Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
സ്വപ്‌നയും സന്ദീപും 21 വരെ എന്‍ ഐ എ യുടെ കസ്റ്റഡിയില്‍ ബലാത്സംഗക്കേസില്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യം റദ്ദാക്കി ശ്രീപദ്‌മനാഭ സ്വാമി ക്ഷേത്രo: സുപ്രീംകോടതി വിധി നടപ്പാക്കാൻ നടപടി സ്വീകരിക്കുമെന്ന്‌ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ശ്രീപദ്‌‌മനാഭ സ്വാമിക്ഷേത്രഭരണത്തിൽ മുൻ രാജകുടുംബത്തിനും അധികാരമുണ്ടെന്ന്‌ സുപ്രീം കോടതി സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. വിജയം 88.78 ശതമാനo:

കായികം

കൂടുതല്‍ 

ഒളിമ്പിക്‌സ്‌ മാറ്റിവയ്‌ക്കാൻ സമയമായില്ലെന്ന്‌ ഐഒസി

22/3/2020

ടോക്യോ : ഒളിമ്പിക്‌സ്‌ മാറ്റിവയ്‌ക്കാൻ സമയമായില്ലെന്ന്‌ രാജ്യാന്തര ഒളിമ്പിക്‌ കമ്മിറ്റി (ഐഒസി) പ്രസിഡന്റ്‌ തോമസ്‌ ബാക്‌ പറഞ്ഞു. നാല്‌ മാസം ബാക്കിയിരിക്കെ ഇപ്പോൾ ധൃതിപിടിച്ച്‌ തീരുമാ നം എടുക്കേണ്ട. നിർണായക തീരുമാനത്തിന്‌ സമയമുണ്ട്‌. എല്ലാ സാഹചര്യങ്ങളും ഒളിമ്പിക്‌ കമ്മി റ്റിയുടെ പരിഗണനയിലാണ്‌. ലോകാരോഗ്യ സംഘടനയുടെ നിർദേശത്തിനനുസരിച്ചാകും അന്തിമ തീരുമാനം. നിലവിൽ അത്തരമൊരു നിർദേശം ലഭിച്ചിട്ടില്ല. ജൂലൈ 24 മുതൽ ആഗസ്‌ത്‌ ഒമ്പതു വരെ ഒളിമ്പിക്‌സ്‌ ടോക്യോയിൽ നടത്തുന്ന കാര്യത്തിൽ ജാപ്പനീസ്‌ സംഘാടകസമിതിക്ക്‌ സംശയ മൊന്നുമില്ല. എല്ലാ ഒരുക്കങ്ങളുമായി അവർ മുന്നോട്ടുപോകുകയാണ്‌.

ഒളിമ്പിക്‌സ്‌ റദ്ദാക്കുന്നത്‌ പരിഗണനയിൽ ഇല്ലെന്നാണ്‌ ഒളിമ്പിക്‌ കമ്മിറ്റിയുടെനിലപാട്‌.മാറ്റിവയ്‌ക്കു ന്നതിനെക്കുറിച്ചാണ്‌ ചർച്ച. തീരുമാനം എടുക്കുന്നതിനുമുമ്പ്‌ എല്ലാ കായികസംഘടനകളുമായും ചർച്ച ചെയ്യും. തീരുമാനം എന്തായാലും കായികതാരങ്ങളുടെ ആരോഗ്യം പരിഗണിച്ചാകും. സാമ്പ ത്തിക താൽപ്പര്യങ്ങൾ സ്വാധീനിക്കില്ലെന്നും ബാക്‌ പറഞ്ഞു.

