Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
മണിനാദം 2020: സംസ്ഥാനതല നാടൻപാട്ട് മത്സരം ചാലക്കുടിയിൽ ലിറ്റിൽ കൈറ്റ്‌സ് തിരു.ജില്ലാ സഹവാസ ക്യാമ്പ് ആരംഭിച്ചു ബഹുജനപങ്കാളിത്തത്തോടെ കിള്ളിയാർ ശുചീകരിച്ചു സുവര്‍ണ ജൂബിലി വര്‍ഷത്തില്‍ വന്‍ വിപുലീകരണ പദ്ധതികളുമായി കാന്‍കോര്‍ പ്പാന്‍ ഷിമാനെ യൂണിവേഴ്‌സിറ്റി സംഘം മന്ത്രി കെ.കെ.ശൈലജ ടീച്ചറുമായി ചര്‍ച്ച നടത്തി

കായികം

കൂടുതല്‍ 

അന്താരാഷ്ട്ര പര്‍വത സൈക്ലിംഗ് മത്സരമായ എംടിബി കേരള ആറാം ലക്കത്തില്‍ പുരുഷ വിഭാഗത്തില്‍ കാനഡയുടെ കോറി വാലസും വനിത വിഭാഗത്തില്‍ ജര്‍മ്മനിയുടെ നൈമ ഡീസ്നറും ചാമ്പ്യന്മാരായി

22/12/2019

മാനന്തവാടി(വയനാട്): അന്താരാഷ്ട്ര പര്‍വത സൈക്ലിംഗ് മത്സരമായ എംടിബി കേരള ആറാം ലക്കത്തില്‍ പുരുഷ വിഭാഗത്തില്‍ കാനഡയുടെ കോറി വാലസും(സമയം-1:43:27:664-) വനിത വിഭാഗത്തില്‍ ജര്‍മ്മനിയുടെ നൈമ ഡീസ്നറും(1:23:42:932) ചാമ്പ്യന്മാരായി. ഇറാന്‍റെ ഫര്‍സാദ് ഖോദയാരി(1:43:33:288)രണ്ടാമതും ഇന്ത്യയുടെ ശിവെന്‍ മൂന്നാമതും നേപ്പാളിന്‍റെ ബുദ്ധിബഹാ ദൂര്‍ തമാങ് നാലാമതും ഇന്ത്യയുടെ കിരണ്‍ കുമാര്‍ രാജു അഞ്ചാമതും ഫിനിഷ് ചെയ്തു. വനിത കള്‍ക്കായുള്ള അന്താരാഷ്ട്ര മത്സര വിഭാഗത്തില്‍ നേപ്പാളിന്‍റെ ലക്ഷ്മി മഗര്‍(1:37:37:490), ഇന്ത്യ യുടെ പൂനം റാണ (1:44:53:490) എന്നിവര്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. പുരുഷന്മാ ര്‍ക്കുള്ള ദേശീയ വിഭാഗ മത്സരത്തില്‍ ഹിമാചല്‍ പ്രദേശ് സ്വദേശിയായ ശിവെന്‍ (1:53:51:054) ഒന്നാം സ്ഥാനവും കര്‍ണാടകയുടെ കിരണ്‍ കുമാര്‍ രാജു(1:54:34:258) രണ്ടും ഉത്തരാഖണ്ഡ് സ്വദേശി ദേവേന്ദര്‍ കുമാര്‍ മൂന്നും സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്തു. ആര്‍മി അഡ്വഞ്ചര്‍ ടീമിലെ പ്രകാശ് ഥാപ, പി ബഹാദൂര്‍ അലെ എന്നിവര്‍ നാലും അഞ്ചും സ്ഥാനങ്ങളിലെത്തി. വനിതകള്‍ക്കായുള്ള ദേശീയ മത്സരത്തില്‍ ഉത്തരഖണ്ഡിന്‍റെ പൂനം റാണ ഒന്നാമതെത്തി. മഹാരാഷ്ട്രയുടെ പ്രിയങ്ക ശിവാജി കരന്ദെ രണ്ടാമതും(1:49:58:096) കര്‍ണാടകയുടെ ജോത്സ്ന മൂന്നാമതും(2:03:02:868) ഫിനിഷ് ചെയ്തു. അമച്വര്‍ മത്സരത്തില്‍ ചാമ്പ്യനായ ഇടുക്കി സ്വദേശി ജിനി മോള്‍ നാലാമതും ഫിനിഷ് ചെയ്തു.

