Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
മണിനാദം 2020: സംസ്ഥാനതല നാടൻപാട്ട് മത്സരം ചാലക്കുടിയിൽ ലിറ്റിൽ കൈറ്റ്‌സ് തിരു.ജില്ലാ സഹവാസ ക്യാമ്പ് ആരംഭിച്ചു ബഹുജനപങ്കാളിത്തത്തോടെ കിള്ളിയാർ ശുചീകരിച്ചു സുവര്‍ണ ജൂബിലി വര്‍ഷത്തില്‍ വന്‍ വിപുലീകരണ പദ്ധതികളുമായി കാന്‍കോര്‍ പ്പാന്‍ ഷിമാനെ യൂണിവേഴ്‌സിറ്റി സംഘം മന്ത്രി കെ.കെ.ശൈലജ ടീച്ചറുമായി ചര്‍ച്ച നടത്തി

വനിത

കൂടുതല്‍ 

വനിതാ ശാക്തീകരണപ്രവർത്തനങ്ങൾക്കായി നിർഭയ സെല്ലിന്റെ നേതൃത്വത്തിൽ രാത്രി നടത്തം ഡിസംബർ 29ന്

26/12/2019

തിരു: വനിതാ ശാക്തീകരണപ്രവർത്തനങ്ങൾക്കായി നിർഭയ സെല്ലിന്റെ നേതൃത്വത്തിൽ ഡിസം ബർ 29ന് നിർഭയ ദിനത്തിൽ രാത്രി 11 മുതൽ വെളുപ്പിന് ഒരു മണി വരെ സധൈര്യം മുന്നോട്ട് പരിപാടിയുടെ ഭാഗമായി നൈറ്റ് വാക്ക് (രാത്രി നടത്തം) സംഘടിപ്പിക്കുന്നു. പൊതുയിടം എന്റേ തും എന്ന സന്ദേശം എല്ലാവരിലും എത്തിക്കുകയാണ് രാത്രികാല നടത്തത്തിലൂടെ ഉദ്ദേശിക്കുന്ന തെന്ന് ആരോഗ്യ-വനിതാ ശിശു വികസന മന്ത്രി കെ.കെ.ശൈലജ ടീച്ചർ വാർത്താസമ്മേളന ത്തിൽ അറിയിച്ചു.

സമൂഹത്തിൽ സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾക്കെതിരെ ശക്തമായ പൊതുബോധംഉണർ ത്തുന്നതിനും നിലവിലുളള പ്രതിരോധ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിനും സ്ത്രീകൾക്ക് അന്യമാകുന്ന പൊതുയിടങ്ങൾ തിരിച്ചു പിടിക്കുന്നതിനുമായാണ് പരിപാടി. രാത്രി നടത്തത്തിന് പിന്നിൽ പ്രധാനമായും രണ്ട് ലക്ഷ്യങ്ങളാണുള്ളത്. രാത്രികാലങ്ങളിൽ പുറത്ത് ഇറങ്ങി നടക്കുന്ന തിൽ സ്ത്രീകൾക്ക് മാനസികമായ പ്രയാസങ്ങളും അകാരണമായ പേടിയും മാറ്റിയെടുക്കുക എന്ന താണ് ആദ്യത്തേത്. ചിലരെങ്കിലും രാത്രികാലങ്ങളിൽ സ്ത്രീകളെ കണ്ടാൽ ശല്യപ്പെടുത്താനായി മുന്നോട്ടുവരുന്ന അവസ്ഥയുണ്ട്. ഇങ്ങനെയുള്ളവരെ കുറിച്ചുള്ള വിവരങ്ങൾ അപ്പോൾതന്നെ പോലീസിന് കൊടുക്കുകയും കേസെടുത്ത് കർശന നടപടി സ്വീകരിക്കുകയും ചെയ്യുക എന്ന ലക്ഷ്യമാണ് രണ്ടാമത്തേത്. ഈ രാത്രികാല നടത്തം ഡിസംബർ 29ന് ശേഷം അറിയിക്കാതെ 100 നഗരങ്ങളിൽ വോളന്റിയർമാരുടെ നേതൃത്വത്തിൽ ആഴ്ച തോറും സംഘടിപ്പിക്കും.

