Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ഒരു കുപ്പി വെള്ളം കരുതാം ക്ഷീണമകറ്റാം നന്നായി വെള്ളം കുടിക്കൂ ചൂടില്‍ നിന്നും രക്ഷനേടൂ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളുടെ വേനല്‍ അവധിക്കാല ക്യാമ്പ് ഏപ്രില്‍ 16ന് ആരംഭിക്കും കൊല്ലം ശ്രീനാരായണ കോളേജില്‍ ആന്റി ഹ്യൂമണ്‍ ട്രാഫിക്കിങ് യൂണിറ്റ് ആരംഭിച്ചു ജലനിധി പദ്ധതി : പ്രശ്ന പരിഹാരത്തിനായി 27ന് ഉന്നതതല യോഗം മലപ്പുറത്തു

കാര്ഷികം

കൂടുതല്‍ 

കുട്ടനാട്ടില്‍ ആദ്യമായി യന്ത്രവല്‍ക്കരണ ഞാറുനടീല്‍ പരിശീലനം

9/1/2020

ആലപ്പുഴ: ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്തിന്റേയും ആലപ്പുഴ നോര്‍ത്ത് മഹിളാ കിസാന്‍ ശാക്തീ കരണ്‍ പരിയോജന ഫെഡറേഷന്റെയും ആഭിമുഖ്യത്തില്‍ വനിതകള്‍ക്കായി യന്ത്രവല്‍ക്കരണ ഞാറുനടീല്‍ പരിശീലനം ആരംഭിച്ചു. കൈനകരി പഞ്ചായത്തിലെ കൂലിപുരയ്ക്കല്‍ പാടശേഖര ത്തില്‍ ആരംഭിച്ച പരിശീലനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിജു പാലത്തിങ്ങല്‍ ഉദ്ഘാടനം ചെയ്തു. വെള്ളപ്പൊക്കത്തിന് ശേഷം അമിതമായ കൂലി ചെലവും കൃഷിക്ക് ആളെ കിട്ടാത്ത സാഹ ചര്യത്തിലും കര്‍ഷകര്‍ക്ക് ആശ്വാസമേകാനാണ് പദ്ധതി നടപ്പാക്കുന്നത്. നിലവില്‍ ഒരു ഏക്കര്‍ പാടത്ത് കൃഷിയിറക്കുന്നതിന്റെ പകുതി ചെലവ് മാത്രമേ ശാസ്ത്രീയമായി ഈ കൃഷിരീതി നടപ്പിലാ ക്കുമ്പോള്‍ ആകുന്നുള്ളൂ എന്നത് ഇതിന്റെ പ്രത്യേകതയാണ്.

ഒരേക്കറിന് 40 കിലോ നെല്ല് വിതയ്ക്കാനുള്ള നിലവിലെ സാഹചര്യത്തില്‍ 20 കിലോ മാത്രമേ യന്ത്രവത്കൃതമായി നടുമ്പോള്‍ ആവശ്യം വരുന്നുള്ളൂ.

നെല്ല് വിളവെടുക്കാനായാല്‍ യന്ത്ര സംവിധാനത്തിലൂടെ കൊയ്തുമറിച്ച് കറ്റ കെട്ടി ലഭിക്കുകയും നെല്ല് വേര്‍തിരിച്ച് ലഭിക്കുകയും ചെയ്യുന്നു. എം.കെ.എസ്.പി നോര്‍ത്ത് ഫെഡറേഷന്‍ ഇവര്‍ക്കാ വശ്യമായ യന്ത്ര സംവിധാനം നല്‍കും. ഇതിലൂടെ വനിതകള്‍ക്ക് സ്ഥിര വരുമാനവും കര്‍ഷകര്‍ക്ക് കൃഷി ലാഭവും ഉറപ്പാക്കാം.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



തെങ്ങിനുമുകളിലേക്കും ഇനി ഡ്രോണുകൾ പറന്നെത്തും. മരുന്നുതളിക്കാനല്ല, രോഗ മുണ്ടോയെന്നറിയാൻ

തൃശൂർ : തെങ്ങിനുമുകളിലേക്കും ഇനി ഡ്രോണുകൾ പറന്നെത്തും. മരുന്നുതളിക്കാനല്ല, രോഗ മുണ്ടോയെന്നറിയാൻ. തേങ്ങയുടെ മൂപ്പും വിളവെടുപ്പുസമയവുമെല്ലാം തെങ്ങിൽ കയറാതെ ഇനി അറിയാം. ഡ്രോൺ വഴി നെൽപ്പാടത്ത് മരുന്നുതളിക്കൽ വിജയകരമായതോടെയാണ് ഈ യന്ത്ര ത്തിന്റെ സാധ്യത കേ...തുട൪ന്ന് വായിക്കുക


