Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
അറിയിപ്പ് : റിപ്പബ്ലിക്ക് ദിനം പ്രമാണിച്ചു 26.01.2020 പൊതുജനം.കോമിന് അവധിയാണ് : ചീഫ് എഡിറ്റർ ഉത്തരവാദിത്വ ടൂറിസം രംഗത്ത് കേരളം ലോകത്തിന് മാതൃകയെന്ന് ഡോ.ഹാരോള്‍ഡ് ഗുഡ്വിന്‍ വിശപ്പുരഹിത കേരളം പദ്ധതി ഇനി തൃശ്ശൂരിലും മിശ്ര വിവാഹ ദമ്പതിമാര്‍ക്ക് സെയ്ഫ് ഹോമുകള്‍ ആരംഭിക്കും ഗാർഹിക പീഡന പരാതികൾ വർധിക്കുകയാണെന്ന് വനിതാ കമ്മീഷൻ

ആരോഗ്യം

കൂടുതല്‍ 

മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ പാലിയേറ്റീവ് പരിചരണ നയം പ്രഖ്യാപിച്ചു

11/12/2019

തിരു:ആരോഗ്യ വകുപ്പ് മന്തി കെ.കെ.ശൈലജ ടീച്ചര്‍ പാലിയേറ്റീവ് പരിചരണ നയം പ്രഖ്യാപി ച്ചു.മന്ത്രിയോടൊപ്പം പത്രസമ്മേളനത്തില്‍ ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ എന്‍ ഖോബ്രഗഡെ, എന്‍.എച്ച്.എം. സ്‌റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ഡോ. നവജ്യോത് ഖോസ, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍ എല്‍ സരിത, മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. എ. റംലാബീവി, പാലീയേറ്റീവ് കെയര്‍ സംസ്ഥാന നോഡല്‍ ഓഫീസര്‍ ഡോ. മാത്യൂസ് നമ്പേലി എന്നിവര്‍ പങ്കെടുത്തു.

കേരളത്തില്‍ നിലവിലുളള സാമൂഹ്യാധിഷ്ഠിത പാലിയേറ്റീവ് പരിചരണ സംവിധാനം ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാത്രമല്ല, വികസിത രാജ്യങ്ങള്‍ക്കുപോലും സ്വീകാര്യമായ ഒരു മാതൃക യാണ്. സന്നദ്ധ സംഘടനാ പ്രവര്‍ത്തനത്തിലധിഷ്ഠിതമായ കേരളത്തിലെ പാലിയേറ്റീവ് പരിചരണ പ്രസ്ഥാനം വളരെ പെട്ടെന്ന് തന്നെ പൊതുജനാംഗീകാരവും രാഷ്ട്രീയ പിന്തുണയും ആര്‍ജ്ജിച്ചു. ആനൂകാലിക സാഹചര്യങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട് പാലിയേറ്റീവ് പരിചരണ നയം പരിഷ്‌കരി ക്കേണ്ടതുണ്ട് എന്ന് ബോധ്യമായതിനാല്‍ വിവിധ മേഖലയിലെ വിദഗ്ദരെ ഉള്‍പ്പെടുത്തി ചര്‍ച്ചകള്‍ നടത്തി സമഗ്രമായ പുതിയ പാലിയേറ്റീവ് പരിചരണ നയത്തിന് രൂപം കൊടുക്കുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും 350 ല്‍ പരം സര്‍ക്കാരിതര, സാമൂഹ്യാധിഷ്ഠിത ഏജന്‍സികളുമാണ് പ്രധാനമായും ഗൃഹകേന്ദ്രീകൃതമായ പാലിയേറ്റീവ് പരിചരണ സേവനങ്ങള്‍ നല്‍കുന്നത്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നിലവിലെ പ്രാഥമിക ആരോഗ്യ സേവന സംവി ധാനങ്ങളുമായി സംയോജിപ്പിച്ചുകൊണ്ട് സാമൂഹ്യ പങ്കാളിത്തത്തിനും സന്നദ്ധപ്രവര്‍ത്തനത്തിനും ഊന്നല്‍ നല്‍കി, പ്രത്യേകം നിയോഗിച്ച നഴ്‌സുമാരിലൂടെ പരിചരണം നല്‍കുന്നതാണ് കേരള മാതൃകയാകുന്നത്.