അന്താരാഷ്ട്ര ക്രോസ് കണ്‍ട്രി മത്സരത്തിലെ വിജയിക്ക് 1.5 ലക്ഷം രൂപയാണ് സമ്മാനം. രണ്ട്, മൂന്ന്, നാല്, അഞ്ച് സ്ഥാനം കരസ്ഥമാക്കിയവര്‍ക്ക് യഥാക്രമം 1,00,000, 50,000, 25,000, 20,000 രൂപ വീതം സമ്മാനം ലഭിക്കും. ദേശീയ ക്രോസ് കണ്‍ട്രി മത്സരത്തിലെ വിജയിക്ക് 1,00,000 രൂപ സമ്മാനം ലഭിക്കും. രണ്ട്, മൂന്ന്, നാല് സ്ഥാനങ്ങളിലെത്തിയവര്‍ക്ക് 50,000, 25,000, 20,000, 15,000 രൂപ സമ്മാനമായി ലഭിക്കും. ശനിയാഴ്ച നടന്നഫണ്‍ ആന്‍ഡ് ത്രില്‍ ചലഞ്ചിലെ ആദ്യ മൂന്നു സ്ഥാനക്കാര്‍ക്ക് സാക്ഷ്യപത്രങ്ങളും ലഭിക്കുന്നതാണ്. മാനന്തവാടി പഞ്ചാരക്കൊല്ലി പ്രിയ ദര്‍ശിനി ടീ എന്‍വയറണ്‍സ് തേയിലത്തോട്ടത്തിലെ 4.8 കിമി ദൈര്‍ഘ്യമുള്ള ട്രാക്കിലാണ് മത്സ രങ്ങള്‍ നടന്നത്. സംസ്ഥാന തുറമുഖ-മ്യൂസിയം-ആര്‍ക്കിയോളജി മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി മത്സരങ്ങള്‍ ഫ്ളാഗ് ഓഫ് ചെയ്തു. കേരള ടൂറിസം വകുപ്പിന്‍റെ കേരള അഡ്വഞ്ചര്‍ ടൂറിസം പ്രൊമോ ഷന്‍ സൊസൈറ്റി(കെഎടിപിഎസ്), വയനാട് ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍, സൈ ക്ലിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ എന്നിവ സംയുക്തമായാണ് മത്സരം സംഘടിപ്പിച്ചത്. പുരുഷന്മാ ര്‍ക്കായുള്ള അന്താരാഷ്ട്ര മത്സരത്തില്‍ ആവേശോജ്ജ്വലമായ പോരാട്ടമാണ് നടന്നത്. ഇന്ത്യയടക്കം 14 രാജ്യങ്ങളില്‍ നിന്നുള്ള 78 താരങ്ങള്‍ മത്സരത്തിനെത്തിയിരുന്നു.

