Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
തൂത്തുക്കുടി കസ്റ്റഡിക്കൊലപാതകക്കേസിൽ എസ്‌ഐ അറസ്റ്റിൽ മെഡിക്കല്‍ കോളേജിലേക്ക് ടിവി നല്കി ഡോക്ടറും കുടുംബവും മെഡിക്കല്‍ കോളേജിലേക്ക് ടിവി നല്കി ഡോക്ടറും കുടുംബവും മെഡിക്കല്‍ കോളേജിലേക്ക് ടിവി നല്കി ഡോക്ടറും കുടുംബവും സിഡ്കോ പാര്‍ക്കുകളിലെ സംരംഭകരുടെ പ്രശ്നങ്ങള്‍ പഠിക്കാന്‍ കമ്മിറ്റി രൂപീകരിക്കും: മന്ത്രി

വിദ്യാഭ്യാസം

കൂടുതല്‍ 

അന്താരാഷ്ട്ര നിലവാരമുള്ള സര്‍വ്വകലാശാലകള്‍ക്ക് മികച്ച അദ്ധ്യാപകരുടെ സേവനം അനിവാര്യം: ഒപി ജിന്‍ഡാല്‍ യൂണിവേഴ്‌സിറ്റി വിസി പ്രൊഫ.സി.രാജ്കുമാര്‍

23/12/2019

തിരു: രാജ്യത്ത് ആഗോള നിലവാരമുള്ള മികച്ച സര്‍വകലാശാലകള്‍ സൃഷ്ടിക്കണമെന്ന് ഒപി ജിന്‍ഡാല്‍ ഗ്ലോബല്‍ യൂണിവേഴ്‌സിറ്റി വൈസ്ചാന്‍സിലര്‍ പ്രൊഫ.സി.രാജ്കുമാര്‍ പറഞ്ഞു. അന്താ രാഷ്ട്ര രംഗത്തുള്ള മികച്ച സര്‍വ്വകലാശാലകളിലെ യോഗ്യരായ അദ്ധ്യാപകരുടെ സേവനംഇതിനാ വശ്യമാണ്. തിരുവനന്തപുരത്ത് പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യന്‍ സര്‍വ്വകലാശാകള്‍ക്ക്ആഗോള റാങ്കിംഗില്‍ ഇടംനേടാനുള്ള പത്ത് മാര്‍ഗ്ഗങ്ങളും അദ്ദേഹം വിശദീകരിച്ചു. കൂടാതെ, ബിഎ പൊളിറ്റിക്കല്‍ സയന്‍സ്, ബിഎ സോഷ്യല്‍ സയന്‍സ് ആന്‍ഡ് പോളിസി, ബി.എ ലീഗല്‍ സ്റ്റഡീസ്,എംഎ എക്കണോമിക്‌സ് എന്നീ കോഴ്‌സുകള്‍ 2020 മുതല്‍ യൂണിവേഴ്‌സിറ്റിയില്‍ ആരംഭിക്കുമെന്നും വിസി അറിയിച്ചു.

ബിരുദ- ബിരുദാനന്തര കോഴ്‌സുകള്‍ ഉള്‍പ്പെടെയുള്ള ഉന്നത വിദ്യാഭ്യാസ രംഗത്ത് ഉയര്‍ന്ന നില വാരത്തിലുള്ള അധ്യാപക ഫാക്കല്‍റ്റി നിലനിര്‍ത്തുകയെന്നത് പ്രധാന വെല്ലുവിളിയാണ്.അന്താ രാഷ്ട്ര റാങ്കിംഗില്‍ ഇടംനേടാന്‍ നമ്മുടെ സര്‍വ്വകലാശാലകളും രാജ്യത്തെ വിദ്യാഭ്യാസ നയരൂപീ കര്‍ത്താക്കളും ശ്രദ്ധചെലുത്തുന്നുണ്ടെന്നും വിസി അഭിപ്രായപ്പെട്ടു.

