Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ഡ്രോൺ നിരീക്ഷണവുമായി കേരള പോലീസ് കോവിഡ് ഭേദമായ ഏറ്റവും പ്രായമുള്ള വൃദ്ധ ദമ്പതികള്‍ ആശുപത്രി വിട്ടു കോട്ടയം മെഡി.കോളേജിനിത് അഭിമാന മുഹൂര്‍ത്തം വികലാംഗക്ഷേമ കോര്‍പറേഷന് 20 കോടിയുടെ സര്‍ക്കാര്‍ ഗ്യാരന്റി അതിഥി തൊഴിലാളികൾ തിരു.ജില്ലയിൽ സുരക്ഷിതർ

കായികം

കൂടുതല്‍ 

കായികതാരങ്ങൾക്ക് അപേക്ഷിക്കാം

19/2/2020

തിരു: സംസ്ഥാനത്തെ എൻജിനിയറിങ് കോളേജുകൾ, മെഡിക്കൽ കോളേജുകൾ, ആയൂർവേദ കോളേജുകൽ, ഹോമിയോപതിക് കോളേജുകൾ, അഗ്രികൾച്ചറൽ കോളേജുകൾ എന്നിവയിൽ കായിക താരങ്ങൾക്കായി സംവരണം ചെയ്ത സീറ്റുകളിൽ സംസ്ഥാന സ്‌പോർട്‌സ് കൗൺസിൽ അപേക്ഷ ക്ഷണിച്ചു. 2020ലെ പ്രൊഫഷണൽ ഡിഗ്രി കോഴ്‌സ് പ്രോസ്‌പെക്ടസ് പ്രകാരം എൻട്രൻസ് എക്‌സാമിനേഷൻസ് കമ്മീഷണർ പുറപ്പെടുവിച്ചിട്ടുള്ള പ്രോസ്‌പെക്ടസിലെ യോഗ്യതയുള്ള കായിക താരങ്ങൾ എൻട്രൻസ് എക്‌സാമിനേഷൻസ് കമ്മീഷണർക്ക് സമർപ്പിക്കുന്ന അപേക്ഷയുടെ ഫോട്ടോ സ്റ്റാറ്റ് കോപ്പി, കായിക നേട്ടങ്ങളുടെ സർട്ടിഫിക്കറ്റുകളുടെ പകർപ്പ് ഉൾപ്പെടെ കേരള സ്റ്റേറ്റ് സ്‌പോർ ട്‌സ് കൗൺസിലിൽ അപേക്ഷ സമർപ്പിക്കണം.

2018 ഏപ്രിൽ ഒന്നു മുതൽ 2020 മാർച്ച് 31 വരെയുള്ള കാലയളവിൽ കേരള സ്റ്റേറ്റ് സ്‌പോർട്‌സ് കൗൺസിൽ അംഗീകരിച്ചിട്ടുള്ള കായികയിനങ്ങളിൽ ജില്ലയെ പ്രതിനിധീകരിച്ച് സംസ്ഥാന ജൂനി യർ/ യൂത്ത് മത്സരങ്ങളിൽ പങ്കെടുത്ത് മൂന്നാം സ്ഥാനം കരസ്ഥമാക്കൽ, റവന്യൂ ജില്ലയെപ്രതിനിധീ കരിച്ച് സംസ്ഥാന സ്‌കൂൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത് മൂന്നാം സ്ഥാനം കരസ്ഥമാക്കൽ എന്നിവ യാണ് കുറഞ്ഞ യോഗ്യത. പ്രസ്തുത വർഷങ്ങളിൽ സ്‌പോർട്‌സ് രംഗത്തെ പ്രാവീണ്യം തെളിയിച്ചി ട്ടുള്ള സർട്ടിക്കറ്റുകൾ മാത്രമേ പരിഗണിക്കൂ. അപേക്ഷകർ സ്‌പോർട്‌സ് നിലവാരം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് മുൻഗണനാക്രമത്തിൽ അപേക്ഷയോടൊപ്പം ഉള്ളടക്കം ചെയ്യണം. അസോസിയേഷനുകൾ സംഘടിപ്പിക്കുന്ന ചാമ്പ്യൻഷിപ്പുകളുടെ സർട്ടിഫിക്കറ്റുകൾ സംസ്ഥാന അസോസിയേഷൻ സെക്രട്ടറി സാക്ഷ്യപ്പെടുത്തണം. സ്‌കൂൾ ഗെയിംസ് സർട്ടിക്കറ്റുകൾ വിദ്യാഭ്യാ സ ഡെപ്യൂട്ടി ഡയറക്ടർ (സ്‌പോർട്‌സ്) സാക്ഷ്യപ്പെടുത്തണം. അപേക്ഷ 29ന് വൈകിട്ട് 5നകം സമർപ്പിക്കണം. അപേക്ഷകൾ അയയ്‌ക്കേണ്ട വിലാസം: സെക്രട്ടറി, കേരള സ്റ്റേറ്റ് സ്‌പോർട്‌സ് കൗൺസിൽ, തിരുവനന്തപുരം-1. ഫോൺ: 0471-2330167, 2331546.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



