Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
കൊടുങ്ങല്ലൂരിൽ സഞ്ചരിക്കുന്ന ആശുപത്രി മുതിര്‍ന്നവരുടെ മാനസിക ഉല്ലാസത്തിന് വയോജന ക്ലബ്ലുമായി രാജകുമാരി ഗ്രാമപഞ്ചായത്ത് ലോക്ക് ഡൗൺ തടസമായില്ല, മാംഗല്യത്തിന് കുമളി അതിർത്തി സാക്ഷ്യം വഹിച്ചു കോവിഡ് കാലത്ത് സാന്ത്വനമേകാന്‍ -കൂടെയുണ്ട് അങ്കണവാടികള്‍ ഒരു ടെന്‍ഷനുമില്ലാതെ നിരീക്ഷിക്കാന്‍ കോവിഡ് 19 ജാഗ്രത ആപ്പ്

ആരോഗ്യം

കൂടുതല്‍ 

എസ്.എ.ടി.യില്‍ 70 ലക്ഷത്തിന്റെ നൂതന പീഡിയാട്രിക് അത്യാഹിത വിഭാഗം മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ചൊവ്വാഴ്ച ഉദ്ഘാടനം ചെയ്യുo

12/1/2020

തിരു: ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ മാതൃശിശു ആശുപത്രിയായ തിരുവനന്തപുരം മെഡി ക്കല്‍ കോളേജ് എസ്.എ.ടി. ആശുപത്രിയിലെ പീഡിയാട്രിക് അത്യാഹിത വിഭാഗം, ഒ.പി, മറ്റ് അനുബന്ധ സംവിധാനങ്ങളും നവീകരിച്ചിരിക്കുകയാണ്. എസ്.എ.ടി. ആശുപത്രി പ്രധാന കെട്ടിടത്തിലെ പഴയ ഗൈനക് ഒ.പി.യുടെ സ്ഥാനത്ത് 70 ലക്ഷം രൂപ മുടക്കി നവീകരിച്ചാണ് പുതിയ പീഡിയാട്രിക് അത്യാഹിത വിഭാഗം സജ്ജമാക്കിയിരിക്കുന്നത്. ഇതോടെ പീഡിയാട്രിക് ഒ.പി.യുടെ തൊട്ടടുത്തുതന്നെ അത്യാഹിത വിഭാഗവും സജ്ജമാകുകയാണ്. നവീകരിച്ച പീഡി യാട്രിക് അത്യാഹിത വിഭാഗം, മെഡിക്കല്‍ റെക്കോര്‍ഡ് ലൈബ്രറി, കെ.എ.എസ്.പി.കൗണ്ടര്‍, മിഠായി ക്ലിനിക്ക്, അള്‍ട്രാസൗണ്ട് സ്‌കാനിംഗ് മെഷീന്‍ എന്നിവയുടെ ഉദ്ഘാടനം ജനുവരി 14-ാം തീയതി ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് എസ്.എ.ടി. ആശുപത്രി മാതൃശിശു സംരക്ഷണ മന്ദിര അങ്കണത്തില്‍ (ഗൈനക്ക് ഒ.പി.യുടെ മുന്‍വശം) വച്ച് ആരോഗ്യവകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്യും. ഒന്നേകാല്‍ കോടിയോളം രൂപ ചെലവഴിച്ചാണ് എസ്.എ.ടി.യില്‍ ഈ സംവിധാനങ്ങളൊരുക്കുന്നത്. സഹകരണ,ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ചട ങ്ങില്‍ അധ്യക്ഷത വഹിക്കും.