മണലിപ്പുഴയുടെ ഉത്ഭവ സ്ഥാനത്ത് 1000 വിവിധ ഇനം മുളതൈകൾ നട്ടു

തൃശൂർ : പാണഞ്ചേരി പഞ്ചായത്തിലെ പ്രധാന ജലസ്രോതസ്സായ മണലിപ്പുഴയുടെ ഉത്ഭവ സ്ഥാനത്ത് 1000 വിവിധ ഇനം മുളതൈകൾ നട്ടു. നടീൽ പ്രവൃത്തികൾ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ വി അനിത അധ്യക്ഷത വഹിച്ചു. ജില്ലാ മണ്ണ് ...തുട൪ന്ന് വായിക്കുക


മിയാവാക്കി വനവത്കരണം കേരളത്തിലെ മലയിടിച്ചിലിന് പരിഹാരം - ഫ്രൊഫ. (ഡോ.) കാസൂ ഫൂജിവാര

(കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാം - മിയാവാക്കി വനങ്ങളിലൂടെ) തിരു; കേരളത്തിലെ മണ്ണൊലിപ്പിനും മലയിടിച്ചിലിനും മികച്ച പരിഹാരമാണ് മിയാവാക്കി രീതി യിലുള്ള വനവത്കരണമെന്ന് ജപ്പാനിലെ യോക്കോഹാ നാഷണൽ യണിവേഴ്സിറ്റിയിലെ പ്രൊഫസറും അകിര മിയാവാക്കിയുടെ സഹപ്രവർ...തുട൪ന്ന് വായിക്കുക


മിയാവാക്കിയുടെ ജൻമദിനം ആഘോഷിച്ച് തലസ്ഥാനം പത്ത് സെന്റിൽ മിയാവാക്കി കാടൊരുക്കി

(ഫോട്ടോ കാപ്ഷൻ; ലോക ശ്രദ്ധേയനായ ജാപ്പനീസ് സസ്യ ശാസ്ത്രജ്ഞനായ പ്രൊഫ ഡോ. അകിരാ മിയാവാക്കിയുടെ 92 ആം ജൻമദിനത്തോട് അനുബന്ധിച്ച് ചാല സ്കൂളിൽ നിർമ്മിക്കുന്ന മിയാവാക്കി കാട്) തിരു: വിഖ്യാത പ്രകൃതി ശാസ്ത്രജ്ഞനും ലോകത്ത് ജൈവവൈവിധ്യം നിലനിർത്തുന്നതിന് വേണ്ടി ...തുട൪ന്ന് വായിക്കുക


കാര്‍ഷിക പദ്ധതികള്‍ സഹകരണമേഖലയിലൂടെ നടപ്പിലാക്കും: മന്ത്രി വി എസ് സുനില്‍കുമാര്‍

ചേരാമംഗലം: കാര്‍ഷികമേഖലയില്‍ നടപ്പാക്കുന്ന എല്ലാ നൂതന പദ്ധതികളും സഹകരണ മേഖല യിലൂടെ മാത്രം നടപ്പാക്കുക എന്നതാണ് സര്‍ക്കാര്‍ നയമെന്ന് കൃഷി വകുപ്പ് മന്ത്രി അഡ്വ. വി. എസ്. സുനില്‍കുമാര്‍ പറഞ്ഞു. കര്‍ഷരുമായി നേരിട്ട് ബന്ധമുള്ള സഹകരണ മേഖലയിലൂടെ നടത്തിയാല്‍...തുട൪ന്ന് വായിക്കുക


പാഠം ഒന്ന് പാടത്തേക്ക്: നൂറുമേനി വിളവുമായി വാടാനാംകുറുശ്ശി ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍

പാലക്കാട് : വിദ്യാഭ്യാസ വകുപ്പും കൃഷി വകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന - പാഠം ഒന്ന് പാടത്തേക്ക് - പദ്ധതിലൂടെ നൂറുമേനി വിളയിച്ച് മാതൃകയാവുകയാണ് വാടാനാംകുറുശ്ശിഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍. പാട്ടത്തിനെടുത്ത ഒന്നര ഏക്കര്...തുട൪ന്ന് വായിക്കുക


