Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ഡ്രോൺ നിരീക്ഷണവുമായി കേരള പോലീസ് കോവിഡ് ഭേദമായ ഏറ്റവും പ്രായമുള്ള വൃദ്ധ ദമ്പതികള്‍ ആശുപത്രി വിട്ടു കോട്ടയം മെഡി.കോളേജിനിത് അഭിമാന മുഹൂര്‍ത്തം വികലാംഗക്ഷേമ കോര്‍പറേഷന് 20 കോടിയുടെ സര്‍ക്കാര്‍ ഗ്യാരന്റി അതിഥി തൊഴിലാളികൾ തിരു.ജില്ലയിൽ സുരക്ഷിതർ

സിനിമ

കൂടുതല്‍ 

ആത്മ രാജ്യാന്തര ചലച്ചിത്ര മേള 21 മുതൽ കോട്ടയം ആനശ്വര തീയറ്ററിൽ : അടൂർ ഗോപാലകൃഷ്ണൻ ചലച്ചിത്ര മേളയ്ക്കു തിരിതെളിയ്ക്കും

19/2/2020

കോട്ടയം : ആത്മയുടെ നേതൃത്വത്തിലുള്ള പ്രാദേശിക രാജ്യാന്തര ചലച്ചിത്ര മേള ഫെബ്രുവരി 21 മുതൽ 25 വരെ കോട്ടയം അനശ്വര തീയറ്ററിൽ നടക്കും. 21 ന് വൈകിട്ട് അഞ്ചു മണിയ്ക്ക് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ ചലച്ചിത്ര മേളയ്ക്കു തിരിതെളിയ്ക്കും. നാലു ഓസ്‌കാർ പുരസ്‌കാരങ്ങൾ സ്വന്തമാക്കിയ കൊറിയൻ ചിത്രം പാരസൈറ്റ് മേളയിൽ ഉദ്ഘാടന ചിത്രമായി പ്രദർശിപ്പിക്കും. അഞ്ചു ദിവസങ്ങളിലായി നടക്കുന്ന മേളയിൽ 15 വിദേശ ചിത്രങ്ങൾ അടക്കം 25 സിനിമകൾ പ്രദർശിപ്പിക്കും.

തുടർന്നു നടക്കുന്ന യോഗത്തിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ സംവിധായകൻ കമൽ,സംവി ധായകരും ചലച്ചിത്ര പ്രവർത്തകരുമായ സിബി മലയിൽ, ബീനാ പോൾ, എം.എൽ.എമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, സുരേഷ് കുറുപ്പ്, വി.എൻ വാസവൻ, ആർട്ടിസ്റ്റ് സുജാതൻ, ഫെസ്റ്റി വൽ ഡയറക്ടർ സംവിധായകൻ ജോഷി മാത്യു എന്നിവർ പങ്കെടുക്കും.

25 ന് സമാപന ദിവസം നടക്കുന്ന സമാപന സമ്മേളനത്തിൽ ഷാങ്ഹായ് മേളയിൽ പുരസ്‌കാരം ലഭിച്ച വെയിൽ മരങ്ങൾ എന്ന ചിത്രത്തിന്റെ സംവിധായകൻ ഡോ.ബിജു, ചിത്രത്തിലെനായകൻ ഇന്ദ്രൻസ്, ഗോവർദ്ധൻ, നിർമ്മാതാവ് ബേബിമാത്യു സോമതീരം, ഫെഡറേഷൻ ഓഫ് ഫിലിം സൊസൈറ്റി പ്രസിഡന്റ് വി.കെ.ജോസഫ് എന്നിവർ പങ്കെടുക്കും.എം.ജി.സർവകലാശാലവൈസ് ചാൻസലർ ഡോ.സാബു തോമസ് മുഖ്യാതിഥിയാവും. സാഹിത്യകാരി കെ.ആർ.മീര മുഖ്യ പ്രഭാ ഷണം നടത്തും. വിവിധ ദിവസങ്ങളായി നടക്കുന്ന സമ്മേളനങ്ങളിലും ഓപ്പൺ ഫോറങ്ങളിലും മലയാള സിനിമയിലെ പ്രമുഖ സംവിധായകരും സാങ്കേതിക പ്രവർത്തകരുംപങ്കെടുക്കും.കോട്ടയ ത്തെ പ്രമുഖരായ സിനിമാ നിർമ്മാതാക്കളും ,സിനിമാ പ്രവർത്തകരും രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖർ അടക്കമുള്ളവരും ഫെസ്റ്റിവലിന്റെ ഭാഗമാകും.

