Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
രാത്രി നടത്തത്തിനൊരുങ്ങി മലപ്പുറം ജില്ലയിലെ മൂവായിരം സ്ത്രീകള്‍ കോട്ടയം ജില്ലയില്‍ 4.27 ലക്ഷം കുട്ടികള്‍ക്ക് വിര നശീകരണത്തിനുള്ളഗുളിക നല്‍കും കൊറോണ വൈറസ്: സംസ്ഥാനത്ത് 711 പേര്‍ നിരീക്ഷണത്തില്‍ സാഹിത്യകാരന്മാര്‍ നിശബ്ദരാകാന്‍ പാടില്ലെന്ന് വീണാ ജോര്‍ജ് എംഎല്‍എ പിക്കോകെയര്‍ 450 അത്യാധുനിക സൗന്ദര്യ ചികിത്സാ സംവിധാനവു മായി ഡോക്ടേഴ്സ് എയ്സ്തെറ്റിക്സ് സെന്റര്‍

വനിത

കൂടുതല്‍ 

വനിതാ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ഭയമായി ജോലി ചെയ്യാന്‍ സൗകര്യമൊരുക്കും: വനിതാ കമ്മീഷന്‍

12/2/2020

പത്തനംതിട്ട : വനിതാ ഉദ്യോഗസ്ഥര്‍ക്ക് ഓഫീസുകളില്‍ നിര്‍ഭയമായി ജോലി ചെയ്യാന്‍ സൗകര്യ മൊരുക്കുമെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍ അംഗം ഡോ.ഷാഹിദാ കമാല്‍ പറഞ്ഞു. പത്തനം തിട്ട കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന അദാലത്തില്‍ വനിതാ കമ്മീഷന്‍ അംഗം ഇ.എം രാധയ്ക്കൊപ്പം പരാതികള്‍ പരിഗണിക്കുകയായിരുന്നു ഡോ.ഷാഹിദാ കമാല്‍. തിരുവല്ല വിദ്യാ ഭ്യാസ ഉപഡയറക്ടറുടെ ഓഫീസിലെ വിജിലന്‍സ് വിഭാഗം കൈകാര്യം ചെയ്യുന്ന വനിതാ ഉദ്യോ ഗസ്ഥ ഡ്യൂട്ടി നിര്‍വഹണത്തിന്റെ ഭാഗമായി ഒരു ഉദ്യോഗസ്ഥനെതിരെ റിപ്പോര്‍ട്ട് തയാറാക്കുക യും തുടര്‍ന്ന് ശിക്ഷാ നടപടികള്‍ക്ക് വിധേയനാകുകയും ചെയ്തതിന്റെ പേരില്‍, സുഹൃത്തുക്കള്‍ മുഖേന ഉദ്യോഗസ്ഥയ്‌ക്കെതിരെ നിരന്തരം വിവരാവകാശം ചോദിക്കുകയും വ്യക്തിപരമായിഅപ മാനിക്കുകയും ചെയ്യുന്നതായുളള പരാതി കമ്മീഷന്‍ പരിഗണിച്ചു. പരാതിയുമായി ബന്ധപ്പെട്ട വിശദമായ അന്വേഷണ റിപ്പോര്‍ട്ട് വിദ്യാഭ്യാസ ഉപഡയറക്ടര്‍ അടിയന്തിരമായി ഹാജരാക്കുന്നതി ന് കമ്മീഷന്‍ ഉത്തരവിട്ടു.

എതിര്‍ കക്ഷിയായ ഉദ്യോഗസ്ഥനെയും പരാതിക്കാരിയായ ഉദ്യോഗസ്ഥയെയും അടുത്ത അദാല ത്തില്‍ ഹിയറിംഗ് നടത്തി ഉപഡയറക്ടറുടെ റിപ്പോര്‍ട്ട് പരിശോധിച്ച് പരാതി ശരിയാണെന്ന് ബോധ്യപ്പെട്ടാല്‍ ശിക്ഷാ നടപടി സ്വീകരിക്കുമെന്നും ഡോ.ഷാഹിദാ കമാല്‍ പറഞ്ഞു. ചില വീട്ടമ്മമാര്‍ മറ്റുളളവര്‍ക്ക് വായ്പ എടുക്കുന്നതിന് ജാമ്യം നില്‍ക്കുകയും ഇതിനു പ്രതിഫലമായി തുച്ഛമായ സഹായം വാങ്ങി പ്രമാണം വരെ ഈട് നല്‍കി കബളിപ്പിക്കപ്പെടുന്നതായും കിടപ്പാടം നഷ്ടപ്പെടുന്ന സാഹചര്യത്തില്‍ പരാതിയുമായി കമ്മീഷനെ സമീപിക്കുന്നത് പതിവാണെന്നും ഡോ. ഷാഹിദാ കമാല്‍ പറഞ്ഞു.