വിംബിൾഡൺ ഉപേക്ഷിച്ചത്‌ നിരാശപ്പെടുത്തിയെന്നു ഫെഡറർ

ലണ്ടൻ : വിംബിൾഡൺ ഉപേക്ഷിച്ചത്‌ കൂടുതൽ തിരിച്ചടിനൽകിയത്‌ റോജർഫെഡറർക്കുംസെറീന വില്യംസിനും. വിംബിൾഡൺ ഉപേക്ഷിച്ചത്‌ നിരാശപ്പെടുത്തിയെന്നു ഫെഡററുടെ പ്രതികരണം. വിംബിൾഡണിനുള്ള ഒരുക്കത്തിലായിരുന്നു ഈ സ്വിസ്‌ താരം. സെറീന 24–-ാം ഗ്രാൻഡ്‌ സ്ലാം കിരീ ടത്തിനായുള്...തുട൪ന്ന് വായിക്കുക


വനിതാ യൂറോ കപ്പ്‌ ഫുട്‌ബോൾ 2022ലേക്ക്‌ നീട്ടി

ലണ്ടൻ : വനിതാ യൂറോ കപ്പ്‌ ഫുട്‌ബോൾ 2022ലേക്ക്‌ നീട്ടി. 2021ലായിരുന്നു നിശ്‌ചയിച്ചിരുന്നത്‌. കോവിഡ്‌ –19 കാരണം ഈ വർഷത്തെ യൂറോ കപ്പ്‌ അടുത്ത വർഷത്തേക്ക്‌ നീട്ടിയിരുന്നു. ഒളിമ്പി ക്‌സും അടുത്ത വർഷത്തേക്ക്‌ മാറ്റി. ഈ സാഹചര്യത്തിലാണ്‌ വനിതാ യൂറോ 2022ൽ നടത...തുട൪ന്ന് വായിക്കുക


ഈ വർഷത്തെ വിംബിൾഡൺ ടെന്നീസ്‌ ചാമ്പ്യൻഷിപ് ഉപേക്ഷിച്ചു

ലണ്ടൻ ;ബ്രിട്ടനിൽ കോവിഡ്‌ വ്യാപനം രൂക്ഷമായതോടെ ഈ വർഷത്തെ വിംബിൾഡൺ ടെന്നീസ്‌ ചാമ്പ്യൻഷിപ് ഉപേക്ഷിച്ചു. ഏറ്റവും പഴക്കംചെന്ന ടെന്നീസ്‌ ചാമ്പ്യൻഷിപ്പാണ്‌ വിംബിൾഡൺ. ജൂൺ 29 മുതൽ ജൂലൈ 12 വരെയാണ്‌ നിശ്ചയിച്ചിരുന്നത്‌. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ആദ്യമായാണ്...തുട൪ന്ന് വായിക്കുക


