Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
സുഭിക്ഷ കേരളം പദ്ധതി: ഹാന്റക്‌സില്‍ കൃഷിക്ക് തുടക്കമായി തിരു.ജില്ലയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല, വേണ്ടത് ജാഗ്രത; മന്ത്രി കടകംപള്ളിസുരേന്ദ്രന്‍ ഡ്രൈവിംഗ് ലേണേഴ്സ് ടെസ്റ്റ് വീട്ടിലിരുന്ന് എഴുതാം എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് സേവനം ഓൺലൈനാക്കി കടലാക്രമണം ചെറുക്കാൻ ചാവക്കാട് കടൽ തീരത്ത് ആൻഡമാൻ ബുള്ളറ്റ് വുഡ് മരത്തൈകൾ

ആരോഗ്യം

കൂടുതല്‍ 

കൊറോണ വൈറസ്: നിരീക്ഷണത്തിലുള്ളവരെ ഒഴിവാക്കുന്നതിനുള്ള മാര്‍ഗരേഖ പുറത്തിറക്കി

12/2/2020

തിരു: വിവിധ രാജ്യങ്ങളില്‍ കോവിഡ് 19 (നോവല്‍ കൊറോണ വൈറസ്) പടര്‍ന്ന് പിടിച്ചസാഹ ചര്യത്തില്‍ സംസ്ഥാനത്തെ ആശുപത്രികളിലും വീടുകളിലും നിരീക്ഷണത്തിലുള്ളവരെ വിടു തല്‍ ചെയ്യാനുള്ള പരിഷ്‌ക്കരിച്ച മാര്‍ഗരേഖ പുറത്തിറക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ. കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ആരോഗ്യ വകുപ്പ് ഡയറേക്ടറില്‍ നടന്ന റാപ്പിഡ് റെസ്‌പോണ്‍സ് ടീം (ആര്‍.ആര്‍.ടി.) യോഗത്തിലാണ് മാര്‍ഗരേഖയ്ക്ക് അന്തിമ രൂപം നല്‍കിയത്. വുഹാനില്‍ നിന്നോ ചൈനയിലെ മറ്റ് കൊറോണ വൈറസ് ബാധിത പ്രദേശങ്ങളില്‍ നിന്നോ കേരളത്തിലെ ത്തിയ ദിവസം മുതല്‍ അല്ലെങ്കില്‍ അവിടെ നിന്നും വന്നവരുമായി അവസാനമായി സമ്പര്‍ക്കം പുലര്‍ത്തിയ ദിവസം മുതല്‍ 28 ദിവസം വരെയാണ് നിരീക്ഷണ കാലാവധി കണക്കാക്കുന്നത്. ഈ മാര്‍ഗരേഖ അനുസരിച്ച് മാത്രമേ വ്യക്തികളെ നിരീക്ഷണത്തില്‍ നിന്നും ഒഴിവാക്കാന്‍ പാടു ള്ളൂവെന്നും മന്ത്രി വ്യക്തമാക്കി.

