Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
സ്വപ്‌നയും സന്ദീപും 21 വരെ എന്‍ ഐ എ യുടെ കസ്റ്റഡിയില്‍ ബലാത്സംഗക്കേസില്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യം റദ്ദാക്കി ശ്രീപദ്‌മനാഭ സ്വാമി ക്ഷേത്രo: സുപ്രീംകോടതി വിധി നടപ്പാക്കാൻ നടപടി സ്വീകരിക്കുമെന്ന്‌ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ശ്രീപദ്‌‌മനാഭ സ്വാമിക്ഷേത്രഭരണത്തിൽ മുൻ രാജകുടുംബത്തിനും അധികാരമുണ്ടെന്ന്‌ സുപ്രീം കോടതി സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. വിജയം 88.78 ശതമാനo:

സിനിമ

കൂടുതല്‍ 

റെയിന്‍ ഇന്റര്‍നാഷണല്‍ നേച്ചര്‍ ഫിലിം ഫെസ്റ്റിവല്‍; സംഘാടക സമിതി ഓഫിസ് സംവിധായകന്‍ ജയരാജ് ഉദ്ഘാടനം ചെയ്തു

22/1/2020

കോട്ടയം: കുമരത്ത് ആരംഭിക്കുന്ന രണ്ടാമത് റെയിന്‍ നേച്ചര്‍ ഇന്‍ര്‍നാഷണല്‍ ഫിലിം ഫെസ്റ്റി വലിന്റെ സംഘാടക സമിതി ഓഫിസ് സംവിധായകനും ഫെസ്റ്റിവല്‍ ഡയറക്ടറുമായ ജയരാജ് ഉദ്ഘാടനം ചെയ്തു. കുമരകം പഞ്ചായത്ത് പ്രസിഡന്റ് എ.പി സലിമോന്‍, സംഘാടക സമിതി ജോയിന്റ് കണ്‍വീനര്‍ കെ.കേശവന്‍, കോട്ടയം ഫിലിം സൊസൈറ്റി സെക്രട്ടറി പ്രദീപ് നായര്‍, ജില്ലാ പഞ്ചായത്തംഗം ജയേഷ് മോഹന്‍, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിംങ് കമ്മിറ്റി ചെയര്‍മാന്‍ കെ.വി ബിന്ദു, എന്നിവര്‍ പങ്കെടുത്തു. ജനുവരി 24 മുതല്‍ 26 വരെ കാര്‍ഷിക സര്‍വകലാശാല യുടെ കുമരകം പ്രാദേശിക ഗവേഷണ കേന്ദ്രത്തിലാണ് രണ്ടാമത് റെയിന്‍ ഇന്റര്‍നാഷണല്‍നേച്ചര്‍ ഫിലിം ഫെസ്റ്റിവല്‍ നടക്കുന്നത്. ഫെസ്റ്റിവലിന് പ്രവേശനം സൗജന്യമായിരിക്കും.

ഞായറാഴ്ച നടന്ന സംഘാടക സമിതി യോഗത്തില്‍ പഞ്ചായത്തിന്റെയും, കുടുംബശ്രീയുടെയും, കുമരകത്തെ ടൂറിസം മേഖലയുടെയും സഹകരണം ഉറപ്പാക്കിയിട്ടുണ്ട്. ജില്ലാ ടൂറിസംപ്രമോഷന്‍ കൗണ്‍സില്‍, കുമരകം ഗ്രാമപഞ്ചായത്ത്, ഉത്തരവാദിത്വ ടൂറിസം മിഷന്‍ എന്നിവയുടെ നേതൃ ത്വത്തിലുള്ള പ്രവര്‍ത്തനങ്ങളിലൂടെ ഫിലിം ഫെസ്റ്റിവലിനെ കുമരകത്തെ ഏറ്റവും വലിയ ഉത്സ വമാക്കി മാറ്റുന്നതിനാണ് ലക്ഷ്യമിട്ടിരിക്കുന്നത്.

