Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ജനുവരി 27 ന് തിരു. നഗരസഭാ പരിധിയില്‍ പ്രാദേശിക അവധി കെ.രൂപേഷ് കുമാറിന് ലോക ട്രാവൽ മാർട്ട് ഔട്ട് സ്റ്റാന്റിംഗ് അച്ചീവ്മെന്റ് പുരസ്കാരം കുര്യന്‍സ് ഒപ്റ്റിക്കല്‍സിന്റെ പുതിയ ലോഗോ പ്രകാശനം ചെയ്തു 97 ശതമാനം കുട്ടികള്‍ക്കും തുള്ളിമരുന്ന് നല്‍കി സൈമര്‍ രജതജൂബിലി ആഘോഷം ഞായറാഴ്ച:ആറ് വനിതകളെ വുമണ്‍ ഓഫ് സബ്‌സ്റ്റന്‍സ് അവാര്‍ഡ് നല്‍കി ആദരിക്കും

അറിയിപ്പുകള്‍

കൂടുതല്‍ 

ഫാസ്റ്റ്ട്രാക്ക് പെര്‍ഫ്യൂമുകള്‍ വിപണിയില്‍: നടി അനന്യ പാണ്ഡെ ബ്രാന്‍ഡ് അംബാസിഡര്‍

10/12/2019

(ഫോട്ടോ ക്യാപ്ക്ഷന്‍: മുംബൈയില്‍ നടന്ന ചടങ്ങില്‍ യുവതാരം അനന്യ പാണ്ഡെ, ടൈറ്റന്‍ കമ്പനി ലിമിറ്റഡ് ഫ്രാഗ്രന്‍ഡ് ആന്‍ഡ് ആക്സസറീസ് വിഭാഗം ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍മനീഷ് ഗുപ്ത എന്നിവര്‍ ചേര്‍ന്ന് ഫാസ്റ്റ്ട്രാക്ക് പെര്‍ഫ്യൂമുകള്‍ പുറത്തിറക്കുന്നു)

കൊച്ചി: ടൈറ്റന്‍ കമ്പനിയില്‍ നിന്നുള്ള പ്രമുഖ യൂത്ത് ഫാഷന്‍ ബ്രാന്‍ഡായ ഫാസ്റ്റ്ട്രാക്ക് സുഗ ന്ധങ്ങളുടെ രംഗത്തേയ്ക്ക് ഫാസ്റ്റ്ട്രാക്ക് പെര്‍ഫ്യൂമുകളുമായി എത്തുന്നു. മുംബൈയില്‍ നടന്ന ചടങ്ങില്‍ യുവതാരം അനന്യ പാണ്ഡെ, ടൈറ്റന്‍ കമ്പനി ലിമിറ്റഡ് ഫ്രാഗ്രന്‍ഡ് ആന്‍ഡ് ആക്സസ റീസ് വിഭാഗം ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ മനീഷ് ഗുപ്ത എന്നിവര്‍ ചേര്‍ന്ന് ഫാസ്റ്റ്ട്രാക്ക് പെര്‍ ഫ്യൂമുകള്‍ പുറത്തിറക്കി. ചടങ്ങില്‍ അനന്യയെ ഫാസ്റ്റ്ട്രാക്കിന്‍റെ ബ്രാന്‍ഡ് അംബാസിഡറായി പ്രഖ്യാപിച്ചു.

യുവാക്കളുടെ ഫാഷനുമായി ഒത്തുപോകുന്നതാണ് ഫാസ്റ്റ്ട്രാക്ക് ബ്രാന്‍ഡ്. യുവാക്കള്‍ക്കായി ഒട്ടേറെ ഫാഷന്‍ ആക്സസറികള്‍ ബ്രാന്‍ഡ് പുറത്തിറക്കിയിട്ടുണ്ട്. സുഗന്ധവുമായി ബന്ധപ്പെട്ട ഭാവനകള്‍ക്ക് പുതുരൂപം നല്കാനായി രൂപപ്പെടുത്തിയതാണ് ഫാസ്റ്റ്ട്രാക്ക് പെര്‍ഫ്യൂമുകള്‍. ട്രാന്‍സ്, ബീറ്റ് ആന്‍ഡ് പള്‍സ് എന്നിങ്ങനെ യുവാക്കള്‍ക്കും യുവതികള്‍ക്കുമായും സോളോ എന്ന പേരില്‍ സിഗ്നേച്ചര്‍ യുണിസെക്സ് പെര്‍ഫ്യൂമും ഉള്‍പ്പെടെ ഏഴ് വ്യത്യസ്ത പെര്‍ഫ്യൂമുകളാണ് ഫാസ്റ്റ്ട്രാക്ക് പുറത്തിറക്കിയിരിക്കുന്നത്.

