Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
രാത്രി നടത്തത്തിനൊരുങ്ങി മലപ്പുറം ജില്ലയിലെ മൂവായിരം സ്ത്രീകള്‍ കോട്ടയം ജില്ലയില്‍ 4.27 ലക്ഷം കുട്ടികള്‍ക്ക് വിര നശീകരണത്തിനുള്ളഗുളിക നല്‍കും കൊറോണ വൈറസ്: സംസ്ഥാനത്ത് 711 പേര്‍ നിരീക്ഷണത്തില്‍ സാഹിത്യകാരന്മാര്‍ നിശബ്ദരാകാന്‍ പാടില്ലെന്ന് വീണാ ജോര്‍ജ് എംഎല്‍എ പിക്കോകെയര്‍ 450 അത്യാധുനിക സൗന്ദര്യ ചികിത്സാ സംവിധാനവു മായി ഡോക്ടേഴ്സ് എയ്സ്തെറ്റിക്സ് സെന്റര്‍

അറിയിപ്പുകള്‍

കൂടുതല്‍ 

വനിതകളുടെ മുന്നേറ്റത്തിന്റെ നാള്‍വഴിയുമായി- വിമോചനത്തിന്റെ പാട്ടുകാര്‍-ഡോക്യുഫിക്ഷന്റെ ആദ്യ പ്രദര്‍ശന ഉദ്ഘാടനം ചൊവ്വാഴ്ച മുഖ്യമന്ത്രി നിര്‍വഹിക്കും

20/1/2020

തിരു: കേരളം കൈവരിച്ച സാമൂഹിക മുന്നേറ്റത്തില്‍ സ്ത്രീകള്‍ വഹിച്ച പങ്ക് ദൃശ്യമാക്കുന്നതിനും ചരിത്രത്തില്‍ അടയാളപ്പെടുത്തുന്നതിനും വരുംതലമുറകള്‍ക്ക് പ്രചോദനമാകുന്നതിനും ഉദ്ദേശി ച്ചു കൊണ്ട് വനിതാശിശു വികസന വകുപ്പും സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷനുംഇന്‍ ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പും ഒത്തു ചേര്‍ന്ന് വിമോചനത്തിന്റെ പാട്ടുകാര്‍ എന്ന ഡോക്യുഫിക്ഷന്‍ നിര്‍മ്മിച്ചിരിക്കുന്നു. വനിതകളുടെ ശാക്തീകരണവും മുന്നേറ്റവും മുന്‍ നിര്‍ത്തി ഈ സര്‍ക്കാര്‍ നടപ്പാക്കി വരുന്ന സധൈര്യം മുന്നോട്ട് പരിപാടിയുടെ ഭാഗമായാണ് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. പ്രമുഖ ചലച്ചിത്രസംവിധായികയായ വിധുവിന്‍സന്റ് ആണ് ഡോക്യു ഫിക്ഷന്‍ സംവിധാനം ചെയ്തിരിക്കുന്നത്.

വിമോചനത്തിന്റെ പാട്ടുകാര്‍ എന്ന ഡോക്യുഫിക്ഷന്റെ ആദ്യ പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം ജനു വരി 21-ാം തീയതി വൈകുന്നേരം 7 മണിക്ക് ടാഗോര്‍ തിയേറ്ററില്‍ മുഖ്യമന്ത്രി പിണറായി വിജ യന്‍ നിര്‍വഹിക്കും. ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജടീച്ചര്‍ ചടങ്ങില്‍ അധ്യക്ഷത വഹിക്കും. സാമൂഹ്യനീതി, വനിത ശിശുവികസന വകുപ്പ് സെക്രട്ടറി ബിജു പ്രഭാകര്‍, വനിത വികസന കോര്‍പ്പറേഷന്‍ ചെയര്‍പേഴ്‌സണ്‍കെ.എസ്.സലീഖ, ഐ.ആന്റ്പി.ആര്‍.ഡി. ഡയക്ടര്‍ യു.വി.ജോസ്, വനിത ശിശു വികസന വകുപ്പ് ഡയറക്ടര്‍ടി.വി. അനുപമ, പിന്നണി ഗായിക സയനോര, വനിത വികസന കോര്‍പ്പറേഷന്‍എം.ഡി.വി.സി.ബിന്ദു തുടങ്ങിയവര്‍ സംബന്ധിക്കും.

