Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ആശുപത്രി പ്രസവം പ്രോത്സാഹിപ്പിക്കാന്‍ ഗര്‍ഭകാല ഗോത്രമന്ദിരം വയനാട് നാടോടി യുവതിയുടെ ചികിത്സ സൗജന്യമാക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി ചക്കമാവ് പ്രമേഹത്തെ പ്രതിരോധിക്കുമെന്ന് വിദഗ്‌ധർ ആൻസി സോജന്‌ കായിക വകുപ്പ്‌ പ്രതിമാസം 15000 രൂപ നൽകും ടാറ്റ ക്രൂസിബിള്‍ കാമ്പസ് ക്വിസ് 2020:നുവാല്‍സ് ടീം വിജയികള്‍

അറിയിപ്പുകള്‍

കൂടുതല്‍ 

ഹെലികോപ്റ്ററിന്റെ കാറ്റില്‍ അപകടം: മന്ത്രിയുടെ നിര്‍ദേശ പ്രകാരം പരിക്കേറ്റ സ്ത്രീക്ക് സൗജന്യ ചികിത്സ നല്‍കി

12/1/2020

തിരു: ഹെലിപാഡില്‍ ഹെലികോപ്റ്റര്‍ ഇറങ്ങുന്നതിനിടെ ഉണ്ടായ ശക്തമായ കാറ്റിന്റെ ചുഴിയില്‍ പ്പെട്ട് തെറിച്ചു വീണ് ഗുരുതരമായി പരിക്കേറ്റ വര്‍ക്കല ആറാട്ട് റോഡില്‍ പുതുവല്‍ വീട്ടില്‍ ഗിരിജ(45)യ്ക്ക് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചറിന്റെ നിര്‍ദേശ പ്രകാരം തിരുവന ന്തപുരം മെഡിക്കല്‍ കോളേജില്‍ സൗജന്യ ചികിത്സ നല്‍കിയതായി ആശുപത്രി സൂപ്രണ്ട് ഡോ. എം.എസ്. ഷര്‍മ്മദ് അറിയിച്ചു. ഇത് സംബന്ധിച്ച് പ്രചരിക്കുന്നത് തെറ്റായ കാര്യമാണ്. ആരോഗ്യ വകുപ്പ് മന്ത്രി പറഞ്ഞ ദിവസം മുതലുള്ള എല്ലാതരം വിലകൂടിയ മരുന്നുകളടക്കമുള്ള ചികിത്സ കളും സൗജന്യമായാണ് നല്‍കിയത്. അതിന് മുമ്പ് ചെലവായെന്ന് പറയുന്ന ശസ്ത്രക്രിയ്ക്കായി വാങ്ങിയ ഉപകരണത്തിന്റെ ബില്ല് എത്ര രൂപയാണെങ്കിലും കൊണ്ടു വരുന്ന മുറയ്ക്ക് അത് റീഫണ്ട് ചെയ്ത് കൊടുക്കുന്നതാണ്. മെഡിക്കല്‍ കോളേജ് നഴ്‌സിംഗ് ഓഫീസറും, നഴ്‌സിംഗ് സൂപ്രണ്ടുംആശു പത്രിയില്‍ വച്ച് ഗിരിജയെക്കണ്ട് ഇക്കാര്യം വിശദീകരിച്ചതായും സൂപ്രണ്ട് വ്യക്തമാക്കി.

വര്‍ക്കലയില്‍ തുടര്‍ചികിത്സയിലുള്ള ഗിരിജയെ മെഡിക്കല്‍ കോളേജ് ആശുപത്രിസൂപ്രണ്ട് ഫോണ്‍ വിളിച്ച് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. മന്ത്രിയുടെ നിര്‍ദേശ പ്രകാരം ചികിത്സാ സൗജന്യം കിട്ടിയിരുന്നു എന്ന് തന്നെയാണ് ഗിരിജയും സമ്മതിക്കുന്നുത്. അതിന് മുമ്പ് ചെലവായത് 6,000രൂപ യാണെന്നാണ് ഗിരിജ പറയുന്നത്. ബില്ല് കൊണ്ടു വരുന്ന മുറയ്ക്ക് ഉടന്‍ തന്നെ എത്രയായാലും ആ തുക തിരികെ നല്‍കുന്നതാണെന്ന് സൂപ്രണ്ട് ഗിരിജയെ അറിയിച്ചിട്ടുണ്ട്.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംസംസ്ഥാന വനിതാ വികസന കോർപ്പറേഷന് ദേശീയ പുരസ്കാരം

