Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ഒരു കുപ്പി വെള്ളം കരുതാം ക്ഷീണമകറ്റാം നന്നായി വെള്ളം കുടിക്കൂ ചൂടില്‍ നിന്നും രക്ഷനേടൂ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളുടെ വേനല്‍ അവധിക്കാല ക്യാമ്പ് ഏപ്രില്‍ 16ന് ആരംഭിക്കും കൊല്ലം ശ്രീനാരായണ കോളേജില്‍ ആന്റി ഹ്യൂമണ്‍ ട്രാഫിക്കിങ് യൂണിറ്റ് ആരംഭിച്ചു ജലനിധി പദ്ധതി : പ്രശ്ന പരിഹാരത്തിനായി 27ന് ഉന്നതതല യോഗം മലപ്പുറത്തു

തലസ്ഥാന വാ൪ത്തകള്‍

കൂടുതല്‍ 

കേരള ബാങ്ക് ലോഗോ പ്രകാശനം ചെയ്തു:ലാഭക്കൊതിയുള്ള ബാങ്കുകൾക്കെതിരായ സഹകരണ ബദലാണ് കേരള ബാങ്കെന്ന് മുഖ്യമന്ത്രി

20/1/2020

തിരു: ലാഭക്കൊതിയുള്ള ബാങ്കുകൾക്കെതിരായ സഹകരണ ബദലാണ് കേരള ബാങ്കെന്ന് മുഖ്യ മന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരളത്തിന്റെയാകെ ബാങ്കിംഗ് ആവശ്യങ്ങൾ നിറവേറ്റാൻ പര്യാപ്തമാണ് കേരളബാങ്ക് ശൃംഖലയെന്നും അദ്ദേഹം പറഞ്ഞു. കേരള ബാങ്കിന്റെ ലോഗോ പ്രകാ ശനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ ഒന്നാമത്തെ ബാങ്കാകാൻ കേരളബാങ്കിന് അധികകാലം വേണ്ടിവരില്ല. നിലവിൽ രണ്ടാമത്തെ വലിയ ബാങ്കാണിത്. 1216 ശാഖകളും 1,53,000 കോടി നിക്ഷേപവുമുള്ള എസ്.ബി. ഐയാണ് ഒന്നാമത്. കേരളബാങ്കിന് ആദ്യഘട്ടം 825 ശാഖകളും 65,000 കോടിയുടെ നിക്ഷേപവു മുണ്ട്. ഇതിനുപുറമേ പ്രാഥമിക കാർഷിക സഹകരണ സംഘങ്ങൾക്ക് 1625 ഉം ലൈസൻസ്ഡ് അർ ബൻ ബാങ്കുകൾക്ക് 60 ഉം ശാഖകളുണ്ട്. ഇവയെല്ലാം കൂടിയുള്ളതാണ് കേരളബാങ്കിന്റെഅംഗത്വം. ഈ ശൃംഖലയ്ക്ക് സംസ്ഥാനതാത്പര്യങ്ങൾ സംരക്ഷിക്കാനും ഉയർത്തിപ്പിടിക്കാനുമാകും. അതു കൊണ്ടുതന്നെ, അടുത്ത മൂന്നുവർഷം കൊണ്ട് മൂന്നു ലക്ഷം കോടി രൂപയുടെ നിക്ഷേപംയാഥാർ ഥ്യമാക്കുക എന്നത് അതിരുകവിഞ്ഞ സ്വപ്നമല്ല. കാർഷികവായ്പ പടിപിടിയായി ഉയർത്തുകയും കേരള ബാങ്കിന്റെ ലക്ഷ്യമാണ്. നാടിന്റെ സമ്പത്ത് നാട്ടിൽത്തന്നെ വിനിയോഗിക്കുന്നു എന്നത് സഹകരണ ബാങ്കിംഗ് മേഖലയുടെ പ്രത്യേകതയാണ്. സഹകരണപ്രസ്ഥാനം പ്രാദേശിക വികസ നത്തിന് സഹായകരവും കർഷകർക്കും സാധാരണക്കാർക്കും ജനങ്ങളുടെ ആശ്രയവുമായിരുന്നു. വിവിധ പ്രതിസന്ധികളിൽ സഹകരണമേഖല നടത്തിയ ഉദാത്ത ഇടപെടലുകൾ നാടാകെ അംഗീ കരിച്ചതാണ്. അതുകൊണ്ടാണ് ജനങ്ങൾ ഈ മേഖലയിൽ കൂടുതൽ വിശ്വാസമർപ്പിക്കുന്നത്.ദൗർ ബല്യങ്ങൾ ഉണ്ടായാൽ അത് കണ്ടെത്തി പരിഹരിച്ച് കൂടുതൽ മുന്നോട്ടുപോയതാണ് ചരിത്രം. കൂടുതൽ മെച്ചപ്പെട്ട ബാങ്കിംഗ് സൗകര്യമൊരുക്കുകയാണ് കേരള ബാങ്കിന്റെ ലക്ഷ്യം. നാടിന്റെ നൻമയ്ക്കുതകുന്ന ഏതുതരം സമീപനവും സ്വീകരിക്കാനാകണം. കേരള ബാങ്ക് രൂപീകരിക്കു മ്പോൾ ക്രെഡിറ്റ് മേഖലയുടെ സഹകരണസ്വഭാവം നഷ്ടപ്പെടുമെന്ന വാദം ശരിയല്ലെന്നും മുഖ്യ മന്ത്രി പറഞ്ഞു.