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാനത്തിലും ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലും കേരള ത്തിലെ സാമൂഹ്യ പരിഷ്‌കരണ പ്രസ്ഥാനത്തില്‍ സ്ത്രീകള്‍ വഹിച്ച പങ്ക് നിര്‍ണായകമായിരുന്നു. മറ്റ് ഏതു ഇന്ത്യന്‍ സംസ്ഥാനത്തിലും ഉണ്ടായതിലേറെ പ്രത്യേകതകളുള്ള സാമൂഹ്യ മാറ്റമാണ് കേരളത്തില്‍ ഉണ്ടായത്. ജാതി, മത, വര്‍ഗ വ്യത്യാസങ്ങളെ ജയിച്ചു കൊണ്ട് പൊതുഇടങ്ങള്‍ നാനാജാതി മതസ്തര്‍ക്കും പ്രാപ്യമാക്കിക്കൊണ്ടുള്ള സാമൂഹിക മാറ്റം കേരളത്തിന്റെ മാത്രം പ്രത്യേകതയാണ്. ഈ മുന്നേറ്റത്തില്‍ നേരിട്ടും അല്ലാതെയും സുപ്രധാന പങ്കുവഹിച്ച ഒട്ടേറെ വനിതകളുണ്ടായിരുന്നു. എന്നാല്‍ അവര്‍ ചരിത്രത്തില്‍ അദൃശ്യരായി തുടരുന്നു. സാമൂഹ്യ പരിഷ്‌കരണ പ്രസ്ഥാനത്തെക്കുറിച്ചും ആധുനിക കേരള സ്ത്രീ രൂപപ്പെട്ടതിനെക്കുറിച്ചും ഇന്ന് അവര്‍ എത്തി നില്‍ക്കുന്ന ഇടം എങ്ങനെയാണ് നേടിയെടുത്തതെന്നും യുവതലമുറയ്ക്ക് അറിവ് പകരുന്നതിനും ഈ മുന്നേറ്റത്തിന് വഴിയൊരുക്കിയ മുന്‍കാല സ്ത്രീകളെ ചരിത്രത്തില്‍ രേഖപ്പെ ടുത്തുന്നതിനും ഉദ്ദേശിച്ചു കൊണ്ടാണ് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

ശീര്‍ഷകത്തില്‍ സൂചിപ്പിച്ചിരിക്കുന്നതുപോലെ, സംഗീതം ഒരു സ്ത്രീയെയും അവളുടെ ചെറുമക ളെയും വിമോചനത്തിന്റെ പാട്ടുകളാല്‍ ബന്ധിപ്പിക്കുന്നു. പാടുന്ന, സംഗീതത്തില്‍ തത്പരരായ ഒരു മുത്തശിയും കൊച്ചുമകളും സംഗീതത്തിലൂടെ തന്നെ പരസ്പരം കൂടുതലറിയുന്നു. കൊച്ചുമകള്‍ അത് ചരിത്രത്തിലേക്കുള്ള ഒരു യാത്ര കൂടിയാകുന്നു. ആധുനിക കേരള സ്ത്രീ രൂപപ്പെട്ടതില്‍ മുന്‍ തലമുറയിലുള്ളവര്‍ സഹിച്ച യാതനകളും, ചെറുത്തു നില്‍പുകളും, ആ വഴികളില്‍ അവര്‍ ചിന്തിയ രക്തവും വിയര്‍പ്പും കണ്ണീരും അവര്‍ക്കും കൂട്ടുകാര്‍ക്കും തിരിച്ചറിവും പ്രചോദനവു മാകുന്നു

ചൊവ്വാഴ്ച വൈകുന്നേരം മൂന്നര കഴിഞ്ഞ് തിരുവനന്തപുരം നഗരത്തിലെആനീമസ്‌ക്രീന്‍സ്‌ക്വയര്‍, അക്കാമ്മചെറിയാന്‍ സ്‌ക്വയര്‍, ഇ.എം.എസ് പാര്‍ക്ക്, രക്ത സാക്ഷി മണ്ഡപം എന്നീ നാല് പ്രധാന സ്ഥലങ്ങളില്‍ കഴിഞ്ഞകാല മുന്നേറ്റങ്ങളില്‍ പങ്കെടുത്ത സ്ത്രീ പോരാളികള്‍ക്ക് വേണ്ടി ഉയര്‍ത്തിയ സ്മൃതികുടീരങ്ങളില്‍ പുഷ്പാര്‍ച്ചനയും വനിതകളുടെ വാദ്യ മേളവും ഉണ്ടാ യിരിക്കും. പ്രമുഖ കലാകാരികളായ പി.കെ. മേദിനി, വിധുവിന്‍സന്റ്, ശ്രുതി നമ്പൂതിരി, ദിവ്യ ഗോപിനാഥ് എന്നിവരുടെ നേതൃത്വത്തില്‍ പുഷ്പാര്‍ച്ചന നടക്കുo.

