Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
സഹകരണ മേഖലയിലെ താൽകാലിക ജീവനക്കാർക്കും, കളക്ഷൻ ഏജന്റ്മാർക്കും വേതനം മുടങ്ങില്ല കേരളത്തിന് അഭിമാനം: വൃദ്ധ ദമ്പതികള്‍ രോഗമുക്തരായി പോലീസ് മാടമ്പിത്തരങ്ങളെ-പരിഹസിച്ച് സോഹൻ റോയിയുടെ കവിത തിരു. മെഡിക്കൽ കോളേജ് ക്യാമ്പസ് ഫയർഫോഴ്സ് അണുവിമുക്തമാക്കി അതിഥി തൊഴിലാളികൾക്കുള്ള സൗകര്യങ്ങൾ ഉറപ്പാക്കും: മന്ത്രി കടകംപള്ളി സുരേന്ദ്രൻ

സിനിമ

കൂടുതല്‍ 

അന്താരാഷ്ട്ര ചലച്ചിത്രമേളകളില്‍ ശ്രദ്ധനേടിയ മ്യൂസിക് ആല്‍ബം മറുപിറന്താള്‍ യുവന്‍ ശങ്കര്‍രാജ പുറത്തിറക്കി

10/12/2019

തിരു: നിരവധി അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലുകളില്‍ മികച്ച മ്യൂസിക് വീഡിയോ ആയി തിരഞ്ഞെടുക്കപ്പെട്ട മറുപിറന്താള്‍( അവളുടെ പുനര്‍ജന്മം) എന്ന തമിഴ് ആല്‍ബം ഡിസംബര്‍ പത്തിന് റിലീസ് ചെയ്തു. പ്രമുഖ തമിഴ് സംഗീത സംവിധായകന്‍ യുവന്‍ ശങ്കര്‍രാജയുടെ യുട്യൂബ് ചാനല്‍ യു1 റെക്കോര്‍ഡ്സിലൂടെയാണ് ആല്‍ബം പുറത്തിറക്കിയത്. യുവന്‍ ശങ്കര്‍ രാജയുടെ ഫേസ്ബുക് പേജ് വഴിയായിരുന്നു ലോഞ്ച്. അന്താരാഷ്ട്ര ചലച്ചിത്ര മേളകളില്‍ മികച്ച പ്രേക്ഷക പ്രതികരണമാണ് ആല്‍ബത്തിന് ലഭിച്ചത്.

ആദര്‍ശ് എന്‍ കൃഷ്ണ, ഡോ. ഷാനി ഹഫീസ് എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്ത മ്യൂസിക് ആല്‍ബത്തിലെ ഗാനം ആലപിച്ചിരിക്കുന്നത് ഡോ. ഷാനിയും മകള്‍ റിയ ഫാത്തിമ ഹഫീസു മാണ്. പ്രമുഖ ഗാനരചയിതാവ് റുക്സീന മുസ്തഫയുടെ വരികള്‍ക്ക് ഈണം നല്‍കിയിരിക്കുന്നത് സംഗീത സംവിധായകന്‍ എല്‍ദോ ജോണ്‍ ആണ്.

വൈകാരികമായി സ്ത്രീകളിലുണ്ടാകുന്ന പുനര്‍ജന്മാണ് ആല്‍ബത്തിലൂടെ വരച്ചുകാണിക്കുന്നത്. മറുപിറന്താള്‍ എന്ന പേരിന് പിന്നിലുള്ള ആശയവും ഇതുതന്നെ. ലൈംഗിക തൊഴിലാളിയായ ട്രാന്‍സ്ജെന്‍ഡര്‍ക്ക് യാദൃശ്ചികമായി ഒരു പെണ്‍കുഞ്ഞിനെ ലഭിക്കുന്നതും, അവള്‍ ആ കുട്ടിയെ വളര്‍ത്തുമ്പോഴുണ്ടാകുന്ന പ്രശ്നങ്ങളും മാനസിക സംഘര്‍ഷങ്ങളും പ്രേക്ഷകരോട് വളരെ ഭംഗി യായി പറയുകയാണ് ഈ ആല്‍ബം .

