Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ഗാന്ധിഭവന് എം.എ.യൂസഫലിയുടെ 25 ലക്ഷം രൂപയുടെ സഹായം തിരു.കോർപറേഷന്റെ ജനകീയ ഹോട്ടൽ ശ്രദ്ധേയമാകുന്നു കമ്യൂണിറ്റി കിച്ചണിലേയ്ക്ക് മെഡി.കോളേജ് സഹകരണ സംഘം സഹായം നല്കി ആശ്വാസകിരണം പദ്ധതിക്ക് 20.47 കോടി അനുവദിച്ചു ഏരീസ് ഗ്രൂപ്പ്‌ കുടുംബ സഹായ പദ്ധതി ഉദ്ഘാടനം ഇടുക്കി എംപി ഡീൻ കുര്യാക്കോസ് നിർവ ഹിച്ചു

അറിയിപ്പുകള്‍

കൂടുതല്‍ 

കേരളാ പോലീസ് ആധുനികപാതയില്‍ അതിവേഗം മുന്നേറുന്നു: മുഖ്യമന്ത്രി പിണറായി വിജയന്‍

15/2/2020

കാക്കനാട്: കേരള പോലീസിന്റെ ആധുനികവത്കരണത്തില്‍ നാഴികകല്ലാകുന്ന വിവിധ പദ്ധതി കള്‍ ഇന്‍ഫോപാര്‍ക്കില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. സൈബര്‍ കുറ്റ കൃത്യങ്ങള്‍ അന്വേഷിക്കുന്നതിനായി ആരംഭിച്ച അത്യാധുനിക സൗകര്യങ്ങളോട് കൂടിയസൈ ബര്‍ ഡോം സൈബര്‍ ക്രൈം പോലീസ് സ്‌റ്റേഷന്റെ ഉദ്ഘാടനവും, ഇന്‍ഫോപാര്‍ക്ക് പോലീസ് സ്‌റ്റേഷന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനവും നിര്‍വ്വഹിച്ച മുഖ്യമന്ത്രി റീജണല്‍ ഫോറന്‍സിക് സയന്‍സ് ലാബോറട്ടറിയുടെയും ലോവര്‍ സബോര്‍ഡിനേറ്റ് ക്വാര്‍ട്ടേഴ്‌സിന്റെയും ഉദ്ഘാടനവും നിര്‍വ്വഹിച്ചു. മറൈന്‍ ഡ്രൈവില്‍ നിര്‍മ്മിക്കുന്ന കൊച്ചി പോലീസ് കോംപ്ലെക്‌സിന്റെമാതൃകയും മുഖ്യമന്ത്രി അനാച്ഛാദനം ചെയ്തു. ചടങ്ങില്‍ മയക്ക് മരുന്ന് വ്യാപനത്തെ ചെറുക്കുന്നതിനായി കൊച്ചി പോലീസ് ആവിഷ്‌കരിച്ച യോദ്ധാവ് മോബൈല്‍ ആപ്പിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച മുഖ്യ മന്ത്രി മയക്കുമരുന്നിനെതിരെ പോരാടാന്‍ പൊതുജനങ്ങളോട് ആഹ്വാനം ചെയ്തു.

