Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ആശുപത്രി പ്രസവം പ്രോത്സാഹിപ്പിക്കാന്‍ ഗര്‍ഭകാല ഗോത്രമന്ദിരം വയനാട് നാടോടി യുവതിയുടെ ചികിത്സ സൗജന്യമാക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി ചക്കമാവ് പ്രമേഹത്തെ പ്രതിരോധിക്കുമെന്ന് വിദഗ്‌ധർ ആൻസി സോജന്‌ കായിക വകുപ്പ്‌ പ്രതിമാസം 15000 രൂപ നൽകും ടാറ്റ ക്രൂസിബിള്‍ കാമ്പസ് ക്വിസ് 2020:നുവാല്‍സ് ടീം വിജയികള്‍

അറിയിപ്പുകള്‍

കൂടുതല്‍ 

മാലിന്യ സംസ്‌കരണത്തിലെ വിജയമാതൃകകളുമായി ശുചിത്വസംഗമം 15 മുതൽ

12/1/2020

തിരു : മാലിന്യ സംസ്‌കരണമേഖലയിലെ മാതൃകകളും അനുഭവങ്ങളും പങ്കുവയ്ക്കുന്നതിന് ഹരിതകേരളം മിഷനും തദ്ദേശസ്വയംഭരണവകുപ്പും ശുചിത്വമിഷനും സംയുക്തമായി ശുചിത്വ സംഗമം സംഘടിപ്പിക്കുന്നു. തിരുവനന്തപുരത്ത് കനകക്കുന്നിൽ നടക്കുന്ന സംഗമത്തിൽ ഗ്രാമ പ്പഞ്ചായത്ത്, മുനിസിപ്പൽ, കോർപ്പറേഷൻ തലങ്ങളിലെ ജനപ്രതിനിധികളും സംസ്ഥാന,ദേശീയ അന്തർദേശീയതല വിദഗ്ധരും ഉൾപ്പെടെ 1500ലേറെ പ്രതിനിധികൾ പങ്കെടുക്കും. ഇതോടനുബന്ധി ച്ച് മാലിന്യ സംസ്‌കരണരംഗത്തെ മാതൃകകളും പ്ലാസ്റ്റിക്കിനു പകരമുള്ള ഉത്പന്നങ്ങളും ഉൾപ്പെടു ത്തി പ്രദർശന-വിപണന മേളയും സംഘടിപ്പിച്ചിട്ടുണ്ട്. ജനുവരി 15 മുതൽ പ്രദർശനവും 21, 22 തിയതികളിൽ ശില്പശാലയും നടക്കും.

21 ന് വൈകിട്ട് ശുചിത്വസംഗമം ശില്പശാല മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. തദ്ദേശസ്വയംഭരണവകുപ്പ് മന്ത്രി എ.സി.മൊയ്തീൻ അധ്യക്ഷത വഹിക്കും. മന്ത്രിമാർ, എം.എൽ. എ.മാർ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും. ഹരിതകേരളം മിഷൻ പ്രവർ ത്തനങ്ങൾ മികച്ച രീതിയിൽ നടപ്പാക്കിയ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ക്കേർപ്പെടുത്തിയ മുഖ്യമന്ത്രിയുടെ ഹരിത അവാർഡും ശുചിത്വസംഗമത്തിൽ വിതരണം ചെയ്യും.

കനകക്കുന്നിലെ സൂര്യകാന്തിയിലാണ് പ്രദർശന-വിപണനമേള നടക്കുന്നത്.ഒറ്റത്തവണഉപയോഗി ക്കുന്ന പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള ഉൽപ്പന്നങ്ങൾ സംസ്ഥാനത്ത് നിരോധിച്ച സാഹചര്യത്തിൽ ഇതി ന് ബദലായുള്ള ഉത്പന്നങ്ങളും ഇത്തരം ഉത്പന്ന നിർമ്മാണ സാങ്കേതികവിദ്യയും പരിചയപ്പെടുത്തി യുള്ള 120 ഓളം സ്റ്റാളുകൾ പ്രദർശനത്തിലുണ്ടാകും. 15 ന് വൈകിട്ട് അഞ്ചിന് വ്യവസായ മന്ത്രി ഇ.പി.ജയരാജൻ ഉദ്ഘാടനം ചെയ്യും. പരമ്പരാഗത വിഭവങ്ങളുമായി ഭക്ഷ്യമേളയും പ്രദർശന നഗരിയിലുണ്ടാവും.

