Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
കൊറോണ വൈറസ്: 42 പേരെക്കൂടി വീട്ടിലെ നിരീക്ഷണത്തില്‍ നിന്നും ഒഴിവാക്കി കൊറോണ വൈറസ്: ഡല്‍ഹിയിലെ ക്യാമ്പുകളില്‍ കഴിയുന്നവരില്‍ 115 മലയാളികളുടേയും ഫലം നെഗറ്റീവ് കൊറോണ വൈറസ്: സംസ്ഥാനത്ത് 2276 പേര്‍ നിരീക്ഷണത്തില്‍ മണിനാദം 2020: സംസ്ഥാനതല നാടൻപാട്ട് മത്സരം ചാലക്കുടിയിൽ ലിറ്റിൽ കൈറ്റ്‌സ് തിരു.ജില്ലാ സഹവാസ ക്യാമ്പ് ആരംഭിച്ചു

അറിയിപ്പുകള്‍

കൂടുതല്‍ 

പുതിയ നിയമം ഉള്‍പ്പെടുത്തി പരിഷ്‌ക്കരിച്ച കെ സ്വിഫ്റ്റ് പതിപ്പ് പുറത്തിറക്കി

20/1/2020

തിരു: പത്തു കോടി വരെ നിക്ഷേപമുള്ള വ്യവസായം തുടങ്ങാന്‍ മുന്‍കൂര്‍ അനുമതി വേണ്ട എന്ന വ്യവസ്ഥ ഉള്‍ക്കൊള്ളുന്ന പുതിയ നിയമപ്രകാരമുള്ള നടപടികള്‍ ഉള്‍പ്പെടുത്തിയ നിക്ഷേപ അനുമതിക്കുള്ള ഓണ്‍ലൈന്‍ ഏകജാലക സംവിധാനമായ കെ സ്വഫ്റ്റിന്റെ പരിഷ്‌ക്കരിച്ച പതിപ്പ് പ്രവര്‍ത്തനം ആരംഭിച്ചു. സെ്രകട്ടറിയേറ്റിലെ ഓഫീസില്‍ നടന്ന ചടങ്ങില്‍ വ്യവസായ മന്ത്രി ഇ പി ജയരാജന്‍ ഉദ്ഘാടനം നിര്‍വഹിച്ചു.

10 കോടി രൂപ വരെ മുതല്‍മുടക്കുള്ള സംരംഭം തുടങ്ങാന്‍ 3 വര്‍ഷത്തേക്ക് ഒരനുമതിയും വേണ്ട എന്നതാണ് കേരള സൂക്ഷ്മ ഇടത്തര ചെറുകിട സംരംഭങ്ങള്‍ സുഗമമാക്കല്‍ ആക്റ്റ് 2019 എന്ന പുതിയ നിയമത്തിലെ വ്യവസ്ഥ. ഈ നിയമം അനുസരിച്ചു സംരംഭം തുടങ്ങാന്‍ നോഡല്‍ ഏജന്‍ സിയായ ജില്ലാ ബോര്‍ഡ് മുന്‍പാകെ ഒരു സ്വയം സാക്ഷ്യപത്രം നല്‍കണം. ഇതിനു പകരം ബോ ര്‍ഡ് ഒരു കൈപ്പറ്റ് രസീത് നല്‍കും. ഈ രസീത് കിട്ടിക്കഴിഞ്ഞാല്‍ സംരംഭം തുടങ്ങാം. കെ സ്വിഫ്റ്റിലൂടെ തന്നെ സാക്ഷ്യപത്രം നല്‍കി, ഈ കൈപ്പറ്റ് രസീത് ലഭ്യമാക്കാനുള്ള സൗകര്യ മാണ് പുതുതായി ഏര്‍പ്പെടുത്തിയത്. ഇനി മുതല്‍ കെസ്വിഫ്റ്റിലൂടെ സ്വയം സാക്ഷ്യപത്രം സമര്‍ പ്പിക്കാം. കെ സ്വഫ്റ്റിലൂടെ അപ്പോള്‍ തന്നെ കൈപ്പറ്റു രസീത് ഡൗണ്‍ലോഡ് ചെയ്ത് എടുക്കാം. ഇതിന് 3 വര്‍ഷം പ്രാബല്യം ഉണ്ടാകും. പ്രസ്തുത കാലാവധി അവസാനിച്ച്, 6 മാസത്തിനുള്ളില്‍ വ്യവസായ സ്ഥാപനം ആവശ്യമായ അനുമതികള്‍ വാങ്ങിയാല്‍ മതി. അതും കെ സ്വഫ്റ്റിലൂടെ തന്നെ അനായാസം നിര്‍വഹിക്കാം.

