Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
അറിയിപ്പ് : റിപ്പബ്ലിക്ക് ദിനം പ്രമാണിച്ചു 26.01.2020 പൊതുജനം.കോമിന് അവധിയാണ് : ചീഫ് എഡിറ്റർ ഉത്തരവാദിത്വ ടൂറിസം രംഗത്ത് കേരളം ലോകത്തിന് മാതൃകയെന്ന് ഡോ.ഹാരോള്‍ഡ് ഗുഡ്വിന്‍ വിശപ്പുരഹിത കേരളം പദ്ധതി ഇനി തൃശ്ശൂരിലും മിശ്ര വിവാഹ ദമ്പതിമാര്‍ക്ക് സെയ്ഫ് ഹോമുകള്‍ ആരംഭിക്കും ഗാർഹിക പീഡന പരാതികൾ വർധിക്കുകയാണെന്ന് വനിതാ കമ്മീഷൻ

അറിയിപ്പുകള്‍

കൂടുതല്‍ 

പ്രവാസി ഡിവിഡന്റ് പദ്ധതി നിലവിൽ വന്നു: പ്രവാസി ഡിവിഡന്റ് പദ്ധതി നിക്ഷേപത്തിന് സർക്കാരിന്റെ പൂർണ്ണ ഗ്യാരണ്ടി: മുഖ്യമന്ത്രി

14/12/2019

തൃശൂര്‍ : പ്രവാസി ഡിവിഡന്റ് പദ്ധതിയിലുളള നിക്ഷേപത്തിന് സംസ്ഥാന സർക്കാരിന്റെ പൂർണ്ണ ഗ്യാരണ്ടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പ്രവാസ ജീവിതം മതിയാക്കി തിരിച്ചുവരുന്ന പ്രവാസികളുടെയും കുടുംബത്തിന്റെയും സംരക്ഷണം ഉറപ്പ് വരുത്തുന്നതിനോ ടൊപ്പം നാടിന്റെ വികസന പ്രവർത്തനങ്ങൾക്കുളള വളരുന്ന നിക്ഷേപ പദ്ധതിയാണ് പ്രവാസി ഡിവിഡന്റ് പദ്ധതി വിഭാവനം ചെയ്തിട്ടുളളതെന്നും അദ്ദേഹം പറഞ്ഞു. കേരള പ്രവാസി ക്ഷേമ ബോർഡ് മുഖനേ സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന നിക്ഷേപാധിഷ്ഠിത വരുമാന പദ്ധതിയായ പ്രവാസി ഡിവിഡന്റ് പദ്ധതി നാടിന് സമർപ്പിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ.

മൂന്ന് ലക്ഷം രൂപ മുതൽ 51 ലക്ഷം രൂപ വരെ നിക്ഷേപിക്കാവുന്ന ദീർഘകാല പദ്ധതിയിൽ നിക്ഷേപകർക്ക് സർക്കാർ വിഹിതം ഉൾപ്പെടെ 10 ശതമാന ഡിവിണ്ടന്റ് ലഭിക്കുന്നതാണ് പദ്ധതി. ആദ്യ 3 വർഷങ്ങളിലെ 10 ശതമാനം ഡിവിഡണ്ട് തുക നിക്ഷേപതുകയോട് കൂട്ടിച്ചേർക്കുകയും 4-ാം വർഷം മുതൽ നിക്ഷേപകർക്കോ അവകാശികൾക്കോ പ്രതിമാസ ഡിവിഡണ്ട് ലഭ്യമാക്കു ന്നതാണ് പദ്ധതി. നിക്ഷേപകൻ അറിയാതെ തന്നെ നാടിന്റെ വികസന പ്രക്രിയിൽ പങ്കാളിയാവു ന്നയെന്നതാണ് പ്രവാസി ഡിവിഡന്റ് പദ്ധതിയെ വ്യത്യസ്തമാക്കുന്നത്. സംസ്ഥാനത്തിന്റെ മൂലധന വിനിയോഗത്തിനും സാമ്പത്തിക പ്രവർത്തനങ്ങൾ ഊർജ്ജം പകരാനും നിക്ഷേപം സഹായിക്കു ന്നു. കിഫ്ബി വഴിയാണ് മുഖ്യമായും നിക്ഷേപത്തുക വിനിയോഗിക്കുക. 45000 കോടിരൂപയുടെ വികസന പദ്ധതികൾ അംഗീകരിച്ച കിഫ്ബി നിക്ഷേപകരുടെ പണത്തെ വലുതാക്കുമെന്നുറപ്പു ണ്ട്. ബാങ്കുകളിലെ മൃതനിക്ഷേപമായി പണം സൂക്ഷിക്കുന്നതിന് പകരം പ്രവാസി ഡിവിഡന്റ് പദ്ധതിയിൽ നിക്ഷേപിച്ചാൽ നിക്ഷേപത്തുക ചെറുതായാലും വലുതായാലും നാടിന്റെ വികസന ത്തിനാണ് ഉപയോഗിക്കുക. ഏറ്റവും ഉയർന്ന സുരക്ഷിതത്വമാണ് ഈ പദ്ധതിയുടെ പ്രത്യേകത. സർക്കാരിന്റെ 100 ശതമാനം ഗ്യാരണ്ടി നിക്ഷേപത്തിനുറപ്പ് വരുത്താം മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

