Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
സഹകരണ മേഖലയിലെ താൽകാലിക ജീവനക്കാർക്കും, കളക്ഷൻ ഏജന്റ്മാർക്കും വേതനം മുടങ്ങില്ല കേരളത്തിന് അഭിമാനം: വൃദ്ധ ദമ്പതികള്‍ രോഗമുക്തരായി പോലീസ് മാടമ്പിത്തരങ്ങളെ-പരിഹസിച്ച് സോഹൻ റോയിയുടെ കവിത തിരു. മെഡിക്കൽ കോളേജ് ക്യാമ്പസ് ഫയർഫോഴ്സ് അണുവിമുക്തമാക്കി അതിഥി തൊഴിലാളികൾക്കുള്ള സൗകര്യങ്ങൾ ഉറപ്പാക്കും: മന്ത്രി കടകംപള്ളി സുരേന്ദ്രൻ

കായികം

കൂടുതല്‍ 

ജി വി രാജ കായിക പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു; മുഹമ്മദ് അനസിനും പി സി തുളസിക്കും പുരസ്കാരം

16/1/2020

തിരു: ദേശീയ ‐ അന്തർദേശീയ മത്സരങ്ങളിൽ മികച്ച നേട്ടങ്ങൾ കൈവരിച്ച കായികതാരങ്ങൾ ക്കുളള ജി വി രാജ പുരസ്‌കാരങ്ങളും മറ്റു കായിക അവാർഡുകളും പ്രഖ്യാപിച്ചു. 2018-19 ലെ പുരസ്‌കാരമാണ്‌ കായിക മന്ത്രി ഇ പി ജയരാജൻ പ്രഖ്യാപിച്ചത്‌. കായികതാരങ്ങളും പരിശീല കരും വിദ്യാഭ്യാസ സ്ഥാപനങ്ങളും മാധ്യമപ്രവർത്തകരും ഉൾപ്പെടെ 15 പേർ പുരസ്‌കാരത്തിന് അർഹരായി.

ഏഷ്യൻ ഗെയിംസ് 400 മീറ്റർ വെള്ളിമെഡൽ ജേതാവ് മുഹമ്മദ് അനസും ഷട്ടിൽ ബാഡ്മിന്റൺ ഏഷ്യൻ ഗെയിംസ് ജേതാവ് പിസി തുളസിയും ജി വി രാജ പുരുഷ‐ വനിതാ പുരസ്‌കാരങ്ങൾക്ക്‌ അർഹരായി. മൂന്നു ലക്ഷം രൂപ വീതവും ഫലകവും പ്രശംസാപത്രവും അടങ്ങുന്നതാണ് പുരസ്‍ കാരങ്ങള്‍. ഒളിമ്പ്യൻ സുരേഷ്ബാബു ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡിന് പരിശീലകനായ ടി പി ഔസേഫ് അർഹനായി. നിരവധി ജമ്പിങ്ങ്‌ പ്രതിഭകളെ കണ്ടെത്തി രാജ്യാന്തര തലത്തി ലേക്ക് ഉയർത്തിയതിനാണ് രണ്ടു ലക്ഷം രൂപയും ഫലകവും പ്രശംസാപത്രവും അടങ്ങുന്ന പുര സ്കാരം. മികച്ച കായിക പരിശീലകനുള്ള അവാർഡ് ഫുട്‍ബോൾ പരിശീലകൻ സതീവൻ ബാലൻ നേടി. 13 വർഷത്തിന് ശേഷം കേരളത്തിന് സന്തോഷ് ട്രോഫി നേടിക്കൊടുത്ത പരിശീലകനാണ്‌ സതീവൻ ബാലൻ. ഒരുലക്ഷം രൂപയും ഫലകവും പ്രശംസാപത്രവുമാണ്‌ സമ്മാനിക്കുക.

കോളേജ് തലത്തിലെ മികച്ച കായിക അധ്യാപകനുള്ള അവാർഡിന് കണ്ണൂർ എസ് എൻ കോളേ ജിലെ ഡോ.കെ അജയകുമാർ അർഹനായി. അമ്പതിനായിരം രൂപയും ഫലകവും പ്രശംസാ പത്രവും അടങ്ങിയതാണ് പുരസ്‌കാരം.