നടപടികളുടെ നൂലാമാലകളില്‍ കുടുങ്ങി ഒരു തരത്തിലും നിക്ഷേപകര്‍ പ്രയാസപ്പെടരുതെന്ന് ഈ ഗവണ്‍മെന്റിന് നിര്‍ബന്ധമുണ്ട്. അതിനാലാണ് പുതിയ നിയമവും വളരെ വേഗം കെ സ്വിഫ്റ്റില്‍ ഉള്‍പ്പെടുത്തിയത്. 2019 ഡിസംബറില്‍ ആണ് പുതിയ നിയമം നിലവില്‍ വന്നത്. ഒരു മാസത്തിനകം ആ നിയമം കെ സ്വിഫ്റ്റില്‍ ഉള്‍പ്പെടുത്താന്‍ കഴിഞ്ഞത് വലിയ നേട്ടമാണ്. കേരളത്തെ സമ്പൂര്‍ണ്ണമായും നിക്ഷേപ സൗഹൃദമാക്കാനും അതുവഴി വ്യവസായവല്‍ക്കരണം ത്വരിതപ്പെടുത്താനുമായി കഴിഞ്ഞ മൂന്നര വര്‍ഷത്തിനിടെ വിപ്ലവകരമായ മാറ്റങ്ങളാണ് സംസ്ഥാന ഗവണ്‍മെന്റ് നടപ്പാക്കിയത്. അസന്‍ഡ് 2020 ല്‍ പങ്കെടുത്ത നിക്ഷേപകര്‍ തന്നെ ഈ മാറ്റം സാക്ഷ്യപ്പെടുത്തി. കൂടുതല്‍ നിക്ഷേപകര്‍ കേരളത്തിലേക്ക് കടന്നുവരാന്‍ താല്‍പ്പര്യം പ്രകടിപ്പിക്കുകയും ചെയ്തു.

ഈസ് ഓഫ് ഡൂയിങ്ങ് ബിസിനസിനു വേണ്ടി സവിശേഷമായ ഒരു നിയമം പാസ്സാക്കിയ സംസ്ഥാ നമാണ് കേരളം. 2018 ല്‍ ഇന്‍വെസ്റ്റ്‌മെന്റ് പൊമോഷന്‍ ആന്‍ഡ് ഫെസിലിറ്റേഷന്‍ ആക്റ്റ് കൊണ്ടു വന്നു. നിക്ഷേപ അനുമതിയുമായി ബന്ധപ്പെട്ട് കേരളത്തിനുണ്ടായിരുന്ന ചീത്തപ്പേര് മായ്ച്ചു കള യുന്നതിലെ സുപ്രധാന ചുവടുവെപ്പായിരുന്നു ഇത്. നിക്ഷേപം നടത്താ നുള്ള നടപടികള്‍ ലളിത മാക്കാന്‍ നിലവിലെ 7 നിയമങ്ങളിലും 10 ചട്ടങ്ങളിലും ഭേദഗതി വരുത്തി. ഈ നിയമ പ്രകാര മുള്ള നടപടിക്രമങ്ങള്‍ സുഗമമാക്കാനാണ് 2019 ഫെബ്രുവരിയില്‍ കെസ്വിഫ്റ്റ് കൊണ്ടുവന്നത്. കെ സ്വിഫ്റ്റില്‍ രജിസ്റ്റര്‍ ചെയ്താല്‍ നിക്ഷേപകര്‍ക്ക് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാനും അനുമതികള്‍ നേടാനും കഴിയും. ഒരു ഓഫീസിലും കയറിയിറ ങ്ങേണ്ട. കെ സ്വിഫ്റ്റ് വഴി 14 വിവിധ വകുപ്പുകള്‍/ഏജന്‍സികള്‍ എന്നിവയില്‍ നിന്നുമുള്ള 31 തരം അനുമതികളും ലൈസന്‍ സുകളും നല്‍കി വരുന്നു. അപേക്ഷ സമര്‍പ്പിച്ച് 30 ദിവസത്തികം ലൈസന്‍സുകളും അനുമതി കളും നല്‍കണം. അല്ലാത്തപക്ഷം കല്‍പ്പിത അനുമതി ലഭ്യമായ തായി കണക്കാക്കി നിക്ഷേപ കന് സംരംഭം തുടങ്ങാം.

