Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ഒരു കുപ്പി വെള്ളം കരുതാം ക്ഷീണമകറ്റാം നന്നായി വെള്ളം കുടിക്കൂ ചൂടില്‍ നിന്നും രക്ഷനേടൂ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളുടെ വേനല്‍ അവധിക്കാല ക്യാമ്പ് ഏപ്രില്‍ 16ന് ആരംഭിക്കും കൊല്ലം ശ്രീനാരായണ കോളേജില്‍ ആന്റി ഹ്യൂമണ്‍ ട്രാഫിക്കിങ് യൂണിറ്റ് ആരംഭിച്ചു ജലനിധി പദ്ധതി : പ്രശ്ന പരിഹാരത്തിനായി 27ന് ഉന്നതതല യോഗം മലപ്പുറത്തു

അറിയിപ്പുകള്‍

കൂടുതല്‍ 

യുവജന കമ്മീഷന്‍ എറണാകുളം ജില്ലാ അദാലത്ത് :12 കേസുകള്‍ തീര്‍പ്പാക്കി

25/1/2020

കൊച്ചി:സംസ്ഥാന യുവജന കമ്മീഷന്‍ ജില്ലാ അദാലത്തിൽ 20കേസുകള്‍ പരിഗണിച്ചതില്‍ 12 കേസുകള്‍ തീര്‍പ്പാക്കി. 8 എണ്ണം അടുത്ത സിറ്റിംഗിലേക്ക് മാറ്റി. പുതിയതായി രണ്ടു പരാതികളും ലഭിച്ചു. നിയമനത്തിനായി അധ്യാപകരില്‍ നിന്ന് പത്ത് ലക്ഷത്തിലേറെ രൂപ സെക്യൂരിറ്റി ഡെപോ സിറ്റ് വാങ്ങിയശേഷം അവരെ പിരിച്ചുവിടുകയും ഡെപോസിറ്റ് തുക തിരിച്ചുനല്‍കാതിരിക്കുകയും ചെയ്തുവെന്ന സിഇടി കോളെജ് മാനേജ്‌മെന്റിന് എതിരെയുള്ള പരാതി കമ്മീഷൻ പരിഗണിച്ചു. പരാതിക്കാര്‍ക്ക് തുക തിരികെ ലഭ്യമാക്കുന്നതിനായി സിഇടി സെക്രട്ടറിക്കെതിരെറവന്യുറിക്കവറി നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍ക്കും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്റ്റര്‍ക്കും കമ്മീഷന്‍ നിര്‍ദേ ശം നല്‍കി. സിഇടി മാനേജ്‌മെന്റിനെതിരെ ഈ വിഷയവുമായി ബന്ധപ്പെട്ട് മുന്‍പും കമ്മീഷന്റെ മുന്‍പാകെ കേസുകള്‍ വരികയും തീര്‍പ്പാക്കുകയും ചെയ്തിട്ടുണ്ടെന്ന് യുവജന കമ്മീഷന്‍ ചെയര്‍പേഴ്‌ സണ്‍ ചിന്താ ജെറോം അറിയിച്ചു.