ജനങ്ങളെ സൈബര്‍ ആക്രമണങ്ങളില്‍ നിന്നും ഭീഷണികളില്‍ നിന്നും രക്ഷിക്കാനാണ് സൈ ബര്‍ ഡോമിന് രൂപം നല്‍കിയിരിക്കുന്നതെന്ന് പറഞ്ഞ മുഖ്യമന്ത്രി സൈബര്‍ കുറ്റകൃത്യങ്ങള്‍ കണ്ടെത്തുകയും തടയുകയും മാത്രമല്ല സൈബര്‍ സുരക്ഷയെക്കുറിച്ചുള്ള ബോധവത്കരണവും സൈബര്‍ ഡോമിന്റെ ചുമതലയാണെന്ന് വ്യക്തമാക്കി. ഐ.ടി നിയമത്തിന്റെ അടിസ്ഥാനത്തില്‍ രെജിസ്റ്റര്‍ ചെയ്യുന്ന പരാതികള്‍ അന്വേഷിക്കുന്നതിനായാണ് സൈബര്‍ പോലീസ് സ്‌റ്റേഷന്‍ രൂപീകരിച്ചിട്ടുള്ളത്. വിവര സാങ്കേതിക മേഖലയില്‍ വിദഗ്ദ്ധ പരിശീലനം ലഭിച്ച പോലീസ് ഉദ്യോഗസ്ഥരെയാണ് സൈബര്‍ പോലീസ് സ്‌റ്റേഷനില്‍ നിയമിച്ചിട്ടുള്ളത്. ഓണ്‍ ലൈന്‍ സാമ്പ ത്തിക കുറ്റകൃത്യങ്ങള്‍ ഉള്‍പ്പെടെയുള്ള സൈബര്‍ കുറ്റകൃത്യങ്ങളില്‍ കാര്യക്ഷമമായ അന്വേഷ ണം നടത്താന്‍ സൈബര്‍ പോലീസ് സ്‌റ്റേഷന് സാധിക്കും. കൊച്ചി, തൃശ്ശൂര്‍, കോഴിക്കോട് സൈബര്‍ പോലീസ് സ്‌റ്റേഷനുകളിലൂടെ സംസ്ഥാനത്തെ സൈബര്‍ കുറ്റകൃത്യങ്ങളില്‍ അതി വേഗം നടപടി സ്വീകരിക്കാന്‍ സാധിക്കും.

കുറ്റാന്വേഷണ മേഖലയില്‍ ശാസ്്ത്രീയ തെളിവുകള്‍ക്ക് പ്രമുഖ സ്ഥാനമാണുള്ളതെന്ന് പറഞ്ഞ മുഖ്യമന്ത്രി തിരുവനന്തപുരം, കണ്ണൂര്‍,തൃശ്ശൂര്‍ എന്നിവിടങ്ങളിലെ ഫോറന്‍സിക് സയന്‍സ് ലബോ റട്ടറികള്‍ക്ക് പുറമേ നാലാമതായി കൊച്ചിയില്‍ ആരംഭിച്ച ഫോറന്‍സിക് സയന്‍സ് ലബോറട്ടറി യില്‍ സൈബര്‍ കുറ്റകൃത്യങ്ങളെക്കുറിച്ചും അന്വേഷിക്കുന്നതിനായുള്ള വിപുലമായ സൗകര്യങ്ങ ളാണ് ഒരുക്കിയിരിക്കുന്നത്. വിവിധ കേസുകളിലെ അന്വേഷണ പുരോഗതിയില്‍ വേഗത കൈ വരിക്കാന്‍ പുതിയ ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയുടെ പ്രവര്‍ത്തനത്തിലൂടെ സാധിക്കുമെ ന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മയക്കുമരുന്നുകളുടെയും നിരോധിത ലഹരിവസ്തുക്കളുടെയും വിതരണവും ഉപയോഗവും സംബ ന്ധിച്ച് ആര്‍ ? എവിടെ ? എപ്പോള്‍ ? എന്നീ വിവരങ്ങള്‍ കൈമാറാന്‍ സാധിക്കുന്ന യോദ്ധാവ് മോബൈല്‍ ആപ്പില്‍ വിവരം കൈമാറുന്നവരുടെ വിവരങ്ങള്‍ പരിപൂര്‍ണ്ണ സുരക്ഷിതമായിരി ക്കും. പോലീസിന്റെ 9995966666 എന്ന നമ്പറില്‍ മയക്കുമരുന്ന് വ്യാപനം സംബന്ധിച്ച് പൊതു ജനങ്ങള്‍ക്ക് വിവരങ്ങള്‍ കൈമാറാം. വിവരം കൈമാറുന്ന വ്യക്തിയെ പോലീസിന് പോലും തിരിച്ചറിയാന്‍ സാധിക്കാത്തവിധമാണ് ഈ സംവിധാനം ക്രമീകരിച്ചിരിക്കുന്നത്.