തുടക്കത്തില്‍ ചില പിഴവുകള്‍ ഉണ്ടായിരുന്നുവെങ്കിലും അതെല്ലാം പരിഹരിച്ച് ഇപ്പോള്‍ കുറ്റമറ്റ രീതിയില്‍ കെസ്വിഫ്റ്റ് പ്രവര്‍ത്തിച്ചു വരുന്നു. 11 മാസത്തിനിടെ കെസ്വിഫ്ട് വഴി 1011 സംരംഭ കര്‍ രജിസ്‌ട്രേഷന്‍ നടത്തി. അതില്‍ 496 പേരാണ് കോമണ്‍ അപ്ലിക്കേഷന്‍ ഫോര്‍മാറ്റ് പൂര്‍ത്തീ കരിച്ചത്. ഇതില്‍ 232 പേര്‍ക്ക് അനുമതികളെല്ലാം നല്‍കി. ബാക്കി 264 അപേക്ഷകളിന്മേല്‍ വിവിധ വകുപ്പുകള്‍/ഏജന്‍സികള്‍ തുടര്‍നടപടികള്‍ എടുത്തുവരികയാണ്.

പത്തുകോടി രൂപയിലധികം മുതല്‍മുടക്ക് വരുന്ന വ്യവസായങ്ങള്‍ക്ക് കെ സ്വഫ്റ്റിലൂടെ തന്നെ അപേക്ഷ നല്‍കാം. 15 കോടി വരെയുള്ള നിക്ഷേപങ്ങള്‍ക്ക് ജില്ലാ ബോര്‍ഡും 15 കോടിയില്‍ കൂടുതലുള്ള നിക്ഷേപങ്ങള്‍ക്ക് സംസ്ഥാന ബോര്‍ഡുമാണ് അനുമതി നല്‍കുക.നിക്ഷേപ അനു മതികള്‍ ലളിതമാക്കുന്നതിനൊപ്പം പുത്തന്‍ സാങ്കേതികവിദ്യകളുടെ പ്രയോഗം നിക്ഷേപ പ്രോ ത്സാഹനത്തിന് വിപുലമായ തോതില്‍ ഉപയോഗിക്കുന്നതിലും ഏറെ മുന്നോട്ടുപോകാന്‍ സാധി ച്ചിട്ടുണ്ട്. നിക്ഷേപകര്‍ക്ക് കേരളത്തിലെ നിക്ഷേപ സാധ്യതകളും സാഹചര്യങ്ങളും ഉള്‍പ്പെടെ മുഴുവന്‍ വിവരങ്ങളും അറിയാന്‍, ഇന്‍വെസ്റ്റ് കേരള എന്ന വെബ് പോര്‍ട്ടല്‍ കഴിഞ്ഞ വര്‍ഷം തയ്യാറാക്കിയിരുന്നു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംസൗജന്യ സ്‌കൂള്‍ യൂണിഫോം പദ്ധതി : എല്ലാ സംസ്ഥാനവും നടപ്പാക്കണമെന്ന് കേന്ദ്രം

തിരു: കേരളം വിജയകരമായി നടപ്പാക്കിയ സൗജന്യ സ്‌കൂള്‍ യൂണിഫോം പദ്ധതി മറ്റുസംസ്ഥാന ങ്ങളും കേന്ദ്ര ഭരണപ്രദേശങ്ങളും മാതൃകയാക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍. പദ്ധതി നടപ്പാക്കുന്ന തിനുള്ള സാധ്യത പരിശോധിക്കാന്‍ നിര്‍ദ്ദേശിച്ച് കേന്ദ്ര ടെക്‌സ്‌റ്റൈല്‍ മന്ത്രാലയം...തുട൪ന്ന് വായിക്കുക


