Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ശമ്പള വർദ്ധനവ് പ്രഖ്യാപിച്ച് ഡോ.ബോബി ചെമ്മണ്ണൂർ തിരു.ജില്ലയിൽ വിപുലമായ ഐസൊലേഷൻ സൗകര്യം നിരീക്ഷണത്തിലുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആത്മവിശ്വാസം നല്‍കി മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ലോക്ക് ഡൗൺ തുടരണം; ഐഎംഎ സംസ്ഥാനമൊട്ടാകെ 15541 ക്യാമ്പുകളിലായി 302016 അതിഥി തൊഴിലാളികള്‍

ആരോഗ്യം

കൂടുതല്‍ 

തിരു.മെഡിക്കല്‍ കോളേജില്‍ ന്യൂക്ലിയാര്‍ ചികിത്സയ്ക്ക് 8 കോടിയുടെ സ്‌പെക്ട് സ്‌കാനര്‍: ഒറ്റ സ്‌കാനിംഗിലൂടെ ശരീരം മുഴുവന്‍ സ്‌കാന്‍ ചെയ്യാo

10/2/2020

കാന്‍സറിന്റെ വ്യാപ്തിയും ഹൃദയാഘാതം വരാനുള്ള സാധ്യതയും മനസിലാക്കാം

തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ആദ്യമായി ന്യൂക്ലിയാര്‍ ചികിത്സയ്ക്ക് 8 കോടിയുടെ സ്‌പെക്ട് സ്‌കാനര്‍ അഥവാ ഗാമ ക്യാമറ സ്ഥാപിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറിയിച്ചു. മെഡിക്കല്‍ കോളേജിനെ മികവിന്റെ കേന്ദ്രമാക്കി മാറ്റുന്നതിന്റെ ഭാഗമായി ന്യൂക്ലിയര്‍ മെഡിസിന്‍ വിഭാഗത്തിലാണ് ഇത് സ്ഥാപിക്കുന്നത്. ഒറ്റ സ്‌കാനിംഗിലൂടെ തന്നെ തലമുതല്‍ പാദം വരെയുള്ള ത്രീ ഡി ഇമേജിലൂടെ രോഗനിര്‍ണയം നടത്തി ചികിത്സിക്കാനാകുന്നു എന്നതാണ് ഈ സ്‌കാനറിന്റെ പ്രത്യേകത. എക്‌സ്‌റേ, സി.ടി. സ്‌കാന്‍ എന്നിവയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഒരു തവണ മാത്രം മരുന്നു നല്‍കി വളരെ കുറഞ്ഞ റേഡിയേഷനില്‍ ശരീരം മുഴുവനായി സ്‌കാന്‍ ചെയ്യാന്‍ ഇതിലൂടെ സാധിക്കുന്നു.ക്യാന്‍ സര്‍ രോഗനിര്‍ണയത്തിനും, ചികിത്സയ്ക്കും രോഗത്തിന്റെ വ്യാപ്തി അറിയേണ്ടതും അത്യന്താപേ ക്ഷിതമാണ്. കേരളത്തില്‍ തന്നെ അപൂര്‍വം ആശുപത്രികളില്‍ മാത്രമാണ് സ്‌പെക്ട് സ്‌കാനര്‍ ഉള്ളത്. ഈ സ്‌കാനറിനായി ബജറ്റില്‍ തുക വകയിരുത്തിയതോടെ തുടര്‍നടപടികള്‍ വേഗത്തി ലാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

