Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ശമ്പള വർദ്ധനവ് പ്രഖ്യാപിച്ച് ഡോ.ബോബി ചെമ്മണ്ണൂർ തിരു.ജില്ലയിൽ വിപുലമായ ഐസൊലേഷൻ സൗകര്യം നിരീക്ഷണത്തിലുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആത്മവിശ്വാസം നല്‍കി മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ലോക്ക് ഡൗൺ തുടരണം; ഐഎംഎ സംസ്ഥാനമൊട്ടാകെ 15541 ക്യാമ്പുകളിലായി 302016 അതിഥി തൊഴിലാളികള്‍

അറിയിപ്പുകള്‍

കൂടുതല്‍ 

താലൂക്ക് തല അദാലത്ത് : എറണാകുളം ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ തീര്‍പ്പാക്കിയത് 149 പരാതികള്‍

22/2/2020

പെരുമ്പാവൂര്‍: ദീര്‍ഘനാളായി പരിഹരിക്കാതെ കിടന്നിരുന്ന പരാതികള്‍ക്ക് പരിഹാരമേകിഎറ ണാകുളം ജില്ലാ കളക്ടര്‍ എസ്.സുഹാസിന്‍റെ നേതൃത്വത്തില്‍ കുന്നത്തുനാട് താലൂക്കില്‍ സഫലം 2020 പരാതി പരിഹാര അദാലത്ത് നടന്നു. വിവിധ റവന്യൂ ഓഫീസുകളില്‍ തടസപ്പെട്ടു കിടന്നി രുന്ന 149 അപേക്ഷകള്‍ക്കും പരാതികള്‍ക്കുമാണ് പെരുമ്പാവൂരില്‍ കളക്ടറുടെ നേതൃ ത്വത്തില്‍ ജില്ലാ ഭരണകൂടത്തിലെ ഉന്നതോദ്യോഗസ്ഥര്‍ നേരിട്ടെത്തി പരിഹാരം നിര്‍ദേശിച്ചത്. ജില്ലയിലെ എല്ലാ താലൂക്കുകളിലും നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന അദാലത്തുകളില്‍ രണ്ടാമത്തേതാണ് കുന്നത്തുനാട് താലൂക്ക് ആസ്ഥാനത്ത് നടന്നത്. കണയന്നൂരിലായിരുന്നു ആദ്യത്തേത്. മറ്റ് താലൂ ക്കുകളിലും ഉടനെ തന്നെ അദാലത്തുകള്‍ നടക്കും.

പരിഹാരം തേടി കളക്ടര്‍ക്ക് മുന്നിലെത്തിയ 192 പരാതികളില്‍ 149 എണ്ണം തീര്‍പ്പാക്കി. പുതുതാ യി ലഭിച്ച 43 പരാതികള്‍ അന്വേഷണത്തിനായി നല്‍കി. റിപ്പോര്‍ട്ട് ലഭിക്കുന്ന മുറയ്ക്ക് ഇവയി ലും തീരുമാനമെടുക്കും. കളക്ടറേറ്റില്‍ നിന്നും റവന്യൂ ഓഫീസുകളില്‍ നിന്നും ഉദ്യോഗസ്ഥര്‍ ജനങ്ങള്‍ക്കിടയിലേക്കെത്തി നേരിട്ട് സേവനം നല്‍കുകയെന്ന ലക്ഷ്യവുമായാണ് അദാലത്തുകള്‍ സംഘടിപ്പിക്കുന്നതെന്ന് ജില്ലാ കളക്ടര്‍ എസ്. സുഹാസ് പറഞ്ഞു. സാധാരണക്കാരന്‍റെ പ്രശ്നങ്ങള്‍ ക്ക് പരിഹാരം നീണ്ടുപോകാന്‍ പാടില്ല. പരാതികളുമായി ഓഫീസുകള്‍ കയറിയിറങ്ങുന്ന അവ സ്ഥയ്ക്കും മാറ്റമുണ്ടാകണം. താഴെത്തലം മുതല്‍ ഉദ്യോഗസ്ഥര്‍ മനസുവച്ചാല്‍ പല പ്രശ്നങ്ങള്‍ക്കും പരിഹാരമുണ്ടാകുമെന്നും കളക്ടര്‍ പറഞ്ഞു.

