Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ഗാന്ധിഭവന് എം.എ.യൂസഫലിയുടെ 25 ലക്ഷം രൂപയുടെ സഹായം തിരു.കോർപറേഷന്റെ ജനകീയ ഹോട്ടൽ ശ്രദ്ധേയമാകുന്നു കമ്യൂണിറ്റി കിച്ചണിലേയ്ക്ക് മെഡി.കോളേജ് സഹകരണ സംഘം സഹായം നല്കി ആശ്വാസകിരണം പദ്ധതിക്ക് 20.47 കോടി അനുവദിച്ചു ഏരീസ് ഗ്രൂപ്പ്‌ കുടുംബ സഹായ പദ്ധതി ഉദ്ഘാടനം ഇടുക്കി എംപി ഡീൻ കുര്യാക്കോസ് നിർവ ഹിച്ചു

കായികം

കൂടുതല്‍ 

കായിക മേഖലയുടെ വികസനത്തില്‍ പ്രാദേശിക സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്താന്‍ തദ്ദേശ ഭരണകൂടങ്ങള്‍ക്ക് കഴിയണമെന്ന് നിയമസഭ സ്പീക്കര്‍

22/2/2020

മലപ്പുറo: കായിക മേഖലയുടെ വികസനത്തില്‍ പ്രാദേശിക സാധ്യതകള്‍ പരമാവധി പ്രയോജന പ്പെടുത്താന്‍ തദ്ദേശ ഭരണകൂടങ്ങള്‍ക്ക് കഴിയണമെന്ന് നിയമസഭ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. മനുഷ്യവിഭവശേഷിയില്‍ മുന്നിട്ടു നില്‍ക്കുമ്പോഴും കായിക രംഗത്ത് രാഷ്ട്രംപിറകോട്ടു പോകുന്ന അവസ്ഥ പരിശോധിക്കപ്പെടേണ്ടതുണ്ട്. മികച്ച പരിശീലനവും ആസൂത്രണവുമാണ് ഉറ പ്പാക്കപ്പെടേണ്ടത്. ഇതു പരിഹരിക്കാന്‍ തദ്ദേശ ഭരണ കേന്ദ്രങ്ങളില്‍നിന്നു ശക്തമായ ഇടപെടല്‍ അനിവാര്യമാണെന്നും ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ മലപ്പുറത്തു സംഘടിപ്പിച്ച സമഗ്ര കായികവിക സന ശില്‍പശാല ഉദ്ഘാടനം ചെയ്തുകൊണ്ട് സ്പീക്കര്‍ പറഞ്ഞു.

വികേന്ദ്രീകൃത വികസന പദ്ധതികളില്‍ കായിക മേഖലക്കും മികച്ച പരിഗണനനല്‍കണം.പ്രാദേ ശിക വികസനം സൂക്ഷ്മമായ കായിക-സര്‍ഗ്ഗ സാധ്യതകള്‍ മനസിലാക്കിയാവണം. ശാസ്ത്രീയമായ ആസൂത്രണവും ഗുണനിലവാരമുള്ള പരിശീലന സംവിധാനങ്ങളും ഇതിനത്യാവശ്യമാണ്. പ്രാദേ ശിക സാധ്യതകള്‍ മനസിലാക്കി വികസനം പൂര്‍ണമാക്കാന്‍ തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ മുന്നോ ട്ടു വരണം. നിലവാരമുള്ള പരിശീലന സൗകര്യങ്ങളും ആസൂത്രണവും ഇക്കാര്യത്തില്‍ അത്യന്താ പേഷിതമാണ്. സാങ്കേതിക കുരുക്കുകള്‍ പറഞ്ഞു ഇക്കാര്യത്തില്‍ പിറകോട്ടു പോകുന്നത് രാഷ്ട്ര വളര്‍ച്ചക്കു പ്രതികൂലമാവും. നാടിന്റെ പ്രാദേശിക സാധ്യതകള്‍ ഉള്‍ക്കൊണ്ടുള്ള പദ്ധതികള്‍ നട പ്പിലാവുമ്പോള്‍ മാത്രമെ വികസനം പൂര്‍ണ്ണമാകൂ എന്നത് തിരിച്ചറിയപ്പെടേണ്ട വസ്തുതയാണെന്നും അദ്ദേഹം പറഞ്ഞു.