ഒളിമ്പിക്‌സുമായി മുന്നോട്ടുപോകാനുള്ള നീക്കത്തിനെതിരെ കായികതാരങ്ങൾ രംഗത്തു വന്നിട്ടു ണ്ട്‌. അത്‌ലീറ്റുകളുടെ ജീവൻ അപകടത്തിലാക്കരുതെന്നാണ്‌ മുന്നറിയിപ്പ്‌. ഒളിമ്പിക്‌സ്‌ ഒരു വർഷ ത്തേക്ക്‌ നീട്ടണമെന്ന്‌ അമേരിക്കൻ നീന്തൽ ഫെഡറേഷൻ ആവശ്യപ്പെട്ടു. ഇവരുടെ നിർദേശത്തി ന്‌ വലിയ പ്രസക്തിയുണ്ട്‌. കാരണം അമേരിക്കൻ മെഡൽ വേട്ടയിൽ നീന്തൽ താരങ്ങളുടെ പങ്ക്‌ നിർണായകമാണ്‌. കഴിഞ്ഞ റിയോ ഒളിമ്പിക്‌സിൽ 33 മെഡലുകളാണ്‌ അമേരിക്കൻ നീന്തൽ താര ങ്ങൾ നേടിയത്‌. ഒരു വർഷത്തേക്ക്‌ നീട്ടണമെന്ന്‌ അമേരിക്കൻ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപ്‌ നേര ത്തെ ആവശ്യപ്പെട്ടിരുന്നു. ജപ്പാന്റെ വിശദീകരണത്തെ തുടർന്ന്‌ ഈ ആവശ്യം പിൻവലിച്ചു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



മുൻ ഇന്ത്യൻ ക്രിക്കറ്റ്‌ താരവും ഉത്തർപ്രദേശ്‌ മന്ത്രിയുമായ ചേതൻ ചൗഹാന്‌ കോവി ഡ്‌

ന്യൂഡൽഹി :മുൻ ഇന്ത്യൻ ക്രിക്കറ്റ്‌ താരവും ഉത്തർപ്രദേശ്‌ മന്ത്രിയുമായ ചേതൻ ചൗഹാന്‌ കോവി ഡ്‌ സ്ഥിരീകരിച്ചു. എഴുപത്തിരണ്ടുകാരനായ ചൗഹാൻ ലഖ്‌നൗ സഞ്‌ജയ്‌ഗാന്ധി ആശുപത്രിയിൽ ചികിത്സയിലാണ്‌. മുൻ താരങ്ങളായ ആകാശ്‌ ചോപ്രയും ആർ പി സിങ്ങുമാണ്‌ ചൗഹാന്റെ കോവി ഡ്‌ വി...തുട൪ന്ന് വായിക്കുക


ഏഷ്യൻ ചാമ്പ്യൻസ്‌ ലീഗ് മത്സരങ്ങൾ സെപ്‌തംബറിൽ

ന്യൂഡൽഹി: ഏഷ്യൻ ചാമ്പ്യൻസ്‌ ലീഗ്‌ ഫുട്‌ബോൾ മത്സരങ്ങൾക്ക്‌ സെപ്‌തംബറിൽ തുടക്കമാകും. ഡിസംബറിലായിരിക്കും ഫൈനലെന്ന്‌ ഏഷ്യൻ ഫുട്‌ബോൾ കോൺഫെഡറേഷൻ വ്യക്തമാക്കി. കോവിഡിനെ തുടർന്ന്‌ മാർച്ചിലാണ്‌ മത്സരങ്ങൾ റദ്ദാക്കിയത്‌. ...തുട൪ന്ന് വായിക്കുക


അക്വാറ്റിക് സ്പോർട്സ് കോംപ്ലക്സ് ആൻഡ്‌ ഇൻഡോർ സ്റ്റേഡിയം പൊന്നാനിയിൽ

പൊന്നാനി : മലബാറിലെ ഏറ്റവും വലിയ അക്വാറ്റിക് സ്പോർട്സ് കോംപ്ലക്സ് ആൻഡ്‌ ഇൻഡോർ സ്റ്റേഡിയം പൊന്നാനിയിൽ യാഥാർഥ്യമാവുന്നു. 14.2 കോടിയുടെ പദ്ധതിക്ക് കിഫ്ബി പച്ചക്കൊടി വീശി. സ്പീക്കർ പി ശ്രീരാമകൃഷ്ണന്റെ ഇടപെടലിനെ തുടർന്നാണ് പദ്ധതി അനുവദിച്ചത്‌. ഈശ്വരമം...തുട൪ന്ന് വായിക്കുക


