Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
രാത്രി നടത്തത്തിനൊരുങ്ങി മലപ്പുറം ജില്ലയിലെ മൂവായിരം സ്ത്രീകള്‍ കോട്ടയം ജില്ലയില്‍ 4.27 ലക്ഷം കുട്ടികള്‍ക്ക് വിര നശീകരണത്തിനുള്ളഗുളിക നല്‍കും കൊറോണ വൈറസ്: സംസ്ഥാനത്ത് 711 പേര്‍ നിരീക്ഷണത്തില്‍ സാഹിത്യകാരന്മാര്‍ നിശബ്ദരാകാന്‍ പാടില്ലെന്ന് വീണാ ജോര്‍ജ് എംഎല്‍എ പിക്കോകെയര്‍ 450 അത്യാധുനിക സൗന്ദര്യ ചികിത്സാ സംവിധാനവു മായി ഡോക്ടേഴ്സ് എയ്സ്തെറ്റിക്സ് സെന്റര്‍

തലസ്ഥാന വാ൪ത്തകള്‍

കൂടുതല്‍ 

ആറ്റുകാല്‍ പൊങ്കാല ഒരുക്കങ്ങള്‍ ഈ മാസം തന്നെ പൂര്‍ത്തീകരിക്കണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍: പൊങ്കാല ഉത്സവം പൂര്‍ണമായും പ്ലാസ്റ്റിക് വിമുക്തമാക്കുന്നതിനും നിര്‍ദ്ദേശം

13/2/2020

തിരു: ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തിന് മുന്നോടിയായി വിവിധ വകുപ്പുകള്‍ നടത്തേണ്ട മുന്നൊരുക്കങ്ങള്‍ ഈ മാസം തന്നെ പൂര്‍ത്തീകരിക്കണമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേ ന്ദ്രന്‍ നിര്‍ദ്ദേശം നല്‍കി. ഉത്സവമേഖലയായ 31 വാര്‍ഡുകളില്‍ റോഡുകളുടെഅറ്റകുറ്റപ്പണികളും, നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും യുദ്ധകാല അടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കാനും,സ്വിവറേജ് ശുചീ കരണം നടത്താനും ആറ്റുകാല്‍ ക്ഷേത്ര ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ തീരുമാനിച്ചു. പൊങ്കാല ഉത്സവത്തിന്റെ സുഗമമായ നടത്തിപ്പിന് നോഡല്‍ ഓഫീസറായി എ ഡി എം വി.ആര്‍ വിനോദിനെ ചുമതലപ്പെടുത്തി.