ഓരോ മൂഡിനും അവസരത്തിനും അനുയോജ്യമാകുന്ന രീതിയില്‍ ലോകത്തിലെതന്നെ ഏറ്റവും മികച്ച പെര്‍ഫ്യൂമേഴ്സ് രൂപപ്പെടുത്തിയതാണ് ഫാസ്റ്റ്ട്രാക്ക് പെര്‍ഫ്യൂമുകള്‍. വര്‍ണശബളവും രസം പകരുന്നതും എടുപ്പുള്ളതുമാണ് ഫാസ്റ്റ്ട്രാക്ക് പെര്‍ഫ്യൂമുകള്‍.

മികച്ച സുഗന്ധം പ്രസരിപ്പിക്കുകയെന്നത് ഭംഗിയായി അണിഞ്ഞൊരുങ്ങുന്നതില്‍ ഏറെ പ്രധാന പ്പെട്ട കാര്യമാണെന്ന് ടൈറ്റന്‍ കമ്പനി ലിമിറ്റഡ് ഫ്രാഗ്രന്‍സ് ആന്‍ഡ് ആക്സസറീസ് വിഭാഗം ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ മനീഷ് ഗുപ്ത പറഞ്ഞു. അതുകൊണ്ടാണ് ഫാസ്റ്റ്ട്രാക്ക് പെര്‍ഫ്യൂമുകള്‍ മികച്ച ഗുണമേന്മയില്‍ അവതരിപ്പിക്കുന്നത്. രാജ്യത്ത് പുതിയ പ്രവണതകള്‍ അവതരിപ്പിക്കുന്ന പെര്‍ഫ്യൂം ബ്രാന്‍ഡ് ആയിരിക്കും ഫാസ്റ്റ്ട്രാക്ക് എന്ന് അദ്ദേഹം പറഞ്ഞു.

ഏറ്റവും സ്റ്റൈലിഷ് ബ്രാന്‍ഡുകളില്‍ ഒന്നായ ടൈറ്റന്‍ കമ്പനിയുടെ മുഖമാകുന്നതില്‍ സന്തോഷ മുണ്ടെന്ന് യുവതാരം അനന്യ പാണ്ഡെ പറഞ്ഞു. അതിശയിപ്പിക്കുന്നതും മികച്ച തനിമയുള്ളതു മാണ് ഫാസ്ട്രാക്ക് പെര്‍ഫ്യൂമുകള്‍. നിങ്ങളുടെ വ്യക്തിത്വത്തിനു ചേര്‍ന്നതും നിങ്ങളെ വേര്‍ തിരി ച്ചു നിര്‍ത്തുന്നതുമാണ് ഫാസ്റ്റ്ട്രാക്കിന്‍റെ വൈവിധ്യമാര്‍ന്ന പെര്‍ഫ്യൂമുകള്‍ എന്ന് അനന്യപറഞ്ഞു.

ട്രാന്‍സ്, ബീറ്റ് ആന്‍ഡ് പള്‍സ് എന്നിവയ്ക്ക് 100 മില്ലിലിറ്ററിന് 845 രൂപയും സോളോയ്ക്ക് 995 രൂപയുമാണ് വില. ഫാസ്റ്റ്ട്രാക്ക് സ്റ്റോറുകളിലും ഫാസ്റ്റ്ട്രാക്ക്ഡോട്ട്ഇന്‍ എന്ന വെബ്സൈറ്റിലും പ്രമുഖ ഡിപ്പാര്‍ട്ട്മെന്‍റ് സ്റ്റോറുകളിലും ബ്യൂട്ടി, കോസ്മെറ്റിക് സ്റ്റോറുകളിലും ഫാസ്റ്റ്ട്രാക്ക് പെര്‍ഫ്യൂമുകള്‍ ലഭിക്കും.






നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



ആരോഗ്യ ജാഗ്രത 2020 ന്റെ സംസ്ഥാനതല ഉദ്ഘാടനം ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയ ത്തില്‍

തിരു: പൊതപുജനാരോഗ്യ രംഗത്ത് വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് ഈ സര്‍ക്കാരിനുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആരോഗ്യ രംഗത്ത് ഒരു കുറവും വരാതിരിക്കാനാണ് നോക്കു ന്നത്. പകര്‍ച്ചവ്യാധി പ്രതിരോധം ഉറപ്പ് വരുത്താനാണ് ആരോഗ്യ ജാഗ്രത സര്‍ക്കാര്‍ ആവിഷ്‌ക്ക ര...തുട൪ന്ന് വായിക്കുക


കെ.രൂപേഷ് കുമാറിന് ലോക ട്രാവൽ മാർട്ട് ഔട്ട് സ്റ്റാന്റിംഗ് അച്ചീവ്മെന്റ് പുരസ്കാരം

തിരു; ഉത്തരവാദിത്ത ടൂറിസം മിഷൻ സംസ്ഥാന മിഷൻ കോ ഓർഡിനേറ്റർ കെ.രൂപേഷ് കുമാറിന് ലോക ടൂറിസം രംഗത്തെ ഏറ്റവും മികച്ച അവാർഡുകളിലൊന്നായ വേൾഡ് ട്രാവൽ മാർട്ട് റെസ്പോൾസിബിൾ ടൂറിസം ഔട്ട് സ്റ്റാന്റിംഗ് അച്ചീവ്മെന്റ് ജൂറി അവാർഡ് 2020 ലഭിച്ചു. 2008 മുതൽ ഉത്തരവാ...തുട൪ന്ന് വായിക്കുക


കുര്യന്‍സ് ഒപ്റ്റിക്കല്‍സിന്റെ പുതിയ ലോഗോ പ്രകാശനം ചെയ്തു

(ഫോട്ടോ ക്യാപ്ഷന്‍- കുര്യന്‍സ് ഒപ്റ്റിക്കല്‍സിന്റെ പുതിയ ലോഗോ ഹൈബി ഈഡന്‍ എംപി കമ്പനി സിഇഒ സണ്ണി പോളിന് നല്‍കി പ്രകാശനം ചെയ്യുന്നു. ഡയറക്ടര്‍മാരായ ജോണി പോള്‍, ജോജി പോള്‍, ജിമ്മി പോള്‍, കോണ്‍ഗ്രസ് നേതാവ് ലിനോ ജേക്കബ്, ഡയറക്ടര്‍ ജോജു ജോണി എന്നിവര്‍ സമീപ...തുട൪ന്ന് വായിക്കുക


97 ശതമാനം കുട്ടികള്‍ക്കും തുള്ളിമരുന്ന് നല്‍കി; മലപ്പുറത്ത് 91 ശതമാനം

തിരു: പോളിയോ എന്ന മാരക പകര്‍ച്ചവ്യാധിക്കെതിരെ സംസ്ഥാന ആരോഗ്യ വകുപ്പ് നടത്തിയ പള്‍സ് പോളിയോ പ്രതിരോധ തുള്ളിമരുന്ന് വിതരണത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറിയിച്ചു. നാല് ദിവസങ്ങളിലായി നടന്ന പോളിയോ തുള്ള...തുട൪ന്ന് വായിക്കുക


മികവിന്റെ കേന്ദ്രങ്ങള്‍ 41 സ്കൂളുകളുടെ നിര്‍മാണം പൂര്‍ത്തിയായി

(ചിത്രം: കാസര്‍ഗോ‍ഡ് ജില്ലയിലെ പണി പൂര്‍ത്തിയായ ജി.എച്ച്.എസ്.എസ് കക്കാട്ടിന്റെ ചിത്രം) തിരു: പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) നടപ്പാക്കിക്കൊണ്ടിരിക്കുന്ന അടിസ്ഥാനസൗകര്...തുട൪ന്ന് വായിക്കുക


സൈമര്‍ രജതജൂബിലി ആഘോഷം ഞായറാഴ്ച (ജനു. 26); ഡോ. എം. ലീലാവതി അടക്കം ആറ് വനിതകളെ വുമണ്‍ ഓഫ് സബ്‌സ്റ്റന്‍സ് അവാര്‍ഡ് നല്‍കി ആദരിക്കും

കൊച്ചി: കേരളത്തിലെ പ്രമുഖ ഫെര്‍ട്ടിലിറ്റി സെന്ററായ സൈമര്‍ (സെന്റര്‍ ഫോര്‍ ഇന്‍ഫെര്‍ട്ടി ലിറ്റി മാനേജ്‌മെന്റ് ആന്‍ഡ് അസിസ്റ്റഡ് റീപ്രൊഡക്ഷന്‍)-ന്റെ രജതജൂബിലി ആഘോഷം ഞായറാഴ്ച (ജനു. 26) വൈകിട്ട് 5-ന് കൊച്ചി മാരിയറ്റ് ഹോട്ടലില്‍ നടക്കും. മെട്രോമാന്‍ പത്...തുട൪ന്ന് വായിക്കുക