ഹരിതകേരളംമിഷന്റെ ആഭിമുഖ്യത്തിൽ ശുചിത്വമിഷന്റെ സാങ്കേതിക നിർവഹണത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നടന്ന പ്രവർത്തന മികവുകളുടെ അവതരണവും ദേശീയതലത്തിൽ വികേന്ദ്രീകൃത മാലിന്യ സംസ്‌കരണരംഗത്ത് ശ്രദ്ധേയമായ പ്രവർത്തനങ്ങളുടെ അവതരണവും ശുചിത്വസംഗമത്തിൽ നടത്തും. കേരളത്തിനകത്തും പുറത്തും നിന്നുള്ളവിദഗ്ദ്ധ ർ പങ്കെടുക്കുന്ന വിവിധ വിഷയാധിഷ്ഠിത സെമിനാറുകൾ സംസ്ഥാനത്തിന് പുറത്തുള്ള മുനിസി പ്പാലിറ്റി, പഞ്ചായത്ത് എന്നിവിടങ്ങളിൽ മികച്ച മാലിന്യ സംസ്‌കരണ പദ്ധതികൾ നടപ്പാക്കുന്ന വരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള റൗണ്ട്‌ടേബിൾ കോൺഫറൻസ്, ശില്പശാല എന്നിവയും ശുചിത്വ സംഗമത്തിൽ സംഘടിപ്പിച്ചിട്ടുണ്ട്. മാലിന്യ സംസ്‌കരണത്തിനുള്ള അടിസ്ഥാന സൗകര്യ വികസ നം, മാലിന്യ സംസ്‌കരണവും ഉപജീവന മേഖലയും, മനോഭാവവ്യതിയാനവും ശീലവൽക്കരണ വും, പുന:ചംക്രമണവും പുനരുപയോഗവും എന്നീ വിഷയങ്ങളിലാണ് പ്രധാന സെമിനാറുകൾ. സംസ്ഥാനത്ത് ശുചിത്വ മാലിന്യ സംസ്‌കരണരംഗത്തെ തുടർപ്രവർത്തനങ്ങളുടെ ആശയരൂപീ കരണവും കർമ്മപരിപാടിയും ശുചിത്വസംഗമത്തിൽ തയ്യാറാക്കും.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംസംസ്ഥാന വനിതാ വികസന കോർപ്പറേഷന് ദേശീയ പുരസ്കാരം

(ഫോട്ടോ കാപ്ഷൻ; പിന്നോക്ക വിഭാഗങ്ങളിലെ വനിതകളുടെ ക്ഷേമത്തിനും, ഉന്നമനത്തിലും വേണ്ടിയുള്ള പദ്ധതികൾ നടപ്പിലാക്കി വിജയം കണ്ടതിന് ദേശീയ പിന്നോക്ക വിഭാഗ ധനകാര്യ വികസന കോർപ്പറേഷനിൽ ഏർപ്പെടുത്തിയ ദേശീയ പുരസ്കാരം ഡൽഹിയിൽ വെച്ച് നടന്ന ചടങ്ങിൽ കേന്ദ്ര സോഷ്യൽ ആ...തുട൪ന്ന് വായിക്കുക


ഗാന്ധിഭവന്റെ സത്യൻ ദേശീയ പുരസ്കാരം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സോഹൻ റോയ്ക്ക് സമ്മാനിച്ചു

പത്തനാപുരം ഗാന്ധിഭവന്റെ ദേശീയ പുരസ്കാരം സോഹൻ റോയ് ഏറ്റുവാങ്ങി. സത്യൻ ദേശീയ പുരസ്കാരത്തിനാണ് ചലച്ചിത്ര സംവിധായകനും കവിയും ഏരീസ് ഗ്രൂപ്പ് സ്ഥാപക ചെയർമാനുമായ സോഹൻ റോയ് അർഹനായത്. 14ന് വൈകീട്ട് 4ന് ഗാന്ധിഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പുരസ്...തുട൪ന്ന് വായിക്കുക


