Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
കൊടുങ്ങല്ലൂരിൽ സഞ്ചരിക്കുന്ന ആശുപത്രി മുതിര്‍ന്നവരുടെ മാനസിക ഉല്ലാസത്തിന് വയോജന ക്ലബ്ലുമായി രാജകുമാരി ഗ്രാമപഞ്ചായത്ത് ലോക്ക് ഡൗൺ തടസമായില്ല, മാംഗല്യത്തിന് കുമളി അതിർത്തി സാക്ഷ്യം വഹിച്ചു കോവിഡ് കാലത്ത് സാന്ത്വനമേകാന്‍ -കൂടെയുണ്ട് അങ്കണവാടികള്‍ ഒരു ടെന്‍ഷനുമില്ലാതെ നിരീക്ഷിക്കാന്‍ കോവിഡ് 19 ജാഗ്രത ആപ്പ്

ആരോഗ്യം

കൂടുതല്‍ 

പരമ്പരാഗത ചികിത്സാരംഗത്തെ മികവിനെ പ്രയോജനപ്പെടുത്തണം: അഡ്വ.വി.കെ.പ്രശാന്ത് എം.എല്‍.എ

13/1/2020

(മൂന്നാമത് ദേശീയ സിദ്ധ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ചന്ദ്ര ശേഖരൻ നായർ സ്റ്റേഡിയത്തിൽ അഡ്വ.വി.കെ.പ്രശാന്ത് എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്നു)

തിരു: പരമ്പരാഗത ചികിത്സാരംഗത്തെ മികവിനെ പ്രയോജനപ്പെടുത്തുന്നതി ന് സര്‍ക്കാര്‍ ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നതായി അഡ്വ.വി.കെ. പ്രശാന്ത് എം.എല്‍.എ.പറഞ്ഞു. തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍സ്റ്റേഡി യത്തില്‍ നടന്ന ദേശിയ സിദ്ധ ദിനാചരണ പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഒമാന്‍ രാജാവ് സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സെയ്ദ് അല്‍സെയ്ദിന്റെ നിര്യാണത്തെ തുടര്‍ന്ന് രാജ്യത്ത് ദുഖാചരണം പ്രഖ്യാപിച്ചതിനാല്‍ ഔദ്യോഗിക ഉദ്ഘാടനം ഒഴിവാക്കിയാണ് പരിപാടിസംഘ ടിപ്പിച്ചത്.

ചികിത്സാമേഖലയിലെ അനൈക്യം ഒഴിവാക്കുന്നതിന് ശ്രദ്ധിക്കേണ്ട സമയ മാണിതെന്നുംഎംഎല്‍ എ അഭിപ്രായപ്പെട്ടു. ആരോഗ്യമേഖലയിലെ കേരള ത്തിന്റെ നേട്ടം നിലനിര്‍ത്തുന്നതിന് ഇത് ഏറെ ആവശ്യമായി വരുന്നു. മേയര്‍ കെ.ശ്രീകുമാര്‍ അധ്യക്ഷത വഹിച്ചു. സിദ്ധ ചികിത്സക്കുള്ള പ്രസക്തി വര്‍ദ്ധി ച്ചു വരുന്നതായി അദ്ദേഹം പറഞ്ഞു. ആയുഷ് വകുപ്പ് പ്രിന്‍സിപ്പല്‍ സെക്ര ട്ടറി ഡോ.ശര്‍മിള മേരി ജോസഫ് മുഖ്യപ്രഭാഷണം നടത്തി. പതിനായിരത്തി ലധികം വര്‍ഷം പഴക്ക മുള്ള സിദ്ധ ചികിത്സയില്‍ പുറമേ പ്രയോഗിക്കുന്ന ഔഷധങ്ങള്‍ക്കും ഉള്ളില്‍ കഴിക്കുന്ന ഔഷധ ങ്ങള്‍ക്കും തുല്യപ്രാധാന്യം നല്‍കുന്നതായി അവര്‍ പറഞ്ഞു.