ഗ്രീന്‍ പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കുന്നതിനായി അന്നദാനവും കുടിവെള്ള വിതരണവും നടത്തുന്ന സന്നദ്ധ സംഘടനകള്‍ക്ക് രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കും. പൊങ്കാല ഉത്സവം പ്ലാസ്റ്റിക് വിമുക്തമാക്കുന്നതിനായി ഭക്തജനങ്ങളും, സന്നദ്ധ സംഘടനകളും സ്റ്റീല്‍ പാത്രങ്ങളും കപ്പുകളും ഉപയോഗിക്കുന്നതിന് ബോധവല്‍ക്കരണം നടത്തുന്നതിനും മന്ത്രി നിര്‍ദ്ദേശം നല്‍കി. ഇതിനായി പരസ്യ പ്രചാരണം നടത്തും. 3500 പോലീസുകാരെ പൊങ്കാല ഉത്സവദിനത്തിലെ സുരക്ഷക്കായി നിയോഗിക്കും. രണ്ടായിരം വനിതാ പോലീസുകാര്‍ ക്ഷേത്രത്തിലെയുംപരിസരത്തെയുംസുരക്ഷാ ചുമതല നിര്‍വഹിക്കുo. മോഷണം തടയുന്നതിനായി പ്രത്യേക സ്ക്വാഡുകള്‍ രൂപീകരിക്കുമെന്ന് ഫോര്‍ട്ട്‌ അസിസ്റ്റന്റ് കമ്മീഷണര്‍ പ്രതാപന്‍ അറിയിച്ചു. പ്രത്യേക ബൈക്ക് പട്രോളിംഗ് സംഘങ്ങ ളെയും നിയോഗിക്കും. സിസി ടിവി ക്യാമറകള്‍ക്ക് പുറമെ ഡ്രോണില്‍ ഘടിപ്പിച്ച ക്യാമറകള്‍ വഴിയും നിരീക്ഷണം നടത്തും. പൊങ്കാല ഉത്സവത്തോട് അനുബന്ധിച്ച് കിള്ളിപ്പാലം പി.ആര്‍. എസ് ജംഗ്ഷനില്‍ നിന്ന് ആറ്റുകാല്‍ ക്ഷേത്രത്തിലേക്കുള്ള ബണ്ട് റോഡ് ബാരിക്കേഡുകള്‍ സ്ഥാ പിച്ച് സുരക്ഷാ പാതയാക്കും. 25 ട്രാഫിക് വാര്‍ഡന്‍മാരെ നിയമിക്കുo. ഇവര്‍ക്കാവശ്യമായ സൗക ര്യങ്ങള്‍ ട്രസ്റ്റ് നല്‍കുന്നതാണ്. പൊങ്കാല കഴിഞ്ഞാല്‍ ഉടന്‍ തന്നെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ 2250 ജീവനക്കാരെ നിയോഗിക്കുമെന്ന് മേയര്‍ കെ.ശ്രീകുമാര്‍ യോഗത്തില്‍ വ്യക്തമാ ക്കി. 60 ടിപ്പര്‍ ലോറികള്‍ കൂടി ശുചീകരണത്തിനായി വാടകയ്ക്ക് എടുക്കും. ഇഷ്ടികകള്‍ ശേഖ രിച്ച് പാവപ്പെട്ടവര്‍ക്കുള്ള വീട് നിര്‍മ്മാണത്തിന് നല്‍കുന്നതിന് ഇത്തവണയും ക്രമീകരണമുണ്ടാ ക്കണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍ദ്ദേശിച്ചു. കഴിഞ്ഞ 2 വര്‍ഷം പൊങ്കാലയ്ക്ക് ഉപ യോഗിച്ച ഇഷ്ടികകള്‍ 23 വീടുകള്‍ നിര്‍മ്മിക്കുന്നതിന് ഉപയോഗിച്ചു.

പൊങ്കാല ഉത്സവത്തിന് എത്തുന്നവര്‍ക്ക് പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റുന്നതിന് ബയോ ടോയ് ലറ്റുകളും, പോര്‍ട്ടബിള്‍ ടോയ് ലറ്റുകളും സ്ഥാപിക്കും. SSLC, പ്ലസ് ടു പരീക്ഷകള്‍ കൂടി കണക്കി ലെടുത്ത് പോലീസിന്റെ അനുവാദം കൂടാതെയും നിശ്ചിത പരിധിയില്‍ കൂടുതല്‍ ശബ്ദത്തിലും ഉച്ചഭാഷിണികള്‍ ഉപയോഗിക്കുന്നത് തടയണമെന്നും മന്ത്രി നിര്‍ദ്ദേശം നല്‍കി. 2 സ്പീക്കറുകള്‍ വീതം അനുവദിച്ചാല്‍ മതിയെന്നും ഇതിന് വിരുദ്ധമായും അനുമതി ഇല്ലാതെ പ്രവര്‍ത്തിക്കുന്ന വര്‍ക്കുമെതിരെ കര്‍ശന നടപടി എടുക്കാനും യോഗത്തില്‍ തീരുമാനമായി.

ഫയര്‍ ഫോഴ്സിനെ വിന്യസിക്കുന്നതിനൊപ്പം അഗ്നി ശമനോപകരണങ്ങള്‍ ഉപയോഗിക്കുന്നതിന് ക്ഷേത്രജീവനക്കാര്‍ക്ക് കൂടി പരിശീലനം നല്‍കും. അടിയന്തിര വൈദ്യ സഹായം ലഭ്യമാക്കുന്ന തിന് മെഡിക്കല്‍ ടീമിനെ നിയോഗിക്കും. ആറ്റുകാല്‍ പൊങ്കാല ദിവസം തിരുവനന്തപുരം ജില്ല യ്ക്ക് പ്രാദേശിക അവധിയായിരിക്കും. ആറ്റുകാല്‍ ഉത്സവദിവസങ്ങളില്‍ കെഎസ്ആര്‍ടിസി ചെയിന്‍ സര്‍വീസ് നടത്തും. മുന്നൂറിലധികം ബസുകള്‍ ഇത്തവണ സര്‍വീസ് നടത്തുo. 9പ്രത്യേ ക ട്രെയിന്‍ സര്‍വീസുകളും, കൂടുതല്‍ സ്റ്റോപ്പുകളും ആറ്റുകാല്‍ പൊങ്കാല ദിവസം ഉണ്ടാകും.