സുരക്ഷിതമല്ലാത്ത പദ്ധതികളിൽ സമ്പാദ്യം നിക്ഷേപിച്ച് വഞ്ചിതരാകുന്ന പ്രവാസികളുടെ അനു ഭവങ്ങളുടെ പശ്ചാത്തലത്തിൽ ജില്ലാതലങ്ങളിൽ ഒരു നിക്ഷേപ ഉപദേശകസമിതിരൂപീകരിക്കാൻ സർക്കാർ ഉദ്ദേശിക്കുന്നതായും മുഖ്യമന്ത്രി അറിയിച്ചു. സാമ്പത്തിക വിദഗ്ധരേയും പ്രൊഫഷണലു കളേയും ഉൾപ്പെടുത്തിയാവും വിദഗ്ധ സമിതി രൂപീകരിക്കുക.പ്രവാസിഡിവിഡണ്ട് പദ്ധതിയുടെ രൂപീകരണത്തിന് പ്രവാസി ക്ഷേമ ബോർഡും അതിന്റെ ചെയർമാൻ പി ടി കുഞ്ഞു മുഹമ്മദും വഹിച്ച പങ്ക് അഭിനന്ദനീയമാണ്. പ്രവാസികളയ്ക്കുന്ന പണമാണ് നമ്മുടെ വിദേശ നാണയ ശേഖ രത്തിന്റെ കരുതൽ. എന്നാൽ പ്രവാസികളുടെ ഭാവി ജീവിതം സുരക്ഷിതമാക്കാനു ളള ഒരു പദ്ധ തിയും വിദേശനാണയ ശേഖരം സൂക്ഷിക്കുന്ന കേന്ദ്ര സർക്കാർ ഇത് വരെ ചെയ്തിട്ടില്ല. ആ പശ്ചാ ത്തലത്തിലാണ് പരിമിതികൾക്കകത്ത് നിന്ന് പ്രവാസി ക്ഷേമം ഉറപ്പ് വരുത്താനുളള പദ്ധതിക്ക് സംസ്ഥാന സർക്കാർ രൂപം നൽകിയത്. ആ അർത്ഥത്തിൽരാജ്യത്തിന് മാതൃകയാണീ പദ്ധതി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

പ്രവാസി ഡിവിഡണ്ട് പദ്ധതിയിൽ ആദ്യ നിക്ഷേപതുകയായ 40 ലക്ഷം രൂപയ്ക്കുളള സർട്ടിഫി ക്കറ്റ് പ്രവാസിയായ ഡോ.റീമോൾ അലക്‌സിന് വേണ്ടി ബന്ധു തോമസ് ഡാനിയിൽ മുഖ്യമന്ത്രി യിൽ നിന്ന് ഏറ്റു വാങ്ങി. പ്രമുഖ വ്യവാസികളായ ഉജാല രാമചന്ദ്രൻ, കെ കെ രാമകൃഷ്ണൻകൊട കര, പ്രമോദ്, പ്രവീൺ എന്നിവർ നിക്ഷേപ തുകയുടെ ചെക്കുകൾ മുഖ്യമന്ത്രിക്ക് കൈമാറി.