പ്രധാന വേദിയായ ടാഗോര്‍ തിയേറ്ററിന്റെ അങ്കണത്തില്‍ ഉയര്‍ത്തിയ സ്മൃതി മണ്ഡപത്തില്‍ വൈ കുന്നേരം 4 മണിക്ക് പ്രമുഖ പിന്നണി ഗായിക സയനോരയുടെ നേതൃത്വത്തില്‍ പുഷ്പാര്‍ച്ചന നടക്കും. തുടര്‍ന്ന് സംസ്ഥാനത്തെ വിവിധ കോളേജുകളിലെ വിദ്യാര്‍ത്ഥികളുടെ കലാപരി പാടികള്‍ അരങ്ങേറും. വൈകുന്നേരം 6 മണിക്ക് കേരള സ്ത്രീ ഇന്നലെ, ഇന്ന്, നാളെ എന്ന വിഷയത്തില്‍, സംസ്ഥാന സര്‍ക്കാരിന്റെ ജെണ്ടര്‍ അഡൈ്വസര്‍ ഡോ. ടി.കെ. ആനന്ദി നയിക്കുന്ന സംവാദം നടക്കും. ഹരിത മിഷന്‍ ഉപാദ്ധ്യക്ഷ ഡോ. ടി.എന്‍. സീമ, ചലച്ചിത്ര സംവിധായകനും നടനുമായ ശങ്കര്‍ രാമകൃഷ്ണന്‍, സംവിധായിക ശ്രുതി നമ്പൂതിരി, ചലച്ചിത്ര താരം ദിവ്യ ഗോപിനാഥ് എന്നിവര്‍ പങ്കെടുക്കും. തുടര്‍ന്നാണ് ഡോക്യുഫിക്ഷന്റെ ഉദ്ഘാടനവും പ്രദര്‍ശനവും. പ്രദര്‍ശനത്തിന് ശേഷം ചുമട് താങ്ങി ബാന്‍ഡ് ട്രൂപ്പിന്റെ നേതൃത്വത്തില്‍ സംഗീത നിശ അരങ്ങേറും. തുടര്‍ന്ന് വനിതകളുടെ രാത്രി നടത്തവും ഉണ്ടായിരിക്കും.

വനിത വികസന കോര്‍പ്പറേഷന്‍ എം.ഡി. വി.സി. ബിന്ദു, ജെന്‍ഡര്‍ അഡൈ്വസര്‍ ഡോ. ടി.കെ.ആനന്ദി എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംസ്വകാര്യ ബസുകളിലെ സുരക്ഷ: 26 ബസ് ജീവനക്കാർക്കെതിരെ നടപടി

കാക്കനാട്: സ്വകാര്യ ബസുകളിലെ യാത്രക്കാരുടെ സുരക്ഷ ഉറപ്പു വരുത്തുന്നുണ്ടോ എന്നറിയാൻ മോട്ടോർ വാഹന വകുപ്പ് നടത്തിയ പരിശോധനയിൽ 26 ബസുകളിലെ ജീവനക്കാർക്കെതിരെ നട പടി. ഡ്രൈവർ, കണ്ടക്ടർ എന്നിവരുടെ ലൈസൻസ് സസ്പെൻഷന് ശുപാർശ ചെയ്തതായി റീജിയണ ൽ ട്രാൻസ്പോർട്ട് ഓഫീ...തുട൪ന്ന് വായിക്കുക


രണ്ടു ദിവസം കൊണ്ട് ആറേക്കര്‍ പാടശേഖരം ക്യഷിയോഗ്യമാക്കി പെണ്‍കരുത്ത്; അഭിനന്ദനവുമായി മന്ത്രി തിലോത്തമന്‍