എല്ലാ ദിവസവും ഉച്ചയ്ക്കു രണ്ടിനു നടക്കുന്ന മലയാള സിനിമയ്ക്കു ശേഷം സിനിമയുടെ സംവി ധായകർ പങ്കെടുക്കുന്ന സിനിമ ചർച്ച നടക്കും നടക്കും. പ്രേക്ഷകർക്ക് ഈ സംവിധായകരും അണിയറ പ്രവർത്തകരുമായി നേരിട്ട് സംവദിക്കാൻ അവസരം ലഭിക്കും.വിവിധ ദിവസങ്ങളി ലായി നടക്കുന്ന ചർച്ചകളിലും സംവാദങ്ങളിലും അജു കെ.നാരായണൻ, കെ.ആർ.നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ക്യാമറാ വിഭാഗം മേധാവി ഫൗസിയ ഫാത്തിമ, ക്യാമറാമാൻ സണ്ണിജോസഫ് എന്നി വർ പങ്കെടുക്കും.

സിനിമാ പ്രവർത്തകരെ പരിചയപ്പെടുത്തും. ഫൈനൽസിന്റെ സംവിധായകൻ അരുൺ, അങ്കിൾ സിനിമയുടെ സംവിധായകൻ ഗിരീഷ് ദാമോദർ , കിലോമീറ്റേഴ്‌സ് ആൻഡ് കിലോമീറ്റേഴ്സിന്റെ സംവിധായകൻ ജിയോ ബേബി , പി.ബാലചന്ദ്രൻ എന്നിവർ പങ്കെടുക്കും.

പ്രശസ്ത ഫോട്ടോ ഗ്രാഫർ ചിത്രാകൃഷ്ണൻ കുട്ടിയുടെ ശേഖരത്തിലുള്ള ചലച്ചിത്ര ഫോട്ടോപ്രദർശനം ക്യാമറാമാൻ സണ്ണിജോസഫ് ഉദ്ഘാടനം ചെയ്യും. പ്രശസ്ത കലാകാരന്മാരായ ആർട്ടിസ്റ്റ് അശോകൻ ആർട്ടിസ്റ്റ് കെ.എസ് ശങ്കർ, കാർട്ടൂണിസ്റ്റ് പീറ്റർ, ഉദയൻ, പ്രസന്നൻ ആനിക്കാട്, യേശുദാസ് പി.എം എന്നിവർ ഫെസ്റ്റിവൽ കാഴ്ചകൾ എന്ന പേരിൽ ചിത്രങ്ങൾ വരയ്ക്കും. സി.എം.എസ് കോളേജിലെ മ്യൂസില് ക്ലബ് ഒരുക്കുന്ന മ്യൂസിക്കൽ ഈവനിംങ്, യേശുദാസിന്റെയും സതീഷ് തുരുത്തിയുടെയും നാടൻപാട്ടുകളും, ആത്മയിലെ കലാകാരന്മർ ചലച്ചിത്ര ഗാനങ്ങളും നാടക ഗാനങ്ങളും കോർത്തിണക്കിയ മ്യൂസിക്ക് ഫെസ്റ്റും മേളയുടെ ഭാഗമായി നടക്കും.