ആറ്റുകാല്‍ പൊങ്കാല മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിന് നടത്തിയ മൂന്നാമത്തെ അവലോ കന യോഗമാണ് ദേവസ്വം മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്നത്. വി.എസ് ശിവകുമാര്‍ എം എല്‍എ, മേയര്‍ കെ.ശ്രീകുമാര്‍, എംപി ശശി തരൂര്‍, കൗണ്‍സിലര്‍മാര്‍, വിവിധ വകുപ്പ് ഉദ്യോ ഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



ഫെബ്രുവരി 22ന് രംഗകലോത്സവത്തോടെ ഉത്സവത്തിന് തിരശ്ശീല ഉയരും

തിരു : ഉത്സവം 2020 ന്റെ ഭാഗമായി ഒരുക്കിയിരിക്കുന്നത് നാട്ടുപഴമ തുളുമ്പുന്ന കലകളുടെ ത്രസി പ്പിക്കുന്ന മുഹൂര്‍ത്തങ്ങള്‍. ഫെബ്രുവരി 22ന് രംഗകലോത്സവത്തോടെ ഉത്സവത്തിന് തിരശ്ശീലഉയരും തുടര്‍ന്നുള്ള ദിവസങ്ങളില്‍ തിറയും പൂതനും, വെളിച്ചപ്പാടുതുള്ളല്‍, നാടന്‍...തുട൪ന്ന് വായിക്കുക


കാശ്മീരി യുവജന വിനിമയ പരിപാടി 24ന് വൈകിട്ട് 4.30ന് തിരു. അയ്യൻകാളി ഹാളിൽ കേരള ഗവർണ്ണർ ആരിഫ് മുഹമ്മദ്ഖാൻ ഉദ്ഘാടനം ചെയ്യും

തിരു: നെഹ്‌റു യുവകേന്ദ്ര സംഘാതൻ കേരള സോൺ സംഘടിപ്പിക്കുന്ന കാശ്മീരി യുവജന വിനി മയ പരിപാടി 24ന് വൈകിട്ട് 4.30ന് തിരുവനന്തപുരം അയ്യൻകാളി ഹാളിൽ കേരള ഗവർണ്ണർ ആരിഫ് മുഹമ്മദ്ഖാൻ ഉദ്ഘാടനം ചെയ്യും. കേന്ദ്ര ആഭ്യന്തര മന്ത്രാലയം, യുവജനകാര്യ കായിക മന്ത്രാലയം എന്ന...തുട൪ന്ന് വായിക്കുക


ക്ലിനിക്കൽ ഒക്യുപേഷണൽ തെറപിസ്റ്റിന്റെ താത്കാലിക ഒഴിവ്

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിൽ ക്ലിനിക്കൽ ഒക്യു പേഷണൽ തെറപിസ്റ്റിന്റെ ഒരു താത്കാലിക (ഒരു വർഷം) ഒഴിവുണ്ട്. പ്രതിമാസ വേതനം 30,385 രൂപ. ഒക്യുപേഷണൽ തെറപിയിലുള്ള ബാച്ചിലേഴ്‌സ് ബിരുദമാണ് യോഗ്യത. ഒക്യുപേഷണൽതെറ പിയിലുള്ള ബിരുദാന...തുട൪ന്ന് വായിക്കുക


സംസ്ഥാന പിന്നാക്ക വിഭാഗ കമ്മിഷൻ സിറ്റിംഗ് 26ന്

തിരു: സംസ്ഥാന പിന്നാക്ക വിഭാഗ കമ്മിഷൻ വെള്ളയമ്പലം അയ്യൻകാളി ഭവനിലെ കമ്മിഷന്റെ കോർട്ട് ഹാളിൽ 26ന് രാവിലെ 11ന് സിറ്റിംഗ് നടത്തും. സിറ്റിംഗിൽ കത്തോലിക്ക കമ്മാളർ സമു ദായത്തെ സംസ്ഥാന ഒബിസി/ എൽസി ലിസ്റ്റിൽ ഉൾപ്പെടുത്തണമെന്നതും തൊട്ടിയൻസമുദായത്തി ൽപ്പെട്ടവ...തുട൪ന്ന് വായിക്കുക