ബാഴ്‌സലോണയുമായുള്ള കരാർ ലയണൽ മെസി പുതുക്കിയേക്കില്ലെന്ന്‌ സ്‌പാനിഷ്‌ റേഡിയോ

നൗകാമ്പ്‌ :ബാഴ്‌സലോണയുമായുള്ള കരാർ ലയണൽ മെസി പുതുക്കിയേക്കില്ലെന്ന്‌ സ്‌പാനിഷ്‌ റേഡിയോ സ്‌റ്റേഷൻ കദെന സെർ. അടുത്ത വർഷമാണ്‌ കരാർ അവസാനിക്കുന്നത്‌. 2017ൽ ഒപ്പുവച്ച കരാറാണിത്‌. ക്ലബ്‌ മാനേജ്‌മെന്റുമായി മെസി രസത്തിലല്ല. പരിശീലകൻ ഏണസ്‌റ്റോ വാൽവെർദെയെ പ...തുട൪ന്ന് വായിക്കുക


അഛ്‌റഫ്‌ ഹക്കീമി ഇന്റർ മിലാനിലേക്ക്‌

മിലാൻ : റയൽ മാഡ്രിഡ്‌ പ്രതിരോധക്കാരൻ അഛ്‌റഫ്‌ ഹക്കീമി ഇന്റർ മിലാനിലേക്ക്‌. കരാർ സംബന്ധിച്ച്‌ ഇരുടീമുകളും ധാരണയിലായി. കഴിഞ്ഞ രണ്ട്‌ സീസണുകളിലും വായ്‌പ അടിസ്ഥാന ത്തിൽ ഹക്കീമിയെ ബൊറൂസിയ ഡോർട്ട്‌മുണ്ടിന്‌ നൽകിയിരുന്നു റയൽ. ഡോർട്ട്‌മുണ്ടിനായുള്ള മികച്ച പ്...തുട൪ന്ന് വായിക്കുക


രാജ്യാന്തര ക്രിക്കറ്റ്‌ കൗൺസിലിന്റെ എലൈറ്റ്‌ പാനലിൽ ഇടംനേടി ഇന്ത്യൻ അമ്പയർ നിതിൻ മേനോൻ

ന്യൂഡൽഹി : രാജ്യാന്തര ക്രിക്കറ്റ്‌ കൗൺസിലിന്റെ എലൈറ്റ്‌ പാനലിൽ ഇടംനേടി ഇന്ത്യൻ അമ്പയർ നിതിൻ മേനോൻ. പാനലിൽ ഉൾപ്പെടുന്ന ഏറ്റവും പ്രായംകുറഞ്ഞ അമ്പയറാണ്‌ ഈ മുപ്പത്താറുകാ രൻ. മൂന്നാമത്തെ ഇന്ത്യക്കാരനും. നിലവിൽ എലൈറ്റ്‌ പാനലിലുള്ള ഏക ഇന്ത്യക്കാരനുമാണ്‌ നിത...തുട൪ന്ന് വായിക്കുക


