Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ആശുപത്രി പ്രസവം പ്രോത്സാഹിപ്പിക്കാന്‍ ഗര്‍ഭകാല ഗോത്രമന്ദിരം വയനാട് നാടോടി യുവതിയുടെ ചികിത്സ സൗജന്യമാക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി ചക്കമാവ് പ്രമേഹത്തെ പ്രതിരോധിക്കുമെന്ന് വിദഗ്‌ധർ ആൻസി സോജന്‌ കായിക വകുപ്പ്‌ പ്രതിമാസം 15000 രൂപ നൽകും ടാറ്റ ക്രൂസിബിള്‍ കാമ്പസ് ക്വിസ് 2020:നുവാല്‍സ് ടീം വിജയികള്‍

ആരോഗ്യം

കൂടുതല്‍ 

ഉള്‍കാഴ്ചയ്ക്കായി 1000 സ്മാര്‍ട്ട് ഫോണുകള്‍: ഇന്ത്യയിലെ ആദ്യ സംരംഭം:വിതരണ ഉദ്ഘാടനം മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ നിര്‍വഹിക്കുo

13/1/2020

തിരു: സംസ്ഥാന വികലാംഗക്ഷേമ കോര്‍പറേഷന്റെ കാഴ്ച പദ്ധതിയിലെ 1000 സ്മാര്‍ട്ട് ഫോണു കളുടെ സംസ്ഥാനതല വിതരണത്തിന്റേയും ദ്വിദിന പരിശീലനത്തിന്റേയും ഉദ്ഘാടനം ജനുവരി 15-ാം തീയതി ഉച്ചയ്ക്ക് 12 മണിക്ക് തിരുവനന്തപുരം പ്രശാന്ത് ഹോട്ടലില്‍ ആരോഗ്യ സാമൂഹ്യ നീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ നിര്‍വഹിക്കും. വി.കെ. പ്രശാന്ത് എം.എല്‍.എ. അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ മേയര്‍ കെ.ശ്രീകുമാര്‍, ജില്ലാ പഞ്ചാ യത്ത് പ്രസിഡന്റ് വി.കെ.മധു എന്നിവരും പങ്കെടുക്കുo.

കാഴ്ച പരിമിതിയുള്ളവര്‍ക്കായി തയ്യാറാക്കിയ സ്‌പെസിഫിക്കേഷനോട് കൂടിയ ഫോണുകളാണ് വിതരണം ചെയ്യുന്നതെന്ന് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ പറഞ്ഞു. കാഴ്ച വെല്ലുവിളി നേരിടുന്ന വരെ ശാക്തീകരിച്ച് സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയര്‍ത്തുന്നതിന് വേണ്ടി ആവിഷ്‌കരിച്ച പദ്ധതിയാണ് കാഴ്ച. ഇന്ത്യയിലെ തന്നെ ആദ്യ സംരംഭമായ ഈ പദ്ധതിയിലൂടെ കാഴ്ച പരിമിതിയുള്ള യുവതീ യുവാക്കള്‍ക്ക് പ്രത്യേക സോഫ്ട്‌വെയറോടു കൂടിയ ലാപ്‌ടോപ്പും സ്മാര്‍ട്ട് ഫോണുകളുമാണ് ലഭ്യമാക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