പോലീസിന് ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായ താമസ സൗകര്യങ്ങള്‍ ഒരുക്കുന്നതിന് സര്‍ക്കാര്‍ പ്രതി ജ്ഞാബദ്ധമാണെന്ന് പറഞ്ഞ മുഖ്യമന്ത്രി അപ്പര്‍ സബോര്‍ഡിനേറ്റ് ക്വാര്‍ട്ടേഴ്‌സുകളുടെ തറക്കല്ലി ടല്‍ നിര്‍വ്വഹിച്ചതായി അറിയിച്ചു. യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ച പി.ടി തോമസ് എം.എല്‍. എ രാജ്യത്തിന് മാതൃകയായ കേരള പോലീസിന് അതിന്റെ പ്രശസ്തി നിലനിര്‍ത്തി മുന്നേറാന്‍ സാധിക്കട്ടെയെന്ന് ആശംസിച്ചു.

ചടങ്ങില്‍ സ്വാഗതം ആശംസിച്ച ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ വെര്‍ച്ച്വല്‍ കോടതികള്‍യാഥാര്‍ ത്ഥ്യമാകുന്ന കാലത്ത് പോലീസ് വകുപ്പും ആധുനികവത്കരണത്തിന്റെ പാതയില്‍ അതിവേഗം മുന്നേറുകയാണെന്ന് അറിയിച്ചു. അടുത്ത ഓഗസ്റ്റ് മാസത്തോടെ പേപ്പര്‍രഹിത- മനുഷ്യരഹിത പോലീസ് സ്‌റ്റേഷന്‍ ഇന്‍ഫോപാര്‍ക്കില്‍ യാഥാര്‍ത്ഥ്യമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചടങ്ങില്‍ കെ.ജെ മാക്‌സി എം.എല്‍.എ, കൊച്ചിമേയര്‍ സൗമിനി ജെയിന്‍, തൃക്കാക്കര നഗര സഭ ചെയര്‍പേഴ്‌സണ്‍ ഉഷ പ്രവീണ്‍, കളമശ്ശേരി നഗരസഭ ചെയര്‍പേഴ്‌സണ്‍ റുക്കിയ ജമാല്‍, പോലീസ് കമ്മീഷ്ണര്‍ വിജയ് സാഖറേ, ക്രൈം ബ്രാഞ്ച് എ.ഡി.ജി.പി ടോമിന്‍ തച്ചങ്കരി, ജില്ലാ കളക്ടര്‍ എസ്. സുഹാസ് തുടങ്ങിയവര്‍ പങ്കെടുത്തു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംമുലകുടിക്കുന്ന കുഞ്ഞുണ്ട് വീട്ടില്‍; രണ്ടാഴ്ചയായി അവന്‍ രാത്രിയുറങ്ങിയിട്ട്

അഞ്ചരക്കണ്ടി : മുലകുടിക്കുന്ന കുഞ്ഞിനെ ഭര്‍ത്താവിനൊപ്പം വിട്ടാണ് കൊട്ടിയൂര്‍ സ്വദേശിയായ നഴ്‌സ് ജീന്‍ മേരി അഞ്ചരക്കണ്ടി കോവിഡ് ആശുപത്രിയില്‍ രണ്ടാഴ്ച മുമ്പ് കൊറോണസംഘത്തിന്റെ ഭാഗമായെത്തിയത്. 14 ദിവസത്തിനു ശേഷം ഇന്നലെ വൈകിട്ട് അവര്‍ ആശുപത്രിയില്‍ നിന്നി...തുട൪ന്ന് വായിക്കുക


കോ വിഡ് 19 സ്ഥിതി വിവരം ഇന്ന് (09.04.2020)തിരു.ജില്ലയിൽ പുതുതായി 131 പേർ രോഗനിരീക്ഷണത്തിലായി. 793 പേർ 28 ദിവസ നിരീക്ഷണ കാലയളവ് പൂർത്തിയാക്കി