മലപ്പുറo ജില്ലയുടെ സമഗ്ര കായിക വികസനം ലക്ഷ്യമാക്കി ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ ഡി.ടി. പി.സി. ഹാളില്‍ സംഘടിപ്പിച്ച സമഗ്ര കായിക വികസന ശില്‍പശാലയില്‍ പി. ഉബൈദുള്ള എം.എല്‍. എ. അധ്യക്ഷനായി. പദ്ധതി രേഖ അവതരണം ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് എ.ശ്രീകു മാറും ശില്‍പശാല ആമുഖം ഉപാധ്യക്ഷന്‍ വി.പി. അനിലും നിര്‍വ്വഹിച്ചു. കോട്ടക്കല്‍ നഗരസഭാ ധ്യക്ഷന്‍ കെ.കെ. നാസര്‍, സ്പോര്‍ട്സ് കൗണ്‍സില്‍ സംസ്ഥാന, ജില്ല കമ്മറ്റി അംഗങ്ങള്‍ തുടങ്ങിയ വര്‍ സംസാരിച്ചു. കായിക രംഗത്തെ അടിസ്ഥാന സൗകര്യങ്ങളും പരിശീലനവും മത്സരവുമെന്ന വിഷയത്തില്‍ എല്‍.എന്‍.സി.പി.ഇ. അസിസ്റ്റന്റ് ഡയറക്ടര്‍ സി.പി. സുധീഷ്, കായിക മേഖല യില്‍ തദ്ദേശഭരണ സ്ഥാപനങ്ങളുടെ പങ്ക് എന്ന വിഷയത്തില്‍ ജനകീയാ സൂത്ര ണം എസ്. ആര്‍. ജി. അംഗം എസ്. ജമാല്‍, വിദ്യാഭ്യാസ മേഖലയിലെ കായിക രംഗം, ആരോ ഗ്യ വിദ്യാഭ്യാസവും കായികക്ഷമതയും, കായിക സംഘടനകളുടെ വികസനവും സംഘാടനവും എന്നീ വിഷയങ്ങ ളില്‍ യഥാക്രമം ഡോ.എസ്.എസ്.കൈമള്‍, ഡോ.ജി.ബിപിന്‍,എം. വേലായു ധന്‍ കുട്ടി തുടങ്ങിയവര്‍ സംസാരിച്ചു. ജനപ്രതിനിധികളും കായിക സംഘടന പ്രതിനിധികളും അധ്യാപകരും കാ യിക താരങ്ങളും പങ്കെടുത്തു.

ജില്ലയിലെ സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂളിലെ കായികാധ്യാപകര്‍, തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങള്‍, കായിക അസോസിയേഷനുകള്‍, വ്യക്തികള്‍ തുടങ്ങിയവരുടെ യെല്ലാം സഹകരണത്തോടെ കായിക രംഗത്ത് മുന്നേറ്റമുണ്ടാക്കുന്ന രീതിയില്‍ സമഗ്രമായി പദ്ധതി രൂപപ്പെടുത്തുന്നതിനുള്ള ക്രിയാത്മകമായ ഇടപെടലാണ് ഏകദിന ശില്‍പശാലയിലുണ്ടായത്. സമാപന ചടങ്ങില്‍ ജില്ലയി ലെ കായിക പ്രതിഭകളെ ആദരിച്ചു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംസ്‌പാനിഷ്‌ ഫുട്‌ബോൾ ലീഗ്‌ മെയ്‌ അവസാനം പുനരാരംഭിക്കും

മാഡ്രിഡ്‌ : സ്‌പാനിഷ്‌ ഫുട്‌ബോൾ ലീഗ്‌ മെയ്‌ അവസാനം പുനരാരംഭിക്കും. ലീഗ്‌ തലവൻ ഹാവി യർ ടെബാസാണ്‌ ഈക്കാര്യം അറിയിച്ചത്‌.മെയ്‌ 28ന്‌ ലീഗ്‌ തുടങ്ങാൻ കഴിയുമെന്നാണ്‌ വിശ്വാസം. ഇല്ലെങ്കിൽ ജൂണിൽ-ടെബാസ്‌ പറഞ്ഞു. ജൂൺ 6, 28 തീയതികളാണ്‌ പരിഗണനയിലുള്ള മറ്റ്‌ ദിവസ...തുട൪ന്ന് വായിക്കുക


യുവരാജ്‌ സിങ് പ്രധാനമന്ത്രിയുടെ കോവിഡ്‌ ദുരി താശ്വാസ നിധിയിലേക്ക്‌ 50 ലക്ഷം രൂപ നൽകും

