Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
സഹകരണ മേഖലയിലെ താൽകാലിക ജീവനക്കാർക്കും, കളക്ഷൻ ഏജന്റ്മാർക്കും വേതനം മുടങ്ങില്ല കേരളത്തിന് അഭിമാനം: വൃദ്ധ ദമ്പതികള്‍ രോഗമുക്തരായി പോലീസ് മാടമ്പിത്തരങ്ങളെ-പരിഹസിച്ച് സോഹൻ റോയിയുടെ കവിത തിരു. മെഡിക്കൽ കോളേജ് ക്യാമ്പസ് ഫയർഫോഴ്സ് അണുവിമുക്തമാക്കി അതിഥി തൊഴിലാളികൾക്കുള്ള സൗകര്യങ്ങൾ ഉറപ്പാക്കും: മന്ത്രി കടകംപള്ളി സുരേന്ദ്രൻ

കായികം

കൂടുതല്‍ 

ജി വി രാജ സ്‌പോട്‌സ് സ്‌കൂളിലും കണ്ണൂര്‍ സ്‌പോട്‌സ് ഡിവിഷനിലും 6,7 ക്ലാസുകളിലേ ക്കും കുട്ടികള്‍ക്ക് പ്രവേശനം നല്‍കാന്‍ തീരുമാനo

15/1/2020

തിരു: ജി വി രാജ സ്‌പോട്‌സ് സ്‌കൂളിലും കണ്ണൂര്‍ സ്‌പോട്‌സ് ഡിവിഷനിലും 6,7 ക്ലാസുകളിലേ ക്കും കുട്ടികള്‍ക്ക് പ്രവേശനം നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. നിലവില്‍ എട്ട് മുതല്‍ പ്ലസ്ടു വരെയുള്ള ക്ലാസുകളിലേക്കാണ് ഇവിടങ്ങളില്‍ പ്രവേശനം നല്‍കുന്നത്. ചെറിയ പ്രായത്തില്‍ തന്നെ കുട്ടികളെ തെരഞ്ഞെടുത്ത് മികച്ച പരിശീലനം ലഭ്യമാക്കാന്‍ ലക്ഷ്യമിട്ടാണ് പുതിയ തീരു മാനം. അതിനാവശ്യമായ അദ്ധ്യാപക തസ്തികകള്‍ സൃഷ്ടിക്കാനും തീരുമാനിച്ചു.

കഴിഞ്ഞ കുറേ കാലമായി സബ് ജൂനിയര്‍ തലത്തില്‍ കേരളത്തിലെ കുട്ടികളുടെ പ്രകടനം മോശ മാണ്. ഈ സാഹചര്യത്തിലാണ് ആറാം ക്ലാസ് മുതല്‍ പ്രവേശനം നല്‍കുന്നത്. ജി വി രാജ സ്‌കൂ ളില്‍ നിലവില്‍ എട്ടാം തരത്തില്‍ രണ്ട് ഡിവിഷനും 9, 10 ക്ലാസുകളില്‍ മൂന്ന് ഡിവിഷനും പ്രവര്‍ ത്തിക്കുന്നുണ്ട്. 6, 7 ക്ലാസുകളുടെ ഓരോ ഡിവിഷന്‍ ആരംഭിക്കാനുള്ള ഭൗതിക സാഹചര്യവും നിലവിലുണ്ട്. ഇവിടെ 6, 7 ക്ലാസുകളില്‍ 45 കുട്ടികള്‍ വീതമുള്ള ഓരോ ഡിവിഷനാണ് തുടങ്ങുക. ഇവിടെ രണ്ട് യു പി എസ് എ തസ്തികയും അനുവദിച്ചു.