സഹകരണചട്ടങ്ങളും നിയമങ്ങളും പൂർണമായി പാലിച്ച് ബാങ്ക് മുന്നോട്ടുപോകുന്നതിനാൽ സഹകണസ്വഭാവം കൂടുതൽ ശക്തമാകും. സംസ്ഥാന സഹകരണ ബാങ്കിനുൾപ്പെടെ നിലവിൽ ആർ.ബി.ഐ നിയന്ത്രണം ഉള്ളതിനാൽ കേരളബാങ്കിനുള്ള ആർ.ബി.ഐ നിയന്ത്രണത്തെ പ്രശ്ന മായി കാണേണ്ടതില്ല. ഒരു വഴിവിട്ട നീക്കത്തിനും ഇടവരില്ല എന്നതിനാൽ സാമ്പത്തിക അച്ചട ക്കമുണ്ടാകുന്നത് ബാങ്കിന്റെ വളർച്ചക്ക് സഹായമാകുമെന്നും അദ്ദേഹം പറഞ്ഞു. കേരളബാങ്കെന്ന ആശയം പുതുതായി തോന്നിയ ഒന്നല്ല. ദീർഘകാലമായി പല സഹകാരികളിലും ത്രിതല സംവി ധാനം ദ്വിതലമായി മാറുന്നത് കൂടുതൽ കരുത്തുപകരുമെന്ന ആശയം ചർച്ചയായിരുന്നു. അതു ഗുണകരമാകുമെന്ന് മനസിലാക്കിയാണ് കേരള ബാങ്കിലേക്ക് എത്തിയത്. ഓരോ ഗ്രാമങ്ങളിലും വിപുലമായ തോതിൽ ജനങ്ങളെ ബാങ്കിംഗ് മേഖലയുമായി ബന്ധപ്പെടുത്തുന്നതിൽ സഹകരണ പ്രസ്ഥാനം വഹിച്ച പങ്ക് വലുതാണ്. ദേശീയപ്രസ്ഥാന കാലഘട്ടം മുതൽ സഹകരണമേഖല ശക്ത മായിരുന്നു. ജനസേവനത്തിന്റേതായ മാർഗം എന്ന നിലയിൽ സഹകരണമേഖല പ്രവർത്തിച്ചതാ ണ് ജനങ്ങളുമായി അഭേദ്യമായ ബന്ധമുണ്ടാക്കാൻ സഹായമായത്. സഹകരണമേഖലയെ തകർ ക്കാനുള്ള നീക്കങ്ങളുണ്ടായപ്പോൾ ഒത്തൊരുമയോടെ നേരിടാനായതാണ് അതിജീവനത്തിന് കാരണമെന്നും അദ്ദേഹം പറഞ്ഞു.

