Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ഒരു കുപ്പി വെള്ളം കരുതാം ക്ഷീണമകറ്റാം നന്നായി വെള്ളം കുടിക്കൂ ചൂടില്‍ നിന്നും രക്ഷനേടൂ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളുടെ വേനല്‍ അവധിക്കാല ക്യാമ്പ് ഏപ്രില്‍ 16ന് ആരംഭിക്കും കൊല്ലം ശ്രീനാരായണ കോളേജില്‍ ആന്റി ഹ്യൂമണ്‍ ട്രാഫിക്കിങ് യൂണിറ്റ് ആരംഭിച്ചു ജലനിധി പദ്ധതി : പ്രശ്ന പരിഹാരത്തിനായി 27ന് ഉന്നതതല യോഗം മലപ്പുറത്തു

ആരോഗ്യം

കൂടുതല്‍ 

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് പുനരധിവാസ വില്ലേജ്: തറക്കല്ലിടല്‍ ഫെബ്രുവരി 8ന്

15/1/2020

തിരു: കാസര്‍ഗോഡ് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെപുനരധിവാസത്തിനായി കാസര്‍ഗോഡ് മൂളിയാല്‍ വില്ലേജില്‍ സ്ഥാപിക്കുന്ന എന്‍ഡോസള്‍ഫാന്‍ പുനരധിവാസ വില്ലേ ജിന്റെ തറക്കല്ലിടല്‍ ഫെബ്രുവരി 8-ാം തീയതി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിക്കും. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ ശാരീരികവും മാനസി കവുമായ സമഗ്ര പുനരധിവാസം ലക്ഷ്യമാക്കിയാണ് സാമൂഹ്യനീതി വകുപ്പിന് കീഴില്‍ പുനരധി വാസ വില്ലേജ് സ്ഥാപിക്കുന്നതെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. നിപ്മറിന്റെ സാങ്കേ തിക സഹായത്തോടെയുള്ള ഈ പദ്ധതിയ്ക്ക് 58.75 കോടിയാണ് കണക്കാക്കുന്നത്. ഒന്നാം ഘട്ട ത്തില്‍ 5 കോടിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. ഇതിന്റെ തറക്കല്ലിടലാണ് നടക്കുന്നത്. എത്രയും വേഗം നിര്‍മ്മാണ പ്രവത്തനങ്ങള്‍ തുടങ്ങി പുനരധിവാസവില്ലേജ് സാക്ഷാ ത്ക്കരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിത മേഖലകളിലെ പ്രത്യേക സ്‌കൂളുകള്‍ മാതൃക ശിശുപുനരധി വാസ കേന്ദ്രങ്ങളായി ഉയര്‍ത്തുന്നതിന്റെ ഉദ്ഘാടനവും അന്നുതന്നെ നടക്കും. ആദ്യഘട്ടത്തില്‍ പ്രവര്‍ത്തനം പൂര്‍ത്തീകരിച്ച 4 സ്‌കൂളുകളാണ് സാമൂഹ്യ സുരക്ഷ മിഷന്‍ ഏറ്റെടുത്ത് മാതൃക ശിശു പുനരധിവാസ കേന്ദ്രങ്ങളായി ഉയര്‍ത്തുന്നത്. മൂളിയാര്‍, കയ്യൂര്‍ ചീമേനി, കാറടുക്ക കുമ്പ ടാജെ എന്നീ മാതൃക ശിശു പുനരധിവാസ കേന്ദ്രങ്ങളാണ് ഉദ്ഘാടനം ചെയ്യുന്നത്. സ്റ്റാഫിന്റെ നിയമനം പൂര്‍ത്തിയാക്കുകയും അവര്‍ക്കുള്ള പരിശീലനം നിപ്മറിന്റെ നേതൃത്വത്തില്‍ നല്‍കി വരികയും ചെയ്യുന്നു. സ്‌കൂളുകള്‍ക്ക് ആവശ്യമായ ഫര്‍ണിച്ചര്‍, സാങ്കേതിക ഉപകരണങ്ങള്‍ എന്നിവ ലഭ്യമാക്കിവരുന്നതായും മന്ത്രി വ്യക്തമാക്കി.