കണ്ണൂര്‍ സ്‌പോട്‌സ് ഡിവിഷന്‍ പ്രവര്‍ത്തിക്കുന്ന കണ്ണൂര്‍ ജി വി എച്ച് എസ് എസില്‍ നിലവില്‍ 6, 7 ക്ലാസുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും കായിക വിദ്യാര്‍ത്ഥികള്‍ക്ക് എട്ടു മുതലാണ് പ്രവേശനം. നിലവിലെ 6, 7 ക്ലാസുകളില്‍ കുട്ടികളുടെ എണ്ണം തീരെ കുറവാണ്. അധിക ബാധ്യതയില്ലാതെ തന്നെ ഈ സ്‌കൂളില്‍ കായിക വിദ്യാര്‍ത്ഥികള്‍ക്ക് 6, 7 ക്ലാസുകളില്‍ പ്രവേശനം നല്‍കാന്‍ സാധി ക്കും. 30 കായിക വിദ്യാര്‍ത്ഥികള്‍ക്കാണ് ഓരോ ഡിവിഷനിലും പ്രവേശനം നല്‍കുക.

രണ്ട് സ്‌പോട്‌സ് സ്‌കൂളുകളും വിദ്യാഭ്യാസ വകുപ്പില്‍നിന്ന് കായിക വകുപ്പ് ഏറ്റെടുത്ത ശേഷം കോടിക്കണക്കിനു രൂപയുടെ വികസനം നടപ്പാക്കി വരികയാണ്. മൈതാനങ്ങളും ക്ലാസ് മുറികളും ഹോസ്റ്റലുകളും ഉള്‍പ്പെടെയുള്ളവ നവീകരിക്കുകയും മികച്ച കായികോപകരണങ്ങള്‍ ലഭ്യമാക്കു കയും ചെയ്തു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



കായിക ലോകം മുഴുവൻ അടച്ചിട്ടിരിക്കുമ്പോൾ ബെലറൂസ്‌ പ്രീമിയർ ലീഗ്‌ മാത്രം പന്ത്‌ കളിക്കുന്നു

മിൻസ്‌ക്‌ (ബെലറൂസ്‌): കോവിഡ്‌ -19 ഭീതിയിൽ കായിക ലോകം മുഴുവൻ അടച്ചിട്ടിരിക്കുമ്പോൾ ബെലറൂസ്‌ പ്രീമിയർ ലീഗ്‌ മാത്രം പന്ത്‌ കളിക്കുന്നു. ശനിയാഴ്‌ച ആറ്‌ ഫുട്‌ബോൾ മത്സരങ്ങളാണ്‌ ബെലറൂസ്‌ പ്രീമിയർ ലീഗിൽ നടന്നത്‌. മൂവായിരത്തോളം കാണികൾ എഫ്‌സി മിൻസ്‌ക്‌–ഡൈനാ മോ...തുട൪ന്ന് വായിക്കുക


ഒഡോയി കോവിഡ്‌ രോഗത്തിൽനിന്ന്‌ മോചിതനായി

ലണ്ടൻ : ചെൽസിയുടെ യുവതാരം കല്ലം ഹഡ്‌സൺ ഒഡോയിയും കോവിഡ്‌ രോഗത്തിൽനിന്ന്‌ മോചിതനായി. ചെൽസി പരിശീലകൻ ഫ്രാങ്ക്‌ ലംപാർഡാണ്‌ ഇക്കാര്യം അറിയിച്ചത്‌. പത്തൊമ്പതു കാരനായ ഒഡോയിയെ ഈ മാസമാദ്യം ആണ്‌ വൈറസ്‌ ബാധയെ തുടർന്ന്‌ ആശുപത്രിയിൽ പ്രവേ ശിപ്പിച്ചത്‌....തുട൪ന്ന് വായിക്കുക


ശ്വാസമെടുക്കാൻ ബുദ്ധിമുട്ടിയെന്ന്‌ പൗലോഡിബാല

റോം: കോവിഡ്‌ 19 പിടിപ്പെട്ടതിനെ തുടർന്ന്‌ ശ്വാസമെടുക്കാൻ ബുദ്ധിമുട്ടിയെന്ന്‌ പൗലോഡിബാല പറഞ്ഞു. രോഗമോചിതനായ ഈ യുവന്റസ്‌ മുന്നേറ്റക്കാരൻ പരിശീലനം തുടങ്ങി. ഇറ്റാലിയൻ ടെലി വിഷന്‌ നൽകിയ അഭിമുഖത്തിലാണ്‌ രോഗകാലത്തെ പ്രയാസം ഡിബാല തുറന്നുപറഞ്ഞത്‌. ഇപ്പോൾ ...തുട൪ന്ന് വായിക്കുക