രോഹിത്‌ ശർമ 80 ലക്ഷം,സാനിയ മിർസ 1.25 കോടി, മിതാലി രാജ്‌ 10 ലക്ഷവും സംഭാവന ചെയ്‌തു

മുംബൈ : കോവിഡ്‌–19 പ്രതിരോധ പ്രവർത്തനങ്ങൾക്ക്‌ താങ്ങായി ക്രിക്കറ്റ്‌ താരം രോഹിത്‌ ശർമ 80 ലക്ഷം രൂപ ദുരിതാശ്വാസനിധിയിലേക്ക്‌ നൽകി. 45 ലക്ഷം പ്രധാനമന്ത്രിയുടെയും 25 ലക്ഷം മഹാരാഷ്‌ട്ര മുഖ്യമന്ത്രിയുടെയും ദുരിതാശ്വാസനിധിയിൽ നിക്ഷേപിച്ചു. അഞ്ചുലക്ഷം തെരു...തുട൪ന്ന് വായിക്കുക


കായിക ലോകം മുഴുവൻ അടച്ചിട്ടിരിക്കുമ്പോൾ ബെലറൂസ്‌ പ്രീമിയർ ലീഗ്‌ മാത്രം പന്ത്‌ കളിക്കുന്നു

മിൻസ്‌ക്‌ (ബെലറൂസ്‌): കോവിഡ്‌ -19 ഭീതിയിൽ കായിക ലോകം മുഴുവൻ അടച്ചിട്ടിരിക്കുമ്പോൾ ബെലറൂസ്‌ പ്രീമിയർ ലീഗ്‌ മാത്രം പന്ത്‌ കളിക്കുന്നു. ശനിയാഴ്‌ച ആറ്‌ ഫുട്‌ബോൾ മത്സരങ്ങളാണ്‌ ബെലറൂസ്‌ പ്രീമിയർ ലീഗിൽ നടന്നത്‌. മൂവായിരത്തോളം കാണികൾ എഫ്‌സി മിൻസ്‌ക്‌–ഡൈനാ മോ...തുട൪ന്ന് വായിക്കുക


ഒഡോയി കോവിഡ്‌ രോഗത്തിൽനിന്ന്‌ മോചിതനായി

ലണ്ടൻ : ചെൽസിയുടെ യുവതാരം കല്ലം ഹഡ്‌സൺ ഒഡോയിയും കോവിഡ്‌ രോഗത്തിൽനിന്ന്‌ മോചിതനായി. ചെൽസി പരിശീലകൻ ഫ്രാങ്ക്‌ ലംപാർഡാണ്‌ ഇക്കാര്യം അറിയിച്ചത്‌. പത്തൊമ്പതു കാരനായ ഒഡോയിയെ ഈ മാസമാദ്യം ആണ്‌ വൈറസ്‌ ബാധയെ തുടർന്ന്‌ ആശുപത്രിയിൽ പ്രവേ ശിപ്പിച്ചത്‌....തുട൪ന്ന് വായിക്കുക


ശ്വാസമെടുക്കാൻ ബുദ്ധിമുട്ടിയെന്ന്‌ പൗലോഡിബാല

റോം: കോവിഡ്‌ 19 പിടിപ്പെട്ടതിനെ തുടർന്ന്‌ ശ്വാസമെടുക്കാൻ ബുദ്ധിമുട്ടിയെന്ന്‌ പൗലോഡിബാല പറഞ്ഞു. രോഗമോചിതനായ ഈ യുവന്റസ്‌ മുന്നേറ്റക്കാരൻ പരിശീലനം തുടങ്ങി. ഇറ്റാലിയൻ ടെലി വിഷന്‌ നൽകിയ അഭിമുഖത്തിലാണ്‌ രോഗകാലത്തെ പ്രയാസം ഡിബാല തുറന്നുപറഞ്ഞത്‌. ഇപ്പോൾ ...തുട൪ന്ന് വായിക്കുക