തെങ്കാശി, കൊച്ചി, തിരുവനന്തപുരം എന്നിവടങ്ങളിലായി ചീത്രീകരിച്ച ആല്‍ബത്തില്‍ പ്രധാന വേഷം അതിമനോഹരമായി അവതരിപ്പിച്ചിരിക്കുന്നത് പ്രശസ്ത ട്രാന്‍സ്ജെന്‍ഡര്‍ സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റ് രെഞ്ചു രെഞ്ചിമാറാണ്. മകളായി വേഷമിടുന്നത് സുന്ദരിയെന്ന ഷോര്‍ട്ട് ഫിലിമിലൂടെ ശ്രദ്ധേയയായ റോസ് ഷെറിന്‍ അന്‍സാരിയും. സ്ത്രീ ശാക്തീകരണം പ്രമേയമാക്കിയ മ്യൂസിക് ആല്‍ബം ഇതിനോടകം നിരവധി ദേശീയ അന്തര്‍ദേശീയ ഫിലിം ഫെസ്റ്റിവലുകളില്‍ പ്രദര്‍ശിപ്പിക്കുകയുണ്ടായി.

ഇന്റര്‍നാഷണല്‍ തായ് ഫിലിം ഫെസ്റ്റിവല്‍, കല്‍ക്കട്ട ഇന്റര്‍നാഷണല്‍ കള്‍ട്ട് ഫിലിം ഫെസ്റ്റിവല്‍, ബുദ്ധ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍, കാലിഫോര്‍ണിയ ഗ്ലോബല്‍ മ്യൂസിക് അവാര്‍ഡ്, ലോസ് ഏഞ്ചലസ് ഫെസ്റ്റിജിയസ് ഫെസ്റ്റിവല്‍ തുടങ്ങിയവയില്‍ മികച്ച മ്യൂസിക് വീഡിയോ എന്ന അംഗീകാരവും, കേരള ഇന്റര്‍നാഷണല്‍ ഡോക്യുമെന്ററി ആന്‍ഡ് ഷോര്‍ട്ട് ഫിലിം ഫെസ്റ്റി വല്‍, പഞ്ചാബ് എഎബി ഫിലിം ഫെസ്റ്റിവല്‍, യു. എസ് എല്‍ജിബിറ്റിക്യു ഷോര്‍ട്ട്ഫിലിം ഫെസ്റ്റിവല്‍, പൂനെ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍, ജയ്പൂര്‍ ഫിലിം ഫെസ്റ്റിവല്‍, ചമ്പല്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ എന്നിവയിലേക്ക് ഔദ്യോഗിക സെലക്ഷനും നേടാന്‍ മറുപിറന്താളിന് കഴിഞ്ഞു.

പത്തുവര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഈ ആല്‍ബം ചെയ്തതെന്ന് ഗാനത്തിന്റെസംവിധായി കയും തിരക്കഥാകൃത്തും കൂടിയായ ഡോക്ടര്‍ പറയുന്നു. തന്റെ മകളുമായി ഒരു ഗാനം ആലപി ക്കണമെന്ന മോഹമാണ് അക്ഷരാര്‍ത്ഥത്തില്‍ ആല്‍ബം പിറവിയെടുക്കാന്‍ കാരണം. അമ്മയും മകളും ചേര്‍ന്നാലപിക്കുന്ന ഗാനം സമൂഹത്തിന് വ്യക്തമായ സന്ദേശം നല്‍കുന്നുണ്ട്. അമ്മയാല പിക്കുന്ന ഭാഗം ഗൗരവമേറിയതാണെങ്കില്‍ നിഷ്‌കളങ്കമായി ഒരു മകള്‍ക്ക് അമ്മയോടും സമൂഹ ത്തോടും ചോദിക്കാനുള്ള കാര്യങ്ങളും അവളുടെ ആവലാതികളും വളരെ ഭംഗിയായി പ്രേക്ഷ കരെ ആകര്‍ഷിക്കുന്ന രീതിയില്‍ മകള്‍ റിയയും ആലപിക്കുന്നു. തമിഴ് ഭാഷയോടുള്ള സ്നേഹ മാണ് മ്യൂസിക്കല്‍ ആല്‍ബം തമിഴില്‍ ചെയ്യാന്‍ പ്രധാനകാരണമെന്ന് ഡോക്ടര്‍ വ്യക്തമാക്കുന്നു.