ആലപ്പുഴ: രണ്ടു ദിവസം കൊണ്ട് ആറേക്കര്‍ പാടശേഖരം കൃഷിയോഗ്യമാക്കി തൊഴിലുറപ്പ് തൊഴി ലാളികള്‍. തരിശു രഹിത തണ്ണീര്‍മുക്കം പദ്ധതിയുടെ ഭാഗമായാണ് പതിനഞ്ച് വര്‍ഷത്തിലധികം തരിശുകിടന്ന ആറ് ഏക്കര്‍ വരുന്ന മങ്കുഴിക്കരിപാടശേഖരവും അനുബന്ധ സ്ഥലങ്ങളുമാണ് പെണ്‍ കരുത്തി...തുട൪ന്ന് വായിക്കുക


ലോകവനിതാദിനം: രാത്രി നടത്തത്തിനൊരുങ്ങി മലപ്പുറം ജില്ലയിലെ മൂവായിരം സ്ത്രീകള്‍: കോട്ടക്കുന്ന് പാര്‍ക്ക് വനിതകള്‍ക്ക് സൗജന്യമായി തുറന്ന് നല്‍കും

മലപ്പുറം : സ്ത്രീ ശാക്തീകരണത്തിന്റെ പുതിയ പാഠങ്ങളുമായി മാര്‍ച്ച് എട്ട് പുലരുമ്പോള്‍ ചരിത്ര നിമിഷങ്ങള്‍ക്ക് കോട്ടക്കുന്ന് സാക്ഷ്യം വഹിക്കും. മാര്‍ച്ച് എട്ടിന് പുലര്‍ച്ചെ 12 ന് കോട്ടക്കുന്നി ലെ തുറന്ന വേദിയില്‍ വനിതാദിനത്തിന്റെ ഔദ്യോഗിക ജില്ലാതല ഉദ്...തുട൪ന്ന് വായിക്കുക


യുവജനങ്ങള്‍ക്ക് ത്രിദിന സഹവാസ ക്യാമ്പ് മൂന്നാറില്‍ 22 മുതല്‍

മൂന്നാര്‍ : ജില്ലാ നെഹ്‌റു യുവകേന്ദ്രയുടെ ആഭിമുഖ്യത്തില്‍ ജില്ലാ ഭരണകൂടത്തിന്റെ സഹകരണ ത്തോടെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 40 യുവതീ യുവാക്കള്‍ക്കായി ത്രിദിന സഹവാസക്യാമ്പ് നടത്തും. മൂന്നാര്‍ മെറിഡിയന്‍ മിഡോസില്‍ ഫെബ്രുവരി 22ന്...തുട൪ന്ന് വായിക്കുക


പത്തനംതിട്ട പ്രളയ ബാധിതരുടെ വായ്പയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന പലിശയുടെ ജില്ലാ തല വിതരണോദ്ഘാടനം

പത്തനംതിട്ട :പ്രളയ ബാധിതരുടെ വായ്പയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന പലിശയുടെ ജില്ലാ തല വിതരണോദ്ഘാടനം ഈ മാസം 25 ന് ഉച്ചയ്ക്ക് മൂന്നിന് പത്തനംതിട്ട റോയല്‍ ഓഡിറ്റോറിയ ത്തില്‍ വനംവകുപ്പ് മന്ത്രി അഡ്വ.കെ.രാജു ഉദ്ഘാടനം നിര്‍വഹിക്കും. വീണാ ജോര്‍ജ് എം.എ...തുട൪ന്ന് വായിക്കുക


പത്തനംതിട്ട സെന്‍സസ് 2021; ഒന്നാംഘട്ട പരിശീലനം 25,26 തീയതികളില്‍

പത്തനംതിട്ട : സെന്‍സസ് 2021 മായി ബന്ധപ്പെട്ട ഒന്നാംഘട്ട പരിശീലനം ബന്ധപ്പെട്ട ചാര്‍ജുളള ജില്ലാ ഓഫീസര്‍മാര്‍ക്കും, ചാര്‍ജ് ഓഫീസര്‍മാര്‍ക്കും (തഹസില്‍ദാര്‍ & മുന്‍സിപ്പല്‍ സെക്രട്ടറിമാര്‍) ചാര്‍ജ് ഓഫീസര്‍മാരുടെ സെന്‍സസ് കൈകാര്യം ചെയ്യുന്ന ക്ലര്‍ക്...തുട൪ന്ന് വായിക്കുക