2016 മുതലാണ് സംസ്ഥാന വനിത ശിശുവികസന വകുപ്പിൽ നിർഭയസെല്ലിൻ കീഴിൽ പ്രവർത്തി ക്കുന്ന വിമൻ ആന്റ് ചിൽഡ്രൻ ഹോമുകളിൽ നിർഭയദിനം ആചരിച്ചുവരുന്നത്. നൈറ്റ് വാക്കിനാ യി ഓരോ കേന്ദ്രങ്ങളിലും 25 വോളന്റിയർമാരെ തയാറാക്കിയിട്ടുണ്ട്. ഈ പരിപാടിയുടെ നടത്തി പ്പിനായി എല്ലാ ജില്ലകളിലും ജില്ലാ വനിതാ ശിശു വികസന ഓഫീസർചെയർമാനായുംബന്ധപ്പെട്ട മുൻസിപ്പൽ ചെയർപേഴ്‌സൺ/ ജനപ്രതിനിധി രക്ഷാധികാരിയായും കോർഡിനേഷൻ കമ്മിറ്റി രൂപീകരിച്ചു. കോർഡിനേഷൻ കമ്മിറ്റിയിൽ ജനമൈത്രി പോലീസ്, റസിഡന്റ്‌സ് അസോസിയേ ഷൻ, കുടുംബശ്രീ, വിവിധ സംഘടനകളുടെ പ്രതിനിധികൾ എന്നിവർ ഉൾപ്പെടും. ഒറ്റയ്‌ക്കോ രണ്ടോ മൂന്നോ അംഗങ്ങൾ ഉൾപ്പെടുന്ന സംഘമായിട്ടാണ് നൈറ്റ് വാക്കിൽ പങ്കെടുക്കുന്നത്.

വനിതകൾക്ക് കൈയെത്തും ദൂരത്ത് സഹായം കിട്ടും എന്ന ഉറപ്പുവരുത്താൻ 200 മീറ്റർ അകല ത്തിൽ വോളന്റിയർമാരെ വിന്യസിക്കും. ഓരോ കേന്ദ്രങ്ങളിലും കുറഞ്ഞത് 100 വോളന്റിയർ മാരുടെ പട്ടികയാണ് തയാറാക്കുന്നത്. വകുപ്പിലെ വനിതാ ജീവനക്കാരും വിവിധ വനിതാ സംഘടന പ്രതിനിധികളും ഉൾപ്പെടുന്ന പട്ടികയിൽ നിന്നും നൈറ്റ് വാക്കിന് തയ്യാറാകുന്ന 25 പേരെ പ്രത്യേകം സജ്ജമാക്കുന്നതാണ്. നൈറ്റ് വാക്ക് നടത്തുന്നതിനുള്ള സ്ഥലങ്ങൾ തെര ഞ്ഞെടുക്കുന്നതിന് മുമ്പ് ജനമൈത്രി പോലീസിന്റെ സഹായത്തോടുകൂടി ക്രൈം സീൻ മാപ്പിംഗ് നടത്തും. ഈ സ്ഥലങ്ങളിൽ ആവശ്യമായ സ്ട്രീറ്റ് ലൈറ്റും സാധ്യമായിടത്ത് സി.സി.ടി.വി.സംവി ധാനവും ഉറപ്പുവരുത്തും. സംഘാംഗങ്ങൾക്കെതിരെ മോശമായി പെരുമാറുന്ന സംഭവങ്ങളിൽ കേസ് രജിസ്റ്റർ ചെയ്ത് കർശന നടപടികളെടുക്കും. ഇതുമായി ബന്ധപ്പെട്ട് മന്ത്രി കെ.കെ.ശൈലജ ടീച്ചുടെ നേതൃത്വത്തിൽ വനിത സംഘടനകൾ ഉൾപ്പെടെയുള്ളവരുടെ യോഗം ചേർന്നിരുന്നു. ഓരോ സംഘടനയ്ക്കും ഓരോ നോഡൽ ഓഫീസർമാരുണ്ടാകും. തദ്ദേശസ്വയംഭരണ സ്ഥാപന ങ്ങളിൽ ഇതിനായി പ്രത്യേക അയൽക്കൂട്ടം രൂപീകരിച്ച് സ്ത്രീകൾക്ക് അന്യമാകുന്ന പൊതു ഇട ങ്ങൾ ലഭ്യമാക്കുന്നതിന് വേണ്ടിയുള്ള ഇടപെടലുകൾ അവരെ ബോധ്യപ്പെടുത്തും. ഡിസംബർ 29ന് നടക്കുന്ന നൈറ്റ് വാക്കിന്റെ തുടർ പ്രവർത്തനങ്ങൾ വനിതാ ദിനമായമാർച്ച് എട്ടുവരെ തുടരും. സാമൂഹ്യനീതി വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി ബിജു പ്രഭാകർ, ജില്ലാ വിമൻ പ്രൊട്ട ക്ഷൻ ഓഫീസർ ആർ.എസ്. ശ്രീലത, നിർഭയ സെൽ പ്രോഗ്രാം ഓഫീസർമാരായ എ. സുലഭ, ജി.എൻ. സ്മിത എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