സ്പോർട്സ് ഹോസ്റ്റൽ സ്‌കൂൾ തലത്തിൽ ലോങ്ങ് ജംപ് താരം സാന്ദ്ര ബാബു അവാർഡിന് അർഹ യായി. കോതമംഗലം മാർ അത്തനേഷ്യസ് അക്കാദമിയിലെ താരമായ സാന്ദ്രയ്ക്ക് അമ്പതിനാ യിരം രൂപയും ഫലകവും പ്രശംസാപത്രവും ലഭിക്കും. സ്പോർട്സ് ഹോസ്റ്റൽ കോളേജ് തലത്തിൽ പുരുഷ വിഭാഗത്തിൽ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ നിബിൻ ബൈജു അർഹനായി. ഓൾ ഇന്ത്യ യൂണിവേഴ്‌സിറ്റി 4 -400 മീറ്റർ റിലേയിൽ സ്വർണമെഡൽ ജേതാവായ നിബിന് അമ്പ തിനായിരം രൂപയും ഫലകവും പ്രശംസാപത്രവും അടങ്ങിയ പുരസ്‌കാരം ലഭിക്കും. സ്പോർട്സ് ഹോസ്റ്റൽ കോളേജ് തലത്തിൽ വനിതാ വിഭാഗത്തിൽ കോതമംഗലം എം എ കോളേജിലെ വി കെ വിസ്മയ അർഹയായി. ജക്കാർത്ത ഏഷ്യൻ ഗെയിംസിൽ 4-400 മീറ്റർ റിലേയിൽ ഇന്ത്യയെ സ്വർണനേട്ടത്തിൽ എത്തിച്ചു. അമ്പതിനായിരം രൂപയും ഫലകവും പ്രശംസാപത്രവുമാണ്‌ അവാർഡ്.

സ്‌കൂൾ തലത്തിലെ മികച്ച കായികാധ്യാപകനുള്ള അവാർഡ് പാലക്കാട് മാത്തൂർ സി എഫ് ഡി എച്ച് എസിലെ കെ സുരേന്ദ്രൻ അർഹനായി. നാലു ദേശീയ മെഡൽ ജേതാക്കളെ സൃഷ്ടിച്ചതി നാണ് അവാർഡ്. അമ്പതിനായിരം രൂപയും ഫലകവും പ്രശംസാപത്രവും അടങ്ങുന്നതാണ് പുര സ്‌കാരം. മികച്ച കായികനേട്ടം കൈവരിച്ച കോളേജിനുള്ള പുരസ്‌കാരം പുല്ലൂരാംപാറ സെന്റ് ജോസഫ് ഹൈസ്‌കൂൾ കരസ്ഥമാക്കി. അമ്പതിനായിരം രൂപയും ഫലകവും പ്രശംസാപത്രവും അടങ്ങുന്ന അവാർഡ്.

മികച്ച സ്പോർട്സ് പുസ്തകത്തിനുള്ള പുരസ്‍കാരം ഒരു ഫുട്‍ബോൾ ഭ്രാന്തന്റെ ഡയറിക്ക് ലഭിച്ചു. സിജിൻ ബി ടി,ഡോ.ഇന്ദുലേഖ ആർ എന്നിവർ ചേർന്ന് രചിച്ച കൃതിയിൽ ഫുടബോളിനെ സംബന്ധിച്ചു വിശദമായി പ്രതിപാദിക്കുന്നു. അമ്പതിനായിരം രൂപയും ഫലകവും പ്രശംസാ പത്രവും അടങ്ങുന്നതാണ്‌ അവാർഡ്.