കേരള ബാങ്കിന്റെ ലോഗോ രൂപകൽപന ചെയ്ത സ്ഥാപനമായ ബി.ആർ ആൻറ് ഐ യ്ക്ക് വേണ്ടി ബെന്നിച്ചൻ മാനുവൽ മുഖ്യമന്ത്രിയിൽനിന്ന് മൊമന്റോ ഏറ്റുവാങ്ങി. കേരള ബാങ്കിന്റെ ബ്രാൻറ് മൂല്യം ഉയർത്താനും ജനങ്ങൾക്കത് അനുഭവവേദ്യമാകാനും എല്ലാ കാര്യങ്ങളിലും നാം ഒന്നാം സ്ഥാനത്തെത്തണമെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച സഹകരണ-ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. പെരുമാറ്റത്തിൽ, ആധുനിക സാങ്കേതിക മികവിൽ,സുതാര്യതയിൽ,കൃത്യ തയിൽ, വിശ്വാസ്യതയിൽ, മനുഷ്യവിഭവശേഷിയിൽ, വളർച്ചയിൽ എല്ലാം നാം ഒന്നാമതെത്ത ണം. ജില്ലാ ബാങ്കുകളിൽ നിന്ന് ലഭിച്ചിരുന്ന എല്ലാസേവനങ്ങളും കേരള ബാങ്കിലും ലഭിക്കും. പ്രവാസിനിക്ഷേപവും കൂടുതൽ ആകർഷിക്കാനാകണം. വായ്പ കൊടുക്കുമ്പോൾ പലിശ കുറച്ചു കൊടുക്കാനാകുമെന്നത് കർഷകർക്ക് വലിയ ആശ്വാസമാകുമെന്നും അദ്ദേഹം പറഞ്ഞു.

തുറമുഖ, പുരാരേഖ-പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, വി.ജോയ് എം.എൽ.എ, ധനകാര്യ എക്സ്പെൻഡിച്ചർ സെക്രട്ടറി സഞ്ജയ് കൗൾ, സഹകരണ സംഘം രജിസ്ട്രാർ ഡോ: പി. കെ. ജയശ്രീ എന്നിവർ സംബന്ധിച്ചു. സഹകരണ വകുപ്പ് സെക്രട്ടറി മിനി ആൻറണി സ്വാഗത വും സംസ്ഥാന സഹകരണ ബാങ്ക് എം.ഡി റാണി ജോർജ് നന്ദിയും പറഞ്ഞു.തുടർന്ന്,സംസ്ഥാന സഹകരണ ബാങ്ക് വിശേഷാൽ പൊതുയോഗവും നടന്നു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംഎസ്എടി ആശുപത്രിയിലെ ഡിജിറ്റല്‍ കേബിള്‍ ടെലിവിഷന്‍ ശൃംഖല പ്രക്ഷേപണസജ്ജം

തിരു: എസ് എ ടി ആശുപത്രിയിലെ ഡിജിറ്റല്‍ കേബിള്‍ ടെലിവിഷന്‍ ശൃംഖലയ്ക്ക് ഉദ്ഘാടനത്തി നു മുന്‍പേ വന്‍വരവേല്‍പ്പ്. ഔദ്യോഗികമായി ഉദ്ഘാടനം നിര്‍വഹിക്കപ്പെട്ടില്ലെങ്കിലും ഓരോ ദിവ സവും ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന രോഗികളും അവരുടെ കൂട്ടിരിപ്പുകാരും പൊതു...തുട൪ന്ന് വായിക്കുക


സഞ്ചരിക്കുന്ന റേഷന്‍കട ഉദ്ഘാടനം 27ന് രാവിലെ പത്തുമണിക്ക് കാട്ടാക്കട കോട്ടൂര്‍ മണ്ണാംകോണത്ത്