എസ്.എ.ടി. ആശുപത്രിയുടെ ചിരകാല സ്വപ്നമാണ് ഇതിലൂടെ സാധ്യമാകുന്നതെന്ന് മന്ത്രി കെ. കെ.ശൈലജ ടീച്ചര്‍ പറഞ്ഞു. സ്ഥലപരിമിതിമൂലം ഏറെ ബുദ്ധിമുട്ടുന്ന പീഡിയാട്രിക് വിഭാഗ ത്തില്‍ ഇതോടെ വലിയ സൗകര്യങ്ങളാണ് ഉണ്ടാകുന്നത്. എസ്.എ.ടി. ആശുപത്രിയുടെ സമഗ്ര വികസനത്തിന് 5 കോടി രൂപയുടെ ഭരണാനുമതിയാണ് അടുത്തിടെ നല്‍കിയത്.എസ്.എടി. ആശുപ്രതി ഉള്‍പ്പെടെയുളള മെഡിക്കല്‍ കോളേജിന്റെ നവീകരണങ്ങള്‍ക്കായി 717 കോടി രൂപ യുടെ മാസ്റ്റര്‍ പ്ലാന്‍ നടപ്പിലാക്കി വരുന്നു. ഇതില്‍ എസ്.എ.ടി.യ്ക്കായുള്ള പ്രത്യേക ബ്ലോക്കും വിഭാവനം ചെയ്തിട്ടുണ്ട്. ആദ്യഘട്ടമായ 58.37 കോടി രൂപയുടെ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു. മെഡിക്കല്‍ കോളേജ് പ്രവേശനകവാടം മുതല്‍ എസ്.എ.ടി. ആശുപത്രി വരെയുള്ള റോഡുകള്‍ വിപുലീകരിക്കുന്നതിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. കുട്ടി കളുടെ പ്രധാന ചികിത്സാ വിഭാഗങ്ങളായപീഡിയാട്രിക് കാര്‍ഡിയോളജി,പീഡിയാട്രിക് നെഫ്രോ ളജി, നിയോനാറ്റോളജി, റീപ്രൊഡക്ടീവ് മെഡിസിന്‍ എന്നിവയില്‍ ഡിപ്പാര്‍ട്ട്‌മെന്റുകള്‍ സ്ഥാപി ക്കുകയും പുതിയ തസ്തികള്‍ സൃഷ്ടിക്കുകയും ചെയ്തു. ഈ വിഭാഗങ്ങളില്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി പി.ജി. കോഴ്‌സുകള്‍ ആരംഭിച്ചു. കുട്ടികളുടെ ഹൃദ്രോഗ ചികിത്സയ്ക്കായി പീഡിയാട്രിക് കാത്ത് ലാബ് അനുവദിക്കുകയും ചെയ്തിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.

അത്യാധുനിക സൗകര്യങ്ങളോടെയാണ് പീഡിയാട്രിക് അത്യാഹിത വിഭാഗം സജ്ജീകരിച്ചിരിക്കു ന്നത്. ശീതീകരിച്ച അത്യാഹിത വിഭാഗത്തില്‍ 3 എമര്‍ജന്‍സി കിടക്കകളും അത്യാവശ്യഘട്ടങ്ങ ളില്‍ കുഞ്ഞുങ്ങളെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുന്നതിനായുളള ട്രാന്‍സ്‌പോര്‍ട്ട് വെന്റി ലേറ്ററും മോണിറ്ററുകളും സജ്ജമാക്കിയിട്ടുണ്ട്. സാരമായ രോഗങ്ങളും ആന്തരിക രക്തസ്രാവവും അത്യാഹിത വിഭാഗത്തില്‍ വച്ച് തന്നെ കണ്ടെത്താനായി പോര്‍ട്ടബിള്‍സ്‌കാനിംഗ് മെഷീനുംസജ്ജ മാക്കി. ഇതിലൂടെ അടിയന്തിര ചികിത്സ കാലതാമസം കൂടാതെ ലഭ്യമാക്കുവാനുംരോഗിയെകാല താമസം കൂടാതെ ഷിഫ്റ്റ് ചെയ്യുവാനും സാധിക്കുന്നു. രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കുമായി വിശാലമായ കാത്തിരുപ്പ് കേന്ദ്രമാണ് ഇതോടനുബന്ധിച്ച് ഒരുക്കിരിക്കുന്നത്.ടി.വി.,കുടിവെള്ളം, പ്രാഥമികാവശ്യങ്ങള്‍ക്കുളള സൗകര്യങ്ങള്‍ എന്നിവ പുതിയതായി നിര്‍മ്മിച്ച കാത്തിരുപ്പ് കേന്ദ്ര ത്തില്‍ ഒരുക്കിയിട്ടുണ്ട്.

ഒരു രോഗി എത്തുമ്പോള്‍ തന്നെ ആ രോഗിയുടെ ഗുരുതരാവസ്ഥ പരിഗണിച്ച് വിവിധ മേഖലയി ലേക്ക് തിരിച്ചുവിട്ട് ഉടന്‍ തന്നെ വിദഗ്ധ ചികിത്സ ഉറപ്പാക്കുന്ന സമ്പ്രദായവും അത്യാഹിത വിഭാഗ ത്തില്‍ ഒരുക്കിയിട്ടുണ്ട്. വയറിളക്കമുളള രോഗികള്‍ക്ക് നിരീക്ഷണ മുറി ഇവിടെ സജജമാക്കിയി ട്ടുണ്ട്. ആവശ്യമെങ്കില്‍ ഒരുദിവസം വരെ ചികിത്സിക്കുകയും ചെയ്യാം. ഇതുവഴി അനാവശ്യ കിടത്തി ചികിത്സ ഒഴിവാക്കാം.