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായി സര്‍ക്കാര്‍ നിരവധി ഇടപെടലുകളാണ് നടത്തി വരുന്നതെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. പൂര്‍ണമായും കിടപ്പിലായ രോഗികള്‍, മാനസിക പരിമതിയുള്ളവര്‍ എന്നീ വിഭാഗത്തില്‍പ്പെടുന്നവര്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം ധനസഹായം കൂടാതെ സൗജന്യ ചികിത്സയും പ്രതിമാസ പെന്‍ഷനും നല്‍കിവരുന്നുണ്ട്. കാന്‍സര്‍, ശാരീരിക പരിമിതി നേരിടുന്നവര്‍ എന്നീ വിഭാഗത്തില്‍ പെടുന്നവര്‍ക്ക് മൂന്ന് ലക്ഷം രൂപ ധനസഹായം കൂടാതെ സൗജന്യ ചികിത്സയും പ്രതിമാസ പെന്‍ഷനും നല്‍കി വരുന്നുണ്ട്. മറ്റ് വിഭാഗത്തില്‍പ്പെടുന്നവര്‍ക്ക് സൗജന്യ ചികിത്സയും പ്രതിമാസ പെന്‍ഷനും നല്‍കി വരുന്നു. കൂടാതെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ റേഷന്‍ കാര്‍ഡ് ജില്ലാ സപ്ലൈ ഓഫീസറുടെ അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ മുന്‍ഗണന വിഭാഗത്തില്‍ ഉള്‍പ്പെടുത്തുന്നുണ്ട്. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ വൈദ്യുത ബില്ലില്‍ 50% ഇളവും നല്‍കി വരുന്നു.

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ 50,000 മുതല്‍ 3 ലക്ഷം രൂപ വരെയുള്ള കടബാധ്യതകള്‍ എഴുതിത്തള്ളി. സാമ്പത്തിക സഹായമായി 171.11 കോടി രൂപ, ചികിത്സയ്ക്കായി 15 കോടി, പെന്‍ഷനായി 25 കോടി, ആശ്വാസ കിരണത്തിന് 1.75 കോടി, സ്‌കോളര്‍ഷിപ്പിന് 67 ലക്ഷം, വായ്പ എഴുതിതള്ളുന്നതിന് 6.83 കോടി ഉള്‍പ്പെടെ 221 കോടി രൂപയോളമാണ് ഇതിനകംഎന്‍ഡോ സള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് സഹായം നല്‍കിയത്.

കാസര്‍ഗോഡ് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായി സാമൂഹ്യ സുരക്ഷ മിഷന്‍ മുഖേന നടപ്പിലാക്കുന്ന സമഗ്ര സമാശ്വാസ പദ്ധതിയായ സ്‌നേഹ സാന്ത്വനം പദ്ധതിയ്ക്കായി 19.3 കോടി രൂപ അനുവദിച്ചു. കാസര്‍ഗോഡ് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് പ്രതിമാസം പെന്‍ഷന്‍ നല്‍കുന്ന പദ്ധതിയാണ് സ്‌നേഹ സാന്ത്വനം. ദീര്‍ഘകാല ചികിത്സ ആവ ശ്യമുളളതും രോഗാവസ്ഥയിലുള്ളവരും തൊഴിലെടുക്കാനാകാതെ വീട്ടില്‍ കഴിയുന്നവരുമായ വരില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും വികലാംഗ പെന്‍ഷന്‍ ലഭിക്കുന്നവര്‍ക്ക് 1,700 രൂപയും പെന്‍ഷന്‍ ലഭിക്കാത്തവര്‍ക്ക് 2,200 രൂപയും എന്‍ഡോസള്‍ഫാന്‍ ദുരിതബാധി തരായ മറ്റ് രോഗികള്‍ക്ക് 1,200 രൂപ വീതവും പ്രതിമാസ ധനസഹായം നല്‍കി വരുന്നതാണ് പദ്ധതി. സ്‌നേഹ സാന്ത്വനം പദ്ധതിയിലൂടെ പ്രതിമാസം 65 ലക്ഷത്തോളം രൂപയാണ് സുരക്ഷാ മിഷനിലൂടെ നല്‍കുന്നത്.

