡോക്ടർമാരും നഴ്‌സുമാരും ഉൾപ്പെ ടെയുള്ള ആരോഗ്യ പ്രവർത്തകർ ഒറ്റക്കെട്ടായാണ് ഈ മഹാമാരിയെനേരിടാൻ രംഗത്തിറങ്ങിയിരിക്കുന്നത്. ഇവരുടെ പരിശ്രമത്തെ നാം കൃതജ്ഞയയോടെ ഓർക്കണം.

തൊഴിലുറപ്പ് തൊഴിലാളികളുടെ പ്രവർത്തനവും ഇന്നത്തെ സാഹചര്യത്തിൽ ക്രമീകരിക്കും. പച്ചക്കറി കൊണ്ടുവരുന്നതിനും അത് ഇറക്കുന്നതിനും റീട്ടെ യിൽ കടകളിലേക്ക് കയറ്റി അയയ്ക്കുന്നതിനും ആവശ്യമായ സംവിധാനം ഒരുക്കും. കുടുംബാരോഗ്യ, പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെ ഡോക്ടർമാർക്ക് ആശുപത്രിയ്ക്കടുത്ത് താമസസൗകര്യം ഒരുക്കാൻ പരിശ്രമിക്കും.

ഇവരെ വീടുകളിലെത്തിക്കാൻ തദ്ദേശസ്ഥാപനങ്ങൾ വാഹന സൗകര്യം ഒരു ക്കുന്നതും പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. തദ്ദേശസ്ഥാപനങ്ങളുടെ കീഴിലുള്ള കെട്ടിടങ്ങളിൽ കട നടത്തുന്നവർക്ക് വാടകയടയ്ക്കാൻ രണ്ടു മാസത്തെ സാവകാശം നൽകിയിട്ടുണ്ട്. മാലിന്യം കൊണ്ടുപോകുന്ന വാഹന ങ്ങൾക്ക് തടസമുണ്ടാകാതെ ശ്രദ്ധിക്കും. പഞ്ചായത്തുകളിലെ പദ്ധതി അംഗീ കരിക്കുന്നതിന് ഡി. പി. സി മിനിമം ക്വാറം യോഗം ചേർന്ന് അനുമതി നൽകും.

കോവിഡ് ചികിത്‌സയ്ക്ക് പ്രത്യേക ആശുപത്രികൾ സംസ്ഥാനത്ത് സജ്ജീകരി ക്കും. കൂട്ടിരിപ്പുകാർ ഇല്ലാത്ത രോഗികൾക്കൊപ്പം സന്നദ്ധപ്രവർത്തകരെ ഏർ പ്പെടുത്തുന്നതിന് തദ്ദേശസ്ഥാപനങ്ങൾ പ്രത്യേക ശ്രദ്ധ ചെലുത്തും. ഇപ്പോൾ ഉയരുന്ന വിവിധ ആവശ്യങ്ങളിൽ സന്നദ്ധ സേവനം നടത്താൻ യുവജനങ്ങൾ മുന്നോട്ടു വരണം.

കോവിഡ് വ്യാപിച്ച സാഹചര്യത്തിൽ സംസ്ഥാനത്തേക്ക് മടങ്ങി വരുന്നവർ 14 ദിവസം ഐസൊലേഷൻ കെട്ടിടത്തിൽ ക്വാറന്റൈനിൽ കഴിയണം. മറ്റു സംസ്ഥാനത്തുള്ള മലയാളികളായ വിദ്യാർത്ഥികളെ തിരികെ കൊണ്ടുവരു ന്നതിന് അവിടങ്ങളിലെ സർക്കാരുമായി ബന്ധപ്പെട്ട് ശ്രമം നടത്തുമെന്ന് മുഖ്യ മന്ത്രി പറഞ്ഞു. റവന്യു മന്ത്രി ഇ. ചന്ദ്രശേഖരൻ, ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചർ, ചീഫ് സെക്രട്ടറി ടോം ജോസ് എന്നിവർ വാർത്താ സമ്മേളന ത്തിൽ പങ്കെടുത്തു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംകർണാടക ആശുപത്രികളിലേക്ക് രോഗികളെ കടത്തി വിടാൻ അനുവാദമായതായി മുഖ്യമന്ത്രി