വിദൂര വിദ്യാഭ്യാസ രീതിയിലൂടെ ലൈബ്രററി സയന്‍സ് പഠിച്ച ഉദ്യോഗാര്‍ത്ഥികളെ കോളെജ് ലൈബ്രററികളിലും മറ്റും കരാര്‍ ജോലിക്ക് പരിഗണിക്കുന്നില്ലെന്നതായിരുന്നു മറ്റൊരു പരാതി. നിയമനം നടത്തുമ്പോള്‍ റെഗുലര്‍ വിദ്യാഭ്യാസം നേടിയവരും വിദൂര വിദ്യാഭ്യാസത്തിലൂടെ പഠനം പൂര്‍ത്തിയാക്കിയവരും തമ്മില്‍ വിവേചനം കാണിക്കുന്നുവെന്ന് നിരീക്ഷിച്ച കമ്മീഷന്‍ ഇക്കാര്യം പുനപരിശോധിക്കാന്‍ ഉന്നത വിദ്യാഭ്യാസ വകുപ്പിന് നിര്‍ദേശം നല്‍കി. സിഡ്‌കോ യില്‍ ഒഴിവുവരുന്നഎല്‍.ഡി ക്ലര്‍ക്ക് തസ്തികകള്‍ യഥാസമയം റിപ്പോര്‍ട്ട് ചെയ്യുന്നില്ലെന്ന പരാതി സിഡോകോ അധികാരികളുമായുള്ള ചര്‍ച്ചയില്‍ തീരുമാനമായി. നടുവട്ടം റൂട്ടിലെ കെഎസ്ആര്‍ റ്റിസി ബസ് വിദ്യാര്‍ത്ഥികള്‍ക്ക് കണ്‍സെഷന്‍ നല്‍കുന്നില്ലെന്ന് പരാതിപരിഗണിച്ച കമ്മീഷന്‍ വിദ്യാര്‍ത്ഥികളോട് അനുഭാവപൂര്‍വം പെരുമാറാന്‍ കെഎസ്ആര്‍ഡിസി പ്രതിനിധിയോട് നിര്‍ദേ ശിച്ചു.

തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് 16 കാരി പെണ്‍കുട്ടി സാമൂഹ്യമാധ്യമങ്ങളിലൂടെ നട ത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ യുവജനകമ്മീഷന്‍ സ്വമേധയ പരിഗണിച്ച കേസി ലെ അന്വേഷണ പുരോഗതി കമ്മീഷന്‍ വിലയിരുത്തി. കുറ്റാരോപിതനായ വ്യക്തിക്കെതിരെ പോക്‌സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയ തായും കേസ് കണ്ണൂര്‍ കോടതി പരിഗണിക്കുകയാണെന്നും പൊലീസ് കമ്മീഷന് മുന്‍പാകെ ബോധിപ്പിച്ചു.

എറണാകുളം ഗസ്റ്ററ്റ് ഹൗസിൽ നടന്ന അദാലത്തിൽ യുവജന കമ്മീഷന്‍ സെക്രട്ടറി ടി. കെ. ജയശ്രീ, സി.ഡി.മനോജ്,പങ്കെടുത്തു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംഅപക്‌സ് ട്രോമകെയര്‍ & ടെയിനിംഗ് സെന്റര്‍ ഏപ്രിലില്‍:സെന്ററിന്റെ ഭാഗമായി 700 നഴ്‌സു മാര്‍ക്ക് പരിശീലനം: മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍

തിരു: തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ അപക്‌സ് ട്രോമ കെയര്‍ ആന്റ് ട്രെയിനിംഗ് സെന്റര്‍ ഏപ്രില്‍ മാസത്തോടെ യാഥാര്‍ത്ഥ്യമാകുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറിയിച്ചു. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിനും ആരോഗ്യ വകുപ്പിനും ക...തുട൪ന്ന് വായിക്കുക


മാനസിക സാമൂഹ്യ പുനരധിവാസ കേന്ദ്രങ്ങളുടെ ശാക്തീകരണം ലക്ഷ്യം വെയ്ക്കുന്ന കെയർ ഗിവർ ട്രെയിനിംഗ് ശ്രീകാര്യം ലയോള കൗൺസലിൽ ആരംഭിച്ചു

(ചിത്രം: കെയർ ഗിവർ ട്രെയിനിംഗിൽ സാമൂഹ്യ നീതി വകുപ്പ് ഡയറക്ടർ ഷീബ ജോർജ് ഐ എ എസ് സംസാരിക്കുന്നു) തിരു: സംസ്ഥാനത്തെ മാനസിക സാമൂഹ്യ പുനരധിവാസ കേന്ദ്രങ്ങളുടെ ശാക്തീകരണം ലക്ഷ്യം വെയ്ക്കുന്ന കെയർ ഗിവർ ട്രെയിനിംഗ് ശ്രീകാര്യം ലയോള കൗൺസലിൽ ആരംഭിച്ചു. സാമൂഹ്...തുട൪ന്ന് വായിക്കുക