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത കുടുംബങ്ങളിലെ ഒന്നു മുതല്‍ പ്ലസ് ടു വരെ ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി വിദ്യാഭ്യാസ ധനസഹായവും അനുവദിച്ചു വരുന്നു. ബഡ്‌സ് സ്‌കൂളില്‍ പഠിക്കുന്നവര്‍ക്ക് 2,000 രൂപയും ഒന്നു മുതല്‍ 7 വരെ ക്ലാസുകളില്‍ പഠിക്കുന്നവര്‍ക്ക് 2,000 രൂപയും 8 മുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്നവര്‍ക്ക് 3,000 രൂപയും പ്ലസ് വണ്‍, പ്ലസ് ടു ക്ലാസുകളില്‍ പഠിക്കുന്നവര്‍ക്ക് 4,000 രൂപയും വീതമാണ് വിദ്യാഭ്യാസ ധനസഹായം അനുവദി ക്കുന്നത്.

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായി കിടപ്പിലായവരെയും കടുത്ത ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടുന്നതിനാല്‍ ഒരു മുഴുവന്‍ സമയ പരിചാരകന്റെ സേവനം ആവശ്യമുള്ള വരെയും പരിചരിക്കുന്നവര്‍ക്കായാണ് സ്‌പെഷ്യല്‍ ആശ്വാസകിരണം പദ്ധതി ആവിഷ്‌ക്കരിച്ചിട്ടു ള്ളത്. ഈ പദ്ധതി പ്രകാരം 700 രൂപ നിരക്കില്‍ പ്രതിമാസ ധനസഹായം അനുവദിച്ചു വരുന്നു.

എന്‍ഡോസള്‍ഫാന്‍ ബാധിത പ്രദേശങ്ങളിലെ ദുരിതമനുഭവിക്കുന്ന കുട്ടികളുടെ പഠനം ത്വരിത പ്പെടുത്തുന്നതിന് വേണ്ടിയാണ് ബഡ്‌സ് സ്‌കൂള്‍ ആരംഭിച്ചത്. പെരിയ മഹാത്മ മോഡല്‍സ്‌കൂളും മറ്റ് 9 ബഡ് സ്‌കൂളുകളും അപ്‌ഗ്രേഡ് ചെയ്ത് മാതൃകാ ശിശുവികസന കേന്ദ്രമാക്കാനും തീരുമാനി ച്ചിട്ടുണ്ട്.




നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



പ്രഥമ ദേശീയ പോഷണ സമ്മേളനം: ഗവര്‍ണര്‍ ഉദ്ഘാടനം നിര്‍വഹിക്കും:സൂക്ഷ്മ പോഷണക്കുറവ് പരിഹരിക്കുക ലക്ഷ്യമെന്ന് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍

തിരു: സമ്പുഷ്ട കേരളം പദ്ധതിയുടെ ഭാഗമായി സംസ്ഥാന വനിത ശിശുവികസന വകുപ്പ് ദ്വി ദിന ദേശീയ പോഷണ സമ്മേളനം സംഘടിപ്പിക്കുന്നു. ഫെബ്രുവരി മാസം 27, 28 തീയതികളില്‍ ജഗതിയിലെ രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയില്‍ വച്ചാണ് സമ്മേളനം.സൂക്ഷ്മ പോഷണക്കുറവ് - വ...തുട൪ന്ന് വായിക്കുക