ഫെസ്റ്റിവലില്‍ എത്തുന്ന വിദേശ പ്രതിനിധികള്‍ക്ക് നാലു ഹൗസ് ബോട്ടുകളിലാണ് താമസം ഒരു ക്കിയിരിക്കുന്നത്. ഹൗസ് ബോട്ട് ഓണേഴ്സ് അസോസിയേഷനാണ് ഈ ഹൗസ് ബോട്ടുകള്‍ ഇവര്‍ ക്കായി ക്രമീകരിച്ചിരിക്കുന്നത്. നാഗമ്പടം, ചെങ്ങളം, ബോട്ട് ജെട്ടി, കവണാറ്റിന്‍കര, എന്നിവിട ങ്ങളിലും ഫെസ്റ്റിവല്‍ വേദിയിലും കമാനങ്ങളും, അലങ്കാര ദീപങ്ങളും സ്ഥാപിക്കും. വേമ്പനാട് ചേംബര്‍ ഓഫ് കൊമേഴിസിന്റെ നേതൃത്വത്തില്‍ ദീപാലങ്കാരങ്ങള്‍ ഒരുക്കുമ്പോള്‍, വിവിധ ബാങ്കു കളാണ് കമാനങ്ങള്‍ ക്രമീകരിക്കുന്നത്.

ഫെസ്റ്റിവലിന് എത്തുന്ന നൂറോളം വിദ്യാര്‍ത്ഥി പ്രതിനിധികള്‍ക്കു കുമരകത്തെവിവിധക്ലബുകളി ലും റിസോര്‍ട്ടുകളിലും താമസം ക്രമീകരിച്ചിട്ടുണ്ട്. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ നിര്‍ദേശാനുസരണം, കുടുംബശ്രീയാണ് ഫിലിം ഫെസ്റ്റിവലിന് എത്തുന്ന പ്രതിനിധികള്‍ക്കെല്ലാം ഭക്ഷണം ഒരുക്കുന്നത്. ഫെസ്റ്റിവലിന് എത്തുന്ന പ്രതിനിധികള്‍ക്ക് ഫെസ്റ്റിവല്‍ ദിവസം രാവിലെ ഏഴു മുതല്‍ രാത്രി എട്ടു വരെ യാത്ര ചെയ്യുന്നതിനു ഓട്ടോ ടാക്സി ഡ്രൈവേഴ്സ് അസോസിയേ ഷന്റെ നേതൃത്വത്തില്‍ സൗജന്യ യാത്രയ്ക്കുള്ള ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. താമസസ്ഥല ത്തു നിന്നു ഫെസ്റ്റിവല്‍ വേദിയിലേയ്ക്കും, തിരികെയുമുള്ള യാത്ര സൗജന്യമായിരിക്കും.ഫെസ്റ്റി വല്‍ ദിവസങ്ങളില്‍ വൈകിട്ട് പ്രതിനിധികള്‍ക്കായി കായലോരത്ത് നടത്തുന്ന ചലച്ചിത്ര പ്രദര്‍ശ നത്തിനൊപ്പം, കേരള നടനവും ഭരതനാട്യവും അരങ്ങേറും. ഫെസ്റ്റിവലിന്റെ വിളംബരത്തിന്റെ ഭാഗമായി പ്രദേശവാസികള്‍ക്കുള്ള വിളംബര യാത്ര 22 നും 23 നും നടക്കും.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



ആർട്ടിക്കിൾ- 21 എന്നചിത്രത്തിന്റെസെക്കന്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

ലെന,അജു വർഗീസ്, ബാലതാരങ്ങളായ നന്ദൻ രാജേഷ്, ലെസ്വിൻ എന്നിവരെ പ്രധാന കഥാപാത്ര ങ്ങളാക്കി ലെനിൻ ബാലകൃഷ്ണൻ സംവിധാനം ചെയ്യുന്ന ആർട്ടിക്കിൾ- 21 എന്നചിത്രത്തിന്റെസെക്കന്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. വാക്ക് വിത്ത് സിനിമയുടെ ബാനറിൽ ജോസഫ് ധനൂപ്, പ്രസീന എ...തുട൪ന്ന് വായിക്കുക


