Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ഒരു കുപ്പി വെള്ളം കരുതാം ക്ഷീണമകറ്റാം നന്നായി വെള്ളം കുടിക്കൂ ചൂടില്‍ നിന്നും രക്ഷനേടൂ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളുടെ വേനല്‍ അവധിക്കാല ക്യാമ്പ് ഏപ്രില്‍ 16ന് ആരംഭിക്കും കൊല്ലം ശ്രീനാരായണ കോളേജില്‍ ആന്റി ഹ്യൂമണ്‍ ട്രാഫിക്കിങ് യൂണിറ്റ് ആരംഭിച്ചു ജലനിധി പദ്ധതി : പ്രശ്ന പരിഹാരത്തിനായി 27ന് ഉന്നതതല യോഗം മലപ്പുറത്തു

ആരോഗ്യം

കൂടുതല്‍ 

സംസ്ഥാനത്തെ ആദ്യത്തെ ഗര്‍ഭകാല ഗോത്ര മന്ദിരം വാഴവറ്റയില്‍

17/1/2020

വയനാട് : ആദിവാസി വിഭാഗങ്ങള്‍ക്കിടയില്‍ വീടുകളിലെ പ്രസവം ഒഴിവാക്കാന്‍ ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് സമീപം ഗര്‍ഭകാല ഗോത്ര മന്ദിരം നിര്‍മ്മിക്കുന്നു. സംസ്ഥാനത്തെ ആദ്യത്തെ ഗര്‍ഭകാല ഗോത്ര മന്ദിരം വാഴവറ്റയില്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ ഉദ്ഘാടനം ചെയ്തു. ആദിവാസി വിഭാഗത്തില്‍പ്പെട്ട ഗര്‍ഭിണികളായ യുവതികള്‍ ആശുപത്രിയില്‍ ചികിത്സ തേടാന്‍ വിമുഖത കാണിക്കുന്ന സാഹചര്യത്തില്‍ പ്രസവ ശുശ്രൂഷയ്ക്കും ആരോഗ്യ പരിപാലന ത്തിനുമായാണ് ഗര്‍ഭകാല ഗോത്ര മന്ദിരങ്ങള്‍ നിര്‍മ്മിക്കുന്നത്. ജില്ലയിലെ ഏഴ് മന്ദിരങ്ങളാണ് ആദ്യഘട്ടത്തില്‍ ഒരുങ്ങുന്നത്. ഗര്‍ഭിണികളായ ആദിവാസി യുവതികള്‍ക്ക് പ്രസവത്തിന് മുമ്പും പിന്നീടും ശുശ്രൂഷ ആവശ്യമാകുന്ന സാഹചര്യത്തില്‍ കുടുംബാംഗത്തോടൊപ്പം ഇവിടെ താമസി ക്കാം. ഗോത്ര മന്ദിരത്തില്‍ ഒരേ സമയം രണ്ട് ഗര്‍ഭിണികള്‍ക്കും വനിതാ കൂട്ടിരിപ്പുകാര്‍ക്കും താമസിക്കാന്‍ സൗകര്യമുള്ളതാണ്. വയനാട്ടില്‍ വീടുകളിലെ പ്രസവം മറ്റ് ജില്ലകളെ അപേക്ഷിച്ച് കൂടുതലാണ്. പ്രതിമാസം ആറോളം പ്രസവങ്ങള്‍ ഇത്തരത്തില്‍ നടക്കുന്നതായി ആരോഗ്യവകുപ്പ് കണ്ടെത്തിയിട്ടുണ്ട്. ആശുപത്രി അന്തരീക്ഷത്തിനോട് പ്രസവ സമയത്ത് പൊരുത്തപ്പെടാനുളള മാനസിക പ്രശ്‌നങ്ങളാണ് ആദ്യ പ്രസവത്തിന് ശേഷം ഇവര്‍ വീടുകളില്‍ തന്നെ അടുത്ത പ്രസവം നടത്താന്‍ തയ്യാറാക്കുന്നതിന് കാരണമായി കണ്ടെത്തിയത്. ഈ സാഹചര്യത്തിലാണ് ആരോഗ്യ വകുപ്പ് ഗര്‍ഭകാല ഗോത്ര മന്ദിരം പദ്ധതി ആവിഷ്‌ക്കരിച്ചത്.