മികച്ച ദൃശ്യ മാധ്യമ റിപ്പോർട്ടർക്കുള്ള അവാർഡ് ഏഷ്യാനെറ്റ് സ്യൂസിലെ ജോബി ജോർജ്ജ് സ്വന്തമാക്കി. ജക്കാർത്ത ഏഷ്യൻ ഗെയിംസിൽ മലയാള മഹിമ ഉയർത്തിക്കാട്ടിയതിനാണ് അവാർഡ്. അമ്പതിനായിരം രൂപയും ഫലകവും പ്രശംസാപത്രവും അടങ്ങുന്നതാണ് അവാർഡ്. മികച്ച സ്‌പോർട് ഫോട്ടോഗ്രാഫറായി ദേശാഭിമാനിയിലെ ജഗത്‌ലാൽ അർഹനായി. 1500 മീറ്റർ ഓട്ടത്തിനിടയിലെ വീഴ്ചയുടെ ദൃശ്യം കൃത്യമായി ഒപ്പിയെടുത്ത ചിത്രത്തിനാണ്‌ അവാർഡ്. അമ്പതിനായിരം രൂപയും ഫലകവും പ്രശംസാപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. മികച്ച സ്പോർട്സ് ജേർണലിസ്റ്റിനുള്ള അവാർഡ് ദീപികയിലെ തോമസ് വർഗീസ് നേടി. പ്രളയവുമായി ബന്ധപ്പെടുത്തിയിട്ടുള്ള പ്രത്യാശാഭരിതമായ കായിക റിപ്പോർട്ടിനാണ് അവാർഡ്. അമ്പതിനാ യിരം രൂപയും ഫലകവും പ്രശംസാപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.

വിവിധ അവാർഡുകൾക്കായി അപേക്ഷിച്ചവരിൽ ജേതാക്കൾക്കൊപ്പം നിൽക്കുന്ന 4 പേർക്ക്‌ പ്രത്യേക പുരസ്‌കാരവും 10001 രൂപയും നൽകും. വനിതാ ബാഡ്മിന്റൺ താരം അപർണ ബാലൻ, കായികാധ്യാപകൻ ഡോ. കെ എ രാജു, സ്പോർട്സ് ലേഖകൻ എം എം ജാഫർ ഖാൻ, അമൃത ടി വി റിപ്പോർട്ടർ ദീപക് ധർമടം എന്നിവർക്കാണ് പുരസ്‌കാരം. സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് മേഴ്‌സി കുട്ടൻ, സെക്രട്ടറി സഞ്ജയൻ കുമാർ, അവാര്‍ഡ് കമ്മറ്റി കണ്‍വീനര്‍ എം ആർ രഞ്ജി ത്ത്, സ്പോര്‍ട്സ് കൗണ്‍സില്‍ അംഗങ്ങളായ കെ എല്‍ ജോസഫ്, പി പി തോമസ്‌ തുടങ്ങിയവർ പങ്കെടുത്തു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംകായിക ലോകം മുഴുവൻ അടച്ചിട്ടിരിക്കുമ്പോൾ ബെലറൂസ്‌ പ്രീമിയർ ലീഗ്‌ മാത്രം പന്ത്‌ കളിക്കുന്നു

മിൻസ്‌ക്‌ (ബെലറൂസ്‌): കോവിഡ്‌ -19 ഭീതിയിൽ കായിക ലോകം മുഴുവൻ അടച്ചിട്ടിരിക്കുമ്പോൾ ബെലറൂസ്‌ പ്രീമിയർ ലീഗ്‌ മാത്രം പന്ത്‌ കളിക്കുന്നു. ശനിയാഴ്‌ച ആറ്‌ ഫുട്‌ബോൾ മത്സരങ്ങളാണ്‌ ബെലറൂസ്‌ പ്രീമിയർ ലീഗിൽ നടന്നത്‌. മൂവായിരത്തോളം കാണികൾ എഫ്‌സി മിൻസ്‌ക്‌–ഡൈനാ മോ...തുട൪ന്ന് വായിക്കുക


ഒഡോയി കോവിഡ്‌ രോഗത്തിൽനിന്ന്‌ മോചിതനായി

ലണ്ടൻ : ചെൽസിയുടെ യുവതാരം കല്ലം ഹഡ്‌സൺ ഒഡോയിയും കോവിഡ്‌ രോഗത്തിൽനിന്ന്‌ മോചിതനായി. ചെൽസി പരിശീലകൻ ഫ്രാങ്ക്‌ ലംപാർഡാണ്‌ ഇക്കാര്യം അറിയിച്ചത്‌. പത്തൊമ്പതു കാരനായ ഒഡോയിയെ ഈ മാസമാദ്യം ആണ്‌ വൈറസ്‌ ബാധയെ തുടർന്ന്‌ ആശുപത്രിയിൽ പ്രവേ ശിപ്പിച്ചത്‌....തുട൪ന്ന് വായിക്കുക


