Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
വിദഗ്ദ്ധ പരിശീലനം നേടി തിരു.ജില്ലയിലെ ഡോക്ടര്‍മാര്‍ 17,018 കിലോഗ്രാം ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചു തിരു.മെഡിക്കൽ കോളേജിലെ ടെലികൺസൾട്ടേഷൻ വിപുലീകരിച്ചു കാസര്‍ഗോഡ് കോവിഡ് ആശുപത്രി: 8 പേരെ അഡ്മിറ്റാക്കി ശമ്പള വർദ്ധനവ് പ്രഖ്യാപിച്ച് ഡോ.ബോബി ചെമ്മണ്ണൂർ

അറിയിപ്പുകള്‍

കൂടുതല്‍ 

കൊവിഡ് 19:കെ എസ് ഡി പിയ്ക്ക് 25 കോടി അനുവദിച്ചു

23/3/2020

തിരു: കൊവിഡ് 19 പ്രതിരോധത്തില്‍ സജീവ പങ്കുവഹിക്കുന്ന കേരള സ്‌റ്റേറ്റ് ഡ്രഗ്‌സ് ആന്റ് ഫാര്‍മസ്യുട്ടിക്കല്‍സ് ലിമിറ്റഡിന് (കെ എസ് ഡി പി) അടിയന്തര സാഹചര്യം കണക്കിലെടുത്ത് 25 കോടി രൂപ അനുവദിച്ചു. ടെന്‍ഡര്‍ നടപടികള്‍ ഇല്ലാതെ അസംസ്‌കൃത വസ്തുക്കള്‍ വാങ്ങാ നുള്ള അനുമതിയും നല്‍കി. ഹാന്‍ഡ് സാനിറ്റൈസറിന്റെയും മരുന്നുകളുടെയും നിര്‍മ്മാണം വര്‍ദ്ധിപ്പിക്കാന്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ 100 ജീവനക്കാരെ നിയമിക്കും. കോവിഡ് 19 രോഗികള്‍ക്ക് നല്‍കുന്ന മരുന്നുകളുടെ നിര്‍മ്മാണം വര്‍ദ്ധിപ്പിക്കാനും കെ എസ് ഡി പിയ്ക്ക് നിര്‍ദേശം നല്‍കി. വ്യവസായ മന്ത്രി ഇ പി ജയരാജന്റെയും ധനമന്ത്രി തോമസ് ഐസകിന്റെയും നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയിലാണ് ഈ തീരുമാനങ്ങള്‍.

ഹാന്‍ഡ് സാനിറ്റൈസര്‍ നിര്‍മ്മാണത്തിന് നാല് ലക്ഷം ലിറ്റര്‍ സ്പിരിറ്റ് എക്‌സൈസ് വകുപ്പില്‍ നിന്ന് ലഭ്യമാക്കും. എക്‌സൈസ് കമീഷണര്‍ക്ക് ഇതു സംബന്ധിച്ച് നിര്‍ദേശം നല്‍കി. ഡ്രോപ്പ റോടു കൂടിയ 35 ലക്ഷം സാനിറ്റൈസര്‍ ബോട്ടില്‍ കെ എസ് ഡി പിയ്ക്ക് ലഭ്യമാക്കും. കേരള സ്‌റ്റേറ്റ് മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന് ആവശ്യമായ സാനിറ്റൈസര്‍ നല്‍കിയ ശേഷം മറ്റു സ്ഥാപനങ്ങള്‍ക്കും ആശുപത്രികള്‍ക്കും കെ എസ് ഡി പി സാനിറ്റൈസര്‍ നല്‍കണം. സ്പിരി റ്റും സാനിറ്റൈസറും സ്‌റ്റോക്ക് ചെയ്യാന്‍ ആവശ്യമായ സൗകര്യങ്ങള്‍ കെ എസ് ഡി പി ഏര്‍പ്പെ ടുത്തും.