കിസാൻ ക്രെഡിറ്റ് കാർഡ് എല്ലാ കർഷകർക്കും ലഭ്യമാക്കാൻ സംവിധാനം ഒരുക്കണമെന്നു മന്ത്രി വി.എസ്. സുനിൽകുമാർ

കിസാൻ ക്രെഡിറ്റ് കാർഡ് എല്ലാ കർഷകർക്കും ലഭ്യമാക്കാൻ സംവിധാനം ഒരുക്കണമെന്നും അതിനുശേഷം മാത്രം കാർഡ് അടിസ്ഥാനമാക്കിയുള്ള നിയന്ത്രണങ്ങൾ പ്രാബല്യത്തിലാക്കണ മെന്നും കൃഷിവകുപ്പ് മന്ത്രി വി.എസ്. സുനിൽകുമാർ പറഞ്ഞു. നബാർഡ് ക്രെഡിറ്റ് സെമിനാർ 2020-21 ഉദ്ഘാടനം ...തുട൪ന്ന് വായിക്കുക


സിവിൽ സ്റ്റേഷൻ വളപ്പിൽ ആരംഭിച്ച പച്ചക്കറിക്കൃഷി വിളവെടുപ്പ് ഉത്സവം

തിരു: കൃഷിവകുപ്പുമായി ചേർന്ന് എൻജിഒ യൂണിയൻ സൗത്ത് ജില്ലാ കമ്മിറ്റിയുടെ നേതൃത്വ ത്തിൽ സിവിൽ സ്റ്റേഷൻ വളപ്പിൽ ആരംഭിച്ച പച്ചക്കറിക്കൃഷി വിളവെടുപ്പ് ഉത്സവം സംഘടിപ്പിച്ചു. യൂണിയൻ ജില്ലാ ട്രഷറർ അജിത്‌കുമാർ ഉദ്ഘാടനംചെയ്തു. പദ്ധതിയുടെ ഭാഗമായി300 മൺചട്ടിയിൽ ...തുട൪ന്ന് വായിക്കുക


14 ജില്ലകളിലും വൈഗ സ്ഥിരം റിസോഴ്സ് സെന്ററുകൾ സ്ഥാപിക്കും: മന്ത്രി വി എസ് സുനിൽകുമാർ

തൃശൂർ : കേരളത്തിലെ 14 ജില്ലകളിലും വൈഗ സ്ഥിരം റിസോഴ്സ് സെന്ററുകൾ സ്ഥാപിക്കുമെന്ന് സംസ്ഥാന കൃഷി വകുപ്പ് മന്ത്രി വി എസ് സുനിൽകുമാർ. തൃശൂർ തേക്കിൻകാട് മൈതാനിയിൽ നടന്ന വൈഗ 2020 സംസ്ഥാന കാർഷിക മേള സമാപന സമ്മേളനത്തിൽ അധ്യക്ഷ പ്രസംഗം നിർവ്വഹിക്കുകയായിരുന്നു ...തുട൪ന്ന് വായിക്കുക


ഹൈറേഞ്ചിന്റെ തനത് രുചിയുമായി അണക്കര പാൽത്തോണി അരി

തൃശൂർ : ഇടുക്കി ജില്ലയിൽ കട്ടപ്പന മേഖലയിലെ അണക്കര പാൽത്തോണി അരി വൈഗ അന്താ രാഷ്ട്ര കാർഷികോത്സവത്തിൽ ശ്രദ്ധേയമായി. ഉപ്പുതറ കാർഷിക വികസന കർഷകക്ഷേമ വകുപ്പ് അഗ്രോസർവീസ് സെന്റർ മുഖേനയാണ് പാൽത്തോണി അരി മേളയിൽ എത്തിയത്. ഹൈറേഞ്ചി ന്റെ തനത് രുചിയെന്ന് അറിയപ്പ...തുട൪ന്ന് വായിക്കുക


കഫെ കുടുംബശ്രീയിൽ താരമായി ട്രാൻസ്ജെന്റേഴ്‌സിന്റെ ജ്യൂസ് കട

തൃശൂർ : വൈഗയിൽ രുചിയുടെ പെരുമ തീർത്ത കഫെ കുടുംബശ്രീയിൽ താരമായി ട്രാൻസ്ജെ ന്റേഴ്‌സിന്റെ ജ്യൂസ് കട. എറണാകുളത്തുനിന്ന് എത്തിയ നാലംഗ സംഘമാണ് അമൃതാസ് ജ്യൂസ് കോർണറിൽ വിവിധ തരം ജ്യൂസുകൾ ഒരുക്കി വൈഗ വേദിയിൽ എത്തുന്നവരുടെ ശ്രദ്ധ പിടിച്ചു പറ്റുന്നത്. ഓറഞ്ച്...തുട൪ന്ന് വായിക്കുക