ലിവർപൂൾ ഇംഗ്ലീഷ്‌ പ്രീമിയർ ലീഗ്‌ കിരീടമണിഞ്ഞു

ലണ്ടൻ : ലിവർപൂൾ ഇംഗ്ലീഷ്‌ പ്രീമിയർ ലീഗ്‌ കിരീടമണിഞ്ഞു. ഇംഗ്ലണ്ടിലെ 19–-ാം ദേശീയ കിരീടം. ഏഴു മത്സരങ്ങൾ ബാക്കിനിൽക്കെയാണ്‌ യുർഗൻ ക്ലോപും കൂട്ടരും ഇംഗ്ലണ്ട്‌ വാണത്‌. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെയും മാഞ്ചസ്റ്റർ സിറ്റിയുടെയും (5 കളികൾ) റെക്കോഡ്‌ പഴങ്കഥയായി....തുട൪ന്ന് വായിക്കുക


അന്താരാഷ്ട്ര ഒളിമ്പിക് ദിനാചരണം നടത്തി

തൊടുപുഴ : അന്താരാഷ്ട്ര ഒളിമ്പിക് ദിനാചരണം തൊടുപുഴയില്‍ ഡീന്‍ കുര്യാക്കോസ് എം.പി. ഉത്ഘാടനം ചെയ്തു. രാജ്യത്തിന്റെയശ്ശസും അഭിവൃദ്ധിയും വര്‍ദ്ധിപ്പിക്കുവാന്‍ മുഴുവന്‍ ജനങ്ങളും കൈ മെയ് മറന്ന് തുറന്ന മനസ്സോടെ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്ന് ഒളിമ്പിക് ...തുട൪ന്ന് വായിക്കുക


പന്തുകളിയിലൂടെ സമാഹരിച്ച തുകയിൽ സ്‌നേഹവീട്‌ സമ്മാനം

മലപ്പുറം : പന്തുകളിയിലൂടെ സമാഹരിച്ച തുകയിൽ സ്‌നേഹവീട്‌ സമ്മാനം. ഗോകുലം കേരള എഫ്‌‌സിയുടെ മുൻകൈയിലാണ്‌ മലപ്പുറം ജില്ലയിലെ നിലമ്പൂർ സ്വദേശികളായ മൂന്ന്‌ ഫുട്‌ബോൾ കളിക്കാരായ സഹോദരaങ്ങൾക്ക്‌ വീടൊരുങ്ങിയത്‌. ഗോകുലവും എ ബി ബിസ്മി സാറ്റ് തിരൂരും തമ്മിലുള്ള സ...തുട൪ന്ന് വായിക്കുക


വിവോയെ ഒഴിവാക്കില്ലെന്ന്‌ ഇന്ത്യൻ ക്രിക്കറ്റ്‌ കൺട്രോൾ ബോർഡ്‌

ന്യൂഡൽഹി: ഐപിഎൽ ക്രിക്കറ്റിന്റെ മുഖ്യ സ്‌പോൺസർ സ്ഥാനത്തുനിന്ന്‌ ചൈനീസ്‌ മൊബൈൽ കമ്പനിയായ വിവോയെ ഒഴിവാക്കില്ലെന്ന്‌ ഇന്ത്യൻ ക്രിക്കറ്റ്‌ കൺട്രോൾ ബോർഡ്‌ (ബിസിസിഐ). പ്രതിവർഷം 440 കോടി രൂപയ്‌ക്കാണ്‌ കരാർ. അഞ്ചുവർഷത്തെ കരാർ 2022 വരെയുണ്ട്‌. ചൈനീസ്‌ കമ്...തുട൪ന്ന് വായിക്കുക


ഐ എം വിജയന്‌ പത്മശ്രീ പുരസ്‌കാരത്തിന്‌ ശുപാർശ ചെയ്‌തു

ന്യൂഡൽഹി: കേരളത്തിന്റെ പ്രിയ ഫുട്‌ബോൾതാരം ഐ എം വിജയനെ പത്മശ്രീ പുരസ്‌കാരത്തിന്‌ അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷൻ ശുപാർശ ചെയ്‌തു. ഇന്ത്യൻ ക്യാപ്‌റ്റനായിരുന്ന വിജയൻ ഫുട്‌ബോളിനായി സമർപ്പിച്ച ജീവിതം വിലയിരുത്തിയാണ്‌ ശുപാർശ. 2003ൽ അർജുന അവാർഡ്‌ ലഭിച്ചിട്ടുണ്ട...തുട൪ന്ന് വായിക്കുക