ആയുര്‍ദ്ധ മീഡിയ ഹൗസിന്റെ ബാനറില്‍ നിര്‍മ്മിച്ച മ്യൂസിക്കല്‍ ആല്‍ബത്തിന്റെ ക്യാമറ കൈ കാര്യം ചെയ്തിരിക്കുന്നത് അബി റെജിയും എഡിറ്റിംഗ് പ്രേംസായി മുകുന്ദനുമാണ്. മേയ്ക്ക് അപ്പ്- കലാമണ്ഡലം വൈശാഖ്, കലാസംവിധാനം-സന്തോഷ് പാപ്പനംകോട്, അസോ. ഡയറക്ടര്‍-വിനീ ഷ് നെന്മാറ, മിക്‌സ് ആന്‍ഡ് മാസ്റ്റര്‍ - നിതിന്‍ കൂട്ടുങ്ങല്‍, കളറിസ്റ്റ് - ദീപക് ഗംഗാധരന്‍, ടൈ റ്റില്‍ ആന്‍ഡ് സബ്ടൈറ്റില്‍സ് - ഷെര്‍മിന, ഗ്രാഫിക്‌സ് - നിഖില്‍ അനാമിക, സ്റ്റില്‍സ്- അരുണ്‍ ദാമോദരന്‍, ഡിസൈന്‍- മാമിജോ, അനന്തു എസ് കുമാര്‍. ഡിജിറ്റല്‍ പാര്‍ട്ണര്‍ ദിവോ മൂവീസ്.

റോയ് മാത്യു, ജെനീമ, തുളസി ബാല, മുജീബ് റഹ്മാന്‍, പ്രാര്‍ത്ഥന അജിത് കുമാര്‍ , ഗൗരവ് രാജേഷ്, ഷെറിന്‍ അന്‍സാരി, ഗായത്രി രാജേഷ് , എം. വി നസിര്‍, ഇശാനി ജിനേഷ്, അലീന, വിനീത ചെമ്പകം, ലളിത എന്നിവരാണ് മറുപിറന്താളിലെ മറ്റ് അഭിനേതാക്കള്‍.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംസിനിമാ മേഖലയിൽ തുച്ഛവേതനം കൈപ്പറ്റുന്ന 25000 പേർക്കു സൽമാൻ ഖാൻ സഹായം നൽകുo

സിനിമാ മേഖലയിൽ തുച്ഛവേതനം കൈപ്പറ്റുന്ന ഡ്രൈവർമാർമുതൽ ലൈറ്റ് ബോയിവരെയുള്ളവ രുടെ ജീവിതവും കടുത്ത പ്രതിസന്ധിയിലാണിപ്പോൾ. ചിത്രീകരണവും റിലീസിങ്ങും മറ്റുംമുടങ്ങി യതിനാൽ ബോളിവുഡിൽമാത്രം 500 കോടിയുടെ നഷ്ടo കണക്കാക്കുന്നു. രാജ്യം ലോക്ക്‌ഡൗൺ ചെയ്തതോടെ പ്ര...തുട൪ന്ന് വായിക്കുക


ആടുജീവിതo: ഏപ്രിൽ 10 വരെ ചിത്രീകരണം തുടരാൻ ജോർദാന്റെ അനുമതി

മാസങ്ങൾ നീണ്ട തയ്യാറെടുപ്പ് നടത്തിയാണ് ആടുജീവിതത്തിനായി സംവിധായകൻ ബ്ലെസിയും നടൻ പ്രിഥ്വിരാജും സംഘവും ജോർദാനിലെത്തിയത്‌. മരുഭൂമിയിലെ ചിത്രീകരണം തുടങ്ങിയ സമയംതന്നെയാണ് കൊറോണ ഭീതിയും പടർന്നത്. ജോർദാൻ സർക്കാർ രാജ്യത്ത്‌ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ സിനിമാ ...തുട൪ന്ന് വായിക്കുക


