Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ഒരു കുപ്പി വെള്ളം കരുതാം ക്ഷീണമകറ്റാം നന്നായി വെള്ളം കുടിക്കൂ ചൂടില്‍ നിന്നും രക്ഷനേടൂ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളുടെ വേനല്‍ അവധിക്കാല ക്യാമ്പ് ഏപ്രില്‍ 16ന് ആരംഭിക്കും കൊല്ലം ശ്രീനാരായണ കോളേജില്‍ ആന്റി ഹ്യൂമണ്‍ ട്രാഫിക്കിങ് യൂണിറ്റ് ആരംഭിച്ചു ജലനിധി പദ്ധതി : പ്രശ്ന പരിഹാരത്തിനായി 27ന് ഉന്നതതല യോഗം മലപ്പുറത്തു

ആരോഗ്യം

കൂടുതല്‍ 

ആരോഗ്യ ജാഗ്രത 2020: പകര്‍ച്ചവ്യാധി പ്രതിരോധ കര്‍മ്മ പദ്ധതിയ്ക്ക് അന്തിമ രൂപം: മന്തിമാരുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം : ഉദ്ഘാടനം 23ന് മുഖ്യമന്ത്രി നിര്‍വഹിക്കും

15/1/2020

തിരു: ആര്‍ദ്രം മിഷന്റെ ഭാഗമായി ആരോഗ്യവകുപ്പ് വിവിധ വകുപ്പുകളുമായി ഏകോപിപ്പിച്ച് പകര്‍ച്ചവ്യാധി പ്രതിരോധത്തിനും നിയന്ത്രണത്തിനുമായി ആവിഷ്‌ക്കരിച്ച ആരോഗ്യജാഗ്രതയുടെ ഈ വര്‍ഷത്തെ കര്‍മ്മ പദ്ധതിയ്ക്ക് അന്തിമ രൂപം നല്‍കി. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറിന്റെ അധ്യക്ഷതയില്‍ മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന വിവിധ മന്ത്രിമാരുടേയും വകുപ്പ് തലവന്‍മാരുടേയും യോഗത്തിലാണ് ആരോഗ്യ ജാഗ്രത 2020ന് അന്തിമ രൂപമായത്.

2018, 2019 വര്‍ഷങ്ങളില്‍ ഊര്‍ജിതമായി നടപ്പിലാക്കിയ ആരോഗ്യ ജാഗ്രത കൂടുതല്‍ ജനപങ്കാളി ത്തത്തോടെയാണ് ഈ വര്‍ഷം നടപ്പിലാക്കുന്നതെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. കൃത്യമായ പ്രവര്‍ത്തന കലണ്ടറിന്റെ അടിസ്ഥാനത്തില്‍ പൊതുജനാരോഗ്യത്തെ നിര്‍ണയിക്കുന്ന സാമൂഹിക, പാരിസ്ഥിതിക ഘടകങ്ങളെ നേരിടുന്നതിനായി തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തില്‍ ബന്ധപ്പെട്ട വകുപ്പുകളുടെയും, ഏജന്‍സികളുടെയും, പൊതുജനങ്ങളുടെയും പങ്കാളിത്തത്തോടെയാണ് ഈ പരിപാടി നടപ്പാക്കുന്നത്. താഴെത്തട്ടില്‍ വാര്‍ഡ്തല ആരോഗ്യ ശുചിത്വ സമിതികളുടെ നേതൃത്വത്തില്‍ ആരോഗ്യ സേന, ഗൃഹ, സ്ഥാപനതല സന്ദര്‍ശനം നടത്തി പകര്‍ച്ചവ്യാധി പ്രതിരോധ നിയന്ത്രണ പ്രവര്‍ത്തനങ്ങളും കാമ്പയിനുകളും നടപ്പിലാ ക്കുമെന്നും മന്ത്രി വ്യക്തമാക്കി.

പകര്‍ച്ചവ്യാധി പ്രതിരോധത്തിന് ഓടകളുടെ അറ്റകുറ്റ പണികള്‍ക്ക് പ്രത്യേക പ്രാധാന്യം നല്‍കു മെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍ പറഞ്ഞു. നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ ആരോഗ്യ വകുപ്പിന്റെ സ്ഥാപനങ്ങള്‍ക്ക് മുന്‍ഗണന നല്‍കുമെന്നും മന്ത്രി പറഞ്ഞു.