(തിരു. ജില്ലയിൽ 5452 പേർ വീടുകളിൽ കരുതൽ നിരീക്ഷണത്തിലുണ്ട്. ജില്ലയിലെ ആശു പത്രികളിൽ ഇന്ന് രോഗ ലക്ഷണങ്ങളുമായി 24 പേരെ പ്രവേശിപ്പിച്ചു 18 പേരെ ഡിസ്ചാർജ് ചെയ്തു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ 54 പേരും ജനറൽ ആശുപത്രിയിൽ 6 പേരും പേരൂർ ക്കട മാതൃകാ ആശ...തുട൪ന്ന് വായിക്കുക


സൗജന്യ ഭക്ഷ്യ കിറ്റിന്റെ വിതരണോത്ഘാടനം ഭക്ഷ്യ വകുപ്പ് മന്ത്രി പി.തിലോത്തമൻ നിർവ്വഹിച്ചു

തിരു: കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ നൽകുന്ന സൗജന്യ ഭക്ഷ്യകിറ്റിന്റെ വിതരണോത്ഘാടനം ഭക്ഷ്യ വകുപ്പ് മന്ത്രി പി.തിലോത്തമൻ നിർവ്വഹിച്ചു. കോട്ടൂർ ജംഗ്ഷനിൽ നടന്ന ചടങ്ങിൽ പാറ്റാംപാറ ആദിവാസി കോളനിയിലെ അന്തേവാസികൾക്ക് കിറ്റ് നൽകിയാണ് ഉദ്ഘാടനം ന...തുട൪ന്ന് വായിക്കുക


പ്രതിസന്ധിയിൽ പ്രത്യാശ പകർന്ന് ഗാന്ധിഭവന് എം.എ.യൂസഫലിയുടെ 25 ലക്ഷം രൂപയുടെ സഹായം

കൊല്ലം: ഏഷ്യയിലെ ഏറ്റവും വലിയ ജീവകാരുണ്യകുടുംബം പത്തനാപുരം ഗാന്ധിഭവന് വീണ്ടും സഹായഹസ്തം ചൊരിഞ്ഞ് ലുലുഗ്രൂപ്പ് ചെയർമാൻഎം.എ.യൂസഫലി.കൊറോണഭീതിയും,ഭക്ഷണം, ഔഷധം മറ്റ് ദൈനംദിന ചെലവുകള്‍ മുടങ്ങുകയും കടുത്ത സാമ്പത്തിക പ്രതിസന്ധികളും കട ബാദ്ധ്യതകളും അലട്ടുകയും...തുട൪ന്ന് വായിക്കുക


കോവിഡ് 19; എസ് എ ടി ഇൻ ഹൗസ് ഡ്രഗ് ബാങ്കിലൂടെ ഇൻഫ്രാറെഡ് തെർമോമീറ്ററുകൾ വിതരണത്തിന്

(ചിത്രം: ഇൻഫ്രാറെഡ് തെർമോമീറ്റർ ഗൺ) തിരു: കോവിഡ് 19 ന്റെ പ്രാഥമിക പരിശോധന ഉൾപ്പെടെ ശരീരോഷ്മാവ് അളക്കുന്ന ഇൻഫ്രാ റെഡ് തെർമോമീറ്റർ ഗൺ ഇനി എസ് എ ടി ഇൻ ഹൗസ് ഡ്രഗ് ബാങ്കിലൂടെ വിതരണം ചെയ്യും. സ്വകാര്യ സ്ഥാപനങ്ങളൊഴികെയുള്ള സർക്കാർ ആശുപത്രികൾക്കും മറ്റ് ക...തുട൪ന്ന് വായിക്കുക


ആശ്വാസകിരണം പദ്ധതിക്ക് 20.47 കോടി അനുവദിച്ചു

തിരു: മുഴുവന്‍ സമയ പരിചരണം ആവശ്യമുള്ളവര്‍ക്ക് സഹായകരമായി പ്രതിമാസം ധനസഹായം നല്‍കുന്ന സാമൂഹ്യ സുരക്ഷ മിഷന്റെ ആശ്വാസ കിരണം പദ്ധതിയ്ക്ക് 20.47 കോടി രൂപയുടെ ഭര ണാനുമതി നല്‍കിയതായി ആരോഗ്യ സാമൂഹ്യനീതി വനിതശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയ...തുട൪ന്ന് വായിക്കുക