പലപ്പോഴും രോഗികളുടെ ബാഹുല്യം കാരണം സ്‌കാനിംഗ് നിശ്ചിത സമയത്ത് ചെയ്യാന്‍ കഴി യാത്ത സാഹചര്യം ഉണ്ടായിരുന്നു. അതിന് പരിഹാരമായി എസ്.എ.ടി.യില്‍ 35 ലക്ഷം രൂപ വിലയുള്ള ഒരു പുതിയ അള്‍ട്രാസൗണ്ട് സ്‌കാനിംഗ് മെഷീന്‍ എച്ച്.എല്‍.എല്‍. സ്ഥാപിച്ചിട്ടുണ്ട്. ഇവിടത്തെ രോഗികള്‍ക്ക് സര്‍ക്കാരിന്റെ വിവിധ പദ്ധതികളിലൂടെ ഇത് സൗജന്യമായാണ് നല്‍ കുന്നത്.

അത്യാധുനിക ഹീമോഫീലയ ക്ലിനിക്കിന് സര്‍ക്കാര്‍ 35 ലക്ഷം മുടക്കി പുതിയ സംവിധാനം ഒരു ക്കിവരികയാണ്. അതിനാല്‍ ഹീമോഫീലിയ ക്ലിനിക് നടത്തുവാനായി എസ്.എ.ടി. ആശുപത്രി ഹെല്‍ത്ത് എഡ്യൂക്കേഷന്‍ സൊസൈറ്റി നിര്‍മ്മിച്ച് നല്‍കിയ കെട്ടിടം കാരുണ്യ ആരോഗ്യ സുര ക്ഷാ പദ്ധതിയുടെ (കെ.എ.എസ്.പി.) ഓഫീസിനായി നവീകരിച്ചു. ഇത് ജീവനക്കാര്‍ക്കുംരോഗി കള്‍ക്കും ഒരുപോലെ പ്രയോജന പ്രദമായിരിക്കും.

എസ്.എ.ടി.യിലെ മെഡിക്കല്‍ റെക്കാര്‍ഡ് ലൈബ്രറി വളരെ സ്ഥലപരിമിതിയുളള സ്ഥലത്തായി രുന്നു മുമ്പ് പ്രവര്‍ത്തിച്ചിരുന്നത്. 16 ലക്ഷംരൂപ ചെലവഴിച്ചാണ് ഇത് നവീകരിച്ച് ലൈബ്രറി ഡി സീസ് കോഡ് അനുസരിച്ച് ക്രമീകരിച്ചിട്ടുളളത്. വിവിധ രോഗങ്ങളുടെ ചികിത്സയും ഗവേഷണ വും നടത്തുന്നതിന് മെഡിക്കല്‍ റെക്കാഡ് വളരെ ഉപയോഗം ചെയ്യുന്നതാണ്. ഇത് ഗവേഷണ വിദ്യാര്‍ത്ഥികള്‍ക്കും വളരെ പ്രയോജനം ചെയ്യും.

ടൈപ്പ് 1 പ്രമേഹ രോഗം ബാധിച്ച കുട്ടികള്‍ക്കായി സാമൂഹ്യനീതി വകുപ്പിന് കീഴില്‍ സാമൂഹ്യ സുരക്ഷാ മിഷന്‍ ആരംഭിച്ച മിഠായി പദ്ധതിയുടെ ഭാഗമായാണ് മിഠായി ക്ലിനിക് സ്ഥാപിച്ചത്. ക്ലിനിക്കില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളള കുട്ടികള്‍ക്ക് ഇന്‍സുലിന്‍, കുത്തിവയ്ക്കാനുളള പേന, ഗ്ലൂക്കോ മീറ്ററും അതിന്റെ സ്ട്രിപ്പുകളും തുടങ്ങി ഇന്‍സുലിന്‍ പമ്പ് വരെ നല്‍കുവാന്‍ ഈ ക്ലിനിക്കിലൂടെ സാധിക്കും.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംമാസ്‌ക്കിനൊപ്പം മനസും... കോവിഡ് ജാഗ്രത ഗാനവുമായി പഞ്ചായത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍

പത്തനംതിട്ട : കോവിഡ് പ്രതിരോധ മേഖലയില്‍ സജീവമായി പ്രവര്‍ത്തിക്കുമ്പോഴും പൊതുജന ങ്ങള്‍ക്കായി കോവിഡ് ജാഗ്രത ഗാനം ഒരുക്കിയിരിക്കുകയാണ് പത്തനംതിട്ട ജില്ലയിലെ പഞ്ചായത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍.- മാസ്‌കിനൊപ്പം മനസുo= എന്ന വീഡിയോ ഗാനം ജില്ലാ കളക്ടര്‍ പി.ബി ന...തുട൪ന്ന് വായിക്കുക


കൊടുങ്ങല്ലൂരിൽ സഞ്ചരിക്കുന്ന ആശുപത്രി പ്രവർത്തനമാരംഭിച്ചു

കൊടുങ്ങല്ലൂരിൽ സഞ്ചരിക്കുന്ന ആശുപത്രി പ്രവർത്തനമാരംഭിച്ചു. കൊടുങ്ങല്ലൂർ നഗരസഭ, താലൂ ക്ക് ഗവ.ആശുപത്രി, മാള ഹോളി ഗ്രെയ്സ് അക്കാദമി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽഅഡ്വ. വി.ആർ.സുനിൽകുമാറിന്റെ നേതൃത്വത്തിലാണ് ആശുപത്രിയുടെ പ്രവർത്തനംആരംഭിച്ചത്.കോവി ഡിന്റെ ...തുട൪ന്ന് വായിക്കുക


കോവിഡ് 19ന്റെ ഒന്നാം ഘട്ടത്തിലും രണ്ടാം ഘട്ടത്തിലും സ്വീകരിച്ചതിനേക്കാള്‍ ജാഗ്രത മൂന്നാം ഘട്ടത്തില്‍ സ്വീകരിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി

തിരു: കോവിഡ് 19ന്റെ ഒന്നാം ഘട്ടത്തിലും രണ്ടാം ഘട്ടത്തിലും സ്വീകരിച്ചതിനേക്കാള്‍ ജാഗ്രത മൂന്നാം ഘട്ടത്തില്‍ സ്വീകരിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറി യിച്ചു. ആദ്യത്തെ രണ്ട് ഘട്ടങ്ങളേക്കാള്‍ കുറേക്കൂടി പ്രയാസകരമായ ഒരു ഘട്ടമാണിത്....തുട൪ന്ന് വായിക്കുക


ഇറ്റലിയില്‍ നിന്നെത്തിയവരെ അടിമാലിയില്‍ നിരീക്ഷണത്തിലാക്കി

അടിമാലി : കഴിഞ്ഞ ദിവസം ഇറ്റലിയില്‍ നിന്നെത്തിയ ഇടുക്കി സ്വദേശികളെ അടിമാലിയില്‍ സര്‍ക്കാരിന്റെ നേതൃത്വത്തില്‍ സജ്ജീകരിച്ച കൊറൈന്റന്‍ കേന്ദ്രത്തില്‍ നിരീക്ഷണത്തിലാക്കി. 22ന് രാത്രി 8 മണിയോടെയാണ് ഇറ്റലിയില്‍ നിന്നെത്തിയ 13 പേരെ അടിമാലിയിലെ നിരീക്ഷണ കേന്...തുട൪ന്ന് വായിക്കുക


ചികിത്സയിലുള്ളത് 275 പേര്‍;(23.5.20) ഇന്ന് 3 പേര്‍ രോഗമുക്തി നേടി; ഇതുവരെ രോഗമുക്തി നേടിയവര്‍ 515: ഇന്ന് 9 പുതിയ ഹോട്ട് സ്‌പോട്ടുകള്‍

തിരു: ഇന്ന് കേരളത്തില്‍ 62 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. പാലക്കാട് ജില്ലയിലെ 19 പേര്‍ക്കും കണ്ണൂര്‍ ജില്ലയിലെ 16 പേര്‍ക്കും മലപ്പുറം ജില്ലയിലെ 8 പേര്‍ക്കും ആലപ്പുഴ ജില്ലയിലെ 5 പേര്‍ക്കുംകോ...തുട൪ന്ന് വായിക്കുക