ടാറ്റ ക്രൂസിബിള്‍ കാമ്പസ് ക്വിസ് 2020:നുവാല്‍സ് ടീം വിജയികള്‍

(ഫോട്ടോ ക്യാപ്ക്ഷന്‍:ടാറ്റ ക്രൂസിബിള്‍ കാമ്പസ് ക്വിസിന്‍റെ കൊച്ചി എഡിഷന്‍ മത്സരത്തില്‍ വിജയികളായ നാഷണല്‍ യൂണിവേഴ്സിറ്റി ഓഫ് അഡ്വാന്‍സ്ഡ് ലീഗല്‍ സ്റ്റഡീസിലെ (നുവാല്‍സ്) സ്റ്റീവന്‍ ജോര്‍ജ് എബ്രഹാം, ജിതേഷ് വി എന്നിവര്‍ എസ്.സി.എം.എസ്. ഗ്രൂപ്പ് ഡയറക്ടര്‍ ...തുട൪ന്ന് വായിക്കുക


അപേക്ഷകള്‍ സ്വീകരിക്കുന്നതിന് ഓഫീസുകളില്‍ ഫ്രണ്ട് ഓഫീസ് സംവിധാനം കാര്യക്ഷമമാക്കണമെന്നു സേവനാവകാശ നിയമ സഭാ സമിതി

കോഴിക്കോട് :സേവനാവകാശ നിയമത്തിന്റെ ചട്ടങ്ങള്‍ നടപ്പിലാക്കുന്നത് സംബന്ധിച്ച് കേരള നിയമസഭയുടെ സബോര്‍ഡിനേറ്റ് ലെജിസ്ലേഷന്‍ സമിതി കോഴിക്കോട് കലക്ടറേറ്റ് കോണ്‍ഫറ ന്‍സ് ഹാളില്‍ തെളിവെടുപ്പ് നടത്തി. റവന്യൂ, തദ്ദേശസ്വയംഭരണം, കൃഷി എന്നീ വകുപ്പുക ളില്‍ 2012 ലെ...തുട൪ന്ന് വായിക്കുക


കുഞ്ഞാലിപ്പാറ ക്വാറി സമരക്കാർക്കെതിരെ അശ്ലീല പ്രദർശനം: വനിതാ കമീഷൻ പോലീസ് റിപ്പോർട്ട് തേടി

തൃശൂർ: കുഞ്ഞാലിപ്പാറ അനധികൃത കരിങ്കൽ ക്വാറിക്കെതിരെ സമരം ചെയ്ത വനിതകൾക്ക് നേരെ അശ്ലീല പ്രദർശനം നടത്തിയ ലോറി ഡ്രൈവർക്കെതിരെ വനിത കമീഷൻ പോലീസിന്റെ റിപ്പോർട്ട് തേടി. ക്വാറി ഉടമയുടെ ലോറി ഡ്രൈവർക്കെതിരെ പരാതിയുമായി ഒരു കൂട്ടം വനിത കളാണ് തൃശൂർ ടൗൺ ഹാളിൽ നട...തുട൪ന്ന് വായിക്കുക


പൊന്നമ്പലമേട്ടിൽ തെളിഞ്ഞ മകരജ്യോതി മനം കുളിർക്കെ ദർശിച്ച് പുല്ലുമേട്ടിലെ ഭക്ത ലക്ഷങ്ങൾക്ക് സായുജ്യം

സന്നിധാനത്ത് ദീപാരാധന നടക്കുന്ന അത്ര വേളയിൽ തെളിയുന്ന ജ്യോതി ദർശിക്കാൻ ദക്ഷിണേ ന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നുറുകണക്കിന് ഭക്തരാണ് പുല്ലുമേട്ടിൽ തമ്പടിച്ചിരുന്നത്. തണുത്ത കാറ്റിനൊപ്പം അലയടിച്ച ശരണം വിളികൾ മലനിരകളെ ഭക്തി സാന്ദ്രമാക്കി. ജ്യോതി ...തുട൪ന്ന് വായിക്കുക