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഫാക്കല്‍റ്റിയുടെ ഗുണനിലവാരം പരിശോധനാ വിധേയ മാക്കേണ്ട സമയാണിത്.സാമ്പത്തിക വളര്‍ച്ച, നൂതന ആശയങ്ങള്‍, സാമൂഹിക വളര്‍ച്ച, സംരംഭ കത്വം തുടങ്ങിയവയ്ക്ക് സഹായകമാകുന്ന രീതിയില്‍ സര്‍വ്വകലാശാലകളെ മാറ്റിയെടുക്കേണ്ടതു ണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികളുടെ അക്കാദമിക വിജയത്തിനും വളര്‍ച്ച യ്ക്കും യോഗ്യതയും പരിചയസമ്പന്നവുമായ ഫാക്കല്‍റ്റിയുടെ പങ്ക് വളരെ വലുതാണ്. സ്വകാര്യ രംഗത്തെ ഗവേഷണ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അന്താരാഷ്ട്രയോഗ്യതയുള്ള അദ്ധ്യാപകരുടെ പ്രാധാന്യവും അദ്ദേഹം വിശദീകരിച്ചു.

വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ മൂല്യം ഉയര്‍ത്തുന്നതിനും ഭാവിയിലേക്കുള്ള വഴിതെളിയിക്കു ന്നതിനും അന്താരാഷ്ട്ര തലത്തില്‍ യോഗ്യരായ അദ്ധ്യാപകരുടെ സേവനം സഹായിക്കുന്നു. ഇതി നുദാഹരണമാണ് ഒപി ജിന്‍ഡാല്‍ യൂണിവേഴ്‌സിറ്റി. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഫാക്കല്‍റ്റിയെയും സ്റ്റാഫിനെയുമാണ് ജിന്‍ഡാല്‍ സര്‍വ്വകലാശാല റിക്രൂട്ട് ചെയ്തിരിക്കുന്നത്. നില വിലുള്ള ഫാക്കല്‍റ്റിയില്‍ 51 ശതമാനം ലോകത്തെ മികച്ച 200 അന്താരാഷ്ട്രയൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ളവരാണ്. ശേഷിക്കുന്ന 49 ശതമാനം കേന്ദ്ര, സംസ്ഥാന യൂണിവേഴ്‌സിറ്റികള്‍,ഐഐറ്റി, ഐഐഎം എന്നിവടങ്ങളില്‍ നിന്നുള്ളവരാണെന്നും അദ്ദേഹം വ്യക്തമാക്കി.ഫാക്കല്‍റ്റിയിലെ 15 ശതമാനവും മുപ്പത്ത് രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. ജെജിയു പോലുള്ള രാജ്യത്തെ യൂണിവേഴ്‌ സിറ്റികള്‍ക്ക് ആഗോളതലത്തിലുള്ള അംഗീകാരവും മികവും കൈവരിക്കാന്‍ ഗുണമേന്മയുള്ള ഫാക്കല്‍റ്റി സഹായകരമാകും.

ആഗോള പ്രാദേശിക പ്രശ്‌നങ്ങള്‍ മനസിലാക്കുന്നതിനും ചോദ്യങ്ങള്‍ ഉന്നയിക്കാനും വിദ്യാര്‍ത്ഥി കളുടെ പഠനരീതിയില്‍ മാറ്റംവരുത്തേണ്ടത് അനിവാര്യമാണ്.ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസരംഗ ത്തിലെ മാറ്റത്തിന് കാരണം നൂതനയും വിശിഷ്ടവുമായ സ്വകാര്യ സര്‍വ്വകലാശാലകളാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

വ്യത്യസ്ത സംസ്‌കാരവും ദേശിയതയും കാത്തുസൂക്ഷിക്കുന്ന അന്താരാഷ്ട്ര നിലവാരത്തിലുള്ള അദ്ധ്യാപകര്‍ അവരുടെ ജീവിത പരിചയം വിദ്യാര്‍ത്ഥികളുമായി പങ്കുവെക്കുമ്പോള്‍ ആകര്‍ഷ ണീയമായ പഠന അന്തരീക്ഷം ക്യാമ്പസുകളില്‍ സൃഷ്ടിക്കാന്‍ കഴിയും.ലോകോത്തര ഫാക്കല്‍റ്റി കളെ നിയമിക്കുന്നതും നിലനിര്‍ത്തുന്നതും ഒരു സര്‍വ്വകലാശാലയുടെ ആഗോളതലത്തിലുള്ള മത്സരപരവും ബുദ്ധിപരമായ സവിശേഷതയാണ്.