താമസമില്ലാത്ത വീടുകൾ ടൂറിസ്റ്റ് ഹോം സ്റ്റേകളാക്കുന്നത് പരിഗണിക്കണം: മുഖ്യമന്ത്രി

തിരു: സംസ്ഥാനത്ത് താമസമില്ലാതെ ഒഴിഞ്ഞു കിടക്കുന്ന വീടുകൾ ടൂറിസ്റ്റ് ഹോം സ്റ്റേകളാക്കു ന്നത് പരിഗണിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രതിവാര സംവാദ പരിപാടിയായ നാം മുന്നോട്ടിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലൈഫ് പദ്ധതിയി...തുട൪ന്ന് വായിക്കുക


ആരോഗ്യ പൂര്‍ണ്ണമായ സാമൂഹ്യ വികാസം വാര്‍ധക്യത്തിനും ബാല്യത്തിനും നല്‍കുന്ന പരിഗണനയില്‍ അധിഷ്ഠിതമാണെന്നു സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍

മലപ്പുറം : ആരോഗ്യ പൂര്‍ണ്ണമായ സാമൂഹ്യ വികാസം വാര്‍ധക്യത്തിനും ബാല്യത്തിനും നല്‍കുന്ന പരിഗണനയില്‍ അധിഷ്ഠിതമാണെന്നു സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. തൃക്കലങ്ങോട് ഗ്രാമ പഞ്ചായത്ത് കരിക്കാട് ആരംഭിച്ച പകല്‍വീട് ഉദ്ഘാടനംചെയ്തുസംസാരിക്കുകയായിരുന്നുഅദ്...തുട൪ന്ന് വായിക്കുക


സാഹിത്യകാരന്മാര്‍ നിശബ്ദരാകാന്‍ പാടില്ലെന്ന് വീണാ ജോര്‍ജ് എംഎല്‍എ

സാഹിത്യകാരന്മാര്‍ നിശബ്ദരാകാന്‍ പാടില്ലെന്ന് വീണാ ജോര്‍ജ് എംഎല്‍എ പറഞ്ഞു. മൂലൂര്‍ സ്മാരക സമിതിയുടെ 34 മത് മൂലൂര്‍ അവാര്‍ഡ് സമര്‍പ്പണം ഇലവുംതിട്ട സരസകവി മൂലൂര്‍ സ്മാരകത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എംഎല്‍എ. സാഹിത്യകാരന്മാര്‍, എഴുത്തുകാര...തുട൪ന്ന് വായിക്കുക


നാല് വര്‍ഷത്തില്‍ സംസ്ഥാനത്ത് 3000 റോഡുകളും 514 പാലങ്ങളും പുനര്‍നിര്‍മ്മിച്ചു: മന്ത്രി ജി.സുധാകരന്‍

പത്തനംതിട്ട:ഈ സര്‍ക്കാര്‍ അധികാരത്തിലെത്തി നാലു വര്‍ഷമാകുമ്പോള്‍ പൊതുമരാമത്ത് വകുപ്പു വഴി സംസ്ഥാനത്ത് 3000 റോഡുകളും 514 പാലങ്ങ ളും 4000 സര്‍ക്കാര്‍ കെട്ടിടങ്ങളും പുനര്‍ നിര്‍മ്മിക്കുകയും പുതിയതായി നിര്‍ മ്മിക്കുകയും ചെയ്തുവെന്ന് പൊതുമരാമത്ത് വകുപ്പ് ...തുട൪ന്ന് വായിക്കുക


കേരളത്തില്‍ ആദ്യമായി പിക്കോകെയര്‍ 450 അത്യാധുനിക സൗന്ദര്യ ചികിത്സാ സംവിധാനവു മായി ഡോക്ടേഴ്സ് എയ്സ്തെറ്റിക്സ് സെന്റര്‍

(ചര്‍മത്തിലെ നിറവ്യത്യാസങ്ങള്‍, പാട് എന്നിവ മാറ്റാന്‍, നഖത്തിലെ ഫംഗ സ്ബാധയകറ്റാന്‍,ടാറ്റു റിമൂവല്‍ തുടങ്ങിയവയ്ക്കുള്ള അത്യാധുനിക ലേസര്‍ ചികിത്സാ സംവിധാനമാണ് പിക്കോ കെയര്‍) കൊച്ചി: സൗന്ദര്യവര്‍ധക ചികിത്സകള്‍ക്ക് പ്രശസ്തമായ കൊച്ചിയിലെഡോക്ടേഴ്സ് എയ്സ...തുട൪ന്ന് വായിക്കുക


വെ​ടി​യു​ണ്ട​ക​ള്‍ കാ​ണാ​താ​യ സം​ഭ​വo: അ​ന്വേ​ഷ​ണം കൂ​ടു​ത​ല്‍ പൊ​ലീ​സു​കാ​രി​ലേ​ക്ക് തിരിയുന്നു