ഫെസ്റ്റിവലിലെ ഡെലിഗേറ്റുകൾക്കും വിദ്യാർത്ഥികൾക്കും വേണ്ടി ഫെസ്റ്റിവൽ കാഴ്ചകൾ എന്ന പേരിൽ മത്സരവും സംഘടിപ്പിച്ചിട്ടുണ്ട്. മൊബൈൽ ഫോണിൽ ഫെസ്റ്റിവൽ ചിത്രങ്ങൾ പകർ ത്തുന്നതിനാണ് മത്സരം സംഘടിപ്പിച്ചിരിക്കുന്നത്. ഏറ്റവും മികച്ചഫെസ്റ്റിവൽ കാഴ്ചകൾക്ക് സമ്മാ നവും വിതരണം ചെയ്യും. ആദ്യം രജിസ്റ്റർ ചെയ്യുന്ന 200 പേർക്കാണ് മത്സരത്തിൽ പങ്കെടുക്കാൻ സാധിക്കുക.

300 രൂപയാണ് ഡെലിഗേറ്റ് പാസുകൾ ലഭിക്കുക. പ്രായപൂർത്തിയായവർക്കു മാത്രമാണ് ചലച്ചിത്ര മേളയിലേയ്ക്കു പ്രവേശനം. പത്രസമ്മേളനത്തിൽ ആത്മപ്രസിഡന്റ് ആർട്ടിസ്റ്റ് സുജാതൻ, ഫെസ്റ്റി വൽ ഡയറക്ടറും ചെയർമാനുമായ ജോഷി മാത്യു, ജനറൽ കൺവീനർ ഫെലിക്‌സ് ദേവസ്യ,ഫെ സ്റ്റിവൽ വൈസ് ചെയർമാൻ ബിനോയ് വേളൂർ, ഫെസ്റ്റിവൽ കൺവീനർ ഫെലിക്‌സ് മനയത്ത് എന്നിവർ പങ്കെടുത്തു. --


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംമാസ്റ്റര്‍ എന്ന ചിത്രത്തില്‍ രണ്ട് നായികമാര്‍

ലോകേഷ് കനഗരാജ് സംവിധാനം ചെയ്യുന്ന മാസ്റ്റര്‍ എന്ന ചിത്രമാണ് വിജയുടെ റിലീസ് ചെയ്യാന്‍ പോകുന്ന ഏറ്റവും പുതിയ ചിത്രം. അനിരുദ്ധ് രവിചന്ദര്‍ സംഗീതം നല്‍കിയചിത്രത്തിന്റെഓഡിയോ ലോഞ്ച് നടന്നു. മാസ്റ്റര്‍ അദ്ദേഹത്തിന്‍റെ അറുപത്തിനാലാമത് ചിത്രമാണ്.ചിത്രത്തില്‍ ...തുട൪ന്ന് വായിക്കുക


എല്ലാവരും വീട്ടിലിരിക്കണം; സുരക്ഷിതരായിരിക്കണം: നടി അനശ്വര രാജൻ

എല്ലാവരെയും പോലെ ജോലിയൊന്നുമില്ലാതെ, വീട്ടിലിരിക്കുമ്പോൾ ഞാനും എന്ത് ചെയ്യണമെന്ന് ആലോചിക്കുകയാണെന്ന്‌ നടി അനശ്വര രാജൻ. ഇൻസ്‌റ്റഗ്രാമിൽ ആരാധകർക്കായുള്ള കുറിപ്പി ലാണ്‌ അനശ്വരയുടെ ചിന്ത. എല്ലാവരും വീട്ടിലിരിക്കണം; സുരക്ഷിതരായിരിക്കണം. സുഹൃത്തു ക്കളും ചി...തുട൪ന്ന് വായിക്കുക