അന്തര്‍ദേശീയ-ദേശീയ മത്സരങ്ങള്‍ ഒരേ ട്രാക്കില്‍ ഒരുമിച്ചാണ് തുടങ്ങിയത്. 4.8 കിമി ദൂരം വരുന്ന ട്രാക്കില്‍ എട്ടു ലാപ്പുകളിലായി ആകെ 38.4 കിമി ദൂരമാണ് സൈക്കിളോട്ടക്കാര്‍ പൂര്‍ത്തി യാക്കേണ്ടിയിരുന്നത്. ആദ്യ ലാപ്പില്‍ കാനഡയുടെ കോറി വാലസും ഇറാന്‍റെ ഫര്‍സാദ് ഖോദയാ രിയും ഏതാണ്ട് ഒപ്പത്തിനൊപ്പമായിരുന്നെങ്കില്‍ പിന്നീട് ഏഴാം ലാപ്പു വരെ ഫര്‍സാദ് വ്യക്തമായ ലീഡ് പുലര്‍ത്തി. അവസാന ലാപ്പിലേക്കെത്തുമ്പോള്‍ കോറി വാലസ് അതിവേഗം ഫര്‍സാദിനെ കവച്ചു വച്ചു. ഒടുവില്‍ കോറി വാലസ് ഫിനിഷ് ചെയ്യുമ്പോള്‍ ഫര്‍സാദ് ആറ് സെക്കന്‍റ് മാത്രം പിന്നിലായിരുന്നു. ആദ്യ ലാപ്പു മുതല്‍ തന്നെ ഇന്ത്യയുടെ ശിവെന്‍ മൂന്നാം സ്ഥാനത്ത് ലീഡ് ചെയ്തു. രണ്ടും മൂന്നും ലാപ്പില്‍ മ്യാന്‍മാറില്‍ നിന്നുള്ള സോ എ ഖു ഉയര്‍ത്തിയ വെല്ലുവിളിയെ ശിവെന്‍ അനായാസം മറി കടന്നു. 2016, 18 വര്‍ഷങ്ങളിലെ എംടിബി കേരള ദേശീയ ചാമ്പ്യ നായിരുന്ന കര്‍ണാടകയുടെ കിരണ്‍ കുമാര്‍ രാജുവിനെ മറികടന്നാണ് ഹിമാചല്‍ പ്രദേശ് സ്വദേ ശിയായ ശിവെന്‍ അന്താരാഷ്ട്ര വിഭാഗത്തില്‍ മൂന്നാം സ്ഥാനവും ദേശീയ വിഭാഗത്തില്‍ ഒന്നാം സ്ഥാനവും കരസ്ഥമാക്കിയത്. പര്‍വത സൈക്ലിംഗ് ലോകത്തെ മികച്ച മാരത്തണ്‍ താരമായ കോറി വാലസ് തന്‍റെ പദ്ധതിക്കനുസരിച്ച് തന്നെയാണ് മുന്നേറിയത്. അന്താരാഷ്ട്ര നിലവാരത്തി ലുള്ളതാണ് ഈ ട്രാക്കെന്ന് അദ്ദേഹം പറഞ്ഞു. ഒരു ഘട്ടത്തില്‍ ഫര്‍സാദ് ഖോദയാരിയുമായി 30 സെക്കന്‍റുകളുടെ വ്യത്യാസമുണ്ടായിരുന്നെങ്കിലും കരുതി വച്ച ഊര്‍ജ്ജം അവസാന രണ്ട് ലാപ്പു കളില്‍ തന്‍റെ സഹായത്തിനെത്തിയെന്നും കോറി കൂട്ടിച്ചേര്‍ത്തു. കേവലം 24 മണിക്കൂര്‍ മുമ്പ് മാത്രമാണ് ഫര്‍സാദ് മാനന്തവാടിയിലെത്തിയത്. പൂജ്യം ഡിഗ്രി തണുപ്പില്‍ നിന്നാണ് ഇവിടെയെ ത്തിയത്. അവസാന ലാപ്പില്‍ ഹൃദയമിടിപ്പ് ക്രമാതീതമായി ഉയര്‍ന്നതിനാല്‍ പൂര്‍ണ ഊര്‍ജ്ജം ഉപയോഗിക്കാനായില്ലെന്ന് ഫര്‍സാദ് പറഞ്ഞു. ഇരുപതോളം അന്താരാഷ്ട്ര താരങ്ങളുമായിമത്സരിച്ച് ഇന്ത്യന്‍ താരങ്ങള്‍ മൂന്ന്, അഞ്ച് സ്ഥാനങ്ങള്‍ കരസ്ഥമാക്കിയതിലെ ആഹ്ലാദം ശിവെന്‍ മറച്ചു വച്ചില്ല. അന്താരാഷ്ട്ര മത്സരങ്ങളില്‍ ഇന്ത്യന്‍ താരങ്ങളുടെ മികവാണ് ഇത് കാണിക്കുന്നതെന്ന് ശിവെന്‍ പറഞ്ഞു. മത്സരദിവസം രാവിലെ 4 മണിക്കാണ് അദ്ദേഹം മാനന്തവാടിയിലെത്തിയത്. എന്നിട്ടും മികച്ച പ്രകടനം