നാഷണല്‍ ഹെല്‍ത്ത് മിഷന്‍ അനുവദിച്ച ആറ് ലക്ഷം രൂപ ചെലവിലാണ് വാഴവറ്റ ആരോഗ്യ കേന്ദ്രത്തിനോട് ചേര്‍ന്ന് മന്ദിരം നിര്‍മ്മിച്ചത്. പഞ്ചായത്ത് പ്രൊജക്ട് ഫണ്ട്, ഐ.സി.ഡി.എസ് ഫണ്ട്, ട്രൈബല്‍ ഫണ്ട് എന്നിവ ഉപയോഗിച്ചാണ് ഗോത്ര മന്ദിരത്തിരത്തിലേക്ക് ആവശ്യമായ ഉപകരണങ്ങള്‍ ലഭ്യമാക്കിയത്. കുടുംബശ്രീ യൂണിറ്റുകളാണ് ഭക്ഷണം വിതരണം ചെയ്യുന്നത്. കൂട്ടിരിപ്പുകാര്‍ക്ക് ഭക്ഷണം പാകം ചെയ്യുന്നതിന് ആവശ്യമായ സജ്ജീകരണങ്ങളും മന്ദിരത്തിലു ണ്ടാവും. ജില്ലയില്‍ എളുപ്പത്തില്‍ എത്തിപ്പെടാന്‍ സാധിക്കാത്ത കോളനികളിലെ ദിവസേന പരി ശോധന ആവശ്യമായി വരുന്ന ഗര്‍ഭിണികള്‍ക്ക് മാത്രമാണ് മന്ദിരത്തില്‍ പരിപാലനം ലഭിക്കുക. അവരെ പ്രസവ ദിവസത്തിന് മുമ്പായി ആശുപത്രിയിലേക്ക് മാറ്റും. അത്യാസന്ന നിലയിലുള്ള ഗര്‍ഭിണികളെ മന്ദിരത്തില്‍ പാര്‍പ്പിക്കില്ല.

വയനാട് ജില്ലയില്‍ ആദ്യഘട്ടത്തില്‍ 7 മന്ദിരങ്ങള്‍ക്കാണ് പ്രവര്‍ത്തന അനുമതി ലഭിച്ചിട്ടുളളത്. നൂല്‍പ്പുഴ,വാഴവറ്റ,അപ്പപ്പാറ,വൈത്തിരി എന്നീ ആശുപത്രികള്‍ക്ക് സമീപത്താണ് ഇവ നിര്‍മ്മി ക്കുന്നത്. 70 ലക്ഷം രൂപ നാഷണല്‍ ഹെല്‍ത്ത് മിഷന്‍ അനുവദിച്ചിട്ടുണ്ട്. ഗോത്രവീടുകളുടെ മാതൃകയില്‍ ഹാബിറ്റാറ്റ് ആണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ചടങ്ങില്‍ സി.കെ. ശശീന്ദ്രന്‍ എം.എല്‍.എ. അധ്യക്ഷത വഹിച്ചു. കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉഷ തമ്പി, മുട്ടില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ഭരതന്‍, ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ.മിനി, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍.രേണുക, ഡോ. സമീഹ സെയ്തലവി തുടങ്ങിയവര്‍ സംസാരിച്ചു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



പ്രഥമ ദേശീയ പോഷണ സമ്മേളനം: ഗവര്‍ണര്‍ ഉദ്ഘാടനം നിര്‍വഹിക്കും:സൂക്ഷ്മ പോഷണക്കുറവ് പരിഹരിക്കുക ലക്ഷ്യമെന്ന് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍

തിരു: സമ്പുഷ്ട കേരളം പദ്ധതിയുടെ ഭാഗമായി സംസ്ഥാന വനിത ശിശുവികസന വകുപ്പ് ദ്വി ദിന ദേശീയ പോഷണ സമ്മേളനം സംഘടിപ്പിക്കുന്നു. ഫെബ്രുവരി മാസം 27, 28 തീയതികളില്‍ ജഗതിയിലെ രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയില്‍ വച്ചാണ് സമ്മേളനം.സൂക്ഷ്മ പോഷണക്കുറവ് - വ...തുട൪ന്ന് വായിക്കുക