അദ്ധ്യാപനവും ഗവേഷണവുമാണ് ഫാക്കല്‍റ്റിയുടെ പ്രധാന രണ്ട് ഉത്തരവാദിത്വങ്ങള്‍. അതിനാ ലാണ് ഇന്നത്തെ കാലത്ത് യൂണിവേഴ്‌സിറ്റികള്‍ക്ക് ഇവ രണ്ടും നിയന്ത്രിക്കുന്നത് പ്രധാന വിഷയ മായിരിക്കുന്നത്.വിദ്യാര്‍ത്ഥികളുടെ നേട്ടത്തിനു പിന്നിലെ പ്രധാന ഘടകം കാര്യക്ഷതമതയുള്ള അദ്ധ്യാപകരാണ്.

പരമ്പരാഗതമായ യോഗ്യതാമാനദണ്ഡങ്ങള്‍ക്ക് പുറമെ, ഫാക്കല്‍റ്റിയുടെ ഗുണനിലവാരവും അവ രുടെ ബോധനപരമായ കാഠിന്യവും സാങ്കേതികതകളും വിലയിരുത്തുന്നതിന് മറ്റു ഘടകങ്ങളും പരിശോധിക്കണം. ഫാക്കല്‍റ്റിയുടെ അക്കാദമിക യോഗ്യത, പ്രവര്‍ത്തി പരിചയം, ഗവേഷണ പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ച മാസികയുടെ നിലവാരം, അന്താരാഷ്ട്രതലത്തിലെ മുന്‍നിര അക്കാ ദമിക ഫോറത്തങ്ങളിലെ റിസേര്‍ച്ച് വര്‍ക്കുകളുടെ അവതരണം, ഗവേഷണ സ്‌കോഷര്‍ഷിപ്പ് എന്നിവയും പുതിയ നിര്‍ണയ രീതിയില്‍ ഉള്‍പ്പെടുന്നു.

മൂന്നുകാര്യങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് അന്താരാഷ്ട്ര യൂണിവേഴ്‌സിറ്റികള്‍ നിലനില്‍ക്കുന്ന തെന്ന് ജിന്‍ഡാല്‍ യൂണിവേഴ്‌സിറ്റി വൈസ് ഡീന്‍ ഡോ. മോഹന്‍ കുമാര്‍ അഭിപ്രായപ്പെട്ടു.മികച്ച ഫാക്കല്‍റ്റിയാണ് ഇവയുടെ പ്രധാനമാനദണ്ഡം. കൂടാതെ, മറ്റൊരു പ്രധാനകാര്യം മികച്ച ഫാക്കല്‍ റ്റിക്കൊപ്പമുള്ള ഗവേഷണമാണ്. ഇവ രണ്ടും ജിന്‍ഡാല്‍ യൂണിവേഴ്‌സിറ്റിയില്‍ കാണാന്‍ കഴിയു മെന്ന് വ്യക്തമാക്കിയ അദ്ദേഹം രാജ്യത്തെ ജനസംഖ്യയ്ക്ക് ആനുപാതികമായി ലാഭവിഹിതം ഉണ്ടാക്കണമെങ്കില്‍ ഇവ വ്യാപിപ്പിക്കേണ്ടതുണ്ടെന്നും പറഞ്ഞു.