കാത്തിരിപ്പിന് വിരാമം; പ്രഭാസിന്റെ പുതിയ ചിത്രം രാധേശ്യാം, ഫസ്റ്റ്‌ലുക്കിന് ഉഗ്രന്‍ വരവേല്‍പ്പ്

സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന പ്രഭാസിന്റെ പുതിയ ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചു. രാധേശ്യാം എന്നാണ് പുതിയ ചിത്രത്തിന്റെ പേര്. ഫസ്റ്റ്‌ലുക്കിനൊപ്പമാണ് അണിയറ പ്രവര്‍ത്തകര്‍ പേര് പ്രഖ്യാപിച്ചത്. പൂജാ ഹെഗ്‌ഡെ- പ്രഭാസ് താരജോഡികളായി എത്തുന്...തുട൪ന്ന് വായിക്കുക


നടൻ വിജയ്‌യുടെ വീട്ടിൽ ബോംബ് വച്ചിട്ടുണ്ടെന്ന് അജ്ഞാത ഫോൺ: ബോംബ് ഭീഷണി വ്യാജമാണെന്നു കണ്ടെത്തി

ചെന്നൈ : നടൻ വിജയ്‌യുടെ ചെന്നൈ സാലിഗ്രാമിലെ വീട്ടിൽ ബോംബ് വച്ചിട്ടുണ്ടെന്ന് പൊലീസ് മാസ്റ്റർ കൺട്രോൾ റൂമിലേക്ക് അജ്ഞാത ഫോൺ സന്ദേശം. അർധരാത്രി മുഴുവൻ നടത്തിയ തിര ച്ചിലിനൊടുവിൽ ബോംബ് ഭീഷണി വ്യാജമാണെന്നു കണ്ടെത്തി. വിളിച്ച മൊബൈൽ നമ്പർ പിന്തു ടർന്നുള്ള...തുട൪ന്ന് വായിക്കുക


വിമെന്‍ ഇന്‍ സിനിമ കലക്‌ടീവുമായുളള യാത്ര അവസാനിപ്പിക്കുകയാണെന്ന് സംവിധായിക വിധു വിന്‍സെന്റ്

വിമെന്‍ ഇന്‍ സിനിമ കലക്‌ടീവുമായുളള യാത്ര അവസാനിപ്പിക്കുകയാണെന്ന് സംവിധായിക വിധു വിന്‍സെന്റ്. വ്യക്തിപരവും രാഷ്ട്രീയപരവുമായ കാരണങ്ങളാലാണ് ഈ തീരുമാനമെന്നും വിധു പറയുന്നു. ...തുട൪ന്ന് വായിക്കുക


ജീതു ജോസഫ് സംവിധാനം ചെയ്യുന്ന ദൃശ്യം 2ന്റെ ചിത്രീകരണം ഓഗസ്റ്റ് 17ന് തൊടു പുഴയില്‍ ആരംഭിക്കും

കൊച്ചി: ജീതു ജോസഫ് സംവിധാനം ചെയ്യുന്ന ദൃശ്യം 2ന്റെ ചിത്രീകരണം ഓഗസ്റ്റ് 17ന് തൊടു പുഴയില്‍ ആരംഭിക്കും.കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ പുതിയ ചിത്രങ്ങളുടെ ഷൂട്ടിങ് പാടില്ലെ ന്ന നിര്‍മ്മാതാക്കളുടെ നിലപാട് തള്ളി മോഹന്‍ലാല്‍ സിനിമയും ചിത്രീകരണത്തിലേക്ക് കട...തുട൪ന്ന് വായിക്കുക