നേരറിവ് 2020: മെഗാ നാച്യുറോപ്പതി ക്യാമ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചർ ഉത്‌ഘാടനം ചെയ്തു

തിരു : മഹാത്മാ ഗാന്ധിജിയുടെ 150ആം ജന്മവാർഷികം പ്രമാണിച്ചു ആർദ്ര ജനകീയ ക്യാമ്പി ന്റെ ഭാഗമായി നാഷണൽ ആയുഷ് മിഷൻ കേരളയും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നാച്യുറോ പ്പതിയും, ഇന്ത്യൻ നാച്യുറോപ്പതിയും ആൻഡ് യോഗ ഗ്രാജവറ്റ് മെഡിക്കൽ അസോസിയേഷനും സംയുക്‌തമായി സംഘടി...തുട൪ന്ന് വായിക്കുക


സെപ്റ്റേജ് സംവിധാനം സ്ഥാപിക്കാൻ സ്ഥലം ലഭ്യമാക്കുന്ന പഞ്ചായത്തുകൾക്ക് അഞ്ച് കോടി രൂപ അനുവദിക്കുമെന്ന് ധനമന്ത്രി

തിരു: സെപ്റ്റേജ് സംവിധാനം സ്ഥാപിക്കാൻ സ്ഥലം ലഭ്യമാക്കുന്ന പഞ്ചായത്തുകൾക്ക് അഞ്ച് കോടി രൂപ അനുവദിക്കുമെന്ന് ധനമന്ത്രി ഡോ.ടി.എം തോമസ് ഐസക് പറഞ്ഞു. ഹരിത കേരള മിഷൻ സംഘടിപ്പിച്ച ശുചിത്വ സംഗമത്തിന്റെ സമാപന സമ്മേളനത്തിൽ വിഷയാവതരണം നടത്തു കയായിരുന്നു അദ്ദേഹം...തുട൪ന്ന് വായിക്കുക


ലൈഫ് പദ്ധതിക്ക് ഒരേക്കർ ഭൂമി നൽകി കടയ്ക്കൽ സ്വദേശി അബ്ദുള്ള

തിരു: എല്ലാവർക്കും പാർപ്പിടം എന്ന ലക്ഷ്യവുമായുള്ള സർക്കാരിന്‍റെ പദ്ധതി ലൈഫിന് കൈത്താ ങ്ങായി കൊല്ലം കടയ്ക്കൽ സ്വദേശി അബ്ദുള്ള. ലൈഫിന്റെ മൂന്നാം ഘട്ടമായി കടയ്ക്കൽ ഗ്രാമ പഞ്ചായത്തിലെ ഭൂമിയും വീടും ഇല്ലാത്ത വ്യക്തികൾക്ക് ഭവനസമുച്ചയം നിർമ്മിക്കുന്നതിന് കോ...തുട൪ന്ന് വായിക്കുക


ഇ-നിയമസഭയിലൂടെ നിയമസഭാനടപടികൾ സമ്പൂർണമായി കമ്പ്യൂട്ടർവത്കരണത്തിലേക്ക്

തിരു: ഇ-നിയമസഭയിലൂടെ നിയമസഭാനടപടികൾ സമ്പൂർണമായി കമ്പ്യൂട്ടർ വത്കരണത്തിലേക്ക് എം.എൽ.എമാർക്ക് പദ്ധതി പരിചയപ്പെടുത്തി കടലാസ്‌ രഹിത നിയമസഭ എന്ന ലക്ഷ്യവുമായി നിയമസഭാ നടപടിക്രമങ്ങൾ സമ്പൂർ ണമായി നടപ്പാക്കുന്ന ഇ-നിയമസഭ പദ്ധതിയുടെ ആദ്യഘട്ട പ്രവർത്തനം നിയമസഭാ...തുട൪ന്ന് വായിക്കുക


വീട്ടമ്മയുടെ പേരില്‍ വായ്പയെടുത്ത് പണം തട്ടിയെടുത്തതായി വനിത കമ്മീഷനു പരാതി

അമരമ്പലം: എ.ആര്‍ നഗര്‍ കോ-ഓപ്പറേറ്റിവ് ബാങ്കിലെ ജീവനക്കാരന്‍ വീട്ടമ്മയുടെ പേരിലുള്ള ആധാരം പണയപ്പെടുത്തി 45 ലക്ഷം രൂപ തട്ടിയെടുത്തതായി വനിത കമ്മീഷന് മുന്നില്‍ പരാതി ലഭിച്ചു. പല തവണകളായി രേഖകള്‍ ഒപ്പിട്ടുവാങ്ങി തന്നെ വഞ്ചിക്കുകയായിരുന്നുവെന്നാണ് പരാതി...തുട൪ന്ന് വായിക്കുക