സാമ്പത്തിക, സാമൂഹിക, വ്യക്തിപരമായ ബുദ്ധിമുട്ടുകള്‍ക്ക് വിധേയരാക്കാതെ കേരളത്തില്‍ ആവശ്യമുളള എല്ലാ വ്യക്തികള്‍ക്കും സമൂഹ പിന്തുണയോടെയുള്ളതും ഗൃഹകേന്ദ്രീകൃതമായ തുമായ ഉയര്‍ന്ന ഗുണനിലവാരത്തിലുള്ള കാര്യക്ഷമമായ പാലിയേറ്റീവ് പരിചരണ സേവനങ്ങള്‍ നല്‍കുക എന്നതാണ് കേരള പാലിയേറ്റീവ് കെയറിലൂടെ ലക്ഷ്യമാക്കുന്നത്.

നിലവില്‍ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലുമായി 1084 പ്രാഥമിക പാലിയേറ്റീവ് പരിച രണ യൂണിറ്റുകളും 151454 രജിസ്റ്റേര്‍ഡ് രോഗികളുമാണുള്ളത്. ഫിസിയോതെറാപ്പി സേവനം അടക്കം 213 സി.എച്ച്.സി.കളില്‍ 114 മേജര്‍ ആശുപത്രികളില്‍ എന്നിങ്ങനെ ദ്വതീയ / വിദഗ്ദ പാലിയേറ്റീവ് പരിചരണ യൂണിറ്റുകളും പ്രവര്‍ത്തിക്കുന്നു. പാലിയേറ്റീവ് ഹോം കെയര്‍ പരിചര ണം നല്‍കുന്ന 393 സന്നദ്ധ സംഘടനകളും പ്രവര്‍ത്തിക്കുന്നു. സര്‍ക്കാര്‍ മേഖലയില്‍ 15 ഉം സന്നദ്ധ മേഖലയില്‍ അഞ്ചും പാലിയേറ്റീവ് പരിശീലന കേന്ദ്രങ്ങളാണ് നിലവിലുള്ളത്.

പാലിയേറ്റീവ് പരിചരണ നയം 2019

· പാലിയേറ്റീവ് പരിചരണം നല്‍കുന്ന എല്ലാ സംവിധാനങ്ങളെയും ഉള്‍പ്പെടുത്തി സംസ്ഥാന തലത്തില്‍ പാലിയേറ്റീവ് കെയര്‍ ഗ്രിഡ്. · പാലിയേറ്റീവ് ഹോം കെയര്‍ നല്‍കുന്ന സന്നദ്ധ സംഘടനകള്‍ക്ക് സംസ്ഥാന തലത്തില്‍ രജിസ്‌ട്രേഷനും പരിശീലനവും · ഓരോ ജില്ലയിലും 500 - 1000 സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് പുതുതായി പരിശീലനം നല്‍കുന്നു. · മെഡിക്കല്‍ കോളേജുകളില്‍ കമ്മ്യൂണിറ്റി മെഡിസിന്റെ ഭാഗമായി വിദഗ്ദ പാലിയേറ്റീവ് പരിചരണ കേന്ദ്രങ്ങളും പരിശീലന സംവിധാനവും · കെയര്‍ ഹോമുകളിലെയും പകല്‍ വീടുകളിലെയും പരിചാരകര്‍ക്ക് സൗജന്യ പാലിയേറ്റീവ് പരിശീലനം. · ആയൂര്‍വേദ / ഹോമിയോ ആശുപത്രികളിലും പാലിയേറ്റീവ് പരിചരണ യൂണിറ്റുകള്‍ · പുനരധിവാസം ആവശ്യമായി വരുന്നവര്‍ക്ക് വേണ്ടി പ്രത്യേക പരിശീലന പദ്ധതിയും അവര്‍ നിര്‍മ്മിക്കുന്ന ഉല്‍പന്നങ്ങള്‍ വില്‍ക്കുന്നതിനുളള പ്രത്യേക ബ്രാന്റും കേന്ദ്രീകൃത സംവിധാനവും. · ആരോഗ്യ വകുപ്പിലെ മുഴുവന്‍ ഡോക്ടര്‍മാര്‍ക്കും നേഴ്‌സുമാര്‍ക്കും ഫീല്‍ഡ് സ്റ്റാഫിനും പരിശീലനവും അവരവരുടെ തലങ്ങളില്‍ പാലിയേറ്റീവ് സേവനങ്ങള്‍ നല്‍കുന്നതിനുളള സംവിധാനവും. · സ്വകാര്യ ആശുപത്രികളിലെ താല്പര്യമുളള ഡോക്ടര്‍മാര്‍ക്കും നേഴ്‌സുമാര്‍ക്കും സൗജന്യ പാലിയേറ്റീവ് പരിശീലനം. · ദീര്‍ഘകാല രോഗികള്‍ക്കുവേണ്ടി ആരോഗ്യ/സാമൂഹ്യനീതി വകുപ്പുകള്‍ നടപ്പിലാക്കുന്ന മറ്റു പദ്ധതികളുമായി ഏകോപനം · സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ ഇടയിലും പൊതുസമൂഹത്തിലും ചിട്ടയായ പാലിയേറ്റീവ് കെയര്‍ ബോധവത്കരണം.
നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംകൊറോണ വൈറസ്; ബോധവത്ക്കരണം നല്‍കും