ട്രാന്‍സ് ആമസോണ്‍ സ്ട്രീമിംഗ് തുടങ്ങി

അന്‍വര്‍ റഷീദ് സംവിധാനം ചെയ്‌ത ഫഹദ് ഫാസില്‍ ചിത്രം ട്രാന്‍സ് ആമസോണ്‍ സ്ട്രീമിംഗ് തുടങ്ങി.ഏഴ് വര്‍ഷത്തിന് ശേഷം അന്‍വര്‍ റഷീദ് സംവിധാനം ചെയ്‌ത ട്രാന്‍സ് ഇന്നാണ്‌ ആമ സോണ്‍ പ്രൈമിലെത്തിയത്‌. ആമസോണ്‍ പ്രൈം ഇന്ത്യയുടെ ഫോര്‍ മോര്‍ ഷോട്‌സ് പ്ലീസ് ഏപ്രില്...തുട൪ന്ന് വായിക്കുക


ആടു ജീവിതം സിനിമയുടെ ചിത്രീകരണ സംഘം ജോർദാൻ മരുഭൂമിയിൽ കുടുങ്ങി

കൊച്ചി > കോവിഡ് മൂലം ആഗോളതലത്തിൽത്തന്നെ ലോക്ക്ഡൗണുകൾ നിലവിലുള്ളതിനാൽ ആടു ജീവിതം എന്ന സിനിമയുടെ ചിത്രീകരണത്തിനായി ജോർദാനിലേക്ക് പോയ സംവിധായകൻ ബ്ലസി യും നടൻ പൃഥ്വിരാജും അടക്കമുള്ള സംഘം അവിടെ കുടുങ്ങി. ജോർജാനിലെ വദിറം എന്ന ഇട ത്ത് മരുഭൂമിയിലാണ് ഇവർ കുടു...തുട൪ന്ന് വായിക്കുക


സിനിമാ മേഖലയിൽ തുച്ഛവേതനം കൈപ്പറ്റുന്ന 25000 പേർക്കു സൽമാൻ ഖാൻ സഹായം നൽകുo

സിനിമാ മേഖലയിൽ തുച്ഛവേതനം കൈപ്പറ്റുന്ന ഡ്രൈവർമാർമുതൽ ലൈറ്റ് ബോയിവരെയുള്ളവ രുടെ ജീവിതവും കടുത്ത പ്രതിസന്ധിയിലാണിപ്പോൾ. ചിത്രീകരണവും റിലീസിങ്ങും മറ്റുംമുടങ്ങി യതിനാൽ ബോളിവുഡിൽമാത്രം 500 കോടിയുടെ നഷ്ടo കണക്കാക്കുന്നു. രാജ്യം ലോക്ക്‌ഡൗൺ ചെയ്തതോടെ പ്ര...തുട൪ന്ന് വായിക്കുക


ആടുജീവിതo: ഏപ്രിൽ 10 വരെ ചിത്രീകരണം തുടരാൻ ജോർദാന്റെ അനുമതി

മാസങ്ങൾ നീണ്ട തയ്യാറെടുപ്പ് നടത്തിയാണ് ആടുജീവിതത്തിനായി സംവിധായകൻ ബ്ലെസിയും നടൻ പ്രിഥ്വിരാജും സംഘവും ജോർദാനിലെത്തിയത്‌. മരുഭൂമിയിലെ ചിത്രീകരണം തുടങ്ങിയ സമയംതന്നെയാണ് കൊറോണ ഭീതിയും പടർന്നത്. ജോർദാൻ സർക്കാർ രാജ്യത്ത്‌ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ സിനിമാ ...തുട൪ന്ന് വായിക്കുക


തെന്നിന്ത്യ അടക്കിഭരിച്ച ശ്രീയസരൺ ബാർസിലോണയിൽ

ഏറെക്കാലം തെന്നിന്ത്യ അടക്കിഭരിച്ച ശ്രീയ സരൺ ഇപ്പോൾ വല്ലപ്പോഴും അതിഥിവേഷത്തിലോ നൃത്തരംഗത്തിലോ പ്രത്യക്ഷപ്പെടാറുണ്ട്. രണ്ടുവർഷം മുമ്പ് റഷ്യൻ ടെന്നീസ് താരം ആന്ദ്രേ കൊസ്‌ ചെയെ വിവാഹം കഴിച്ചതോടെ ശ്രീയസരൺ തിരക്കേറിയ ചലച്ചിത്രജീവിതത്തിൽനിന്ന്‌ പിന്മാറി. ദമ...തുട൪ന്ന് വായിക്കുക


