Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
മണിനാദം 2020: സംസ്ഥാനതല നാടൻപാട്ട് മത്സരം ചാലക്കുടിയിൽ ലിറ്റിൽ കൈറ്റ്‌സ് തിരു.ജില്ലാ സഹവാസ ക്യാമ്പ് ആരംഭിച്ചു ബഹുജനപങ്കാളിത്തത്തോടെ കിള്ളിയാർ ശുചീകരിച്ചു സുവര്‍ണ ജൂബിലി വര്‍ഷത്തില്‍ വന്‍ വിപുലീകരണ പദ്ധതികളുമായി കാന്‍കോര്‍ പ്പാന്‍ ഷിമാനെ യൂണിവേഴ്‌സിറ്റി സംഘം മന്ത്രി കെ.കെ.ശൈലജ ടീച്ചറുമായി ചര്‍ച്ച നടത്തി

അറിയിപ്പുകള്‍

കൂടുതല്‍ 

കോഴിക്കോട് ജില്ലയില്‍ പോളിയോ തുളളി മരുന്ന് വിതരണം ജനുവരി 19 ന് നടത്തും: 2,28,768 കുട്ടികള്‍ക്ക് തുള്ളിമരുന്ന് നല്‍കും

14/1/2020

കോഴിക്കോട് : പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പദ്ധതി പ്രകാരം കോഴിക്കോട് ജില്ലയില്‍ പോളിയോ തുളളി മരുന്ന് വിതരണം ജനുവരി 19 ന് നടത്തും. അഞ്ച് വയസ്സില്‍ താഴെയുളള 2,28,768 കുട്ടികള്‍ക്കാണ് ഇത്തവണ തുളളിമരുന്ന് നല്‍കുന്നത്. പി.എച്ച്.സി കളിലും അംഗന്‍ വാടികളിലുമായി 2193 ബൂത്തുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. യാത്ര ചെയ്യുന്നവരുടെ സൗകര്യാര്‍ത്ഥം ബസ്റ്റാന്റുകള്‍, റെയില്‍വേ സ്റ്റേഷന്‍ എന്നിവിടങ്ങളിലായി 55 ബൂത്തുകളും ഇതരസംസ്ഥാനതൊഴി ലാളികളുടെ താമസസ്ഥലങ്ങളിലും ഉള്‍പ്രദേശങ്ങളിലുമായി തുള്ളിമരുന്ന് വിതരണം കാര്യക്ഷമ മാക്കുന്നതിന് 54 മൊബൈല്‍ ബൂത്തും സജ്ജീകരിച്ചു. മേള, ഉത്സവം എന്നിവ നടക്കുന്നയിടങ്ങ ളിലായി തയ്യാറാക്കിയ നാല് ബൂത്തും ഉള്‍പ്പെടെ 2306 ബൂത്തുകള്‍ ജില്ലയില്‍ ഞായറാഴ്ച തുളളി മരുന്ന് വിതരണത്തിനായി രാവിലെ എട്ട് മുതല്‍ വൈകിട്ട് അഞ്ച് വരെ പ്രവര്‍ത്തിക്കുo.