കുന്നത്തുനാട്ടില്‍ ലഭിച്ച പരാതികളിലേറെയും സര്‍വെ സംബന്ധിച്ചായിരുന്നു.പട്ടയം സംബന്ധിച്ച പരാതികളും സമര്‍പ്പിക്കപ്പെട്ടു. പെരുമ്പാവൂർ ബൈപ്പാസ് പദ്ധതി നടപ്പിലാക്കിയാൽ വീടും പുര യിടവും നഷ്ടപ്പെടുമെന്ന പരാതിയുമായി ഒരു കുടുംബം എത്തിയിരുന്നു. ഇത് പരിശോധിച്ച് പരി ഹാരം കാണാൻ റോഡ്‌സ് ആൻ്റ് ബ്രിഡ്ജസ് വിഭാഗത്തിലേക്ക് കൈമാറി. വഴിതർക്കം,അതിർത്തി തർക്കം, ഇനം മാറ്റൽ തുടങ്ങിയ വിഭാഗങ്ങളിലെ പരാതികളും തീർപ്പാക്കി. ലൈഫ് മിഷന്‍ പദ്ധ തിയിലുൾപ്പെടുത്തി വീട്, മരം വീണ് വീട് തകർന്നതിന് നഷ്ടപരിഹാരം, അനുവാദമില്ലാതെ വീടിന് മുന്നിൽ കെ എസ് ഇ ബി സ്ഥാപിച്ച പോസ്റ്റ് മാറ്റി നൽകണം, വഴിയിൽ അപകടകരമായ നിൽക്കുന്ന മരം വെട്ടി മാറ്റണം തുടങ്ങിയ അപേക്ഷകൾക്കും അദാലത്തിൽ പരിഹാരമായി. അതിര്‍ത്തിവ്യത്യാസത്തെ തുടര്‍ന്ന് കരമൊടുക്കാന്‍ കഴിയാത്ത ഭൂമി, സര്‍വേ നമ്പറിലെ തെറ്റ്, പേര് മാറിയവ, വിസ്തീര്‍ണ്ണ വ്യത്യാസം, പുറമ്പോക്ക് ഭൂമിപട്ടയ ഭൂമി ഇനം മാറ്റം തുടങ്ങിയവിഭാഗ ങ്ങളിലായി കെട്ടിക്കിടന്ന പരാതികളും തീര്‍പ്പാക്കി.

ലാൻഡ് റെവന്യു ഡെപ്യൂട്ടി കളക്ടർ പി.ബി.സുനിലാൽ ചടങ്ങിൽ അധ്യക്ഷനായിരുന്നു. സഫലം നോഡൽ ഓഫീസർ ഹുസൂർ ശിരസ്തദാർ കെ.എം.എൽദോ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ നിജാസ് ജുവൽ, കുന്നത്തുനാട് താലൂക്ക് തഹസിൽദാർ വിനോദ് രാജ്, ലാൻഡ് റെവന്യു തഹ സിൽദാർ പുഷ്പകുമാരി എന്നിവർ പങ്കെടുത്തു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



ഏപ്രിൽ 6 നു സംസ്ഥാനത്ത് 13 പേർക്ക് കൂടി കോവിഡ്19; മൂന്നുപേർ രോഗമുക്തി നേടി: 1,52,804 പേർ നിരീക്ഷണത്തിൽ

തിരു:ഏപ്രിൽ 6 നു കേരളത്തിൽ 13 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഇതിൽ ഒൻപതു പേർ കാസർഗോഡ് ജില്ലയിൽ നിന്നുള്ളവരും രണ്ടു പേർ മലപ്പുറത്ത് നിന്നും കൊല്ലം, പത്തനംതിട്ട ജില്ലകളിൽ നിന്നും ഓരോരുത്തർക്കുമാണ് രോഗം ബാധ...തുട൪ന്ന് വായിക്കുക