കോവിഡ് 19 രോഗികള്‍ക്ക് ആവശ്യമായ പാരസെറ്റമോള്‍, അസിത്രോമൈസിന്‍, അമോക്‌സി ലിന്‍ തുടങ്ങിയ ഏഴോളം മരുന്നുകള്‍ കെ എസ് ഡി പി ഉല്‍പ്പാദിപ്പിക്കുന്നുണ്ട്. ഇവയുടെ ഉല്‍പ്പാ ദനം വര്‍ദ്ധിപ്പിക്കും. മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ വഴി വിതരണം നിര്‍വഹിക്കും. ആരോഗ്യ വകുപ്പിന് ആവശ്യമായ ഓക്‌സിജന്‍ തിരുവനന്തപുരം മേനംകുളത്തെ ഒരു കമ്പനി യില്‍നിന്നും ലഭ്യമാക്കാമെന്ന് വ്യവസായ മന്ത്രി അറിയിച്ചു. ഒരു ദിവസം 700 സിലിണ്ടര്‍ ഓക്‌ സിജന്‍ നല്‍കാന്‍ ഇവര്‍ക്ക് സാധിക്കും. പാലക്കാട് നിന്നുള്ള സ്ഥാപനത്തില്‍നിന്ന് ഓക്‌സിജന്‍ ലഭ്യമാക്കാന്‍ നേരത്തെ നടപടി സ്വീകരിച്ചിരുന്നു. ആലപ്പുഴ ജില്ലയിലെ കുടുംബശ്രീ ഉള്‍പ്പെടെ യുള്ള മാസ്‌ക് നിര്‍മ്മാണ യൂണിറ്റുകളെ ഉപയോഗിച്ച് മെഡിക്കല്‍ മാസ്‌ക് തയ്യാറാക്കാമെന്ന് ധന മന്ത്രി പറഞ്ഞു. ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡം അനുസരിച്ചുള്ള ഈ മാസ്‌കുകള്‍ സ്‌റ്റൈറിലൈസ് ചെയ്ത് കെ എസ് ഡി പി വഴി വിതരണം ചെയ്യും.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



ഓപ്പറേഷന്‍ സാഗര്‍ റാണി: 17,018 കിലോഗ്രാം ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചു:ഇതുവരെ 35,524 കിലോ.മത്സ്യം പിടികൂടി

തിരു: ഓപ്പറേഷന്‍ സാഗര്‍ റാണിയുടെ ഭാഗമായി നടന്ന പരിശോധനകളില്‍ ഉപയോഗ ശൂന്യമായ 17,018 കിലോഗ്രാം മത്സ്യം പിടികൂടി നശിപ്പിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറിയിച്ചു. സംസ്ഥാനത്താകെ 221 കേന്ദ്രങ്ങളിലാണ് ഇന്ന് പരിശോധന നടത്തിയത്.12സ്ഥാപ നങ്ങ...തുട൪ന്ന് വായിക്കുക


വാസ്തവ വിരുദ്ധമായ പ്രസ്താവനങ്ങള്‍ ഒഴിവാക്കണം: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

തിരു കാസര്‍ഗോഡ് മെഡിക്കല്‍ കോളേജിനെപ്പറ്റിയുള്ള വാസ്തവ വിരുദ്ധമായ പ്രചാരണങ്ങള്‍ അവസാനിപ്പിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ പറഞ്ഞു. കാസര്‍ ഗോഡ് കോവിഡ് 19 രോഗികളുടെ എണ്ണം കൂടിയ സാഹചര്യത്തിലും ഹോട്ട് സ്‌പോട്ടായി പ്രഖ്യാ പിച്ച സാഹചര്...തുട൪ന്ന് വായിക്കുക


ഏപ്രിൽ 6 നു സംസ്ഥാനത്ത് 13 പേർക്ക് കൂടി കോവിഡ്19; മൂന്നുപേർ രോഗമുക്തി നേടി: 1,52,804 പേർ നിരീക്ഷണത്തിൽ

തിരു:ഏപ്രിൽ 6 നു കേരളത്തിൽ 13 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഇതിൽ ഒൻപതു പേർ കാസർഗോഡ് ജില്ലയിൽ നിന്നുള്ളവരും രണ്ടു പേർ മലപ്പുറത്ത് നിന്നും കൊല്ലം, പത്തനംതിട്ട ജില്ലകളിൽ നിന്നും ഓരോരുത്തർക്കുമാണ് രോഗം ബാധ...തുട൪ന്ന് വായിക്കുക


ചിറ്റാറില്‍ എക്സൈസ് റെയ്ഡ്: വ്യാജമദ്യ നിര്‍മാണ കേന്ദ്രം കണ്ടെത്തി; 435 ലിറ്റര്‍ കോട പിടിച്ചു

പത്തനംതിട്ട : ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ എന്‍.കെ. മോഹന്‍ കുമാറിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പത്തനംതിട്ട സ്പെഷല്‍ സ്‌ക്വാഡ് നടത്തിയ റെയ്ഡില്‍ ചിറ്റാറില്‍ വ്യാജമദ്യ നിര്‍മാണ കേന്ദ്രം കണ്ടെത്തി. വ്യാജമദ്യ നിര്‍മാണ കേന്ദ്രം നടത്തിയ ചിറ...തുട൪ന്ന് വായിക്കുക


