Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
കൊടുങ്ങല്ലൂരിൽ സഞ്ചരിക്കുന്ന ആശുപത്രി മുതിര്‍ന്നവരുടെ മാനസിക ഉല്ലാസത്തിന് വയോജന ക്ലബ്ലുമായി രാജകുമാരി ഗ്രാമപഞ്ചായത്ത് ലോക്ക് ഡൗൺ തടസമായില്ല, മാംഗല്യത്തിന് കുമളി അതിർത്തി സാക്ഷ്യം വഹിച്ചു കോവിഡ് കാലത്ത് സാന്ത്വനമേകാന്‍ -കൂടെയുണ്ട് അങ്കണവാടികള്‍ ഒരു ടെന്‍ഷനുമില്ലാതെ നിരീക്ഷിക്കാന്‍ കോവിഡ് 19 ജാഗ്രത ആപ്പ്

അറിയിപ്പുകള്‍

കൂടുതല്‍ 

മരടിലെ നാലു ഫ്ലാറ്റുകളിൽ രണ്ടെണ്ണം നിയന്ത്രിത സ്‌ഫോടനത്തിലൂടെ പൊളിച്ചു: സ്‌ഫോടനം സുരക്ഷിതവും വിജയകരവുo

11/1/2020

കൊച്ചി :സുപ്രീംകോടതി പൊളിക്കാൻ ഉത്തരവിട്ട മരടിലെ നാലു ഫ്ലാറ്റുകളിൽ രണ്ടെണ്ണം നിയ ന്ത്രിത സ്‌ഫോടനത്തിലൂടെ പൊളിച്ചു വീഴ്‌ത്തി.നെട്ടൂർ കായലോരത്തെ 19 നിലകളുള്ള ഹോളി ഫെയ്‌ത്ത്‌ എച്ച്‌2ഒ, 16 നിലകൾ വീതമുള്ള ആൽഫ സെറീൻ ഇരട്ട ഫ്ലാറ്റ്‌ എന്നിവ മൂന്ന്‌ വ്യത്യ സ്‌ത സ്‌ഫോടന ങ്ങളിലൂടെ വീഴ്‌ത്തി. സമീപത്തെ നിർമാണങ്ങൾക്ക്‌ ചെറിയ കേടുപാടുകൾ കണക്കാക്കിയിട്ടുണ്ടെങ്കിലും സ്‌ഫോടനം സുരക്ഷിതവും വിജയകരവുമായിരുന്നെന്ന്‌ അധികൃ തർ അറിയിച്ചു.

സ്‌ഫോടനത്തിനുള്ള തയ്യാറെടുപ്പുകളും സുരക്ഷാ ക്രമീകരണങ്ങളും കൃത്യമായി പൂർത്തിയാക്കി യിരുന്നെങ്കിലും രാജ്യത്തെ ആദ്യ സംഭവമെന്ന നിലയിൽ അവസാനനിമിഷംവരെ ഉൽക്കണ്‌ഠ നിലനിന്നു. ആദ്യ സ്‌ഫോടനം ഹോളിഫെയ്‌ത്ത്‌ എച്ച്‌2ഒയിലായിരുന്നു. ഫോടനത്തിനു മുന്നോടി യായുള്ള ആദ്യ സൈറൺ 10.30ന്‌ തന്നെ മുഴങ്ങി. 10.55 ന്‌ രണ്ടാമത്തെയും 10.59 ന്‌ മൂന്നാത്തെ യും സൈറൺ മുഴങ്ങേണ്ടതാണൈങ്കിലും വൈകി. ഹെലികോപ്‌റ്റർആകാശനിരീക്ഷണംപൂർത്തി യാകാനുള്ള താമസമാണ്‌ കാരണം.