കൊറോണ വൈറസ്: സംസ്ഥാനത്ത് ഇനി നിരീക്ഷണത്തില്‍ 126 പേര്‍ :16 പേരെക്കൂടി വീട്ടിലെ നിരീക്ഷണത്തില്‍ നിന്നും ഒഴിവാക്കി:നിയന്ത്രണം പിന്‍വലിച്ചിട്ടില്ലെന്ന് മന്ത്രി

തിരു: 30 ലോക രാജ്യങ്ങളില്‍ കോവിഡ് 19 രോഗം പടര്‍ന്നുപിടിച്ച സാഹചര്യത്തില്‍ സംസ്ഥാന ത്തെ വിവിധ ജില്ലകളിലായി 126 പേര്‍ നിരീക്ഷണത്തിലാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ഇവരില്‍ 118 പേര്‍ വീടുകളിലും 8 പേര്‍ ആശുപത്രികളിലും നിരീക്...തുട൪ന്ന് വായിക്കുക


ശിശുക്ഷേമ സമിതിയിലെ കുട്ടികള്‍ക്ക് വെരിസെല്ല വാക്‌സിന്‍ സൗജന്യമായി നല്‍കും

തിരു: കേരള സംസ്ഥാന ശിശുക്ഷേമ സമിതിയുടെ തിരുവനന്തപുരം ദത്തെടുക്കല്‍ കേന്ദ്രത്തിലെ കുട്ടികള്‍ക്ക് ചിക്കന്‍ പോക്‌സിനെതിരായ വെരിസെല്ല വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറിയിച്ചു. ഈ കേന്ദ്രത്തിന്റെ പരിചരണയില്‍ 7...തുട൪ന്ന് വായിക്കുക


ജാഗ്രതയോടെ കേരളം: നന്നായി വെള്ളം കുടിക്കൂ ചൂടില്‍ നിന്നും രക്ഷനേടൂ : ഒരു കുപ്പി വെള്ളം കരുതാം ക്ഷീണമകറ്റാം

തിരു: കാലാവസ്ഥാ വ്യതിയാനം കാരണം അന്തരീക്ഷ ഊഷ്മാവ് ക്രമാതീതമായി ഉയരുന്നതിനാല്‍ സംഭവിക്കാവുന്ന ആരോഗ്യ പ്രശ്‌നങ്ങളില്‍ നിന്നും രക്ഷ നേടാന്‍ ആരോഗ്യ വകുപ്പ് നല്‍കുന്ന ജാഗ്രത നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്...തുട൪ന്ന് വായിക്കുക


ദേശീയ വിര വിമുക്ത ദിനാചരണം:തിരു.ജില്ലതല ഉദ്ഘാടനം വട്ടിയൂർക്കാവ് ഗവണ്മെന്റ് എൽ. പി.എസ്സിൽ

തിരു : ദേശീയ വിര വിമുക്ത ദിനാചരണത്തിന്റെ ജില്ലതല ഉദ്ഘാടനം 25.02.2020 ന് ഉച്ചക്ക് ഒരു മണിയ്ക്ക് വട്ടിയൂർക്കാവ് ഗവണ്മെന്റ് എൽ.പി.എസ്സിൽ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി.കെ. മധു നിർവഹിക്കും. ഒന്ന് മുതൽ പത്തൊൻപത് വയസ്സ് വരെയുള്ള കുട്ടികൾക്ക് വിരവിമു...തുട൪ന്ന് വായിക്കുക


കൊറോണ വൈറസ്: സംസ്ഥാനത്ത് ഇനി നിരീക്ഷണത്തില്‍ 135 പേര്‍ :7 പേരെക്കൂടി വീട്ടിലെ നിരീക്ഷണത്തില്‍ നിന്നും ഒഴിവാക്കി