പുളിക്കീഴ് ബ്ലോക്കില്‍ സൗജന്യ മാസ്‌ക്ക് നിര്‍മാണത്തിന് തുടക്കമായി

പത്തനംതിട്ട : കോവിഡ് -19 പ്രതിരോധത്തിന്റെ ഭാഗമായി പുളിക്കീഴ് ബ്ലോക്കില്‍ മാസ്‌ക്കുകള്‍ നിര്‍മിച്ച് നല്‍കുന്ന പദ്ധതി ആരംഭിച്ചു. പൂര്‍ണമായും ശുചിത്വ മാനദണ്ഡങ്ങള്‍ പാലിച്ചാണ് മാസ്‌ക്ക് നിര്‍മാണം നടത്തുന്നത്. പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിന്റെയും വ്യവസാ...തുട൪ന്ന് വായിക്കുക


അനുമതിയിൽ കൂടുതൽ തൊഴിലാളികളെ ജോലിക്ക് വച്ച തൊഴിലുടമയ്ക്കെതിരെ കേസ്

തിരു: അന്യാർതുളുവിലെ ഏലം തോട്ടം ഉടമയ്ക്കെതിരെ ആണ് അനുമതിയിൽ കൂടുതൽ തൊഴി ലാളികളെ ജോലിക്ക് വച്ചതിന് കമ്പം മെട്ട് പൊലീസ് കേസെടുത്തത്. നിയന്ത്രിതമായി തോട്ടങ്ങ ളിൽ അത്യാവശ്യ ജോലികൾ ചെയ്യുന്നതിന് സർക്കാർ അനുമതി നൽകിയിരുന്നു. ഒരു ഏക്കറിൽ ഒരു തൊഴിലാളിയെ ജോലി...തുട൪ന്ന് വായിക്കുക


കുടുംബശ്രീയിലൂടെ നൽകുന്ന 2000 കോടി രൂപയുടെ വായ്പ കേരള ബാങ്ക് ശാഖകളിലൂടെയും നൽകും:മുഖ്യമന്ത്രി

തിരു: സർക്കാർ കുടുംബശ്രീയിലൂടെ നൽകുന്ന 2000 കോടി രൂപയുടെ വായ്പ കേരള ബാങ്കിന്റെ എല്ലാ ശാഖകളിലൂടെയും നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.സന്നദ്ധ സേനയിലേക്ക് രജിസ്റ്റർ ചെയ്ത സന്നദ്ധം വളണ്ടിയർമാരുടെ എണ്ണം 2.49 ലക്ഷമായി ഉയർന്നു. പി എസ്സി അഡൈ്വ...തുട൪ന്ന് വായിക്കുക


അർജുനൻ മാസ്റ്ററുടെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

തിരു: നാടക-ചലച്ചിത്ര കലകളിലൂടെ മലയാളിക്ക് ലഭിച്ച അനശ്വര സംഗീത സംവിധായകനായി രുന്നു അർജുനൻ മാസ്റ്ററെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ശ്രവണ സുന്ദരങ്ങളായ നിരവധി ഗാനങ്ങൾകൊണ്ട് മലയാളി ആസ്വാദക സമൂഹത്തെ അതുവരെ അറിയാത്ത അനുഭൂതി കളുടെ തലങ്ങളിലേക്ക് അദ്...തുട൪ന്ന് വായിക്കുക


സൂക്ഷിക്കുക, പട്ടാളപ്പുഴു ഇറങ്ങിയിട്ടുണ്ട്, മുന്‍കരുതല്‍ വേണം

ഇടുക്കി: ജില്ലയിലെ പാറത്തോട്,ശാന്തന്‍പാറ എന്നിവിടങ്ങളില്‍ വിളകളില്‍ പുതിയ ഇനം പട്ടാള പുഴുവിനെ റിപ്പോര്‍ട്ട് ചെയ്തസാഹചര്യത്തില്‍ കര്‍ഷകര്‍ മുന്‍കരുതല്‍സ്വീകരിക്കണമെന്നുഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കേന്ദ്രം അറിയിച്ചു. പട്ടാളപ്പുഴുവിനെ നേരിടുവാനും വിളകളെ സം...തുട൪ന്ന് വായിക്കുക


ചെയിനിട്ട് പുതുജീവിതം ലോക്ക് ചെയ്ത് അമലും അഖിലയും

ഇടുക്കി :മംഗല്യം തന്തു നാനേ നാ .... മമ ജീവന ഹേതു നാ - മനം നിറയെ കൊട്ടുംകുരവയും ആരവവുമായി അമല്‍, അഖിലയുടെ കഴുത്തില്‍ മിന്നുചാര്‍ത്തി. വിവാഹ വേദിയില്‍ ബന്ധു മിത്രാദികളുടെ തിരക്കും ബഹളവുമില്ല, ഫോട്ടോഗ്രാഫര്‍മാരുടെ നിര്‍ദ്ദേശങ്ങളോ ഫ്ലാഷ് ലൈറ്റു കളോ ഇല്ല,...തുട൪ന്ന് വായിക്കുക