ചക്ര യുടെ ട്രെയിലർ പുറത്തു വിട്ടു

ചെന്നൈ: വിശാൽ നായകനാകുന്ന ചക്ര യുടെ ട്രെയിലർ പുറത്തു വിട്ടു. സാഹസികത നിറഞ്ഞ ഒരു ആക്ഷൻ ത്രില്ലറും എന്റർടൈനറും ആയിരിക്കും ചിത്രമെന്ന് ദൃശ്യങ്ങൾ വ്യക്തമാക്കുന്നു. ചെന്നൈ, കോയമ്പത്തൂർ എന്നിവിടങ്ങളിലായിട്ടാണ് ഭൂരിഭാഗംചിത്രീകരിച്ചിട്ടുള്ളത്.വിശാൽഫിലിം ഫ...തുട൪ന്ന് വായിക്കുക


നവാഗതനായ രമേശ് എസ് മകയിരം രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രം- ലോല

നവാഗതനായ രമേശ് എസ് മകയിരം രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രം- ലോല- അണിയറയിൽ ഒരുങ്ങുന്നു. മാധ്യമപ്രവര്‍ത്തകനും കവിയും എഴുത്തുകാരനുമാണ് ചിത്രത്തിന്റെ സംവിധായകന്‍ രമേശ്. ഒരു നര്‍ത്തകിയുടെ ജീവിതത്തില്‍ ലോക്​ഡൗണ്‍ കാലത്തു നടക്കുന്ന ചില സംഭവങ്ങളുടെ...തുട൪ന്ന് വായിക്കുക


ഹാഗർ ചിത്രീകരണം ജൂലൈ അഞ്ചിന്‌ തുടങ്ങും

കൊച്ചി : കോവിഡിന്‌ ശേഷം ഒപിഎം സിനമാസിന്റെ ആദ്യ സിനിമ ചിത്രീകരണം ആരംഭിക്കു കയാണെന്ന്‌ ആഷിഖ്‌ അബു ഫെയ്‌സ്‌ബുക്കിലൂടെ അറിയിച്ചു. മമ്മൂട്ടി നായകനായ ഉണ്ട യുടെ തിരക്കഥാകൃത്ത്‌ ഹർഷദ്‌ സംവിധാനം ചെയ്യുന്ന ഹാഗർ ജൂലൈ അഞ്ചിന്‌ ചിത്രീകരണം തുടങ്ങും. റിമാ കല്ലിങ്കൽ...തുട൪ന്ന് വായിക്കുക


ലാൽ & ജൂനിയർ സംവിധാനം നിർവഹിക്കുന്ന സുനാമി

കൊറോണ ഭീതിയിൽ മലയാള സിനിമ ലോകവും ലോക്ക്ഡൗണിലേക്ക് നീങ്ങിയപ്പോൾ ആദ്യംചിത്രീ കരണം നിർത്തിവെച്ച മലയാള സിനിമയാണ് സുനാമി. മാർച്ച് 10നാണ് ചിത്രത്തിന്റെ ഷൂട്ട് നിർത്തി വെച്ചത്. സർക്കാർ നിർദ്ദേശിച്ച എല്ലാ മാനദണ്ഡങ്ങളോടും കൂടി ചിത്രീകരണം ആരംഭിക്കുന്നആദ്യ മലയാ...തുട൪ന്ന് വായിക്കുക


ധ്യാൻ ശ്രീനിവാസൻ നായകൻ

കൊച്ചി : രാജശ്രീ ഫിലിംസിന്റെ ബാനറിൽ ബിപിൻ ചന്ദ്രൻ തിരക്കഥയും സംഭാഷണവും എഴുതി നവാഗതനായ ജിത്തു വയലിൽ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ധ്യാൻ ശ്രീനിവാസൻ നായകനാ കുന്നു. ബിപിൻ ചന്ദ്രൻ രചന നിർവ്വഹിക്കുന്ന ഡിറ്റക്ടീവ് ഹ്യൂമര്‍ ത്രില്ലര്‍ ചിത്രമാണിത്. ഈ ചിത്...തുട൪ന്ന് വായിക്കുക


ബാഹുബലിയെ കൈവിടാതെ സിനിമാപ്രേമികള്‍; പ്രഭാസിന് രാജ്യത്തിനകത്തും പുറത്തും ആരാധകര്‍