നിരീക്ഷണത്തിലുള്ളവരെ ഹൈ റിസ്‌ക്, ലോ റിസ്‌ക് എന്നീ വിഭാഗങ്ങളായി തരം തിരിച്ചാണ് പരിക്ഷ്‌ക്കരിച്ച മാര്‍ഗരേഖ പുറത്തിറക്കിയത്. കൊറോണ വൈറസ് രോഗബാധിതരുമായി ബന്ധ പ്പെട്ടവര്‍, മറ്റ് രാജ്യങ്ങളില്‍ കൊറോണ രോഗം ബാധിച്ചവരെ ചികിത്സിക്കുന്ന ആശുപത്രികള്‍ സന്ദര്‍ശിച്ചവര്‍, കൊറോണ വൈറസ് രോഗം പടര്‍ന്നു പിടിച്ച പ്രദേശങ്ങളില്‍ യാത്ര ചെയ്തവര്‍, കൊറോണ വൈറസ് രോഗ ബാധിതരുടെ ശരീര സ്രവം, രക്തം, ഛര്‍ദ്ദി, ഉമിനീര്‍, മൂത്രം, മലം എന്നിവയുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവര്‍, രോഗിയുപയോഗിച്ച വസ്ത്രങ്ങള്‍,പാത്രങ്ങള്‍ തൊടു കയോ വൃത്തിയാക്കുകയോ ചെയ്തവര്‍, രോഗം സ്ഥിരീകരിച്ചവരുമായി3 അടിയ്ക്കുള്ളില്‍(1മീറ്റര്‍) അടുത്ത് ഇടപഴകിയവര്‍, രോഗം സ്ഥിരീകരിച്ചവരുമായി വിമാനയാത്ര നടത്തിയവര്‍ (മൂന്ന് വരി സീറ്റ് മുമ്പിലും 3 സീറ്റ് വരി പിന്നിലും അകലം ഇല്ലാതെ) എന്നിവരാണ് ഹൈ റിസ്‌ക് വിഭാഗ ത്തില്‍ വരുന്നത്. കൊറോണ വൈറസ് ബാധിതരുമായോ സംശയിക്കപെടുന്നവരുമായോ ഒരേ മുറിയിലോ ഒരേ ക്ലാസ് മുറിയിലോ കഴിഞ്ഞവരോ ബസ്, ട്രെയിന്‍, വിമാനം എന്നിവയില്‍ ഒരു മിച്ച് യാത്ര ചെയ്തവരോ എന്നാല്‍ മേല്‍പറഞ്ഞ വിധം ഹൈ റിസ്‌കില്‍ അല്ലാത്ത വിധം സമ്പര്‍ക്ക ത്തില്‍ ഏര്‍പ്പെട്ടവര്‍ ലോ റിസ്‌ക് വിഭാഗത്തിലാണ് വരുന്നത്. ഇവരെയെല്ലാം തന്നെ ആരോഗ്യ വകുപ്പ് പുറത്തിറക്കിയ പരിഷ്‌ക്കരിച്ച മാനദണ്ഡങ്ങള്‍ അനുസരിച്ച് വേണം വിടുതല്‍ചെയ്യേണ്ടത്.

കൊറോണ വൈറസ് സ്ഥിരീകരിച്ചവരെ ആശുപത്രിയില്‍ നിന്ന് ഡിസാചാര്‍ജ് ചെയ്ത ശേഷവും വീട്ടിലെ നിരീക്ഷണത്തില്‍ തുടരേണ്ടതാണ്. ആശുപത്രിയില്‍ പ്രവേശിച്ച ദിവസം മുതല്‍ 28ദിവ സം വരേയാണ് വീട്ടിലെ നിരീക്ഷത്തില്‍ തുടരേണ്ടത്. വുഹാനിലോ ചൈനയിലോ നിന്ന് മടങ്ങി വന്നവരുടെ പരിശോധനാ ഫലം നെഗറ്റീവാണെങ്കില്‍ പോലും 28 ദിവസത്തെ കര്‍ശനമായ വീട്ടി ലെ നിരീക്ഷണത്തിന് ശേഷം വിടുതല്‍ ചെയ്യാവുന്നതാണ്.

രോഗലക്ഷണമുണ്ടെങ്കിലും ലാബ് പരിശോധന ഫലം നെഗറ്റീവോ രോഗലക്ഷണം ഇല്ലാത്തവരോ യായ ദ്വിതീയ തലത്തില്‍ രോഗബധിതരുമായി സമ്പര്‍ക്കത്തിലുള്ളവരെ 14 ദിവസത്തെ നിരീക്ഷ ണത്തിന് ശേഷം വിടുതല്‍ ചെയ്യാവുന്നതാണ്.

സിംഗപ്പൂര്‍, മലേഷ്യ തായ്‌ലാന്റ്, വിയറ്റ്‌നാം, തായ്‌വാന്‍, ജപ്പാന്‍,സൗത്ത് കൊറിയ,യു.എസ്.എ., ഫ്രാന്‍സ്, ജര്‍മ്മനി, യു.കെ., മറ്റ് രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നും മടങ്ങിയെത്തിയ ഹൈ റിസ്‌ക് ഉള്ളവരെ 28 ദിവസത്തെ വീട്ടിലെ നിരീക്ഷണത്തിന് ശേഷം മാറ്റാം. ഈ രാജ്യങ്ങളില്‍ നിന്നും ലോ റിസ്‌കില്‍ വന്നവര്‍ക്ക് നിരീക്ഷണം ആവശ്യമില്ല.