ആഗോള ഫാക്കല്‍റ്റികൊണ്ട് അര്‍ത്ഥമാക്കുന്നത് നമ്മള്‍ ജീവിക്കുന്ന സങ്കീര്‍ണമായ കാലഘട്ടത്തെ ക്കുറിച്ച് അവബോധമുള്ള ഫാക്കല്‍റ്റിയെന്നാണ്. അതായത് പഠിപ്പിക്കുന്ന വിഷയത്തിന് പുറമെ, വിജ്ഞാനശാസ്ത്രത്തില്‍ വരുന്ന മാറ്റങ്ങളെ കുറിച്ചു വ്യക്തമായ ധാരണയുണ്ടായിരിക്കുമെന്ന് ജിന്‍ ഡാല്‍ ഗ്ലോബല്‍ വൈസ് ഡീനും പ്രഫസറുമായ ഡോ. ശ്രീജിത്ത് എസ്.ജി അഭിപ്രായപ്പെട്ടു.

ഗവേഷണം, പ്രസിദ്ധീകരണം എന്നിവയുള്‍പ്പെടെ ലോക റാങ്കിന്റെ മാനദണ്ഡങ്ങള്‍ മനസിലാക്കി ഇന്ത്യന്‍ യൂണിവേഴ്‌സിറ്റികള്‍ പ്രകടനത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണം. അക്കാദമിക ഇന്നവേ ഷന്‍, ആഗോള പങ്കാളിത്തം ഉറപ്പുവരുത്തുന്ന ഇന്റലക്ച്വല്‍ ഫ്രീഡം, ഗവേഷണ മികവ് എന്നിവ യും ആഗോള റാങ്കിംഗിനെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. കൂടാതെ, സര്‍വ്വകലാശാലകളുടെ അന്താരാഷ്ട്രവത്കരണവും ഇന്ത്യന്‍ സര്‍വകലാശാകളെ അന്താരാഷ്ട്രതലത്തിലേക്ക് ഉയര്‍ത്താന്‍ സഹായിക്കുമെന്നും അവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംകോളേജുകളിൽ നാലു വർഷ ബിരുദ ഓണേഴ്‌സ്‌ തുടങ്ങാൻ ശുപാർശ

തിരു: കോളേജുകളിൽ നാലു വർഷ ബിരുദ ഓണേഴ്‌സ്‌ തുടങ്ങാൻ ശുപാർശ. മൂന്നു വർഷ ബിരുദത്തിനുശേഷം ഒരു വർഷ സ്‌പെഷ്യലൈസേഷൻ, ബിരുദത്തോടൊപ്പം മറ്റൊന്നിൽ മൈ നർ ബിരുദം, ട്രിപ്പിൾ മെയിൻ ബിരുദ കോഴ്‌സ്‌, ബിരുദത്തോടൊപ്പം ബിരുദാനന്തര ബിരുദ (ഇന്റ ഗ്രേറ്റഡ്‌ ) കോഴ്‌സ്‌ തുടങ...തുട൪ന്ന് വായിക്കുക


ചിറ്റാറില്‍ ജനകീയ ഹോട്ടല്‍ പ്രവര്‍ത്തനം തുടങ്ങി: ഉച്ചഭക്ഷണം 20 രൂപ

ചിറ്റാര്‍ : കുടുംബശ്രീ ചുമതലയില്‍ ചിറ്റാറില്‍ ജനകീയ ഹോട്ടല്‍ പ്രവര്‍ത്തനം ആരംഭിച്ചു.സംസ്ഥാ ന സര്‍ക്കാരിന്റെ 12 ഇന പരിപാടികളില്‍ ഉള്‍പ്പെടുത്തി നട പ്പാക്കുന്ന പദ്ധതിയാണിത്. മിതമായ നിരക്കില്‍ മികച്ച ഭക്ഷണം ഇവിടെനിന്നും ലഭിക്കും.ഉച്ചഭക്ഷണം 20 രൂപ നിരക്ക...തുട൪ന്ന് വായിക്കുക