ഭരണഘടന ഉയർത്തുന്ന മൂല്യങ്ങൾ നഷ്ടപ്പെടാതിരിക്കാൻ ഒറ്റക്കെട്ടായി നിൽക്കണം : മുഖ്യമന്ത്രി

കൊച്ചി:നമ്മുടെ രാജ്യത്ത് മതാടിസ്ഥാനത്തിൽ പൗരത്വം നിശ്ചയിക്കുന്നത് അംഗീകരിക്കാനാവി ല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൗരത്വഭേദഗതി നിയമത്തിൻ്റെ കൂടെ തന്നെ ഒരുക്കി യിരിക്കുന്ന ചതിക്കുഴിയാണ് ദേശീയ പൗരത്വ രജിസ്റ്റർ എന്നും സെൻസസിനോട് ഒപ്പം പൗരത്വ രജി...തുട൪ന്ന് വായിക്കുക


കേരളാ പോലീസ് ആധുനികപാതയില്‍ അതിവേഗം മുന്നേറുന്നു: മുഖ്യമന്ത്രി പിണറായി വിജയന്‍

കാക്കനാട്: കേരള പോലീസിന്റെ ആധുനികവത്കരണത്തില്‍ നാഴികകല്ലാകുന്ന വിവിധ പദ്ധതി കള്‍ ഇന്‍ഫോപാര്‍ക്കില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. സൈബര്‍ കുറ്റ കൃത്യങ്ങള്‍ അന്വേഷിക്കുന്നതിനായി ആരംഭിച്ച അത്യാധുനിക സൗകര്യങ്ങളോട് കൂടിയസൈ ബര്‍ ഡോം സൈബര്...തുട൪ന്ന് വായിക്കുക


ഓപ്പറേഷൻ ബ്രേക്ക് ത്രൂ: ചീഫ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയിൽ അവലോകന യോഗം

കൊച്ചി: നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായി ജില്ലാ ഭരണകൂടം നടപ്പിലാക്കുന്ന ഓപ്പറേ ഷൻ ബ്രേക്ക് ത്രൂവിന്റെ തുടർ പ്രവർത്തങ്ങൾക്ക് രൂപം നൽകാൻ ഈമാസം 19ന്‌ തിരുവനന്തപുരത്ത് ഉന്നതതല സമിതി യോഗം ചേരുമെന്ന് ചീഫ് സെക്രട്ടറി ടോം ജോസ് അറിയിച്ചു. ചീഫ് സെക...തുട൪ന്ന് വായിക്കുക


കോട്ടപ്പുറം ഹൗസ് ബോട്ട് ടെര്‍മിനലിലും ടൂറിസം റോഡും വരുന്നു

കാസര്‍കോട് : അത്യുത്തര കേരളത്തിലെ ഉള്‍നാടന്‍ ജല ഗതാഗത വിനോദ സഞ്ചാര മേഖലയ്ക്ക് പുതിയൊരുണര്‍വ് നല്‍കുന്ന നീലേശ്വരം കോട്ടപ്പുറം ഹൗസ് ബോട്ട് ടെര്‍മിനലിന്റെയും ടൂറിസം റോഡിന്റെയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഉടന്‍ ആരംഭിക്കും. എട്ട് കോടി രൂപ ചിലവില്‍...തുട൪ന്ന് വായിക്കുക


നെൽകൃഷിക്ക് റോയൽറ്റി നൽകുന്നത് കേരള സർക്കാർ: മന്ത്രി വി എസ് സുനിൽകുമാർ

തൃശൂർ : ഇന്ത്യയിൽ ആദ്യമായി നെൽകർഷകർക്ക് ഹെക്ടറിന് രണ്ടായിരം രൂപ റോയൽറ്റി പ്രഖ്യാപിച്ച സംസ്ഥാനമാണ് കേരളമെന്ന് കൃഷി മന്ത്രി വി എസ് സുനിൽകുമാർ പറഞ്ഞു. തൃശൂരിൽ മണ്ണ് പര്യവേഷണ മണ്ണ് സംരക്ഷണ വകുപ്പ് വിൽവട്ടം, നെട്ടിശ്ശേരി, ഒല്ലൂക്കര, വിയ്യൂർ പാടശേഖരങ്ങളിൽ ...തുട൪ന്ന് വായിക്കുക