സാമൂഹ്യ മാധ്യമങ്ങളിലെ ചതിക്കുഴിയില്‍പെടുന്ന പെണ്‍കുട്ടികളുടെ എണ്ണം വര്‍ധിക്കുന്നു - വനിതാ കമ്മീഷന്‍

കൊല്ലം : ജീവിത യാഥാര്‍ത്ഥ്യങ്ങള്‍ തിരിച്ചറിയാതെ സാമൂഹ്യ മാധ്യമങ്ങളിലെ ചതിക്കുഴിയില്‍ പെടുന്ന പെണ്‍കുട്ടികളുടെ എണ്ണം വര്‍ധിക്കുന്നുവെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍. ആശ്രാമം സര്‍ക്കാര്‍ അതിഥി മന്ദിരത്തില്‍ നടന്ന അദാലത്തിലാണ് കമ്മീഷന്റെ പരാമര്‍ശം. അക്ക...തുട൪ന്ന് വായിക്കുക


വനിതാ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ഭയമായി ജോലി ചെയ്യാന്‍ സൗകര്യമൊരുക്കും: വനിതാ കമ്മീഷന്‍

പത്തനംതിട്ട : വനിതാ ഉദ്യോഗസ്ഥര്‍ക്ക് ഓഫീസുകളില്‍ നിര്‍ഭയമായി ജോലി ചെയ്യാന്‍ സൗകര്യ മൊരുക്കുമെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍ അംഗം ഡോ.ഷാഹിദാ കമാല്‍ പറഞ്ഞു. പത്തനം തിട്ട കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന അദാലത്തില്‍ വനിതാ കമ്മീഷന്‍ അംഗം ഇ.എം രാധയ്ക്...തുട൪ന്ന് വായിക്കുക


സ്ത്രീകള്‍ക്ക് സുരക്ഷയൊരുക്കി മുതുകുളം ബ്ലോക്കില്‍ സുരക്ഷായനം പദ്ധതി

ആലപ്പുഴ: സ്ത്രീയും സുരക്ഷയും എന്ന ലക്ഷ്യത്തോടെ മുതുകുളം ബ്ലോക്ക് പഞ്ചായത്ത് സുരക്ഷാ യനം പദ്ധതി നടപ്പാക്കുന്നു. വനിതകള്‍ക്കായുള്ള കൗണ്‍സിലിംഗ്, കായിക പരിശീലനം, വിവിധ നിയമങ്ങള്‍ എങ്ങനെ ഉപയോഗപ്പെടുത്താം എന്നതിനെക്കുറിച്ചുള്ള ബോധവത്കരണം തുടങ്ങിയവ ഉല്‍ക്ക...തുട൪ന്ന് വായിക്കുക


ഗാന്ധി സ്മരണയിൽ 30000 വനിതകൾക്ക് സ്വയം തൊഴിൽ പരിശീലനം:സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു

തിരു: ഗാന്ധി സെൻറിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സൗജന്യ തൊഴിൽ പരിശീലന പരി പാടിയുടെ സംസ്ഥാനതല ഉദ്ഘാടനം അതിയന്നൂർ ബ്ലോക്ക് പഞ്ചായത്തിൽ സ്പീക്കർ പി.ശ്രീരാമ കൃഷ്ണൻ നിർവഹിച്ചു. രാഷ്ട്രത്തെ കുറിച്ച് കൃത്യമായ ദിശാബോധമുണ്ടായിരുന്ന വ്യക്തിത്വമായി രുന്ന...തുട൪ന്ന് വായിക്കുക


രാത്രി നടത്തം വന്‍ വിജയം: ഇനി അറിയിക്കാതെയും നടക്കും; അഭിനന്ദനം അറിയിച്ച് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍:ഏറ്റവും കൂടുതല്‍ നടന്നത് തൃശൂരും രണ്ടാം സ്ഥാനo തിരുവനന്തപുരവും