ഏരീസ് ഗ്രൂപ്പ്‌ പ്രഖ്യാപിച്ച കുടുംബ സഹായ പദ്ധതി ഉദ്ഘാടനം ഇടുക്കി എംപി ഡീൻ കുര്യാക്കോസ് നിർവഹിച്ചു

ഏരീസ് ഗ്രൂപ്പ്‌ പ്രഖ്യാപിച്ച കുടുംബ സഹായ പദ്ധതി പ്രകാരം ഇടുക്കിയിലെ പാവപ്പെട്ട കുടുംബ ങ്ങൾക്കായി അഞ്ച് ടണ്ണോളം അരിയും മറ്റ് അവശ്യ വസ്തുക്കളും എത്തിച്ചു. ജില്ലയിലെ 1800 ഓളം കുടുംബങ്ങൾക്ക് സഹായകമാകുന്ന ഈ പദ്ധതിയുടെ ഉദ്ഘാടനം എംപി ഡീൻ കുര്യാക്കോസ് നിർവഹി...തുട൪ന്ന് വായിക്കുക


ആസ്റ്റര്‍ മെഡ്‌സിറ്റി ടെലി കണ്‍സള്‍ട്ടേഷന്‍ സേവനം: ലോക്ഡൗണ്‍ കാലത്ത്‌ ആശുപത്രിയില്‍എത്താതെ ഡോക്ടര്‍മാരുടെ അപ്പോയിന്റ്‌മെന്റ് എടുക്കാo

കൊച്ചി: ലോക്ഡൗണ്‍ കാലത്ത് ആശുപത്രിയില്‍ എത്താതെ ഡോക്ടറുടെ സേവനം ലഭ്യമാക്കുവാന്‍ ആസ്റ്റര്‍ മെഡ്‌സിറ്റി ടെലി കണ്‍സള്‍ട്ടേഷന്‍ സേവനം ആരംഭിച്ചു. www.astermedcity.com എന്ന വെബ്‌സൈറ്റിലൂടെയോ 0484-6699999 എന്ന നമ്പറില്‍ വിളിച്ചോ ഡോക്ടര്‍മാരുടെ അപ്പോയിന്റ്‌മ...തുട൪ന്ന് വായിക്കുക


അമിത വില: പരിശോധന നടത്തി നോട്ടീസ് നല്‍കുകയും വില കുറപ്പിക്കുകയും ചെയ്തു

വൈത്തിരി : കോവിഡ് പശ്ചാത്തലത്തില്‍ കരിഞ്ചന്ത, പൂഴ്ത്തിവെപ്പ്, അമിത വില എന്നിവ കണ്ടെത്തുന്നതിനായി സിവില്‍ സപ്ലൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന നടത്തി. വൈത്തിരി താലൂക്ക് സപ്ലൈഓഫീസറുടെ നേതൃത്വത്തില്‍ കമ്പളക്കാട്, കണിയാമ്പറ്...തുട൪ന്ന് വായിക്കുക


കോവിഡ് 19 : മാധ്യമ പ്രവർത്തകർക്ക് പ്രതിരോധ ഔഷധങ്ങൾ കൈമാറി

തൃശൂർ : കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി മുളംകുന്നത്തുകാവ് ഗ്രാമപഞ്ചായത്ത് മാധ്യമ പ്രവർത്തകർക്ക് പ്രതിരോധ ഔഷധങ്ങൾ കൈമാറി. പ്രാദേശിക മാധ്യമ പ്രവർത്തകരുടെ ജീവിത സുരക്ഷിതത്വത്തിന്റെ ഭാഗമായാണ് മുളങ്കുന്നത്തുകാവ് ഗ്രാമപഞ്ചായത്ത് ആയൂർവ്വേദ, ഹോമിയോ പ്രതിര...തുട൪ന്ന് വായിക്കുക


ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യം വിൽക്കുന്നതു ക്രിമിനൽ കുറ്റം, കർശന നടപടി