നാഷണല്‍ ആയുഷ് മിഷന്‍ ഡയറക്ടര്‍ ഡോ. നവജ്യോത് ഖോസ,ഭാരതീയ ചികിത്സാവകുപ്പ് ഡയറക്ടര്‍ ഡോ.കെ.എസ്.പ്രീയ, ഹോമിയോപ്പതി വകുപ്പ് ഡയറക്ടര്‍ ഡോ.കെ.ജമുന, ആയുര്‍ വേദ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഡോ. ജോളിക്കുട്ടി ഈപ്പന്‍, തിരുവനന്തപുരംഗവണ്മെന്റ് ഹോമി യോ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ.സുനില്‍ രാജ്,ഡെപ്യൂട്ടി ഡ്രഗ് കണ്‍ട്രോളര്‍ ഡോ. സ്മാര്‍ട്ട് പി.ജോണ്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. റോബര്‍ട്ട് രാജ്, ഐ.എസ്.എം.സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ ഡോ.എം.സുഭാഷ്, ഹോമിയോപ്പതി സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ ഡോ.ആര്‍. ജയനാരായണന്‍, സിദ്ധ നോഡല്‍ ഓഫീസര്‍ ഡോ.വി.ബി.വിജയകുമാര്‍, ശാന്തിഗിരി സിദ്ധ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ.കെ.ജഗന്നാഥന്‍,പൂജപ്പുര പ്രാദേശിക സിദ്ധ ഗവേഷണ കേന്ദ്രം അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ. കനകരാജന്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് നടന്ന സിദ്ധ ദിന പ്രഭാഷണ പരമ്പര ചെന്നൈ സെന്റര്‍ ഫോര്‍ ട്രഡീഷണല്‍ മെഡിസിന്‍ ആന്‍ഡ് റിസര്‍ച്ച് സെക്രട്ടറി ഡോ.ടി. തിരു നാരായണന്‍, സെന്‍ട്രല്‍ കൌണ്‍സില്‍ ഓഫ് ഇന്ത്യന്‍മെഡിസിന്‍ മുന്‍വൈസ് പ്രസിഡന്റ് ഡോ.സ്റ്റാന്‍ലി ജോണ്‍സ് എന്നിവര്‍ നയിച്ചു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



മാസ്‌ക്കിനൊപ്പം മനസും... കോവിഡ് ജാഗ്രത ഗാനവുമായി പഞ്ചായത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍

പത്തനംതിട്ട : കോവിഡ് പ്രതിരോധ മേഖലയില്‍ സജീവമായി പ്രവര്‍ത്തിക്കുമ്പോഴും പൊതുജന ങ്ങള്‍ക്കായി കോവിഡ് ജാഗ്രത ഗാനം ഒരുക്കിയിരിക്കുകയാണ് പത്തനംതിട്ട ജില്ലയിലെ പഞ്ചായത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍.- മാസ്‌കിനൊപ്പം മനസുo= എന്ന വീഡിയോ ഗാനം ജില്ലാ കളക്ടര്‍ പി.ബി ന...തുട൪ന്ന് വായിക്കുക


കൊടുങ്ങല്ലൂരിൽ സഞ്ചരിക്കുന്ന ആശുപത്രി പ്രവർത്തനമാരംഭിച്ചു

കൊടുങ്ങല്ലൂരിൽ സഞ്ചരിക്കുന്ന ആശുപത്രി പ്രവർത്തനമാരംഭിച്ചു. കൊടുങ്ങല്ലൂർ നഗരസഭ, താലൂ ക്ക് ഗവ.ആശുപത്രി, മാള ഹോളി ഗ്രെയ്സ് അക്കാദമി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽഅഡ്വ. വി.ആർ.സുനിൽകുമാറിന്റെ നേതൃത്വത്തിലാണ് ആശുപത്രിയുടെ പ്രവർത്തനംആരംഭിച്ചത്.കോവി ഡിന്റെ ...തുട൪ന്ന് വായിക്കുക