പരിസര ശുചീകരണത്തോടൊപ്പം തന്നെ പ്രാധാന്യമാണ് കഴിക്കുന്ന ഭക്ഷണവുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് വ്യക്തമാക്കി. തെറ്റായ ഭക്ഷണ ശീലവും ജീവിതരീതി യും മാറ്റേണ്ടതാണ്. ഇതിനും ആരോഗ്യ ജാഗ്രതയ്ക്കും വിദ്യാഭ്യാസ വകുപ്പ് ബോധവത്ക്കരണം നല്‍കുമെന്നും മന്ത്രി പറഞ്ഞു.

നല്ല ആരോഗ്യത്തിനായി ജൈവ കൃഷി പ്രോത്സാഹിപ്പിക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി വി.എസ്. സുനില്‍ കുമാര്‍ പറഞ്ഞു. എലി നശീകരണത്തിനായി വെയര്‍ ഹൗസിംഗ് കോര്‍പറേഷന്റെ ജൈവ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതാണ്. കൃഷിക്കാര്‍ക്കും ആവശ്യമായ ആരോഗ്യജാഗ്രത നിര്‍ദേശങ്ങള്‍ നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി.

ത്രിതല ആരോഗ്യ സംവിധാനങ്ങളെ ശക്തിപ്പെടുത്തിയും ഫീല്‍ഡ്തല ആരോഗ്യ പ്രോഗ്രാമുകള്‍ വിപുലപ്പെടുത്തിയും ആര്‍ദ്രം മിഷന്‍ സംസ്ഥാനത്ത് ഫലപ്രദമായി മുന്നേറുന്നത് പശ്ചാത്തലത്തി ലാണ് 2020-ലെ ആരോഗ്യ ജാഗ്രതാ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്. നവകേരള കര്‍മ്മ പദ്ധതിയിലെ ഹരിതകേരളം മിഷന്റെ ഭാഗമായുള്ള മാലിന്യമുക്ത കേരളവും, ജല സംരക്ഷണ വും, കൃഷി വ്യാപനവുമൊക്കെ കൂടുതല്‍ ശക്തിപ്പെടുത്തി വരുന്ന സാഹചര്യവും ആരോഗ്യ ജാഗ്രതാ പ്രവര്‍ത്തനങ്ങള്‍ക്ക് ഏറെ ശക്തി പകരുന്നതാണ്. വിവിധ തലങ്ങളില്‍ ഈ പ്രവര്‍ത്ത നങ്ങളെല്ലാം ഏകോപിപ്പിച്ചാണ് ആരോഗ്യ ജാഗ്രതാ പ്രവര്‍ത്തനങ്ങള്‍ വിഭാവനം ചെയ്യുന്നത്.

2019 നവംമ്പറില്‍ സംസ്ഥാന വ്യാപകമായി തുടക്കം കുറിച്ച ആര്‍ദ്രം ജനകീയ കാമ്പയിനിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് ഈ വര്‍ഷത്തെ ആരോഗ്യ ജാഗ്രതാ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാ ക്കുന്നത്. വിവിധ തലങ്ങളില്‍ വിപുലമായ ജന പങ്കാളിത്തത്തോടെ ക്യാമ്പെയിന്‍ പ്രവര്‍ത്ത നങ്ങള്‍ മുന്നേറുകയാണ്. ആര്‍ദ്രം ക്യാമ്പെയിനിന്റെ അഞ്ചു ഘടകങ്ങളില്‍ ഒന്നാണ് ശുചിത്വവും മാലിന്യ നിര്‍മ്മാര്‍ജ്ജനവും. വ്യക്തിതലത്തിലും, കുടുംബതലത്തിലും, തൊഴിലിടങ്ങളിലും, പൊതുസ്ഥലങ്ങളിലും വാര്‍ഡ്തല ആരോഗ്യ ശുചിത്വസമിതികളുടെ നേതൃത്വത്തിലുമെല്ലാം പ്രവര്‍ ത്തനങ്ങള്‍ ചിട്ടപ്പെടുത്തുന്നതോടെ ഈ വര്‍ഷത്തെ ആരോഗ്യ ജാഗ്രതാ പ്രവര്‍ത്തനങ്ങള്‍ കുറെ കൂടി ഫലപ്രദമാക്കാന്‍ കഴിയും. 2020 ജനുവരി 1-ഓടെ സംസ്ഥാനത്ത് പ്ലാസ്റ്റിക് നിരോധനം കൂടി നടപ്പാക്കിയതോടെ എല്ലാ അര്‍ത്ഥത്തിലും ഏറ്റവും കാര്യക്ഷമമായ പ്രവര്‍ത്തനങ്ങള്‍ക്ക് അനു കൂലമായ ഒരു സാഹചര്യമാണ് സംസ്ഥാനത്തുള്ളത്.