തൈറോയ്ഡ് കാന്‍സര്‍, ലിംഫോമ, ലുക്കീമിയ, പോളിസൈത്തീമിയ, ന്യൂറോ എന്‍ഡോക്രൈന്‍ ട്യൂമര്‍, അസ്ഥിയിലെ കാന്‍സര്‍ തുടങ്ങി പതിനഞ്ചോളം കാന്‍സറുകള്‍ക്കാണ് ന്യൂക്ലിയര്‍ മെഡി സിന്‍ ഉപയോഗിച്ച് ചികിത്സ നടത്തുന്നത്. ഈ ചികിത്സ നല്‍കുന്നതിന് സ്‌പെക്ട് സ്‌കാനര്‍അത്യാ വശ്യമാണ്. സ്‌പെക്ട് സ്‌കാനര്‍ സ്ഥാപിക്കുന്നതോടുകൂടി ന്യൂക്ലിയര്‍ മെഡിസിന്‍ വിഭാഗത്തില്‍ഈ ചികിത്സകള്‍ ലഭ്യമാകുമെന്നും മന്ത്രി വ്യക്തമാക്കി.

എന്താണ് ന്യൂക്ലിയര്‍ മെഡിസിന്‍?

ആണവ വികിരണങ്ങള്‍ പുറപ്പെടുവിക്കുന്ന മൂലകങ്ങള്‍ മരുന്ന് രൂപത്തില്‍ ഉപയോഗിച്ച് ആധു നിക ഉപകരണങ്ങളുടെ സഹായത്തോടെ രോഗനിര്‍ണയവും, ചികിത്സയും നടത്തുന്ന ആധുനിക വൈദ്യശാസ്ത്ര ശാഖയാണ് ന്യൂക്ലിയര്‍ മെഡിസിന്‍. ഈ മരുന്നുകള്‍ വളരെ ചെറിയ അളവില്‍ അതായത് ഒരു ഗ്രാമിന്റെ ആയിരം ദശലക്ഷത്തില്‍ ഒന്ന് മാത്രം (നാനോഗ്രാം) ഉപയോഗിക്കുന്നത് കൊണ്ട് പ്രായോഗികമായി പാര്‍ശ്വഫലങ്ങള്‍ ഒന്നും തന്നെയില്ല. ശരീരത്തിലെ കോശങ്ങളുടെ പ്രവര്‍ത്തനം സൂക്ഷ്മതലത്തില്‍ അറിയാനും, രോഗാവസ്ഥ മനസിലാക്കി രോഗബാധിതമായകോശ ങ്ങളെ മാത്രം ലക്ഷ്യമാക്കി ചികിത്സ നല്‍കുന്നതിനും ന്യൂക്ലിയര്‍ മെഡിസിന്‍ സാങ്കേതിക വിദ്യ യ്ക്ക് കഴിയും. ഇതിലൂടെ ആരോഗ്യമുള്ള കോശങ്ങളെ റേഡിയേഷന്റെപാര്‍ശ്വഫലങ്ങളില്‍നിന്നും ഏതാണ്ട് പൂര്‍ണമായി ഒഴിവാക്കാനും കഴിയുo.

സ്‌പെക്ട് സ്‌കാന്‍

ന്യൂക്ലിയാര്‍ മെഡിസിനില്‍ രോഗനിര്‍ണയത്തിനും ചികിത്സയ്ക്കും അത്യാവശ്യമായ ഉപകരണ മാണ് സ്‌പെക്ട് സ്‌കാനര്‍. ശരീരത്തിന്റെ വിവിധ ഭാഗങ്ങള്‍ പ്രത്യേകമായും സ്‌കാന്‍ ചെയ്യാന്‍ സ്‌പെക്ട് സ്‌കാനറിലൂടെ സാധിക്കുന്നു. തൈറോയിഡ് സ്‌കാന്‍, പാര തൈറോയിഡ് സ്‌കാന്‍, ന്യൂക്ലിയര്‍ കാര്‍ഡിയാക് സ്‌കാന്‍, കിഡ്‌നി സ്‌കാന്‍, ബോണ്‍ സ്‌കാന്‍, ഹൈപ്പറ്റോലിറ്ററി ആന്റ് ഗാസ്‌ട്രോ ഇന്റേണല്‍ സ്‌കാന്‍ എന്നിവയാണ് സ്‌പെക്ട് സ്‌കാനറിലൂടെ ചെയ്യാന്‍ കഴിയുന്ന പ്രധാന സ്‌കാനിംഗുകള്‍