കോവിഡ്‌ 19 പ്രതിരോധ പ്രവർത്തനങ്ങൾക്ക്‌ സച്ചിൻ ടെൻഡുൽക്കർ 50 ലക്ഷം രൂപ നൽകി

മുംബൈ :കോവിഡ്‌ 19 പ്രതിരോധ പ്രവർത്തനങ്ങൾക്ക്‌ സച്ചിൻ ടെൻഡുൽക്കർ 50 ലക്ഷം രൂപ സംഭാവന നൽകി. ഇരുപത്തഞ്ചു ലക്ഷംവീതം പ്രധാനമന്ത്രിയുടെയും മഹാരാഷ്‌ട്ര മുഖ്യമന്ത്രിയു ടെയും ദുരിതാശ്വാസ നിധിയിൽ നിക്ഷേപിച്ചു.ഇന്ത്യയിൽ ഒരു കായികതാരം കോവിഡ്‌ 19 ദുരി താശ്വാസത്...തുട൪ന്ന് വായിക്കുക


ചാ​മ്പ്യ​ന്‍​സ് ലീ​ഗ് ഫൈ​ന​ല്‍ അ​നി​ശ്ചി​ത കാ​ല​ത്തേ​ക്ക് നീ​ട്ടി

സൂ​റി​ച്ച്‌: കൊ​റോ​ണ വൈ​റ​സ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ യു​വേ​ഫ 2019-20 ചാ​മ്പ്യ​ന്‍​സ് ലീ​ഗ് ഫൈ​ന​ല്‍ അ​നി​ശ്ചി​ത കാ​ല​ത്തേ​ക്ക് മാ​റ്റി​വ​ച്ചു. ഈ​സ്താ​ബു​ളി​ല്‍ മേ​യ് 30ന് ​ചാ​മ്പ്യന്‍​സ് ലീ​ഗ് ഫൈ​ന​ല്‍ ന​ട​ക്കു​മെ​ന്നാ​യി​രു​ന്നു അ​...തുട൪ന്ന് വായിക്കുക


വിംബിൾഡൺ ടെന്നീസ്‌ ചാമ്പ്യൻഷിപ്‌ റദ്ദാക്കാൻ സാധ്യത

ലണ്ടൻ : വിംബിൾഡൺ ടെന്നീസ്‌ ചാമ്പ്യൻഷിപ്‌ റദ്ദാക്കാൻ സാധ്യത. ഒരാഴ്‌ചയ്‌ക്കുള്ളിൽ അന്തിമ തീരുമാനമുണ്ടാകും. ജൂൺ 29 മുതൽ ജൂലൈ 12 വരെയാണ്‌ വിംബിൾഡൺ നടക്കേണ്ടിയിരുന്നത്‌. എന്നാൽ നിലവിലെ സാഹചര്യത്തിൽ നടത്താൻ സാധ്യത കുറവാണ്‌. 145 വർഷത്തിനിടയിൽ ആദ്യമായി വിംബ...തുട൪ന്ന് വായിക്കുക


ഒളിമ്പിക്‌ ഗെയിംസ്‌ നീട്ടണമെന്ന ആവശ്യ വുമായി കൂടുതൽ രാജ്യങ്ങളും സംഘടനകളും കളിക്കാരും

ടോക്യോ : ഒളിമ്പിക്‌സിന്‌ നാലുമാസം മാത്രം ബാക്കിയിരിക്കെ ഗെയിംസ്‌ നീട്ടണമെന്ന ആവശ്യ വുമായി കൂടുതൽ രാജ്യങ്ങളും സംഘടനകളും കളിക്കാരും രംഗത്തുവരുന്നു. നോർവേ,കൊളം ബിയ, സ്ലോവേനിയ എന്നിവയ്‌ക്കു പിന്നാലെ ബ്രസീലും ഗെയിംസ്‌ മാറ്റണമെന്ന്‌ ആവശ്യപ്പെട്ടു. ജാപ്...തുട൪ന്ന് വായിക്കുക