ഫസ്റ്റ്ബെൽ ക്ലാസുകളുടെ ജൂൺ 1 ടൈംടേബിൾ

തിരു: കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ നടക്കുന്ന ക്ലാസുകളുടെ ജൂൺ 1 വിഷയം തിരിച്ചുള്ള ടൈം ടേബിൾ ആയി. ഓരോ വിഷയത്തിനും അരമണിക്കൂർ ദൈർഘ്യമുള്ള ക്ലാസുകളാണ് സംപ്രേ ഷണം ചെയ്യുന്നത്. പ്ലസ് ടു ക്ലാസിന് രാവിലെ 08.30 ന് ഇംഗ്ലീഷും 09.00 ന് ജിയോഗ്രഫിയും 09.30 ന് മാ...തുട൪ന്ന് വായിക്കുക


കോളേജുകളിൽ അധ്യയനം ജൂൺ 1 മുതൽ ഓൺലൈനായി, ആദ്യം മന്ത്രിയുടെ ക്ലാസ്

തിരു: കോവിഡ് പശ്ചാത്തലത്തിൽ നടത്താൻ നിർദ്ദേശിച്ചിട്ടുള്ള ഓൺലൈൻ ക്ലാസ്സുകളുടെ ഉദ്ഘാടനം ഉന്നത വിദ്യഭ്യാസ മന്ത്രി ഡോ.കെ.ടി.ജലീൽ ജൂൺ ഒന്നിന് രാവിലെ 8.30 ന് തിരു വനന്തപുരം സംസ്‌കൃത കോളേജിലെഒറൈസ് കേന്ദ്രത്തിൽ കൂടി ലൈവ് ക്ലാസ് നടത്തി നിർവഹിക്കുo. ഈ ക്ലാസ് ഒ...തുട൪ന്ന് വായിക്കുക


സ്വകാര്യ സ്‌കൂളുകൾ ഫീസ് കൂട്ടരുത്- മുഖ്യമന്ത്രി

തിരു : സ്വകാര്യ സ്‌കൂളുകൾ ഫീസ് കുത്തനെ കൂട്ടരുതെന്നും പുതിയ സാഹചര്യത്തിനനുസൃത മായി പഠനരീതി ക്രമീകരിക്കുകയാണ് വേണ്ടതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ചില സ്‌കൂളുകൾ വലിയ തുക ഫീസിനത്തിൽ ഉയർത്തുകയും അത് അടച്ചതിന്റെ രസീതുമായി വന്നെങ്കിൽ മാത്രമേ അ...തുട൪ന്ന് വായിക്കുക


എസ്.എസ്.എല്‍.സി: ഇടുക്കിയില്‍ 11707 കുട്ടികള്‍ പരീക്ഷ എഴുതി

ഇടുക്കി : കൊവിഡ് 19നെ തുടര്‍ന്ന് മാറ്റിവച്ച പരീക്ഷകള്‍ പുനരാരംഭിച്ചപ്പോള്‍ സര്‍ക്കാര്‍ നിര്‍ ദേശങ്ങള്‍ പാലിച്ച്‌കൊണ്ട് ജില്ലയില്‍ 11707 കുട്ടികള്‍ ആദ്യദിനം പരീക്ഷയെഴുതി. ഇതില്‍ 13 പേര്‍ മറ്റ് ജില്ലകളിലാണ് പരീക്ഷ എഴുതുന്നത്. ഇതില്‍ ആണ്‍കുട്ടികള്‍ 62...തുട൪ന്ന് വായിക്കുക


ഹയർ സെക്കൻഡറിക്ക് 4,00,704 വിദ്യാർത്ഥികൾ, എസ്.എസ്.എൽ.സിക്ക് 4,22,450 പേർ

തിരു : മേയ് 26ന് നടക്കുന്ന വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷ 56,345 കുട്ടികളും എസ്.എസ്.എൽ.സി പരീക്ഷ 4,22,450 കുട്ടികളുമാണ് എഴുതുന്നത്. മേയ് 27ന് നടക്കുന്ന 11, 12 ക്ലാസുകളിലെ പരീക്ഷ 4,00,704 പേരാണ് എഴുതുന്നത്. സംസ്ഥാനത്തും ലക്ഷദ്വീപ്, ഗൾഫ് എന്നി വിടങ്ങ...തുട൪ന്ന് വായിക്കുക