പോളിയോ തുള്ളിമരുന്ന് വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം 19 ന് രാവിലെ എട്ട് മണിക്ക് കോട്ടപ്പറമ്പ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ ജില്ലാകലക്ടര്‍ സാംബശിവ റാവു നിര്‍വഹിക്കും. പഞ്ചായത്ത് തലത്തിലും തുള്ളിമരുന്ന് വിതരണോദ്ഘാടന ചടങ്ങുകള്‍ സംഘ ടിപ്പിക്കും. വിവിധ വകുപ്പുകളുടെ സഹകരണത്തോടെ അങ്കണവാടികള്‍,സ്‌കൂളുകള്‍,ആരോഗ്യ കേന്ദ്രങ്ങള്‍, ബസ് സ്റ്റാന്റുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, ഉത്സവ സ്ഥലങ്ങള്‍ തുടങ്ങി കുട്ടികള്‍ വരാനിടയുളള എല്ലാ സ്ഥലങ്ങളിലും പ്രത്യേക ബൂത്തുകള്‍ സ്ഥാപിച്ച് തുളളിമരുന്ന് വിതരണം ചെയ്യുന്നതിന് ആരോഗ്യ വകുപ്പ് ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അഞ്ചു വയസ്സിനു താഴെ യുളള എല്ലാ കുട്ടികള്‍ക്കും പോളിയോ തുളളിമരുന്ന് വിതരണം ഉറപ്പുവരുത്തുന്നതിനായിപഞ്ചായ ത്തുകള്‍ വഴിയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വഴിയും പ്രചാരണം നല്‍കും. സ്‌കൂള്‍ അസംബ്ലി കളില്‍ പോളിയോ വിതരണം സംബന്ധിച്ച് ബോധവത്ക്കരണം നല്‍കുന്നതിന് ഡപ്യൂട്ടി കലക്ടര്‍ ഷാമിന്‍ സെബാസ്റ്റ്യന്‍ നിര്‍ദേശം നല്‍കി. പ്രചാരണത്തിനായി പോസ്റ്ററുകളും ബാനറുകളും വിതരണത്തിന് തയ്യാറാക്കിയിട്ടുണ്ട്.

2011 ന് ശേഷം രാജ്യത്ത് പോളിയോ ബാധ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും അയല്‍ രാജ്യങ്ങളായ പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ പോളിയോ രോഗം കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. രാജ്യത്ത് തൊഴില്‍ മേഖലയില്‍ കുടിയേറ്റം വര്‍ദ്ധിച്ച സാഹചര്യത്തില്‍ മുന്‍കരുതലായാണ് ഇമ്മ്യൂണൈസേഷന്‍ നടത്തുന്നത്. പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പ്രോഗ്രാം സംബന്ധിച്ച് പരിപാടികള്‍ ചര്‍ച്ച ചെയ്യുന്നതിനായി കലക്ട്രേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ അഡിഷണല്‍ ഡി.എം.ഒ ഡോ എന്‍ രാജേന്ദ്രന്‍, ആര്‍.സി.എച്ച് ഓഫീസര്‍ ഡോ മോഹന്‍ദാസ്, ഐ.എം.എ പ്രതിനിധികളായ ഡോ വേണുഗോപാലന്‍. ഡോ വിജയറാം, പഞ്ചായത്ത് അസി. ഡയറക്ടര്‍ അബ്ദുള്‍ ലത്തീഫ്, ഡോ അഷ്‌റഫ് ടി.പി, മറ്റ് വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



ഭരണഘടന ഉയർത്തുന്ന മൂല്യങ്ങൾ നഷ്ടപ്പെടാതിരിക്കാൻ ഒറ്റക്കെട്ടായി നിൽക്കണം : മുഖ്യമന്ത്രി

കൊച്ചി:നമ്മുടെ രാജ്യത്ത് മതാടിസ്ഥാനത്തിൽ പൗരത്വം നിശ്ചയിക്കുന്നത് അംഗീകരിക്കാനാവി ല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൗരത്വഭേദഗതി നിയമത്തിൻ്റെ കൂടെ തന്നെ ഒരുക്കി യിരിക്കുന്ന ചതിക്കുഴിയാണ് ദേശീയ പൗരത്വ രജിസ്റ്റർ എന്നും സെൻസസിനോട് ഒപ്പം പൗരത്വ രജി...തുട൪ന്ന് വായിക്കുക


കേരളാ പോലീസ് ആധുനികപാതയില്‍ അതിവേഗം മുന്നേറുന്നു: മുഖ്യമന്ത്രി പിണറായി വിജയന്‍

കാക്കനാട്: കേരള പോലീസിന്റെ ആധുനികവത്കരണത്തില്‍ നാഴികകല്ലാകുന്ന വിവിധ പദ്ധതി കള്‍ ഇന്‍ഫോപാര്‍ക്കില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. സൈബര്‍ കുറ്റ കൃത്യങ്ങള്‍ അന്വേഷിക്കുന്നതിനായി ആരംഭിച്ച അത്യാധുനിക സൗകര്യങ്ങളോട് കൂടിയസൈ ബര്‍ ഡോം സൈബര്...തുട൪ന്ന് വായിക്കുക