മഴക്കാലപൂര്‍വ്വ ശുചീകരണം, കൊതുകിന്റെ ഉറവിട നശീകരണം,ക്ലോറിനേഷന്‍,രോഗ നിരീക്ഷ ണം, ലബോറട്ടറി നിരീക്ഷണം, കൊതുകുനിരീക്ഷണം, കൊതുകുനിയന്ത്രണം, രോഗം പൊട്ടി പ്പുറപ്പെടുന്നിടത്ത് കാര്യകാരണ വിശകലനം നടത്തി ഊര്‍ജ്ജിതനിയന്ത്രണം, ബോധവത്ക്കരണം, രോഗ പ്രതിരോധത്തിനും ബോധവത്ക്കരണത്തിനുമായുള്ള കാമ്പയിനുകള്‍, പൊതുജനാരോഗ്യ നിയമം അനുസരിച്ചുള്ള പരിശോധനകള്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് ആരോഗ്യ ജാഗ്രതയുടെ ഭാഗമായി നടപ്പിക്കുന്നത്.

തദ്ദേശസ്വയംഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ടി.കെ.ജോസ്,കൃഷി വകുപ്പ് അഡീ ഷണല്‍ ചീഫ് സെക്രട്ടറി ഡോ.കെ.സിംഗ്, ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ എന്‍.ഖോബ്രഗഡെ, തദ്ദേശസ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശാരദ, എസ്.സി., എസ്.ടി.വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സഞ്ജയ് ഗാര്‍ഗ്, ശുചിത്വ മിഷന്‍ എക്‌സി. ഡയറക്ടര്‍ മീര്‍ അലി, ആരോഗ്യവിദ്യാഭ്യാസവകുപ്പ് ഡയറക്ടര്‍ ഡോ.എ.റംലാ ബീവി, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ.ആര്‍.എല്‍.സരിത,അഡീഷണല്‍ ഡയറക്ടര്‍ ഡോ.മീനാക്ഷി, ഹോമിയോ പ്പതി ഡയറക്ടര്‍ ഡോ.കെ.ജമുന,ഐ.എസ്.എം.ഡയറക്ടര്‍ ഡോ.കെ.എസ്.പ്രിയ, തുടങ്ങിയവര്‍ പങ്കെടുത്തു.

ആരോഗ്യ ജാഗ്രത 2020ന്റെ സംസ്ഥാനതല ഉദ്ഘാടനം ജനുവരി 23ന് വൈകുന്നേരം 5 മണിക്ക് നിശാഗന്ധി ആഡിറ്റോറിയത്തില്‍ വച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംപ്രഥമ ദേശീയ പോഷണ സമ്മേളനം: ഗവര്‍ണര്‍ ഉദ്ഘാടനം നിര്‍വഹിക്കും:സൂക്ഷ്മ പോഷണക്കുറവ് പരിഹരിക്കുക ലക്ഷ്യമെന്ന് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍

തിരു: സമ്പുഷ്ട കേരളം പദ്ധതിയുടെ ഭാഗമായി സംസ്ഥാന വനിത ശിശുവികസന വകുപ്പ് ദ്വി ദിന ദേശീയ പോഷണ സമ്മേളനം സംഘടിപ്പിക്കുന്നു. ഫെബ്രുവരി മാസം 27, 28 തീയതികളില്‍ ജഗതിയിലെ രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയില്‍ വച്ചാണ് സമ്മേളനം.സൂക്ഷ്മ പോഷണക്കുറവ് - വ...തുട൪ന്ന് വായിക്കുക


കൊറോണ വൈറസ്: സംസ്ഥാനത്ത് ഇനി നിരീക്ഷണത്തില്‍ 126 പേര്‍ :16 പേരെക്കൂടി വീട്ടിലെ നിരീക്ഷണത്തില്‍ നിന്നും ഒഴിവാക്കി:നിയന്ത്രണം പിന്‍വലിച്ചിട്ടില്ലെന്ന് മന്ത്രി

തിരു: 30 ലോക രാജ്യങ്ങളില്‍ കോവിഡ് 19 രോഗം പടര്‍ന്നുപിടിച്ച സാഹചര്യത്തില്‍ സംസ്ഥാന ത്തെ വിവിധ ജില്ലകളിലായി 126 പേര്‍ നിരീക്ഷണത്തിലാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ഇവരില്‍ 118 പേര്‍ വീടുകളിലും 8 പേര്‍ ആശുപത്രികളിലും നിരീക്...തുട൪ന്ന് വായിക്കുക


ശിശുക്ഷേമ സമിതിയിലെ കുട്ടികള്‍ക്ക് വെരിസെല്ല വാക്‌സിന്‍ സൗജന്യമായി നല്‍കും

തിരു: കേരള സംസ്ഥാന ശിശുക്ഷേമ സമിതിയുടെ തിരുവനന്തപുരം ദത്തെടുക്കല്‍ കേന്ദ്രത്തിലെ കുട്ടികള്‍ക്ക് ചിക്കന്‍ പോക്‌സിനെതിരായ വെരിസെല്ല വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറിയിച്ചു. ഈ കേന്ദ്രത്തിന്റെ പരിചരണയില്‍ 7...തുട൪ന്ന് വായിക്കുക


ജാഗ്രതയോടെ കേരളം: നന്നായി വെള്ളം കുടിക്കൂ ചൂടില്‍ നിന്നും രക്ഷനേടൂ : ഒരു കുപ്പി വെള്ളം കരുതാം ക്ഷീണമകറ്റാം

തിരു: കാലാവസ്ഥാ വ്യതിയാനം കാരണം അന്തരീക്ഷ ഊഷ്മാവ് ക്രമാതീതമായി ഉയരുന്നതിനാല്‍ സംഭവിക്കാവുന്ന ആരോഗ്യ പ്രശ്‌നങ്ങളില്‍ നിന്നും രക്ഷ നേടാന്‍ ആരോഗ്യ വകുപ്പ് നല്‍കുന്ന ജാഗ്രത നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്...തുട൪ന്ന് വായിക്കുക


ദേശീയ വിര വിമുക്ത ദിനാചരണം:തിരു.ജില്ലതല ഉദ്ഘാടനം വട്ടിയൂർക്കാവ് ഗവണ്മെന്റ് എൽ. പി.എസ്സിൽ

തിരു : ദേശീയ വിര വിമുക്ത ദിനാചരണത്തിന്റെ ജില്ലതല ഉദ്ഘാടനം 25.02.2020 ന് ഉച്ചക്ക് ഒരു മണിയ്ക്ക് വട്ടിയൂർക്കാവ് ഗവണ്മെന്റ് എൽ.പി.എസ്സിൽ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി.കെ. മധു നിർവഹിക്കും. ഒന്ന് മുതൽ പത്തൊൻപത് വയസ്സ് വരെയുള്ള കുട്ടികൾക്ക് വിരവിമു...തുട൪ന്ന് വായിക്കുക


കൊറോണ വൈറസ്: സംസ്ഥാനത്ത് ഇനി നിരീക്ഷണത്തില്‍ 135 പേര്‍ :7 പേരെക്കൂടി വീട്ടിലെ നിരീക്ഷണത്തില്‍ നിന്നും ഒഴിവാക്കി