അസിസ്റ്റന്റ് മാനേജർ (ഇലക്ട്രിക്കൽ) താല്കാലിക നിയമനം

തിരു: സംസ്ഥാനത്തെ ഒരു അർദ്ധ സർക്കാർ സ്ഥാപനത്തിൽ അസിസ്റ്റന്റ് മാനേജർ (ഇലക്ട്രിക്കൽ) താല്കാലിക ഒഴിവുണ്ട്. പ്രായപരിധി ജനുവരി ഒന്നിന് 41 വയസ്സ് കവിയാൻ പാടില്ല.വനിതകളെയും അംഗപരിമിതരെയും പരിഗണിക്കില്ല. ശമ്പളം പ്രതിമാസം 15,000 രൂപ.ബി.ടെക് ഇലക്ട്രിക്കൽ എൻ...തുട൪ന്ന് വായിക്കുക


ഡെപ്യൂട്ടേഷൻ നിയമനം

തിരു: കേരള സർക്കാറിന്റെ തൊഴിലും നൈപുണ്യവും വകുപ്പിന് കീഴിൽ കൊല്ലത്ത് ചന്ദനത്തോ പ്പിൽ പ്രവർത്തിക്കുന്ന കേരള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനത്തിൽ ജൂനിയർ സൂപ്രണ്ട ക്ലാർക്ക് കം അക്കൗണ്ടന്റ് എന്നീ സ്ഥിരം തസ്തികകളിലുളള ഒഴിവുകളിൽ ഡെപ്യൂട്ടേഷൻ നിയമനം...തുട൪ന്ന് വായിക്കുക


മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ പരിപാടികൾ മാറ്റി

തിരു: അസുഖബാധയെ തുടർന്ന് തുറമുഖം,മ്യൂസിയം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ മൂന്ന് ദിവസത്തെ യാത്രയും പരിപാടികളും മാറ്റിവച്ചതായി മന്ത്രിയുടെ ഓഫീസ് അറിയിച്ചു....തുട൪ന്ന് വായിക്കുക


എല്ലാ ഭാഷകളും വിശിഷ്ടം: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

തിരു: ഒരു ഭാഷയും മറ്റൊരു ഭാഷയുടെ മുകളിലല്ലെന്നും എല്ലാ ഭാഷകളും വിശിഷ്ടമാണെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. വൈലോപ്പിള്ളി സംസ്‌കൃതി ഭവനിൽ രാഷ്ട്രഭാഷ പർവ്വിന്റെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എത്ര ഭാഷ കൾ പഠിക്കാൻ പറ്റ...തുട൪ന്ന് വായിക്കുക


തിരുവനന്തപുരം പ്രസ് ക്‌ളബിൽ സംഘടിപ്പിച്ച എം. എസ്. മണി അനുസ്മരണം

തിരു: നഷ്ടപ്പെടലുകളിൽ വ്യാകുലപ്പെടാതെ പത്രപ്രവർത്തനം നടത്തിയ വ്യക്തിയായിരുന്നു എം. എസ്.മണിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തിരുവനന്തപുരം പ്രസ് ക്‌ളബിൽ സം ഘടിപ്പിച്ച എം.എസ്.മണി അനുസ്മരണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വദേശാഭിമാനി...തുട൪ന്ന് വായിക്കുക


നാടന്‍കലകളുടെ ഉത്സവO: സംസ്ഥാനതല ഉദ്ഘാടനം ഫെബ്രു.22 ആറുമണിക്ക് തിരു.മടവൂര്‍ പാറയില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിക്കും

തിരു : കേരളത്തിന്റെ പാരമ്പര്യ-അനുഷ്ഠാന-നാടോടി കലാരൂപങ്ങളുടെ പൗരാണിക കലാസംസ്‌ കാരം തനിമചോരാതെ പകര്‍ന്നുനല്‍കാന്‍ ലക്ഷ്യമിട്ട് വിനോദസഞ്ചാര വകുപ്പ് സംഘടിപ്പിക്കുന്ന ഉത്സവം 2020-ന് നാളെ തുടക്കമാകും. ആചാരനുഷ്ഠാനങ്ങളും സംസ്‌കാരവും പൈതൃകവുമായി ബന്ധപ്പെട്ടുള...തുട൪ന്ന് വായിക്കുക