കോവിഡ് 19ന്റെ ഒന്നാം ഘട്ടത്തിലും രണ്ടാം ഘട്ടത്തിലും സ്വീകരിച്ചതിനേക്കാള്‍ ജാഗ്രത മൂന്നാം ഘട്ടത്തില്‍ സ്വീകരിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി

തിരു: കോവിഡ് 19ന്റെ ഒന്നാം ഘട്ടത്തിലും രണ്ടാം ഘട്ടത്തിലും സ്വീകരിച്ചതിനേക്കാള്‍ ജാഗ്രത മൂന്നാം ഘട്ടത്തില്‍ സ്വീകരിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറി യിച്ചു. ആദ്യത്തെ രണ്ട് ഘട്ടങ്ങളേക്കാള്‍ കുറേക്കൂടി പ്രയാസകരമായ ഒരു ഘട്ടമാണിത്....തുട൪ന്ന് വായിക്കുക


ഇറ്റലിയില്‍ നിന്നെത്തിയവരെ അടിമാലിയില്‍ നിരീക്ഷണത്തിലാക്കി

അടിമാലി : കഴിഞ്ഞ ദിവസം ഇറ്റലിയില്‍ നിന്നെത്തിയ ഇടുക്കി സ്വദേശികളെ അടിമാലിയില്‍ സര്‍ക്കാരിന്റെ നേതൃത്വത്തില്‍ സജ്ജീകരിച്ച കൊറൈന്റന്‍ കേന്ദ്രത്തില്‍ നിരീക്ഷണത്തിലാക്കി. 22ന് രാത്രി 8 മണിയോടെയാണ് ഇറ്റലിയില്‍ നിന്നെത്തിയ 13 പേരെ അടിമാലിയിലെ നിരീക്ഷണ കേന്...തുട൪ന്ന് വായിക്കുക


ചികിത്സയിലുള്ളത് 275 പേര്‍;(23.5.20) ഇന്ന് 3 പേര്‍ രോഗമുക്തി നേടി; ഇതുവരെ രോഗമുക്തി നേടിയവര്‍ 515: ഇന്ന് 9 പുതിയ ഹോട്ട് സ്‌പോട്ടുകള്‍

തിരു: ഇന്ന് കേരളത്തില്‍ 62 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. പാലക്കാട് ജില്ലയിലെ 19 പേര്‍ക്കും കണ്ണൂര്‍ ജില്ലയിലെ 16 പേര്‍ക്കും മലപ്പുറം ജില്ലയിലെ 8 പേര്‍ക്കും ആലപ്പുഴ ജില്ലയിലെ 5 പേര്‍ക്കുംകോ...തുട൪ന്ന് വായിക്കുക


ആരോഗ്യമുള്ള നാടിന് വൃത്തിയുള്ള വീട് - ഹരിതകേരളം മിഷന്‍ ചാലഞ്ചില്‍ മേയ് 31 വരെ പങ്കെടുക്കാം

തിരു: ലോക്ഡൗണ്‍ കാലത്ത് ഗാര്‍ഹിക മാലിന്യ സംസ്‌കരണം മുന്‍നിര്‍ത്തി ഹരിതകേരളം മിഷന്‍ സംഘടിപ്പിക്കുന്ന ആരോഗ്യമുള്ള നാടിന് വൃത്തിയുള്ള വീട് ചാലഞ്ചില്‍ ഈ മാസം 31 വരെ പങ്കെ ടുക്കാം. പകര്‍ച്ചവ്യാധികള്‍ തങ്ങളുടെ വീടുകളില്‍ നിന്നും പടരുവാനുള്ള സാഹചര്യം ഒഴിവ...തുട൪ന്ന് വായിക്കുക