തിരു: 29 ലോക രാജ്യങ്ങളില്‍ കോവിഡ് 19 രോഗം പടര്‍ന്നുപിടിച്ച സാഹചര്യത്തില്‍ സംസ്ഥാന ത്തെ വിവിധ ജില്ലകളിലായി 135 പേര്‍ നിരീക്ഷണത്തിലാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ഇവരില്‍ 128 പേര്‍ വീടുകളിലും 7 പേര്‍ ആശുപത്രികളിലും നിരീക്...തുട൪ന്ന് വായിക്കുക


തിരു: മെഡിക്കൽ കോളേജ് ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിലെ ക്ലിനിക്കിലേക്ക് ഒക്യൂപേഷണൽ തെറാപിസ്റ്റ് താത്കാലിക ഒഴിവ്

തിരു: മെഡിക്കൽ കോളേജ് ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിലെ ക്ലിനിക്കിലേക്ക് ഒക്യുപേഷണൽ തെറാപിസ്റ്റിന്റെ ഒരു താത്കാലിക (ഒരു വർഷത്തെ) ഒഴിവുണ്ട്. പ്രതിമാസവേതനം 30385 രൂപ. ഒക്യു പേഷണൽ തെറാപിയിലുളള ബാച്ചിലേഴ്‌സ് ബിരുദമാണ് യോഗ്യത. ഒക്യുപേഷണൽതെറപിയിലുളള ബിരുദാനന്ത...തുട൪ന്ന് വായിക്കുക


കൊറോണ വൈറസ്: സംസ്ഥാനത്ത് 711 പേര്‍ നിരീക്ഷണത്തില്‍:216 പേരെക്കൂടി വീട്ടിലെ നിരീക്ഷണത്തില്‍ നിന്നും ഒഴിവാക്കി

തിരു: ലോകത്ത് 27 രാജ്യങ്ങളില്‍ നോവല്‍ കൊറോണ വൈറസ് രോഗം പടര്‍ ന്നുപിടിച്ച സാഹ ചര്യത്തില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 711 പേര്‍ നിരീക്ഷണത്തിലാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറിയിച്ചു. ഇവരില്‍ 706 പേര്‍ വീടുകളിലും 5 പേര്‍ ആശു പത്ര...തുട൪ന്ന് വായിക്കുക


സൂര്യാതപവും ആരോഗ്യ പ്രശ്‌നങ്ങളും നേരിടാന്‍ കരുതലോടെ ആരോഗ്യ വകുപ്പ് :കഠിനമായ വെയില്‍ ഏല്‍ക്കുന്നത് ഒഴിവാക്കൂ,സൂര്യാതപം തടയൂ

തിരു: കാലാവസ്ഥാ വ്യതിയാനം മൂലം അന്തരീക്ഷ ഊഷ്മാവ് ക്രമാതീതമായി ഉയരുന്ന സാഹചര്യ ത്തിലും ചില ജില്ലകളില്‍ നിന്നും സൂര്യാതപം കൊണ്ടുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ റിപ്പോര്‍ ട്ട് ചെയ്യപ്പെട്ടതിനാലും എല്ലാവരും മുന്‍കരുതലെടുക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി ക...തുട൪ന്ന് വായിക്കുക


വിരവിമുക്ത ദിനം;കോട്ടയം ജില്ലയില്‍ 4.27 ലക്ഷം കുട്ടികള്‍ക്ക് ഗുളിക നല്‍കും

കോട്ടയം:വിരവിമുക്തി ദിനാചരണത്തിന്റെ ഭാഗമായി ജില്ലയിലെ ഒന്നു മുതല്‍ 19വരെപ്രായമുള്ള 4,27,382 കുട്ടികള്‍ക്ക് ഫെബ്രുവരി 25-ന് വിര നശീകരണത്തിനുള്ള ഗുളിക നല്‍കും. ഫെബ്രു വരി 10ന് നടത്താനിരുന്ന പരിപാടി കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതിനെ തുടര്‍...തുട൪ന്ന് വായിക്കുക


