Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
സുഭിക്ഷ കേരളം പദ്ധതി: ഹാന്റക്‌സില്‍ കൃഷിക്ക് തുടക്കമായി തിരു.ജില്ലയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല, വേണ്ടത് ജാഗ്രത; മന്ത്രി കടകംപള്ളിസുരേന്ദ്രന്‍ ഡ്രൈവിംഗ് ലേണേഴ്സ് ടെസ്റ്റ് വീട്ടിലിരുന്ന് എഴുതാം എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് സേവനം ഓൺലൈനാക്കി കടലാക്രമണം ചെറുക്കാൻ ചാവക്കാട് കടൽ തീരത്ത് ആൻഡമാൻ ബുള്ളറ്റ് വുഡ് മരത്തൈകൾ

കായികം

കൂടുതല്‍ 

ബാസ്‌ക്കറ്റ് ബോളില്‍ മികച്ച പരിശീലനം: ഹൂപ്സിന് തുടക്കമായി

21/1/2020

തിരു: ചെറുപ്രായത്തില്‍ തന്നെ പ്രതിഭാശാലികളെ കണ്ടെത്തി ബാസ്‌ക്കറ്റ്‌ബോളില്‍ മികച്ച താരങ്ങളായി വളര്‍ത്തിയെടുക്കാന്‍ ലക്ഷ്യമിട്ടുള്ള കായികവകുപ്പിന്റെ പരിശീലന പദ്ധതിയായ ഹൂപ്‌സിന് തുടക്കം. തിരുവനന്തപുരം ജില്ലയിലെ തൈക്കാട് ഗവണ്‍മെന്റ് മോഡല്‍ ഹയര്‍ സെക്ക ന്ററി സ്‌കൂളില്‍ കായികമന്ത്രി ഇ പി ജയരാജന്‍പദ്ധതിയുടെസംസ്ഥാനതലഉദ്ഘാടനംനിര്‍വഹിച്ചു.

ആദ്യഘട്ടം 5 ജില്ലകളിലെ 10 കേന്ദ്രങ്ങളിലാണ് പദ്ധതി നടപ്പാക്കുന്നത്. ബാസ്‌ക്കറ്റ് ബോളിന് നല്ല സാധ്യതയുള്ള കേരളത്തില്‍നിന്ന് ലോകനിലവാരമുള്ള താരങ്ങളെ സൃഷ്ടിക്കുകയാണ് പദ്ധതിയി ലൂടെ ലക്ഷ്യമിടുന്നത്. രണ്ടാം പദ്ധതി മറ്റു ജില്ലകളിലേക്ക് കൂടി വ്യാപിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു.

കായിക മേഖലക്ക് സംസ്ഥാന സര്‍ക്കാര്‍ വലിയ പിന്തുണയാണ് നല്‍കുന്നത്. അഭിരുചിയുള്ള മേഖലകളില്‍ കുട്ടികളെ കണ്ടെത്തി മികച്ച പരിശീലനം നല്‍കുന്നതിന് സ്‌കൂളുകളില്‍ വിവിധ പദ്ധതികളാണ് ആവിഷ്‌കരിച്ച് നടപ്പാക്കുന്നത്. ഫുട്ബോളിനായി കിക്കോഫ്, നീന്തലിനായി സ്പ്ലാഷ് എന്നീ പദ്ധതികള്‍ നടപ്പാക്കി. നിലവില്‍ 19 കേന്ദ്രങ്ങളില്‍ നടപ്പാക്കിയ ഫുട്ബോള്‍ പരിശീലന പദ്ധതി കിക്കോഫ് 15 കേന്ദ്രങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു. അത്ലറ്റിക്സ് പരിശീലനത്തിനുള്ള സ്പ്രിന്റ് പദ്ധതി ഉടന്‍ ആരംഭിക്കും.

പുതിയ തലമുറയ്ക്ക് ബാസ്‌ക്കറ്റ്‌ബോളില്‍ വളര്‍ന്നു വരാന്‍ വലിയ അവസരമാണ് സര്‍ക്കാര്‍ ഒരു ക്കിയിരിക്കുന്നത്. തന്റെ കാലത്ത് ഇത്തരം പ്രോത്സാഹനം ഉണ്ടായിരുന്നില്ലെന്നും സ്‌കൂളുകളില്‍ ഇത്തരമൊരു പദ്ധതി നടപ്പാക്കിയ സര്‍ക്കാരിന് ബിഗ് സല്യൂട്ട് നല്‍കുന്നതായും ചടങ്ങില്‍ മുഖ്യാ ഥിതിയായ ദേശീയ ബാസ്‌ക്കറ്റ്ബോള്‍ താരവും അര്‍ജുന അവാര്‍ഡ് ജേതാവുമായ ഗീതു അന്ന ജോസ് പറഞ്ഞു.