(ഫോട്ടോ കാപ്ഷൻ; പിന്നോക്ക വിഭാഗങ്ങളിലെ വനിതകളുടെ ക്ഷേമത്തിനും, ഉന്നമനത്തിലും വേണ്ടിയുള്ള പദ്ധതികൾ നടപ്പിലാക്കി വിജയം കണ്ടതിന് ദേശീയ പിന്നോക്ക വിഭാഗ ധനകാര്യ വികസന കോർപ്പറേഷനിൽ ഏർപ്പെടുത്തിയ ദേശീയ പുരസ്കാരം ഡൽഹിയിൽ വെച്ച് നടന്ന ചടങ്ങിൽ കേന്ദ്ര സോഷ്യൽ ആ...തുട൪ന്ന് വായിക്കുക


ഗാന്ധിഭവന്റെ സത്യൻ ദേശീയ പുരസ്കാരം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സോഹൻ റോയ്ക്ക് സമ്മാനിച്ചു

പത്തനാപുരം ഗാന്ധിഭവന്റെ ദേശീയ പുരസ്കാരം സോഹൻ റോയ് ഏറ്റുവാങ്ങി. സത്യൻ ദേശീയ പുരസ്കാരത്തിനാണ് ചലച്ചിത്ര സംവിധായകനും കവിയും ഏരീസ് ഗ്രൂപ്പ് സ്ഥാപക ചെയർമാനുമായ സോഹൻ റോയ് അർഹനായത്. 14ന് വൈകീട്ട് 4ന് ഗാന്ധിഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പുരസ്...തുട൪ന്ന് വായിക്കുക


ടാറ്റ ക്രൂസിബിള്‍ കാമ്പസ് ക്വിസ് 2020:നുവാല്‍സ് ടീം വിജയികള്‍

(ഫോട്ടോ ക്യാപ്ക്ഷന്‍:ടാറ്റ ക്രൂസിബിള്‍ കാമ്പസ് ക്വിസിന്‍റെ കൊച്ചി എഡിഷന്‍ മത്സരത്തില്‍ വിജയികളായ നാഷണല്‍ യൂണിവേഴ്സിറ്റി ഓഫ് അഡ്വാന്‍സ്ഡ് ലീഗല്‍ സ്റ്റഡീസിലെ (നുവാല്‍സ്) സ്റ്റീവന്‍ ജോര്‍ജ് എബ്രഹാം, ജിതേഷ് വി എന്നിവര്‍ എസ്.സി.എം.എസ്. ഗ്രൂപ്പ് ഡയറക്ടര്‍ ...തുട൪ന്ന് വായിക്കുക


അപേക്ഷകള്‍ സ്വീകരിക്കുന്നതിന് ഓഫീസുകളില്‍ ഫ്രണ്ട് ഓഫീസ് സംവിധാനം കാര്യക്ഷമമാക്കണമെന്നു സേവനാവകാശ നിയമ സഭാ സമിതി

കോഴിക്കോട് :സേവനാവകാശ നിയമത്തിന്റെ ചട്ടങ്ങള്‍ നടപ്പിലാക്കുന്നത് സംബന്ധിച്ച് കേരള നിയമസഭയുടെ സബോര്‍ഡിനേറ്റ് ലെജിസ്ലേഷന്‍ സമിതി കോഴിക്കോട് കലക്ടറേറ്റ് കോണ്‍ഫറ ന്‍സ് ഹാളില്‍ തെളിവെടുപ്പ് നടത്തി. റവന്യൂ, തദ്ദേശസ്വയംഭരണം, കൃഷി എന്നീ വകുപ്പുക ളില്‍ 2012 ലെ...തുട൪ന്ന് വായിക്കുക


കുഞ്ഞാലിപ്പാറ ക്വാറി സമരക്കാർക്കെതിരെ അശ്ലീല പ്രദർശനം: വനിതാ കമീഷൻ പോലീസ് റിപ്പോർട്ട് തേടി

തൃശൂർ: കുഞ്ഞാലിപ്പാറ അനധികൃത കരിങ്കൽ ക്വാറിക്കെതിരെ സമരം ചെയ്ത വനിതകൾക്ക് നേരെ അശ്ലീല പ്രദർശനം നടത്തിയ ലോറി ഡ്രൈവർക്കെതിരെ വനിത കമീഷൻ പോലീസിന്റെ റിപ്പോർട്ട് തേടി. ക്വാറി ഉടമയുടെ ലോറി ഡ്രൈവർക്കെതിരെ പരാതിയുമായി ഒരു കൂട്ടം വനിത കളാണ് തൃശൂർ ടൗൺ ഹാളിൽ നട...തുട൪ന്ന് വായിക്കുക


പൊന്നമ്പലമേട്ടിൽ തെളിഞ്ഞ മകരജ്യോതി മനം കുളിർക്കെ ദർശിച്ച് പുല്ലുമേട്ടിലെ ഭക്ത ലക്ഷങ്ങൾക്ക് സായുജ്യം