നടത്താനായതില്‍ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ദക്ഷിണേഷ്യന്‍ ചാമ്പ്യനായ ലക്ഷ്മി മഗറുമായി മത്സരിക്കുന്നതിന്‍റെ സമ്മര്‍ദ്ദം തുടക്കത്തിലുണ്ടാ യിരുന്നുവെന്ന് വനിത വിഭാഗം ചാമ്പ്യനായ ജര്‍മ്മനിയില്‍ നിന്നുള്ള നൈമ മാഡ്ലെന്‍ ഡീസ്നര്‍ പറഞ്ഞു. ലക്ഷ്മി മഗറുമായി ആദ്യ ലാപ്പില്‍ തന്നെ മികച്ച വ്യത്യാസം കാത്തു സൂക്ഷിക്കാന്‍ നൈമയ്ക്കായി. രണ്ടാം ലാപ്പ് എത്തിയപ്പോഴേക്കും നാല് മിനിറ്റിലധികം സമയത്തിന്‍റെ ലീഡ് നൈമ നേടി. ഫ്രാങ്ക്ഫര്‍ട്ടിലെ പ്രമുഖ പ്ലാസ്റ്റിക് സര്‍ജന്‍ കൂടിയാണ് നൈമ ഡീസ്നര്‍. വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു എംടിബി കേരളയുടെ ട്രാക്കെന്ന് ലക്ഷ്മി മഗര്‍ പറഞ്ഞു. ഒരു കിലോ മീറ്ററി ലധികം ദൂരം വരുന്ന കയറ്റം ദുഷ്കരമായി. എംടിബി കേരളയില്‍ അന്താരാഷ്ട്ര വിഭാഗത്തില്‍ വനിതകള്‍ക്കായി നടത്തിയ ആദ്യമത്സരത്തില്‍ രണ്ടാം സ്ഥാനം നേടാനായത് കരിയറിലെ നേട്ടമായി കണക്കാക്കുന്നുവെന്നും അവര്‍ പറഞ്ഞു. അന്താരാഷ്ട്ര കായിക വിനോദങ്ങള്‍ രാജ്യങ്ങള്‍ തമ്മിലുള്ള അന്തരം കുറയ്ക്കുമെന്ന് മത്സരങ്ങള്‍ ഉദ്ഘാടനം ചെയ്ത് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പറഞ്ഞു. ഒ ആര്‍ കേളു എംഎല്‍എ അധ്യക്ഷനായ ചടങ്ങില്‍ ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ രാധാകൃഷ്ണന്‍, ഏഷ്യന്‍ സൈക്ലിംഗ് കോഫെഡറേഷന്‍റെ സെക്രട്ടറി ജനറല്‍ ഓംകാര്‍ സിംഗ്, മാനന്തവാടി മുന്‍സിപ്പല്‍ ചെയര്‍മാന്‍ വി ആര്‍ പ്രിവിജ്, തവിഞ്ഞാല്‍ പഞ്ചായത്ത് പ്രസിഡന്‍റ് അനീഷ സുരേന്ദ്രന്‍, കെഎടിപിഎസ് സിഇഒ മനീഷ് ഭാസ്കര്‍ എന്നിവര്‍ പങ്കെടുത്തു. സമാപന സമ്മേളനം എംഎല്‍എ ഒ ആര്‍ കേളു ഉദ്ഘാടനം ചെയ്തു. പ്രശസ്ത സിനിമ താരം ടോവിനോ തോമസ് മുഖ്യാതിഥിയായിരുന്നു. വിജയികള്‍ക്ക് അതിഥികള്‍ മെഡലുകള്‍ സമ്മാനിച്ചു. വി ആര്‍ പ്രവിജ് അധ്യക്ഷനായിരുന്ന ചടങ്ങില്‍ ഏഷ്യന്‍ സൈക്ലിംഗ് കോഫെഡ റേഷന്‍റെ സെക്രട്ടറി ജനറല്‍ ഓംകാര്‍ സിംഗ്, സൈക്ലിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ സെക്രട്ടറി ജനറല്‍ മണീന്ദര്‍പാല്‍ സിംഗ് വിവിധ രാജ്യങ്ങളിലെ ഫെഡറേഷന്‍ മേധാവികള്‍, തദ്ദേശ സ്വയം ഭരണ സ്ഥാപന പ്രതിനിധികള്‍, ത്രിതല പഞ്ചായത്ത് അധ്യക്ഷന്മാര്‍, അംഗങ്ങള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം2018 ൽ സന്തോഷ് ട്രോഫി നേടിയ കേരള ഫുട്ബോൾ ടീം അംഗങ്ങൾ മുഖ്യമന്ത്രിയെ കാണാനെത്തി