തിരുവനന്തപുരം ജില്ലയില്‍ ഗവണ്‍മെന്റ് മോഡല്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍, നെല്ലിമൂട് സെന്റ് ക്രിസോസ്റ്റം ഗേള്‍സ് സ്‌കൂള്‍, കൊല്ലം ജില്ലയില്‍ ഗവണ്‍മെന്റ് മോഡല്‍ വിഎച്ച്എസ്എസ്, ഗവണ്‍ മെന്റ് എച്ച്എസ്എസ് അഞ്ചല്‍ വെസ്റ്റ്, തൃശൂര്‍ ജില്ലയില്‍ ലിറ്റില്‍ ഫ്ളവര്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍ കൊരട്ടി, മാതാ ഹൈസ്‌കൂള്‍ മണ്ണംപേട്ട, കോഴിക്കോട് ജില്ലയില്‍ സേക്രഡ് ഹാര്‍ട്ട് എച്ച്എസ്എ സ് തിരുവമ്പാടി, ജിഎച്ച്എസ്എസ് കാരപ്പറമ്പ്, കണ്ണൂര്‍ ജില്ലയില്‍ ഐഎംഎന്‍എസ് ജിഎച്ച്എ സ്എ സ് മയ്യില്‍, കരിവള്ളൂര്‍ എവി സ്മാരക ഗവണ്‍മെന്റ് എച്ച്എസ്എസ് എന്നീ 10 കേന്ദ്രങ്ങളി ലാണ് പദ്ധതി തുടങ്ങുന്നത്. ഓരോ കേന്ദ്രത്തിലും 120 കുട്ടികളെ വീതം തെരഞ്ഞെടുക്കും. വിദഗ്ധരുടെ കീഴില്‍ ലോകനിലവാരമുള്ള പരിശീലനം നല്‍കും. ആവശ്യമായ ഉപകരണങ്ങളും ലഭ്യമാക്കും.

കായികയുവജനകാര്യവകുപ്പ് പ്രിന്‍സിപ്പല്‍സെക്രട്ടറി ഡോ.എ ജയതിലക് ഐഎഎസ് സ്വാഗ തം പറഞ്ഞ ചടങ്ങില്‍ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് മേഴ്സി കുട്ടന്‍ അദ്ധ്യക്ഷത വഹിച്ചു. സ്പോര്‍ ട്സ് കൗണ്‍സില്‍ സെക്രട്ടറി സഞ്ജയന്‍കുമാര്‍ ഐഎഫ്എസ്, സ്പോര്‍ട്സ് കൗണ്‍സില്‍ തിരുവനന്ത പുരം ജില്ലാ സെക്രട്ടറി സൂധീര്‍ എസ്എസ്. വാഡ് കൗണ്‍സിലര്‍ വിദ്യാമോഹന്‍, മോഡല്‍സ്‌കൂള്‍ പ്രിന്‍സിപ്പള്‍ ഷാജി എം പി, ഹെഡ്മാസ്റ്റല്‍ സുരേഷ് കുമാര്‍ ആര്‍എസ്, പിടിഎ പ്രസിഡന്റ് ഗോപി കോട്ടമുറിക്കല്‍, അധ്യാപകര്‍, പിടിഎ അംഗങ്ങള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



അഛ്‌റഫ്‌ ഹക്കീമി ഇന്റർ മിലാനിലേക്ക്‌

മിലാൻ : റയൽ മാഡ്രിഡ്‌ പ്രതിരോധക്കാരൻ അഛ്‌റഫ്‌ ഹക്കീമി ഇന്റർ മിലാനിലേക്ക്‌. കരാർ സംബന്ധിച്ച്‌ ഇരുടീമുകളും ധാരണയിലായി. കഴിഞ്ഞ രണ്ട്‌ സീസണുകളിലും വായ്‌പ അടിസ്ഥാന ത്തിൽ ഹക്കീമിയെ ബൊറൂസിയ ഡോർട്ട്‌മുണ്ടിന്‌ നൽകിയിരുന്നു റയൽ. ഡോർട്ട്‌മുണ്ടിനായുള്ള മികച്ച പ്...തുട൪ന്ന് വായിക്കുക


