Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
എലത്തൂരിലെ റോഡ് നവീകരണത്തിന് 82 ലക്ഷം രൂപയുടെ ഭരണാനുമതി പള്ളിച്ചൽ പഞ്ചായത്തിലെ കാട്ടുകുളം നവീകരിക്കുന്നു മൂലം ജലോത്സവം ആചാ രം നടത്തിപിരിഞ്ഞു നൂറ് കവികളുടെ നൂറ് കവിതകളുടെ സമാഹാരം പ്രസിദ്ധീകരിക്കുന്നു രണ്ടാഴ്ചത്തെ ഇടവേളയ്‌ക്കുശേഷo കട്ടപ്പന പൊതുചന്ത തുറന്നു

രാഷ്ട്രീയം

കൂടുതല്‍ 

വാര്‍ഷിക പദ്ധതി സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ കൂട്ടായ ശ്രമം വേണം-ഉമ്മന്‍ ചാണ്ടി

27/2/2020

കോട്ടയം : തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതി പ്രവര്‍ത്തനങ്ങള്‍ സമയബന്ധിത മായി പൂര്‍ത്തീ കരിക്കാന്‍ കൂട്ടായ പരിശ്രമം വേണമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍ദേ ശിച്ചു.കോട്ടയം ജില്ലാ പഞ്ചായത്തിന്റെ 2020-21 വര്‍ഷത്തെ പദ്ധതി രൂപീകരണവുമായിബന്ധപ്പെട്ട വികസന സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനങ്ങള്‍ക്ക് ഏറ്റവും പ്രയോജനകരമായ പദ്ധതികള്‍ തിരഞ്ഞെടുത്ത് ജനപ്രിയമായി നടപ്പാക്കാന്‍ സാധിക്കണം. യഥാസമയം ഫണ്ട് അനുവദിക്കുന്നതിനൊപ്പം നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍കാര്യക്ഷമ മായി പ്രവര്‍ത്തിക്കുകയും വേണം- അദ്ദേഹം പറഞ്ഞു.

മാലിന്യ വിമുക്ത കോട്ടയം എന്ന ആശയത്തിലൂന്നി ജില്ലാ പഞ്ചായത്ത് നടപ്പാക്കാനുദേശിക്കുന്ന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്ന് മുഖ്യപ്രഭാഷണം നടത്തിയ തോമസ് ചാഴികാടന്‍ എം.പി പറഞ്ഞു. ബോധവത്ക്കരണത്തിനൊപ്പം ഉറവിടമാലിന്യസംസ്‌കരണവും അജൈവമാലിന്യ സംസ്‌ കരണവും കാര്യക്ഷമമായി നടപ്പാക്കിയാല്‍ മാത്രമേ മാലിന്യപ്രശ്‌നത്തിന് ശാശ്വത പരിഹാരമു ണ്ടാകൂവെന്നും അദ്ദേഹം പറഞ്ഞു.

സമൂഹത്തിന്റെ ആവശ്യങ്ങള്‍ മനസിലാക്കി ജനപങ്കാളിത്തത്തോടെയാകണം വികസനപദ്ധതികള്‍ ആവിഷ്‌കരിക്കേണ്ടതെന്ന് വികസന സന്ദേശം നല്‍കിയ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ പറഞ്ഞു.

ക്യാന്‍സര്‍ വിമുക്ത കോട്ടയം ലക്ഷ്യമാക്കി നടപ്പാക്കാനുദ്ദേശിക്കുന്ന ക്യാന്‍ കോട്ടയം ഫിറ്റ് കോട്ട യം പദ്ധതി സംസ്ഥാനത്തിന് മാതൃകയാണെന്ന് കരട് പദ്ധതി രേഖ പ്രകാശനംനിര്‍വഹിച്ചഅഡ്വ. കെ.സുരേഷ് കുറുപ്പ് എം.എല്‍.എ പറഞ്ഞു.