11.09 ന്‌ രണ്ടാം സൈറൺ. 11.16ന്‌ മൂന്നാം സൈറൺ മുഴങ്ങി. പിന്നാലെ ബ്ലാസ്‌റ്റ്‌ ഷെഡിൽ നിന്ന്‌ ആദ്യ സ്‌ഫോടത്തിനുള്ള സ്വിച്ചമർന്നു. സെക്കണ്ടുകളുടെ ഇടവേളയിൽ എച്ച്‌2ഒയുടെ പതിനഞ്ചാം നിലയിലെ ഡിറ്റണേറ്ററുകൾ പൊട്ടിത്തുടങ്ങി. താഴെ നിലകളിലേക്ക്‌ പൊട്ടി ത്തെറി പടരുമ്പോൾ വശങ്ങളിലൂടെ പൊടി പാറിച്ച്‌ മുകൾ നിലകൾ താഴേക്ക്‌ ഇരുന്നുതുടങ്ങി. ഒരുവശം ചരിഞ്ഞ്‌ ഫ്ലാറ്റ്‌ നിലംപൊത്തുമ്പോൾ പൊടിപടലം ആകാശത്തോളമുയർന്നു. ദക്ഷിണാ ഫ്രിക്കയിലെ ജെറ്റ്‌ ഡിമോളിഷുമായി ചേർന്ന്‌ മുംബൈ ആസ്ഥാനമായ എഡിഫസ്‌ എൻജിനിയേഴ്‌ സിന്റെ നേതൃത്വത്തിലായിരുന്നു എച്ച്‌2ഒയിലെ സ്‌ഫോടനം.

ആൽഫാ സെറീൻ ഇരട്ട ഫ്ലാറ്റിലെ സ്‌ഫോടനങ്ങൾക്കുള്ള സൈറൺ 11.40ന്‌ മുഴങ്ങി. കായലി നോട്‌ ചേർന്നുള്ള ഉയരംകൂടിയ ടവറിലാണ്‌ ആദ്യ സ്‌ഫോടനം. കെട്ടിടഭാഗങ്ങൾ കായലിലേക്ക്‌ ചരിഞ്ഞ്‌ വീണു. പൊടിപടലം പ്രദേശത്തെ കാഴ്‌ച മറച്ചുതുടങ്ങിയപ്പോൾ ഏതാനും മീറ്ററുകൾ അകലെയുള്ള രണ്ടാം ടവറിൽ വെടി മുഴങ്ങി. അൽപ്പം ചരിഞ്ഞ്‌ രണ്ടാം ടവർ കീഴോട്ടമർന്നു.

സമീപത്തെ വീടുകൾ സുരക്ഷിതമാക്കാനാണ്‌ ഇരട്ട ടവറുകളിലൊന്ന്‌ കായലിലേക്ക്‌ വീഴ്‌ത്തിയ തെന്ന്‌ കലക്‌ടർ എസ്‌ സുഹാസ്‌ പറഞ്ഞു. രണ്ടാം സ്‌ഫോടനത്തിന്റെ ചുമതല ചെന്നൈയിലെ വിജയ്‌ സ്‌റ്റീൽസിനായിരുന്നു . പൊടിപടലം ഏറെ സമയം പ്രദേശത്ത്‌ തങ്ങിനിന്നു. കുണ്ടന്നൂർ ഭാഗത്തെ റോഡുകൾ പൊടിയിൽ മൂടി. കായലിലും കോൺക്രീറ്റ്‌ മാലിന്യം ഒഴുകി. റോഡുകൾ അഗ്നിശമനസേന വെള്ളം പമ്പ്‌ ചെയ്‌ത്‌ വൃത്തിയാക്കി. രണ്ടു ഫ്ലാറ്റുകളുടെതുമായി 42,850 ടൺ മാലിന്യം പ്രദേശത്ത്‌ കൂമ്പാരമായി.