ഓപ്പറേഷൻ ബ്രേക്ക് ത്രൂ: ചീഫ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയിൽ അവലോകന യോഗം

കൊച്ചി: നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായി ജില്ലാ ഭരണകൂടം നടപ്പിലാക്കുന്ന ഓപ്പറേ ഷൻ ബ്രേക്ക് ത്രൂവിന്റെ തുടർ പ്രവർത്തങ്ങൾക്ക് രൂപം നൽകാൻ ഈമാസം 19ന്‌ തിരുവനന്തപുരത്ത് ഉന്നതതല സമിതി യോഗം ചേരുമെന്ന് ചീഫ് സെക്രട്ടറി ടോം ജോസ് അറിയിച്ചു. ചീഫ് സെക...തുട൪ന്ന് വായിക്കുക


കോട്ടപ്പുറം ഹൗസ് ബോട്ട് ടെര്‍മിനലിലും ടൂറിസം റോഡും വരുന്നു

കാസര്‍കോട് : അത്യുത്തര കേരളത്തിലെ ഉള്‍നാടന്‍ ജല ഗതാഗത വിനോദ സഞ്ചാര മേഖലയ്ക്ക് പുതിയൊരുണര്‍വ് നല്‍കുന്ന നീലേശ്വരം കോട്ടപ്പുറം ഹൗസ് ബോട്ട് ടെര്‍മിനലിന്റെയും ടൂറിസം റോഡിന്റെയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഉടന്‍ ആരംഭിക്കും. എട്ട് കോടി രൂപ ചിലവില്‍...തുട൪ന്ന് വായിക്കുക


നെൽകൃഷിക്ക് റോയൽറ്റി നൽകുന്നത് കേരള സർക്കാർ: മന്ത്രി വി എസ് സുനിൽകുമാർ

തൃശൂർ : ഇന്ത്യയിൽ ആദ്യമായി നെൽകർഷകർക്ക് ഹെക്ടറിന് രണ്ടായിരം രൂപ റോയൽറ്റി പ്രഖ്യാപിച്ച സംസ്ഥാനമാണ് കേരളമെന്ന് കൃഷി മന്ത്രി വി എസ് സുനിൽകുമാർ പറഞ്ഞു. തൃശൂരിൽ മണ്ണ് പര്യവേഷണ മണ്ണ് സംരക്ഷണ വകുപ്പ് വിൽവട്ടം, നെട്ടിശ്ശേരി, ഒല്ലൂക്കര, വിയ്യൂർ പാടശേഖരങ്ങളിൽ ...തുട൪ന്ന് വായിക്കുക


കശുമാങ്ങയിൽ നിന്നും 16 രുചിയേറിയ വിഭവങ്ങളുമായി മടക്കത്തറയിലെ കശുമാവ് ഗവേഷണ കേന്ദ്രം

തൃശൂർ : കശുമാങ്ങയിൽ നിന്നും 16 രുചിയേറിയ വിഭവങ്ങളുമായി മടക്കത്ത റയിലെ കശുമാവ് ഗവേഷണ കേന്ദ്രം. കശുമാങ്ങസിറപ്പ്,ജാം,ചോക്ലേറ്റ്, മിഠാ യി, ടുട്ടി ഫ്രൂട്ടി,സ്‌ക്വാഷ്,ആർടിഎസ് പാനീയം,വൈൻ,അച്ചാർ,കശുമാങ്ങ ചട്ണി,ഹൽവ,വിനാഗിരി,ബിസ്‌ക്കറ്റ്,പുളിശ്ശേരി, പച്ച കശു വ...തുട൪ന്ന് വായിക്കുക


ഇനിമുതൽ സ്‌കൂൾ വിദ്യാർഥികൾക്ക് കാലാവസ്ഥാ വ്യതിയാനം ഐ ഒ ടി സെൻസറുകൾ ഉപയോഗിച്ച് നിരീക്ഷിക്കാം