കാഴ്ച പരിമിതിയുള്ളവര്‍ക്ക് കാഴ്ച നല്‍കുന്നതിങ്ങനെ

കാഴ്ച പരിമിതി നേരിടുന്നവരുടെ പരമാവധി വെല്ലുവിളികള്‍ നേരിടാന്‍ കഴിയുന്ന തരത്തിലാണ് സ്മാര്‍ട്ട് ഫോണുകള്‍ സജ്ജമാക്കിയിരിക്കുന്നത്. 3 ജി, 4 ജി സൗകര്യമുള്ള ഫോണില്‍ ആന്‍ഡ്രോ യിഡ് ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ഉപയോഗിച്ചിരിക്കുന്നത്. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, തമിഴ് തുട ങ്ങിയ ഭാഷകളിലുള്ള ഇ-സ്പീക്ക് സംവിധാനവും ഒരുക്കിയിട്ടുണ്ട്. പത്രവായന, പുസ്തക വായന, വാര്‍ത്തകള്‍, വിനോദങ്ങള്‍, ഓണ്‍ലൈന്‍ പര്‍ചേസ്, ബില്ലടയ്ക്കല്‍, ബാങ്കിംഗ് ഇടപാടുകള്‍, മത്സര പരീക്ഷകള്‍, പഠനം തുടങ്ങിയവയെല്ലാം ഈ സ്മാര്‍ട്ട് ഫോണുകളില്‍ തയ്യാറാക്കിയിരി ക്കുന്ന പ്രത്യേക സോഫ്റ്റുവെയറിലൂടെ സാധിക്കുന്നതാണ്. കാഴ്ച വെല്ലുവിളി നേരിടുന്നവര്‍ നേരിടുന്ന വലിയ പ്രശ്‌നമാണ് സ്ഥലങ്ങള്‍ കണ്ടെത്തുക എന്നത്. എന്നാല്‍ സംസാരിക്കുന്ന റൂട്ട് മാപ്പിലൂടെ പരാശ്രയമില്ലാതെ തങ്ങള്‍ നില്‍ക്കുന്ന സ്ഥലം തിരിച്ചറിയാനും ഇനി പോകാനുള്ള ദിശ തിരിച്ചറിയാനും സാധിക്കുന്നു. മത്സര പരീക്ഷകള്‍ക്ക് തയ്യാറാകുന്നവര്‍ക്കും ഈ ഫോണ്‍ വളരെ സഹായിക്കും. മണി റീഡര്‍ സംവിധാനത്തോടെ പണം തിരിച്ചറിയാനും സാധിക്കുo.

കാഴ്ചയുള്ള ഒരാള്‍ ഫോണ്‍ ഉപയോഗിക്കുന്നതു പോലെ തന്നെ കൈയ്യുടേയും ചെവിയുടേയും സഹായത്തോടെ എല്ലാവിധ കാര്യങ്ങളും ചെയ്യാന്‍ പറ്റുന്നവിധമുള്ള പ്രത്യേക ആപ്ലിക്കേഷനുകള്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടാണ് ഫോണുകള്‍ ലഭ്യമാക്കുന്നത്.

ഈ ഫോണുകള്‍ സുഗമമായി ഉപയോഗിക്കുന്നതിനും സാധ്യതകള്‍ മനസിലാക്കിപ്പിക്കുന്നതിനും ആവശ്യമായ പരിശീലവും നല്‍കുo. ഇതിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ ദ്വിദിന പരിശീലനം ഉദ്ഘാടനത്തോടനുബന്ധിച്ച് ജനവരി 15,16 തിയതികളില്‍ ഹോട്ടല്‍ പ്രശാന്തില്‍ നടക്കും. വരും ദിവസങ്ങളില്‍ മറ്റു ജില്ലകളിലും ഫോണ്‍ വിതരണവും പരിശീലനവും നടക്കുo. സംസ്ഥാനതല പരിശീലനം നേടിയ മാസ്റ്റര്‍ ട്രെയിനര്‍മാരാണ് ഓരോ ജില്ലയിലും ഫോണുകള്‍ വിതരണം ചെയ്യുമ്പോള്‍ ഗുണഭോക്താക്കള്‍ക്ക് ഫോണ്‍ ഉപയോഗം സംബന്ധിച്ച പരിശീലനം നല്‍കുo.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



ആശുപത്രി പ്രസവം പ്രോത്സാഹിപ്പിക്കാന്‍ ഗര്‍ഭകാല ഗോത്രമന്ദിരം

തിരു: വയനാട് ജില്ലയിലെ വീടുകളിലെ പ്രസവം ഒഴിവാക്കി ആശുപത്രിയിലെ പ്രസവംപ്രോത്സാ ഹിപ്പിക്കുവാനും അമ്മയുടേയും കുഞ്ഞിന്റേയും ജീവന്‍ രക്ഷിക്കാനുമായി ഗര്‍ഭകാല ഗോത്ര മന്ദി രം എന്ന പദ്ധതി ആരോഗ്യ വകുപ്പ് വിവിധ വകുപ്പുകളുടെ സഹായത്തോടെ ആവിഷ്‌ക്കരിച്ച് നടപ്പിലാക...തുട൪ന്ന് വായിക്കുക