ഒരു വ്യക്തിയുടെ നിരീക്ഷണ കാലയളവ് അവസാനിക്കുന്ന ദിവസം തന്നെ ആ കുടുംബത്തിലെ മറ്റെല്ലാ അംഗങ്ങളുടെയും നിരീക്ഷണ കാലയളവും തീരുന്നതാണ്. മറ്റേതെങ്കിലും സാഹചര്യങ്ങ ളിലെ തീരുമാനം അപകട സാധ്യതാ വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ നിയുക്ത മെഡി ക്കല്‍ ബോര്‍ഡുകള്‍ക്ക് എടുക്കാവുന്നതാണെന്നും മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ വ്യക്തമാക്കി.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



ജാഗ്രത എന്നത്തേക്കാളും വേണം, ക്വാറൻറ്റൈൻകാരെ ഒറ്റപ്പെടുത്തരുത്- മുഖ്യമന്ത്രി

തിരു: കോവിഡ് പ്രതിരോധത്തിൽ നമ്മുടെ ജാഗ്രത എന്നത്തേക്കാളും കൂടുതൽ വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. രോഗവ്യാപന തോത് വലുതാവുകയും ഒരു ദിവസം 200 ആദ്യമായി കടക്കുകയും ചെയ്തു. 14 ജില്ലകളിലും രോഗബാധിതർ വർധിച്ചു. നേരത്തേയുള്ള തിൽ നിന്ന് വ്യത്യസ്തമായ...തുട൪ന്ന് വായിക്കുക


പൊന്‍കുന്നത്തെ ആശുപത്രിയിലെ എല്ലാ ജീവനക്കാര്‍ക്കും കോവിഡ് പരിശോധന നടത്തും

പൊന്‍കുന്നo : രണ്ടു പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച പൊന്‍കുന്നത്തെ സ്വകാര്യആശുപത്രിയിലെ എല്ലാ ജീവനക്കാരെയും കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കുമെന്ന് ജില്ലാകളക്ടര്‍ എം.അഞ്ജന അറിയിച്ചു. ആദ്യം രോഗം സ്ഥിരീകരിച്ച പള്ളിക്കത്തോട് സ്വദേശിനിയുടെ സമ്പര്‍ക്ക പട്ടിക...തുട൪ന്ന് വായിക്കുക


രോഗികള്‍ക്ക് ആശ്വാസമായി അഴിയൂരിലെ പാലിയേറ്റീവ് പ്രവര്‍ത്തനം

കോഴിക്കോട് : അഴിയൂര്‍ ഗ്രാമപഞ്ചായത്തിലെ പാലിയേറ്റീവ് പ്രവര്‍ത്തനം രോഗികള്‍ക്ക് ആശ്വാ സമാകുന്നു. ജനകീയാസൂത്രണ പദ്ധതിയിലുള്‍പ്പെടുത്തി അഞ്ചു ലക്ഷം രൂപ വകയിരുത്തിപ്രാഥ മികാരോഗ്യകേന്ദ്രം മുഖേനയാണ് പ്രവര്‍ത്തനം. അന്‍പതിനായിരം രൂപ മരുന്നിനായും നീക്കി വെച...തുട൪ന്ന് വായിക്കുക


അപ്പോളോ പ്രോട്ടോണ്‍ കാന്‍സര്‍ സെന്ററിന് ജെസിഐ അക്രഡിറ്റേഷന്‍

കൊച്ചി: ദക്ഷിണേഷ്യയിലെയും മിഡില്‍ ഈസ്റ്റിലെയും ആദ്യ പ്രോട്ടോണ്‍ ചികില്‍സാ കേന്ദ്രമായ അപ്പോളോ പ്രോട്ടോണ്‍ കാന്‍സര്‍ സെന്ററിന് (എപിസിസി) ജോയിന്റ് കമ്മീഷന്‍ ഇന്റര്‍നാഷണലിന്റെ (ജെസിഐ) അക്രഡിറ്റേഷന്‍ ലഭിച്ചു. ആഗോള തലത്തില്‍ ആരോഗ്യ സംരക്ഷണ രംഗത്തെ മികച്ച...തുട൪ന്ന് വായിക്കുക


കാസര്‍കോട് ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെ കോവിഡ് : ജനങ്ങള്‍ ജാഗ്രത പാലിക്കണം- ഡി എം ഒ