തൃശൂർ : ഇനിമുതൽ സ്‌കൂൾ വിദ്യാർഥികൾക്ക് കാലാവസ്ഥാ വ്യതിയാനം ഐ ഒ ടി സെൻസ റുകൾ ഉപയോഗിച്ച് നിരീക്ഷിക്കാം. കൂടാതെ പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട് ഡാറ്റ അനലിറ്റിക്സ് നടത്താം. അടുത്ത അധ്യയന വർഷം മുതൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസും പഠനപ്രവർത്തന ങ്ങളുടെ ഭാഗമാക്കും. നി...തുട൪ന്ന് വായിക്കുക


മണിനാദം 2020: സംസ്ഥാനതല നാടൻപാട്ട് മത്സരം ചാലക്കുടിയിൽ

ചാലക്കുടി : സംസ്ഥാന യുവജനക്ഷേമ ബോർഡ്, ചാലക്കുടി നഗരസഭ, കലാഭവൻ മണി സ്മാരക ട്രസ്റ്റ് എന്നിവയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന മണിനാദം 2020 നാടൻപാട്ട് മത്സരം ചാല ക്കുടിയിൽ നടത്തുവാൻ സംഘാടക സമിതി തീരുമാനിച്ചു. കലാഭവൻ മണിയുടെ അനുസ്മരണ ദിനത്തോടനുബന്ധിച്ച്...തുട൪ന്ന് വായിക്കുക


കൃഷി പാഠശാല സംഘടിപ്പിച്ചു

തൃശൂർ : കേന്ദ്രാവിഷ്‌കൃത പദ്ധതിയായ ആത്മ, സംസ്ഥാന കൃഷിവകുപ്പ്, കട വല്ലൂർ കൃഷിഭവൻ എന്നിവയുടെ നേതൃത്വത്തിൽ കടവല്ലൂർ പഞ്ചാത്തിൽകർഷ കർക്ക് കൃഷിയെ അടുത്തറിയുന്നതി നായി കർഷക പാഠശാല സംഘടിപ്പിച്ചു. കൃഷിയിലെ പരമ്പരാഗതവും നൂതനവുമായ രീതികളെ ക്കുറിച്ച് ക്ലാസ് നടത...തുട൪ന്ന് വായിക്കുക


വിനോദസഞ്ചാര വകുപ്പ് സംഘടിപ്പിക്കുന്ന ഉത്സവം 2020 ഫെബ്രുവരി 22 മുതൽ 28 വരെ

തൃശ്ശൂർ : കേരളത്തിലെ തനതു കലകളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യ ത്തോടെ വിനോദ സഞ്ചാര വകുപ്പ് സംഘടിപ്പിക്കുന്ന ഉത്സവം 2020 ഫെബ്രുവരി 22 മുതൽ 28 വരെ നടത്താൻ തീരു മാനമായി. ഫെബ്രുവരി 22 ന് വൈകീട്ട് അഞ്ച് മണിക്ക് ഗുരുവായൂർ ഇ എം എസ് സ്‌ക്വയറിൽ ഉദ്ഘാടനവും ഫ...തുട൪ന്ന് വായിക്കുക


എന്‍ഡോസള്‍ഫാന്‍ പുനരധിവാസ വില്ലേജ്: ആദ്യഘട്ട നിര്‍മ്മാണത്തിന് 4.9 കോടിയുടെ ഭരണാനുമതി

തിരു: കാസര്‍ഗോഡ് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ പുനരധിവാസത്തി നായി കാസര്‍ഗോഡ് മൂളിയാല്‍ വില്ലേജില്‍ സ്ഥാപിക്കുന്ന എന്‍ഡോസള്‍ഫാന്‍പുനരധിവാസവില്ലേ ജിന്റെ ഒന്നാംഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് 4.9 കോടി രൂപയുടെ ഭരണാനുമതി നല്‍കിയ തായി ആരോ...തുട൪ന്ന് വായിക്കുക