തൈറോയിഡ് സ്‌കാന്‍

തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനത്തിലുണ്ടാകുന്ന വ്യതിയാനങ്ങള്‍, മുഴകള്‍എന്നിവകണ്ടെത്തു ന്നതിനും അവ ഏതു തരമാണ്, അതിപ്രവര്‍ത്തനത്തിനുള്ള ഉള്ള കാരണങ്ങള്‍, അതിന് റേഡി യോ അയഡിന്‍ ചികിത്സ ഫലപ്രദമാകുമോ എന്നിവ അറിയാന്‍ ഈ സ്‌കാനിലൂടെ സാധിക്കുന്നു. ശരീരം മുഴുവന്‍ സ്‌കാന്‍ ചെയ്യുന്നത് വഴി തൈറോയ്ഡ് ഗ്രന്ഥിയെ ബാധിക്കുന്ന കാന്‍സറിന്റെ വ്യാപ്തി അറിയാനും തൈറോയ്ഡ് കാന്‍സര്‍ ചികിത്സ എത്രത്തോളം ഫലവത്തായി എന്നറിയാനും തുടര്‍ ചികിത്സയ്ക്കും ഈ സ്‌കാന്‍ സഹായിക്കുന്നു.

പാരാതൈറോയ്ഡ് സ്‌കാന്‍

പാരാതൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനം വിലയിരുത്താനും അതിന്റെ സ്ഥാനം കൃത്യമായി മന സിലാക്കി ശസ്ത്രക്രിയ എളുപ്പമാക്കുന്നതിനും ഈ സ്‌കാന്‍ സഹായിക്കുന്നു.

ന്യൂക്ലിയര്‍ കാര്‍ഡിയാക് സ്‌കാന്‍

ഹൃദയാഘാതം വരാനുള്ള സാധ്യത മനസിലാക്കാനും നേരത്തെ കണ്ടുപിടിച്ച് ചികിത്സ തുടങ്ങു ന്നതിനും ന്യൂക്ലിയര്‍ കാര്‍ഡിയാക് സ്‌കാനിലൂടെ സാധിക്കുന്നു. ഹൃദയ ധമനികളിലെ തടസം ഹൃദയത്തിന്റെ പേശികളിലേക്കുള്ള രക്ത പ്രവാഹത്തെ എത്രത്തോളം ബാധിച്ചിട്ടുണ്ട് എന്ന് മന സിലാക്കാം. ആന്‍ജിയോ പ്ലാസ്റ്റി, കൊറേണറി ബൈപാസ് സര്‍ജറി എന്നിവ കൊണ്ട് പ്രയോജന മുണ്ടോയെന്നും ഓപ്പറേഷന് ശേഷം സ്ഥിതി മെച്ചപ്പെട്ടിട്ടുണ്ടോയെന്നറിയാനുംസാധിക്കുന്നു.ആന്‍ ജിയോഗ്രാം പരിശോധനയില്‍ ദൃശ്യമല്ലാത്ത തടസങ്ങള്‍ മനസിലാക്കാന്‍ ന്യൂക്ലിയര്‍ കാര്‍ഡിയാക് സ്‌കാന്‍ സഹായിക്കും.

കിഡ്‌നി സ്‌കാന്‍

സ്‌പെക്ട് സ്‌കാന്‍ വഴി പലതരം കിഡ്‌നി സ്‌കാനുകള്‍ നടത്താം. വൃക്ക രോഗ നിര്‍ണയത്തിനും വൃക്കകളുടെ ശേഷി മനസിലാക്കുന്നതിനും ചികിത്സയ്ക്കും ഓപ്പറേഷനും വൃക്കമാറ്റി വച്ചതിനും ശേഷം പ്രവര്‍ത്തനം മെച്ചപ്പെട്ടിട്ടുണ്ടോ എന്നറിയുന്നതിനും കിഡ്‌നി സ്‌കാനിലൂടെസഹായിക്കും.