മണിരത്‌നത്തിന്റെയും നടി സുഹാസിനിയുടെയും മകൻ നന്ദന്‍ സ്വയം ഐസൊലേഷനിൽ പോയി

സംവിധായകന്‍ മണിരത്‌നത്തിന്റെയും നടി സുഹാസിനിയുടെയും മകൻ നന്ദന്‍ ലണ്ടനിൽ പഠിക്കു കയാണ്‌. കഴിഞ്ഞ 18ന് അവൻ നാട്ടിലെത്തി. അസുഖമൊന്നുമില്ല. എങ്കിലും വിദേശത്തുനിന്ന്‌ വന്നയാളായതിനാൽ സ്വയം ഐസൊലേഷനിൽ പോയി. ഇക്കാര്യം അമ്മ സുഹാസിനി സാമൂഹ്യ മാധ്യമത്തിലൂടെ അറിയ...തുട൪ന്ന് വായിക്കുക


താരങ്ങളും നിരീക്ഷണത്തിൽ

കോവിഡ്‌ 19 അതിവേഗം ലോകത്താകെ വ്യാപിക്കുന്ന സാഹചര്യത്തിൽ പല സൂപ്പർ താരങ്ങളും വീട്ടിൽ സമ്പർക്കരഹിത ജീവിതം (സെൽഫ്‌ ക്വാറന്റൈൻ) നയിക്കുകയാണ്‌. അമിതാഭ്‌ ബച്ചൻ, പ്രിയങ്ക ചോപ്ര, പ്രഭാസ്‌ തുടങ്ങിയവർ സെൽഫ്‌ ക്വാറന്റൈനിൽ കഴിയുന്നു. സാമൂഹ്യ മാധ്യമ ത്തിലൂടെ മൂവര...തുട൪ന്ന് വായിക്കുക


ദി ഗോസ്റ്റ് റെെറ്റര്‍ തൊടുപുഴയില്‍ ആരംഭിച്ചു

ഇന്ദ്രൻസ്, പോൾ ഷാബിൻ, ചന്ദ്ര ലക്ഷ്മണ്‍, ശ്രേയ രമേശ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എം ആര്‍ അജയന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ദി ഗോസ്റ്റ് റെെറ്റര്‍ തൊടുപുഴയില്‍ ആരംഭിച്ചു. തൊടുപുഴ,മുട്ടം റെെഫിള്‍ ക്ലബ്ബില്‍ വെച്ച് നടന്ന പൂജ സ്വിച്ചോണ...തുട൪ന്ന് വായിക്കുക


കോവിഡ് 19 : വിദേശത്തുനിന്നെത്തിയ നടന്‍ പ്രഭാസ് സെല്‍ഫ് ക്വാറന്റൈനില്‍; ആരാധകരോട് സുരക്ഷിതരായിരിക്കാന്‍ ആഹ്വാനം

വിദേശത്തുനിന്ന് തിരിച്ചെത്തിയ നടന്‍ പ്രഭാസ് സ്വയം ക്വാറന്റൈന് വിധേയനായി. രാജ്യത്ത് കോവിഡ് 19 പകരുന്ന സാഹചര്യത്തിലാണ് താരം ക്വാറന്റെനില്‍ കഴിയാന്‍ തീരുമാനിച്ചത്. ഇക്കാര്യം പ്രഭാസ് തന്നെയാണ് സോഷ്യല്‍ മീഡിയ അക്കൗണ്ട് വഴി ആരാധകരെ അറിയിച്ചത്. എല്ലാവര...തുട൪ന്ന് വായിക്കുക