കോട്ടയം ജില്ലാപഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സെബാ സ്റ്റ്യന്‍ കുളത്തുങ്കല്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഡോ.ശോഭ സലിമോന്‍, സ്ഥിരം സമിതി അധ്യക്ഷരായ സഖറിയാസ് കുതിരവേലി, ലിസമ്മ ബേബി, മാഗി ജോസഫ്, പെണ്ണമ്മ ജോസഫ്, ജില്ലാ പഞ്ചായത്തംഗങ്ങളായ ജെസിമോള്‍ മനോജ്, സണ്ണി പാമ്പാടി, ബെറ്റി റോയ് മണിയങ്ങാട്ട്, മേരി സെബാസ്റ്റ്യന്‍, കെ.കെ.രഞ്ജിത്ത്, പി.സുഗതന്‍, കല മങ്ങാട്ട്,അനിതാരാജു, ജയേഷ് മോഹന്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ടെസ് പി.മാത്യു, സെക്രട്ടറി മേരി ജോ, ജോഷി ഫിലിപ്പ് തുടങ്ങിയവര്‍ പങ്കെടുത്തു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



ഇടതുമുന്നണി സർക്കാരിനെതിരെ ഐ.എൻ.ടി.യു.സി. സമരം ജൂലൈ 1ന്

തിരു : സംസ്ഥാനസർക്കാരിൻ്റെ ജനവിരുദ്ധനയങ്ങളിലും തൊഴിലാളി വിരുദ്ധ നിലപാടുകളിലും പ്രതിഷേധിച്ച് തൊഴിലാളികൾ ഐ.എൻ.ടി.യു.സി.യുടെ നേതൃത്വത്തിൽ ജൂലൈ 1ന് സംസ്ഥാന വ്യാപകമായി വില്ലേജ് ആഫീസുകൾക്കു മുമ്പിലും പൊതു ഇടങ്ങളിലും പ്രക്ഷോഭസമരംനടത്തുന്നു. പ്രക്ഷോഭസമരത്...തുട൪ന്ന് വായിക്കുക


ജോസ് കെ മാണി വിഭാഗത്തെ യു.ഡി.എഫില്‍ നിന്ന് പുറത്താക്കി

കോട്ടയം : ജോസ് കെ മാണി വിഭാഗത്തെ യു.ഡി.എഫില്‍ നിന്ന് പുറത്താക്കി. യു.ഡി.എഫ് തീരു മാന പ്രകാരം മുന്‍ധാരണ അനുസരിച്ച് കോട്ടയംജില്ലാപഞ്ചായത്ത് പ്രസിഡന്റ് സ്ഥാനംരാജിവെക്കാന്‍ ജോസ് വിഭാഗം തയ്യാറാകാതെ ഇരുന്നതോടെ യു.ഡി.എഫ് കടുത്ത നടപടിയിലേക്ക് നീങ്ങി. യു. ഡി....തുട൪ന്ന് വായിക്കുക


ജോസ്‌ വിഭാഗക്കാരനായ പ്രസിഡന്റിനെ പുറത്താക്കാൻ കോൺഗ്രസിന്റെ പിന്തുണ ലഭിച്ചതായി പി ജെ ജോസഫ്

കോട്ടയം : കോട്ടയം ജില്ലാ പഞ്ചായത്തിൽ ജോസ്‌ വിഭാഗക്കാരനായ പ്രസിഡന്റിനെ പുറത്താക്കാൻ കോൺഗ്രസിന്റെ പിന്തുണ ലഭിച്ചതായി പി ജെ ജോസഫ്‌ പറഞ്ഞു. രാജിവയ്‌ക്കാനുള്ള അന്ത്യശാസ നം തള്ളിയതിനാൽ ജില്ലാ പഞ്ചായത്തിൽ അവിശ്വാസ പ്രമേയം കൊണ്ടുവരും. കോൺഗ്രസിനൊ പ്പം മുസ്ല...തുട൪ന്ന് വായിക്കുക


ജൂൺ 23 ന് ഇടതു സർക്കാരിനെതിരെ 2500 കേന്ദ്രങ്ങളിൽ ഐ.എൻ.ടി.യു.സി.സമരം

തിരു : സംസ്ഥാന സർക്കാരിൻ്റെ ജനവിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ചും തൊഴിൽ മേഖലയിലെ വിവിധ ആവശ്യങ്ങളുന്നയിച്ചും സംസ്ഥാനത്തെ വില്ലേജ് ആഫീസുകൾക്കു മുമ്പിലും മറ്റ് പ്രധാന ഇടങ്ങളിലുമായി തിരഞ്ഞെടുത്ത 2500 കേന്ദ്രങ്ങളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഐ.എൻ. ടി.യു.പ്ര...തുട൪ന്ന് വായിക്കുക


സർക്കാരിന്റെ വരുമാനം കുത്തനെ കുറഞ്ഞിരിക്കുന്നതിന്റെ പശ്ചാത്തലത്തിൽ അനാവശ്യചെലവുകൾ കുറയ്ക്കേണ്ടതാണെന്നത് അവിതർക്കിതമായ കാര്യo: ഡോ.തോമസ് ഐസക്