മുംബൈ : മുൻ ഇന്ത്യൻ ക്രിക്കറ്റ്‌ ഓൾറൗണ്ടർ യുവരാജ്‌ സിങ് പ്രധാനമന്ത്രിയുടെ കോവിഡ്‌ ദുരി താശ്വാസ നിധിയിലേക്ക്‌ 50 ലക്ഷം രൂപ നൽകും. ഒറ്റക്കെട്ടായി വൈറസിനെ നേരിടേണ്ട സമയ മാണിതെന്ന്‌ യുവ്‌രാജ്‌ ട്വിറ്ററിൽ കുറിച്ചു. സാമൂഹ്യ അകലം പാലിക്കേണ്ടതിന്റെ ആവശ്യകതയു...തുട൪ന്ന് വായിക്കുക


ഒളിമ്പിക്‌സ്‌ ഫുട്‌ബോളിലെ പ്രായപരിധിയിൽ മാറ്റംവരുത്താൻ ഫിഫ

സൂറിച്ച്‌ : ഒളിമ്പിക്‌സ്‌ ഫുട്‌ബോളിലെ പ്രായപരിധിയിൽ മാറ്റംവരുത്താൻ ഫിഫ. നിലവിൽ 23 വയ സ്സാണ്‌ പുരുഷ ഫുട്‌ബോളിലെ പ്രായപരിധി. ഇത് 24 ആക്കാൻ ഫിഫയുടെ ഉപസമിതിനിർദേശിച്ചു. ഭരണസമിതിയാണ്‌ തീരുമാനമെടുക്കേണ്ടത്‌. ടോക്യോ ഒളിമ്പിക്‌സ്‌ ഒരു വർഷം നീട്ടിയതിനെതുടർ ന...തുട൪ന്ന് വായിക്കുക


ബൽജിയം ഫുട്‌ബോൾ ലീഗ്‌ ഉപേക്ഷിച്ചു

ബ്രസൽസ്‌ : കോവിഡ്‌–19നെ തുടർന്ന്‌ ബൽജിയം ഫുട്‌ബോൾ ലീഗ്‌ ഉപേക്ഷിച്ചു. പോയിന്റ്‌ പട്ടിക യിൽ ഒന്നാമതുള്ള ക്ലബ്‌ ബ്രുജിനെ ചാമ്പ്യൻമാരായി പ്രഖ്യാപിക്കുകയും ചെയ്‌തു. കോവിഡ്‌ കാര ണം യൂറോപ്പിലെ ലീഗുകളെല്ലാം നിർത്തിവച്ചു. എന്നാൽ, മത്സരങ്ങൾ ഉപേക്ഷിച്ചിരുന്നില്...തുട൪ന്ന് വായിക്കുക


വിംബിൾഡൺ ഉപേക്ഷിച്ചത്‌ നിരാശപ്പെടുത്തിയെന്നു ഫെഡറർ

ലണ്ടൻ : വിംബിൾഡൺ ഉപേക്ഷിച്ചത്‌ കൂടുതൽ തിരിച്ചടിനൽകിയത്‌ റോജർഫെഡറർക്കുംസെറീന വില്യംസിനും. വിംബിൾഡൺ ഉപേക്ഷിച്ചത്‌ നിരാശപ്പെടുത്തിയെന്നു ഫെഡററുടെ പ്രതികരണം. വിംബിൾഡണിനുള്ള ഒരുക്കത്തിലായിരുന്നു ഈ സ്വിസ്‌ താരം. സെറീന 24–-ാം ഗ്രാൻഡ്‌ സ്ലാം കിരീ ടത്തിനായുള്...തുട൪ന്ന് വായിക്കുക


വനിതാ യൂറോ കപ്പ്‌ ഫുട്‌ബോൾ 2022ലേക്ക്‌ നീട്ടി

ലണ്ടൻ : വനിതാ യൂറോ കപ്പ്‌ ഫുട്‌ബോൾ 2022ലേക്ക്‌ നീട്ടി. 2021ലായിരുന്നു നിശ്‌ചയിച്ചിരുന്നത്‌. കോവിഡ്‌ –19 കാരണം ഈ വർഷത്തെ യൂറോ കപ്പ്‌ അടുത്ത വർഷത്തേക്ക്‌ നീട്ടിയിരുന്നു. ഒളിമ്പി ക്‌സും അടുത്ത വർഷത്തേക്ക്‌ മാറ്റി. ഈ സാഹചര്യത്തിലാണ്‌ വനിതാ യൂറോ 2022ൽ നടത...തുട൪ന്ന് വായിക്കുക