തിരു: 2018 ൽ സന്തോഷ് ട്രോഫി നേടിയ കേരള ഫുട്ബോൾ ടീം അംഗങ്ങൾ മുഖ്യമന്ത്രിയെ കാണാനെത്തി. വിദ്യാഭ്യാസവകുപ്പിൽ സർക്കാർ ജോലി നൽകിയതിന്റെ സന്തോഷം പങ്കിടാനായി രുന്നു അവർ എത്തിയത്. മധുരം കഴിച്ച് അവരുമായി സന്തോഷം പങ്കിട്ട മുഖ്യമന്ത്രി താരങ്ങളുടെ ഭാവി ജീവിതത്തി...തുട൪ന്ന് വായിക്കുക


അന്താരാഷ്ട്ര കായിക പ്രദര്‍ശനം: ഇന്റര്‍നാഷണല്‍ സ്പോര്‍ട്‌സ് എക്‌സ്പോ കേരള 2020-ന് വ്യാഴാഴ്ച്ച തുടക്കം

തിരു: കായികവകുപ്പ് സംഘടിപ്പിക്കുന്ന രണ്ടാമത് ത്രിദിന അന്താരാഷ്ട്ര കായിക പ്രദര്‍ശനം ഇന്റര്‍നാഷണല്‍ സ്പോര്‍ട്‌സ് എക്‌സ്പോ കേരള 2020-ന് വ്യാഴാഴ്ച്ച തുടക്കം. കായികോപകരണങ്ങ ളുടെ വ്യവസായ വാണിജ്യ വിപ ണന സാദ്ധ്യതകള്‍ക്ക് വേദിയൊരുക്കുന്ന പ്രദര്‍ശനം തിരുവനന്...തുട൪ന്ന് വായിക്കുക


നല്ല ആരോഗ്യത്തിന് നല്ല നടത്തം വാക്കത്തോണ്‍ നടത്തി; ജില്ലാ ഭക്ഷ്യസുരക്ഷാ ബ്രാന്‍ഡ് അംബാസിഡര്‍, ഒളിമ്പ്യന്‍ പ്രീജ ശ്രീധരന്‍

പാലക്കാട് : നമ്മുടെ ആരോഗ്യം നമ്മുടെ ഉത്തരവാദിത്വം എന്ന സന്ദേശം മുന്‍നിര്‍ത്തി പൊതു ജനപങ്കാളിത്തതോടെ സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന ആര്‍ദ്രം ജനകീയ ക്യാമ്പയിന്റെ ഭാഗ മായി ജില്ലാ ഭക്ഷ്യസുരക്ഷാ വകുപ്പ് വാക്കത്തോണ്‍ സംഘടിപ്പിച്ചു. പാലക്കാട് കോട്ടയില്...തുട൪ന്ന് വായിക്കുക