നാടോടി യുവതിയുടെ ചികിത്സ സൗജന്യമാക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി:ശ്രീ ചിത്രയിലെ സൗജന്യ ചികിത്സ വി കെയര്‍ പദ്ധതി വഴി

തിരു: തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുള്ള രാജസ്ഥാന്‍ സ്വദേശിനി സബറിന്റെ (22) ചികിത്സ സാമൂഹ്യ സുരക്ഷ മിഷന്റെ വി കെയര്‍ പദ്ധതി വഴിസൗജ ന്യമായി ചെയ്തുകൊടുക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ സാമൂഹ്യ സുരക്ഷ മിഷന്‍ എക...തുട൪ന്ന് വായിക്കുക


ചക്കമാവ് പ്രമേഹത്തെ പ്രതിരോധിക്കുമെന്ന് വിദഗ്‌ധർ

തിരു: പച്ചച്ചക്ക ഉണക്കി പൊടിച്ചെടുത്ത ഔഷധഗുണങ്ങളുള്ള ചക്കമാവ് പ്രമേഹ ചികിത്സയിൽ ഏറെ ഫലപ്രദമാണെന്ന് തെളിഞ്ഞതായി പ്രമേഹചികിത്സാ വിദഗ്ധർ. തൃശൂർ ഔഷധി ആയുർ വേദ ആശുപത്രിയിലെ ഡോ. രജിതൻ, തിരുവനന്തപുരം നിംസ് മെഡിസിറ്റിയിലെ നാച്ചുറോ പ്പതി വിഭാഗം മേധാവി ഡോ. ല...തുട൪ന്ന് വായിക്കുക


കുട്ടികളിലെ ജനിതക രോഗങ്ങള്‍ക്കും മറ്റു അപൂര്‍വ രോഗങ്ങള്‍ക്കും സൗജന്യ ചികിത്സ നല്‍കുന്ന തില്‍ നിന്നുo സര്‍ക്കാര്‍ പിന്മാറരുത് -ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍

തിരു: കുട്ടികളിലെ അപൂര്‍വ രോഗങ്ങള്‍ക്ക് ചികിത്സ നല്‍കുന്നതില്‍ നിന്നുo സര്‍ക്കാര്‍ പിന്മാറു ന്നത് ഗുരുതരമായ അവകാശ നിഷേധമാണെ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ അഭിപ്രായ പ്പെട്ടു. ലൈസോസോമല്‍ ഡിസോര്‍ഡര്‍ പോലുള്ള അപൂര്‍വ രോഗങ്ങള്‍ക്ക് ശാസ്ത്ര പുരോഗതി മൂലം...തുട൪ന്ന് വായിക്കുക


ആരോഗ്യ ജാഗ്രത 2020: പകര്‍ച്ചവ്യാധി പ്രതിരോധ കര്‍മ്മ പദ്ധതിയ്ക്ക് അന്തിമ രൂപം: മന്തിമാരുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം : ഉദ്ഘാടനം 23ന് മുഖ്യമന്ത്രി നിര്‍വഹിക്കും

തിരു: ആര്‍ദ്രം മിഷന്റെ ഭാഗമായി ആരോഗ്യവകുപ്പ് വിവിധ വകുപ്പുകളുമായി ഏകോപിപ്പിച്ച് പകര്‍ച്ചവ്യാധി പ്രതിരോധത്തിനും നിയന്ത്രണത്തിനുമായി ആവിഷ്‌ക്കരിച്ച ആരോഗ്യജാഗ്രതയുടെ ഈ വര്‍ഷത്തെ കര്‍മ്മ പദ്ധതിയ്ക്ക് അന്തിമ രൂപം നല്‍കി. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ...തുട൪ന്ന് വായിക്കുക