പരീക്ഷാ നടത്തിപ്പ്, സുരക്ഷ മുന്‍കരുതലുകള്‍: മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു

തിരു: കോവിഡ്-19 ന്റെ പശ്ചാത്തലത്തില്‍ മാറ്റിവയ്ക്കപ്പെട്ട എസ്.എസ്.എല്‍.സി. ഹയര്‍സെക്ക ന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി പരീക്ഷകള്‍ പുനരാരംഭിക്കാന്‍ തീരുമാനിച്ച സാഹചര്യ ത്തില്‍ പാലിക്കപ്പെടേണ്ട വിശദമായ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചതായി ആരോഗ്യ ...തുട൪ന്ന് വായിക്കുക


ടെക്‌നിക്കൽഹൈസ്‌കൂൾ പ്രവേശനം: 21 വരെ ഓൺലൈനായി അപേക്ഷിക്കാം

തിരു: നെടുമങ്ങാട് സർക്കാർ ടെക്‌നിക്കൽ ഹൈസ്‌കൂളിലേയ്ക്ക് പ്രവേശന നടപടികൾആരംഭിച്ചു. www.polyadmission.org എന്ന വെബ്‌സൈറ്റിലെ ടിഎച്ച്എസ് അഡ്മിഷൻ പോർട്ടൽ എന്ന ലിങ്ക് ക്ലിക്ക് ചെയ്തശേഷം ഓൺലൈൻ സബ്മിഷനിലൂടെ അപേക്ഷ സമർപ്പിക്കാം. കുട്ടിയുടെ പേര്, രക്ഷിതാവി ന്...തുട൪ന്ന് വായിക്കുക


ജെയിന്‍ (ഡീംഡ്-ടു-ബി) യൂണിവേഴ്സിറ്റിയുടെ യുജി, പിജി ഓണ്‍ലൈന്‍ പ്രവേശന പരീക്ഷ മേയ് 9-ന്

കൊച്ചി: ജെയിന്‍ (ഡീംഡ്-ടു-ബി) യൂണിവേഴ്സിറ്റി കൊച്ചി ഓഫ് കാമ്പസില്‍ ബിരുദ, ബിരുദാനന്തര കോഴ്സുകളിലേക്കുള്ള ഓണ്‍ലൈന്‍ പ്രവേശന പരീക്ഷ മേയ് 9, ശനിയാഴ്ച നടക്കും. ലോക്ക്ഡൗണ്‍ കാല ത്തു വീട്ടില്‍ ഇരുന്നുകൊണ്ട് തന്നെ ഓണ്‍ലൈനായി പ്രവേശന പരീക്ഷയില്‍ പങ്കെടുക്കുവ...തുട൪ന്ന് വായിക്കുക


ജിന്‍ഡാല്‍ യൂണിവേഴ്‌സിറ്റി ഡിഗ്രി/ പിജി ഓണ്‍ലൈന്‍ പ്രവേശന പരീക്ഷ മെയ് 11 മുതല്‍: @വിദ്യാര്‍ത്ഥികള്‍ക്ക് വീട്ടിലിരുന്ന് പരീക്ഷയെഴുതാം

തിരു: രാജ്യത്തെ പ്രമുഖ സര്‍വ്വകലാശാലയായ ഒപി ജിന്‍ഡാല്‍ യൂനിവേഴ്‌സിറ്റിയുടെ പുതിയ അദ്ധ്യയന വര്‍ഷത്തേക്കുള്ള ബിരുദ-ബിരുദാനന്തര കോഴ്‌സുകളുടെ അഭിരുചി പരീക്ഷ ജിന്‍ ഡാല്‍ സ്‌കോളസ്റ്റിക് ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് (JSAT)ഓണ്‍ലൈനായി നടത്തും. മെയ് 11 മുതല്‍ രാജ...തുട൪ന്ന് വായിക്കുക