ശ്വാസമെടുക്കാൻ ബുദ്ധിമുട്ടിയെന്ന്‌ പൗലോഡിബാല

റോം: കോവിഡ്‌ 19 പിടിപ്പെട്ടതിനെ തുടർന്ന്‌ ശ്വാസമെടുക്കാൻ ബുദ്ധിമുട്ടിയെന്ന്‌ പൗലോഡിബാല പറഞ്ഞു. രോഗമോചിതനായ ഈ യുവന്റസ്‌ മുന്നേറ്റക്കാരൻ പരിശീലനം തുടങ്ങി. ഇറ്റാലിയൻ ടെലി വിഷന്‌ നൽകിയ അഭിമുഖത്തിലാണ്‌ രോഗകാലത്തെ പ്രയാസം ഡിബാല തുറന്നുപറഞ്ഞത്‌. ഇപ്പോൾ ...തുട൪ന്ന് വായിക്കുക


കോവിഡ്‌ 19 പ്രതിരോധ പ്രവർത്തനങ്ങൾക്ക്‌ സച്ചിൻ ടെൻഡുൽക്കർ 50 ലക്ഷം രൂപ നൽകി

മുംബൈ :കോവിഡ്‌ 19 പ്രതിരോധ പ്രവർത്തനങ്ങൾക്ക്‌ സച്ചിൻ ടെൻഡുൽക്കർ 50 ലക്ഷം രൂപ സംഭാവന നൽകി. ഇരുപത്തഞ്ചു ലക്ഷംവീതം പ്രധാനമന്ത്രിയുടെയും മഹാരാഷ്‌ട്ര മുഖ്യമന്ത്രിയു ടെയും ദുരിതാശ്വാസ നിധിയിൽ നിക്ഷേപിച്ചു.ഇന്ത്യയിൽ ഒരു കായികതാരം കോവിഡ്‌ 19 ദുരി താശ്വാസത്...തുട൪ന്ന് വായിക്കുക


ചാ​മ്പ്യ​ന്‍​സ് ലീ​ഗ് ഫൈ​ന​ല്‍ അ​നി​ശ്ചി​ത കാ​ല​ത്തേ​ക്ക് നീ​ട്ടി

സൂ​റി​ച്ച്‌: കൊ​റോ​ണ വൈ​റ​സ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ യു​വേ​ഫ 2019-20 ചാ​മ്പ്യ​ന്‍​സ് ലീ​ഗ് ഫൈ​ന​ല്‍ അ​നി​ശ്ചി​ത കാ​ല​ത്തേ​ക്ക് മാ​റ്റി​വ​ച്ചു. ഈ​സ്താ​ബു​ളി​ല്‍ മേ​യ് 30ന് ​ചാ​മ്പ്യന്‍​സ് ലീ​ഗ് ഫൈ​ന​ല്‍ ന​ട​ക്കു​മെ​ന്നാ​യി​രു​ന്നു അ​...തുട൪ന്ന് വായിക്കുക


വിംബിൾഡൺ ടെന്നീസ്‌ ചാമ്പ്യൻഷിപ്‌ റദ്ദാക്കാൻ സാധ്യത

ലണ്ടൻ : വിംബിൾഡൺ ടെന്നീസ്‌ ചാമ്പ്യൻഷിപ്‌ റദ്ദാക്കാൻ സാധ്യത. ഒരാഴ്‌ചയ്‌ക്കുള്ളിൽ അന്തിമ തീരുമാനമുണ്ടാകും. ജൂൺ 29 മുതൽ ജൂലൈ 12 വരെയാണ്‌ വിംബിൾഡൺ നടക്കേണ്ടിയിരുന്നത്‌. എന്നാൽ നിലവിലെ സാഹചര്യത്തിൽ നടത്താൻ സാധ്യത കുറവാണ്‌. 145 വർഷത്തിനിടയിൽ ആദ്യമായി വിംബ...തുട൪ന്ന് വായിക്കുക


ഒളിമ്പിക്‌ ഗെയിംസ്‌ നീട്ടണമെന്ന ആവശ്യ വുമായി കൂടുതൽ രാജ്യങ്ങളും സംഘടനകളും കളിക്കാരും