ഒളിമ്പിക്‌സ്‌ മാറ്റിവയ്‌ക്കാൻ സമയമായില്ലെന്ന്‌ ഐഒസി

ടോക്യോ : ഒളിമ്പിക്‌സ്‌ മാറ്റിവയ്‌ക്കാൻ സമയമായില്ലെന്ന്‌ രാജ്യാന്തര ഒളിമ്പിക്‌ കമ്മിറ്റി (ഐഒസി) പ്രസിഡന്റ്‌ തോമസ്‌ ബാക്‌ പറഞ്ഞു. നാല്‌ മാസം ബാക്കിയിരിക്കെ ഇപ്പോൾ ധൃതിപിടിച്ച്‌ തീരുമാ നം എടുക്കേണ്ട. നിർണായക തീരുമാനത്തിന്‌ സമയമുണ്ട്‌. എല്ലാ സാഹചര്യങ്ങ...തുട൪ന്ന് വായിക്കുക


ഒളിമ്പിക്‌സ്‌ നടക്കുമോ എന്ന ആശങ്കയ്‌ക്കിടെ ദീപശിഖാ കൈമാറി

ഏതൻസ്‌ : ഒളിമ്പിക്‌സ്‌ നടക്കുമോ എന്ന ആശങ്കയ്‌ക്കിടെ ഏതൻസിലെ പനാതെനയ്‌ക്‌ സ്‌റ്റേഡി യത്തിൽ ദീപശിഖാ കൈമാറി. ആളുകൾക്ക്‌ പ്രവേശമുണ്ടായില്ല. ജിംനാസ്‌റ്റിക്‌സ്‌ ചാമ്പ്യൻ ലെഫ്‌റ്റെറിസ്‌ പെട്രോണിയുസ്‌ ദീപശിഖയുമായി ഒരു ലാപ്‌ ഓടി.തുടർന്ന്‌ പോൾവോൾട്ട്‌ ചാമ...തുട൪ന്ന് വായിക്കുക


കൊറോണക്കെതിരെ വീ കിക്ക് കൊറോണ എന്ന ക്യാമ്പെയിനുമായി ജോഷ്വാ കിമ്മിഷും ലിയോണ്‍ ഗോരെട്‌സ്‌കയും

കൊറോണക്കെതിരെ വീ കിക്ക് കൊറോണ എന്ന ക്യാമ്പെയിനുമായി ബയേണ്‍ മ്യൂണിക്കിന്റെ യുവതാരങ്ങളായ ജോഷ്വാ കിമ്മിഷും ലിയോണ്‍ഗോരെട്‌സ്‌കയും രംഗത്ത്. കൊറോണ വൈറസി നെതിരായ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ഫണ്ട് റെയ്‌സ് ചെയ്യുകയാണ് ഇരു താരങ്ങളും. ഒരോ മില്ല്യ ണ്‍ യൂറോ വെച്...തുട൪ന്ന് വായിക്കുക


ഒളിമ്പിക്‌സ്‌ നിശ്‌ചയിച്ച പ്രകാരം നടക്കുമെന്ന്‌ രാജ്യാന്തര ഒളിമ്പിക്‌ സമിതി

ടോക്യോ: ഒളിമ്പിക്‌സ്‌ നിശ്‌ചയിച്ച പ്രകാരം നടക്കുമെന്ന്‌ രാജ്യാന്തര ഒളിമ്പിക്‌ സമിതി(ഐഒസി). ജപ്പാനിലെ ടോക്യോയിൽ ജൂലൈ 24 മുതൽ ആഗസ്‌ത്‌ ഒമ്പതുവരെയാണ്‌ മേള. കോവിഡ്‌–19 കാര ണം ഒളിമ്പിക്‌സ്‌ മാറ്റിവയ്‌ക്കില്ലെന്ന്‌ ഐഒസി വ്യക്തമാക്കി. നാലുമാസം ബാക്കിയുണ്ട...തുട൪ന്ന് വായിക്കുക









Copyright 2018 Pothujanam Publications. All rights reserved.