തിരു:: സർക്കാരിന്റെ വരുമാനം കുത്തനെ കുറഞ്ഞിരിക്കുന്നതിന്റെ പശ്ചാത്തലത്തിൽ അനാ വശ്യചെലവുകൾ കുറയ്ക്കേണ്ടതാണെന്നത് അവിതർക്കിതമായ കാര്യമാണ്. പക്ഷെ, ഇവ സംബ ന്ധിച്ച് പൊതുവിൽ പുറംതൊലി ചർച്ചകളും അപവാദപ്രചാരണങ്ങളുമാണ് നടത്തുന്നത്.എന്താണ് ചെലവ് കുറയ്ക്കണമെന്നു...തുട൪ന്ന് വായിക്കുക


മദ്യവില്പനശാലകള്‍ സമ്പൂര്‍ണ്ണമായി അടച്ചത് ഉചിതമായി:വി.എം.സുധീരന്‍

തിരു: ശക്തമായ ജനകീയ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണെങ്കിലും മദ്യവില്പന ശാല കള്‍ സമ്പൂര്‍ണ്ണമായി അടച്ചത് ഉചിതമായെന്ന് വി.എം.സുധീരന്‍ അറിയിച്ചു. ഇനിയും ഇതില്‍ പഴുതുകള്‍ ഉണ്ടാക്കാന്‍ ഒരു കാരണവശാലും സര്‍ക്കാരിന്റെ ഭാഗത്തു നിന്നും യാതൊരു ശ്രമവും ഉണ്ടാകരുത്. ...തുട൪ന്ന് വായിക്കുക


എത്രയും വേഗം ചാനലുകളുടെ വിലക്ക് പിന്‍വലിക്കണം: മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍

തിരു: എഷ്യാനെറ്റ് ന്യൂസ്, മീഡിയ വണ്‍ ചാനലുകളെ 48 മണിക്കൂര്‍ നിരോധിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടി പ്രതിഷേധാര്‍ഹമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ വ്യക്തമാക്കി. തങ്ങളുടെ സ്വാര്‍ത്ഥ താല്‍പര്യത്തിലേക്ക് മാധ്യമങ്ങളെ എത്തിക്കാനുള്ള കുതന്ത്...തുട൪ന്ന് വായിക്കുക


കുട്ടനാട് ഉപതെരഞ്ഞെടുപ്പ് ഏപ്രിൽ പകുതിയോടെ നടന്നേക്കും

ആലപ്പുഴ : കുട്ടനാട് ഉപതെരഞ്ഞെടുപ്പ് ഏപ്രിൽ പകുതിയോടെ നടന്നേക്കും.ഏപ്രിൽ 20നകം തെര ഞ്ഞെടുപ്പ്‌ നടത്താനാണ്‌ ഉദ്ദേശിക്കുന്നത്‌. ഇക്കാര്യം മുഖ്യ തെരഞ്ഞെടുപ്പ്‌ ഓഫീസർ ടിക്കാറാം മീണ കേന്ദ്ര തെരഞ്ഞെടുപ്പ്‌ കമീഷനെ അറിയിച്ചിട്ടുണ്ട്‌. അന്തിമതീരുമാനം എടുക്കേണ്...തുട൪ന്ന് വായിക്കുക


ബിജെപി സ്ംസ്ഥാന സമിതി അംഗം രവീശ തന്ത്രി കുണ്ടാർ പാർടിയിൽ നിന്ന്‌ രാജിവെച്ചു

കാസർകോട്‌ : ബിജെപി കാസർകോട്‌ ജില്ലാ പ്രസിഡന്റായി കെ ശ്രീകാന്തിനെ നിയമിച്ചതിൽ പ്രതിഷേധിച്ച്‌ സ്ംസ്ഥാന സമിതി അംഗം രവീശ തന്ത്രി കുണ്ടാർ പാർടിയിൽ നിന്ന്‌ രാജിവെച്ചു. ജില്ലാ പ്രസിഡന്റ്‌ സ്ഥാനം മോഹിച്ചിരുന്ന അദ്ദേഹം ശ്രീകാന്തിനെ നിയമിച്ചതോടെയാണ്‌ പൊട്ടി ത...തുട൪ന്ന് വായിക്കുക