കാസര്‍കോട് സമ്പൂര്‍ണ്ണ വിള ഇന്‍ഷുറന്‍സ് ജില്ല; മന്ത്രി വി.എസ് സുനില്‍ കുമാര്‍ ജനുവരി ഒന്‍പതിന് പ്രഖ്യാപിക്കും

കാസര്‍കോട് : കാസര്‍കോടിനെ സംസ്ഥാനത്തെ ആദ്യ സമ്പൂര്‍ണ വിള ഇന്‍ഷുറന്‍സ് ജില്ലയായി കൃഷിവകുപ്പ് മന്ത്രി വി.എസ് സുനില്‍ കുമാര്‍ ജനുവരി ഒന്‍പതിന് പ്രഖ്യാപിക്കും. സര്‍ക്കാരിന്റെ നേതൃത്വത്തില്‍ 2019 ജൂലൈ ഒന്നു മതല്‍ ഏഴ് വരെ സംസ്ഥാന വിള ഇന്‍ഷുറന്‍സ് വാരാചരണം ...തുട൪ന്ന് വായിക്കുക


ജാതിയ്ക്ക ഉണക്കാം, ഇനി ഈസിയായി

തൃശൂർ : വീട്ടിൽ പഴയ പെട്ടിയുണ്ടോ? ഉണ്ടെങ്കിൽ ഇനി മുതൽ വീട്ടിൽ ജാതിക്ക ഉള്ളവർക്ക് ജാതിക്കയും പത്രിയും ഉണക്കാൻ കഷ്ടപ്പെടേണ്ട.. പഴയ പെട്ടിയും രണ്ട് ബൾബും ഉപയോഗിച്ച് ജാതിക്ക ഉണക്കുന്ന വിദ്യ എന്തെന്ന് മനസ്സിലാക്കാൻ സംസ്ഥാന ഹോൾട്ടികൾച്ചർ മിഷന്റെ വൈഗ സ്റ്റാ...തുട൪ന്ന് വായിക്കുക


പറവൂർ ബ്ലോക്കിലെ ആദ്യ ഹരിത വിദ്യാലയമായി കൊട്ടുവള്ളിക്കാവ് എസ് എൻ എം എൽ പി സ്‌കൂളിനെ പ്രഖ്യാപിച്ചു

പറവൂർ ബ്ലോക്കിലെ ആദ്യ ഹരിത വിദ്യാലയമായി കൊട്ടുവള്ളിക്കാവ് എസ് എൻ എം എൽ പി സ്‌കൂളിനെ പ്രഖ്യാപിച്ചു. ജൈവ പച്ചക്കറി കൃഷി, മാലിന്യ സംസ്കരണം, ജല സംരക്ഷണം എന്നീ മേഖലകളിൽ നടത്തിയ മാതൃകാപരമായ പ്രവർത്തനങ്ങളാണ് ഇതിനു അർഹമാക്കിയത്. പാഠം ഒന്ന് പാടത്തേയ്ക്ക് പദ്ധ...തുട൪ന്ന് വായിക്കുക


വയനാടന്‍ കാപ്പി ബ്രാന്റ് ചെയ്ത് ലോകത്തിന് മുമ്പില്‍ അവതരിപ്പിക്കുo: മന്ത്രി വി.എസ് സുനില്‍കുമാര്‍

കല്‍പ്പറ്റ : കാര്‍ഷിക മേഖലയില്‍ നിന്നും വരുമാന വര്‍ദ്ധനവ് ഉറപ്പാക്കാന്‍ കൃഷിക്കാര്‍ പ്രാഥമിക ഉത്പാദന രംഗത്ത് നിന്നും മൂല്യവര്‍ദ്ധിത ഉത്പാദന രംഗത്തേക്ക് മാറണമെന്ന് കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി വി.എസ് സുനില്‍കുമാര്‍ പറഞ്ഞു. കല്‍പ്പറ്റപുള...തുട൪ന്ന് വായിക്കുക









Copyright 2018 Pothujanam Publications. All rights reserved.