Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
അറിയിപ്പ് : റിപ്പബ്ലിക്ക് ദിനം പ്രമാണിച്ചു 26.01.2020 പൊതുജനം.കോമിന് അവധിയാണ് : ചീഫ് എഡിറ്റർ ഉത്തരവാദിത്വ ടൂറിസം രംഗത്ത് കേരളം ലോകത്തിന് മാതൃകയെന്ന് ഡോ.ഹാരോള്‍ഡ് ഗുഡ്വിന്‍ വിശപ്പുരഹിത കേരളം പദ്ധതി ഇനി തൃശ്ശൂരിലും മിശ്ര വിവാഹ ദമ്പതിമാര്‍ക്ക് സെയ്ഫ് ഹോമുകള്‍ ആരംഭിക്കും ഗാർഹിക പീഡന പരാതികൾ വർധിക്കുകയാണെന്ന് വനിതാ കമ്മീഷൻ

അറിയിപ്പുകള്‍

കൂടുതല്‍ 

പഴയ പിസികള്‍ എസ്എംബികള്‍ക്ക് 96 മണിക്കൂറിന്റെയെങ്കിലും ഉല്‍പ്പാദന നഷ്ടമുണ്ടാക്കുമെന്ന് മൈക്രോസോഫ്റ്റ് പഠനം

9/12/2019

(പഴയ പിസികളും ഓപറേറ്റിങ് സിസ്റ്റവും ദക്ഷിണേന്ത്യയിലെ എസ്എംബികള്‍ക്ക് സുരക്ഷാ പിഴവുകളുണ്ടാക്കുന്നു: പ്രവര്‍ത്തന ചെലവ് കുറയ്ക്കാന്‍ എസ്എംബികള്‍ വിന്‍ഡോസ് 10ലേക്ക് മാറണം)

തിരു: നാലു വര്‍ഷത്തിലധികം പഴക്കമുള്ള പിസികളും ഓപറേറ്റിങ് സിസ്റ്റവും ഉപയോഗിക്കുന്ന ദക്ഷിണേന്ത്യയിലെ ചെറുകിട-ഇടത്തരം ബിസിനസുകളുടെ (എസ്എംബി)ഉല്‍പ്പാദനക്ഷമതയില്‍ ഗണ്യമായ കുറവുണ്ടാകുമെന്ന് മൈക്രോസോഫ്റ്റ് പഠനത്തില്‍ കണ്ടെത്തി. പുതിയ പിസികളു മായി താരതമ്യം ചെയ്യുമ്പോള്‍ കാര്യക്ഷമത മാത്രമല്ല, പഴയ പിസികള്‍ സ്ഥാപനത്തിന് സുരക്ഷാ വെല്ലുവിളികളും ഐടി ഭീഷണികളും ഉയര്‍ത്തുന്നു. ഡാറ്റ വീണ്ടെടുക്കുന്നതും ബിസിനസ് സമൂ ഹത്തെ നിലനിര്‍ത്തുന്നതുമാണ് ദക്ഷിണേന്ത്യയിലെ എസ്എംബികളുടെ പ്രധാന വെല്ലുവിളികള്‍. സര്‍വേ നടത്തിയ ദക്ഷിണേന്ത്യയിലെ 25 ശതമാനം എസ്എംബികളും കഴിഞ്ഞ വര്‍ഷംസുരക്ഷാ പ്രശ്‌നം നേരിട്ടതായി പറഞ്ഞു.

ദക്ഷിണേന്ത്യയിലെ 40 ശതമാനം എസ്എംബികളും കാലാവധി കഴിഞ്ഞ പിസികളും പകുതിയി ലധികം (62ശതമാനം)സ്ഥാപനങ്ങള്‍ വിന്‍ഡോസിന്റെ പഴയ പതിപ്പുകളുമാണ് ഉപയോഗിക്കുന്നത്. ഗ്ലോബല്‍ എസ്എംബി ഐടി മാര്‍ക്കറ്റ് റീസര്‍ച്ച്, അനലിസ്റ്റ് ഓര്‍ഗനൈസേഷന്‍ ടെക്‌ഐസില്‍ എന്നിവയുമായി സഹകരിച്ച് കണ്ടെത്തിയ വിവരങ്ങള്‍ മൈക്രോസോഫ്റ്റ് പഠനത്തില്‍ വെളിപ്പെ ടുത്തിയിട്ടുണ്ട്. ഏഷ്യാ പസിഫിക്കിലുടനീളമുള്ള 2000 എസ്എംബികളിലായിരുന്നു പഠനം. ദക്ഷിണ മേഖലയില്‍ ആധുനിക തന്ത്രങ്ങള്‍ സ്വീകരിച്ച എസ്എംബികള്‍ക്ക് ബിസിനസിലും തൊഴിലിലും ബഹുമുഖ നേട്ടങ്ങളുണ്ടായിട്ടുണ്ട്. ഉയര്‍ന്ന ഉല്‍പ്പാദനക്ഷമതയും മികച്ച സുരക്ഷ യും ലഭിച്ചു. പ്രവര്‍ത്തന ചെലവ് കുറയ്ക്കാനും സാധിച്ചു. * പുതിയ പിസികള്‍ സ്വീകരിച്ച 89 ശതമാനം എസ്എംബികളുടെയും ഐടി കാര്യക്ഷമത മെച്ചപ്പെട്ടു.