തെന്നിന്ത്യ അടക്കിഭരിച്ച ശ്രീയസരൺ ബാർസിലോണയിൽ

ഏറെക്കാലം തെന്നിന്ത്യ അടക്കിഭരിച്ച ശ്രീയ സരൺ ഇപ്പോൾ വല്ലപ്പോഴും അതിഥിവേഷത്തിലോ നൃത്തരംഗത്തിലോ പ്രത്യക്ഷപ്പെടാറുണ്ട്. രണ്ടുവർഷം മുമ്പ് റഷ്യൻ ടെന്നീസ് താരം ആന്ദ്രേ കൊസ്‌ ചെയെ വിവാഹം കഴിച്ചതോടെ ശ്രീയസരൺ തിരക്കേറിയ ചലച്ചിത്രജീവിതത്തിൽനിന്ന്‌ പിന്മാറി. ദമ...തുട൪ന്ന് വായിക്കുക


മണിരത്‌നത്തിന്റെയും നടി സുഹാസിനിയുടെയും മകൻ നന്ദന്‍ സ്വയം ഐസൊലേഷനിൽ പോയി

സംവിധായകന്‍ മണിരത്‌നത്തിന്റെയും നടി സുഹാസിനിയുടെയും മകൻ നന്ദന്‍ ലണ്ടനിൽ പഠിക്കു കയാണ്‌. കഴിഞ്ഞ 18ന് അവൻ നാട്ടിലെത്തി. അസുഖമൊന്നുമില്ല. എങ്കിലും വിദേശത്തുനിന്ന്‌ വന്നയാളായതിനാൽ സ്വയം ഐസൊലേഷനിൽ പോയി. ഇക്കാര്യം അമ്മ സുഹാസിനി സാമൂഹ്യ മാധ്യമത്തിലൂടെ അറിയ...തുട൪ന്ന് വായിക്കുക


താരങ്ങളും നിരീക്ഷണത്തിൽ

കോവിഡ്‌ 19 അതിവേഗം ലോകത്താകെ വ്യാപിക്കുന്ന സാഹചര്യത്തിൽ പല സൂപ്പർ താരങ്ങളും വീട്ടിൽ സമ്പർക്കരഹിത ജീവിതം (സെൽഫ്‌ ക്വാറന്റൈൻ) നയിക്കുകയാണ്‌. അമിതാഭ്‌ ബച്ചൻ, പ്രിയങ്ക ചോപ്ര, പ്രഭാസ്‌ തുടങ്ങിയവർ സെൽഫ്‌ ക്വാറന്റൈനിൽ കഴിയുന്നു. സാമൂഹ്യ മാധ്യമ ത്തിലൂടെ മൂവര...തുട൪ന്ന് വായിക്കുക


ദി ഗോസ്റ്റ് റെെറ്റര്‍ തൊടുപുഴയില്‍ ആരംഭിച്ചു

ഇന്ദ്രൻസ്, പോൾ ഷാബിൻ, ചന്ദ്ര ലക്ഷ്മണ്‍, ശ്രേയ രമേശ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എം ആര്‍ അജയന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ദി ഗോസ്റ്റ് റെെറ്റര്‍ തൊടുപുഴയില്‍ ആരംഭിച്ചു. തൊടുപുഴ,മുട്ടം റെെഫിള്‍ ക്ലബ്ബില്‍ വെച്ച് നടന്ന പൂജ സ്വിച്ചോണ...തുട൪ന്ന് വായിക്കുക


കോവിഡ് 19 : വിദേശത്തുനിന്നെത്തിയ നടന്‍ പ്രഭാസ് സെല്‍ഫ് ക്വാറന്റൈനില്‍; ആരാധകരോട് സുരക്ഷിതരായിരിക്കാന്‍ ആഹ്വാനം