ഒരു വർഷത്തിനകം കേരളം സമ്പൂർണ പാൽ ഉൽപാദക സംസ്ഥാനമായി മാറും: മന്ത്രി ഇ പി ജയരാജൻ

തിരു: ഉത്പാദനത്തിൽ സ്വയംപര്യാപ്തതരായി ഒരു വർഷത്തിനകം സമ്പൂർണ്ണ പാൽഉൽപാദകസംസ്ഥാ നമായി കേരളം മാറുമെന്ന് മന്ത്രി ഇ പി ജയരാജൻ പറഞ്ഞു. സംസ്ഥാന ക്ഷീരസംഗമം 2020നോടനു ബന്ധിച്ച് നടത്തുന്ന കേരള ഡയറി എക്സ്പോ ഉദ്ഘാടനം ചെയ്തുസംസാരിക്കുകയായിരുന്നുഅദ്ദേഹം. ഫെബ്രുവര...തുട൪ന്ന് വായിക്കുക


സാങ്കേതിക വിദ്യയുടെ ഉപയോഗം ബിസിനസുകളിലും കമ്മ്യൂണിറ്റികളിലും എങ്ങനെ വിജയ ഗാഥകള്‍ നയിക്കുന്നുവെന്ന് പ്രദര്‍ശനവുമായി മൈക്രോസോഫ്റ്റ്

( മൈക്രോസോഫ്റ്റ് സിഇഒ സത്യ നഡെല്ലെ ഇന്ത്യയിൽ) തിരു; അത്യാധുനിക സാങ്കേതികവിദ്യക്ക് വളര്‍ച്ചയെ നയിക്കാനും ഉപഭോക്തൃ അനുഭവം വര്‍ധിപ്പി ക്കാനും കഴിയുമെന്ന് മൈക്രോസോഫ്റ്റ് സിഇഒ സത്യ നഡെല്ലെ പറഞ്ഞു. പരിവര്‍ത്തന സാങ്കേ തിക വിദ്യയിലൂടെ സംരഭങ്...തുട൪ന്ന് വായിക്കുക


കൊല്ലം ശ്രീനാരായണ കോളേജില്‍ ആന്റി ഹ്യൂമണ്‍ ട്രാഫിക്കിങ് യൂണിറ്റ് ആരംഭിച്ചു

കൊല്ലം: ജില്ലാ ശിശുസംരക്ഷണ യൂണിറ്റിന്റെയും സേഫ് കൊല്ലത്തിന്റെയും ആഭിമുഖ്യത്തില്‍ നടപ്പി ലാക്കിയ ശരണബാല്യം പദ്ധതിയുടെ ഭാഗമായി കൊല്ലം ശ്രീനാരായണ കോളേജില്‍ ആന്റി ഹ്യൂമന്‍ ട്രാഫിക്കിങ് ക്ലബ്ബ് രൂപീകരിച്ചു. ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ ഉദ്ഘാടനം ചെയ...തുട൪ന്ന് വായിക്കുക


കുരങ്ങുപനി: ജാഗ്രത പുലര്‍ത്തണം :വയനാട് ജില്ലാ കളക്ടര്‍

വയനാട് : ജില്ലയില്‍ രണ്ടു മാസത്തിനിടെ കുരങ്ങു പനി ബാധിച്ചവരുടെ എണ്ണം ഒമ്പതായി ഉയര്‍ന്ന സാഹചര്യത്തില്‍ കുരങ്ങ് പനിക്കെതിരെ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കള ക്ടര്‍ ഡോ.അദീല അബ്ദുള്ള അറിയിച്ചു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 7 കേസുകളാണ് റിപ്പോര്‍ട്ട...തുട൪ന്ന് വായിക്കുക