തിരു: കർണാടകത്തിലെ ആശുപത്രികളിലേക്ക് കോവിഡ് അല്ലാത്ത രോഗികളുമായി ആംബുല ൻസ് കടത്തിവിടാൻ അനുവാദമായതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. തലപ്പാടി ചെക്ക്പോസ്റ്റിൽ കർണാടകത്തിന്റെ മെഡിക്കൽ ടീം ഉണ്ടാകും. മെഡിക്കൽ സർട്ടിഫിക്കറ്റുകളോടെ ഏത് ആശുപത്രിയിലാണ്...തുട൪ന്ന് വായിക്കുക


കോവിഡ് 19 ജീവന്‍രക്ഷാ മരുന്നുകള്‍ വീട്ടിലെത്തിച്ച് റവന്യൂ സംഘം

കൊല്ലം : ജീവന്‍രക്ഷാ മരുന്നുകള്‍ വീട്ടിലെത്തിച്ച് പുനലൂര്‍ താലൂക്കിലെ റവന്യൂ ഉദ്യോഗസ്ഥര്‍ മാതൃകയായി. ഇടമുളയ്ക്കല്‍ വില്ലേജില്‍ ഒഴുക്കുപാറയ്ക്കല്‍ ഷീജാ മന്ദിരത്തിലെ കുഞ്ഞുമോള്‍ക്ക് നിത്യേന കഴിക്കേണ്ട ജീവന്‍രക്ഷാ മരുന്നുകള്‍ തീര്‍ന്നതായി ജില്ലാ പഞ്ചായ...തുട൪ന്ന് വായിക്കുക


നിരീക്ഷണത്തിലുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആത്മവിശ്വാസം നല്‍കി മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍: പാട്ട് പാടി സിതാര കൃഷ്ണകുമാര്‍; അതേറ്റെടുത്ത് ആരോഗ്യ പ്രവര്‍ത്തകരും

തിരു: സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ കൊറോണ ഐസൊലേഷന്‍ വാര്‍ഡുകളില്‍ സേവനം അനുഷ്ഠിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരുമായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈ ലജ ടീച്ചര്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി ചര്‍ച്ച നടത്തി. ഐസൊലേഷന്‍ വാര്‍ഡുകളില്‍ 7 ദിവസം സേവനമനുഷ്ഠിച്ച ശേഷ...തുട൪ന്ന് വായിക്കുക


തിരു. മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ച പുതിയ പി സി ആർ പ്രവർത്തിച്ചു തുടങ്ങി

തിരു: കോവിഡ് 19 പരിശോധനകൾക്കായി മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ച പുതിയ പി സി ആർ പ്രവർത്തിച്ചു തുടങ്ങി. ശശിതരൂർ എം പിയാണ് പി സി ആർഅനുവദിച്ചത്.മൈക്രോ ബയോളജി ലാബിൽ നേരത്തേ ഉണ്ടായിരുന്ന പി സി ആർ മെഷീനിൽ നിന്നും വ്യത്യസ്ഥമായി ഈ മെഷീനിൽ സമയലാഭം ഉണ്ടെന്ന...തുട൪ന്ന് വായിക്കുക


സപ്ലൈകോ ഔട്ട് ലെറ്റുകളിൽ തയ്യാറാകുന്നു, കരുതലിന്റെ കിറ്റുകൾ

ഇടുക്കി: ലോക്ക്‌ ഡൗൺ പ്രഖ്യാപിച്ചതോടെ വീടുകളിൽ കഴിയുന്നവർക്ക്‌ ആശ്വാസമാകുവാൻ സർക്കാരിന്റെ പലവ്യഞ്ജന കിറ്റ്‌ തയ്യാറാകുന്നു. സപ്ലൈകോ കേന്ദ്രങ്ങളിൽ ഭക്ഷ്യധാന്യങ്ങൾ അളന്ന് പായ്ക്ക് ചെയ്ത് കിറ്റുകളാക്കുന്ന തിരക്കിലാണ് ജീവനക്കാർ. ഭക്ഷ്യധാന്യങ്ങളും പലവ്യഞ...തുട൪ന്ന് വായിക്കുക