ബോണ്‍ സ്‌കാന്‍

അസ്ഥിയിലെ കാന്‍സര്‍, മറ്റു കാന്‍സറുകള്‍ അസ്ഥിയിലേക്ക് വ്യാപിക്കുന്നത്, മറ്റു സ്‌കാനുകള്‍ ഉപയോഗിച്ച് നിര്‍ണയിക്കാന്‍ പറ്റാത്തവ, അസ്ഥികളിലെ അണുബാധ, കൃത്രിമ സന്ധികളുടെ പ്രവര്‍ത്തനം, ബയോപ്‌സി ചെയ്യാനുള സ്ഥാനം നിര്‍ണയിക്കല്‍, അസ്ഥിവേദനയുടെ കാരണം കണ്ടെത്തല്‍ എന്നിവ ബോണ്‍ സ്‌കാനിലൂടെ കണ്ടെത്താന്‍ സാധിക്കുo.

ബ്രെയിന്‍ സ്‌കാന്‍

അപസ്മാരം, മറവിരോഗം, തളര്‍വാതം, തലച്ചോറിലെ കാന്‍സര്‍ തുടങ്ങി വിവിധതരം മസ്തിഷ്‌ക രോഗങ്ങളെ മറ്റുതരം സ്‌കാനുകള്‍ കണ്ടുപിടിക്കുന്നതിന് മുമ്പ് തന്നെ തിരിച്ചറിഞ്ഞ് ചികിത്സി ക്കാന്‍ ബ്രെയിന്‍ സ്‌കാനിലൂടെ സഹായിക്കുo.

ഹൈപ്പറ്റോലിറ്ററി ആന്റ് ഗാസ്‌ട്രോ ഇന്റേണല്‍ സ്‌കാന്‍

കുടലിലെ രക്തസാവം, കുടല്‍ചുരുക്കുകള്‍, കരള്‍ സംബന്ധമായ രോഗങ്ങള്‍, പിത്തസഞ്ചിയു ടെ തടസം, അണുബാധ എന്നിവ കണ്ടുപിടിക്കാന്‍ ഈ സ്‌കാനിംഗിലൂടെ കഴിയുo. എന്‍ഡോ സ്‌കോപ്പി വഴിയോ, ആന്‍ജിയോഗ്രാം വഴിയോ കണ്ടെത്താന്‍ കഴിയാത്തത്ര ചെറിയ രക്തസ്രാവം പോലും സ്‌പെക്ട് സ്‌കാനിലൂടെ കണ്ടെത്താന്‍ സഹായിക്കുo.
നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംകർണാടക ആശുപത്രികളിലേക്ക് രോഗികളെ കടത്തി വിടാൻ അനുവാദമായതായി മുഖ്യമന്ത്രി

തിരു: കർണാടകത്തിലെ ആശുപത്രികളിലേക്ക് കോവിഡ് അല്ലാത്ത രോഗികളുമായി ആംബുല ൻസ് കടത്തിവിടാൻ അനുവാദമായതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. തലപ്പാടി ചെക്ക്പോസ്റ്റിൽ കർണാടകത്തിന്റെ മെഡിക്കൽ ടീം ഉണ്ടാകും. മെഡിക്കൽ സർട്ടിഫിക്കറ്റുകളോടെ ഏത് ആശുപത്രിയിലാണ്...തുട൪ന്ന് വായിക്കുക