കോവിഡ്‌ 19 പ്രതിരോധ പ്രവർത്തനങ്ങൾക്ക്‌ സച്ചിൻ ടെൻഡുൽക്കർ 50 ലക്ഷം രൂപ നൽകി

മുംബൈ :കോവിഡ്‌ 19 പ്രതിരോധ പ്രവർത്തനങ്ങൾക്ക്‌ സച്ചിൻ ടെൻഡുൽക്കർ 50 ലക്ഷം രൂപ സംഭാവന നൽകി. ഇരുപത്തഞ്ചു ലക്ഷംവീതം പ്രധാനമന്ത്രിയുടെയും മഹാരാഷ്‌ട്ര മുഖ്യമന്ത്രിയു ടെയും ദുരിതാശ്വാസ നിധിയിൽ നിക്ഷേപിച്ചു.ഇന്ത്യയിൽ ഒരു കായികതാരം കോവിഡ്‌ 19 ദുരി താശ്വാസത്...തുട൪ന്ന് വായിക്കുക


ചാ​മ്പ്യ​ന്‍​സ് ലീ​ഗ് ഫൈ​ന​ല്‍ അ​നി​ശ്ചി​ത കാ​ല​ത്തേ​ക്ക് നീ​ട്ടി

സൂ​റി​ച്ച്‌: കൊ​റോ​ണ വൈ​റ​സ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ യു​വേ​ഫ 2019-20 ചാ​മ്പ്യ​ന്‍​സ് ലീ​ഗ് ഫൈ​ന​ല്‍ അ​നി​ശ്ചി​ത കാ​ല​ത്തേ​ക്ക് മാ​റ്റി​വ​ച്ചു. ഈ​സ്താ​ബു​ളി​ല്‍ മേ​യ് 30ന് ​ചാ​മ്പ്യന്‍​സ് ലീ​ഗ് ഫൈ​ന​ല്‍ ന​ട​ക്കു​മെ​ന്നാ​യി​രു​ന്നു അ​...തുട൪ന്ന് വായിക്കുക


വിംബിൾഡൺ ടെന്നീസ്‌ ചാമ്പ്യൻഷിപ്‌ റദ്ദാക്കാൻ സാധ്യത

ലണ്ടൻ : വിംബിൾഡൺ ടെന്നീസ്‌ ചാമ്പ്യൻഷിപ്‌ റദ്ദാക്കാൻ സാധ്യത. ഒരാഴ്‌ചയ്‌ക്കുള്ളിൽ അന്തിമ തീരുമാനമുണ്ടാകും. ജൂൺ 29 മുതൽ ജൂലൈ 12 വരെയാണ്‌ വിംബിൾഡൺ നടക്കേണ്ടിയിരുന്നത്‌. എന്നാൽ നിലവിലെ സാഹചര്യത്തിൽ നടത്താൻ സാധ്യത കുറവാണ്‌. 145 വർഷത്തിനിടയിൽ ആദ്യമായി വിംബ...തുട൪ന്ന് വായിക്കുക


ഒളിമ്പിക്‌ ഗെയിംസ്‌ നീട്ടണമെന്ന ആവശ്യ വുമായി കൂടുതൽ രാജ്യങ്ങളും സംഘടനകളും കളിക്കാരും