ബാല്യ വിവാഹങ്ങളില്‍ മലപ്പുറം ജില്ലാ അതിര്‍ത്തികളിലുള്ള പെണ്‍കുട്ടികള്‍ ഇരകളാവുന്ന സാഹചര്യത്തില്‍ ജനകീയ ഇടപെടലോടെ പ്രതിരോധമൊരുക്കുന്നു

മലപ്പുറം : ബാല്യ വിവാഹമുള്‍പ്പെടെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ നടക്കുന്ന അതിക്രമങ്ങള്‍ തടയാന്‍ സ്നേഹിത പദ്ധതി പ്രയോജനപ്പെടുത്താന്‍ ധാരണ. നിയമങ്ങള്‍ ശക്തമെങ്കിലുംസ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ...തുട൪ന്ന് വായിക്കുക


ജലനിധി പദ്ധതി : പ്രശ്ന പരിഹാരത്തിനായി 27ന് ഉന്നതതല യോഗം മലപ്പുറത്തു ചേരും

മലപ്പുറo:ജലനിധി പദ്ധതിയുമായി ബന്ധപ്പെട്ട വിവിധ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ജനപ്രതിനിധികളു ടേയും ഉദ്യോഗസ്ഥരുടേയും യോഗം ഈ മാസം 27ന് മലപ്പുറത്തു ചേരും. കടലുണ്ടിപ്പുഴയിലെ വേങ്ങര വലിയോറ ബാക്കിക്കയം തടയണയുടെ ഷട്ടര്‍ തുറക്കുന്നതുമായിബന്ധട്ട് വേങ്ങര, തിരൂര ങ...തുട൪ന്ന് വായിക്കുക


സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളുടെ വേനല്‍ അവധിക്കാല ക്യാമ്പ് ഏപ്രില്‍ 16ന് ആരംഭിക്കും

മലപ്പുറം : ജില്ലയില്‍ വിവിധ വിദ്യാലയങ്ങളില്‍നിന്നുള്ള സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളുടെവേനല്‍ അവധിക്കാല പരിശീലന ക്യാമ്പിനു ഏപ്രില്‍ 16നു തുടക്കമാകും. അഞ്ചു ദിവസം നീളുന്ന ക്യാമ്പ് വള്ളിക്കുന്ന് സി.ബി. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും. 500ല്‍പരം സ്റ്...തുട൪ന്ന് വായിക്കുക


നഷ്ടത്തിന്റെ കണക്ക് പറഞ്ഞ് കേരളത്തില്‍ ഇനി ഒരു സ്‌കൂള്‍ പോലും അടച്ചുപൂട്ടില്ല - മന്ത്രി ടി പി രാമകൃഷ്ണന്‍

പൂനൂര്‍ : നഷ്ടത്തിന്റെ കണക്ക് പറഞ്ഞ് കേരളത്തില്‍ ഇനി ഒരു സ്‌കൂള്‍ പോലുംഅടച്ചുപൂട്ടില്ലെന്ന് തൊഴില്‍-എക്‌സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍ പറഞ്ഞു. സമഗ്ര ശിക്ഷാ കേരളം പഠ നോത്സവത്തിന്റെ ജില്ലാതല ഉദ്ഘാടനം പൂനൂര്‍ ജിഎംയുപി സ്‌കൂളില്‍ നിര്‍വഹിച്ചു സംസ...തുട൪ന്ന് വായിക്കുക


തിരു.ജില്ലയില്‍ 30,000ലധികം പേര്‍ക്ക് വീട് : സംസ്ഥാനത്താകെ രണ്ട് ലക്ഷം വീട്, പ്രഖ്യാപനം 29ന്