കോന്നി സ്വദേശിനിയായ വിധവ ആകെയുണ്ടായിരുന്ന നാലു സെന്റ് വസ്തുവിന്റെ പ്രമാണം ഗ്രാമീ ണ്‍ ബാങ്കില്‍ പണയപ്പെടുത്തുന്നതിന് ഒരു പരിചയക്കാരന് നല്‍കുകയും തുടര്‍ന്ന് റവന്യൂ റിക്ക വറിയുടെ അറിയിപ്പ് ലഭിച്ചപ്പോള്‍ പരാതിയുമായി കമ്മീഷനെ സമീപിക്കുകയുമുണ്ടായി. ഈ പരാതിയിന്മേല്‍ അദാലത്തില്‍ ഹാജരാകാതിരുന്ന എതിര്‍ കക്ഷിയെ കമ്മീഷന്‍ നേരിട്ട് വിളിച്ച് അടുത്ത അദാലത്തില്‍ ഹാജരാകുന്നതിന് കര്‍ശന നിര്‍ദേശം നല്‍കി. ഇത്തരം പരാതികളുമായി എത്തുന്ന സ്ത്രീകള്‍ പ്രമാണം ഉപയോഗിച്ച് വായ്പ എടുക്കുന്നതിന് രേഖാ മൂലമുളള എല്ലാ നടപടി കളും ചെയ്ത ശേഷമാണ് പരാതിയുമായി നിയമസംവിധാനത്തെ സമീപിക്കുന്നതെന്നും ഇത്തരം കാര്യങ്ങളില്‍ സ്ത്രീകള്‍ക്ക് ബോധവല്‍ക്കരണത്തിന്റെ ആവശ്യമുണ്ടെന്നും ഡോ.ഷാഹിദാ കമാല്‍ പറഞ്ഞു.

രഹസ്യ മൊബൈല്‍ ഉപയോഗിക്കുന്നുണ്ടെന്ന് ആരോപിച്ച് മദ്യപാനിയായ നൂറനാട് സ്വദേശിയായ ഭര്‍ത്താവിന്റെ നിരന്തര വഴക്കുമൂലം വീട്ടില്‍ നിന്നും അകന്നു കഴിയുന്ന തട്ട സ്വദേശിനിയായ യുവതിയും അദാലത്തില്‍ എത്തി. വീട്ടുകാര്‍ അറിയാതെ വിവാഹിതയായ ഈയുവതിഭര്‍ത്താ വിനും രണ്ട് പെണ്‍മക്കള്‍ക്കുമൊപ്പം കഴിയുകയായിരുന്നു. പെണ്‍കുട്ടികളുടെ ഭാവിയെ കരുതി ഇരുവരെയും കൗണ്‍സിലിംഗ് നടത്തി. മദ്യപാനിയായ ഭര്‍ത്താവിനെ ഡി-അഡിക്ഷന് വിധേയ നാക്കി പ്രശ്‌നം പരിഹരിക്കാന്‍ കമ്മീഷന്‍ അംഗം ഇ.എം രാധ നിര്‍ദേശിച്ചു. കുടുംബാംഗങ്ങള്‍ ക്കിടയിലെ വിട്ടുവീഴ്ചയില്ലാത്ത മനോഭാവമാണ് പല കുടുംബങ്ങളുടെയും തകര്‍ച്ചയ്ക്ക് കാരണ മാകുന്നതെന്നും ഇ.എം. രാധ പറഞ്ഞു.

ആകെ 39 പരാതികള്‍ പരിഗണനയ്‌ക്കെത്തി. ഇതില്‍ 11 പരാതികള്‍ തീര്‍പ്പാക്കി. മൂന്നു പരാതി കള്‍ റിപ്പോര്‍ട്ടിനയച്ചു. അടുത്ത അദാലത്തില്‍ 25 പരാതികള്‍ വീണ്ടും പരിഗണിക്കും. വനിതാ കമ്മീഷന്‍ ഇന്‍സ്‌പെക്ടര്‍ എം.സുരേഷ് കുമാര്‍, വനിതാ എസ്.ഐ. സാലി ജോണ്‍, ലീഗല്‍ പാനല്‍ ഉദ്യോഗസ്ഥരായ അഡ്വ.സിനി, അഡ്വ.സബീന, കൗണ്‍സിലര്‍ ഒബിനി തുടങ്ങിയവര്‍ പങ്കെടുത്തു.




നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



സാമൂഹ്യ മാധ്യമങ്ങളിലെ ചതിക്കുഴിയില്‍പെടുന്ന പെണ്‍കുട്ടികളുടെ എണ്ണം വര്‍ധിക്കുന്നു - വനിതാ കമ്മീഷന്‍

കൊല്ലം : ജീവിത യാഥാര്‍ത്ഥ്യങ്ങള്‍ തിരിച്ചറിയാതെ സാമൂഹ്യ മാധ്യമങ്ങളിലെ ചതിക്കുഴിയില്‍ പെടുന്ന പെണ്‍കുട്ടികളുടെ എണ്ണം വര്‍ധിക്കുന്നുവെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍. ആശ്രാമം സര്‍ക്കാര്‍ അതിഥി മന്ദിരത്തില്‍ നടന്ന അദാലത്തിലാണ് കമ്മീഷന്റെ പരാമര്‍ശം. അക്ക...തുട൪ന്ന് വായിക്കുക


സ്ത്രീകള്‍ക്ക് സുരക്ഷയൊരുക്കി മുതുകുളം ബ്ലോക്കില്‍ സുരക്ഷായനം പദ്ധതി

ആലപ്പുഴ: സ്ത്രീയും സുരക്ഷയും എന്ന ലക്ഷ്യത്തോടെ മുതുകുളം ബ്ലോക്ക് പഞ്ചായത്ത് സുരക്ഷാ യനം പദ്ധതി നടപ്പാക്കുന്നു. വനിതകള്‍ക്കായുള്ള കൗണ്‍സിലിംഗ്, കായിക പരിശീലനം, വിവിധ നിയമങ്ങള്‍ എങ്ങനെ ഉപയോഗപ്പെടുത്താം എന്നതിനെക്കുറിച്ചുള്ള ബോധവത്കരണം തുടങ്ങിയവ ഉല്‍ക്ക...തുട൪ന്ന് വായിക്കുക


ഗാന്ധി സ്മരണയിൽ 30000 വനിതകൾക്ക് സ്വയം തൊഴിൽ പരിശീലനം:സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു

തിരു: ഗാന്ധി സെൻറിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സൗജന്യ തൊഴിൽ പരിശീലന പരി പാടിയുടെ സംസ്ഥാനതല ഉദ്ഘാടനം അതിയന്നൂർ ബ്ലോക്ക് പഞ്ചായത്തിൽ സ്പീക്കർ പി.ശ്രീരാമ കൃഷ്ണൻ നിർവഹിച്ചു. രാഷ്ട്രത്തെ കുറിച്ച് കൃത്യമായ ദിശാബോധമുണ്ടായിരുന്ന വ്യക്തിത്വമായി രുന്ന...തുട൪ന്ന് വായിക്കുക


രാത്രി നടത്തം വന്‍ വിജയം: ഇനി അറിയിക്കാതെയും നടക്കും; അഭിനന്ദനം അറിയിച്ച് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍:ഏറ്റവും കൂടുതല്‍ നടന്നത് തൃശൂരും രണ്ടാം സ്ഥാനo തിരുവനന്തപുരവും

തിരു: സംസ്ഥാന വനിത ശിശുവികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 29ന് നിര്‍ഭയ ദിനത്തില്‍ രാത്രി 11 മുതല്‍ രാവിലെ 1 മണി വരെ പൊതുഇടം എന്റേതും എന്ന പേരില്‍ സംഘ ടിപ്പിച്ച രാത്രി നടത്തം ജനങ്ങള്‍ ഏറ്റെടുത്തതോടെ വന്‍ വിജയമായി.സ്ത്രീകള്‍നിര്‍ഭയമായിഅര്‍ദ്ധ ര...തുട൪ന്ന് വായിക്കുക


