Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
കാസര്‍ഗോഡ് കോവിഡ് ആശുപത്രി: 8 പേരെ അഡ്മിറ്റാക്കി ശമ്പള വർദ്ധനവ് പ്രഖ്യാപിച്ച് ഡോ.ബോബി ചെമ്മണ്ണൂർ തിരു.ജില്ലയിൽ വിപുലമായ ഐസൊലേഷൻ സൗകര്യം നിരീക്ഷണത്തിലുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആത്മവിശ്വാസം നല്‍കി മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ലോക്ക് ഡൗൺ തുടരണം; ഐഎംഎ

ആരോഗ്യം

കൂടുതല്‍ 

കൊറോണ രോഗവ്യാപനം തടയാന്‍ വയനാട് ജനകീയ ജാഗ്രതാ സംവിധാനം

23/3/2020

വയനാട് : കൊറോണ രോഗപ്രതിരോധത്തിനായി വാര്‍ഡ്തലത്തില്‍ ജനകീയ ജാഗ്രതാ സംവിധാനം ശക്തമാക്കാന്‍ ഗതാഗതവകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്റെ അധ്യക്ഷതയില്‍ വയനാട് കളക്‌ട്രേറ്റില്‍ ചേര്‍ന്ന സര്‍വ്വകക്ഷി യോഗം തീരുമാനിച്ചു. വാര്‍ഡ് മെമ്പര്‍ കണ്‍വീനറായി രൂപീകരിക്കുന്ന സമിതിയില്‍ ആരോഗ്യം,പോലീസ്,റവന്യൂ,ട്രൈബല്‍,കുടുംബശ്രീ പ്രതിനിധികള്‍ക്ക് പുറമെ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും അംഗമായിരിക്കും. ഒരോ വാര്‍ഡിലും കൊറോണ രോഗം തടയുന്നതിനാവശ്യമായ ജാഗ്രതയോടുള്ള ഇടപെടലാണ് സമിതിയുടെ നേതൃത്വത്തില്‍ നിര്‍വ്വ ഹിക്കുക. രോഗപ്രതിരോധ പ്രവര്‍ത്തനങ്ങല്‍ക്ക് ജില്ലാ ഭരണകൂടത്തിന് മുഴുവന്‍ പിന്തുണയും രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ ഉറപ്പുനല്‍കി.

ജില്ലാ ഭരണകൂടത്തിന്റെയും ആരോഗ്യവകുപ്പിന്റെയും നേതൃത്വത്തില്‍ കൊറോണ പ്രതിരോധനടപടി കള്‍ ഊര്‍ജ്ജിതമായി നടക്കുമ്പോഴും നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചുളള പ്രവര്‍ത്തനങ്ങള്‍ ചിലരുടെ ഭാഗ ത്ത് നിന്നു ഉണ്ടാവുന്നുണ്ട്. ഇത്തരം പ്രവണതകളെ ചെറുക്കാന്‍ ജനകീയ ഇടപെടല്‍ അനിവാര്യമാ ണെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു. പഞ്ചായത്ത്തലത്തിലുളള സര്‍വ്വകക്ഷിയോഗം മാര്‍ച്ച് 25 നകം ബന്ധപ്പെട്ട എം.എല്‍.എമാരുടെ സാന്നിധ്യത്തില്‍ ചേരാനും മന്ത്രി നിര്‍ദ്ദേശം നല്‍കി.

യോഗത്തില്‍ ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുളള, ജില്ലാ പോലീസ് മേധാവിആര്‍.ഇളങ്കോ,എ.ഡി. എം തങ്കച്ചന്‍ ആന്റണി, സബ്കളക്ടര്‍ വികല്‍പ് ഭരദ്വാജ്, ഡി.എം.ഒ ഡോ.ആര്‍.രേണുക, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ പി.ഗഗാറിന്‍, വിജയന്‍ ചെറുകര, എന്‍.ഡി അപ്പച്ചന്‍, സജി ശങ്കര്‍, വി. എ മജീദ്, സി.കെ ശിവരാമന്‍, സി.മൊയ്തീന്‍കുട്ടി,സി.എം ശിവരാമന്‍ തുടങ്ങിയവര്‍ സംസാരിച്ചു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