തിരു: സംസ്ഥാനത്തേക്ക് ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യം കൊണ്ടുവരുന്നതും സംഭരിക്കുന്നതും വിൽ ക്കുന്നതും ഭക്ഷ്യ സുരക്ഷാ ഗുണനിലവാര നിയമ പ്രകാരം ക്രിമിനൽ കുറ്റമാണെന്നും അഞ്ചുലക്ഷം രൂപ വരെ പിഴയും ആറു മാസം വരെ തടവും ലഭിക്കുമെന്നും ഭക്ഷ്യ സുരക്ഷാ കമ്മീഷണർ. മത്...തുട൪ന്ന് വായിക്കുക


വിദേശ പഠനത്തിന് രജിസ്ട്രേഷൻ ഏർപ്പെടുത്തും- നോർക്ക

തിരു: വിദേശത്ത് പഠിക്കുന്ന മലയാളി വിദ്യാർത്ഥികൾക്ക് രജിസ്ട്രേഷനും ഇൻഷ്വറൻസ് പരിരക്ഷ യും ഏർപ്പെടുത്തുന്നതിന് നോർക്ക നടപടി ആരംഭിച്ചു. നിലവിൽ ഈ ആനുകൂല്യം വിദേശത്ത് ആറുമാസത്തിൽ കൂടുതൽ താമസിക്കുകയോ തൊഴിലെടുക്കുകയോ ചെയ്യുന്ന മലയാളികൾക്കാണ് ലഭിക്കുന്നത്. രജ...തുട൪ന്ന് വായിക്കുക


പോലീസിന്റെ ഡ്രോണ്‍ സംവിധാനം പത്തനംതിട്ട ജില്ലയില്‍ ശക്തം

പത്തനംതിട്ട : കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായുള്ള നിയന്ത്രണങ്ങള്‍ മറികടന്നു പുറത്തിറങ്ങു ന്നവരെ കണ്ടെത്താന്‍ പോലീസിന്റെ നേതൃത്വത്തില്‍ ഒരുക്കിയ ഡ്രോണ്‍ സംവിധാനം ജില്ലയില്‍ ശക്തം. ഡ്രോണ്‍ നിരീക്ഷണത്തിന്റെ ഭാഗമായി മല്ലപ്പള്ളിയില്‍ ജില്ലയിലെ മറ്റുള്ള സ...തുട൪ന്ന് വായിക്കുക


തിരു.കളക്ടർ നേരിട്ട് വിളിച്ചുചോദിക്കും; പരാതിക്കിനിയിടമില്ല

തിരു : അമ്മാ, നിങ്ങൾക്കൊക്കെ ഭക്ഷണത്തിനാവശ്യമായ അരി, പലവ്യഞ്ജനങ്ങൾ തുടങ്ങിയവ കിട്ടുന്നതിൽ ചില പരാതികൾ എന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അത് അന്വേഷിക്കാനാണ് ഞാൻ വന്നത്. നിങ്ങൾക്ക് എല്ലാ സൗകര്യവും ലഭിക്കുന്നുണ്ടോ എന്ന് ഞാൻതന്നെ വിളിച്ചു ചോദിക്കാം. ട്രൈബ...തുട൪ന്ന് വായിക്കുക


വീട്ടിലെ-തടവറക്കാലം- ആസ്വാദ്യകരമാക്കി മെഡിക്കൽ കോളേജ് വിദ്യാർത്ഥികൾ

(ചിത്രം: പാഴ് വസ്തുക്കൾ ഉപയോഗിച്ച് വിദ്യാർത്ഥികൾ നിർമ്മിച്ച സാധനങ്ങൾ) തിരു: ക്വാറന്റൈൻ കാലത്തെ ബോറടി മാറ്റാനും നാടനുഭവിക്കുന്ന ദുരിതത്തിന് ഒരു കൈസഹാ യമായും സ്വന്തം അഭിരുചികളെ തേച്ചുമിനുക്കുകയാണ് മെഡിക്കൽ കോളേജിലെ വിദ്യാർത്ഥി കൾ. ലോക്ക് ഡൗണിന്റെ ഭാ...തുട൪ന്ന് വായിക്കുക

Copyright 2018 Pothujanam Publications. All rights reserved.