സ്‌ഫോടനം സുരക്ഷിതവും വിജയകരവുമായിരുന്നെന്ന്‌ അധികൃതർ പ്രതികരിച്ചു. ശേഷിക്കുന്ന 16 നിലകളുള്ള കണ്ണാടിക്കാട്ടെ ഗോൾഡൻ കായലോരം, നെട്ടൂരിലെ ജെയിൻ കോറൽ കോവ്‌ എന്നീ രണ്ടു ഫ്ലാറ്റുകൾ ഞായറാഴ്‌ച വീഴ്‌ത്തും.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംലോക്ക്ഡൗൺ ഇളവുകൾ ദുരുപയോഗം ചെയ്യാൻ അനുവദിക്കില്ല: മുഖ്യമന്ത്രി

തിരു: ലോക്ക്ഡൗൺ ഇളവുകൾ ദുരുപയോഗം ചെയ്യുന്നത് ശ്രദ്ധയിൽപെട്ടതായും ഇത് അനുവദിക്കി ല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. മലയാളികളെ നാട്ടി ലെത്തിക്കുന്നതിനുള്ള പാസിന്റെ മറവിൽ തമിഴ്‌നാട്ടിൽ നിന്നും മറ്റും തൊഴിലാളികളെ ഉൾപ്പെ ടെ ക...തുട൪ന്ന് വായിക്കുക


കോവിഡ് സാഹചര്യം എം.പിമാരുമായും എം.എൽ.എമാരുമായും ചർച്ച ചെയ്തു

തിരു: വിദേശ രാജ്യങ്ങളിൽ നിന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നും മലയാളികൾ ധാരാളമായി വന്നു തുടങ്ങിയ സാഹചര്യത്തിൽ സർക്കാർ സ്വീകരിക്കുന്ന നടപടികൾ വിശദീകരിക്കാനും ജന പ്രതിനിധികളുടെ സഹകരണം അഭ്യർത്ഥിക്കാനും എംപിമാരുമായും എംഎൽഎമാരുമായുംമുഖ്യ മന്ത്രി പിണറായി വിജയ...തുട൪ന്ന് വായിക്കുക


കോവിഡ് 19: ദുബായില്‍ നിന്നും 187 പ്രവാസികളുമായി പ്രത്യേക വിമാനം കരിപ്പൂരിലെത്തി

കോഴിക്കോട് : കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ദുബായില്‍ നിന്ന് 187 പ്രവാസികള്‍ കൂടി ജന്മനാടില്‍ തിരിച്ചെത്തി. മലപ്പുറം ഉള്‍പ്പടെ ഏഴ് ജില്ലകളില്‍ നിന്നുള്ള യാത്രക്കാരുമായി ഐ. എക്സ് - 1344 എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം ഇന്ന് (മെയ് 26) രാത്രി ഒമ്പതിനാണ...തുട൪ന്ന് വായിക്കുക


അതുല്‍ പോലീസ് വാഹനത്തില്‍ പരീക്ഷയെഴുതാന്‍ എത്തി

അടിമാലി : രാവിലെ നടന്ന വി.എച്ച് .എസ് ഇ പരീക്ഷ ഉച്ചയ്ക്കാണെന്ന് തെറ്റിധരിച്ച വിദ്യാര്‍ത്ഥി യെ പോലിസ് വാഹനത്തില്‍ പരീക്ഷക്കായി എത്തിച്ചു. അടിമാലി എസ് .എന്‍ .ഡി.പി സ്‌കൂളിലെ വി.എച്ച്.എസ്.ഇ വിഭാഗത്തിലെ രണ്ടാം വര്‍ഷ ഇ. ഇ.ടി വിദ്യാര്‍ത്ഥിയായപണിക്കന്‍കുടികൊ...തുട൪ന്ന് വായിക്കുക


കോവിഡ്-19 പരിശോധനകള്‍ ശക്തിപ്പെടുത്താന്‍ 150 തസ്തികകള്‍

തിരു: സംസ്ഥാനത്ത് കോവിഡ്-19 പരിശോധനകള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി കോവിഡ്-19 ലബോറട്ടറികളില്‍ ആരോഗ്യ വകുപ്പ് എന്‍.എച്ച്.എം. മുഖാന്തിരം 150 താത്ക്കാലിക തസ്തികകള്‍ സൃഷ്ടിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. 19 റിസര്‍ച്ച് ഓഫീസര്‍, 65 ലാബ് ടെക്‌നീഷ്യന്‍...തുട൪ന്ന് വായിക്കുക