കൃഷി വകുപ്പ് മന്ത്രി അഡ്വ. വി എസ് സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. കേരള പ്രവാസി ക്ഷേമ ബോർഡ് ചെയർമാൻ പി ടി കുഞ്ഞുമുഹമ്മദ് പദ്ധതി വിശദീകരിച്ചു. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീൻ, പൊതുവിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി രവീന്ദ്രനാഥ്, ഗവ. ചീഫ് വിപ്പ് അഡ്വ.കെ രാജൻ, കെ വി അബ്ദുൾഖാദർ എംഎൽഎ, മേയർ അജിത വിജയൻ, ജില്ലാ കളക്ടർ എസ് ഷാനവാസ്, കേരള പ്രവാസി ക്ഷേമബോർഡ് ഡയറക്ടർമാർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. അഡീഷണൽ ചീഫ് സെക്രട്ടറി കെ. സത്യ ജിത്ത് രാജൻ സ്വാഗതവും കേരള പ്രവാസി ക്ഷേമ ബോർഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ എം.രാധാകൃഷ്ണൻ നന്ദിയും പറഞ്ഞു. തുടർന്ന് പ്രമുഖ ഗായകരായ രമേശ് നാരായണൻ, വി ടി മുരളി, സിത്താര, മധുശ്രീ നാരായണൻ എന്നിവർ അവതരിപ്പിച്ച പണ്ടുകെട്ടിയ പാട്ടികൾ വീണ്ടും എന്ന സംഗീതപരിപാടി അരങ്ങേറി.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



ജയസൂര്യ നായകനായ അന്വേഷണം ജനുവരി 31ന് പ്രദര്‍ശനത്തിനെത്തുo

ജയസൂര്യയെ നായകനാക്കി ലില്ലി ഫെയിം പ്രശോഭ് വിജയന്‍ സംവിധാനം ചെയ്യുന്ന അന്വേഷണം ജനുവരി 31ന് പ്രദര്‍ശനത്തിനെത്തുo.ഇ ഫോര്‍ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ മുകേഷ് ആര്‍. മേത്ത,എ.വി.അനൂപ്,സി.വി.സാരഥി എന്നിവര്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ശ്രുതി രാമചന്ദ്...തുട൪ന്ന് വായിക്കുക


അറിയിപ്പ് : റിപ്പബ്ലിക്ക് ദിനം പ്രമാണിച്ചു 26.01.2020 പൊതുജനം.കോമിന് അവധിയാണ് : ചീഫ് എഡിറ്റർ

അറിയിപ്പ് : റിപ്പബ്ലിക്ക് ദിനം പ്രമാണിച്ചു 26.01.2020 പൊതുജനം.കോമിന് അവധിയാണ് : ചീഫ് എഡിറ്റർ...തുട൪ന്ന് വായിക്കുക


മിശ്ര വിവാഹ ദമ്പതിമാര്‍ക്ക് സെയ്ഫ് ഹോമുകള്‍ ആരംഭിക്കും

ആലപ്പുഴ: സാമൂഹ്യപ്രശ്നങ്ങള്‍ നേരിടുന്ന മിശ്ര വിവാഹ ദമ്പതിമാര്‍ക്ക് സുരക്ഷിതമായി താമസിക്കു ന്നതിന് എല്ലാ ജില്ലകളിലും സെയ്ഫ് ഹോമുകള്‍ ആരംഭിക്കുന്നതിനുള്ള നടപടികള്‍ സാമൂഹ്യനീതി വകുപ്പ് സ്വീകരിക്കുന്നു. ഒരു ഹോമില്‍ പരമാവധി 10 ദമ്പതികള്‍ക്ക് ഒരേ സമയം താമസ...തുട൪ന്ന് വായിക്കുക


തിരുവൻവണ്ടൂർ ഗ്രാമപഞ്ചായത്തിലെ ഭിന്നശേഷിക്കാരുടെ കലോത്സവം ആവേശമായി

ആലപ്പുഴ: പരിമിതിയുടെ ലോകത്തെ ചെറുത്ത് തോൽപ്പിച്ച് അവർ നിറഞ്ഞാടിയപ്പോൾ കണ്ടു നിന്ന വർക്കും പങ്കെടുത്തവർക്കും ഒരുപോലെ ആവേശമായി മഴവില്ല് 2019 ഭിന്നശേഷിക്കാരുടെ കലോത്സവം. തിരുവൻവണ്ടൂർ ഗ്രാപഞ്ചായത്തിൻറെ ആഭിമുഖ്യത്തിൽ നടന്ന കലോത്സവം സജി ചെറിയാൻ എം.എൽ.എ ഉ...തുട൪ന്ന് വായിക്കുക


വിശപ്പുരഹിത കേരളം പദ്ധതി ഇനി തൃശ്ശൂരിലും

തൃശൂർ : വിശപ്പുരഹിത കേരളം പദ്ധതിയുടെ ഭാഗമായി ചുരുങ്ങിയ വരുമാനമുള്ളവർക്ക് 20 രൂപ സബ്‌സിഡി നിരക്കിൽ ജില്ലയിൽ ഉച്ചഭക്ഷണം ലഭ്യമാക്കും. ഇതിനായുളള തുക പൊതുവിതരണ വകുപ്പ് വകയിരുത്തും. ആദ്യ ഘട്ടത്തിൽ കുന്നംകുളത്താണ് പദ്ധതി നടപ്പാക്കുക. കുന്നംകുളം നഗരസഭയിൽ പരി...തുട൪ന്ന് വായിക്കുക