തിരു: ഭവനരഹിതര്‍ക്ക് വീട് വച്ച് നല്‍കുന്നതിനുള്ള ലൈഫ് മിഷന്‍ പദ്ധതിയില്‍ തിരു.ജില്ലയില്‍ 30,000ലധികം പേര്‍ക്ക് വീട് ലഭിച്ചു. സംസ്ഥാനത്താകെ രണ്ട് ലക്ഷം പേര്‍ക്കാണ് പദ്ധതിയിലൂടെ വീട് ലഭിച്ചത്. ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഫ...തുട൪ന്ന് വായിക്കുക


നോർക്ക ഇടപെടൽ: പ്രവാസി മലയാളിയെ നാട്ടിലെത്തിച്ചു:സൗദിയിലെ മണലാരണ്യത്തിൽ നിന്ന് അദ്വൈതിന് മോചനം

(ഫോട്ടോ ക്യാപ്ഷൻ: നോർക്ക ഇടപെടലിനെ തുടർന്ന് സൗദി അറേബ്യയിൽ നിന്നും നാട്ടിലെ ത്തിച്ച അദ്വൈതിനെ നോർക്ക റൂട്ട്‌സ് അഡ്മിനിട്രേറ്റീവ് ഓഫീസർ എൻ.വി.മത്തായി,പബ്ലിക്ക് റിലേഷൻ ഓഫീസർ ഡോ.സി.വേണുഗോപാൽ, അദ്വൈതിന്റെ പിതാവ് എസ്.ആർ. വേണു കുമാർ എന്നിവർ സ്വീകരിക്കുന്ന...തുട൪ന്ന് വായിക്കുക


സംസ്ഥാന ക്ഷീരസംഗമം ഫെബ്രുവരി 25 മുതൽ തലസ്ഥാനത്ത് : നാല് ദിനങ്ങളിൽ അരങ്ങേറും

തിരു; സംസ്ഥാനത്തെ ക്ഷീര വികസന മേഖലയിലെ സമഗ്ര വികസനം ലക്ഷ്യമിട്ട് പ്രവർത്തുന്ന ക്ഷീരവകുപ്പിന്റേയും, ക്ഷീര മേഖലയിലെ വിവിധ ഏജൻസികളുടേയും സംയുക്താഭിമുഖ്യത്തിൽ നടത്തുന്ന ക്ഷീരസംഗമം 2020 ഈ മാസം 25 മുതൽ 28 വരെ കനകകുന്നിൽ വെച്ച് നടക്കും. ക്ഷീരോത്സവത്തിന്റെ ...തുട൪ന്ന് വായിക്കുക


ദത്തെടുക്കല്‍: അപേക്ഷകരുടെ യോഗ്യത മാനദണ്ഡങ്ങളില്‍ ഭേദഗതി വരുത്തി

തിരു: കുഞ്ഞുങ്ങളെ ദത്തെടുക്കുവാന്‍ അപേക്ഷ സമര്‍പ്പിച്ചിരിക്കുന്ന അപേക്ഷകരുടെ യോഗ്യത മാനദണ്ഡങ്ങളില്‍ ഭേദഗതി വരുത്തി സാമൂഹ്യനീതി വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറിയിച്ചു. സ്‌റ്റേറ്റ് അഡോപ്ഷന്‍ റിസോഴ്‌സ് ഏജ...തുട൪ന്ന് വായിക്കുക


അത്താഴ വിരുന്നില്‍ കോണ്‍ഗ്രസ് നേതാക്കള്‍ വിട്ടുനില്‍ക്കുന്നു

ന്യൂദല്‍ഹി: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനുവേണ്ടി രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒരുക്കുന്ന അത്താഴ വിരുന്നില്‍ പാര്‍ലമെന്റെറി പാര്‍ട്ടി നേതാവ് സോണിയ ഗാന്ധിയെ ക്ഷണിക്കാ ത്തതില്‍ പ്രതിക്ഷേധിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ വിട്ടുനില്‍ക്കുന്നു. മുന്‍പ്...തുട൪ന്ന് വായിക്കുക

Copyright 2018 Pothujanam Publications. All rights reserved.