ഈ വർഷത്തെ വിംബിൾഡൺ ടെന്നീസ്‌ ചാമ്പ്യൻഷിപ് ഉപേക്ഷിച്ചു

ലണ്ടൻ ;ബ്രിട്ടനിൽ കോവിഡ്‌ വ്യാപനം രൂക്ഷമായതോടെ ഈ വർഷത്തെ വിംബിൾഡൺ ടെന്നീസ്‌ ചാമ്പ്യൻഷിപ് ഉപേക്ഷിച്ചു. ഏറ്റവും പഴക്കംചെന്ന ടെന്നീസ്‌ ചാമ്പ്യൻഷിപ്പാണ്‌ വിംബിൾഡൺ. ജൂൺ 29 മുതൽ ജൂലൈ 12 വരെയാണ്‌ നിശ്ചയിച്ചിരുന്നത്‌. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ആദ്യമായാണ്...തുട൪ന്ന് വായിക്കുക


രോഹിത്‌ ശർമ 80 ലക്ഷം,സാനിയ മിർസ 1.25 കോടി, മിതാലി രാജ്‌ 10 ലക്ഷവും സംഭാവന ചെയ്‌തു

മുംബൈ : കോവിഡ്‌–19 പ്രതിരോധ പ്രവർത്തനങ്ങൾക്ക്‌ താങ്ങായി ക്രിക്കറ്റ്‌ താരം രോഹിത്‌ ശർമ 80 ലക്ഷം രൂപ ദുരിതാശ്വാസനിധിയിലേക്ക്‌ നൽകി. 45 ലക്ഷം പ്രധാനമന്ത്രിയുടെയും 25 ലക്ഷം മഹാരാഷ്‌ട്ര മുഖ്യമന്ത്രിയുടെയും ദുരിതാശ്വാസനിധിയിൽ നിക്ഷേപിച്ചു. അഞ്ചുലക്ഷം തെരു...തുട൪ന്ന് വായിക്കുക


കായിക ലോകം മുഴുവൻ അടച്ചിട്ടിരിക്കുമ്പോൾ ബെലറൂസ്‌ പ്രീമിയർ ലീഗ്‌ മാത്രം പന്ത്‌ കളിക്കുന്നു

മിൻസ്‌ക്‌ (ബെലറൂസ്‌): കോവിഡ്‌ -19 ഭീതിയിൽ കായിക ലോകം മുഴുവൻ അടച്ചിട്ടിരിക്കുമ്പോൾ ബെലറൂസ്‌ പ്രീമിയർ ലീഗ്‌ മാത്രം പന്ത്‌ കളിക്കുന്നു. ശനിയാഴ്‌ച ആറ്‌ ഫുട്‌ബോൾ മത്സരങ്ങളാണ്‌ ബെലറൂസ്‌ പ്രീമിയർ ലീഗിൽ നടന്നത്‌. മൂവായിരത്തോളം കാണികൾ എഫ്‌സി മിൻസ്‌ക്‌–ഡൈനാ മോ...തുട൪ന്ന് വായിക്കുക


ഒഡോയി കോവിഡ്‌ രോഗത്തിൽനിന്ന്‌ മോചിതനായി

ലണ്ടൻ : ചെൽസിയുടെ യുവതാരം കല്ലം ഹഡ്‌സൺ ഒഡോയിയും കോവിഡ്‌ രോഗത്തിൽനിന്ന്‌ മോചിതനായി. ചെൽസി പരിശീലകൻ ഫ്രാങ്ക്‌ ലംപാർഡാണ്‌ ഇക്കാര്യം അറിയിച്ചത്‌. പത്തൊമ്പതു കാരനായ ഒഡോയിയെ ഈ മാസമാദ്യം ആണ്‌ വൈറസ്‌ ബാധയെ തുടർന്ന്‌ ആശുപത്രിയിൽ പ്രവേ ശിപ്പിച്ചത്‌....തുട൪ന്ന് വായിക്കുക


ശ്വാസമെടുക്കാൻ ബുദ്ധിമുട്ടിയെന്ന്‌ പൗലോഡിബാല

റോം: കോവിഡ്‌ 19 പിടിപ്പെട്ടതിനെ തുടർന്ന്‌ ശ്വാസമെടുക്കാൻ ബുദ്ധിമുട്ടിയെന്ന്‌ പൗലോഡിബാല പറഞ്ഞു. രോഗമോചിതനായ ഈ യുവന്റസ്‌ മുന്നേറ്റക്കാരൻ പരിശീലനം തുടങ്ങി. ഇറ്റാലിയൻ ടെലി വിഷന്‌ നൽകിയ അഭിമുഖത്തിലാണ്‌ രോഗകാലത്തെ പ്രയാസം ഡിബാല തുറന്നുപറഞ്ഞത്‌. ഇപ്പോൾ ...തുട൪ന്ന് വായിക്കുക