വിദേശത്തുനിന്ന് തിരിച്ചെത്തിയ നടന്‍ പ്രഭാസ് സ്വയം ക്വാറന്റൈന് വിധേയനായി. രാജ്യത്ത് കോവിഡ് 19 പകരുന്ന സാഹചര്യത്തിലാണ് താരം ക്വാറന്റെനില്‍ കഴിയാന്‍ തീരുമാനിച്ചത്. ഇക്കാര്യം പ്രഭാസ് തന്നെയാണ് സോഷ്യല്‍ മീഡിയ അക്കൗണ്ട് വഴി ആരാധകരെ അറിയിച്ചത്. എല്ലാവര...തുട൪ന്ന് വായിക്കുക


കാൻ ചലച്ചിത്രമേള മാറ്റിവച്ചു

കൊറോണപ്പേടിയില്‍ കാൻ ചലച്ചിത്രമേളയും . മെയ് 12 മുതല്‍ 23 വരെ നടക്കേണ്ട മേള യുടെ 72– പതിപ്പ് ജൂണിലോ ജൂലൈയിലോ നടത്താനാണ് തീരുമാനം. ലോകത്തെ മികച്ച സിനിമ കളുടെ മേളയായി അറിയപ്പെടുന്ന കാന്‍സില്‍ നാല്‍പ്പതിനായിരത്തോളം പേരെങ്കിലും എത്തിച്ചേരാ റുണ്ട്. യൂറ...തുട൪ന്ന് വായിക്കുക


ഹോളിവുഡ്‌ താരങ്ങളായ ഓർഗ കുറിലെങ്കൊ,ക്രിസ്‌റ്റഫർ ഹിവ്‌ജു,ഇഡ്രിസ്‌ എൽബ എന്നിവർ ക്ക്‌ വൈറസ്‌ ബാധ

ഹോളിവുഡ്‌ താരങ്ങളായ ഓർഗ കുറിലെങ്കൊ,ക്രിസ്‌റ്റഫർ ഹിവ്‌ജു,ഇഡ്രിസ്‌ എൽബ എന്നിവർ ക്ക്‌ വൈറസ്‌ ബാധ സ്ഥിരീകരിച്ചു. സാമൂഹ്യമാധ്യമത്തിലൂടെ മൂവരും ഇക്കാര്യം ലോകത്തെ അറിയിച്ചു. ജയിംസ്‌ ബോണ്ട്‌ ചിത്രമായ - ക്വാണ്ടം ഓഫ്‌ സൊളാസ്‌ - നായികയാണ്‌ ഓർഗ. കോവിഡ്‌ ട...തുട൪ന്ന് വായിക്കുക


ദര്‍ബാര്‍ ചിത്രത്തിലെ പുതിയ ലിറിക്കല്‍ ഗാനം പുറത്തിറങ്ങി

രജനീകാന്ത് 25 വര്‍ഷത്തിനു ശേഷം പൊലീസ് വേഷത്തില്‍എത്തുന്നചിത്രമാണ് ദര്‍ബാര്‍.എ. ആര്‍. മുരുഗദോസ്സും രജനികാന്തും ഒന്നിച്ച ഏറ്റവും പുതിയചിത്രം കൂടിയാണിത്.ജനുവരി 9ന് പ്രദര്‍ശനത്തിന് എത്തിയ ചിത്രത്തിലെ പുതിയലിറി ക്കല്‍ ഗാനം പുറത്തിറങ്ങി. നയന്‍താരയാണ് ച...തുട൪ന്ന് വായിക്കുക