(21.05.20)ഇന്ന് 24 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു:ചികിത്സയിലുള്ളത് 177 പേര്‍; ഇന്ന് 8 പേര്‍ രോഗമുക്തി നേടി; ഇതുവരെ രോഗമുക്തി നേടിയവര്‍ 510: പുതിയ 3 ഹോട്ട് സ്‌പോട്ടുകള്‍

തിരു: ഇന്ന് കേരളത്തില്‍ 24 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 5 പേര്‍ക്കും കണ്ണൂര്‍ ജില്ല യില്‍ നിന്നുള്ള 4 പേര്‍ക്കും കോട്ടയം, തൃശൂര്‍ ജില്ലകളില്‍ നിന്നുള്ള 3 പേര...തുട൪ന്ന് വായിക്കുക


കോവിഡ് കാലത്തെ ആരോഗ്യ വിചാരം :തൃശൂർ ജില്ലയിൽ ഓൺലൈൻ പരിശീലനം വരുന്നു

തൃശൂർ : കോവിഡ് കാലത്തെ ആരോഗ്യ പരിചരണത്തിന് ഓൺലൈൻ പരിശീലന മാതൃകയു മായി ഭാരതീയ ചികിത്സാ വകുപ്പ്. ആയുഷ് മിഠായി എന്ന് പേരിട്ടിരിക്കുന്ന വാട്ട്സ്ആപ്പ് ഓൺ ലൈൻ പരിശീലനത്തിന്റെ ആദ്യഘട്ടത്തിലെ ക്ലാസുകൾ തിങ്കളാഴ്ച(മെയ് 25) മുതൽ ആരംഭിക്കും. ജീവിതശൈലി രോഗങ്ങ...തുട൪ന്ന് വായിക്കുക


സ്വാന്തന പരിചരണം നൽകുന്നവരുടെ 200 കുടുംബങ്ങൾക്ക് സൗജന്യ ഭക്ഷ്യധാന്യ കിറ്റ്

പുന്നയൂർക്കുളം പഞ്ചായത്തിലെ പാലിയേറ്റീവ് കെയർ വിഭാഗം ജീവനക്കാരുടെ 200 കുടുംബങ്ങൾ ക്ക് സൗജന്യ ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്യുന്നു. വാർധക്യ അവശതകളാൽ കിടപ്പിലായവർ, അപകടങ്ങൾ, ജന്മനാ വൈകല്യങ്ങളുള്ളവർ, കാൻസർ, ഡയാലിസിസ് പേഷ്യന്റ്, തുടങ്ങി മാരക രോഗങ്ങൾ ഉള്ള...തുട൪ന്ന് വായിക്കുക


കോവിഡ് ജാഗ്രത: കുഞ്ഞുങ്ങള്‍ക്ക് പ്രത്യേക കരുതല്‍ വേണം

ആലപ്പുഴ: കോവിഡ് 19 വൈറസ് ജാഗ്രതക്കാലത്ത് വളരെ പ്രധാനപ്പെട്ടതാണ് കുഞ്ഞുങ്ങളുടെ പരിചരണം. പ്രത്യേക കരുതലോടെയാവണം മുലയൂട്ടല്‍. കരുതല്‍ നിരീക്ഷണത്തില്‍ കഴിയു ന്നവര്‍ വീട്ടിലെ കുട്ടികളുമായുള്ള സമ്പര്‍ക്കം പൂര്‍ണമായും ഒഴിവാക്കണം. നിരീക്ഷണത്തില്‍ അല്ലാത്തവരു...തുട൪ന്ന് വായിക്കുക