രാജ്യാന്തര ക്രിക്കറ്റ്‌ കൗൺസിലിന്റെ എലൈറ്റ്‌ പാനലിൽ ഇടംനേടി ഇന്ത്യൻ അമ്പയർ നിതിൻ മേനോൻ

ന്യൂഡൽഹി : രാജ്യാന്തര ക്രിക്കറ്റ്‌ കൗൺസിലിന്റെ എലൈറ്റ്‌ പാനലിൽ ഇടംനേടി ഇന്ത്യൻ അമ്പയർ നിതിൻ മേനോൻ. പാനലിൽ ഉൾപ്പെടുന്ന ഏറ്റവും പ്രായംകുറഞ്ഞ അമ്പയറാണ്‌ ഈ മുപ്പത്താറുകാ രൻ. മൂന്നാമത്തെ ഇന്ത്യക്കാരനും. നിലവിൽ എലൈറ്റ്‌ പാനലിലുള്ള ഏക ഇന്ത്യക്കാരനുമാണ്‌ നിത...തുട൪ന്ന് വായിക്കുക


ലിവർപൂൾ ഇംഗ്ലീഷ്‌ പ്രീമിയർ ലീഗ്‌ കിരീടമണിഞ്ഞു

ലണ്ടൻ : ലിവർപൂൾ ഇംഗ്ലീഷ്‌ പ്രീമിയർ ലീഗ്‌ കിരീടമണിഞ്ഞു. ഇംഗ്ലണ്ടിലെ 19–-ാം ദേശീയ കിരീടം. ഏഴു മത്സരങ്ങൾ ബാക്കിനിൽക്കെയാണ്‌ യുർഗൻ ക്ലോപും കൂട്ടരും ഇംഗ്ലണ്ട്‌ വാണത്‌. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെയും മാഞ്ചസ്റ്റർ സിറ്റിയുടെയും (5 കളികൾ) റെക്കോഡ്‌ പഴങ്കഥയായി....തുട൪ന്ന് വായിക്കുക


അന്താരാഷ്ട്ര ഒളിമ്പിക് ദിനാചരണം നടത്തി

തൊടുപുഴ : അന്താരാഷ്ട്ര ഒളിമ്പിക് ദിനാചരണം തൊടുപുഴയില്‍ ഡീന്‍ കുര്യാക്കോസ് എം.പി. ഉത്ഘാടനം ചെയ്തു. രാജ്യത്തിന്റെയശ്ശസും അഭിവൃദ്ധിയും വര്‍ദ്ധിപ്പിക്കുവാന്‍ മുഴുവന്‍ ജനങ്ങളും കൈ മെയ് മറന്ന് തുറന്ന മനസ്സോടെ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്ന് ഒളിമ്പിക് ...തുട൪ന്ന് വായിക്കുക


പന്തുകളിയിലൂടെ സമാഹരിച്ച തുകയിൽ സ്‌നേഹവീട്‌ സമ്മാനം

മലപ്പുറം : പന്തുകളിയിലൂടെ സമാഹരിച്ച തുകയിൽ സ്‌നേഹവീട്‌ സമ്മാനം. ഗോകുലം കേരള എഫ്‌‌സിയുടെ മുൻകൈയിലാണ്‌ മലപ്പുറം ജില്ലയിലെ നിലമ്പൂർ സ്വദേശികളായ മൂന്ന്‌ ഫുട്‌ബോൾ കളിക്കാരായ സഹോദരaങ്ങൾക്ക്‌ വീടൊരുങ്ങിയത്‌. ഗോകുലവും എ ബി ബിസ്മി സാറ്റ് തിരൂരും തമ്മിലുള്ള സ...തുട൪ന്ന് വായിക്കുക


വിവോയെ ഒഴിവാക്കില്ലെന്ന്‌ ഇന്ത്യൻ ക്രിക്കറ്റ്‌ കൺട്രോൾ ബോർഡ്‌

ന്യൂഡൽഹി: ഐപിഎൽ ക്രിക്കറ്റിന്റെ മുഖ്യ സ്‌പോൺസർ സ്ഥാനത്തുനിന്ന്‌ ചൈനീസ്‌ മൊബൈൽ കമ്പനിയായ വിവോയെ ഒഴിവാക്കില്ലെന്ന്‌ ഇന്ത്യൻ ക്രിക്കറ്റ്‌ കൺട്രോൾ ബോർഡ്‌ (ബിസിസിഐ). പ്രതിവർഷം 440 കോടി രൂപയ്‌ക്കാണ്‌ കരാർ. അഞ്ചുവർഷത്തെ കരാർ 2022 വരെയുണ്ട്‌. ചൈനീസ്‌ കമ്...തുട൪ന്ന് വായിക്കുക