ചിറ്റാറില്‍ എക്സൈസ് റെയ്ഡ്: വ്യാജമദ്യ നിര്‍മാണ കേന്ദ്രം കണ്ടെത്തി; 435 ലിറ്റര്‍ കോട പിടിച്ചു

പത്തനംതിട്ട : ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ എന്‍.കെ. മോഹന്‍ കുമാറിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പത്തനംതിട്ട സ്പെഷല്‍ സ്‌ക്വാഡ് നടത്തിയ റെയ്ഡില്‍ ചിറ്റാറില്‍ വ്യാജമദ്യ നിര്‍മാണ കേന്ദ്രം കണ്ടെത്തി. വ്യാജമദ്യ നിര്‍മാണ കേന്ദ്രം നടത്തിയ ചിറ...തുട൪ന്ന് വായിക്കുക


പുളിക്കീഴ് ബ്ലോക്കില്‍ സൗജന്യ മാസ്‌ക്ക് നിര്‍മാണത്തിന് തുടക്കമായി

പത്തനംതിട്ട : കോവിഡ് -19 പ്രതിരോധത്തിന്റെ ഭാഗമായി പുളിക്കീഴ് ബ്ലോക്കില്‍ മാസ്‌ക്കുകള്‍ നിര്‍മിച്ച് നല്‍കുന്ന പദ്ധതി ആരംഭിച്ചു. പൂര്‍ണമായും ശുചിത്വ മാനദണ്ഡങ്ങള്‍ പാലിച്ചാണ് മാസ്‌ക്ക് നിര്‍മാണം നടത്തുന്നത്. പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിന്റെയും വ്യവസാ...തുട൪ന്ന് വായിക്കുക


അനുമതിയിൽ കൂടുതൽ തൊഴിലാളികളെ ജോലിക്ക് വച്ച തൊഴിലുടമയ്ക്കെതിരെ കേസ്

തിരു: അന്യാർതുളുവിലെ ഏലം തോട്ടം ഉടമയ്ക്കെതിരെ ആണ് അനുമതിയിൽ കൂടുതൽ തൊഴി ലാളികളെ ജോലിക്ക് വച്ചതിന് കമ്പം മെട്ട് പൊലീസ് കേസെടുത്തത്. നിയന്ത്രിതമായി തോട്ടങ്ങ ളിൽ അത്യാവശ്യ ജോലികൾ ചെയ്യുന്നതിന് സർക്കാർ അനുമതി നൽകിയിരുന്നു. ഒരു ഏക്കറിൽ ഒരു തൊഴിലാളിയെ ജോലി...തുട൪ന്ന് വായിക്കുക


കുടുംബശ്രീയിലൂടെ നൽകുന്ന 2000 കോടി രൂപയുടെ വായ്പ കേരള ബാങ്ക് ശാഖകളിലൂടെയും നൽകും:മുഖ്യമന്ത്രി

തിരു: സർക്കാർ കുടുംബശ്രീയിലൂടെ നൽകുന്ന 2000 കോടി രൂപയുടെ വായ്പ കേരള ബാങ്കിന്റെ എല്ലാ ശാഖകളിലൂടെയും നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.സന്നദ്ധ സേനയിലേക്ക് രജിസ്റ്റർ ചെയ്ത സന്നദ്ധം വളണ്ടിയർമാരുടെ എണ്ണം 2.49 ലക്ഷമായി ഉയർന്നു. പി എസ്സി അഡൈ്വ...തുട൪ന്ന് വായിക്കുക


അർജുനൻ മാസ്റ്ററുടെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

തിരു: നാടക-ചലച്ചിത്ര കലകളിലൂടെ മലയാളിക്ക് ലഭിച്ച അനശ്വര സംഗീത സംവിധായകനായി രുന്നു അർജുനൻ മാസ്റ്ററെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ശ്രവണ സുന്ദരങ്ങളായ നിരവധി ഗാനങ്ങൾകൊണ്ട് മലയാളി ആസ്വാദക സമൂഹത്തെ അതുവരെ അറിയാത്ത അനുഭൂതി കളുടെ തലങ്ങളിലേക്ക് അദ്...തുട൪ന്ന് വായിക്കുക