തിരു: 29 ലോക രാജ്യങ്ങളില്‍ കോവിഡ് 19 രോഗം പടര്‍ന്നുപിടിച്ച സാഹചര്യത്തില്‍ സംസ്ഥാന ത്തെ വിവിധ ജില്ലകളിലായി 135 പേര്‍ നിരീക്ഷണത്തിലാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ഇവരില്‍ 128 പേര്‍ വീടുകളിലും 7 പേര്‍ ആശുപത്രികളിലും നിരീക്...തുട൪ന്ന് വായിക്കുക


തിരു: മെഡിക്കൽ കോളേജ് ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിലെ ക്ലിനിക്കിലേക്ക് ഒക്യൂപേഷണൽ തെറാപിസ്റ്റ് താത്കാലിക ഒഴിവ്

തിരു: മെഡിക്കൽ കോളേജ് ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിലെ ക്ലിനിക്കിലേക്ക് ഒക്യുപേഷണൽ തെറാപിസ്റ്റിന്റെ ഒരു താത്കാലിക (ഒരു വർഷത്തെ) ഒഴിവുണ്ട്. പ്രതിമാസവേതനം 30385 രൂപ. ഒക്യു പേഷണൽ തെറാപിയിലുളള ബാച്ചിലേഴ്‌സ് ബിരുദമാണ് യോഗ്യത. ഒക്യുപേഷണൽതെറപിയിലുളള ബിരുദാനന്ത...തുട൪ന്ന് വായിക്കുക


കൊറോണ വൈറസ്: സംസ്ഥാനത്ത് 711 പേര്‍ നിരീക്ഷണത്തില്‍:216 പേരെക്കൂടി വീട്ടിലെ നിരീക്ഷണത്തില്‍ നിന്നും ഒഴിവാക്കി

തിരു: ലോകത്ത് 27 രാജ്യങ്ങളില്‍ നോവല്‍ കൊറോണ വൈറസ് രോഗം പടര്‍ ന്നുപിടിച്ച സാഹ ചര്യത്തില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 711 പേര്‍ നിരീക്ഷണത്തിലാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറിയിച്ചു. ഇവരില്‍ 706 പേര്‍ വീടുകളിലും 5 പേര്‍ ആശു പത്ര...തുട൪ന്ന് വായിക്കുക


സൂര്യാതപവും ആരോഗ്യ പ്രശ്‌നങ്ങളും നേരിടാന്‍ കരുതലോടെ ആരോഗ്യ വകുപ്പ് :കഠിനമായ വെയില്‍ ഏല്‍ക്കുന്നത് ഒഴിവാക്കൂ,സൂര്യാതപം തടയൂ

തിരു: കാലാവസ്ഥാ വ്യതിയാനം മൂലം അന്തരീക്ഷ ഊഷ്മാവ് ക്രമാതീതമായി ഉയരുന്ന സാഹചര്യ ത്തിലും ചില ജില്ലകളില്‍ നിന്നും സൂര്യാതപം കൊണ്ടുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ റിപ്പോര്‍ ട്ട് ചെയ്യപ്പെട്ടതിനാലും എല്ലാവരും മുന്‍കരുതലെടുക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി ക...തുട൪ന്ന് വായിക്കുക


വിരവിമുക്ത ദിനം;കോട്ടയം ജില്ലയില്‍ 4.27 ലക്ഷം കുട്ടികള്‍ക്ക് ഗുളിക നല്‍കും

കോട്ടയം:വിരവിമുക്തി ദിനാചരണത്തിന്റെ ഭാഗമായി ജില്ലയിലെ ഒന്നു മുതല്‍ 19വരെപ്രായമുള്ള 4,27,382 കുട്ടികള്‍ക്ക് ഫെബ്രുവരി 25-ന് വിര നശീകരണത്തിനുള്ള ഗുളിക നല്‍കും. ഫെബ്രു വരി 10ന് നടത്താനിരുന്ന പരിപാടി കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതിനെ തുടര്‍...തുട൪ന്ന് വായിക്കുക