ഉത്തരവാദിത്വ ടൂറിസം രംഗത്ത് കേരളം ലോകത്തിന് മാതൃകയെന്ന് ഡോ.ഹാരോള്‍ഡ് ഗുഡ്വിന്‍

തിരു: ഉത്തരവാദിത്വ ടൂറിസം രംഗത്ത്‌ ലോകത്ത് തന്നെ നേതൃത്വപരമായ സ്ഥാനമാണ് കേരളത്തിനെന്ന് ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ റെസ്‌പോണ്‍ സിബിള്‍ ടൂറിസം സ്ഥാപകനും ഡയറക്റ്ററുമായ ഡോ.ഹാരോള്‍ഡ് ഗുഡ്വിന്‍. സംസ്ഥാന ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രനുമായി ന...തുട൪ന്ന് വായിക്കുക


എമർജൻസി മെഡിസിനിലേയ്ക്ക് വാക്ക് ഇൻ ഇന്റർവ്യൂ

തിരു: മെഡിക്കൽ കോളേജ് ആശുപത്രിയിലെ എമർജൻസി മെഡിസിൻ വിഭാഗത്തിൽ സീനിയർ റസിഡന്റ് തസ്തികയിലേയ്ക്ക് കരാർ അടിസ്ഥാനത്തിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. സീനിയർ റസിഡന്റ് :ഒഴിവുകളുടെ എണ്ണം മൂന്ന്. വിദ്യാഭ്യാസ യോഗ്യത: (1 എംഡി റേഡിയോ ഡയഗ്നോസിസ് (2) ടി സി എം ...തുട൪ന്ന് വായിക്കുക


വിഷ്ണുനാരായണൻ നമ്പൂതിരിക്ക് സംസ്ക്കാരവേദിയുടെ ആദരം

തിരു: അശീതിപിന്നിട്ട അനുഗൃഹീത കവി വിഷ്ണുനാരായണൻ നമ്പൂതിരിക്ക് കേരള സംസ്ക്കാര വേദിയുടെ ആദരം. കവിയുടെ വസതിയിൽ നടന്ന ചടങ്ങിൽ കേരള കോൺഗ്രസ് (എം) ചെയർ മാൻ ജോസ് കെ മാണി എം.പി അദ്ദേഹത്തെ പൊന്നാടയും പ്രശസ്തിപത്രവും നൽകി ആദരിച്ചു. സംസ്ക്കാരവേദി സംസ്ഥാനപ്രസി...തുട൪ന്ന് വായിക്കുക


കഴക്കൂട്ടം മണ്ഡലത്തിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് മോട്ടിവേഷണല്‍ ക്ലാസുമായി കടകംപള്ളി സുരേന്ദ്രന്‍

കഴക്കൂട്ടം : സ്വന്തം മണ്ഡലത്തിലെ എസ്.എസ്.എല്‍.സി വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷാ പേടി മാറ്റാനും പഠനത്തെ ശാസ്ത്രീയമായി കൈകാര്യം ചെയ്യാനും സഹായിക്കുന്ന മോട്ടിവേഷണല്‍ ക്ലാസു മായി എംഎല്‍എ. കഴക്കൂട്ടം നിയോജക മണ്ഡലത്തിലെ എംഎല്‍എ കൂടിയായ മന്ത്രി കടകംപള്ളി സുര...തുട൪ന്ന് വായിക്കുക


പാതയോര ശുചീകരണവും സൗന്ദര്യവല്‍ക്കരണവും ആരംഭിച്ചു

തിരു: ദേശീയ സംസ്ഥാന പാതയോരങ്ങള്‍ ശുചീകരിച്ച് സൗന്ദര്യവല്‍ക്കരിക്കുന്ന പരിപാടി ജില്ലാ കളക്ടര്‍ കെ.ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. വട്ടപ്പാറ അമ്പലനഗര്‍ റോഡിലാണ് ഉദ്ഘാടന ചടങ്ങ് നടന്നത്. ശുചിത്വമിഷനും ഹരിതകേരള മിഷനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സംയുക്തമാ...തുട൪ന്ന് വായിക്കുക