കോടതി വിധി സി.പി.എമ്മിനേറ്റ തിരിച്ചടി: ശൂരനാട് രാജശേഖരൻ

തൃശൂര്‍: തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേയ്ക്കുള്ള തെരഞ്ഞെടുപ്പില്‍ 2019ലെ ലോക്‌സഭാ തെര ഞ്ഞെടുപ്പിലെ വോട്ടര്‍ പട്ടിക ഉപയോഗിക്കണമെന്ന ഹൈക്കോടതി ഉത്തരവ് സി.പി.എമ്മിന്റെഗൂഢാ ലോചനയ്‌ക്കേറ്റ തിരിച്ചടിയാണെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്റ് ഡോ. ശൂരനാട് രാജശേഖ രന്‍...തുട൪ന്ന് വായിക്കുക


ഡല്‍ഹിയില്‍ മൂന്നാം തവണയും അധികാരത്തിലെത്തിച്ച ജനങ്ങളോട് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ കുടുംബത്തോടൊപ്പമെത്തി നന്ദി പറഞ്ഞു

ന്യൂഡല്‍ഹി :ഡല്‍ഹിയില്‍ മൂന്നാം തവണയും അധികാരത്തിലെത്തിച്ച ജനങ്ങളോട് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ കുടുംബത്തോടൊപ്പമെത്തി നന്ദി പറഞ്ഞ് ജനങ്ങളെ അഭിസംബോധന ചെയ്തു. വികസനത്തിന് വോട്ട് എന്ന പുതിയ രാഷ്ട്രീയത്തിന്റെ വിജയമാണ് ഇതെന്നും രാജ്യം മുഴു വന്‍ ഇത...തുട൪ന്ന് വായിക്കുക


കേരളത്തിന്റെ ആവശ്യങ്ങളെ കേന്ദ്രം അവഗണിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍

തിരു: നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച പൊതുബജറ്റ് സഹകരണ മേഖല യ്ക്ക് തിരിച്ചടിയെന്ന വിലയിരുത്തലുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇരുപത്തിരണ്ട് ശതമാനം നികുതിയും സര്‍ച്ചാര്‍ജും ഏര്‍പ്പെടുത്തിയത് വലിയ തിരിച്ചടിയായെന്നാണ് പിണറായിയുടെ പ്രതികരണം. കേരളത്തിന...തുട൪ന്ന് വായിക്കുക


പ്രമേയം തള്ളിയതിനെതിരെ പ്രതിഷേധ സംഗമം ശനിയാഴ്ച

തിരു: ഗവർണറെ തിരിച്ചുവിളിക്കണമെന്ന പ്രതിപക്ഷ നേതാവിന്റെ പ്രമേയം തള്ളിയ നിയമസഭ കാര്യോപദേശക സമിതിയക്കട നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി ഫെബ്രുവരി ഒന്ന് ശനിയാഴ്ച വൈകുന്നേരം പ്രതിഷേധ സംഗമങ്ങൾ നടത്തുമെന...തുട൪ന്ന് വായിക്കുക


ഭരണഘടനയിലെ മതനിരപേക്ഷത വെല്ലുവിളി നേരിടുന്നു: മന്ത്രി എ.കെ.ബാലൻ

തിരു: ഭരണഘടനയിലെ മതനിരപേക്ഷ മൂല്യങ്ങൾ രാജ്യത്തിന്റെ പല ഭാഗത്തും വലിയ വെല്ലുവിളി നേരിടുകയാണെന്ന് സാംസ്കാരിക നിയമ വകുപ്പ് മന്ത്രി എ.കെ.ബാലൻ പറഞ്ഞു. വിദ്യാഭ്യാസ വകു പ്പും സാക്ഷരത മിഷനും സംയുക്തമായി ഗാന്ധി പാർക്കിൽ സംഘടിപ്പിച്ച ഭരണഘടനാസാക്ഷരത ജനകീയ വിദ്യ...തുട൪ന്ന് വായിക്കുക


കേരള ഗവർണറോട് വിഎം സുധീരന്റെ അഭ്യർത്ഥന

തിരു:ഗവർണ്ണർ പദവിയോടുള്ള എല്ലാ ആദരവും നിലനിർത്തിക്കൊണ്ടുതന്നെ ആ സ്ഥാനത്തിരി ക്കുന്ന ബഹു.ആരിഫ് മുഹമ്മദ്ഖാനോട് എനിക്കൊരു അഭ്യർത്ഥനയുണ്ട്...വിഎം സുധീരൻ. ദയവായി ഭരണഘടനപരമായി ഗവർണർക്കുള്ള അധികാര - അവകാശങ്ങളെക്കുറിച്ച് അങ്ങ് കൂടുതലായി പഠിക്കണം, ശരിയായ വ്...തുട൪ന്ന് വായിക്കുക









Copyright 2018 Pothujanam Publications. All rights reserved.