കാസര്‍ഗോഡ് കോവിഡ് ആശുപത്രി: 8 പേരെ അഡ്മിറ്റാക്കി

തിരു: കാസര്‍ഗോഡ് ജില്ലയില്‍ സജ്ജമാക്കിയ അതിനൂതന കോവിഡ് ആശുപത്രിയില്‍ 8 രോഗി കളെ അഡ്മിറ്റാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറിയിച്ചു.കഴിഞ്ഞ ദിവസം ജില്ലയില്‍ രോഗം സ്ഥിരീകരിച്ചരില്‍ 6 പേരേയും ചൊവ്വാഴ്ച രോഗം സ്ഥിരീകരിച്ചവരില്‍ 2 പേരേയ...തുട൪ന്ന് വായിക്കുക


കർണാടക ആശുപത്രികളിലേക്ക് രോഗികളെ കടത്തി വിടാൻ അനുവാദമായതായി മുഖ്യമന്ത്രി

തിരു: കർണാടകത്തിലെ ആശുപത്രികളിലേക്ക് കോവിഡ് അല്ലാത്ത രോഗികളുമായി ആംബുല ൻസ് കടത്തിവിടാൻ അനുവാദമായതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. തലപ്പാടി ചെക്ക്പോസ്റ്റിൽ കർണാടകത്തിന്റെ മെഡിക്കൽ ടീം ഉണ്ടാകും. മെഡിക്കൽ സർട്ടിഫിക്കറ്റുകളോടെ ഏത് ആശുപത്രിയിലാണ്...തുട൪ന്ന് വായിക്കുക


കോവിഡ് 19 ജീവന്‍രക്ഷാ മരുന്നുകള്‍ വീട്ടിലെത്തിച്ച് റവന്യൂ സംഘം

കൊല്ലം : ജീവന്‍രക്ഷാ മരുന്നുകള്‍ വീട്ടിലെത്തിച്ച് പുനലൂര്‍ താലൂക്കിലെ റവന്യൂ ഉദ്യോഗസ്ഥര്‍ മാതൃകയായി. ഇടമുളയ്ക്കല്‍ വില്ലേജില്‍ ഒഴുക്കുപാറയ്ക്കല്‍ ഷീജാ മന്ദിരത്തിലെ കുഞ്ഞുമോള്‍ക്ക് നിത്യേന കഴിക്കേണ്ട ജീവന്‍രക്ഷാ മരുന്നുകള്‍ തീര്‍ന്നതായി ജില്ലാ പഞ്ചായ...തുട൪ന്ന് വായിക്കുക


നിരീക്ഷണത്തിലുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആത്മവിശ്വാസം നല്‍കി മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍: പാട്ട് പാടി സിതാര കൃഷ്ണകുമാര്‍; അതേറ്റെടുത്ത് ആരോഗ്യ പ്രവര്‍ത്തകരും

തിരു: സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ കൊറോണ ഐസൊലേഷന്‍ വാര്‍ഡുകളില്‍ സേവനം അനുഷ്ഠിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരുമായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈ ലജ ടീച്ചര്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി ചര്‍ച്ച നടത്തി. ഐസൊലേഷന്‍ വാര്‍ഡുകളില്‍ 7 ദിവസം സേവനമനുഷ്ഠിച്ച ശേഷ...തുട൪ന്ന് വായിക്കുക


തിരു. മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ച പുതിയ പി സി ആർ പ്രവർത്തിച്ചു തുടങ്ങി

തിരു: കോവിഡ് 19 പരിശോധനകൾക്കായി മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ച പുതിയ പി സി ആർ പ്രവർത്തിച്ചു തുടങ്ങി. ശശിതരൂർ എം പിയാണ് പി സി ആർഅനുവദിച്ചത്.മൈക്രോ ബയോളജി ലാബിൽ നേരത്തേ ഉണ്ടായിരുന്ന പി സി ആർ മെഷീനിൽ നിന്നും വ്യത്യസ്ഥമായി ഈ മെഷീനിൽ സമയലാഭം ഉണ്ടെന്ന...തുട൪ന്ന് വായിക്കുക