ടോക്യോ : ഒളിമ്പിക്‌സിന്‌ നാലുമാസം മാത്രം ബാക്കിയിരിക്കെ ഗെയിംസ്‌ നീട്ടണമെന്ന ആവശ്യ വുമായി കൂടുതൽ രാജ്യങ്ങളും സംഘടനകളും കളിക്കാരും രംഗത്തുവരുന്നു. നോർവേ,കൊളം ബിയ, സ്ലോവേനിയ എന്നിവയ്‌ക്കു പിന്നാലെ ബ്രസീലും ഗെയിംസ്‌ മാറ്റണമെന്ന്‌ ആവശ്യപ്പെട്ടു. ജാപ്...തുട൪ന്ന് വായിക്കുക


ഒളിമ്പിക്‌സ്‌ മാറ്റിവയ്‌ക്കാൻ സമയമായില്ലെന്ന്‌ ഐഒസി

ടോക്യോ : ഒളിമ്പിക്‌സ്‌ മാറ്റിവയ്‌ക്കാൻ സമയമായില്ലെന്ന്‌ രാജ്യാന്തര ഒളിമ്പിക്‌ കമ്മിറ്റി (ഐഒസി) പ്രസിഡന്റ്‌ തോമസ്‌ ബാക്‌ പറഞ്ഞു. നാല്‌ മാസം ബാക്കിയിരിക്കെ ഇപ്പോൾ ധൃതിപിടിച്ച്‌ തീരുമാ നം എടുക്കേണ്ട. നിർണായക തീരുമാനത്തിന്‌ സമയമുണ്ട്‌. എല്ലാ സാഹചര്യങ്ങ...തുട൪ന്ന് വായിക്കുക


ഒളിമ്പിക്‌സ്‌ നടക്കുമോ എന്ന ആശങ്കയ്‌ക്കിടെ ദീപശിഖാ കൈമാറി

ഏതൻസ്‌ : ഒളിമ്പിക്‌സ്‌ നടക്കുമോ എന്ന ആശങ്കയ്‌ക്കിടെ ഏതൻസിലെ പനാതെനയ്‌ക്‌ സ്‌റ്റേഡി യത്തിൽ ദീപശിഖാ കൈമാറി. ആളുകൾക്ക്‌ പ്രവേശമുണ്ടായില്ല. ജിംനാസ്‌റ്റിക്‌സ്‌ ചാമ്പ്യൻ ലെഫ്‌റ്റെറിസ്‌ പെട്രോണിയുസ്‌ ദീപശിഖയുമായി ഒരു ലാപ്‌ ഓടി.തുടർന്ന്‌ പോൾവോൾട്ട്‌ ചാമ...തുട൪ന്ന് വായിക്കുക


കൊറോണക്കെതിരെ വീ കിക്ക് കൊറോണ എന്ന ക്യാമ്പെയിനുമായി ജോഷ്വാ കിമ്മിഷും ലിയോണ്‍ ഗോരെട്‌സ്‌കയും

കൊറോണക്കെതിരെ വീ കിക്ക് കൊറോണ എന്ന ക്യാമ്പെയിനുമായി ബയേണ്‍ മ്യൂണിക്കിന്റെ യുവതാരങ്ങളായ ജോഷ്വാ കിമ്മിഷും ലിയോണ്‍ഗോരെട്‌സ്‌കയും രംഗത്ത്. കൊറോണ വൈറസി നെതിരായ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ഫണ്ട് റെയ്‌സ് ചെയ്യുകയാണ് ഇരു താരങ്ങളും. ഒരോ മില്ല്യ ണ്‍ യൂറോ വെച്...തുട൪ന്ന് വായിക്കുക


ഒളിമ്പിക്‌സ്‌ നിശ്‌ചയിച്ച പ്രകാരം നടക്കുമെന്ന്‌ രാജ്യാന്തര ഒളിമ്പിക്‌ സമിതി

ടോക്യോ: ഒളിമ്പിക്‌സ്‌ നിശ്‌ചയിച്ച പ്രകാരം നടക്കുമെന്ന്‌ രാജ്യാന്തര ഒളിമ്പിക്‌ സമിതി(ഐഒസി). ജപ്പാനിലെ ടോക്യോയിൽ ജൂലൈ 24 മുതൽ ആഗസ്‌ത്‌ ഒമ്പതുവരെയാണ്‌ മേള. കോവിഡ്‌–19 കാര ണം ഒളിമ്പിക്‌സ്‌ മാറ്റിവയ്‌ക്കില്ലെന്ന്‌ ഐഒസി വ്യക്തമാക്കി. നാലുമാസം ബാക്കിയുണ്ട...തുട൪ന്ന് വായിക്കുക


കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി ക്യാമ്പയിനില്‍ കായിക താരങ്ങളും പങ്കുചേര്‍ന്നു

തിരു: കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി വ്യക്തിശുചിത്വം വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യ ത്തോടെ സംസ്ഥാന സര്‍ക്കാര്‍ ആഹ്വാനം ചെയ്ത ബ്രേക്ക് ദ ചെയിൻ ക്യാമ്പയിനില്‍ കായിക താര ങ്ങളും പങ്കുചേര്‍ന്നു. സംസ്ഥാന കായികവകുപ്പുമായി ചേര്‍ന്നാണ് താരങ്ങള്‍ ക്യാമ്പയിന...തുട൪ന്ന് വായിക്കുക


ചാമ്പ്യൻസ്‌ ലീഗ്‌ ഫുട്‌ബോൾ മാറ്റി

ന്യോൺ : കോവിഡ്‌-19 ഭീതിയിൽ ചാമ്പ്യൻസ്‌ ലീഗ്‌ ഫുട്‌ബോൾ മാറ്റി. യുവേഫയുടെ ഒരാഴ്‌ചയി ലെ എല്ലാ മത്സരങ്ങളുo നിർത്തിവച്ചത്‌. ചാമ്പ്യൻസ്‌ ലീഗിനുപുറമെ യൂറോപ ലീഗ്‌, യുവേഫ യൂത്ത്‌ ലീഗ്‌ കളികളും മാറ്റിയതിൽ ഉൾപ്പെടും. യൂറോപ്യൻ ഫുട്‌ബോളിന്റെ ഭാവി അടുത്തയാഴ്‌ച ചേ...തുട൪ന്ന് വായിക്കുക


ആളും ആരവവുമില്ലാതെ ഒളിമ്പിക്‌സ്‌ ദീപശിഖ പ്രയാണം തുടങ്ങി

ഏതൻസ്‌ : ആളും ആരവവുമില്ലാതെ ഒളിമ്പിക്‌സ്‌ ദീപശിഖ പ്രയാണം തുടങ്ങി. ടോക്യോ ഒളിമ്പി ക്‌സ്‌ നടക്കുമോയെന്ന ആശങ്കകൾക്കിടെ ഗ്രീസിലെ പുരാതന ഒളിമ്പിക്‌ ഗ്രാമത്തിൽനിന്നാണ്‌ ദീപ ശിഖ കൊളുത്തിയത്‌. കോവിഡ്‌–-19 ഭീതിയിൽ കാണികളെ ഒഴിവാക്കിയായിരുന്നു ചടങ്ങ്‌. രാജ്...തുട൪ന്ന് വായിക്കുക


വേള്‍ഡ് ഫുട്‌വോളി ചാമ്പ്യന്‍ഷിപ്പ് മാറ്റി വച്ചു

കോഴിക്കോട് : ബീച്ചില്‍ ഏപ്രില്‍ 16 മുതല്‍ 21 വരെ നടത്താനിരുന്ന വേള്‍ഡ് ഫുട്‌വോളിചാമ്പ്യന്‍ ഷിപ്പ് കോവിഡ് 19 (കൊറോണ) നിയന്ത്രണത്തിന്റെ ഭാഗമായി മാറ്റിവെയ്ക്കാന്‍ ഡല്‍ഹിയില്‍നടന്ന ദേശീയ എക്‌സിക്യുട്ടീവ് യോഗം തീരുമാനിച്ചതായി ഫുട് വോളി അസോസിയേഷന്‍ സെക്രട...തുട൪ന്ന് വായിക്കുക









Copyright 2018 Pothujanam Publications. All rights reserved.