കാട്ടാക്കട : ദുര്‍ബല വിഭാഗങ്ങള്‍ക്കും ഒറ്റപ്പെട്ട് വനമേഖലകളില്‍ കഴിയുന്നവര്‍ക്കും റേഷന്‍ സാധ നങ്ങള്‍ നേരിട്ടെത്തിക്കുന്ന സഞ്ചരിക്കുന്ന റേഷന്‍കട പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ഫെബ്രു വരി 27 രാവിലെ പത്തുമണിക്ക് കാട്ടാക്കട കോട്ടൂര്‍ മണ്ണാംകോണത്ത് പൊതുവിതര...തുട൪ന്ന് വായിക്കുക


നെടുമങ്ങാട് ശ്രീ മേലാംകോട് ദേവീ ക്ഷേത്രത്തിലെ അമ്മന്‍കൊട മഹോത്സവo: മാര്‍ച്ച് 10ന് നെടുമങ്ങാട് നഗരസഭാ പ്രദേശത്ത് പ്രാദേശിക അവധി

നെടുമങ്ങാട് ശ്രീ മേലാംകോട് ദേവീ ക്ഷേത്രത്തിലെ അമ്മന്‍കൊട മഹോത്സവത്തോടനുബന്ധച്ച് മാര്‍ച്ച് 10ന് നെടുമങ്ങാട് നഗരസഭാ പ്രദേശത്ത് ജില്ലാ കളക്ടര്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചു.പ്രദേ ശത്തെ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമ...തുട൪ന്ന് വായിക്കുക


തിരു.ജില്ലാ ഗെയിംസ് ഫെസ്റ്റിവലിനായി ലോഗോ ക്ഷണിച്ചു:മികച്ച ലോഗോയ്ക്ക് സമ്മാനം

തിരു: മാര്‍ച്ച് 12 മുതല്‍ 15 വരെ പാറശ്ശാല ബ്ലോക്ക് പഞ്ചായത്തില്‍ നടക്കുന്ന ജില്ലാ ഗെയിംസ് ഫെസ്റ്റിവലിനായി ലോഗോ ക്ഷണിച്ചു. മികച്ച ലോഗോയ്ക്ക് സമ്മാനം ലഭിക്കുമെന്ന് അസിസ്റ്റന്റ് ഡെവലപ്പ്മെന്റ് കമ്മീഷണര്‍ അറിയിച്ചു. താത്പര്യമുള്ളവര്‍ ഫെബ്രുവരി 27ന് വൈകിട...തുട൪ന്ന് വായിക്കുക


വനിതാ ശിശുവികസന വകുപ്പിനു കീഴില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യു

തിരു: വനിതാ ശിശുവികസന വകുപ്പിനു കീഴില്‍ തമ്പാനൂര്‍ കെ.എസ്.ആര്‍.ടി.സി കോംപ്ലക്സില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഏകദിന വസതിയില്‍ വിവിധ ഒഴിവുകളിലേക്ക് കരാര്‍ അടിസ്ഥാ നത്തില്‍ നിയമിക്കുന്നതിന് വാക്ക് ഇന്‍ ഇന്റര്‍വ്യു നടത്തുന്നു. 18-നും 40-നും മദ്ധ്യ...തുട൪ന്ന് വായിക്കുക


ദേശീയ വിര വിമുക്ത ദിനാചരണം തിരു. ജില്ലതല ഉദ്ഘാടനം വട്ടിയൂര്‍ക്കാവ് ഗവണ്മെന്റ് എല്‍. പി. സ്‌കൂളില്‍

തിരു: ദേശീയ വിര വിമുക്ത ദിനാചരണത്തിന്റെ ജില്ലതല ഉദ്ഘാടനം വട്ടിയൂര്‍ക്കാവ് ഗവണ്മെന്റ് എല്‍. പി. സ്‌കൂളില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.ഷൈലജ ബീഗം നിര്‍വഹിച്ചു. ഒന്നുമുതല്‍ 19 വയസ്സ് വരെ പ്രായമുള്ള കുട്ടികള്‍ക്ക് വിരവിമുക്ത ഗുളികയായ ആല്‍ബെ...തുട൪ന്ന് വായിക്കുക