കോഴിക്കോട് : ചൈനയിലുണ്ടായ കൊറോണ വൈറസ് ബാധയെക്കുറിച്ചുള്ള ബോധവത്ക്കരണ ത്തിനായി ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ നേതൃത്വത്തില്‍ ജില്ലയിലെ സര്‍ക്കാര്‍,സ്വകാര്യ ആശു പത്രിയിലെ ഡോക്ടര്‍മാരുടെ യോഗം ചേര്‍ന്നു. കോറോണ സംബന്ധിച്ച് ആശുപത്രിയിലെ മുഴു വന്‍ ജീവനക്കാര്‍ക...തുട൪ന്ന് വായിക്കുക


ദേശീയ ഉപന്യാസ മത്സരത്തിൽ ഡോ സുനു അലക്സിന് സ്വർണ്ണ മെഡൽ

തിരു: നെഫ്രോളജി ഉപന്യാസ മത്സരത്തിൽ മെഡിക്കൽ കോളേജിലെ വിദ്യാർ ത്ഥിനിയ്ക്ക് സ്വർണ്ണ മെഡൽ. ഡിഎം / ഡിഎൻബി നെഫ്രോളജി വിദ്യാർത്ഥി കൾക്കായി പെരിട്ടോണിയൽ ഡയാലിസി സ് വിഷയമാക്കിയുള്ള ഉപന്യാസ മത്സരത്തിൽ തിരു. മെഡിക്കൽ കോളേജിലെ നെഫ്രോളജി റെസിഡന്റ് ഡോ. സുനു അലക്സ...തുട൪ന്ന് വായിക്കുക


കൊറോണ വൈറസ് കരുതലോടെ കേരളം: ആരോഗ്യ വകുപ്പ് ഗൈഡ്‌ലൈന്‍ പുറത്തിറക്കി

തിരു: ചൈനയില്‍ നിന്ന് പുതിയതരം കൊറോണ വൈറസ് പടര്‍ന്നു പിടിച്ച സാഹചര്യത്തില്‍ കേരളവും ജാഗ്രതയോടെ നീങ്ങുകയാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കൊറോണ വൈറസ് പ്രതിരോധം ശക്തിപ്പെടുത്തുന്നതിനായി ആരോഗ്യ വകുപ്പ് മാര്‍ഗനിര്‍ദേശങ്ങള്‍ (...തുട൪ന്ന് വായിക്കുക


തിരു: മെഡിക്കൽ കോളേജ് വിദ്യാർത്ഥികളുടെ മാനസിക സമ്മർദ്ദം ലഘൂകരിക്കുന്നതിനായി വെൽനസ് കോർണർ

തിരു: മെഡിക്കൽ കോളേജ് വിദ്യാർത്ഥികളുടെ മാനസിക സമ്മർദ്ദം ലഘൂകരിക്കുന്നതിനായി വെൽനസ് കോർണർ ആരംഭിച്ചു. പഠന കാലയളവിൽ വിദ്യാർത്ഥികൾക്കുണ്ടാകുന്ന ഏതുതരം മാനസിക സമ്മർദ്ദങ്ങൾക്കും പിരിമുറുക്കങ്ങൾക്കും ഈ വെൽനസ് കോർണറിലൂടെ പരിഹാരം തേടാo. സൈക്യാട്രി വിഭാഗത്തിന്...തുട൪ന്ന് വായിക്കുക