കശുമാങ്ങയിൽ നിന്നും 16 രുചിയേറിയ വിഭവങ്ങളുമായി മടക്കത്തറയിലെ കശുമാവ് ഗവേഷണ കേന്ദ്രം

തൃശൂർ : കശുമാങ്ങയിൽ നിന്നും 16 രുചിയേറിയ വിഭവങ്ങളുമായി മടക്കത്ത റയിലെ കശുമാവ് ഗവേഷണ കേന്ദ്രം. കശുമാങ്ങസിറപ്പ്,ജാം,ചോക്ലേറ്റ്, മിഠാ യി, ടുട്ടി ഫ്രൂട്ടി,സ്‌ക്വാഷ്,ആർടിഎസ് പാനീയം,വൈൻ,അച്ചാർ,കശുമാങ്ങ ചട്ണി,ഹൽവ,വിനാഗിരി,ബിസ്‌ക്കറ്റ്,പുളിശ്ശേരി, പച്ച കശു വ...തുട൪ന്ന് വായിക്കുക


ഇനിമുതൽ സ്‌കൂൾ വിദ്യാർഥികൾക്ക് കാലാവസ്ഥാ വ്യതിയാനം ഐ ഒ ടി സെൻസറുകൾ ഉപയോഗിച്ച് നിരീക്ഷിക്കാം

തൃശൂർ : ഇനിമുതൽ സ്‌കൂൾ വിദ്യാർഥികൾക്ക് കാലാവസ്ഥാ വ്യതിയാനം ഐ ഒ ടി സെൻസ റുകൾ ഉപയോഗിച്ച് നിരീക്ഷിക്കാം. കൂടാതെ പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട് ഡാറ്റ അനലിറ്റിക്സ് നടത്താം. അടുത്ത അധ്യയന വർഷം മുതൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസും പഠനപ്രവർത്തന ങ്ങളുടെ ഭാഗമാക്കും. നി...തുട൪ന്ന് വായിക്കുക


മണിനാദം 2020: സംസ്ഥാനതല നാടൻപാട്ട് മത്സരം ചാലക്കുടിയിൽ

ചാലക്കുടി : സംസ്ഥാന യുവജനക്ഷേമ ബോർഡ്, ചാലക്കുടി നഗരസഭ, കലാഭവൻ മണി സ്മാരക ട്രസ്റ്റ് എന്നിവയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന മണിനാദം 2020 നാടൻപാട്ട് മത്സരം ചാല ക്കുടിയിൽ നടത്തുവാൻ സംഘാടക സമിതി തീരുമാനിച്ചു. കലാഭവൻ മണിയുടെ അനുസ്മരണ ദിനത്തോടനുബന്ധിച്ച്...തുട൪ന്ന് വായിക്കുക


കൃഷി പാഠശാല സംഘടിപ്പിച്ചു

തൃശൂർ : കേന്ദ്രാവിഷ്‌കൃത പദ്ധതിയായ ആത്മ, സംസ്ഥാന കൃഷിവകുപ്പ്, കട വല്ലൂർ കൃഷിഭവൻ എന്നിവയുടെ നേതൃത്വത്തിൽ കടവല്ലൂർ പഞ്ചാത്തിൽകർഷ കർക്ക് കൃഷിയെ അടുത്തറിയുന്നതി നായി കർഷക പാഠശാല സംഘടിപ്പിച്ചു. കൃഷിയിലെ പരമ്പരാഗതവും നൂതനവുമായ രീതികളെ ക്കുറിച്ച് ക്ലാസ് നടത...തുട൪ന്ന് വായിക്കുക


വിനോദസഞ്ചാര വകുപ്പ് സംഘടിപ്പിക്കുന്ന ഉത്സവം 2020 ഫെബ്രുവരി 22 മുതൽ 28 വരെ

തൃശ്ശൂർ : കേരളത്തിലെ തനതു കലകളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യ ത്തോടെ വിനോദ സഞ്ചാര വകുപ്പ് സംഘടിപ്പിക്കുന്ന ഉത്സവം 2020 ഫെബ്രുവരി 22 മുതൽ 28 വരെ നടത്താൻ തീരു മാനമായി. ഫെബ്രുവരി 22 ന് വൈകീട്ട് അഞ്ച് മണിക്ക് ഗുരുവായൂർ ഇ എം എസ് സ്‌ക്വയറിൽ ഉദ്ഘാടനവും ഫ...തുട൪ന്ന് വായിക്കുക