സപ്ലൈകോ ഔട്ട് ലെറ്റുകളിൽ തയ്യാറാകുന്നു, കരുതലിന്റെ കിറ്റുകൾ

ഇടുക്കി: ലോക്ക്‌ ഡൗൺ പ്രഖ്യാപിച്ചതോടെ വീടുകളിൽ കഴിയുന്നവർക്ക്‌ ആശ്വാസമാകുവാൻ സർക്കാരിന്റെ പലവ്യഞ്ജന കിറ്റ്‌ തയ്യാറാകുന്നു. സപ്ലൈകോ കേന്ദ്രങ്ങളിൽ ഭക്ഷ്യധാന്യങ്ങൾ അളന്ന് പായ്ക്ക് ചെയ്ത് കിറ്റുകളാക്കുന്ന തിരക്കിലാണ് ജീവനക്കാർ. ഭക്ഷ്യധാന്യങ്ങളും പലവ്യഞ...തുട൪ന്ന് വായിക്കുക


കൊറോണക്കാലത്ത് സൗജന്യമായി മാസ്‌ക് നിര്‍മിച്ച് നല്‍കി നാടിന് മാതൃകയായി ഒരു കുടുംബം

ഇടുക്കി : കോവിഡ് 19 സാമൂഹിക പ്രതിസന്ധികള്‍ക്കും സാമ്പത്തിക ക്ലേശങ്ങള്‍ക്കിടയിലും ആയി രക്കണക്കിനു മാസ്‌കുകള്‍ നിര്‍മ്മിച്ച് സമൂഹത്തിന് മാതൃകയാവുകയാണ് ഒരുകുടുംബം. കമ്പിളി കണ്ടം സ്വദേശിയായ പാസ്റ്റര്‍ ബിധുമോന്‍ ജോസഫും കുടുംബവുമാണ് മാസ്‌കുകള്‍നിര്‍മിച്ച്...തുട൪ന്ന് വായിക്കുക


ഡോക്ടര്‍മാര്‍ വീഡിയോ കോള്‍ വഴി വൈദ്യസഹായം നല്‍കി

കോഴിക്കോട് : വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്ന വ്യക്തികളുടെ തത്സമയ രോഗ നിരീക്ഷ ണത്തിനും സത്വര രോഗീ പരിപാലനത്തിനുമുള്ള ഓണ്‍ലൈന്‍ സംവിധാനമായ കോവിഡ് ജാഗ്രത വെബ് ആപ്ലിക്കേഷനിലുടെ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 48 പേരുമായി ഡോക്ടര്‍മാര്‍ വീഡി യോ കോള്‍ വഴി...തുട൪ന്ന് വായിക്കുക


കോവിഡ് 19 സ്ഥിതി വിവരം (05.04.2020)ഇന്ന് തിരു.ജില്ലയിൽ പുതുതായി 361 പേർ രോഗ നിരീക്ഷണത്തിലായി

( 56 പേർ 28 ദിവസ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂർത്തിയാക്കി. ജില്ലയിൽ 16,999 പേർ വീടുകളിൽ കരുതൽ നിരീക്ഷണത്തിലുണ്ട്. രോഗ ലക്ഷണങ്ങളുമായി 18 പേരെ പ്രവേശിപ്പിച്ചു. 17 പേരെ ഡിസ്ചാർജ് ചെയ്തു) തിരു: മെഡിക്കൽ കോളേജിൽ 41പേരും ജനറൽ ആശുപത്ര...തുട൪ന്ന് വായിക്കുക


തിരു.ജില്ലയിലെ വിദഗ്ദ്ധ മെഡിക്കൽ സംഘം കാസർഗോഡേക്ക് തിരിച്ചു

തിരു:കാസർഗോഡ് കോവിഡ് ആശുപത്രി യാഥാർഥ്യമാക്കുന്നതിന്റെ ആദ്യപടി എന്ന നിലയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ 27 അംഗ വിദഗ്ദ്ധ മെഡിക്കൽ സംഘം കാസർഗോഡേക്ക് യാത്ര തിരിച്ചു. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കോവിഡ്-19 കേസുകൾസ്ഥിരീ കരിച്ച കാസർഗോഡിലെ ചികിത്...തുട൪ന്ന് വായിക്കുക