രാജ്യാന്തര നാടകോത്സവം: ഇറാനിയൻ നാടകം കൊറിയലനസിന് മികച്ച ബുക്കിംഗ്

തൃശൂർ : പന്ത്രണ്ടാമത് രാജ്യാന്തര നാടകോത്സവത്തിനുള്ള ടിക്കറ്റുകൾക്ക് ഓൺലൈനിൽ വൻ ഡിമാന്റ്. ഇറാനിയിൽ നാടകമായ കൊറിയലൻസിനാണ് ഏറ്റവും കൂടുതൽ പേർ ഓൺലൈനായി ബുക്കിങ് നടത്തിയിരിക്കുന്നത്. ഷേക്‌സ്പിയറിന്റെ അവസാന ദുരന്ത നാടകങ്ങളിലൊന്നായകൊറി യലനസ് ഇറാനിലെ പ്രമുഖ ...തുട൪ന്ന് വായിക്കുക


പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം: കയ്പമംഗലം ഫിഷറീസ് സ്‌കൂളിന് രണ്ട് കോടി

കയ്പമംഗലം: പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി സംസ്ഥാനത്ത് മികച്ച പ്രവർ ത്തനങ്ങൾ നടത്തി മാതൃകയായ കയ്പമംഗലം ഗവ ഫിഷറീസ് സ്‌കൂളിന് സംസ്ഥാന സർക്കാർ രണ്ട് കോടി രൂപ അനുവദിച്ചു. സ്‌കൂളിലെ വി എച്ച് എസ് ഇ വിഭാഗത്തിനാണ് ഭൗതികസാഹചര്യം മെച്ച പ്പെടുത്താനു...തുട൪ന്ന് വായിക്കുക


പന്തല്ലൂർ ശിവ ഭഗവതി ക്ഷേത്രം വെടിക്കെട്ടിന് അനുമതിയില്ല

തൃശൂർ : പന്തല്ലൂർ ശിവ ഭഗവതി ക്ഷേത്രത്തിലെ പൂരാഘോഷത്തോടനുബന്ധിച്ച് ഫെബ്രുവരി രണ്ടിന് തൃശൂർ ജില്ലയിലെ ചൊവ്വന്നൂർ വില്ലേജിൽ വെടിക്കെട്ട് പൊതുപ്രദർശനം നടത്തുന്നതിന് അനുമതി തേടിയുള്ള അപേക്ഷകൾ തൃശൂർ അഡീഷനൽ ജില്ലാമജിസ്ട്രേറ്റ് (എ.ഡി.എം)നിരസിച്ചു. എറണാകുളം ...തുട൪ന്ന് വായിക്കുക


പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കാൻ ജനങ്ങൾ തന്നെ മുന്നിട്ടിറങ്ങണമെന്ന് തദ്ദേശസ്വയംഭരണമന്ത്രി എ.സി.മൊയ്തീൻ

തിരു: പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കാൻ ജനങ്ങൾ തന്നെ മുന്നിട്ടിറങ്ങണമെന്ന് തദ്ദേശസ്വയംഭരണ മന്ത്രി എ.സി.മൊയ്തീൻ പറഞ്ഞു. ഹരിതകേരളം മിഷൻ സംഘടിപ്പിക്കുന്ന ശുചിത്വസംഗമം 2020 നോ ടനുബന്ധിച്ച് കനകക്കുന്ന് സൂര്യകാന്തി ഗ്രൗണ്ടിൽ സംഘടിപ്പിച്ചിട്ടുള്ള ബദൽ ഉത്പന്ന പ...തുട൪ന്ന് വായിക്കുക


പോളണ്ടിലെ വിവിധ തൊഴിൽ മേഖലകളിൽ കേരളത്തിൽ നിന്നുള്ള പട്ടികജാതി-പട്ടികവർഗ യുവജനങ്ങൾക്ക് തൊഴിലവസരമൊരുക്കാൻ ധാരണ

തിരു: പോളണ്ടിലെ വിവിധ തൊഴിൽ മേഖലകളിൽ കേരളത്തിൽ നിന്നുള്ള പട്ടികജാതി-പട്ടിക വർഗ യുവജനങ്ങൾക്ക് തൊഴിലവസരമൊരുക്കാൻ ധാരണയായി. പോളണ്ടിൽ നിന്നുള്ള ഉദ്യോഗ സ്ഥരടക്കമുള്ള പ്രതിനിധിസംഘം പട്ടികജാതി പട്ടികവർഗ പിന്നാക്കക്ഷേമ വികസന മന്ത്രി എ. കെ ബാലനുമായി നടത്തിയ ...തുട൪ന്ന് വായിക്കുക