കൊറോണ വൈറസ്: സംസ്ഥാനത്ത് 711 പേര്‍ നിരീക്ഷണത്തില്‍: 216 പേരെക്കൂടി വീട്ടിലെ നിരീക്ഷണത്തില്‍ നിന്നും ഒഴിവാക്കി

തിരു: ലോകത്ത് 27 രാജ്യങ്ങളില്‍ നോവല്‍ കൊറോണ വൈറസ് രോഗം പടര്‍ ന്നുപിടിച്ച സാഹചര്യത്തില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 711 പേര്‍ നിരീക്ഷണത്തിലാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറിയിച്ചു. ഇവരില്‍ 706 പേര്‍ വീടുകളിലും 5 പേര്‍ ആശുപത്രിക...തുട൪ന്ന് വായിക്കുക


ആഗോള വിപണിയും ഗവേഷണവും മെഡിക്കൽ ടൂറിസവും ലക്ഷ്യമിട്ട് ഗ്ലോബൽ ആയുർവേദ ഫെസ്റ്റിവൽ 2020

കൊച്ചി: ആയുർവേദത്തിൻ്റെ ആഗോള വളർച്ചയും വികാസവും ലക്ഷ്യമിട്ട് നാലാമത് ഗ്ലോബൽ ആയുർവേദ ഫെസ്റ്റിവൽ (ജി എ എഫ് 2020) മെയ്16 മുതൽ 20 വരെ അങ്കമാലി അഡ് ലക്സ് ഇൻ്റർ നാഷണൽ കൺവെൻഷൻ & എക്സിബിഷൻ സെൻ്ററിൽ ഫെസ്റ്റിവൽ അരങ്ങേറുo. അന്താരാഷ്ട്രവ്യാ പാര മേഖലയിൽ നിലവിലുള്...തുട൪ന്ന് വായിക്കുക


നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ സർക്കാർ മേഖലയിലെ ഏറ്റവും വലിയ ഡയാലിസിസ് സെൻറർ യാഥാർഥ്യമായി

നെയ്യാറ്റിൻകര: ജനറൽ ആശുപത്രിയിലെ വിപുലമായ ഡയാലിസിസ് സെൻററിന്റെയും നെയ്യാ റ്റിൻകര ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിലെ അന്താരാഷ്ട്ര നിലവാരത്തിലുള്ള പുതിയ മന്ദിരത്തിന്റെയും അമിനിറ്റി സെന്ററിന്റെയും ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർ വഹിച്ചു.വികസ നത്തിന...തുട൪ന്ന് വായിക്കുക


24 കോടി ചെലവഴിച്ച് തിരു.മെഡിക്കല്‍ കോളേജ് അപക്‌സ് ട്രോമകെയര്‍ & ടെയിനിംഗ് സെന്ററായി ഉയര്‍ത്തുന്നു

തിരു: തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിനെ അപക്‌സ് ട്രോമ കെയര്‍ ആന്റ് ട്രെയി നിംഗ് സെന്ററാക്കി ഉയര്‍ത്താന്‍ തീരുമാനിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറിയിച്ചു.തിരു.മെഡിക്കല്‍ കോളേജില്‍ സ്ഥലപരിമിതിയുള്ളതിനാല്‍ ജനറല്‍ ആശുപത്...തുട൪ന്ന് വായിക്കുക


കൊറോണ വൈറസ് രോഗം: സംസ്ഥാനത്ത് 914 പേര്‍ നിരീക്ഷണത്തില്‍ : 1349 പേരെക്കൂടി വീട്ടിലെ നിരീക്ഷണത്തില്‍ നിന്നും ഒഴിവാക്കി

തിരു: ലോകത്ത് 26 രാജ്യങ്ങളില്‍ നോവല്‍ കൊറോണ വൈറസ് രോഗം പടര്‍ന്നുപിടിച്ച സാഹചര്യ ത്തില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 914 പേര്‍ നിരീക്ഷണത്തിലാണെന്ന് ആരോഗ്യ വകു പ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ഇവരില്‍ 907 പേര്‍ വീടുകളിലും 7 പേര്‍ ആശുപത്ര...തുട൪ന്ന് വായിക്കുക

Copyright 2018 Pothujanam Publications. All rights reserved.