മോഹന്‍ലാലിന്‍റെ ജന്മദിനത്തില്‍ ആരാധകര്‍ അവയവദാനസമ്മതപത്രം നല്‍കും

തിരു: മോഹന്‍ലാലിന്‍റെ ജന്മദിനത്തില്‍ കേരളമെമ്പാടുമുള്ള ആരാധകരുടെ മസ്തിഷ്ക മരണാനന്തര അവയവദാനസമ്മതപത്രം മൃതസഞ്ജീവനിയിലേയ്ക്കെത്തും. സംസ്ഥാനത്താകെയുള്ള മോഹന്‍ ലാല്‍ ഫാന്‍സ് അസോസിയേഷന്‍ അംഗങ്ങളാണ് മൃതസഞ്ജീവനി ഗുഡ്വില്‍ അംബാസഡര്‍ കൂടി യായ മോഹന്‍ലാലിന്‍റെ ...തുട൪ന്ന് വായിക്കുക


കുട്ടികളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനുള്ള പുതുസംരംഭം-തേനമൃത്- ന്യൂട്രി ബാറുകള്‍ വിതരണo തുടങ്ങി

തിരു: കോവിഡ് കാലത്ത് 3 വയസ് മുതല്‍ 6 വയസുവരെയുള്ള കുട്ടികളുടെ പോഷണക്കുറവ് പരിഹരിക്കുന്നതിന് സംസ്ഥാന വനിതാ ശിശുവികസന വകുപ്പും കേരള കാര്‍ഷിക സര്‍വകലാ ശാലയുടെ വെളളാനിക്കര ഹോര്‍ട്ടികള്‍ച്ചര്‍ കോളേജിലെ കമ്മ്യൂണിറ്റിസയന്‍സ് വിഭാഗവുംസംയു ക്തമായി തയ്യാറാക്കി...തുട൪ന്ന് വായിക്കുക


അടാട്ട് പഞ്ചായത്തിൽ സൗജന്യ മരുന്നുവിതരണം ആരംഭിച്ചു

തൃശൂർ : അടാട്ട് ഗ്രാമ പഞ്ചായത്തിൽ ജീവൻ രക്ഷാ മരുന്നുകളുടെ സൗജന്യ വിതരണംആരംഭിച്ചു. പഞ്ചായത്ത് തനത് ഫണ്ടിൽ നിന്ന് അഞ്ചുലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.നിർധ നരായ അർബുദ രോഗികൾക്കുള്ള മരുന്നുകൾ, ഡയാലിസിസിനു വിധേയരായവർക്കുള്ള മരുന്നു കൾ, അവയവ...തുട൪ന്ന് വായിക്കുക


വയോജനങ്ങളെ വീടുകളിലെത്തി പരിശോധിച്ച് ഡോക്ടർമാർ

തൃശൂർ : കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച ലോക് ഡൗൺ സൗഹചര്യത്തിൽ 65 വയസിന് മുകളിൽ പ്രായമുള്ള വയോജനങ്ങളെ ചേലക്കര ഗവ: ആയുർവേദ ആശുപത്രിയിലെ ഡോക്ടർമാർ വീടുകളിലെത്തി പരിശോധിച്ചു. വയോജനങ്ങൾ പുറത്തിറങ്ങുന്നത് അപകടകരമായ സാഹചര്യത്തിലാണിത്. ആശുപത്...തുട൪ന്ന് വായിക്കുക


ഡെങ്കിപ്പനി: ശ്രദ്ധിക്കേണ്ടവ

കൊല്ലം : വീടും പരിസരവും പൊതുസ്ഥലങ്ങളും വൃത്തിയായി സൂക്ഷിക്കുക. ഡെങ്കിപ്പനി പരത്തു ന്ന ഈഡിസ് കൊതുകുകള്‍ വീട്ടിലും പരിസരത്തുമാണ് കൂടുതലായും മുട്ടയിട്ട് പെരുകുന്നത്. ഒരു കൊതുക് ഒരു സമയം 100-200 വരെ മുട്ടകള്‍ ഇടാം. മുട്ട വിരിഞ്ഞ് കൊതുകാവാന്‍ ഒരാഴ്ച സമയ മ...തുട൪ന്ന് വായിക്കുക









Copyright 2018 Pothujanam Publications. All rights reserved.