യുവജന കമ്മീഷന്‍ എറണാകുളം ജില്ലാ അദാലത്ത് :12 കേസുകള്‍ തീര്‍പ്പാക്കി

കൊച്ചി:സംസ്ഥാന യുവജന കമ്മീഷന്‍ ജില്ലാ അദാലത്തിൽ 20കേസുകള്‍ പരിഗണിച്ചതില്‍ 12 കേസുകള്‍ തീര്‍പ്പാക്കി. 8 എണ്ണം അടുത്ത സിറ്റിംഗിലേക്ക് മാറ്റി. പുതിയതായി രണ്ടു പരാതികളും ലഭിച്ചു. നിയമനത്തിനായി അധ്യാപകരില്‍ നിന്ന് പത്ത് ലക്ഷത്തിലേറെ രൂപ സെക്യൂരിറ്റി ഡെപോ ...തുട൪ന്ന് വായിക്കുക


ഗാർഹിക പീഡന പരാതികൾ വർധിക്കുകയാണെന്ന് വനിതാ കമ്മീഷൻ ചെയർപേഴ്സൺ എം.സി.ജോസഫൈൻ

കാക്കനാട്: ഗാർഹിക പീഡന പരാതികൾ വർധിക്കുകയാണെന്ന് വനിതാ കമ്മീഷൻ ചെയർ പേഴ്സൺ എം.സി.ജോസഫൈൻ പറഞ്ഞു. ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന വനിതാ കമ്മീഷൻ മെഗാ അദാലത്തിന് ശേഷം സംസാരിക്കുകയായിരുന്നു അവർ. പുരുഷന്മാർ തമ്മിലുള്ള തർക്ക ത്തിൽ സ്ത്രീകളെ കരുവാക്കുന്ന സംഭവ...തുട൪ന്ന് വായിക്കുക


ആവശ്യങ്ങൾ കണക്കിലെടുത്താൽ പോലീസ് സേനയുടെ ആളുകളുടെ എണ്ണം വളരെ കുറവണെന്ന് പൊതുമരാമത്തു വകുപ്പ് മന്ത്രി ജി സുധാകരൻ

ആലപ്പുഴ : രാജ്യത്ത് ജനസംഖ്യ വർദ്ധനവിന് അനുസരിച്ച് ക്രിമിനലുകളുടെ എണ്ണവും വർധിക്കുക യാണ്. ആവശ്യമായ നിയമങ്ങളും പോലീസ് സേവനവും ലഭിക്കുന്നുണ്ടെങ്കിലും ആവശ്യങ്ങൾ കണ ക്കിലെടുത്താൽ പോലീസ് സേനയുടെ ആളുകളുടെ എണ്ണം വളരെ കുറവണെന്ന് പൊതുമരാമത്തു വകുപ്പ് മന്ത്രി ജ...തുട൪ന്ന് വായിക്കുക


കേരളത്തിലെ സമ്മതിദായകരുടെ രാഷ്ട്രീയ അവബോധം ഇന്ത്യയിലെ മറ്റ് സമ്മതിദായകർക്ക് മാതൃകയാണെന്ന് ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ

തിരു: കേരളത്തിലെ സമ്മതിദായകരുടെ രാഷ്ട്രീയ അവബോധം ഇന്ത്യയിലെ മറ്റ് സമ്മതിദായകർ ക്ക് മാതൃകയാണെന്ന് ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. തിരഞ്ഞെടുപ്പിലെ സമ്മതിദായ കരുടെ ശതമാനത്തിലുള്ള വർധനയ്ക്ക് സംസ്ഥാനത്തെ ഉയർന്ന സാക്ഷരതപങ്ക് വഹിച്ചിട്ടുണ്ട്. ജനാ ധിപത്യത...തുട൪ന്ന് വായിക്കുക


ഒരാള്‍ വിവരാവകാശത്തെ ഭയക്കുന്നുവെങ്കില്‍ അവിടെ അഴിമതി യുടെ സാധ്യതയുണ്ടെന്ന് വേണംകരുതേണ്ടതെന്നു മുഖ്യവിവരാവകാശ കമ്മീഷണര്‍

കൊല്ലം : ഒരാള്‍ വിവരാവകാശത്തെ ഭയക്കുന്നുവെങ്കില്‍ അവിടെ അഴിമതി യുടെ സാധ്യതയുണ്ടെന്ന് വേണംകരുതേണ്ടതെന്നു മുഖ്യവിവരാവകാശ കമ്മീ ഷണര്‍ വിന്‍സണ്‍ എം.പോള്‍ പറഞ്ഞു.വിവരാവകാശ ഓഫീസര്‍മാര്‍ക്കായി പബ്ലിക് ലൈബ്രറി ഹാളില്‍ നടത്തിയ സെമിനാറില്‍ സംസാരിക്കുകയായി രുന്...തുട൪ന്ന് വായിക്കുക









Copyright 2018 Pothujanam Publications. All rights reserved.