സൂക്ഷിക്കുക, പട്ടാളപ്പുഴു ഇറങ്ങിയിട്ടുണ്ട്, മുന്‍കരുതല്‍ വേണം

ഇടുക്കി: ജില്ലയിലെ പാറത്തോട്,ശാന്തന്‍പാറ എന്നിവിടങ്ങളില്‍ വിളകളില്‍ പുതിയ ഇനം പട്ടാള പുഴുവിനെ റിപ്പോര്‍ട്ട് ചെയ്തസാഹചര്യത്തില്‍ കര്‍ഷകര്‍ മുന്‍കരുതല്‍സ്വീകരിക്കണമെന്നുഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കേന്ദ്രം അറിയിച്ചു. പട്ടാളപ്പുഴുവിനെ നേരിടുവാനും വിളകളെ സം...തുട൪ന്ന് വായിക്കുക


ചെയിനിട്ട് പുതുജീവിതം ലോക്ക് ചെയ്ത് അമലും അഖിലയും

ഇടുക്കി :മംഗല്യം തന്തു നാനേ നാ .... മമ ജീവന ഹേതു നാ - മനം നിറയെ കൊട്ടുംകുരവയും ആരവവുമായി അമല്‍, അഖിലയുടെ കഴുത്തില്‍ മിന്നുചാര്‍ത്തി. വിവാഹ വേദിയില്‍ ബന്ധു മിത്രാദികളുടെ തിരക്കും ബഹളവുമില്ല, ഫോട്ടോഗ്രാഫര്‍മാരുടെ നിര്‍ദ്ദേശങ്ങളോ ഫ്ലാഷ് ലൈറ്റു കളോ ഇല്ല,...തുട൪ന്ന് വായിക്കുക


എം.പിമാരുടെ പ്രതിമാസ ശമ്പളം ഒരു വർഷത്തേക്ക് 30% വെട്ടിക്കുറക്കുo:എം.പിമാരുടെ വികസന ഫണ്ടിന് രണ്ടു വർഷo വിലക്ക് : രാഷ്‌ട്രപതിയും ഉപരാഷ്‌ട്രപതിയും ഗവർണർമാരും ശമ്പളം 30% വെട്ടിക്കുറക്കുo

ന്യൂഡൽഹി : മുഴുവൻ എം.പിമാരുടെയും പ്രതിമാസ ശമ്പളം ഒരു വർഷത്തേക്ക് 30% വെട്ടിക്കുറ യ്‌ക്കാൻ കേന്ദ്ര മന്ത്രിസഭാ യോഗ തീരുമാനം. എം.പിമാരുടെ വികസന ഫണ്ടിന് രണ്ടു വർഷത്തെ വിലക്ക് ഏ‍പ്പെടുത്തി.രാഷ്‌ട്രപതിയും ഉപരാഷ്‌ട്രപതിയും സംസ്ഥാന ഗവർണർമാരും മാസ ശമ്പളം 30%...തുട൪ന്ന് വായിക്കുക


പ്രമുഖ സംഗീത സംവിധായകൻ എംകെ അർജുനൻ അന്തരിച്ചു

കൊച്ചി: പ്രമുഖ സംഗീത സംവിധായകൻ എംകെ അർജുനൻ അന്തരിച്ചു. 84 വയസായിരുന്നു. പള്ളുരുത്തിയിലെ വീട്ടിൽ പുലർച്ചെ മൂന്നരക്ക് ആയിരുന്നു അന്ത്യം. കഴിഞ്ഞ മാസം 84 വയസ് പൂർത്തിയാക്കിയ അദ്ദേഹം വർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. ഉച്ചതിരിഞ്ഞ് 2 മണ...തുട൪ന്ന് വായിക്കുക