ഷാഹിദ കമാലിനോട് അപമര്യാദയായി പെരുമാറിയ സംഭവം: ഓട്ടോ ഡ്രൈവര്‍ മാപ്പപേക്ഷ നല്‍കി

അങ്ങാടിപ്പുറം : വനിതാകമ്മീഷന്‍ അംഗത്തോട് അപമര്യാദയായി പെരുമാറിയ ഓട്ടോ ഡ്രൈവര്‍ വനിത കമ്മീഷന്‍ സിറ്റിങില്‍ ഹാജരായി മാപ്പപേക്ഷ നല്‍കി.ജനുവരി 22 ജില്ലാ പഞ്ചായത്ത് ഹാളില്‍ ഷാഹിദ കമാല്‍ അടക്കമുള്ള കമ്മീഷന്‍ അംഗങ്ങള്‍ നടത്തിയ സിറ്റിങിലാണ് ഓട്ടോഡ്രൈവര്‍ മാപ...തുട൪ന്ന് വായിക്കുക


സിവില്‍ സപ്ലൈസ് വകുപ്പ് പെരിന്തല്‍മണ്ണയില്‍ നാല് കടകള്‍ക്ക് നോട്ടീസ് നല്‍കി: ഏഴ് സ്ഥാപനങ്ങ ളില്‍ ക്രമക്കേടുകള്‍ കണ്‍െത്തി

പെരിന്തല്‍മണ്ണ : സിവില്‍ സപ്ലൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ ഭക്ഷ്യസുരക്ഷ, ലീഗല്‍മെട്രോളജി, റവന്യൂ വകുപ്പുകള്‍ സംയുക്തമായി ജില്ലയിലെ വിവിധ കടകളിലെ ക്രമക്കേടുകള്‍ കണ്‍െത്തുന്നതി നായി നടത്തുന്ന പരിശോധനകള്‍ തുടരുന്നു. പെരിന്തല്‍മണ്ണയില്‍ പലചരക്ക്, പച്ചക...തുട൪ന്ന് വായിക്കുക


യു എസ് ടി ഗ്ലോബല്‍ തെക്ക് കിഴക്കന്‍ ഏഷ്യയിലെ ആദ്യ ഇന്‍ഫിനിറ്റി ലാബും, ഡെലിവറി സെന്ററും മലേഷ്യയിലെ പെനാങ്ങില്‍ ആരംഭിച്ചു

തിരു: മുന്‍നിര ഡിജിറ്റല്‍ ട്രാന്‍സ്ഫോര്‍മേഷന്‍ സോല്യുഷന്‍സ് കമ്പനിയായ യു എസ് ടി ഗ്ലോബല്‍ തെക്ക് കിഴക്കന്‍ ഏഷ്യയിലെ അവരുടെ ആദ്യത്തെ ഇന്‍ഫിനിറ്റി ലാബും, മൂന്നാമത്തെ ഡെലി വറി സെന്ററും മലേഷ്യയിലെ പെനാങ്ങിൽ ആരംഭിച്ചു. മിനി സര്‍ക്യൂട്ടില്‍ ആരംഭിച്ച പുതിയ ഓ...തുട൪ന്ന് വായിക്കുക


ഐഎച്ച്സിഎല്‍ തിരുവനന്തപുരത്ത് വിവാന്ത ഹോട്ടലിനായി കരാര്‍ ഒപ്പുവച്ചു

(ഫോട്ടോ ക്യാപ്ക്ഷന്‍:ഇന്ത്യന്‍ ഹോട്ടല്‍സ് കമ്പനി ലിമിറ്റഡിന്‍റെ വിവാന്ത ഹോട്ടല്‍ തിരുവനന്ത പുരത്ത് ആരംഭിക്കുന്നതിനായുള്ള കരാര്‍ മുരളിയ ഹോട്ടല്‍സ് ആന്‍ഡ് റിസോര്‍ട്സ് പ്രൈവറ്റ് ലിമി റ്റഡ് ചെയര്‍മാനും എംഡിയുമായ കെ. മുരളീധരനും ഇന്ത്യന്‍ ഹോട്ടല്‍സ് കമ്പനി...തുട൪ന്ന് വായിക്കുക









Copyright 2018 Pothujanam Publications. All rights reserved.