സംസ്ഥാനത്തെ കായിക മേഖലയ്ക്ക് മുൻപൊരിക്കലുമില്ലാത്ത രീതിയിലുള്ള മുന്നേറ്റമാണ് ഉള്ളതെന്ന് ധനകാര്യ മന്ത്രി ഡോ. ടി. എം. തോമസ് ഐസക്ക്

ആലപ്പുഴ :സംസ്ഥാനത്തെ കായിക മേഖലയ്ക്ക് മുൻപൊരിക്കലുമില്ലാത്ത രീതിയിലുള്ള മുന്നേറ്റ മാണ് ഉള്ളതെന്ന് ധനകാര്യ മന്ത്രി ഡോ. ടി. എം. തോമസ് ഐസക്ക് . സംസ്ഥാനത്തെ കടൽ തീര മേഖലകളിലെ കായിക വികസനം ലക്ഷ്യമാക്കികൊണ്ട് കേരള സംസ്ഥാന കായിക യുവജനകാര്യ വകുപ്പ്, കേരള സംസ...തുട൪ന്ന് വായിക്കുക


റൺ ഫോർ യൂണിറ്റി മുദ്യാവാക്യവുമായി സ്‌പോട്‌സ് കേരള മാരത്തോൺ

തിരു: സംസ്ഥാനത്തെ മുഴുവൻ ജനവിഭാഗങ്ങളെയും ഉൾക്കൊള്ളിച്ച് മഹത്താ യ കായിക സംസ്‌കാരം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ സ്‌പോർട്‌സ് കേരള മാരത്തൺ 2020 സംഘടിപ്പിക്കുന്നു. റൺ ഫോർ യൂണിറ്റിഎന്നതാണ് ഇത്തവണത്തെ മുദ്രാവാക്യം. ആദ്യ മത്സരം മാർച്ച് ഒന്നിന് കണ്ണൂർ പൊലീസ്...തുട൪ന്ന് വായിക്കുക


യു എസ് ടി ഗ്ലോബൽ ഗോൾ ഫുട്ബോൾ ഫെസ്റ്റ്: ഇൻഫോസിസ് ജേതാക്കൾ

തിരു: യു എസ് ടി ഗ്ലോബൽ സംഘടിപ്പിച്ച കോർപ്പറേറ്റ് ഫുട്‍ബോൾ മത്സരമായ ഗോളിൽ ജേതാക്ക ളായി ഇൻഫോസിസ്. കാര്യവട്ടം എൽ എൻ സി പി ഇ ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ യു എസ് ടി ഗ്ലോബലിനെയാണ് ഇൻഫോസിസ് പരാജയപ്പെടുത്തിയത്. എക്സ്ട്രാ ടൈമിലും ഫലം കണ്ടെത്താനാ കാത്തതിനാൽ, പെന...തുട൪ന്ന് വായിക്കുക


ബീച്ച് ഗെയിംസ് സംസ്ഥാനതല മത്സരങ്ങള്‍ ശനിയാഴ്ച കണ്ണൂര്‍ പയ്യാമ്പലം ബീച്ചില്‍ തുടക്കം

തിരു: തീരപ്രദേശങ്ങളില്‍ കായികാവേശത്തിന്റെ തിരമാലകളുയര്‍ത്തുന്ന ബീച്ച് ഗെയിംസിന്റെ സംസ്ഥാനതല മത്സരങ്ങള്‍ക്ക് ശനിയാഴ്ച കണ്ണൂരില്‍ തുടക്കം. വോളിബോള്‍ മത്സരo കണ്ണൂര്‍ പയ്യാമ്പലം ബീച്ചില്‍ നടക്കുo. കായിക മന്ത്രി ഇ പി ജയരാജന്‍ ഉദ്ഘാടനം നിര്‍വഹിക്കും. 14 ടീ...തുട൪ന്ന് വായിക്കുക