ആരോഗ്യമുള്ള നാടിന് വൃത്തിയുള്ള വീട് - ഹരിതകേരളം മിഷന്‍ ചാലഞ്ചില്‍ മേയ് 31 വരെ പങ്കെടുക്കാം

തിരു: ലോക്ഡൗണ്‍ കാലത്ത് ഗാര്‍ഹിക മാലിന്യ സംസ്‌കരണം മുന്‍നിര്‍ത്തി ഹരിതകേരളം മിഷന്‍ സംഘടിപ്പിക്കുന്ന ആരോഗ്യമുള്ള നാടിന് വൃത്തിയുള്ള വീട് ചാലഞ്ചില്‍ ഈ മാസം 31 വരെ പങ്കെ ടുക്കാം. പകര്‍ച്ചവ്യാധികള്‍ തങ്ങളുടെ വീടുകളില്‍ നിന്നും പടരുവാനുള്ള സാഹചര്യം ഒഴിവ...തുട൪ന്ന് വായിക്കുക


(21.05.20)ഇന്ന് 24 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു:ചികിത്സയിലുള്ളത് 177 പേര്‍; ഇന്ന് 8 പേര്‍ രോഗമുക്തി നേടി; ഇതുവരെ രോഗമുക്തി നേടിയവര്‍ 510: പുതിയ 3 ഹോട്ട് സ്‌പോട്ടുകള്‍

തിരു: ഇന്ന് കേരളത്തില്‍ 24 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 5 പേര്‍ക്കും കണ്ണൂര്‍ ജില്ല യില്‍ നിന്നുള്ള 4 പേര്‍ക്കും കോട്ടയം, തൃശൂര്‍ ജില്ലകളില്‍ നിന്നുള്ള 3 പേര...തുട൪ന്ന് വായിക്കുക


കോവിഡ് കാലത്തെ ആരോഗ്യ വിചാരം :തൃശൂർ ജില്ലയിൽ ഓൺലൈൻ പരിശീലനം വരുന്നു

തൃശൂർ : കോവിഡ് കാലത്തെ ആരോഗ്യ പരിചരണത്തിന് ഓൺലൈൻ പരിശീലന മാതൃകയു മായി ഭാരതീയ ചികിത്സാ വകുപ്പ്. ആയുഷ് മിഠായി എന്ന് പേരിട്ടിരിക്കുന്ന വാട്ട്സ്ആപ്പ് ഓൺ ലൈൻ പരിശീലനത്തിന്റെ ആദ്യഘട്ടത്തിലെ ക്ലാസുകൾ തിങ്കളാഴ്ച(മെയ് 25) മുതൽ ആരംഭിക്കും. ജീവിതശൈലി രോഗങ്ങ...തുട൪ന്ന് വായിക്കുക


സ്വാന്തന പരിചരണം നൽകുന്നവരുടെ 200 കുടുംബങ്ങൾക്ക് സൗജന്യ ഭക്ഷ്യധാന്യ കിറ്റ്

പുന്നയൂർക്കുളം പഞ്ചായത്തിലെ പാലിയേറ്റീവ് കെയർ വിഭാഗം ജീവനക്കാരുടെ 200 കുടുംബങ്ങൾ ക്ക് സൗജന്യ ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്യുന്നു. വാർധക്യ അവശതകളാൽ കിടപ്പിലായവർ, അപകടങ്ങൾ, ജന്മനാ വൈകല്യങ്ങളുള്ളവർ, കാൻസർ, ഡയാലിസിസ് പേഷ്യന്റ്, തുടങ്ങി മാരക രോഗങ്ങൾ ഉള്ള...തുട൪ന്ന് വായിക്കുക


കോവിഡ് ജാഗ്രത: കുഞ്ഞുങ്ങള്‍ക്ക് പ്രത്യേക കരുതല്‍ വേണം

ആലപ്പുഴ: കോവിഡ് 19 വൈറസ് ജാഗ്രതക്കാലത്ത് വളരെ പ്രധാനപ്പെട്ടതാണ് കുഞ്ഞുങ്ങളുടെ പരിചരണം. പ്രത്യേക കരുതലോടെയാവണം മുലയൂട്ടല്‍. കരുതല്‍ നിരീക്ഷണത്തില്‍ കഴിയു ന്നവര്‍ വീട്ടിലെ കുട്ടികളുമായുള്ള സമ്പര്‍ക്കം പൂര്‍ണമായും ഒഴിവാക്കണം. നിരീക്ഷണത്തില്‍ അല്ലാത്തവരു...തുട൪ന്ന് വായിക്കുക