കൊറോണക്കാലത്ത് സൗജന്യമായി മാസ്‌ക് നിര്‍മിച്ച് നല്‍കി നാടിന് മാതൃകയായി ഒരു കുടുംബം

ഇടുക്കി : കോവിഡ് 19 സാമൂഹിക പ്രതിസന്ധികള്‍ക്കും സാമ്പത്തിക ക്ലേശങ്ങള്‍ക്കിടയിലും ആയി രക്കണക്കിനു മാസ്‌കുകള്‍ നിര്‍മ്മിച്ച് സമൂഹത്തിന് മാതൃകയാവുകയാണ് ഒരുകുടുംബം. കമ്പിളി കണ്ടം സ്വദേശിയായ പാസ്റ്റര്‍ ബിധുമോന്‍ ജോസഫും കുടുംബവുമാണ് മാസ്‌കുകള്‍നിര്‍മിച്ച്...തുട൪ന്ന് വായിക്കുക


ഡോക്ടര്‍മാര്‍ വീഡിയോ കോള്‍ വഴി വൈദ്യസഹായം നല്‍കി

കോഴിക്കോട് : വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്ന വ്യക്തികളുടെ തത്സമയ രോഗ നിരീക്ഷ ണത്തിനും സത്വര രോഗീ പരിപാലനത്തിനുമുള്ള ഓണ്‍ലൈന്‍ സംവിധാനമായ കോവിഡ് ജാഗ്രത വെബ് ആപ്ലിക്കേഷനിലുടെ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 48 പേരുമായി ഡോക്ടര്‍മാര്‍ വീഡി യോ കോള്‍ വഴി...തുട൪ന്ന് വായിക്കുക


കോവിഡ് 19 സ്ഥിതി വിവരം (05.04.2020)ഇന്ന് തിരു.ജില്ലയിൽ പുതുതായി 361 പേർ രോഗ നിരീക്ഷണത്തിലായി

( 56 പേർ 28 ദിവസ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂർത്തിയാക്കി. ജില്ലയിൽ 16,999 പേർ വീടുകളിൽ കരുതൽ നിരീക്ഷണത്തിലുണ്ട്. രോഗ ലക്ഷണങ്ങളുമായി 18 പേരെ പ്രവേശിപ്പിച്ചു. 17 പേരെ ഡിസ്ചാർജ് ചെയ്തു) തിരു: മെഡിക്കൽ കോളേജിൽ 41പേരും ജനറൽ ആശുപത്ര...തുട൪ന്ന് വായിക്കുക


തിരു.ജില്ലയിലെ വിദഗ്ദ്ധ മെഡിക്കൽ സംഘം കാസർഗോഡേക്ക് തിരിച്ചു

തിരു:കാസർഗോഡ് കോവിഡ് ആശുപത്രി യാഥാർഥ്യമാക്കുന്നതിന്റെ ആദ്യപടി എന്ന നിലയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ 27 അംഗ വിദഗ്ദ്ധ മെഡിക്കൽ സംഘം കാസർഗോഡേക്ക് യാത്ര തിരിച്ചു. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കോവിഡ്-19 കേസുകൾസ്ഥിരീ കരിച്ച കാസർഗോഡിലെ ചികിത്...തുട൪ന്ന് വായിക്കുക


കോവിഡ്-19 സ്ഥിതി വിവരം (04.04.2020)ഇന്ന് തിരുവനന്തപുരം ജില്ലയിൽ പുതുതായി 289 പേർ രോഗനിരീക്ഷണത്തിലായി. 938 പേർ 28 ദിവസ നിരീക്ഷണ കാലയളവ് പൂർത്തിയാക്കി

തിരു.ജില്ലയിൽ 16689 പേർ വീടുകളിൽ കരുതൽ നിരീക്ഷണത്തിലുണ്ട്. ജില്ലയിലെ ആശുപത്രി കളിൽ ഇന്ന് രോഗ ലക്ഷണങ്ങളുമായി 30 പേരെ പ്രവേശിപ്പിച്ചു.17പേരെ ഡിസ്ചാർജ് ചെയ്തു.തിരു. മെഡിക്കൽ കോളേജിൽ ചികിത്സയിലുണ്ടായിരുന്ന മലപ്പുറം സ്വദേശി സാമ്പിൾ പരിശോധനാ ഫലം നെഗറ്റീവാ...തുട൪ന്ന് വായിക്കുക