ബീച്ച് ഗെയിംസ്: സംസ്ഥാനതല മത്സരങ്ങള്‍ ശനിയാഴ്ച പയ്യാമ്പലത്ത് തുടങ്ങും

പയ്യാമ്പലo: തീരദേശ മേഖലയിലെ ജനങ്ങളെ കായിക രംഗവുമായി കൂടുതല്‍ അടുപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന ബീച്ച് ഗെയിംസിന്റെ സംസ്ഥാനതല മത്സരങ്ങള്‍ ശനിയാഴ്ച (ഫെബ്രു.1) പയ്യാമ്പലത്ത് തുടങ്ങും. പി ആര്‍ ഡി ചേമ്പറില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സ്‌പോര്‍ട്...തുട൪ന്ന് വായിക്കുക


സ്പോര്‍ട്സ് കൗണ്‍സില്‍ സോണല്‍ സെലക്ഷന്‍ ചൊവ്വാഴ്ച കോഴിക്കോട് ഫിസിക്കല്‍ എജ്യുക്കേഷന്‍ കോളജ് ഗ്രൗണ്ടില്‍

കോഴിക്കോട് : കേരള സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ സ്‌കൂള്‍, പ്ലസ് വണ്‍,കോളജ് സ്പോര്‍ട്സ് അക്കാദമി എലൈറ്റ്, ഓപറേഷന്‍ ഒളിമ്പ്യ സ്‌കീം തെരഞ്ഞെടുപ്പ് സൊണല്‍ സെലക്ഷന്‍ ജനുവരി 28 ചൊവ്വാഴ്ച കോഴി ക്കോട് ഫിസിക്കല്‍ എജ്യുക്കേഷന്‍ കോളജ് ഗ്രൗണ്ടില്‍ നടക്കും. കോഴി...തുട൪ന്ന് വായിക്കുക


ഏഷ്യാ കപ്പിനായി ഇന്ത്യന്‍ ടീം പാക്കിസ്ഥാനില്‍ വന്നില്ലെങ്കില്‍ ഇന്ത്യയില്‍ നടക്കുന്ന ലോകകപ്പ് ബഹിഷ്‌കരിക്കുമെന്ന് പാക്ക് ക്രിക്കറ്റ് ബോര്‍ഡ് സിഇഒ

ലാഹോര്‍: ഏഷ്യാ കപ്പിനായി ഇന്ത്യന്‍ ടീം പാക്കിസ്ഥാനില്‍ വന്നില്ലെങ്കില്‍ ഇന്ത്യയില്‍ നടക്കുന്ന ലോകകപ്പ് ബഹിഷ്‌കരിക്കുമെന്ന് പാക്ക് ക്രിക്കറ്റ് ബോര്‍ഡ് സിഇഒ വസിം ഖാന്‍.പാക്കിസ്ഥാനില്‍ ഏഷ്യാ കപ്പ് നടക്കുന്നത് സെപ്റ്റംബറിലാണ്. ലാഹോറില്‍ മാധ്യമങ്ങളോട് സം...തുട൪ന്ന് വായിക്കുക


ബാസ്‌ക്കറ്റ് ബോളില്‍ മികച്ച പരിശീലനം: ഹൂപ്സിന് തുടക്കമായി

തിരു: ചെറുപ്രായത്തില്‍ തന്നെ പ്രതിഭാശാലികളെ കണ്ടെത്തി ബാസ്‌ക്കറ്റ്‌ബോളില്‍ മികച്ച താരങ്ങളായി വളര്‍ത്തിയെടുക്കാന്‍ ലക്ഷ്യമിട്ടുള്ള കായികവകുപ്പിന്റെ പരിശീലന പദ്ധതിയായ ഹൂപ്‌സിന് തുടക്കം. തിരുവനന്തപുരം ജില്ലയിലെ തൈക്കാട് ഗവണ്‍മെന്റ് മോഡല്‍ ഹയര്‍ സെക്ക ന...തുട൪ന്ന് വായിക്കുക