സി.എ.ജി റിപ്പോർട്ടിലെ പരാമർശങ്ങൾ: വ്യവസ്ഥാപിത നടപടിക്രമങ്ങൾ പാലിക്കും - ചീഫ് സെക്രട്ടറി

തിരു: സിഎജി റിപ്പോർട്ടിലെ പരാമർശങ്ങൾ ബന്ധപ്പെട്ട വകുപ്പുകൾ പരിശോധിച്ച് മറുപടി നൽകുമെന്ന് ചീഫ് സെക്രട്ടറി ടോം ജോസ് പറഞ്ഞു.കേരളത്തിലെ ജനറൽ-സാമൂഹ്യ വിഭാഗങ്ങ ളെകുറിച്ച് 2018 മാർച്ചിൽ അവസാനിച്ച വർഷം കണക്കാക്കിയുള്ള റിപ്പോർട്ടാണ് (2019ലെ റിപ്പോർട്ട് നമ്പർ ...തുട൪ന്ന് വായിക്കുക


കൃതി ഒരു കുട്ടിക്ക് ഒരു പുസ്തകം - 9 ദിവസത്തിനുള്ളില്‍ 1 കോടി 27 ലക്ഷം രൂപയുടെകൂപ്പണുകള്‍ക്ക് പുസ്തകം നല്‍കി

കൊച്ചി: തുടര്‍ച്ചയായി മൂന്നാം വര്‍ഷവും കൃതിയുടെ ഭാഗമായി നടപ്പാക്കുന്ന ഒരു കുട്ടിക്ക് ഒരു പുസ്തകം പദ്ധതിയില്‍ ഫെബ്രു 14 വരെയുള്ള ഒമ്പതു ദിവസത്തിനുള്ളില്‍ 1 കോടി 27 ലക്ഷം രൂപ യുടെ കൂപ്പണുകള്‍ക്ക് പുസ്തകങ്ങള്‍ നല്‍കിക്കഴിഞ്ഞെന്ന് സംഘാടകര്‍അറിയിച്ചു. ക്യ...തുട൪ന്ന് വായിക്കുക


ഓസോണ്‍ ബാഗ്‌സ് തുണി സഞ്ചി നിര്‍മ്മാണ യൂനിറ്റിന്റെ ഉദ്ഘാടനം സ്പീക്കര്‍ നിര്‍വഹിച്ചു

പെരുമ്പടപ്പ്: ഗ്രാമപഞ്ചായത്തിലെ യുവശ്രീ ഗ്രൂപ്പിന്റെ വ്യവസായ സംരംഭമായ ഓസോണ്‍ ബാഗ്‌സ് തുണി സഞ്ചി നിര്‍മ്മാണ യൂനിറ്റിന്റെ ഉദ്ഘാടനം സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ നിര്‍വഹിച്ചു. ഒറ്റത്ത വണ പ്ലാസ്റ്റികിന്റെ ഉപയോഗം നിരോധിച്ച സര്‍ക്കാര്‍ തീരുമാനത്തെ പിന്തുണക...തുട൪ന്ന് വായിക്കുക


അന്തര്‍സംസ്ഥാന യുവ സാംസ്‌കാരിക വിനിമയ പരിപാടിയുടെ സമാപന സമ്മേളനം എം.ജി.എസ് നാരായണന്‍ ഉദ്ഘാടനം ചെയ്തു

കോഴിക്കോട് : ഏക് ഭാരത് ശ്രേഷ്ട് ഭാരത് എന്ന പദ്ധതിയില്‍ നെഹ്‌റു യുവ കേന്ദ്ര സംഗതന്‍ കേരള സംഘടിപ്പിക്കുന്ന ഹിമാചല്‍ പ്രദേശ്-കേരളം അന്തര്‍സംസ്ഥാന യുവ സാംസ്‌കാരിക വിനിമയ പരി പാടിയുടെ സമാപന സമ്മേളനം ചരിത്രകാരന്‍ എം.ജി.എസ്.നാരായണന്‍ ഉദ്ഘാടനം ചെയ്തു. ഈസ...തുട൪ന്ന് വായിക്കുക









Copyright 2018 Pothujanam Publications. All rights reserved.