മോഹന്‍ലാലിന്‍റെ ജന്മദിനത്തില്‍ ആരാധകര്‍ അവയവദാനസമ്മതപത്രം നല്‍കും

തിരു: മോഹന്‍ലാലിന്‍റെ ജന്മദിനത്തില്‍ കേരളമെമ്പാടുമുള്ള ആരാധകരുടെ മസ്തിഷ്ക മരണാനന്തര അവയവദാനസമ്മതപത്രം മൃതസഞ്ജീവനിയിലേയ്ക്കെത്തും. സംസ്ഥാനത്താകെയുള്ള മോഹന്‍ ലാല്‍ ഫാന്‍സ് അസോസിയേഷന്‍ അംഗങ്ങളാണ് മൃതസഞ്ജീവനി ഗുഡ്വില്‍ അംബാസഡര്‍ കൂടി യായ മോഹന്‍ലാലിന്‍റെ ...തുട൪ന്ന് വായിക്കുക


കുട്ടികളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനുള്ള പുതുസംരംഭം-തേനമൃത്- ന്യൂട്രി ബാറുകള്‍ വിതരണo തുടങ്ങി

തിരു: കോവിഡ് കാലത്ത് 3 വയസ് മുതല്‍ 6 വയസുവരെയുള്ള കുട്ടികളുടെ പോഷണക്കുറവ് പരിഹരിക്കുന്നതിന് സംസ്ഥാന വനിതാ ശിശുവികസന വകുപ്പും കേരള കാര്‍ഷിക സര്‍വകലാ ശാലയുടെ വെളളാനിക്കര ഹോര്‍ട്ടികള്‍ച്ചര്‍ കോളേജിലെ കമ്മ്യൂണിറ്റിസയന്‍സ് വിഭാഗവുംസംയു ക്തമായി തയ്യാറാക്കി...തുട൪ന്ന് വായിക്കുക


അടാട്ട് പഞ്ചായത്തിൽ സൗജന്യ മരുന്നുവിതരണം ആരംഭിച്ചു

തൃശൂർ : അടാട്ട് ഗ്രാമ പഞ്ചായത്തിൽ ജീവൻ രക്ഷാ മരുന്നുകളുടെ സൗജന്യ വിതരണംആരംഭിച്ചു. പഞ്ചായത്ത് തനത് ഫണ്ടിൽ നിന്ന് അഞ്ചുലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.നിർധ നരായ അർബുദ രോഗികൾക്കുള്ള മരുന്നുകൾ, ഡയാലിസിസിനു വിധേയരായവർക്കുള്ള മരുന്നു കൾ, അവയവ...തുട൪ന്ന് വായിക്കുക


വയോജനങ്ങളെ വീടുകളിലെത്തി പരിശോധിച്ച് ഡോക്ടർമാർ

തൃശൂർ : കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച ലോക് ഡൗൺ സൗഹചര്യത്തിൽ 65 വയസിന് മുകളിൽ പ്രായമുള്ള വയോജനങ്ങളെ ചേലക്കര ഗവ: ആയുർവേദ ആശുപത്രിയിലെ ഡോക്ടർമാർ വീടുകളിലെത്തി പരിശോധിച്ചു. വയോജനങ്ങൾ പുറത്തിറങ്ങുന്നത് അപകടകരമായ സാഹചര്യത്തിലാണിത്. ആശുപത്...തുട൪ന്ന് വായിക്കുക


ഡെങ്കിപ്പനി: ശ്രദ്ധിക്കേണ്ടവ

കൊല്ലം : വീടും പരിസരവും പൊതുസ്ഥലങ്ങളും വൃത്തിയായി സൂക്ഷിക്കുക. ഡെങ്കിപ്പനി പരത്തു ന്ന ഈഡിസ് കൊതുകുകള്‍ വീട്ടിലും പരിസരത്തുമാണ് കൂടുതലായും മുട്ടയിട്ട് പെരുകുന്നത്. ഒരു കൊതുക് ഒരു സമയം 100-200 വരെ മുട്ടകള്‍ ഇടാം. മുട്ട വിരിഞ്ഞ് കൊതുകാവാന്‍ ഒരാഴ്ച സമയ മ...തുട൪ന്ന് വായിക്കുക

Copyright 2018 Pothujanam Publications. All rights reserved.