കാസര്‍കോട് 90 വിധവകള്‍ക്ക് സ്വയം തൊഴില്‍ പരിശീലനം നല്‍കും

കാസര്‍കോട്: വിധവകള്‍ക്ക് കൈതാങ്ങായി ജില്ലാഭരണകൂടം ആവിഷ്‌കരിച്ച കൂട്ട് പദ്ധതിയുടെ ഭാഗമായി വിധവകള്‍ക്ക് തുണി സഞ്ചി,കടലാസ് സഞ്ചി എന്നിവയുടെ നിര്‍മ്മാണത്തിലും തയ്യലി ലും വെള്ളിക്കോത്ത് ഇന്‍സ്റ്റിട്യൂട്ടിന്റെ ആഭിമുഖ്യത്തില്‍ പരിശീലനം നല്‍കും. ആകെ 90 വിധവ...തുട൪ന്ന് വായിക്കുക


വനിതാ ശാക്തീകരണപ്രവർത്തനങ്ങൾക്കായി നിർഭയ സെല്ലിന്റെ നേതൃത്വത്തിൽ രാത്രി നടത്തം ഡിസംബർ 29ന്

തിരു: വനിതാ ശാക്തീകരണപ്രവർത്തനങ്ങൾക്കായി നിർഭയ സെല്ലിന്റെ നേതൃത്വത്തിൽ ഡിസം ബർ 29ന് നിർഭയ ദിനത്തിൽ രാത്രി 11 മുതൽ വെളുപ്പിന് ഒരു മണി വരെ സധൈര്യം മുന്നോട്ട് പരിപാടിയുടെ ഭാഗമായി നൈറ്റ് വാക്ക് (രാത്രി നടത്തം) സംഘടിപ്പിക്കുന്നു. പൊതുയിടം എന്റേ തും എന്ന സ...തുട൪ന്ന് വായിക്കുക


എല്ലാ ജില്ലകളിലും മഹിളാ ശക്തി കേന്ദ്രങ്ങള്‍: 1.26 കോടിയുടെ ഭരണാനുമതി

തിരു: സംസ്ഥാന വനിത ശിശുവികസന വകുപ്പിന്റെ നേതൃത്വത്തില്‍ മഹിളാ ശക്തി കേന്ദ്ര പദ്ധതിയുടെ ഭാഗമായി വിവിധ ജില്ലകളില്‍ ജില്ലാതല മഹിളാ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിന് 1.26 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശു വികസന വകുപ്പ് മന്ത്രി ...തുട൪ന്ന് വായിക്കുക


മക്കൾ സംരക്ഷിക്കുന്നില്ലെന്ന് ഏതാനും അമ്മമാരുടെ പരാതികൾ ലഭിച്ച അരിമ്പൂർ ഗ്രാമപഞ്ചായത്തിൽ ജാഗ്രത സമിതി രൂപീകരിക്കുമെന്ന് വനിതാ കമ്മീഷൻ

തൃശൂർ: മക്കൾ സംരക്ഷിക്കുന്നില്ലെന്ന് ഏതാനും അമ്മമാരുടെ പരാതികൾ ലഭിച്ച അരിമ്പൂർ ഗ്രാമപഞ്ചായത്തിൽ ജാഗ്രത സമിതി രൂപീകരിക്കുമെന്ന് വനിതാ കമ്മീഷൻ ചെയർപേഴ്‌സൺ എം സി ജോസഫൈൻ തൃശൂരിൽ നടന്ന അദാലത്തിൽ അറിയിച്ചു. രണ്ടാഴ്ച്ചക്കിടെ ഇത്തരം അഞ്ച് പരാതികൾ ഈ പഞ്ചായത്ത...തുട൪ന്ന് വായിക്കുക


വയോജന സൗഹൃദം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കും: മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍

തിരു: കേരളത്തെ വയോജന സൗഹൃദ സംസ്ഥാനമാക്കുന്നതിന്റെ ഭാഗമായി വയോജന സൗഹൃദ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുമെന്ന് ആരോഗ്യ സാമൂഹ്യനീതിവനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ പറഞ്ഞു. വയോജനക്ഷേമം മുന്‍നിര്‍ത്തി വലിയ പ്രവര്‍ത്...തുട൪ന്ന് വായിക്കുക


സാമൂഹിക കാര്യങ്ങളിലും സ്ത്രീകള്‍ സജീവമായി ഇടപെടണം: മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍

തിരു: വ്യക്തി ജീവിതത്തോടൊപ്പം സാമൂഹിക കാര്യങ്ങളിലും സ്ത്രീകള്‍ സജീവമായി ഇടപെടണ മെന്ന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശു വികസന വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍. സ്ത്രീകള്‍ക്ക് എതിരായ പ്രശ്‌നങ്ങള്‍ ഒറ്റയടിക്ക് പരിഹരിക്കാനാകില്ല. എങ്കിലും നിരന്തര പരിശ്രമ ...തുട൪ന്ന് വായിക്കുക


കണ്ണൂര്‍ വനിതാ സംരംഭകരുടെ 11 ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍

കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന്റെ സ്റ്റാര്‍ട്ടപ്പ് പ്രോല്‍സാഹന പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുടുംബശ്രീ യുടെ മൈക്രോ സംരംഭങ്ങള്‍ നിര്‍മിച്ച 11 ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍. ജില്ലാ പഞ്ചായത്തിന്റെ ധനസഹായത്തോടെ നിര്‍മിച്ച ചോക്കോസോഫ്റ്റ് ചോക്ലേറ്റ്‌സ്, യാഹൂ ബി...തുട൪ന്ന് വായിക്കുക


സര്‍ക്കാര്‍ സര്‍വീസില്‍ ആദ്യമായി വനിതാ ഡ്രൈവര്‍മാര്‍

തിരു: സര്‍ക്കാര്‍ സര്‍വീസിലും പൊതുമേഖലാ സ്ഥാപനങ്ങളിലും വനിതകളെ ഡ്രൈവര്‍മാരായി നിയമിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസനമന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറിയിച്ചു. ഇതിനുവേണ്ടി നിലവിലുള്ള നിയമന ചട്ടങ്ങളില്‍ ഭേദഗതി വരുത്തും. വന...തുട൪ന്ന് വായിക്കുക


സ്ത്രീകളില്‍ ശാസ്ത്രബോധം ഉയര്‍ന്ന് വരണം: മന്ത്രി കെ കെ ശൈലജ ടീച്ചര്‍

കണ്ണൂർ:അന്തവിശ്വാസവും സ്ത്രീവിരുദ്ധതയും രാജ്യത്ത് വര്‍ധിച്ച് വരികയാണെന്നും ഇത് പ്രതിരോ ധിക്കാന്‍ സ്ത്രീകളില്‍ ശാസ്ത്രീയ ചിന്ത ഉയര്‍ന്ന് വരണമെന്നും ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ പറഞ്ഞു. പെരളശ്ശേരി ഗ്രാമപഞ്ചായത്തിന്റെ ജന്റര്‍ സൗഹൃത കരട് നയ...തുട൪ന്ന് വായിക്കുക


ഇന്ന് ലോക ഓട്ടിസം ബോധവത്കരണ ദിനം: തന്റേതായ ലോകത്ത് ജീവിക്കുന്ന കുട്ടികള്‍

ഡോ.സൂസന്‍ മേരി സഖറിയ ( സീനിയര്‍ സ്‌പെഷ്യലിസ്റ്റ് , ഡെവലപ്‌മെന്റല്‍ പീഡിയാട്രിക്‌സ്, കൊച്ചി ആസ്റ്റര്‍ മെഡ്‌സിറ്റി) ഇന്ന് ലോകമെമ്പാടും ഓട്ടിസം ബോധവത്കരണദിനം ആചരിക്കുകയാണ്. സഹായകമാകുന്ന സാങ്കേതിക വിദ്യകള്‍, സജീവ പങ്കാളിത്തം എന്ന തീ...തുട൪ന്ന് വായിക്കുക


എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സു വ​നി​താ ജീ​വ​ന​ക്കാ​ർ ലോക വനിതാ ദിനം ആഘോഷമാക്കി.

നെ​ടു​മ്പാ​ശേ​രി: വി​വി​ധ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ​നി​ന്നു വ്യാഴാഴ്ച പ​റ​ന്നു​യ​ർ​ന്ന എ​ട്ട് വി​മാ​ന​ങ്ങ​ൾ പൂ​ർ​ണ​മാ​യും എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സു വ​നി​താ ജീ​വ​ന​ക്കാ​രു​ടെ നി​യ​ന്ത്ര​ണ​ത്തി​ലാ​യി​രു​ന്നു.നെ​ടു​മ്പാ​ശേ​രി, കോ​ഴി​ക്കോ​ട്, തി​രു​വ​ന​...തുട൪ന്ന് വായിക്കുക









Copyright 2018 Pothujanam Publications. All rights reserved.