ഡോക്ടർമാർക്കായി ക്ഷേമപദ്ധതി കൊണ്ടുവരുമെന്ന് മന്ത്രി കെ.കെ.ശൈലജ ടീച്ചർ

തിരു: ഡോക്ടർമാർക്കായി ക്ഷേമപദ്ധതി കൊണ്ടുവരുമെന്ന് ആരോഗ്യ സാമൂഹ്യ വനിതാശിശു വികസന മന്ത്രി കെ.കെ.ശൈലജ ടീച്ചർ പറഞ്ഞു. ട്രാവൻകൂർ-കൊച്ചി മെഡിക്കൽ കൗൺസി ലിന്റെ ഓഫീസ് ഓട്ടോമേഷൻ ഉദ്ഘാടനവും സ്മാർട്ട് കാർഡ് വിതരണവും നിർവഹിച്ചു സംസാരി ക്കുകയായിരുന്നു മന്ത്രി. ...തുട൪ന്ന് വായിക്കുക


ആരോഗ്യ രംഗത്തിന്റെ സമഗ്ര വികസനത്തിനായിപത്തിന നിര്‍ദ്ദേശങ്ങളുമായി ഐ.എം.എ

ആരോഗ്യ രംഗത്തെ വ്യാജ വാര്‍ത്തകള്‍ തിരുത്തുന്നതിനായി ഡോക്ടര്‍ ദിവസേന 10 മിനിട്ട് എങ്കിലും സമൂഹ മാധ്യമങ്ങളില്‍ ചിലവാക്കണം. തിരു: ആരോഗ്യ രംഗത്തിന്റെ സമഗ്ര വികസനത്തിനായി പത്തിന നിര്‍ദേശങ്ങളുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. ഐ.എം.എ.യുടെ തിരുവ...തുട൪ന്ന് വായിക്കുക


മസ്തിഷ്കം - ശ്രദ്ധാപൂർണത പരസ്പകരെകൃത്തെക്കുറിച്ച് ശില്പശാല

(ചിത്രം: ശില്പശാലയിൽ ക്ലാസ് നയിച്ച വിദഗ്ധരും പങ്കെടുത്ത പ്രതിനിധികളും) തിരു: മസ്തിഷ്കം, ശ്രദ്ധാപൂർണത, എന്നീ ഘടകങ്ങൾ പരസ്പരൈക്യത്തിലൂടെ എങ്ങനെ മികച്ച ജീവിതത്തിന് വഴികാട്ടിയാകുന്നുവെന്നതിനെക്കുറിച്ച് ഏക ദിന ശില്പശാല നടന്നു. ജീവിതത്തിന്റെ നല്ല വാക്കു...തുട൪ന്ന് വായിക്കുക


ആലപ്പുഴ ജില്ലയിൽ 121,543 കുട്ടികൾക്ക് പോളിയോ വാക്സിൻ നല്കി

ആലപ്പുഴ ജില്ലയിൽ ഇന്ന് പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടിയിൽ 121,543കുട്ടികൾ ക്കു പോളിയോ വാക്‌സിൻ നൽകി .ഇതിൽ അതിഥി സംസ്ഥാന തൊഴിലാളികളുടെ 682 കുട്ടികളും ഉൾപ്പെടുന്നു. പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം പാലമേൽ കുടുംബാ രോഗ്യകേന്ദ്...തുട൪ന്ന് വായിക്കുക


കോട്ടയം ജില്ലയില്‍ 103160 കുട്ടികള്‍ക്ക് പള്‍സ് പോളിയോ പ്രതിരോധ തുള്ളിമരുന്ന് നല്‍കി

കോട്ടയം : പള്‍സ് പോളിയോ പ്രതിരോധ പരിപാടിയുടെ ഭാഗമായി കോട്ടയം ജില്ലയില്‍ 103160 കുട്ടികള്‍ക്ക് തുള്ളിമരുന്ന് നല്‍കി. അഞ്ചു വയസിനു താഴെയുള്ള ആകെ കുട്ടികളുടെ 88 ശത മാനമാണിത്.1,245 ബൂത്തുകളില്‍ രാവിലെ എട്ടു മുതല്‍ വൈകുന്നേരം അഞ്ചുവരെയായിരുന്നു വിതരണം. ...തുട൪ന്ന് വായിക്കുക


പോളിയോ എന്ന മാരക പകര്‍ച്ചവ്യാധിക്കെതിരെ നിതാന്ത ജാഗ്രത വേണം: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