കോവിഡ് 19 ജീവന്‍രക്ഷാ മരുന്നുകള്‍ വീട്ടിലെത്തിച്ച് റവന്യൂ സംഘം

കൊല്ലം : ജീവന്‍രക്ഷാ മരുന്നുകള്‍ വീട്ടിലെത്തിച്ച് പുനലൂര്‍ താലൂക്കിലെ റവന്യൂ ഉദ്യോഗസ്ഥര്‍ മാതൃകയായി. ഇടമുളയ്ക്കല്‍ വില്ലേജില്‍ ഒഴുക്കുപാറയ്ക്കല്‍ ഷീജാ മന്ദിരത്തിലെ കുഞ്ഞുമോള്‍ക്ക് നിത്യേന കഴിക്കേണ്ട ജീവന്‍രക്ഷാ മരുന്നുകള്‍ തീര്‍ന്നതായി ജില്ലാ പഞ്ചായ...തുട൪ന്ന് വായിക്കുക


നിരീക്ഷണത്തിലുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആത്മവിശ്വാസം നല്‍കി മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍: പാട്ട് പാടി സിതാര കൃഷ്ണകുമാര്‍; അതേറ്റെടുത്ത് ആരോഗ്യ പ്രവര്‍ത്തകരും

തിരു: സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ കൊറോണ ഐസൊലേഷന്‍ വാര്‍ഡുകളില്‍ സേവനം അനുഷ്ഠിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരുമായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈ ലജ ടീച്ചര്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി ചര്‍ച്ച നടത്തി. ഐസൊലേഷന്‍ വാര്‍ഡുകളില്‍ 7 ദിവസം സേവനമനുഷ്ഠിച്ച ശേഷ...തുട൪ന്ന് വായിക്കുക


തിരു. മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ച പുതിയ പി സി ആർ പ്രവർത്തിച്ചു തുടങ്ങി

തിരു: കോവിഡ് 19 പരിശോധനകൾക്കായി മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ച പുതിയ പി സി ആർ പ്രവർത്തിച്ചു തുടങ്ങി. ശശിതരൂർ എം പിയാണ് പി സി ആർഅനുവദിച്ചത്.മൈക്രോ ബയോളജി ലാബിൽ നേരത്തേ ഉണ്ടായിരുന്ന പി സി ആർ മെഷീനിൽ നിന്നും വ്യത്യസ്ഥമായി ഈ മെഷീനിൽ സമയലാഭം ഉണ്ടെന്ന...തുട൪ന്ന് വായിക്കുക


സപ്ലൈകോ ഔട്ട് ലെറ്റുകളിൽ തയ്യാറാകുന്നു, കരുതലിന്റെ കിറ്റുകൾ

ഇടുക്കി: ലോക്ക്‌ ഡൗൺ പ്രഖ്യാപിച്ചതോടെ വീടുകളിൽ കഴിയുന്നവർക്ക്‌ ആശ്വാസമാകുവാൻ സർക്കാരിന്റെ പലവ്യഞ്ജന കിറ്റ്‌ തയ്യാറാകുന്നു. സപ്ലൈകോ കേന്ദ്രങ്ങളിൽ ഭക്ഷ്യധാന്യങ്ങൾ അളന്ന് പായ്ക്ക് ചെയ്ത് കിറ്റുകളാക്കുന്ന തിരക്കിലാണ് ജീവനക്കാർ. ഭക്ഷ്യധാന്യങ്ങളും പലവ്യഞ...തുട൪ന്ന് വായിക്കുക


കൊറോണക്കാലത്ത് സൗജന്യമായി മാസ്‌ക് നിര്‍മിച്ച് നല്‍കി നാടിന് മാതൃകയായി ഒരു കുടുംബം

ഇടുക്കി : കോവിഡ് 19 സാമൂഹിക പ്രതിസന്ധികള്‍ക്കും സാമ്പത്തിക ക്ലേശങ്ങള്‍ക്കിടയിലും ആയി രക്കണക്കിനു മാസ്‌കുകള്‍ നിര്‍മ്മിച്ച് സമൂഹത്തിന് മാതൃകയാവുകയാണ് ഒരുകുടുംബം. കമ്പിളി കണ്ടം സ്വദേശിയായ പാസ്റ്റര്‍ ബിധുമോന്‍ ജോസഫും കുടുംബവുമാണ് മാസ്‌കുകള്‍നിര്‍മിച്ച്...തുട൪ന്ന് വായിക്കുക