കെ എസ് ഡി പിക്ക് റെക്കോഡ് ലാഭം

തിരുവനന്തപുരം: മരുന്ന് നിര്‍മ്മാണരംഗത്തെ ഏക പൊതുമേഖലാസ്ഥാപനമായ കേരളാ സ്റ്റേറ്റ് ഡ്രഗ്‌സ് ആന്റ് ഫാര്‍മസ്യൂട്ടിക്കല്‍സ് (കെഎസ്ഡിപി) കഴിഞ്ഞ സാമ്പത്തികവര്‍ഷം 7.13 കോടിയുടെ റെക്കോഡ് ലാഭം നേടി. 66.25 കോടി രൂപയുടെ ഉല്‍പ്പാദനവും 53.76 കോടിരൂപയുടെ വിറ്റുവര വു...തുട൪ന്ന് വായിക്കുക


വീട്ടുനിരീക്ഷണം ലംഘിക്കുന്നവരെയും വാഹനങ്ങളിലെ അമിതയാത്രക്കാരെയും കണ്ടെത്താന്‍ മിന്നല്‍ പരിശോധന

തിരു:സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ലോക് ഡൗണ്‍ നിയ ന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കാന്‍ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ ജില്ലാപോലീ സ് മേധാവിമാര്‍ക്കു നിര്‍ദ്ദേശം നല്‍കി. വീട്ടുനിരീക്ഷണത്തില്‍ കഴിയുന്നവര്‍ നിര്‍ദ്...തുട൪ന്ന് വായിക്കുക


അടച്ചുപൂട്ടല്‍ ലംഘനം: സംസ്ഥാനത്ത് (26.05.20) ഇന്ന് 718 കേസുകള്‍; 857 അറസ്റ്റ്; പിടിച്ചെടു ത്തത് 292 വാഹനങ്ങള്‍

തിരു: ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 718 പേര്‍ക്കെതി രെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 857 പേരാണ്. 292 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 3154 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റ...തുട൪ന്ന് വായിക്കുക


ശുചീകരണത്തൊഴിലാളികളെ ആദരിച്ച് കേരളാ പോലീസ്

ഫോട്ടോക്യാപ്ഷന്‍ : മെഡിക്കല്‍ കോളേജില്‍ സംഘടിപ്പിച്ച ചടങ്ങില്‍ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ വനിതാ ശുചീകരണത്തൊഴിലാളിക്ക് ഗം ബൂട്ട് സമ്മാനിക്കുന്നു) തിരു: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ശുചീകരണ തൊഴി ലാളികളെ ...തുട൪ന്ന് വായിക്കുക


സന്നദ്ധപ്രവര്‍ത്തകരെ പോലീസ് വോളന്‍റിയര്‍മാരായി നിയോഗിക്കും

തിരു: ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നടപ്പാക്കുന്നതിന് സര്‍ക്കാരിനെ സഹായിക്കാന്‍ തിരഞ്ഞെടുക്ക പ്പെട്ട സന്നദ്ധപ്രവര്‍ത്തകരുടെ സേവനം ഇനി മുതല്‍ പോലീസിനും ലഭിക്കുമെന്ന് സംസ്ഥാന പോ ലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. പോലീസ് വോളന്‍റിയര്‍മാര്‍ എന്നാണ് ഇവ...തുട൪ന്ന് വായിക്കുക


പരീക്ഷ : സ്കൂളിനുമുന്നില്‍ മാതാപിതാക്കള്‍ കൂട്ടംകൂടിയാല്‍ നിയമനടപടി

തിരു: ഇന്ന് ആരംഭിക്കുന്ന സ്കൂള്‍ പരീക്ഷകളുമായി ബന്ധപ്പെട്ട് സംസ്ഥാന പോലീസ് മേധാവിലോക് നാഥ് ബെഹ്റ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. കുട്ടികളുമായി എത്തുന്ന ബസ്സുകള്‍ക്ക് സ്കൂള്‍ കോമ്പൌണ്ടിനകത്തേയ്ക്ക് പ്രവേശിക്കാവുന്നതാണ്. ഇതിന് സൌകര്യമില്ലാ...തുട൪ന്ന് വായിക്കുക