നെടുമങ്ങാട് ഗവ. പോളിടെക്നിക് കോളേജിന് പുതിയ മന്ദിരം

നെടുമങ്ങാട് ഗവ. പോളിടെക്നിക് കോളേജില്‍ 6.5 കോടി മുടക്കി നിര്‍മിക്കുന്ന മൂന്നാം നിലയുടെ നിര്‍മാണോദ്ഘാടനവും 62 ലക്ഷം രൂപയുടെ പുതിയ വര്‍ ക്ക്ഷോപ്പ് മന്ദിരത്തിന്റെ ശിലാസ്ഥാപനവും ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.റ്റി. ജലീല്‍ നിര്‍വഹിച്ചു. പൊതുവിദ്യാഭ്യ...തുട൪ന്ന് വായിക്കുക


വാമനപുരം ബ്ലോക്കിൽ കാർഷിക സേവന കേന്ദ്രം ഉദ്ഘടാനം കൃഷി മന്ത്രി വി.എസ്.സുനിൽ കുമാർ നിർവഹിച്ചു

തിരു: വാമനപുരം ബ്ലോക്ക് പഞ്ചായത്തിലെ കാർഷിക സേവന കേന്ദ്രത്തിന്റെ ഉദ്ഘടാനം കൃഷി മന്ത്രി വി. എസ്. സുനിൽ കുമാർ നിർവഹിച്ചു. പുല്ലമ്പാറ ഗ്രാമ പഞ്ചായത്തിലെ മരുതംമൂടാണ് കാർഷിക സേവന കേന്ദ്രം പ്രവർത്തനം ആരംഭിച്ചത്. വാമനപുരം ബ്ലോക്കിന്റെ പരിധിയിൽ വരുന്ന പഞ്ചായ...തുട൪ന്ന് വായിക്കുക


സി-ആപ്റ്റ് മൾട്ടിമീഡിയ അക്കാദമി സാപ്പ് കോഴ്‌സുകൾ ആരംഭിക്കുന്നു

തിരു : സി-ആപ്റ്റിന്റെ സി-ആപ്റ്റ് മൾട്ടിമീഡിയ അക്കാദമി സാപ്പ് കോഴ്‌സുകൾ ആരംഭിക്കുന്നു. സി-ആപ്റ്റ് മൾട്ടിമീഡിയ അക്കാദമി കേന്ദ്രങ്ങളിൽ പരിശീലനം നൽകുന്നതിനായുള്ള ധാരണാ പത്രം സി-ആപ്റ്റ് മാനേജിംഗ് ഡയറക്ടർ പ്രൊഫ. ഡോ.എം.അബ്ദുൾ റഹിമാനും കേരളത്തിന്റെ സാപ്പിന്...തുട൪ന്ന് വായിക്കുക


മത്സ്യബന്ധന യാനങ്ങളുടെ മണ്ണെണ്ണ പെർമിറ്റ് പുതുക്കുന്നതിന് അപേക്ഷിക്കാം

തിരു : മണ്ണെണ്ണ പെർമിറ്റ് പുതുക്കുന്നതിന് സംസ്ഥാന തീരത്ത് മത്സ്യബന്ധനത്തിന് മണ്ണെണ്ണ ഇന്ധ നമായി ഉപയോഗിക്കുന്ന എൻജിനുകളുടെയും വള്ളങ്ങളുടെയും സംയുക്ത പരിശോധനഫിഷറീസ്, സിവിൽ സപ്ലൈസ് വകുപ്പുകൾ, മത്സ്യഫെഡ് എന്നിവയുടെ ആഭിമുഖ്യത്തിൽ മാർച്ച് 15ന് രാവി ലെ എട്ട...തുട൪ന്ന് വായിക്കുക


സർക്കാർ വനിതാ കോളേജ് ഇംഗ്ലീഷ് ഓണേഴ്‌സ് ബ്ലോക്ക്, പൈതൃക കെട്ടിടത്തിന്റേയും ഉദ്ഘാടനം 26ന് രാവിലെ 10.30ന്