ബാഹുബലിയിലൂടെ ജനപ്രിയതാരമായ തെന്നിന്ത്യന്‍ താരം പ്രഭാസിന് ആരാധകരേറുന്നു.ഇന്ത്യയ്ക്ക കത്തും പുറത്തും സെലിബ്രിറ്റികള്‍ ഉള്‍പ്പെടെ നിരവധിപ്പേരാണ് ഇപ്പോഴും താരത്തിന്റെ ആരാധക രായിട്ടുള്ളത്. ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം ഡേവിഡ് വാര്‍ണര്‍ ടിക് ടോകില്‍ ബാഹ...തുട൪ന്ന് വായിക്കുക


ദ കാര്‍ഗില്‍ ഗേള്‍ നെറ്റ്ഫ്‌ളി ക്‌സില്‍ റിലീസ് ചെയ്യും

മുംബൈ : 1999ലെ കാര്‍ഗില്‍ യുദ്ധത്തില്‍ നിര്‍ണായക പങ്കുവഹിച്ച മുന്‍ ഇന്ത്യന്‍ വ്യോമസേന പൈലറ്റ് ഗുഞ്ചന്‍ സക്സേനയുടെ ജീവിതത്തെ ആസ്‌പദമാക്കി നടനും സംവിധായകനും നിര്‍മാതാവു മായ കരണ്‍ജോഹര്‍ നിര്‍മിച്ച ബോളിവുഡ് ചിത്രം ഗുഞ്ചന്‍ സക്സേന: ദ കാര്‍ഗില്‍ ഗേള്‍ നെറ...തുട൪ന്ന് വായിക്കുക


കാ പെ രാണസിങ്കവും ഒടിടി റിലീസിനെന്ന് സൂചന

ലോക്ക്ഡൗണിനെ തുടര്‍ന്ന് തിയ്യറ്ററുകള്‍ അടച്ചിട്ടിരിക്കുന്ന സാഹചര്യത്തില്‍ പല നിര്‍മാതാക്കളും സിനിമ റിലീസിന് ഒടിടി പ്ലാറ്റ്‌ഫോമുകളെ ആശ്രയിക്കുകയാണ്. വിജയ് സേതുപതി നായകനായ കാ പെ രാണസിങ്കo അവസാനമായി ഈ പട്ടികയില്‍ ഇടം പിടിക്കാനൊരുങ്ങുന്നു.പി വീരുമാണ്ടി സ...തുട൪ന്ന് വായിക്കുക


ഫ്രണ്ട്ഷിപ്പ് എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്ററിന് വൻ വരവേൽപ്പ്

ചെന്നൈ: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഹർഭജൻ സിംഗ് ആദ്യമായി നായകനായി അഭിനയിക്കുന്ന ഫ്രണ്ട്ഷിപ്പ് എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്ററിന് വൻ വരവേൽപ്പ്. സിയാന്റോ സ്റ്റുഡിയോയുടെ ബാനറിൽ ജെ പീ ആർ, സ്റ്റാലിൻ എന്നിവർ നിർമ്മിക്കുന്ന ചിത്രം സംവിധാന...തുട൪ന്ന് വായിക്കുക


ചക്ര യുടെ ടീസർ ഉടൻ പുറത്തിറക്കും

വിശാൽ നായകനായി അഭനയിച്ചു കൊണ്ടിരിക്കുന്ന - ചക്ര- യുടെ പുതിയ സ്റ്റില്ലുകൾ അണിയറ ക്കാർ പുറത്തു വിട്ടു. ടീസർ അണിയറയിൽ തയ്യാറായി വരുന്നു. ചെന്നൈ,കോയമ്പത്തൂർ എന്നി വിടങ്ങളിലായി, ഭൂരിഭാഗം ചിത്രീകരണവും കഴിഞ്ഞ് അവസാനഘട്ട ചിത്രീകരണം നടക്കവേയാണ് - കൊറോണ - കാല ...തുട൪ന്ന് വായിക്കുക









Copyright 2018 Pothujanam Publications. All rights reserved.