എം.പിമാരുടെ പ്രതിമാസ ശമ്പളം ഒരു വർഷത്തേക്ക് 30% വെട്ടിക്കുറക്കുo:എം.പിമാരുടെ വികസന ഫണ്ടിന് രണ്ടു വർഷo വിലക്ക് : രാഷ്‌ട്രപതിയും ഉപരാഷ്‌ട്രപതിയും ഗവർണർമാരും ശമ്പളം 30% വെട്ടിക്കുറക്കുo

ന്യൂഡൽഹി : മുഴുവൻ എം.പിമാരുടെയും പ്രതിമാസ ശമ്പളം ഒരു വർഷത്തേക്ക് 30% വെട്ടിക്കുറ യ്‌ക്കാൻ കേന്ദ്ര മന്ത്രിസഭാ യോഗ തീരുമാനം. എം.പിമാരുടെ വികസന ഫണ്ടിന് രണ്ടു വർഷത്തെ വിലക്ക് ഏ‍പ്പെടുത്തി.രാഷ്‌ട്രപതിയും ഉപരാഷ്‌ട്രപതിയും സംസ്ഥാന ഗവർണർമാരും മാസ ശമ്പളം 30%...തുട൪ന്ന് വായിക്കുക


പ്രമുഖ സംഗീത സംവിധായകൻ എംകെ അർജുനൻ അന്തരിച്ചു

കൊച്ചി: പ്രമുഖ സംഗീത സംവിധായകൻ എംകെ അർജുനൻ അന്തരിച്ചു. 84 വയസായിരുന്നു. പള്ളുരുത്തിയിലെ വീട്ടിൽ പുലർച്ചെ മൂന്നരക്ക് ആയിരുന്നു അന്ത്യം. കഴിഞ്ഞ മാസം 84 വയസ് പൂർത്തിയാക്കിയ അദ്ദേഹം വർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. ഉച്ചതിരിഞ്ഞ് 2 മണ...തുട൪ന്ന് വായിക്കുക


തിരു.ജില്ലയിൽ വിപുലമായ ഐസൊലേഷൻ സൗകര്യം

തിരു : ജില്ലയിൽ കോവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി വിവിധ ഇടങ്ങളിൽ ഐ സൊലേഷൻ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ 29 കിടക്ക കൾ, മെഡിക്കൽ കോളേജ് ആശുപത്രിയിൽ 50 , നെയ്യാറ്റിൻകര ജി.എച്ചിൽ ഒൻപത്, നെടുമങ്ങാട് എട്ട്,പേരൂർക്കട...തുട൪ന്ന് വായിക്കുക


വനിതാ വികസന കോര്‍പറേഷന്‍: ലോണുകള്‍ക്ക് 3 മാസം സാവകാശം

തിരു: ലോക് ഡൗണിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന വനിത വികസന കോര്‍പറേഷന്റെ എല്ലാ ലോണുകളുടേയും മാര്‍ച്ച്,ഏപ്രില്‍, മേയ് എന്നീ 3 മാസങ്ങളില്‍ ഇന്‍സ്റ്റാള്‍മെന്റുകള്‍ അടയ്‌ക്കേണ്ട തില്ലെന്ന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര...തുട൪ന്ന് വായിക്കുക


കൊറോണക്കാലത്തും ശമ്പള വർദ്ധനവ് പ്രഖ്യാപിച്ച് ഡോ. ബോബി ചെമ്മണ്ണൂർ

കൊച്ചി: കൊറോണ വ്യാപനത്തെ തുടർ‍ന്ന് ലോകമെങ്ങും പ്രതിസന്ധിയിലായിരിക്കുന്ന സാഹചര്യ ത്തിൽ ഡോ. ബോബി ചെമ്മണ്ണൂർ ജീവനക്കാർക്ക് ശമ്പള വർദ്ധനവ് പ്രഖ്യാപിച്ചു. രോഗ വ്യാപനം തടയുന്നതിനായി രാജ്യം ലോക്ക് ഡൗണിലേക്കു എത്തിപ്പെട്ട ഈ സന്ദർഭത്തിൽ ശമ്പള വർദ്ധനയട ക്കമുള...തുട൪ന്ന് വായിക്കുക









Copyright 2018 Pothujanam Publications. All rights reserved.