കാസര്‍കോട് : ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെ രണ്ടു പേര്‍ക്ക് കോവിഡ് -19 സ്ഥിരീകരിച്ച സാഹ ചര്യത്തില്‍ പൊതു ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ കര്‍ശ നമായി പാലിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.രാംദാസ് എ.വി അറിയി...തുട൪ന്ന് വായിക്കുക


ഡോക്ടേഴ്‌സ് ദിനത്തില്‍ ഡോക്ടര്‍മാരെ ആദരിച്ചു

പത്തനംതിട്ട ജില്ലാ പഞ്ചായത്തും കുന്നന്താനം ഗ്രാമ പഞ്ചായത്തും സംയുക്തമായി ഡോക്ടേഴ്‌സ് ദിനത്തില്‍ ഡോക്ടര്‍മാരെ ആദരിച്ചു. കുന്നന്താനം പഞ്ചായത്തിലെ അലോപ്പതി, ആയുര്‍വേദം, ഹോമിയോ, മൃഗ ഡോക്ടര്‍മാരെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി ആദരിച്ചു.ഗ്രാമ...തുട൪ന്ന് വായിക്കുക


ഡെങ്കിപ്പനി പ്രതിരോധം ഊര്‍ജിതമാക്കി; ജനകീയ പങ്കാളിത്തത്തോടെ ഉറവിട നശീകരണം നടത്തണം- ഡി.എം.ഒ

വയനാട് : മഴക്കാലം തുടങ്ങിയതോടെ വയനാട് ജില്ലയില്‍ ആരോഗ്യവകുപ്പ് ഡെങ്കിപ്പനി പ്രതി രോധം ഊര്‍ജിതമാക്കി. വീടും പരിസരവും പൊതുസ്ഥലങ്ങളും വൃത്തിയായി സൂക്ഷിക്കണമെ ന്നും കോതുകുകളുടെ ഉറവിട നശീകരണത്തിന് മുന്‍ഗണന നല്‍കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍ ...തുട൪ന്ന് വായിക്കുക


ദിശ അടിമുടി മാറുന്നു; കാരുണ്യ, ഇ-ഹെല്‍ത്ത് ഹെല്‍പ് ലൈന്‍ സേവനങ്ങളും ദിശവഴി: പുതിയ ലോഗോ പ്രകാശനം മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ നിര്‍വഹിച്ചു

തിരു: ലോകം കോവിഡിനെതിരെ പൊരുതുമ്പോള്‍ മലയാളികള്‍ മനസില്‍ കൊണ്ടു നടക്കുന്ന ഒരു നമ്പരാണ് ആരോഗ്യ വകുപ്പിന്റെ ദിശ 1056. ഒന്നര ലക്ഷത്തോളം ആളുകളാണ് കോവിഡി നെപ്പറ്റിയുള്ള സംശയവുമായി ബന്ധപ്പെട്ട് ദിശയില്‍ വിളിച്ചത്. കോവിഡിന്റെ ആദ്യഘട്ടത്തില്‍ കഴിഞ്ഞ ജനുവരി 2...തുട൪ന്ന് വായിക്കുക


ഡെങ്കിപ്പനി പ്രതിരോധം ശക്തമാക്കി കുമ്പള ഹെല്‍ത്ത് ബ്ലോക്ക് ഡെങ്കിയെ പ്രതിരോധിക്കാന്‍ 840 സ്‌ക്വാഡുകള്‍

കുമ്പള : ഡെങ്കിപ്പനിക്കെതിരേ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ വ്യാപകമാക്കുന്നു. കുമ്പള ഹെല്‍ത്ത് ബ്ലോക്കില്‍ ഡെങ്കിപ്പനി പ്രതിരോധപ്രവര്‍ത്തനത്തിനായി 840 സ്‌ക്വാഡുകള്‍ രൂപീകരിച്ചു. കുമ്പള, ബദിയഡുക്ക, പുത്തിഗെ, മധൂര്‍, എന്‍മകജ...തുട൪ന്ന് വായിക്കുക