സ്‌പോര്‍ട്‌സ് സ്‌കൂള്‍ അഡ്മിഷന്‍ സെലക്ഷന്‍ ട്രയല്‍

പാലക്കാട് : തിരുവനന്തപുരം ജി.വി.രാജാ സ്‌പോര്‍ട്‌സ് സ്‌കൂളിലും കണ്ണൂര്‍ സ്‌പോര്‍ട്‌സ് ഡിവിഷ നിലും 2020-21 അധ്യയന വര്‍ഷത്തിലേക്ക് 6, 7, 8, 9, പ്ലസ് വണ്‍/വി.എച്ച്.എസ്.സി. ക്ലാസുകളി ലേക്ക് അഡ്മിഷന്‍ നല്‍കുന്നതിന് അത്‌ലറ്റിക്‌സ്, ബാസ്‌കറ്റ്‌ബോള്‍, ഫുട്‌ബോ...തുട൪ന്ന് വായിക്കുക


ആൻസി സോജന്‌ കായിക വകുപ്പ്‌ പ്രതിമാസം 15000 രൂപ നൽകും

തിരു: ദേശീയ സീനിയര്‍ സ്കൂള്‍ മീറ്റില്‍ മിന്നുന്ന പ്രകടനം കാഴ്ച വെച്ച കൗമാര കായികതാരം ആൻസി സോജന് പ്രതിമാസം 15000 രൂപ പരിശീലനത്തിന്‌ നൽകാൻ തീരുമാനിച്ചു. ജി വി രാജ സ്പോർട്സ് അവാർഡ് പ്രഖ്യാപന വേളയിൽ കായികമന്ത്രി ഇ പി ജയരാജനാണ് ഇക്കാര്യംഅറിയിച്ചത്. എ പി ...തുട൪ന്ന് വായിക്കുക


ജി വി രാജ കായിക പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു; മുഹമ്മദ് അനസിനും പി സി തുളസിക്കും പുരസ്കാരം

തിരു: ദേശീയ ‐ അന്തർദേശീയ മത്സരങ്ങളിൽ മികച്ച നേട്ടങ്ങൾ കൈവരിച്ച കായികതാരങ്ങൾ ക്കുളള ജി വി രാജ പുരസ്‌കാരങ്ങളും മറ്റു കായിക അവാർഡുകളും പ്രഖ്യാപിച്ചു. 2018-19 ലെ പുരസ്‌കാരമാണ്‌ കായിക മന്ത്രി ഇ പി ജയരാജൻ പ്രഖ്യാപിച്ചത്‌. കായികതാരങ്ങളും പരിശീല കരും വിദ്യാഭ...തുട൪ന്ന് വായിക്കുക


ബാസ്ക്കറ്റ് ബോൾ അധ്യാപകർക്കുള്ള പരിശീലന പരിപാടി 17 ന്

തിരു; നാഷണൽ ബാസ്കറ്റ് ബോൾ അസോസിയേഷൻ (എൻ.ബി.എ) സംസ്ഥാന വിദ്യാഭ്യാസ വകുപ്പുമായി ചേർന്ന് കേരളത്തിലെ സ്കൂൾ വിദ്യാർത്ഥികൾക്ക് ബാസ്കറ്റ് ബോൾ കളിയിലെ ഭാവി ലക്ഷ്യമാക്കി കഴിഞ്ഞ നാല് വർഷമായി നടത്തിവരുന്ന ബാസ്ക്കറ്റ് ബോൾ പരിശീലന പദ്ധതി ഈ മാസം 17 മുതൽ ആര...തുട൪ന്ന് വായിക്കുക

Copyright 2018 Pothujanam Publications. All rights reserved.