ഖേലോ ഇന്ത്യ സ്റ്റേറ്റ് സെന്റേഴ്‌സ് ഓഫ് എക്‌സലന്‍സായി ജി.വി രാജ സ്പോട്സ് സ്‌കൂളിനെ തെരെഞ്ഞെടുത്തു

തിരു: ഒളിമ്പിക് പ്രകടനം മെച്ചപ്പെടുത്താന്‍ കായിക മന്ത്രാലയം ആരംഭിക്കുന്ന ഖേലോ ഇന്ത്യാ സ്റ്റേറ്റ് സെന്റേഴ്‌സ് ഓഫ് എക്‌സലന്‍സായി ജി.വി രാജ സീനിയര്‍ സെക്കന്‍ഡറി സ്‌പോട്‌സ് സ്‌കൂളി നെ തെരെഞ്ഞെടുത്തു. തിരുവനന്തപുരം ജില്ലയിലെ മൈലത്താണ് സ്‌കൂള്‍ പ്രവര്‍ത്തി...തുട൪ന്ന് വായിക്കുക


ജർമൻ കപ്പ്‌ ഫുട്‌ബോളിൽ ബയേൺ മ്യൂണിക്‌ ഫൈനലിൽ

അലിയാൻസ്‌ അരീന: ജർമൻ കപ്പ്‌ ഫുട്‌ബോളിൽ ബയേൺ മ്യൂണിക്‌ ഫൈനലിൽ. സെമിയിൽ ഐൻട്രാക്‌ട്‌ ഫ്രാങ്ക്‌ഫുർട്ടിനെ വീഴ്‌ത്തി (2–-1). ഇവാൻ പെരിസിച്ചും റോബർട്ട്‌ ലെവൻഡോവ്‌സ്‌കി യുമാണ്‌ ബയേണിന്റെ ഗോളുകൾ നേടിയത്‌. ജൂലൈ നാലിന്‌ നടക്കുന്ന ഫൈനലിൽ ബയേർ ലെവർകൂസനാണ്‌ ബയ...തുട൪ന്ന് വായിക്കുക


ഗോമതി മാരിമുത്തുവിന്‌ നാല്‌ വർഷo വിലക്ക്

ന്യൂഡൽഹി: ഇന്ത്യൻ അത്‌ലിറ്റ്‌ ഗോമതി മാരിമുത്തുവിന്‌ നാല്‌ വർഷo വിലക്ക്‌. നിരോധിത മരുന്നു കൾ ഉപയോഗിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ്‌ 800 മീറ്റർ ഏഷ്യൻ ചാമ്പ്യന്‌ വിലക്കേർപ്പെ ടുത്തിയത്‌. ലോക അത്‌ലറ്റിക്‌ അച്ചടക്ക സമിതിയുടേതാണ്‌ നടപടി.2023 മെയ്‌വരെ ഗോമ...തുട൪ന്ന് വായിക്കുക


കലൂര്‍ സ്‌റ്റേഡിയം അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങള്‍ക്ക് കൂടി അനുവദിക്കണം:കേരള ക്രിക്കറ്റ് അസോസിയേഷന്‍.

കൊച്ചി: കേരള ബ്ലാസ്‌റ്റേര്‍സ് ഫുട്‌ബോള്‍ ടീം കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയം കൂടിഹോം ഗ്രൗണ്ട് ആക്കാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ കലൂര്‍ സ്റ്റേഡിയം അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങള്‍ നടത്താന്‍ അനുവദിക്കണമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന്‍ ആവശ...തുട൪ന്ന് വായിക്കുക









Copyright 2018 Pothujanam Publications. All rights reserved.