കാൻ ചലച്ചിത്രമേള മാറ്റിവച്ചു

കൊറോണപ്പേടിയില്‍ കാൻ ചലച്ചിത്രമേളയും . മെയ് 12 മുതല്‍ 23 വരെ നടക്കേണ്ട മേള യുടെ 72– പതിപ്പ് ജൂണിലോ ജൂലൈയിലോ നടത്താനാണ് തീരുമാനം. ലോകത്തെ മികച്ച സിനിമ കളുടെ മേളയായി അറിയപ്പെടുന്ന കാന്‍സില്‍ നാല്‍പ്പതിനായിരത്തോളം പേരെങ്കിലും എത്തിച്ചേരാ റുണ്ട്. യൂറ...തുട൪ന്ന് വായിക്കുക


ഹോളിവുഡ്‌ താരങ്ങളായ ഓർഗ കുറിലെങ്കൊ,ക്രിസ്‌റ്റഫർ ഹിവ്‌ജു,ഇഡ്രിസ്‌ എൽബ എന്നിവർ ക്ക്‌ വൈറസ്‌ ബാധ

ഹോളിവുഡ്‌ താരങ്ങളായ ഓർഗ കുറിലെങ്കൊ,ക്രിസ്‌റ്റഫർ ഹിവ്‌ജു,ഇഡ്രിസ്‌ എൽബ എന്നിവർ ക്ക്‌ വൈറസ്‌ ബാധ സ്ഥിരീകരിച്ചു. സാമൂഹ്യമാധ്യമത്തിലൂടെ മൂവരും ഇക്കാര്യം ലോകത്തെ അറിയിച്ചു. ജയിംസ്‌ ബോണ്ട്‌ ചിത്രമായ - ക്വാണ്ടം ഓഫ്‌ സൊളാസ്‌ - നായികയാണ്‌ ഓർഗ. കോവിഡ്‌ ട...തുട൪ന്ന് വായിക്കുക


ദര്‍ബാര്‍ ചിത്രത്തിലെ പുതിയ ലിറിക്കല്‍ ഗാനം പുറത്തിറങ്ങി

രജനീകാന്ത് 25 വര്‍ഷത്തിനു ശേഷം പൊലീസ് വേഷത്തില്‍എത്തുന്നചിത്രമാണ് ദര്‍ബാര്‍.എ. ആര്‍. മുരുഗദോസ്സും രജനികാന്തും ഒന്നിച്ച ഏറ്റവും പുതിയചിത്രം കൂടിയാണിത്.ജനുവരി 9ന് പ്രദര്‍ശനത്തിന് എത്തിയ ചിത്രത്തിലെ പുതിയലിറി ക്കല്‍ ഗാനം പുറത്തിറങ്ങി. നയന്‍താരയാണ് ച...തുട൪ന്ന് വായിക്കുക


ഉത്തര ഉണ്ണി വിവാഹാഘോഷങ്ങൾ മാറ്റിവയ്‌ക്കുന്നു

കോവിഡ്‌–19ന്റെ പശ്ചാത്തലത്തിൽ വിവാഹാഘോഷങ്ങൾ മാറ്റിവയ്‌ക്കുകയാണ് നടിയും നർത്തകി യുമായ ഉത്തര ഉണ്ണി. നിശ്ചയിച്ച മുഹൂർത്തത്തിൽ താലികെട്ട്‌ മാത്രം നടത്തി, ആഘോഷങ്ങൾ മറ്റൊരു അവസരത്തിലേക്ക്‌ മാറ്റാനാണ്‌ തീരുമാനമെന്ന്‌ ഉത്തര ഉണ്ണി ഇൻസ്‌റ്റഗ്രാം പോസ്‌റ്റിൽ കു...തുട൪ന്ന് വായിക്കുക

Copyright 2018 Pothujanam Publications. All rights reserved.