ഐ എം വിജയന്‌ പത്മശ്രീ പുരസ്‌കാരത്തിന്‌ ശുപാർശ ചെയ്‌തു

ന്യൂഡൽഹി: കേരളത്തിന്റെ പ്രിയ ഫുട്‌ബോൾതാരം ഐ എം വിജയനെ പത്മശ്രീ പുരസ്‌കാരത്തിന്‌ അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷൻ ശുപാർശ ചെയ്‌തു. ഇന്ത്യൻ ക്യാപ്‌റ്റനായിരുന്ന വിജയൻ ഫുട്‌ബോളിനായി സമർപ്പിച്ച ജീവിതം വിലയിരുത്തിയാണ്‌ ശുപാർശ. 2003ൽ അർജുന അവാർഡ്‌ ലഭിച്ചിട്ടുണ്ട...തുട൪ന്ന് വായിക്കുക


ഖേലോ ഇന്ത്യ സ്റ്റേറ്റ് സെന്റേഴ്‌സ് ഓഫ് എക്‌സലന്‍സായി ജി.വി രാജ സ്പോട്സ് സ്‌കൂളിനെ തെരെഞ്ഞെടുത്തു

തിരു: ഒളിമ്പിക് പ്രകടനം മെച്ചപ്പെടുത്താന്‍ കായിക മന്ത്രാലയം ആരംഭിക്കുന്ന ഖേലോ ഇന്ത്യാ സ്റ്റേറ്റ് സെന്റേഴ്‌സ് ഓഫ് എക്‌സലന്‍സായി ജി.വി രാജ സീനിയര്‍ സെക്കന്‍ഡറി സ്‌പോട്‌സ് സ്‌കൂളി നെ തെരെഞ്ഞെടുത്തു. തിരുവനന്തപുരം ജില്ലയിലെ മൈലത്താണ് സ്‌കൂള്‍ പ്രവര്‍ത്തി...തുട൪ന്ന് വായിക്കുക


ജർമൻ കപ്പ്‌ ഫുട്‌ബോളിൽ ബയേൺ മ്യൂണിക്‌ ഫൈനലിൽ

അലിയാൻസ്‌ അരീന: ജർമൻ കപ്പ്‌ ഫുട്‌ബോളിൽ ബയേൺ മ്യൂണിക്‌ ഫൈനലിൽ. സെമിയിൽ ഐൻട്രാക്‌ട്‌ ഫ്രാങ്ക്‌ഫുർട്ടിനെ വീഴ്‌ത്തി (2–-1). ഇവാൻ പെരിസിച്ചും റോബർട്ട്‌ ലെവൻഡോവ്‌സ്‌കി യുമാണ്‌ ബയേണിന്റെ ഗോളുകൾ നേടിയത്‌. ജൂലൈ നാലിന്‌ നടക്കുന്ന ഫൈനലിൽ ബയേർ ലെവർകൂസനാണ്‌ ബയ...തുട൪ന്ന് വായിക്കുക


ഗോമതി മാരിമുത്തുവിന്‌ നാല്‌ വർഷo വിലക്ക്

ന്യൂഡൽഹി: ഇന്ത്യൻ അത്‌ലിറ്റ്‌ ഗോമതി മാരിമുത്തുവിന്‌ നാല്‌ വർഷo വിലക്ക്‌. നിരോധിത മരുന്നു കൾ ഉപയോഗിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ്‌ 800 മീറ്റർ ഏഷ്യൻ ചാമ്പ്യന്‌ വിലക്കേർപ്പെ ടുത്തിയത്‌. ലോക അത്‌ലറ്റിക്‌ അച്ചടക്ക സമിതിയുടേതാണ്‌ നടപടി.2023 മെയ്‌വരെ ഗോമ...തുട൪ന്ന് വായിക്കുക


കലൂര്‍ സ്‌റ്റേഡിയം അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങള്‍ക്ക് കൂടി അനുവദിക്കണം:കേരള ക്രിക്കറ്റ് അസോസിയേഷന്‍.