ഉത്തര ഉണ്ണി വിവാഹാഘോഷങ്ങൾ മാറ്റിവയ്‌ക്കുന്നു

കോവിഡ്‌–19ന്റെ പശ്ചാത്തലത്തിൽ വിവാഹാഘോഷങ്ങൾ മാറ്റിവയ്‌ക്കുകയാണ് നടിയും നർത്തകി യുമായ ഉത്തര ഉണ്ണി. നിശ്ചയിച്ച മുഹൂർത്തത്തിൽ താലികെട്ട്‌ മാത്രം നടത്തി, ആഘോഷങ്ങൾ മറ്റൊരു അവസരത്തിലേക്ക്‌ മാറ്റാനാണ്‌ തീരുമാനമെന്ന്‌ ഉത്തര ഉണ്ണി ഇൻസ്‌റ്റഗ്രാം പോസ്‌റ്റിൽ കു...തുട൪ന്ന് വായിക്കുക


പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗിനായി പ്രഭാസ് ജോര്‍ജ്ജിയയിലേക്ക്; ചേസ് സ്വീക്കന്‍സ് പൂര്‍ത്തിയാക്കി

പ്രഭാസ് നായകവേഷത്തിലെത്തുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്നു. ആക്ഷന്‍ ത്രില്ലര്‍ ചിത്രം ജില്ലിന്റെ സംവിധായകന്‍ രാധാകൃഷ്ണ കുമാര്‍ സംവിധാനം ചെയ്യുന്ന പ്രഭാസിന്റെ ഇരു പതാം ചിത്രത്തിന്റെ ചേസ് സീക്വന്‍സ് പൂര്‍ത്തിയാക്കിയതായി അണിയറപ്രവര്‍ത്തക...തുട൪ന്ന് വായിക്കുക


ഗുരുവായൂർ ചലച്ചിത്രോത്സവം 2020 സമാപിച്ചു

ഗുരുവായൂർ : ദർപ്പണ ഫിലിം സൊസൈറ്റിയും നഗരസഭയും സംയുക്തമായി സംഘടിപ്പിച്ച നാലു ദിവസത്തെ ഗുരുവായൂർ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റ് 2020 ഹ്രസ്വചിത്ര മത്സര മേളയോടെ സമാ പിച്ചു. വെറ്ററിനറി ഹാളിൽ സജ്ജമാക്കിയ ഗിരീഷ് കർണ്ണാട് ദൃശ്യ വേദിയിൽ നടന്ന മേളയിൽ വിഖ്യാതമായ ആറ്...തുട൪ന്ന് വായിക്കുക


യു.എ.ഇ വ്യവസായി സോഹൻ റോയ് നിർമ്മിക്കുന്ന പുതിയ ചിത്രത്തിന്റെ പേര് പ്രകാശനം ചെയ്തു

ഒരു ഇടവേളയ്ക്ക് ശേഷം ഹോളിവുഡ് സംവിധായകൻ സോഹൻ റോയ് ഏരീസ് ടെലികാസ്റ്ററിങ്ങ് പ്രൈവറ്റ് ലിമിറ്റഡിൻ്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രമാണ് മ്... ചലചിത്ര മേഖലയിൽ ഗിന്നസ് റെക്കോർഡുകൾ ഉൾപെടെ നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുള്ള വിജീഷ് മണിയാണ് ഈ ചിത്ര ത്തിന്റെ സംവിധ...തുട൪ന്ന് വായിക്കുക


അസുരഗുരു എന്ന ചിത്രം മാര്‍ച്ച്‌ 13ന് പ്രദര്‍ശനത്തിന് എത്തും

വിക്രം പ്രഭു നായകനാകുന്ന അസുരഗുരു എന്ന ചിത്രം മാര്‍ച്ച്‌ 13ന് പ്രദര്‍ശനത്തിന് എത്തും. മഹിമ നമ്പ്യാരാണ് ചിത്രത്തിലെ നായിക. ജെ.എസ്.ബി. സതീഷ് നിര്‍മ്മിക്കുന്ന ചിത്രം രാജ്‌ദീപ് സംവി ധാനം ചെയുന്നു. സംഗീതം ഗണേഷ് രാഘവേന്ദ്ര.യോഗി ബാബു, മനോബാല, സുബ്ബരാജ് എന്ന...തുട൪ന്ന് വായിക്കുക

Copyright 2018 Pothujanam Publications. All rights reserved.