കൊറോണ വൈറസ്: സംസ്ഥാനത്ത് ഇനി നിരീക്ഷണത്തില്‍ 126 പേര്‍ :16 പേരെക്കൂടി വീട്ടിലെ നിരീക്ഷണത്തില്‍ നിന്നും ഒഴിവാക്കി:നിയന്ത്രണം പിന്‍വലിച്ചിട്ടില്ലെന്ന് മന്ത്രി

തിരു: 30 ലോക രാജ്യങ്ങളില്‍ കോവിഡ് 19 രോഗം പടര്‍ന്നുപിടിച്ച സാഹചര്യത്തില്‍ സംസ്ഥാന ത്തെ വിവിധ ജില്ലകളിലായി 126 പേര്‍ നിരീക്ഷണത്തിലാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ഇവരില്‍ 118 പേര്‍ വീടുകളിലും 8 പേര്‍ ആശുപത്രികളിലും നിരീക്...തുട൪ന്ന് വായിക്കുക


ശിശുക്ഷേമ സമിതിയിലെ കുട്ടികള്‍ക്ക് വെരിസെല്ല വാക്‌സിന്‍ സൗജന്യമായി നല്‍കും

തിരു: കേരള സംസ്ഥാന ശിശുക്ഷേമ സമിതിയുടെ തിരുവനന്തപുരം ദത്തെടുക്കല്‍ കേന്ദ്രത്തിലെ കുട്ടികള്‍ക്ക് ചിക്കന്‍ പോക്‌സിനെതിരായ വെരിസെല്ല വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറിയിച്ചു. ഈ കേന്ദ്രത്തിന്റെ പരിചരണയില്‍ 7...തുട൪ന്ന് വായിക്കുക


ജാഗ്രതയോടെ കേരളം: നന്നായി വെള്ളം കുടിക്കൂ ചൂടില്‍ നിന്നും രക്ഷനേടൂ : ഒരു കുപ്പി വെള്ളം കരുതാം ക്ഷീണമകറ്റാം

തിരു: കാലാവസ്ഥാ വ്യതിയാനം കാരണം അന്തരീക്ഷ ഊഷ്മാവ് ക്രമാതീതമായി ഉയരുന്നതിനാല്‍ സംഭവിക്കാവുന്ന ആരോഗ്യ പ്രശ്‌നങ്ങളില്‍ നിന്നും രക്ഷ നേടാന്‍ ആരോഗ്യ വകുപ്പ് നല്‍കുന്ന ജാഗ്രത നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്...തുട൪ന്ന് വായിക്കുക


ദേശീയ വിര വിമുക്ത ദിനാചരണം:തിരു.ജില്ലതല ഉദ്ഘാടനം വട്ടിയൂർക്കാവ് ഗവണ്മെന്റ് എൽ. പി.എസ്സിൽ

തിരു : ദേശീയ വിര വിമുക്ത ദിനാചരണത്തിന്റെ ജില്ലതല ഉദ്ഘാടനം 25.02.2020 ന് ഉച്ചക്ക് ഒരു മണിയ്ക്ക് വട്ടിയൂർക്കാവ് ഗവണ്മെന്റ് എൽ.പി.എസ്സിൽ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി.കെ. മധു നിർവഹിക്കും. ഒന്ന് മുതൽ പത്തൊൻപത് വയസ്സ് വരെയുള്ള കുട്ടികൾക്ക് വിരവിമു...തുട൪ന്ന് വായിക്കുക


കൊറോണ വൈറസ്: സംസ്ഥാനത്ത് ഇനി നിരീക്ഷണത്തില്‍ 135 പേര്‍ :7 പേരെക്കൂടി വീട്ടിലെ നിരീക്ഷണത്തില്‍ നിന്നും ഒഴിവാക്കി

തിരു: 29 ലോക രാജ്യങ്ങളില്‍ കോവിഡ് 19 രോഗം പടര്‍ന്നുപിടിച്ച സാഹചര്യത്തില്‍ സംസ്ഥാന ത്തെ വിവിധ ജില്ലകളിലായി 135 പേര്‍ നിരീക്ഷണത്തിലാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ഇവരില്‍ 128 പേര്‍ വീടുകളിലും 7 പേര്‍ ആശുപത്രികളിലും നിരീക്...തുട൪ന്ന് വായിക്കുക