ടോക്യോ : ഒളിമ്പിക്‌സിന്‌ നാലുമാസം മാത്രം ബാക്കിയിരിക്കെ ഗെയിംസ്‌ നീട്ടണമെന്ന ആവശ്യ വുമായി കൂടുതൽ രാജ്യങ്ങളും സംഘടനകളും കളിക്കാരും രംഗത്തുവരുന്നു. നോർവേ,കൊളം ബിയ, സ്ലോവേനിയ എന്നിവയ്‌ക്കു പിന്നാലെ ബ്രസീലും ഗെയിംസ്‌ മാറ്റണമെന്ന്‌ ആവശ്യപ്പെട്ടു. ജാപ്...തുട൪ന്ന് വായിക്കുക


ഒളിമ്പിക്‌സ്‌ മാറ്റിവയ്‌ക്കാൻ സമയമായില്ലെന്ന്‌ ഐഒസി

ടോക്യോ : ഒളിമ്പിക്‌സ്‌ മാറ്റിവയ്‌ക്കാൻ സമയമായില്ലെന്ന്‌ രാജ്യാന്തര ഒളിമ്പിക്‌ കമ്മിറ്റി (ഐഒസി) പ്രസിഡന്റ്‌ തോമസ്‌ ബാക്‌ പറഞ്ഞു. നാല്‌ മാസം ബാക്കിയിരിക്കെ ഇപ്പോൾ ധൃതിപിടിച്ച്‌ തീരുമാ നം എടുക്കേണ്ട. നിർണായക തീരുമാനത്തിന്‌ സമയമുണ്ട്‌. എല്ലാ സാഹചര്യങ്ങ...തുട൪ന്ന് വായിക്കുക


ഒളിമ്പിക്‌സ്‌ നടക്കുമോ എന്ന ആശങ്കയ്‌ക്കിടെ ദീപശിഖാ കൈമാറി

ഏതൻസ്‌ : ഒളിമ്പിക്‌സ്‌ നടക്കുമോ എന്ന ആശങ്കയ്‌ക്കിടെ ഏതൻസിലെ പനാതെനയ്‌ക്‌ സ്‌റ്റേഡി യത്തിൽ ദീപശിഖാ കൈമാറി. ആളുകൾക്ക്‌ പ്രവേശമുണ്ടായില്ല. ജിംനാസ്‌റ്റിക്‌സ്‌ ചാമ്പ്യൻ ലെഫ്‌റ്റെറിസ്‌ പെട്രോണിയുസ്‌ ദീപശിഖയുമായി ഒരു ലാപ്‌ ഓടി.തുടർന്ന്‌ പോൾവോൾട്ട്‌ ചാമ...തുട൪ന്ന് വായിക്കുക


കൊറോണക്കെതിരെ വീ കിക്ക് കൊറോണ എന്ന ക്യാമ്പെയിനുമായി ജോഷ്വാ കിമ്മിഷും ലിയോണ്‍ ഗോരെട്‌സ്‌കയും

കൊറോണക്കെതിരെ വീ കിക്ക് കൊറോണ എന്ന ക്യാമ്പെയിനുമായി ബയേണ്‍ മ്യൂണിക്കിന്റെ യുവതാരങ്ങളായ ജോഷ്വാ കിമ്മിഷും ലിയോണ്‍ഗോരെട്‌സ്‌കയും രംഗത്ത്. കൊറോണ വൈറസി നെതിരായ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ഫണ്ട് റെയ്‌സ് ചെയ്യുകയാണ് ഇരു താരങ്ങളും. ഒരോ മില്ല്യ ണ്‍ യൂറോ വെച്...തുട൪ന്ന് വായിക്കുക