പച്ചച്ചക്ക ഉണക്കി പൊടിച്ചത് പ്രമേഹത്തിനുള്ള മികച്ച ഔഷധമെന്ന് വിദഗ്ധര്‍

കൊച്ചി: കടുത്ത പ്രമേഹ രോഗിയായിരുന്നു ജോണ്‍സണ്‍. വര്‍ഷങ്ങളോളം അതിന്റെ ദുരിത ഫലങ്ങള്‍ അനുഭവിച്ചു. കടുത്ത ക്ഷീണം. തൂക്കക്കുറവും മാനസിക സമ്മര്‍ദവും ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ വേറെ. ശാരീരിക മാനസിക സംഘര്‍ഷങ്ങള്‍ അയാളുടെ നിത്യ ജീവിതത്തിന്റെ ഭാഗമായി. ജോണ്...തുട൪ന്ന് വായിക്കുക


എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് പുനരധിവാസ വില്ലേജ്: തറക്കല്ലിടല്‍ ഫെബ്രുവരി 8ന്

തിരു: കാസര്‍ഗോഡ് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെപുനരധിവാസത്തിനായി കാസര്‍ഗോഡ് മൂളിയാല്‍ വില്ലേജില്‍ സ്ഥാപിക്കുന്ന എന്‍ഡോസള്‍ഫാന്‍ പുനരധിവാസ വില്ലേ ജിന്റെ തറക്കല്ലിടല്‍ ഫെബ്രുവരി 8-ാം തീയതി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ച...തുട൪ന്ന് വായിക്കുക


പേരാമ്പ്ര ഗവ .ആശുപത്രിയില്‍ നിപ രോഗബാധയേറ്റ് മരണപ്പെട്ട സിസ്റ്റര്‍ ലിനിയുടെ നാമധേയത്തില്‍ ഒരു വാര്‍ഡ് രൂപീകരിക്കുo: മന്ത്രി ടി പി രാമകൃഷ്ണന്‍

പേരാമ്പ്ര: ഗവ .ആശുപത്രിയില്‍ നിപ രോഗബാധയേറ്റ് മരണപ്പെട്ട സിസ്റ്റര്‍ ലിനിയുടെ നാമധേയ ത്തില്‍ ഒരു വാര്‍ഡ് രൂപീകരിക്കുമെന്നും ആശുപത്രിയുടെ വികസനത്തിനായി 74 കോടി രൂപ ചെലവഴിക്കുമെന്നും തൊഴില്‍ എക്‌സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍ പറഞ്ഞു. പേരാമ്പ ബ്ല...തുട൪ന്ന് വായിക്കുക


മൂന്നാം ക്ലാസിലെ കുരുന്നുകളുടെ കത്തിന് പിന്നാലെ ചികിത്സ, ഒപ്പം മന്ത്രിയുമെത്തി:മനം നിറഞ്ഞ് അശ്വിന്‍ മധുവിന്റെ മാതാപിതാക്കള്‍

തിരു: കൊല്ലം വെസ്റ്റ് കല്ലട ഗവ. എല്‍.പി. സ്‌കൂളിലെ മൂന്നാം ക്ലാസില്‍ പഠിക്കുന്ന 33 വിദ്യാര്‍ത്ഥികള്‍ സഹപാഠിയായ അശ്വിന്‍ മധുവിന് വേണ്ടി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ക്ക് എഴുതിയ കത്തിന് ഫലം കണ്ടിരിക്കുകയാണ്. സാമ്പത്തികമായി ഏറെ ബുദ്ധിമുട്ട...തുട൪ന്ന് വായിക്കുക


എസ്.എ.ടി.യെ ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്തും: മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍:

തിരു: തിരുവനന്തപുരം മെഡിക്കല്‍ കോളേജിന്റെ ഭാഗമായ എസ്.എ.ടി ആശുപത്രിയെ ലോകോ ത്തര നിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള പ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ പറഞ്ഞു. എസ്.എ.ടി.യെ ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ മാതൃശിശു...തുട൪ന്ന് വായിക്കുക