തിരു: മെഡിക്കൽ കോളേജ് ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിലെ ക്ലിനിക്കിലേക്ക് ഒക്യൂപേഷണൽ തെറാപിസ്റ്റ് താത്കാലിക ഒഴിവ്

തിരു: മെഡിക്കൽ കോളേജ് ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിലെ ക്ലിനിക്കിലേക്ക് ഒക്യുപേഷണൽ തെറാപിസ്റ്റിന്റെ ഒരു താത്കാലിക (ഒരു വർഷത്തെ) ഒഴിവുണ്ട്. പ്രതിമാസവേതനം 30385 രൂപ. ഒക്യു പേഷണൽ തെറാപിയിലുളള ബാച്ചിലേഴ്‌സ് ബിരുദമാണ് യോഗ്യത. ഒക്യുപേഷണൽതെറപിയിലുളള ബിരുദാനന്ത...തുട൪ന്ന് വായിക്കുക


കൊറോണ വൈറസ്: സംസ്ഥാനത്ത് 711 പേര്‍ നിരീക്ഷണത്തില്‍:216 പേരെക്കൂടി വീട്ടിലെ നിരീക്ഷണത്തില്‍ നിന്നും ഒഴിവാക്കി

തിരു: ലോകത്ത് 27 രാജ്യങ്ങളില്‍ നോവല്‍ കൊറോണ വൈറസ് രോഗം പടര്‍ ന്നുപിടിച്ച സാഹ ചര്യത്തില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 711 പേര്‍ നിരീക്ഷണത്തിലാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറിയിച്ചു. ഇവരില്‍ 706 പേര്‍ വീടുകളിലും 5 പേര്‍ ആശു പത്ര...തുട൪ന്ന് വായിക്കുക


സൂര്യാതപവും ആരോഗ്യ പ്രശ്‌നങ്ങളും നേരിടാന്‍ കരുതലോടെ ആരോഗ്യ വകുപ്പ് :കഠിനമായ വെയില്‍ ഏല്‍ക്കുന്നത് ഒഴിവാക്കൂ,സൂര്യാതപം തടയൂ

തിരു: കാലാവസ്ഥാ വ്യതിയാനം മൂലം അന്തരീക്ഷ ഊഷ്മാവ് ക്രമാതീതമായി ഉയരുന്ന സാഹചര്യ ത്തിലും ചില ജില്ലകളില്‍ നിന്നും സൂര്യാതപം കൊണ്ടുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ റിപ്പോര്‍ ട്ട് ചെയ്യപ്പെട്ടതിനാലും എല്ലാവരും മുന്‍കരുതലെടുക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി ക...തുട൪ന്ന് വായിക്കുക


വിരവിമുക്ത ദിനം;കോട്ടയം ജില്ലയില്‍ 4.27 ലക്ഷം കുട്ടികള്‍ക്ക് ഗുളിക നല്‍കും

കോട്ടയം:വിരവിമുക്തി ദിനാചരണത്തിന്റെ ഭാഗമായി ജില്ലയിലെ ഒന്നു മുതല്‍ 19വരെപ്രായമുള്ള 4,27,382 കുട്ടികള്‍ക്ക് ഫെബ്രുവരി 25-ന് വിര നശീകരണത്തിനുള്ള ഗുളിക നല്‍കും. ഫെബ്രു വരി 10ന് നടത്താനിരുന്ന പരിപാടി കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതിനെ തുടര്‍...തുട൪ന്ന് വായിക്കുക


കൊറോണ വൈറസ്: സംസ്ഥാനത്ത് 711 പേര്‍ നിരീക്ഷണത്തില്‍: 216 പേരെക്കൂടി വീട്ടിലെ നിരീക്ഷണത്തില്‍ നിന്നും ഒഴിവാക്കി