സന്നിധാനത്ത് ദീപാരാധന നടക്കുന്ന അത്ര വേളയിൽ തെളിയുന്ന ജ്യോതി ദർശിക്കാൻ ദക്ഷിണേ ന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നുറുകണക്കിന് ഭക്തരാണ് പുല്ലുമേട്ടിൽ തമ്പടിച്ചിരുന്നത്. തണുത്ത കാറ്റിനൊപ്പം അലയടിച്ച ശരണം വിളികൾ മലനിരകളെ ഭക്തി സാന്ദ്രമാക്കി. ജ്യോതി ...തുട൪ന്ന് വായിക്കുക


രാജ്യാന്തര നാടകോത്സവം: ഇറാനിയൻ നാടകം കൊറിയലനസിന് മികച്ച ബുക്കിംഗ്

തൃശൂർ : പന്ത്രണ്ടാമത് രാജ്യാന്തര നാടകോത്സവത്തിനുള്ള ടിക്കറ്റുകൾക്ക് ഓൺലൈനിൽ വൻ ഡിമാന്റ്. ഇറാനിയിൽ നാടകമായ കൊറിയലൻസിനാണ് ഏറ്റവും കൂടുതൽ പേർ ഓൺലൈനായി ബുക്കിങ് നടത്തിയിരിക്കുന്നത്. ഷേക്‌സ്പിയറിന്റെ അവസാന ദുരന്ത നാടകങ്ങളിലൊന്നായകൊറി യലനസ് ഇറാനിലെ പ്രമുഖ ...തുട൪ന്ന് വായിക്കുക


പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം: കയ്പമംഗലം ഫിഷറീസ് സ്‌കൂളിന് രണ്ട് കോടി

കയ്പമംഗലം: പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി സംസ്ഥാനത്ത് മികച്ച പ്രവർ ത്തനങ്ങൾ നടത്തി മാതൃകയായ കയ്പമംഗലം ഗവ ഫിഷറീസ് സ്‌കൂളിന് സംസ്ഥാന സർക്കാർ രണ്ട് കോടി രൂപ അനുവദിച്ചു. സ്‌കൂളിലെ വി എച്ച് എസ് ഇ വിഭാഗത്തിനാണ് ഭൗതികസാഹചര്യം മെച്ച പ്പെടുത്താനു...തുട൪ന്ന് വായിക്കുക


പന്തല്ലൂർ ശിവ ഭഗവതി ക്ഷേത്രം വെടിക്കെട്ടിന് അനുമതിയില്ല

തൃശൂർ : പന്തല്ലൂർ ശിവ ഭഗവതി ക്ഷേത്രത്തിലെ പൂരാഘോഷത്തോടനുബന്ധിച്ച് ഫെബ്രുവരി രണ്ടിന് തൃശൂർ ജില്ലയിലെ ചൊവ്വന്നൂർ വില്ലേജിൽ വെടിക്കെട്ട് പൊതുപ്രദർശനം നടത്തുന്നതിന് അനുമതി തേടിയുള്ള അപേക്ഷകൾ തൃശൂർ അഡീഷനൽ ജില്ലാമജിസ്ട്രേറ്റ് (എ.ഡി.എം)നിരസിച്ചു. എറണാകുളം ...തുട൪ന്ന് വായിക്കുക


പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കാൻ ജനങ്ങൾ തന്നെ മുന്നിട്ടിറങ്ങണമെന്ന് തദ്ദേശസ്വയംഭരണമന്ത്രി എ.സി.മൊയ്തീൻ

തിരു: പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കാൻ ജനങ്ങൾ തന്നെ മുന്നിട്ടിറങ്ങണമെന്ന് തദ്ദേശസ്വയംഭരണ മന്ത്രി എ.സി.മൊയ്തീൻ പറഞ്ഞു. ഹരിതകേരളം മിഷൻ സംഘടിപ്പിക്കുന്ന ശുചിത്വസംഗമം 2020 നോ ടനുബന്ധിച്ച് കനകക്കുന്ന് സൂര്യകാന്തി ഗ്രൗണ്ടിൽ സംഘടിപ്പിച്ചിട്ടുള്ള ബദൽ ഉത്പന്ന പ...തുട൪ന്ന് വായിക്കുക


പോളണ്ടിലെ വിവിധ തൊഴിൽ മേഖലകളിൽ കേരളത്തിൽ നിന്നുള്ള പട്ടികജാതി-പട്ടികവർഗ യുവജനങ്ങൾക്ക് തൊഴിലവസരമൊരുക്കാൻ ധാരണ