ഡോക്ടര്‍മാര്‍ വീഡിയോ കോള്‍ വഴി വൈദ്യസഹായം നല്‍കി

കോഴിക്കോട് : വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്ന വ്യക്തികളുടെ തത്സമയ രോഗ നിരീക്ഷ ണത്തിനും സത്വര രോഗീ പരിപാലനത്തിനുമുള്ള ഓണ്‍ലൈന്‍ സംവിധാനമായ കോവിഡ് ജാഗ്രത വെബ് ആപ്ലിക്കേഷനിലുടെ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 48 പേരുമായി ഡോക്ടര്‍മാര്‍ വീഡി യോ കോള്‍ വഴി...തുട൪ന്ന് വായിക്കുക


കോവിഡ് 19 സ്ഥിതി വിവരം (05.04.2020)ഇന്ന് തിരു.ജില്ലയിൽ പുതുതായി 361 പേർ രോഗ നിരീക്ഷണത്തിലായി

( 56 പേർ 28 ദിവസ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂർത്തിയാക്കി. ജില്ലയിൽ 16,999 പേർ വീടുകളിൽ കരുതൽ നിരീക്ഷണത്തിലുണ്ട്. രോഗ ലക്ഷണങ്ങളുമായി 18 പേരെ പ്രവേശിപ്പിച്ചു. 17 പേരെ ഡിസ്ചാർജ് ചെയ്തു) തിരു: മെഡിക്കൽ കോളേജിൽ 41പേരും ജനറൽ ആശുപത്ര...തുട൪ന്ന് വായിക്കുക


തിരു.ജില്ലയിലെ വിദഗ്ദ്ധ മെഡിക്കൽ സംഘം കാസർഗോഡേക്ക് തിരിച്ചു

തിരു:കാസർഗോഡ് കോവിഡ് ആശുപത്രി യാഥാർഥ്യമാക്കുന്നതിന്റെ ആദ്യപടി എന്ന നിലയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ 27 അംഗ വിദഗ്ദ്ധ മെഡിക്കൽ സംഘം കാസർഗോഡേക്ക് യാത്ര തിരിച്ചു. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കോവിഡ്-19 കേസുകൾസ്ഥിരീ കരിച്ച കാസർഗോഡിലെ ചികിത്...തുട൪ന്ന് വായിക്കുക


കോവിഡ്-19 സ്ഥിതി വിവരം (04.04.2020)ഇന്ന് തിരുവനന്തപുരം ജില്ലയിൽ പുതുതായി 289 പേർ രോഗനിരീക്ഷണത്തിലായി. 938 പേർ 28 ദിവസ നിരീക്ഷണ കാലയളവ് പൂർത്തിയാക്കി

തിരു.ജില്ലയിൽ 16689 പേർ വീടുകളിൽ കരുതൽ നിരീക്ഷണത്തിലുണ്ട്. ജില്ലയിലെ ആശുപത്രി കളിൽ ഇന്ന് രോഗ ലക്ഷണങ്ങളുമായി 30 പേരെ പ്രവേശിപ്പിച്ചു.17പേരെ ഡിസ്ചാർജ് ചെയ്തു.തിരു. മെഡിക്കൽ കോളേജിൽ ചികിത്സയിലുണ്ടായിരുന്ന മലപ്പുറം സ്വദേശി സാമ്പിൾ പരിശോധനാ ഫലം നെഗറ്റീവാ...തുട൪ന്ന് വായിക്കുക


സംസ്ഥാനത്ത് 11 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു; 8 പേര്‍ രോഗമുക്തി നേടി:1,71,355 പേര്‍ നിരീക്ഷണത്തില്‍:മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍

തിരു: കേരളത്തില്‍ 11 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറിയിച്ചു. കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 6 പേര്‍ക്കും കൊല്ലം, ആല പ്പുഴ, എറണാകുളം, പാലക്കാട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള ഓരോരുത്തര്‍ക്കുമാണ...തുട൪ന്ന് വായിക്കുക


തിരു.മെഡിക്കൽ കോളേജിൽ നിന്ന് 25 അംഗ ചികിത്സാ സംഘം കാസർഗോഡിലേയ്ക്ക്

തിരു: കാസർഗോഡ് ജില്ലയിലെ കോവിഡ് 19 ചികിത്സയുമായി ബന്ധപ്പെട്ട് തിരു.മെഡിക്കൽ കോ ളേജ് ആശുപത്രിയിൽ നിന്നും 25 അംഗ സംഘം ഞായറാഴ്ച യാത്ര തിരിക്കും. ഡെപ്യൂട്ടി സൂപ്രണ്ട് ഡോ: എസ് എസ് സന്തോഷ് കുമാറിന്റെ നേതൃത്വത്തിൽ 10 ഡോക്ടർമാരും 10 നേഴ്സുമാരും അഞ്ച് നേഴ്സിം...തുട൪ന്ന് വായിക്കുക


കേരളം ചരിത്രത്തിലേക്ക്: കോവിഡ് ഭേദമായ ഏറ്റവും പ്രായമുള്ള വൃദ്ധ ദമ്പതികള്‍ ആശുപത്രി വിട്ടു

തിരു: കോവിഡ് 19 ബാധയെത്തുടര്‍ന്ന് കോട്ടയം ഗവ.മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാ യിരുന്ന വൃദ്ധ ദമ്പതികള്‍ ആശുപത്രി വിട്ടു. ഇറ്റലിയില്‍ നിന്ന് വന്ന സ്വന്തം കുടുംബാംഗങ്ങ ളില്‍ നിന്നും രോഗം പിടിപെട്ട പത്തനംതിട്ടയിലെ തോമസ് (93) മറിയാമ്മ (88) ദമ്പതികളാണ് കൊറ...തുട൪ന്ന് വായിക്കുക


കുടുംബങ്ങളിലേക്ക് അങ്കണവാടി ശക്തിപ്പെടുത്തുന്നു

തിരു: സംസ്ഥാനത്ത് കോവിഡ് 19 രോഗികള്‍ കൂടുന്ന സാഹചര്യത്തില്‍ ബ്രേക്ക് ദ ചെയിനിന്റെ ഭാഗമായി വനിത ശിശുവികസന വകുപ്പ് ആവിഷ്‌ക്കരിച്ച- കുടുംബങ്ങളിലേക്ക് അങ്കണവാടി- ശക്തിപ്പെടുത്താന്‍ തീരുമാനിച്ചതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ.ശ...തുട൪ന്ന് വായിക്കുക


ചര്‍മസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് ഫോണിലൂടെ ബന്ധപ്പെടാം

കോഴിക്കോട്: കോവിഡ്- 19 ന്റെ പശ്ചാത്തലത്തില്‍ കോഴിക്കോട് ചേവായൂരിലെ സര്‍ക്കാര്‍ ചര്‍മ രോഗാശുപത്രിയില്‍ ടെലി-ഡെര്‍മാറ്റോളജി സംവിധാനം ഏര്‍പ്പെടുത്തി. ചര്‍മസംബന്ധമായ പ്രശ്‌ന ങ്ങള്‍ക്ക് രാവിലെ എട്ടിനും ഉച്ചയ്ക്ക് ഒരു മണിക്കും ഇടയില്‍ ഫോണിലൂടെ ചികിത്സ തേട...തുട൪ന്ന് വായിക്കുക

Copyright 2018 Pothujanam Publications. All rights reserved.