സംസ്ഥാനത്ത് 11 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു; 8 പേര്‍ രോഗമുക്തി നേടി:1,71,355 പേര്‍ നിരീക്ഷണത്തില്‍:മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍

തിരു: കേരളത്തില്‍ 11 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറിയിച്ചു. കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 6 പേര്‍ക്കും കൊല്ലം, ആല പ്പുഴ, എറണാകുളം, പാലക്കാട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള ഓരോരുത്തര്‍ക്കുമാണ...തുട൪ന്ന് വായിക്കുക


തിരു.മെഡിക്കൽ കോളേജിൽ നിന്ന് 25 അംഗ ചികിത്സാ സംഘം കാസർഗോഡിലേയ്ക്ക്

തിരു: കാസർഗോഡ് ജില്ലയിലെ കോവിഡ് 19 ചികിത്സയുമായി ബന്ധപ്പെട്ട് തിരു.മെഡിക്കൽ കോ ളേജ് ആശുപത്രിയിൽ നിന്നും 25 അംഗ സംഘം ഞായറാഴ്ച യാത്ര തിരിക്കും. ഡെപ്യൂട്ടി സൂപ്രണ്ട് ഡോ: എസ് എസ് സന്തോഷ് കുമാറിന്റെ നേതൃത്വത്തിൽ 10 ഡോക്ടർമാരും 10 നേഴ്സുമാരും അഞ്ച് നേഴ്സിം...തുട൪ന്ന് വായിക്കുക


കേരളം ചരിത്രത്തിലേക്ക്: കോവിഡ് ഭേദമായ ഏറ്റവും പ്രായമുള്ള വൃദ്ധ ദമ്പതികള്‍ ആശുപത്രി വിട്ടു

തിരു: കോവിഡ് 19 ബാധയെത്തുടര്‍ന്ന് കോട്ടയം ഗവ.മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാ യിരുന്ന വൃദ്ധ ദമ്പതികള്‍ ആശുപത്രി വിട്ടു. ഇറ്റലിയില്‍ നിന്ന് വന്ന സ്വന്തം കുടുംബാംഗങ്ങ ളില്‍ നിന്നും രോഗം പിടിപെട്ട പത്തനംതിട്ടയിലെ തോമസ് (93) മറിയാമ്മ (88) ദമ്പതികളാണ് കൊറ...തുട൪ന്ന് വായിക്കുക


കുടുംബങ്ങളിലേക്ക് അങ്കണവാടി ശക്തിപ്പെടുത്തുന്നു

തിരു: സംസ്ഥാനത്ത് കോവിഡ് 19 രോഗികള്‍ കൂടുന്ന സാഹചര്യത്തില്‍ ബ്രേക്ക് ദ ചെയിനിന്റെ ഭാഗമായി വനിത ശിശുവികസന വകുപ്പ് ആവിഷ്‌ക്കരിച്ച- കുടുംബങ്ങളിലേക്ക് അങ്കണവാടി- ശക്തിപ്പെടുത്താന്‍ തീരുമാനിച്ചതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ.ശ...തുട൪ന്ന് വായിക്കുക


ചര്‍മസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് ഫോണിലൂടെ ബന്ധപ്പെടാം

കോഴിക്കോട്: കോവിഡ്- 19 ന്റെ പശ്ചാത്തലത്തില്‍ കോഴിക്കോട് ചേവായൂരിലെ സര്‍ക്കാര്‍ ചര്‍മ രോഗാശുപത്രിയില്‍ ടെലി-ഡെര്‍മാറ്റോളജി സംവിധാനം ഏര്‍പ്പെടുത്തി. ചര്‍മസംബന്ധമായ പ്രശ്‌ന ങ്ങള്‍ക്ക് രാവിലെ എട്ടിനും ഉച്ചയ്ക്ക് ഒരു മണിക്കും ഇടയില്‍ ഫോണിലൂടെ ചികിത്സ തേട...തുട൪ന്ന് വായിക്കുക

Copyright 2018 Pothujanam Publications. All rights reserved.