കോവിഡ്-19 സ്ഥിതി വിവരം (04.04.2020)ഇന്ന് തിരുവനന്തപുരം ജില്ലയിൽ പുതുതായി 289 പേർ രോഗനിരീക്ഷണത്തിലായി. 938 പേർ 28 ദിവസ നിരീക്ഷണ കാലയളവ് പൂർത്തിയാക്കി

തിരു.ജില്ലയിൽ 16689 പേർ വീടുകളിൽ കരുതൽ നിരീക്ഷണത്തിലുണ്ട്. ജില്ലയിലെ ആശുപത്രി കളിൽ ഇന്ന് രോഗ ലക്ഷണങ്ങളുമായി 30 പേരെ പ്രവേശിപ്പിച്ചു.17പേരെ ഡിസ്ചാർജ് ചെയ്തു.തിരു. മെഡിക്കൽ കോളേജിൽ ചികിത്സയിലുണ്ടായിരുന്ന മലപ്പുറം സ്വദേശി സാമ്പിൾ പരിശോധനാ ഫലം നെഗറ്റീവാ...തുട൪ന്ന് വായിക്കുക


സംസ്ഥാനത്ത് 11 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു; 8 പേര്‍ രോഗമുക്തി നേടി:1,71,355 പേര്‍ നിരീക്ഷണത്തില്‍:മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍

തിരു: കേരളത്തില്‍ 11 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറിയിച്ചു. കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 6 പേര്‍ക്കും കൊല്ലം, ആല പ്പുഴ, എറണാകുളം, പാലക്കാട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള ഓരോരുത്തര്‍ക്കുമാണ...തുട൪ന്ന് വായിക്കുക


തിരു.മെഡിക്കൽ കോളേജിൽ നിന്ന് 25 അംഗ ചികിത്സാ സംഘം കാസർഗോഡിലേയ്ക്ക്

തിരു: കാസർഗോഡ് ജില്ലയിലെ കോവിഡ് 19 ചികിത്സയുമായി ബന്ധപ്പെട്ട് തിരു.മെഡിക്കൽ കോ ളേജ് ആശുപത്രിയിൽ നിന്നും 25 അംഗ സംഘം ഞായറാഴ്ച യാത്ര തിരിക്കും. ഡെപ്യൂട്ടി സൂപ്രണ്ട് ഡോ: എസ് എസ് സന്തോഷ് കുമാറിന്റെ നേതൃത്വത്തിൽ 10 ഡോക്ടർമാരും 10 നേഴ്സുമാരും അഞ്ച് നേഴ്സിം...തുട൪ന്ന് വായിക്കുക


കേരളം ചരിത്രത്തിലേക്ക്: കോവിഡ് ഭേദമായ ഏറ്റവും പ്രായമുള്ള വൃദ്ധ ദമ്പതികള്‍ ആശുപത്രി വിട്ടു

തിരു: കോവിഡ് 19 ബാധയെത്തുടര്‍ന്ന് കോട്ടയം ഗവ.മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാ യിരുന്ന വൃദ്ധ ദമ്പതികള്‍ ആശുപത്രി വിട്ടു. ഇറ്റലിയില്‍ നിന്ന് വന്ന സ്വന്തം കുടുംബാംഗങ്ങ ളില്‍ നിന്നും രോഗം പിടിപെട്ട പത്തനംതിട്ടയിലെ തോമസ് (93) മറിയാമ്മ (88) ദമ്പതികളാണ് കൊറ...തുട൪ന്ന് വായിക്കുക


കുടുംബങ്ങളിലേക്ക് അങ്കണവാടി ശക്തിപ്പെടുത്തുന്നു

തിരു: സംസ്ഥാനത്ത് കോവിഡ് 19 രോഗികള്‍ കൂടുന്ന സാഹചര്യത്തില്‍ ബ്രേക്ക് ദ ചെയിനിന്റെ ഭാഗമായി വനിത ശിശുവികസന വകുപ്പ് ആവിഷ്‌ക്കരിച്ച- കുടുംബങ്ങളിലേക്ക് അങ്കണവാടി- ശക്തിപ്പെടുത്താന്‍ തീരുമാനിച്ചതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ.ശ...തുട൪ന്ന് വായിക്കുക









Copyright 2018 Pothujanam Publications. All rights reserved.