തി​രു​: എ​സ്.​എ.​പി ക്യാമ്പിൽ ​നി​ന്ന് വെ​ടി​യു​ണ്ട​ക​ള്‍ കാ​ണാ​താ​യ സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണം കൂ​ടു​ത​ല്‍ പൊ​ലീ​സു​കാ​രി​ലേ​ക്ക് തിരിയുന്നു. പ്ര​തി​പ്പ​ട്ടി​ക​യി​ലു​ള്ള 11 പൊ​ലീ​സു​കാ​രു​ടെ​യും മൊ​ഴി ക്രൈം​ബ്രാ​ഞ്ച് രേ​ഖ​പ്പെ​ടു​ത്തി. കൂ​ടു​ത​ല്‍ ...തുട൪ന്ന് വായിക്കുക


എ​റ​ണാ​കു​ളം-​തൃ​ശൂ​ര്‍ സെ​ക്ഷ​നി​ല്‍ ട്രാ​ക്ക് അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ ന​ട​ക്കു​ന്ന​തി​നാ​ല്‍ ഞാ​യ​റാ​ഴ്ച മു​ത​ല്‍ മാ​ര്‍​ച്ച്‌ അ​ഞ്ച് വ​രെ ട്രെ​യി​ന്‍ ഗ​താ​ഗ​ത​ത്തി​ന് നി​യ​ന്ത്ര​ണം

തി​രു​: എ​റ​ണാ​കു​ളം-​തൃ​ശൂ​ര്‍ സെ​ക്ഷ​നി​ല്‍ ട്രാ​ക്ക് അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ ന​ട​ക്കു​ന്ന​തി​നാ​ല്‍ ഞാ​യ​റാ​ഴ്ച മു​ത​ല്‍ മാ​ര്‍​ച്ച്‌ അ​ഞ്ച് വ​രെ ട്രെ​യി​ന്‍ ഗ​താ​ഗ​ത​ത്തി​ന് നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തി. നി​യ​ന്ത്ര​ണ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി കോ...തുട൪ന്ന് വായിക്കുക


കൊറോണ വൈറസിനെ ചികിൽസിയ്ക്കാനും നിർമാർജനം ചെയ്യുവാനുമുള്ള പഠനങ്ങൾക്ക് രാമൻ സ്പെക്ടറോസ്കോപി സഹായകമാകുമെന്ന് കുട്ടികളോട് പ്രൊഫ്. ഡോ: വുൾഫ്ഗാങ് കീഫെർ

തിരു: കൊറോണ വൈറസ് അടക്കം ഏതു വൈറസ്സിനെയും ബാക്ടീരിയയെയും രാമൻ സ്‌പെക്‌ ട്രോകോപി ഉപയോഗിച്ച് മെഡിക്കൽ മേഖലയിൽ വിശദമായി പഠിച്ചു. ആ രോഗത്തിന് പ്രതി വിധി കണ്ടെത്താനാകും എന്ന് പ്രൊഫ. ഡോ: വുൾഫ്ഗാങ് കീഫെർ. സർവോദയാ സ്കൂളിലെ 11 ആം ക്‌ളാസ് വിദ്യാർത്ഥികളുമായി...തുട൪ന്ന് വായിക്കുക


കണ്ടക്‌ടര്‍ ഇടതുവശത്തെ സീറ്റിലേക്ക് മാറ്റിയിരുത്തി: രക്ഷപ്പെടൽ വശ്വസിക്കാനാകാതെ ആൻമേരി

കൊച്ചി : അവിനാശി വാഹനാപകടത്തിന്റെ ആഘാതത്തില്‍ നിന്നും പൂർണയായി മുക്തയായിട്ടില്ല കോലഞ്ചേരി തിരുവാണിയൂര്‍ സ്വദേശി ആന്‍മേരി. വലിയ അപകടത്തിൽനിന്ന്‌ ആൻമേരി രക്ഷ പ്പെട്ടത്‌ തലനാരിഴയ്ക്കാണ്‌. ബംഗളൂരുവില്‍ ഡെന്റല്‍ വിദ്യാര്‍ഥിനിയായ ആന്‍മേരി യാത്ര തുടങ്ങി യത്...തുട൪ന്ന് വായിക്കുക

Copyright 2018 Pothujanam Publications. All rights reserved.