തിരു.ജില്ലയിൽ വിപുലമായ ഐസൊലേഷൻ സൗകര്യം

തിരു : ജില്ലയിൽ കോവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി വിവിധ ഇടങ്ങളിൽ ഐ സൊലേഷൻ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ 29 കിടക്ക കൾ, മെഡിക്കൽ കോളേജ് ആശുപത്രിയിൽ 50 , നെയ്യാറ്റിൻകര ജി.എച്ചിൽ ഒൻപത്, നെടുമങ്ങാട് എട്ട്,പേരൂർക്കട...തുട൪ന്ന് വായിക്കുക


വനിതാ വികസന കോര്‍പറേഷന്‍: ലോണുകള്‍ക്ക് 3 മാസം സാവകാശം

തിരു: ലോക് ഡൗണിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന വനിത വികസന കോര്‍പറേഷന്റെ എല്ലാ ലോണുകളുടേയും മാര്‍ച്ച്,ഏപ്രില്‍, മേയ് എന്നീ 3 മാസങ്ങളില്‍ ഇന്‍സ്റ്റാള്‍മെന്റുകള്‍ അടയ്‌ക്കേണ്ട തില്ലെന്ന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര...തുട൪ന്ന് വായിക്കുക


കൊറോണക്കാലത്തും ശമ്പള വർദ്ധനവ് പ്രഖ്യാപിച്ച് ഡോ. ബോബി ചെമ്മണ്ണൂർ

കൊച്ചി: കൊറോണ വ്യാപനത്തെ തുടർ‍ന്ന് ലോകമെങ്ങും പ്രതിസന്ധിയിലായിരിക്കുന്ന സാഹചര്യ ത്തിൽ ഡോ. ബോബി ചെമ്മണ്ണൂർ ജീവനക്കാർക്ക് ശമ്പള വർദ്ധനവ് പ്രഖ്യാപിച്ചു. രോഗ വ്യാപനം തടയുന്നതിനായി രാജ്യം ലോക്ക് ഡൗണിലേക്കു എത്തിപ്പെട്ട ഈ സന്ദർഭത്തിൽ ശമ്പള വർദ്ധനയട ക്കമുള...തുട൪ന്ന് വായിക്കുക


ലോക്ക് ഡൗൺ പദ്ധതി ഇപ്പോഴത്തെ കാലാവധിക്ക് ശേഷം അടുത്ത 21 ദിവസം കൂടി തുടരണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ വിദഗ്ധ സമിതി

തിരു; കൊവിഡ് 19 രോഗം പടർന്ന് പിടിക്കുന്നത് നിയന്ത്രിക്കുന്നതിനായി രാജ്യവ്യാപകമായി നടപ്പിലാക്കിയ ലോക്ക് ഡൗൺ പദ്ധതി ഇപ്പോഴത്തെ കാലാവധിക്ക് ശേഷം അടുത്ത 21 ദിവസം കൂടി തുടരണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ വിദഗ്ധ സമിതി ആവശ്യപ്പെട്ടു.ഇ ക്കാര്യം ചൂ...തുട൪ന്ന് വായിക്കുക


പ്രവാസി മലയാളികൾ നേരിടുന്ന പ്രശ്‌നങ്ങൾ പരിഹരിക്കാൻ വ്യത്യസ്ത തലത്തിൽ ഇടപെടും - മുഖ്യമന്ത്രി

തിരു: കോവിഡ്-19 വ്യാപനത്തിൻറെ പശ്ചാത്തലത്തിൽ പ്രവാസി മലയാളികൾ നേരിടുന്ന പ്രശ്‌നങ്ങൾ പരിഹരിക്കാൻ വ്യത്യസ്ത തലത്തിൽ ഇടപെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇക്കാര്യത്തിൽ പ്രവാസി മലയാളി സംഘടനകളും വിദേശ രാജ്യങ്ങളിലെ പ്രമുഖ മല യാളി വ്യക്തിത്വങ്ങളു...തുട൪ന്ന് വായിക്കുക









Copyright 2018 Pothujanam Publications. All rights reserved.