കേരളത്തിന്റെ ആരോഗ്യരംഗം: ഡോക്ടർമാരുടെ പങ്ക് നിസ്തുലം- മുഖ്യമന്ത്രി

കേരളത്തിലെ പൊതുജനാരോഗ്യ സംവിധാനം ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തുന്ന തിൽ ഡോക്ടർമാർ സ്തുത്യർഹമായ പങ്കാണ് വഹിച്ചിട്ടുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.ഡോക്‌ടേഴ്‌സ് ഡേ ദിനാചരണത്തിന്റെ ഭാഗമായി ഐ.എം.എ സംഘടിപ്പിച്ച വെബിനാർ ഉദ്ഘാടനം ചെയ്യുകയായിരു...തുട൪ന്ന് വായിക്കുക


ക്വാറന്റീൻ ലംഘിച്ച് രോഗം പരത്തുമെന്ന് ഭീഷണി; പ്രവാസിക്കെതിരെ കേസെടുത്തു

തൃശൂർ : ക്വാറന്റീൻ നിയന്ത്രണങ്ങൾ ലംഘിച്ച് ഇറങ്ങി നടന്ന് രോഗം പരത്തുമെന്ന് ഭീഷണി മുഴു ക്കിയ പ്രവാസി മലയാളിക്കെതിരെ പോലീസ് കേസ്സെടുത്തു. അടാട്ട് പഞ്ചായത്തിൽ പുത്തൻ വീട്ടിൽ വിഷ്ണുവിനെതിരെയാണ് ജില്ലാ കളക്ടറുടെ ഉത്തരവനുസരിച്ച് പോലീസ് കേസെടുത്തത്. അബുദാബിയ...തുട൪ന്ന് വായിക്കുക


ആരോഗ്യ സുരക്ഷാ ഉപകരണങ്ങളും കിറ്റും കൈമാറി

മലപ്പുറം: ജില്ലയിലെ വിവിധ അസോസിയേഷനുകളുടെയും സ്ഥാപനങ്ങളുടെയും നേതൃത്വത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കായി സുരക്ഷാ ഉപകരണങ്ങളും പി..പി ഇ കിറ്റുകളും കലക്ടറേറ്റില്‍ ജില്ലാ കലക്ടര്‍ കെ ഗോപാലകൃഷ്ണന് കൈമാറി. കേരള ഹോട്ടല്‍ ആന്‍ഡ് റെസ്റ്റോറന്റ് അസോസിയേ ഷന്‍ ...തുട൪ന്ന് വായിക്കുക


കണ്ടെയിൻമെന്റ് സോണിലുള്ളവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

തിരു: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കണ്ടെയിൻമെന്റ് സോണിലുള്ളവർ അതീവ ജാഗ്രത പുലർത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ പി.പി.പ്രീത പറഞ്ഞു. പരമാവധി വീടിനു പുറത്തിറങ്ങരുത്. ഗൃഹ സന്ദർശനങ്ങൾ പൂർണ്ണമായും ഒഴിവാക്കണം. ഒരു തരത്തിലു മുള്ള ഒത്തുകൂടലും ...തുട൪ന്ന് വായിക്കുക


എലിപ്പനി; ജാഗ്രത പാലിക്കണം:തിരു.ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.പി.പി പ്രീത

തിരു:ജില്ലയിൽ എലിപ്പനി കൂടുതലായി റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽപൊതുജനങ്ങൾജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. പി.പി പ്രീത അറിയിച്ചു. കെട്ടിക്കിടക്കുന്ന വെള്ളത്തിലും ഓടകളിലും ഇറങ്ങി ജോലി ചെയ്യുന്നവർ കെട്ടിടനിർമാണ തൊഴിലാളികൾ മൃഗ ങ്ങളെ പര...തുട൪ന്ന് വായിക്കുക


118 പേർക്ക് ഞായറാഴ്ച കോവിഡ്-19 സ്ഥിരീകരിച്ചു; 42 പേർക്ക് രോഗമുക്തി: *ചികിത്സയിലുള്ളത് 2015 പേർ; 13 പുതിയ ഹോട്ട്‌സ്‌പോട്ട്

തിരു : കേരളത്തിൽ ഞായറാഴ്ച 118 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. കണ്ണൂർ ജില്ലയിൽ നിന്നുള്ള 26 പേർക്കും, തൃശൂർ ജില്ലയിൽ നിന്നുള്ള 17 പേർക്കും, കൊല്ലം, ആലപ്പുഴ ജില്ലകളിൽ നിന്നുള്ള 10 പേർക്ക് വീതവും, ...തുട൪ന്ന് വായിക്കുക









Copyright 2018 Pothujanam Publications. All rights reserved.