തിരുവനന്തപുരം സർക്കാർ വനിതാ കോളേജിലെ ഇംഗ്ലീഷ് ഓണേഴ്‌സ് ബ്ലോക്കിന്റെയും പൈതൃക കെട്ടിടത്തിന്റെയും (ഓഫീസ് മന്ദിരം) ഉദ്ഘാടനം 26ന് രാവിലെ 10.30ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.കെ.ടി.ജലീൽ നിർവ്വഹിക്കും. സമ്മേളനത്തിൽ സാംസ്‌കാരിക രാഷ്ട്രീയ ഉന്നത വിദ്യാ...തുട൪ന്ന് വായിക്കുക


തിരുവനന്തപുരം മാനസികാരോഗ്യ കേന്ദ്രത്തിന്റെ 150-ാം വാര്‍ഷികത്തോടനുബന്ധിച്ച് വിവിധ പദ്ധതികള്‍ക്ക് തുടക്കമായി

തിരു: തിരുവനന്തപുരം മാനസികാരോഗ്യ കേന്ദ്രത്തിന്റെ 150-ാം വാര്‍ഷികത്തോടനുബന്ധിച്ച് വിവിധ പദ്ധതികള്‍ക്ക് തുടക്കമായി. 150 വര്‍ഷം പിന്നിടുന്ന ഈ കേന്ദ്രത്തിന്റെ ഒരുവര്‍ഷംനീണ്ടു നില്‍ക്കുന്ന ആഘോഷ പരിപാടിയുടെ ആലോചന, കുടുംബശ്രീ യൂണിറ്റിന്റെ കീഴില്‍ തയ്യാറാ ക്...തുട൪ന്ന് വായിക്കുക


മണ്‍കുടിലില്‍ നിന്നും സ്വപ്നഭവനത്തിലേക്ക് ശ്രീകുമാര്‍

തിരു : പള്ളിച്ചല്‍ പഞ്ചായത്തിലെ പാരൂര്‍ക്കുഴിയില്‍ മണ്‍കുടിലില്‍ വാടകയ്ക്ക് താമസിക്കുകയാ യിരുന്ന ശ്രീകുമാറിനും കുടുംബത്തിനും പ്രതീക്ഷയുടെ പുതുവെളിച്ചം. സര്‍ക്കാരിന്റെ ലൈഫ് മിഷനില്‍ ഇവര്‍ക്ക് സ്വന്തമായി കിടപ്പാടമുണ്ടായി. അടച്ചുറപ്പുള്ള പുത്തന്‍ ഭവനമെന...തുട൪ന്ന് വായിക്കുക


25 ഫെബ്രു. മുതല്‍ ഫെബ്രു. 29 വരെ ആലംകോട് മുതല്‍ നഗരൂര്‍ വരെ ഗതാഗത നിയന്ത്രണം

തിരു: ആലംകോട്-കിളിമാനൂര്‍ റോഡില്‍ അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ 25 ഫെബ്രുവരി മുതല്‍ ഫെബ്രുവരി 29 വരെ ആലംകോട് മുതല്‍ നഗരൂര്‍ വരെ പൂര്‍ണമായും ഗതാഗത നിയന്ത്രണ മുണ്ടായിരിക്കുമെന്ന് പി.ഡബ്യു.ഡി റോഡ്സ് അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു. ഈ ദിവസങ്ങ ളില്...തുട൪ന്ന് വായിക്കുക


ലീഗൽ മെട്രോളജി ഓഫീസുകൾ പട്ടത്തേയ്ക്ക് മാറ്റി

തിരു: വികാസ് ഭവനിൽ പ്രവർത്തിച്ചിരുന്ന ലീഗൽ മെട്രോളജി കൺട്രോളർ ഓഫീസും കൈമന ത്ത് പ്രവർത്തിച്ചിരുന്ന ദക്ഷിണ മേഖല ഡെപ്യൂട്ടി കൺട്രോളർ,തിരുവനന്തപുരം അസിസ്റ്റന്റ് കൺ ട്രോളർ, ഫ്‌ളൈയിംഗ് സ്‌ക്വാഡ് അസിസ്റ്റന്റ് കൺട്രോളർ, സീനിയർ ഇൻസ്‌പെക്ടർ, ഇൻസ്‌പെക്ടർ (...തുട൪ന്ന് വായിക്കുക

Copyright 2018 Pothujanam Publications. All rights reserved.