കോവിഡ് പ്രതിരോധം:പത്തനംതിട്ട നഗരത്തിലെ ഓട്ടോറിക്ഷകളില്‍ ഫൈബര്‍ ഷീല്‍ഡുകള്‍ ഘടിപ്പിക്കല്‍ ആരംഭിച്ചു

(പത്തനംതിട്ട പുതിയ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിലെ ഓട്ടോ ഡ്രൈവറായഅജയ കുമാറിന്റെ ഓട്ടോയിലാണ് ആദ്യത്തെ ഷീല്‍ഡും പോസ്റ്ററും മോട്ടോര്‍ വാഹന വകുപ്പിന്റെ സഹായത്തോടെ വീണാ ജോര്‍ജ് എം.എല്‍.എ ഘടിപ്പിച്ചത്. സെന്റ് പീറ്റേഴ്‌സ് ജംഗ്ഷനില്‍ നടന്ന പരിപാടിയില്‍ ആര്‍.ടി.ഒ...തുട൪ന്ന് വായിക്കുക


മുതിര്‍ന്നവരുടെ മാനസിക ഉല്ലാസത്തിന് വയോജന ക്ലബ്ലുമായി രാജകുമാരി ഗ്രാമപഞ്ചായത്ത്

ഇടുക്കി : മുതിര്‍ന്ന പൗരന്മാര്‍ക്കു മാനസികോല്ലാസത്തിനു വേണ്ടി രാജകുമാരി ഗ്രാമപഞ്ചായ ത്തില്‍ പകല്‍വീട് വയോജന വിശ്രമ കേന്ദ്രം ആരംഭിച്ചു. വയോജന വിശ്രമ കേന്ദ്രത്തിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടിസ്സി ബിനു നിര്‍വഹിച്ചു. 60 വയസിനു മുകളിലുള്ള വ...തുട൪ന്ന് വായിക്കുക


വിദേശത്തു നിന്നും 11 പേര്‍കൂടി ഇടുക്കിയിലെത്തി

അടിമാലി: വിദേശത്തു നിന്നും 11 പേര്‍കൂടി ഇടുക്കിയില്‍ എത്തി. സിംഗപൂരില്‍ നിന്നെത്തിയ എട്ടു പേരും മസ്‌ക്കറ്റില്‍ നിന്നുള്ള ഒരു കുടുംബത്തിലെ മൂന്നുപേരുമാണ് 24 ന് പുലര്‍ച്ചയോടെ എത്തിയത്. ഇവരെ അടിമാലിയിലെ സ്വകാര്യ ഹോട്ടലില്‍ നിരീക്ഷണത്തിലാക്കി. സിംഗപൂരി...തുട൪ന്ന് വായിക്കുക


ലോക്ക് ഡൗൺ തടസമായില്ല, മാംഗല്യത്തിന് കുമളി അതിർത്തി സാക്ഷ്യം വഹിച്ചു

കുമളി: കോവിഡ് പ്രതിസന്ധികളൊന്നും പ്രസാദിന്റെയും ഗായത്രിയുടെയും പുതു ജീവിതാരംഭ ത്തിന് തടസമായില്ല. വധുവും വരനും കേരള- തമിഴ്നാട് സ്വദേശികളാകുമ്പോൾ ഇരു സംസ്ഥാന ത്തിന്റെയും അതിർത്തിയായ കുമളി ചെക്ക് പോസ്റ്റു തന്നെ ഈ വിവാഹത്തിന് അനുയോജ്യമായ മണ്ഡപമായി. കമ്...തുട൪ന്ന് വായിക്കുക

Copyright 2018 Pothujanam Publications. All rights reserved.