തിരു: പോളണ്ടിലെ വിവിധ തൊഴിൽ മേഖലകളിൽ കേരളത്തിൽ നിന്നുള്ള പട്ടികജാതി-പട്ടിക വർഗ യുവജനങ്ങൾക്ക് തൊഴിലവസരമൊരുക്കാൻ ധാരണയായി. പോളണ്ടിൽ നിന്നുള്ള ഉദ്യോഗ സ്ഥരടക്കമുള്ള പ്രതിനിധിസംഘം പട്ടികജാതി പട്ടികവർഗ പിന്നാക്കക്ഷേമ വികസന മന്ത്രി എ. കെ ബാലനുമായി നടത്തിയ ...തുട൪ന്ന് വായിക്കുക


കാഴ്ച പരിമിതിയുള്ളവര്‍ക്ക് നല്ലൊരു ചങ്ങാതിയാകും സ്മാര്‍ട്ട് ഫോണ്‍: മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ :1000 സ്മാര്‍ട്ട് ഫോണുകള്‍ വിതരണം നിര്‍വഹിച്ചു

തിരു: കാഴ്ച പരിമിതിയുള്ളവര്‍ക്ക് കൈപിടിച്ച് നടക്കാന്‍ ഒരു ചങ്ങാതിയെ പോലെ സ്മാര്‍ട്ട് ഫോണ്‍ ഉപകരിക്കുമെന്ന് ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ പറഞ്ഞു. ഇതിലൂടെ നല്ലൊരു സുഹൃത്തിനെയാണ് അവര്‍ക്ക് ലഭിക്കുന്നത്. കാഴ്ച പരിമിതര്‍ ചിന്തിക്ക...തുട൪ന്ന് വായിക്കുക


കോഴിക്കോട് ആര്‍.ടി.ഒ യുടെ നേതൃത്വത്തില്‍ ചേവായൂര്‍ ടെസ്റ്റ് ഗ്രൗണ്ടില്‍ കണ്ണ് പരിശോധനയും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു

കോഴിക്കോട് : ദേശീയ റോഡ് സുരക്ഷാവാരാചരണത്തോടനുബന്ധിച്ച് മോട്ടോര്‍ വാഹന വകുപ്പ് കോഴിക്കോട് ആര്‍.ടി.ഒ യുടെ നേതൃത്വത്തില്‍ ചേവായൂര്‍ ടെസ്റ്റ് ഗ്രൗണ്ടില്‍ കണ്ണ് പരിശോധനയും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു. സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി, ഗവ.ജനറല്‍...തുട൪ന്ന് വായിക്കുക


കോഴിക്കോട് ജില്ലയില്‍ പോളിയോ തുളളി മരുന്ന് വിതരണം ജനുവരി 19 ന് നടത്തും: 2,28,768 കുട്ടികള്‍ക്ക് തുള്ളിമരുന്ന് നല്‍കും

കോഴിക്കോട് : പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പദ്ധതി പ്രകാരം കോഴിക്കോട് ജില്ലയില്‍ പോളിയോ തുളളി മരുന്ന് വിതരണം ജനുവരി 19 ന് നടത്തും. അഞ്ച് വയസ്സില്‍ താഴെയുളള 2,28,768 കുട്ടികള്‍ക്കാണ് ഇത്തവണ തുളളിമരുന്ന് നല്‍കുന്നത്. പി.എച്ച്.സി കളിലും അംഗന്‍ വാടികളിലുമ...തുട൪ന്ന് വായിക്കുക


ആര്‍ട്ടിസാന്‍സ് ഡെവലപ്പ്മെന്റ് കോര്‍പ്പറേഷന്‍ നടപ്പാക്കുന്ന ലേബര്‍ ഡാറ്റാ ബാങ്കിന്റെ രജിസ്ട്രേഷന് തുടക്കമായി

തിരു: കേരള ആര്‍ട്ടിസാന്‍സ് ഡെവലപ്പ്മെന്റ് കോര്‍പ്പറേഷന്‍ നടപ്പാക്കുന്ന ലേബര്‍ഡാറ്റാബാങ്കിന്റെ രജിസ്ട്രേഷന് തുടക്കമായി. കോ ബാങ്ക് ഓഡിറ്റോറിയ ത്തില്‍ നടന്ന ചടങ്ങില്‍ വ്യവസായമന്ത്രി ഇ പി ജയരാജന്‍ പദ്ധതി ഉദ്ഘാടനം ചെയ്തു. കേരളത്തിലെ പരമ്പരാഗതആര്‍ട്ടിസാന്‍...തുട൪ന്ന് വായിക്കുക

Copyright 2018 Pothujanam Publications. All rights reserved.