എന്‍ഡോസള്‍ഫാന്‍ പുനരധിവാസ വില്ലേജ്: ആദ്യഘട്ട നിര്‍മ്മാണത്തിന് 4.9 കോടിയുടെ ഭരണാനുമതി

തിരു: കാസര്‍ഗോഡ് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ പുനരധിവാസത്തി നായി കാസര്‍ഗോഡ് മൂളിയാല്‍ വില്ലേജില്‍ സ്ഥാപിക്കുന്ന എന്‍ഡോസള്‍ഫാന്‍പുനരധിവാസവില്ലേ ജിന്റെ ഒന്നാംഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് 4.9 കോടി രൂപയുടെ ഭരണാനുമതി നല്‍കിയ തായി ആരോ...തുട൪ന്ന് വായിക്കുക


സി.എ.ജി റിപ്പോർട്ടിലെ പരാമർശങ്ങൾ: വ്യവസ്ഥാപിത നടപടിക്രമങ്ങൾ പാലിക്കും - ചീഫ് സെക്രട്ടറി

തിരു: സിഎജി റിപ്പോർട്ടിലെ പരാമർശങ്ങൾ ബന്ധപ്പെട്ട വകുപ്പുകൾ പരിശോധിച്ച് മറുപടി നൽകുമെന്ന് ചീഫ് സെക്രട്ടറി ടോം ജോസ് പറഞ്ഞു.കേരളത്തിലെ ജനറൽ-സാമൂഹ്യ വിഭാഗങ്ങ ളെകുറിച്ച് 2018 മാർച്ചിൽ അവസാനിച്ച വർഷം കണക്കാക്കിയുള്ള റിപ്പോർട്ടാണ് (2019ലെ റിപ്പോർട്ട് നമ്പർ ...തുട൪ന്ന് വായിക്കുക


കൃതി ഒരു കുട്ടിക്ക് ഒരു പുസ്തകം - 9 ദിവസത്തിനുള്ളില്‍ 1 കോടി 27 ലക്ഷം രൂപയുടെകൂപ്പണുകള്‍ക്ക് പുസ്തകം നല്‍കി

കൊച്ചി: തുടര്‍ച്ചയായി മൂന്നാം വര്‍ഷവും കൃതിയുടെ ഭാഗമായി നടപ്പാക്കുന്ന ഒരു കുട്ടിക്ക് ഒരു പുസ്തകം പദ്ധതിയില്‍ ഫെബ്രു 14 വരെയുള്ള ഒമ്പതു ദിവസത്തിനുള്ളില്‍ 1 കോടി 27 ലക്ഷം രൂപ യുടെ കൂപ്പണുകള്‍ക്ക് പുസ്തകങ്ങള്‍ നല്‍കിക്കഴിഞ്ഞെന്ന് സംഘാടകര്‍അറിയിച്ചു. ക്യ...തുട൪ന്ന് വായിക്കുക


ഓസോണ്‍ ബാഗ്‌സ് തുണി സഞ്ചി നിര്‍മ്മാണ യൂനിറ്റിന്റെ ഉദ്ഘാടനം സ്പീക്കര്‍ നിര്‍വഹിച്ചു

പെരുമ്പടപ്പ്: ഗ്രാമപഞ്ചായത്തിലെ യുവശ്രീ ഗ്രൂപ്പിന്റെ വ്യവസായ സംരംഭമായ ഓസോണ്‍ ബാഗ്‌സ് തുണി സഞ്ചി നിര്‍മ്മാണ യൂനിറ്റിന്റെ ഉദ്ഘാടനം സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ നിര്‍വഹിച്ചു. ഒറ്റത്ത വണ പ്ലാസ്റ്റികിന്റെ ഉപയോഗം നിരോധിച്ച സര്‍ക്കാര്‍ തീരുമാനത്തെ പിന്തുണക...തുട൪ന്ന് വായിക്കുക

Copyright 2018 Pothujanam Publications. All rights reserved.