കാഴ്ച പരിമിതിയുള്ളവര്‍ക്ക് നല്ലൊരു ചങ്ങാതിയാകും സ്മാര്‍ട്ട് ഫോണ്‍: മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ :1000 സ്മാര്‍ട്ട് ഫോണുകള്‍ വിതരണം നിര്‍വഹിച്ചു

തിരു: കാഴ്ച പരിമിതിയുള്ളവര്‍ക്ക് കൈപിടിച്ച് നടക്കാന്‍ ഒരു ചങ്ങാതിയെ പോലെ സ്മാര്‍ട്ട് ഫോണ്‍ ഉപകരിക്കുമെന്ന് ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ പറഞ്ഞു. ഇതിലൂടെ നല്ലൊരു സുഹൃത്തിനെയാണ് അവര്‍ക്ക് ലഭിക്കുന്നത്. കാഴ്ച പരിമിതര്‍ ചിന്തിക്ക...തുട൪ന്ന് വായിക്കുക


കോഴിക്കോട് ആര്‍.ടി.ഒ യുടെ നേതൃത്വത്തില്‍ ചേവായൂര്‍ ടെസ്റ്റ് ഗ്രൗണ്ടില്‍ കണ്ണ് പരിശോധനയും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു

കോഴിക്കോട് : ദേശീയ റോഡ് സുരക്ഷാവാരാചരണത്തോടനുബന്ധിച്ച് മോട്ടോര്‍ വാഹന വകുപ്പ് കോഴിക്കോട് ആര്‍.ടി.ഒ യുടെ നേതൃത്വത്തില്‍ ചേവായൂര്‍ ടെസ്റ്റ് ഗ്രൗണ്ടില്‍ കണ്ണ് പരിശോധനയും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു. സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി, ഗവ.ജനറല്‍...തുട൪ന്ന് വായിക്കുക


കോഴിക്കോട് ജില്ലയില്‍ പോളിയോ തുളളി മരുന്ന് വിതരണം ജനുവരി 19 ന് നടത്തും: 2,28,768 കുട്ടികള്‍ക്ക് തുള്ളിമരുന്ന് നല്‍കും

കോഴിക്കോട് : പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പദ്ധതി പ്രകാരം കോഴിക്കോട് ജില്ലയില്‍ പോളിയോ തുളളി മരുന്ന് വിതരണം ജനുവരി 19 ന് നടത്തും. അഞ്ച് വയസ്സില്‍ താഴെയുളള 2,28,768 കുട്ടികള്‍ക്കാണ് ഇത്തവണ തുളളിമരുന്ന് നല്‍കുന്നത്. പി.എച്ച്.സി കളിലും അംഗന്‍ വാടികളിലുമ...തുട൪ന്ന് വായിക്കുക


ആര്‍ട്ടിസാന്‍സ് ഡെവലപ്പ്മെന്റ് കോര്‍പ്പറേഷന്‍ നടപ്പാക്കുന്ന ലേബര്‍ ഡാറ്റാ ബാങ്കിന്റെ രജിസ്ട്രേഷന് തുടക്കമായി

തിരു: കേരള ആര്‍ട്ടിസാന്‍സ് ഡെവലപ്പ്മെന്റ് കോര്‍പ്പറേഷന്‍ നടപ്പാക്കുന്ന ലേബര്‍ഡാറ്റാബാങ്കിന്റെ രജിസ്ട്രേഷന് തുടക്കമായി. കോ ബാങ്ക് ഓഡിറ്റോറിയ ത്തില്‍ നടന്ന ചടങ്ങില്‍ വ്യവസായമന്ത്രി ഇ പി ജയരാജന്‍ പദ്ധതി ഉദ്ഘാടനം ചെയ്തു. കേരളത്തിലെ പരമ്പരാഗതആര്‍ട്ടിസാന്‍...തുട൪ന്ന് വായിക്കുക

Copyright 2018 Pothujanam Publications. All rights reserved.