പുതിയ പിസികള്‍ നടപ്പിലാക്കിയ 75 ശതമാനം എസ്എംബികളുടെയും പ്രവര്‍ത്തന അനുഭവത്തില്‍ മികവുണ്ടായി. ക്ലൗഡും മൊബിലിറ്റി സൊല്യൂഷനുകളും കാര്യക്ഷമമായി ഉപയോഗിക്കാനായി.

ആധുനിക പിസികള്‍ ഉപയോഗിച്ച ദക്ഷിണേന്ത്യയിലെ 84 ശതമാനം എസ്എംബികളുടെയും മൊത്തത്തിലുള്ള പരിപാലന ചെലവ് കുറഞ്ഞു.

പുതിയ പിസികള്‍ സുരക്ഷ മെച്ചപ്പെടുത്താനും ഡാറ്റ സംരക്ഷിക്കാനും സഹായിച്ചെന്ന് പൂനെയിലെ 84 ശതമാനം എസ്എംബികളും സമ്മതിച്ചു. 81 ശതമാനത്തിനും ജീവനക്കാരുടെ ഉല്‍പ്പാദനക്ഷമത മെച്ചപ്പെടുത്താനായി.

ബിസിനസുകള്‍ വലുതായാലും ചെറുതായാലും സാങ്കേതിക വിദ്യ ഒരുപാട് നേട്ടങ്ങള്‍ കൊണ്ടു വരുന്നുവെന്നും ഐടി നിക്ഷേപങ്ങളുടെ മൂല്യം എസ്എംബികള്‍ തിരിച്ചറിയണമെന്നും അത് നിലവിലെയും ഭാവിയിലെയും വളര്‍ച്ചയ്ക്കും സഹായിക്കുമെന്നും ഇന്ത്യയിലെ 11 കോടിയോളം പേര്‍ക്ക് തൊഴില്‍ ദാതാവാണ് എസ്എംബികളെന്നും ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയില്‍ ഇവ നിര്‍ണായക സംഭാവന ചെയ്യുന്നുണ്ടെന്നും എസ്എംബികളുടെ ആഗ്രഹങ്ങള്‍ സഫലമാക്കുന്നതി നും ഏറെ മല്‍സരമുള്ള വിപണിയില്‍ വിജയം കൈവരിക്കാനും സഹായിക്കുന്നതിന് മൈക്രോ സോഫ്റ്റ് എന്നും കൂടെയുണ്ടാകുമെന്നും മൈക്രോസോഫ്റ്റ് ഇന്ത്യ ഡിവൈസസ് ഗ്രൂപ്പ് ഡയറക്ടര്‍ ഫര്‍ഹാന ഹഖ് പറഞ്ഞു.

നടപ്പാക്കലിന്റെ വിടവ് നികത്തുന്നു

ആപ്ലിക്കേഷനിലെ പൊരുത്തക്കേടും പുതിയ പിസികള്‍ക്ക് വേണ്ട ശേഷികളെ കുറിച്ചുള്ള അറി വില്ലായ്മയുമാണ് പുതിയ സാങ്കേതിക അടിസ്ഥാന സൗകര്യങ്ങള്‍ സ്വീകരിക്കുന്നതില്‍ നിന്നും എസ്എംബികളെ പിന്തിരിപ്പിക്കുന്നതെന്ന് പഠനത്തില്‍ കണ്ടെത്തി. തങ്ങള്‍ക്ക് ഒരു പിസി പുതു ക്കല്‍ പോളിസിയോ അല്ലെങ്കില്‍ അതിനു വേണ്ട നടപടികള്‍ സ്വീകരിക്കുന്ന സംവിധാനമോ ഇല്ലെന്ന് ദക്ഷിണേന്ത്യയില്‍ സര്‍വേയില്‍ പങ്കെടുത്ത നാലില്‍ മൂന്ന് എസ്എംബികളും (75ശത മാനം) സമ്മതിച്ചു.