കൊറോണ വൈറസ്: സംസ്ഥാനത്ത് 711 പേര്‍ നിരീക്ഷണത്തില്‍: 216 പേരെക്കൂടി വീട്ടിലെ നിരീക്ഷണത്തില്‍ നിന്നും ഒഴിവാക്കി

തിരു: ലോകത്ത് 27 രാജ്യങ്ങളില്‍ നോവല്‍ കൊറോണ വൈറസ് രോഗം പടര്‍ ന്നുപിടിച്ച സാഹചര്യത്തില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 711 പേര്‍ നിരീക്ഷണത്തിലാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറിയിച്ചു. ഇവരില്‍ 706 പേര്‍ വീടുകളിലും 5 പേര്‍ ആശുപത്രിക...തുട൪ന്ന് വായിക്കുക


ആഗോള വിപണിയും ഗവേഷണവും മെഡിക്കൽ ടൂറിസവും ലക്ഷ്യമിട്ട് ഗ്ലോബൽ ആയുർവേദ ഫെസ്റ്റിവൽ 2020

കൊച്ചി: ആയുർവേദത്തിൻ്റെ ആഗോള വളർച്ചയും വികാസവും ലക്ഷ്യമിട്ട് നാലാമത് ഗ്ലോബൽ ആയുർവേദ ഫെസ്റ്റിവൽ (ജി എ എഫ് 2020) മെയ്16 മുതൽ 20 വരെ അങ്കമാലി അഡ് ലക്സ് ഇൻ്റർ നാഷണൽ കൺവെൻഷൻ & എക്സിബിഷൻ സെൻ്ററിൽ ഫെസ്റ്റിവൽ അരങ്ങേറുo. അന്താരാഷ്ട്രവ്യാ പാര മേഖലയിൽ നിലവിലുള്...തുട൪ന്ന് വായിക്കുക


നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ സർക്കാർ മേഖലയിലെ ഏറ്റവും വലിയ ഡയാലിസിസ് സെൻറർ യാഥാർഥ്യമായി

നെയ്യാറ്റിൻകര: ജനറൽ ആശുപത്രിയിലെ വിപുലമായ ഡയാലിസിസ് സെൻററിന്റെയും നെയ്യാ റ്റിൻകര ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിലെ അന്താരാഷ്ട്ര നിലവാരത്തിലുള്ള പുതിയ മന്ദിരത്തിന്റെയും അമിനിറ്റി സെന്ററിന്റെയും ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർ വഹിച്ചു.വികസ നത്തിന...തുട൪ന്ന് വായിക്കുക


24 കോടി ചെലവഴിച്ച് തിരു.മെഡിക്കല്‍ കോളേജ് അപക്‌സ് ട്രോമകെയര്‍ & ടെയിനിംഗ് സെന്ററായി ഉയര്‍ത്തുന്നു

തിരു: തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിനെ അപക്‌സ് ട്രോമ കെയര്‍ ആന്റ് ട്രെയി നിംഗ് സെന്ററാക്കി ഉയര്‍ത്താന്‍ തീരുമാനിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറിയിച്ചു.തിരു.മെഡിക്കല്‍ കോളേജില്‍ സ്ഥലപരിമിതിയുള്ളതിനാല്‍ ജനറല്‍ ആശുപത്...തുട൪ന്ന് വായിക്കുക


കൊറോണ വൈറസ് രോഗം: സംസ്ഥാനത്ത് 914 പേര്‍ നിരീക്ഷണത്തില്‍ : 1349 പേരെക്കൂടി വീട്ടിലെ നിരീക്ഷണത്തില്‍ നിന്നും ഒഴിവാക്കി

തിരു: ലോകത്ത് 26 രാജ്യങ്ങളില്‍ നോവല്‍ കൊറോണ വൈറസ് രോഗം പടര്‍ന്നുപിടിച്ച സാഹചര്യ ത്തില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 914 പേര്‍ നിരീക്ഷണത്തിലാണെന്ന് ആരോഗ്യ വകു പ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ഇവരില്‍ 907 പേര്‍ വീടുകളിലും 7 പേര്‍ ആശുപത്ര...തുട൪ന്ന് വായിക്കുക









Copyright 2018 Pothujanam Publications. All rights reserved.