ആരോഗ്യപ്രവര്‍ത്തകരെ സജ്ജരാക്കാന്‍ ടിസിഎസ് ഇയോണിന്‍റെ കൊറോണവാരിയേഴ്സ് സൗജന്യ കോഴ്സ്

കൊച്ചി: ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസിന്‍റെ സ്ട്രാറ്റജിക് യൂണിറ്റായ ടിസിഎസ് ഇയോണ്‍കൊറോ ണവാരിയേഴ്സ് എന്ന പേരില്‍ സൗജന്യ ഓണ്‍ലൈന്‍ സെല്‍ഫ് സര്‍ട്ടിഫിക്കേഷന്‍ കോഴ്സ് തയാറാക്കി. കൊറോണ പ്രതിരോധത്തിനും നിയന്ത്രണത്തിനുമായി മുന്‍നിരയില്‍ പ്രവര്‍ത്തിക്കുന്ന...തുട൪ന്ന് വായിക്കുക


സ്‌കൂള്‍ പ്രവേശനം മുതല്‍ ക്ലാസ് റൂം വരെ ഇനി ഡിജിറ്റല്‍; കരിയര്‍ബുക്ക് ഇആര്‍പി സൊലു ഷനുമായി ഡികാറ്റിയ

കൊച്ചി: ലോക്ഡൗണ്‍ കാലത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തടസം കൂടാതെ സ്‌കൂള്‍ പ്രവേശന നടപടി സാധ്യമാക്കാന്‍ കരിയര്‍ബുക്ക് ഇആര്‍പി സൊലൂഷനുമായി കൊച്ചി ആസ്ഥാനമായ ഡികാറ്റിയ കമ്പനി. വിദ്യാഭ്യാസ രംഗത്ത് നൂതന ആശയങ്ങള്‍ നടപ്പാക്കുന്ന ഡികാറ്റിയ കമ്പനി യുടെ പുതി...തുട൪ന്ന് വായിക്കുക


പഠനോദ്യാനം - വിലയിരുത്താന്‍ യൂനിസെഫ് ടീം ഇടുക്കിയില്‍

ഇടുക്കി : പഠനോദ്യാനം - വിലയിരുത്താന്‍ യൂനിസെഫ് ടീം ഇടുക്കിയില്‍ സന്ദര്‍ശനം നടത്തി ഇടുക്കി ജില്ലയിലെ ഹൈസ്‌കൂള്‍ വിഭാഗം ഗോത്രവര്‍ഗ്ഗ വിദ്യാര്‍ഥികളുടെ ശാസ്ത്ര-ഗണിത വിഷയ ങ്ങളിലെ അഭിരുചി വളര്‍ത്താനായി നടത്തുന്ന വിദ്യാഭ്യാസ പദ്ധതിയാണ് പഠനോദ്യാനം. ഐക്യ രാഷ...തുട൪ന്ന് വായിക്കുക


എസ്.എസ്.എൽ.സി പരീക്ഷകൾ 10ന് ആരംഭിക്കും : പരീക്ഷയ്ക്ക് 422450 വിദ്യാർഥികൾ : മൂല്യനിർണ്ണയം ഏപ്രിൽ രണ്ട് മുതൽ

തിരു: ഈ വർഷത്തെ എസ്.എസ്.എൽ.സി/ റ്റി.എച്ച്.എസ്.എൽ.സി/ എ.എച്ച്.എസ്.എൽ.സി പരീക്ഷകൾ മാർച്ച് 10 മുതൽ 26 വരെ നടക്കും. സംസ്ഥാനത്തെ 2945 കേന്ദ്രങ്ങളിലും ലക്ഷദ്വീപി ലെ ഒൻപത് കേന്ദ്രങ്ങളിലും ഗൾഫ് മേഖലയിലെ ഒൻപത് കേന്ദ്രങ്ങളിലുമായി 422450 വിദ്യാർഥി കൾ റഗുലർ വിഭാ...തുട൪ന്ന് വായിക്കുക

Copyright 2018 Pothujanam Publications. All rights reserved.