തിരു: സംസ്ഥാന വനിത ശിശുവികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 29ന് നിര്‍ഭയ ദിനത്തില്‍ രാത്രി 11 മുതല്‍ രാവിലെ 1 മണി വരെ പൊതുഇടം എന്റേതും എന്ന പേരില്‍ സംഘ ടിപ്പിച്ച രാത്രി നടത്തം ജനങ്ങള്‍ ഏറ്റെടുത്തതോടെ വന്‍ വിജയമായി.സ്ത്രീകള്‍നിര്‍ഭയമായിഅര്‍ദ്ധ ര...തുട൪ന്ന് വായിക്കുക


കാസര്‍കോട് 90 വിധവകള്‍ക്ക് സ്വയം തൊഴില്‍ പരിശീലനം നല്‍കും

കാസര്‍കോട്: വിധവകള്‍ക്ക് കൈതാങ്ങായി ജില്ലാഭരണകൂടം ആവിഷ്‌കരിച്ച കൂട്ട് പദ്ധതിയുടെ ഭാഗമായി വിധവകള്‍ക്ക് തുണി സഞ്ചി,കടലാസ് സഞ്ചി എന്നിവയുടെ നിര്‍മ്മാണത്തിലും തയ്യലി ലും വെള്ളിക്കോത്ത് ഇന്‍സ്റ്റിട്യൂട്ടിന്റെ ആഭിമുഖ്യത്തില്‍ പരിശീലനം നല്‍കും. ആകെ 90 വിധവ...തുട൪ന്ന് വായിക്കുക


എല്ലാ ജില്ലകളിലും മഹിളാ ശക്തി കേന്ദ്രങ്ങള്‍: 1.26 കോടിയുടെ ഭരണാനുമതി

തിരു: സംസ്ഥാന വനിത ശിശുവികസന വകുപ്പിന്റെ നേതൃത്വത്തില്‍ മഹിളാ ശക്തി കേന്ദ്ര പദ്ധതിയുടെ ഭാഗമായി വിവിധ ജില്ലകളില്‍ ജില്ലാതല മഹിളാ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിന് 1.26 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശു വികസന വകുപ്പ് മന്ത്രി ...തുട൪ന്ന് വായിക്കുക


മക്കൾ സംരക്ഷിക്കുന്നില്ലെന്ന് ഏതാനും അമ്മമാരുടെ പരാതികൾ ലഭിച്ച അരിമ്പൂർ ഗ്രാമപഞ്ചായത്തിൽ ജാഗ്രത സമിതി രൂപീകരിക്കുമെന്ന് വനിതാ കമ്മീഷൻ

തൃശൂർ: മക്കൾ സംരക്ഷിക്കുന്നില്ലെന്ന് ഏതാനും അമ്മമാരുടെ പരാതികൾ ലഭിച്ച അരിമ്പൂർ ഗ്രാമപഞ്ചായത്തിൽ ജാഗ്രത സമിതി രൂപീകരിക്കുമെന്ന് വനിതാ കമ്മീഷൻ ചെയർപേഴ്‌സൺ എം സി ജോസഫൈൻ തൃശൂരിൽ നടന്ന അദാലത്തിൽ അറിയിച്ചു. രണ്ടാഴ്ച്ചക്കിടെ ഇത്തരം അഞ്ച് പരാതികൾ ഈ പഞ്ചായത്ത...തുട൪ന്ന് വായിക്കുക


വയോജന സൗഹൃദം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കും: മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍

തിരു: കേരളത്തെ വയോജന സൗഹൃദ സംസ്ഥാനമാക്കുന്നതിന്റെ ഭാഗമായി വയോജന സൗഹൃദ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുമെന്ന് ആരോഗ്യ സാമൂഹ്യനീതിവനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ പറഞ്ഞു. വയോജനക്ഷേമം മുന്‍നിര്‍ത്തി വലിയ പ്രവര്‍ത്...തുട൪ന്ന് വായിക്കുക


സാമൂഹിക കാര്യങ്ങളിലും സ്ത്രീകള്‍ സജീവമായി ഇടപെടണം: മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍

തിരു: വ്യക്തി ജീവിതത്തോടൊപ്പം സാമൂഹിക കാര്യങ്ങളിലും സ്ത്രീകള്‍ സജീവമായി ഇടപെടണ മെന്ന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശു വികസന വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍. സ്ത്രീകള്‍ക്ക് എതിരായ പ്രശ്‌നങ്ങള്‍ ഒറ്റയടിക്ക് പരിഹരിക്കാനാകില്ല. എങ്കിലും നിരന്തര പരിശ്രമ ...തുട൪ന്ന് വായിക്കുക


കണ്ണൂര്‍ വനിതാ സംരംഭകരുടെ 11 ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍

കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന്റെ സ്റ്റാര്‍ട്ടപ്പ് പ്രോല്‍സാഹന പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുടുംബശ്രീ യുടെ മൈക്രോ സംരംഭങ്ങള്‍ നിര്‍മിച്ച 11 ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍. ജില്ലാ പഞ്ചായത്തിന്റെ ധനസഹായത്തോടെ നിര്‍മിച്ച ചോക്കോസോഫ്റ്റ് ചോക്ലേറ്റ്‌സ്, യാഹൂ ബി...തുട൪ന്ന് വായിക്കുക


സര്‍ക്കാര്‍ സര്‍വീസില്‍ ആദ്യമായി വനിതാ ഡ്രൈവര്‍മാര്‍

തിരു: സര്‍ക്കാര്‍ സര്‍വീസിലും പൊതുമേഖലാ സ്ഥാപനങ്ങളിലും വനിതകളെ ഡ്രൈവര്‍മാരായി നിയമിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസനമന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറിയിച്ചു. ഇതിനുവേണ്ടി നിലവിലുള്ള നിയമന ചട്ടങ്ങളില്‍ ഭേദഗതി വരുത്തും. വന...തുട൪ന്ന് വായിക്കുക


സ്ത്രീകളില്‍ ശാസ്ത്രബോധം ഉയര്‍ന്ന് വരണം: മന്ത്രി കെ കെ ശൈലജ ടീച്ചര്‍

കണ്ണൂർ:അന്തവിശ്വാസവും സ്ത്രീവിരുദ്ധതയും രാജ്യത്ത് വര്‍ധിച്ച് വരികയാണെന്നും ഇത് പ്രതിരോ ധിക്കാന്‍ സ്ത്രീകളില്‍ ശാസ്ത്രീയ ചിന്ത ഉയര്‍ന്ന് വരണമെന്നും ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ പറഞ്ഞു. പെരളശ്ശേരി ഗ്രാമപഞ്ചായത്തിന്റെ ജന്റര്‍ സൗഹൃത കരട് നയ...തുട൪ന്ന് വായിക്കുക


ഇന്ന് ലോക ഓട്ടിസം ബോധവത്കരണ ദിനം: തന്റേതായ ലോകത്ത് ജീവിക്കുന്ന കുട്ടികള്‍

ഡോ.സൂസന്‍ മേരി സഖറിയ ( സീനിയര്‍ സ്‌പെഷ്യലിസ്റ്റ് , ഡെവലപ്‌മെന്റല്‍ പീഡിയാട്രിക്‌സ്, കൊച്ചി ആസ്റ്റര്‍ മെഡ്‌സിറ്റി) ഇന്ന് ലോകമെമ്പാടും ഓട്ടിസം ബോധവത്കരണദിനം ആചരിക്കുകയാണ്. സഹായകമാകുന്ന സാങ്കേതിക വിദ്യകള്‍, സജീവ പങ്കാളിത്തം എന്ന തീ...തുട൪ന്ന് വായിക്കുക


എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സു വ​നി​താ ജീ​വ​ന​ക്കാ​ർ ലോക വനിതാ ദിനം ആഘോഷമാക്കി.

നെ​ടു​മ്പാ​ശേ​രി: വി​വി​ധ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ​നി​ന്നു വ്യാഴാഴ്ച പ​റ​ന്നു​യ​ർ​ന്ന എ​ട്ട് വി​മാ​ന​ങ്ങ​ൾ പൂ​ർ​ണ​മാ​യും എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സു വ​നി​താ ജീ​വ​ന​ക്കാ​രു​ടെ നി​യ​ന്ത്ര​ണ​ത്തി​ലാ​യി​രു​ന്നു.നെ​ടു​മ്പാ​ശേ​രി, കോ​ഴി​ക്കോ​ട്, തി​രു​വ​ന​...തുട൪ന്ന് വായിക്കുക









Copyright 2018 Pothujanam Publications. All rights reserved.