പരമ്പരാഗത ചികിത്സാരംഗത്തെ മികവിനെ പ്രയോജനപ്പെടുത്തണം: അഡ്വ.വി.കെ.പ്രശാന്ത് എം.എല്‍.എ

(മൂന്നാമത് ദേശീയ സിദ്ധ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ചന്ദ്ര ശേഖരൻ നായർ സ്റ്റേഡിയത്തിൽ അഡ്വ.വി.കെ.പ്രശാന്ത് എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്നു) തിരു: പരമ്പരാഗത ചികിത്സാരംഗത്തെ മികവിനെ പ്രയോജനപ്പെടുത്തുന്നതി ന് സര്‍ക്കാര്‍ ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ ന...തുട൪ന്ന് വായിക്കുക


ഡോക്ടര്‍ ബി.ഇക്ബാല്‍ ചാലിയാര്‍ കുടുംബാരോഗ്യ കേന്ദ്രം സന്ദര്‍ശിച്ചു

ചാലിയാര്‍: സംസ്ഥാന ആസൂത്രണ ബോര്‍ഡ് മെമ്പറും മുന്‍ കേരള സര്‍വകലാശാല വൈസ് ചാന്‍സലറും ആരോഗ്യവിദ്യാഭ്യാസ വിദഗ്ദ്ധനുമായ ഡോക്ടര്‍ ബി.ഇക്ബാല്‍ ചാലിയാര്‍ കുടുംബാ രോഗ്യ കേന്ദ്രം സന്ദര്‍ശിച്ചു. ചാലിയാര്‍ കുടുംബാരോഗ്യ കേന്ദ്രത്തിന് ദേശീയ അംഗീകാരം ലഭിച്ച തിന്റെ ...തുട൪ന്ന് വായിക്കുക


അങ്കണവാടി കുടുംബ സര്‍വേ: തെറ്റിദ്ധാരണജനകമായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍

തിരു: അമ്മമാരിലും കുട്ടികളിലും ഉണ്ടാകുന്ന പോഷണക്കുറവ് പരിഹരിക്കുക എന്ന ലക്ഷ്യ ത്തോടെ വനിത ശിശുവികസന വകുപ്പ് ആവിഷ്‌കരിച്ച സമ്പുഷ്ട കേരളം പദ്ധതിയുടെ ഭാഗ മായാണ് അങ്കണവാടി കുടുംബ സര്‍വേ ആരംഭിച്ചതെന്ന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശു വികസന വകുപ്പ് മന്ത്രി കെ...തുട൪ന്ന് വായിക്കുക


എസ്.എ.ടി.യില്‍ 70 ലക്ഷത്തിന്റെ നൂതന പീഡിയാട്രിക് അത്യാഹിത വിഭാഗം മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ചൊവ്വാഴ്ച ഉദ്ഘാടനം ചെയ്യുo

തിരു: ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ മാതൃശിശു ആശുപത്രിയായ തിരുവനന്തപുരം മെഡി ക്കല്‍ കോളേജ് എസ്.എ.ടി. ആശുപത്രിയിലെ പീഡിയാട്രിക് അത്യാഹിത വിഭാഗം, ഒ.പി, മറ്റ് അനുബന്ധ സംവിധാനങ്ങളും നവീകരിച്ചിരിക്കുകയാണ്. എസ്.എ.ടി. ആശുപത്രി പ്രധാന കെട്ടിടത്തിലെ പഴയ ഗൈനക് ...തുട൪ന്ന് വായിക്കുക


കാൻസർ ചികിത്സാരംഗത്ത് വൻമാറ്റത്തിന് കാൻസർ കെയർ ബോർഡ്

തിരു : കാൻസർ പ്രതിരോധ, ചികിത്സാ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുവാൻ സംസ്ഥാനത്ത് പുതുതായി കാൻസർ കെയർ ബോർഡ് രൂപീകരിക്കാൻ തീരുമാനിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. ആരോഗ്യരംഗത്ത് കേരളം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിൽ ഒന്നാണ് ക...തുട൪ന്ന് വായിക്കുക









Copyright 2018 Pothujanam Publications. All rights reserved.