തിരു: ലോകത്ത് 27 രാജ്യങ്ങളില്‍ നോവല്‍ കൊറോണ വൈറസ് രോഗം പടര്‍ ന്നുപിടിച്ച സാഹചര്യത്തില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 711 പേര്‍ നിരീക്ഷണത്തിലാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറിയിച്ചു. ഇവരില്‍ 706 പേര്‍ വീടുകളിലും 5 പേര്‍ ആശുപത്രിക...തുട൪ന്ന് വായിക്കുക


ആഗോള വിപണിയും ഗവേഷണവും മെഡിക്കൽ ടൂറിസവും ലക്ഷ്യമിട്ട് ഗ്ലോബൽ ആയുർവേദ ഫെസ്റ്റിവൽ 2020

കൊച്ചി: ആയുർവേദത്തിൻ്റെ ആഗോള വളർച്ചയും വികാസവും ലക്ഷ്യമിട്ട് നാലാമത് ഗ്ലോബൽ ആയുർവേദ ഫെസ്റ്റിവൽ (ജി എ എഫ് 2020) മെയ്16 മുതൽ 20 വരെ അങ്കമാലി അഡ് ലക്സ് ഇൻ്റർ നാഷണൽ കൺവെൻഷൻ & എക്സിബിഷൻ സെൻ്ററിൽ ഫെസ്റ്റിവൽ അരങ്ങേറുo. അന്താരാഷ്ട്രവ്യാ പാര മേഖലയിൽ നിലവിലുള്...തുട൪ന്ന് വായിക്കുക


നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ സർക്കാർ മേഖലയിലെ ഏറ്റവും വലിയ ഡയാലിസിസ് സെൻറർ യാഥാർഥ്യമായി

നെയ്യാറ്റിൻകര: ജനറൽ ആശുപത്രിയിലെ വിപുലമായ ഡയാലിസിസ് സെൻററിന്റെയും നെയ്യാ റ്റിൻകര ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിലെ അന്താരാഷ്ട്ര നിലവാരത്തിലുള്ള പുതിയ മന്ദിരത്തിന്റെയും അമിനിറ്റി സെന്ററിന്റെയും ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർ വഹിച്ചു.വികസ നത്തിന...തുട൪ന്ന് വായിക്കുക


24 കോടി ചെലവഴിച്ച് തിരു.മെഡിക്കല്‍ കോളേജ് അപക്‌സ് ട്രോമകെയര്‍ & ടെയിനിംഗ് സെന്ററായി ഉയര്‍ത്തുന്നു

തിരു: തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിനെ അപക്‌സ് ട്രോമ കെയര്‍ ആന്റ് ട്രെയി നിംഗ് സെന്ററാക്കി ഉയര്‍ത്താന്‍ തീരുമാനിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറിയിച്ചു.തിരു.മെഡിക്കല്‍ കോളേജില്‍ സ്ഥലപരിമിതിയുള്ളതിനാല്‍ ജനറല്‍ ആശുപത്...തുട൪ന്ന് വായിക്കുക


കൊറോണ വൈറസ് രോഗം: സംസ്ഥാനത്ത് 914 പേര്‍ നിരീക്ഷണത്തില്‍ : 1349 പേരെക്കൂടി വീട്ടിലെ നിരീക്ഷണത്തില്‍ നിന്നും ഒഴിവാക്കി

തിരു: ലോകത്ത് 26 രാജ്യങ്ങളില്‍ നോവല്‍ കൊറോണ വൈറസ് രോഗം പടര്‍ന്നുപിടിച്ച സാഹചര്യ ത്തില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 914 പേര്‍ നിരീക്ഷണത്തിലാണെന്ന് ആരോഗ്യ വകു പ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ഇവരില്‍ 907 പേര്‍ വീടുകളിലും 7 പേര്‍ ആശുപത്ര...തുട൪ന്ന് വായിക്കുക









Copyright 2018 Pothujanam Publications. All rights reserved.