കോവിഡ്‌ 19 പ്രതിരോധ പ്രവർത്തനങ്ങൾക്ക്‌ സച്ചിൻ ടെൻഡുൽക്കർ 50 ലക്ഷം രൂപ നൽകി

മുംബൈ :കോവിഡ്‌ 19 പ്രതിരോധ പ്രവർത്തനങ്ങൾക്ക്‌ സച്ചിൻ ടെൻഡുൽക്കർ 50 ലക്ഷം രൂപ സംഭാവന നൽകി. ഇരുപത്തഞ്ചു ലക്ഷംവീതം പ്രധാനമന്ത്രിയുടെയും മഹാരാഷ്‌ട്ര മുഖ്യമന്ത്രിയു ടെയും ദുരിതാശ്വാസ നിധിയിൽ നിക്ഷേപിച്ചു.ഇന്ത്യയിൽ ഒരു കായികതാരം കോവിഡ്‌ 19 ദുരി താശ്വാസത്...തുട൪ന്ന് വായിക്കുക


ചാ​മ്പ്യ​ന്‍​സ് ലീ​ഗ് ഫൈ​ന​ല്‍ അ​നി​ശ്ചി​ത കാ​ല​ത്തേ​ക്ക് നീ​ട്ടി

സൂ​റി​ച്ച്‌: കൊ​റോ​ണ വൈ​റ​സ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ യു​വേ​ഫ 2019-20 ചാ​മ്പ്യ​ന്‍​സ് ലീ​ഗ് ഫൈ​ന​ല്‍ അ​നി​ശ്ചി​ത കാ​ല​ത്തേ​ക്ക് മാ​റ്റി​വ​ച്ചു. ഈ​സ്താ​ബു​ളി​ല്‍ മേ​യ് 30ന് ​ചാ​മ്പ്യന്‍​സ് ലീ​ഗ് ഫൈ​ന​ല്‍ ന​ട​ക്കു​മെ​ന്നാ​യി​രു​ന്നു അ​...തുട൪ന്ന് വായിക്കുക


വിംബിൾഡൺ ടെന്നീസ്‌ ചാമ്പ്യൻഷിപ്‌ റദ്ദാക്കാൻ സാധ്യത

ലണ്ടൻ : വിംബിൾഡൺ ടെന്നീസ്‌ ചാമ്പ്യൻഷിപ്‌ റദ്ദാക്കാൻ സാധ്യത. ഒരാഴ്‌ചയ്‌ക്കുള്ളിൽ അന്തിമ തീരുമാനമുണ്ടാകും. ജൂൺ 29 മുതൽ ജൂലൈ 12 വരെയാണ്‌ വിംബിൾഡൺ നടക്കേണ്ടിയിരുന്നത്‌. എന്നാൽ നിലവിലെ സാഹചര്യത്തിൽ നടത്താൻ സാധ്യത കുറവാണ്‌. 145 വർഷത്തിനിടയിൽ ആദ്യമായി വിംബ...തുട൪ന്ന് വായിക്കുക


ഒളിമ്പിക്‌ ഗെയിംസ്‌ നീട്ടണമെന്ന ആവശ്യ വുമായി കൂടുതൽ രാജ്യങ്ങളും സംഘടനകളും കളിക്കാരും

ടോക്യോ : ഒളിമ്പിക്‌സിന്‌ നാലുമാസം മാത്രം ബാക്കിയിരിക്കെ ഗെയിംസ്‌ നീട്ടണമെന്ന ആവശ്യ വുമായി കൂടുതൽ രാജ്യങ്ങളും സംഘടനകളും കളിക്കാരും രംഗത്തുവരുന്നു. നോർവേ,കൊളം ബിയ, സ്ലോവേനിയ എന്നിവയ്‌ക്കു പിന്നാലെ ബ്രസീലും ഗെയിംസ്‌ മാറ്റണമെന്ന്‌ ആവശ്യപ്പെട്ടു. ജാപ്...തുട൪ന്ന് വായിക്കുക

Copyright 2018 Pothujanam Publications. All rights reserved.