ഒളിമ്പിക്‌സ്‌ നിശ്‌ചയിച്ച പ്രകാരം നടക്കുമെന്ന്‌ രാജ്യാന്തര ഒളിമ്പിക്‌ സമിതി

ടോക്യോ: ഒളിമ്പിക്‌സ്‌ നിശ്‌ചയിച്ച പ്രകാരം നടക്കുമെന്ന്‌ രാജ്യാന്തര ഒളിമ്പിക്‌ സമിതി(ഐഒസി). ജപ്പാനിലെ ടോക്യോയിൽ ജൂലൈ 24 മുതൽ ആഗസ്‌ത്‌ ഒമ്പതുവരെയാണ്‌ മേള. കോവിഡ്‌–19 കാര ണം ഒളിമ്പിക്‌സ്‌ മാറ്റിവയ്‌ക്കില്ലെന്ന്‌ ഐഒസി വ്യക്തമാക്കി. നാലുമാസം ബാക്കിയുണ്ട...തുട൪ന്ന് വായിക്കുക


കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി ക്യാമ്പയിനില്‍ കായിക താരങ്ങളും പങ്കുചേര്‍ന്നു

തിരു: കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി വ്യക്തിശുചിത്വം വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യ ത്തോടെ സംസ്ഥാന സര്‍ക്കാര്‍ ആഹ്വാനം ചെയ്ത ബ്രേക്ക് ദ ചെയിൻ ക്യാമ്പയിനില്‍ കായിക താര ങ്ങളും പങ്കുചേര്‍ന്നു. സംസ്ഥാന കായികവകുപ്പുമായി ചേര്‍ന്നാണ് താരങ്ങള്‍ ക്യാമ്പയിന...തുട൪ന്ന് വായിക്കുക


ചാമ്പ്യൻസ്‌ ലീഗ്‌ ഫുട്‌ബോൾ മാറ്റി

ന്യോൺ : കോവിഡ്‌-19 ഭീതിയിൽ ചാമ്പ്യൻസ്‌ ലീഗ്‌ ഫുട്‌ബോൾ മാറ്റി. യുവേഫയുടെ ഒരാഴ്‌ചയി ലെ എല്ലാ മത്സരങ്ങളുo നിർത്തിവച്ചത്‌. ചാമ്പ്യൻസ്‌ ലീഗിനുപുറമെ യൂറോപ ലീഗ്‌, യുവേഫ യൂത്ത്‌ ലീഗ്‌ കളികളും മാറ്റിയതിൽ ഉൾപ്പെടും. യൂറോപ്യൻ ഫുട്‌ബോളിന്റെ ഭാവി അടുത്തയാഴ്‌ച ചേ...തുട൪ന്ന് വായിക്കുക


ആളും ആരവവുമില്ലാതെ ഒളിമ്പിക്‌സ്‌ ദീപശിഖ പ്രയാണം തുടങ്ങി

ഏതൻസ്‌ : ആളും ആരവവുമില്ലാതെ ഒളിമ്പിക്‌സ്‌ ദീപശിഖ പ്രയാണം തുടങ്ങി. ടോക്യോ ഒളിമ്പി ക്‌സ്‌ നടക്കുമോയെന്ന ആശങ്കകൾക്കിടെ ഗ്രീസിലെ പുരാതന ഒളിമ്പിക്‌ ഗ്രാമത്തിൽനിന്നാണ്‌ ദീപ ശിഖ കൊളുത്തിയത്‌. കോവിഡ്‌–-19 ഭീതിയിൽ കാണികളെ ഒഴിവാക്കിയായിരുന്നു ചടങ്ങ്‌. രാജ്...തുട൪ന്ന് വായിക്കുക


വേള്‍ഡ് ഫുട്‌വോളി ചാമ്പ്യന്‍ഷിപ്പ് മാറ്റി വച്ചു

കോഴിക്കോട് : ബീച്ചില്‍ ഏപ്രില്‍ 16 മുതല്‍ 21 വരെ നടത്താനിരുന്ന വേള്‍ഡ് ഫുട്‌വോളിചാമ്പ്യന്‍ ഷിപ്പ് കോവിഡ് 19 (കൊറോണ) നിയന്ത്രണത്തിന്റെ ഭാഗമായി മാറ്റിവെയ്ക്കാന്‍ ഡല്‍ഹിയില്‍നടന്ന ദേശീയ എക്‌സിക്യുട്ടീവ് യോഗം തീരുമാനിച്ചതായി ഫുട് വോളി അസോസിയേഷന്‍ സെക്രട...തുട൪ന്ന് വായിക്കുക

Copyright 2018 Pothujanam Publications. All rights reserved.