തിരു: പോളിയോ എന്ന മാരക പകര്‍ച്ചവ്യാധിക്കെതിരെ നിതാന്ത ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍. പ്രധാനമായും കുട്ടികളുടെ നാഢീവ്യൂഹത്തെ ബാധിക്കുന്ന ഒരു വൈറസ് രോഗമാണ് പോളി യോ. വെള്ളത്തില്‍ കൂടിയും ആഹാരത്തില്‍ കൂടിയുമാണ് ഇത് പകരുന്നത്....തുട൪ന്ന് വായിക്കുക


സംസ്ഥാനത്തെ ആദ്യത്തെ ഗര്‍ഭകാല ഗോത്ര മന്ദിരം വാഴവറ്റയില്‍

വയനാട് : ആദിവാസി വിഭാഗങ്ങള്‍ക്കിടയില്‍ വീടുകളിലെ പ്രസവം ഒഴിവാക്കാന്‍ ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് സമീപം ഗര്‍ഭകാല ഗോത്ര മന്ദിരം നിര്‍മ്മിക്കുന്നു. സംസ്ഥാനത്തെ ആദ്യത്തെ ഗര്‍ഭകാല ഗോത്ര മന്ദിരം വാഴവറ്റയില്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ ഉദ്ഘാടനം ചെയ്തു....തുട൪ന്ന് വായിക്കുക


പള്‍സ് പോളിയോ തുള്ളിമരുന്ന് ജനുവരി 19ന്; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി:തുള്ളിമരുന്ന് നല്‍കുന്നത് കാല്‍ കോടിയോളം കുഞ്ഞുങ്ങള്‍ക്ക്

തിരു: പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവ നന്തപുരം വിളപ്പില്‍ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തില്‍ വച്ച് ജനുവരി 19-ാം തീയതി ഞായറാഴ്ച രാവിലെ 8 മണിക്ക് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍...തുട൪ന്ന് വായിക്കുക


ആശുപത്രി പ്രസവം പ്രോത്സാഹിപ്പിക്കാന്‍ ഗര്‍ഭകാല ഗോത്രമന്ദിരം

തിരു: വയനാട് ജില്ലയിലെ വീടുകളിലെ പ്രസവം ഒഴിവാക്കി ആശുപത്രിയിലെ പ്രസവംപ്രോത്സാ ഹിപ്പിക്കുവാനും അമ്മയുടേയും കുഞ്ഞിന്റേയും ജീവന്‍ രക്ഷിക്കാനുമായി ഗര്‍ഭകാല ഗോത്ര മന്ദി രം എന്ന പദ്ധതി ആരോഗ്യ വകുപ്പ് വിവിധ വകുപ്പുകളുടെ സഹായത്തോടെ ആവിഷ്‌ക്കരിച്ച് നടപ്പിലാക...തുട൪ന്ന് വായിക്കുക


നാടോടി യുവതിയുടെ ചികിത്സ സൗജന്യമാക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി:ശ്രീ ചിത്രയിലെ സൗജന്യ ചികിത്സ വി കെയര്‍ പദ്ധതി വഴി

തിരു: തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുള്ള രാജസ്ഥാന്‍ സ്വദേശിനി സബറിന്റെ (22) ചികിത്സ സാമൂഹ്യ സുരക്ഷ മിഷന്റെ വി കെയര്‍ പദ്ധതി വഴിസൗജ ന്യമായി ചെയ്തുകൊടുക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ സാമൂഹ്യ സുരക്ഷ മിഷന്‍ എക...തുട൪ന്ന് വായിക്കുക


ചക്കമാവ് പ്രമേഹത്തെ പ്രതിരോധിക്കുമെന്ന് വിദഗ്‌ധർ

തിരു: പച്ചച്ചക്ക ഉണക്കി പൊടിച്ചെടുത്ത ഔഷധഗുണങ്ങളുള്ള ചക്കമാവ് പ്രമേഹ ചികിത്സയിൽ ഏറെ ഫലപ്രദമാണെന്ന് തെളിഞ്ഞതായി പ്രമേഹചികിത്സാ വിദഗ്ധർ. തൃശൂർ ഔഷധി ആയുർ വേദ ആശുപത്രിയിലെ ഡോ. രജിതൻ, തിരുവനന്തപുരം നിംസ് മെഡിസിറ്റിയിലെ നാച്ചുറോ പ്പതി വിഭാഗം മേധാവി ഡോ. ല...തുട൪ന്ന് വായിക്കുക

Copyright 2018 Pothujanam Publications. All rights reserved.