നോ ടെന്‍ഷന്‍: കുട്ടികളോട് ഡോ.സുനില്‍രാജ് സംസാരിക്കുന്നു: വെള്ളിയാഴ്ച രാവിലെ 10.30 ന് കേസരി ഹാളില്‍

തിരു: ടെന്‍ഷന്‍ ഫ്രീയായി പരീക്ഷയെഴുതുന്നതെങ്ങിനെ? പഠിച്ച കാര്യങ്ങള്‍ ഓര്‍ത്തെടുത്ത് പരീക്ഷ അനായാസമാക്കുന്നതെങ്ങിനെ? ചില എക്‌സര്‍സൈസിലൂടെ കാര്യങ്ങള്‍ ഓര്‍ത്തെടുക്കുന്ന തെങ്ങിനെ? ചില ടിപ്‌സിലൂടെ എങ്ങിനെ കുട്ടികള്‍ക്ക് ഫുള്‍മാര്‍ക്ക് സ്‌കോര്‍ ചെയ്യുന്നത...തുട൪ന്ന് വായിക്കുക


ഇന്ത്യന്‍ ഭരണഘടന അടിത്തറയും ആരൂഡവും:ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പുസ്തകം 22ന് കാട്ടാക്കടയില്‍ പ്രകാശനം ചെയ്യും

തിരു: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പ്രൊഫ.വി.കാര്‍ത്തികേയന്‍ നായര്‍ രചിച്ച് ഭാഷാ ഇന്‍ സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ഇന്ത്യന്‍ ഭരണഘടന അടിത്തറയും ആരൂഡവും എന്ന പുസ്തകംഫെബ്രുവരി 22ന് ശനിയാഴ്ച രാവിലെ 9.30ന് കാട്ടാക്കട കിള്ളി പങ്കജകസ്തൂരി ആയ...തുട൪ന്ന് വായിക്കുക


പ്രവാസി കമ്മീഷൻ സിറ്റിംഗ് 28ന് തൈക്കാട് സർക്കാർ അതിഥി മന്ദിരത്തിൽ

തിരു : പ്രവാസി ഭാരതീയർ (കേരളീയർ) കമ്മീഷൻ തിരുവനന്തപുരം ജില്ലയിലെ പ്രവാസികൾക്ക് വേണ്ടി നടത്തുന്ന സിറ്റിംഗ് 28ന് രാവിലെ 11ന് തൈക്കാട്, സർക്കാർ അതിഥിമന്ദിരത്തിൽനടക്കും. ചെയർപേഴ്‌സൺ ജസ്റ്റിസ് പി.ഡി.രാജൻ അദ്ധ്യക്ഷത വഹിക്കും. പ്രവാസി ഭാരതീയർ (കേരളീയർ) കമ്മ...തുട൪ന്ന് വായിക്കുക


വിദ്യാർത്ഥികൾക്കായി പെയിന്റിംഗ്, ചിത്രരചനാ മത്സരം

തിരു: സംസ്ഥാന ക്ഷീരസംഗമം - 2020ന്റ ഭാഗമായി പട്ടത്തുളള ക്ഷീരപരിശീലന കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ഹൈസ്‌കൂൾ, യു.പി വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് പെയിന്റിംഗ്, ചിത്രരചന സംസ്ഥാനതല മത്സരങ്ങൾ കനകക്കുന്ന് കൊട്ടാരത്തിൽ നടത്തും. ഹൈസ്‌കൂൾ, യു.പി. വിഭാഗ ങ്ങൾക്കാ...തുട൪ന്ന് വായിക്കുക


പ്രവേശന പരീക്ഷാകമ്മീഷണറുടെ കാര്യാലയത്തിൽ ഡെപ്യൂട്ടേഷൻ നിയമനം

തിരു: പ്രവേശന കമ്മീഷണറുടെ കാര്യാലയത്തിൽ ടെക്‌നിക്കൽ അസിസ്റ്റന്റ്, കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് തസ്തികകളിൽ ഡെപ്യൂട്ടേഷൻ നിയമനം നടത്തുന്നു. സംസ്ഥാനസർക്കാർസർവ്വീസിലോ, സർക്കാർ സ്വയം ഭരണ സ്ഥാപനങ്ങളിലോ, കേന്ദ്രസർക്കാർ സ്ഥാപനങ്ങളിലോ തത്തുല്യ തസ്തിക കളിൽ ജോലി ചെ...തുട൪ന്ന് വായിക്കുക









Copyright 2018 Pothujanam Publications. All rights reserved.