കൊച്ചി: കേരള ബ്ലാസ്‌റ്റേര്‍സ് ഫുട്‌ബോള്‍ ടീം കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയം കൂടിഹോം ഗ്രൗണ്ട് ആക്കാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ കലൂര്‍ സ്റ്റേഡിയം അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങള്‍ നടത്താന്‍ അനുവദിക്കണമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന്‍ ആവശ...തുട൪ന്ന് വായിക്കുക


പ്രീമിയർ ലീഗ്‌ പുനരാരംഭിക്കാനിരിക്കെ കോവിഡ്‌ പരിശോധനാ ഫലം നെഗറ്റീവായതിൽ ആശ്വാസം

ലണ്ടൻ : പ്രീമിയർ ലീഗ്‌ പുനരാരംഭിക്കാനിരിക്കെ കോവിഡ്‌ പരിശോധനാ ഫലം നെഗറ്റീവായതിൽ ആശ്വാസം. ആറാം റൗണ്ട്‌ പരിശോധനയിൽ ആരും പോസിറ്റീവല്ല. 1195 കളിക്കാരെയും ഒഫീഷ്യ ലു കളെയുമാണ്‌ പരിശോധിച്ചത്‌.മൊത്തം 6274 പരിശോധനകളിൽ 13 പേർ മാത്രമാണ്‌ പോസിറ്റീ വായത്‌. അവരെല്...തുട൪ന്ന് വായിക്കുക


ക്രിക്കറ്റിൽ കോവിഡ്‌ സബ്‌സ്‌റ്റിറ്റ്യൂട്ടുകളെ ഇറക്കുo

ലണ്ടൻ : ക്രിക്കറ്റിൽ കോവിഡ്‌ സബ്‌സ്‌റ്റിറ്റ്യൂട്ടുകളെ ഇറക്കുന്നത്‌ രാജ്യാന്തര ക്രിക്കറ്റ്‌ കൗൺസിൽ ആലോചിക്കുന്നു.ടെസ്‌റ്റ്‌ മത്സരങ്ങളിലാണ്‌ ഈപരിഗണന. അഞ്ചുദിവസത്തെ മത്സരങ്ങൾക്കിടെ കളിക്കാർക്ക്‌ കോവിഡ്‌ ബാധിച്ചാൽ പക രക്കാരെ ഇറക്കാനാകും. പന്തേറിൽ പര...തുട൪ന്ന് വായിക്കുക


പണം സമ്പാദിക്കുന്ന കായികതാരങ്ങളിൽ വിരാട്‌ കോഹ്‌ലിയും

മുംബൈ: ഇൻസ്റ്റഗ്രാമിൽ ഏറ്റവും കൂടുതൽ പണം സമ്പാദിക്കുന്ന കായികതാരങ്ങളിൽ വിരാട്‌ കോഹ്‌ലിയും. കോവിഡ്‌ കാലത്ത്‌ ഇൻസ്റ്റഗ്രാമിൽനിന്ന്‌ മൂന്നരക്കോടിയോളം രൂപയാണ്‌ ഇന്ത്യൻ ക്യാപ്‌റ്റൻ നേടിയത്‌. ‌ആറാംസ്ഥാനത്താണ്‌. ആദ്യ പത്തിലുള്ള ഏക ക്രിക്കറ്ററും കോഹ്‌ലിയാണ്‌...തുട൪ന്ന് വായിക്കുക


കേരള ക്രിക്കറ്റ്‌ ടീം കോച്ചായി ടിനു യോഹന്നാ നെ തെരഞ്ഞെടുത്തു

കൊച്ചി: കേരള ക്രിക്കറ്റ്‌ ടീം കോച്ചായി ഇന്ത്യൻ പേസ്‌ ബൗളറും മലയാളിയുമായ ടിനു യോഹന്നാ നെ തെരഞ്ഞെടുത്തു. മൂന്ന്‌ വർഷം പരിശീലകനായിരുന്ന ഡേവ്‌ വാട്ട്‌മോറിന്‌ പകരമാണ്‌ നിയ മനം. ദേശീയ ക്രിക്കറ്റ്‌ അക്കാദമി മാതൃകയിൽ കേരള ക്രിക്കറ്റ്‌ അസോസിയേഷൻ ആലപ്പുഴയിൽ ആര...തുട൪ന്ന് വായിക്കുക









Copyright 2018 Pothujanam Publications. All rights reserved.