തന്ത്രപരമായ പിസി പുതുക്കല്‍ നയമില്ലാത്തത് ദീര്‍ഘ കാല പ്രവര്‍ത്തനത്തില്‍ തിരിച്ചടികള്‍ ഉണ്ടാക്കാമെന്നതാണ് സത്യം. ദക്ഷിണേന്ത്യയിലെ എസ്എംബികള്‍ക്ക് പുതിയ പിസികളേക്കാള്‍ നാലു മടങ്ങെങ്കിലും പഴയ പിസികള്‍ റിപ്പയര്‍ ചെയ്യേണ്ടി വരുന്നു. ഇത് ഏറ്റവും കുറഞ്ഞത് 96 മണിക്കൂര്‍ മൂല്യം വരുന്ന ഉല്‍പ്പാദന നഷ്ടമുണ്ടാക്കുന്നു.

ബിസിനസ് ലക്ഷ്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനും സുരക്ഷാ പിഴവുകള്‍ ഇല്ലാതാക്കുന്നതിനും എസ്എം ബികള്‍ പഴയ പിസികള്‍ പുതുക്കുകയും സ്ഥിരമായി ഒഎസ് അപ്പ്‌ഡേറ്റ് ചെയ്യുകയും വേണം. ആപ്പ് പൊരുത്തക്കേടിന് ഏറ്റവും പുതിയ പതിപ്പായ വിന്‍ഡോസ് 10ല്‍ പരിഹാരമുണ്ട്. വിന്‍ഡോസ് 7നുള്ള പിന്തുണ അവസാനിപ്പിക്കുന്നതോടെ എസ്എംബികള്‍ എത്രയും പെട്ടെന്ന് പുതിയ പിസികളിലേക്കും ഓപറേറ്റിങ് സിസ്റ്റത്തിലേക്കും മാറണം. വിന്‍ഡോസ് 7ന് ഇനി സുരക്ഷാ അപ്‌ഡേറ്റുകളോ പിന്തുണയോ സാങ്കേതിക ഉള്ളടക്ക അപ്‌ഡേറ്റുകളോ ലഭിക്കില്ല.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംജയസൂര്യ നായകനായ അന്വേഷണം ജനുവരി 31ന് പ്രദര്‍ശനത്തിനെത്തുo

ജയസൂര്യയെ നായകനാക്കി ലില്ലി ഫെയിം പ്രശോഭ് വിജയന്‍ സംവിധാനം ചെയ്യുന്ന അന്വേഷണം ജനുവരി 31ന് പ്രദര്‍ശനത്തിനെത്തുo.ഇ ഫോര്‍ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ മുകേഷ് ആര്‍. മേത്ത,എ.വി.അനൂപ്,സി.വി.സാരഥി എന്നിവര്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ശ്രുതി രാമചന്ദ്...തുട൪ന്ന് വായിക്കുക


അറിയിപ്പ് : റിപ്പബ്ലിക്ക് ദിനം പ്രമാണിച്ചു 26.01.2020 പൊതുജനം.കോമിന് അവധിയാണ് : ചീഫ് എഡിറ്റർ

അറിയിപ്പ് : റിപ്പബ്ലിക്ക് ദിനം പ്രമാണിച്ചു 26.01.2020 പൊതുജനം.കോമിന് അവധിയാണ് : ചീഫ് എഡിറ്റർ...തുട൪ന്ന് വായിക്കുക


മിശ്ര വിവാഹ ദമ്പതിമാര്‍ക്ക് സെയ്ഫ് ഹോമുകള്‍ ആരംഭിക്കും

ആലപ്പുഴ: സാമൂഹ്യപ്രശ്നങ്ങള്‍ നേരിടുന്ന മിശ്ര വിവാഹ ദമ്പതിമാര്‍ക്ക് സുരക്ഷിതമായി താമസിക്കു ന്നതിന് എല്ലാ ജില്ലകളിലും സെയ്ഫ് ഹോമുകള്‍ ആരംഭിക്കുന്നതിനുള്ള നടപടികള്‍ സാമൂഹ്യനീതി വകുപ്പ് സ്വീകരിക്കുന്നു. ഒരു ഹോമില്‍ പരമാവധി 10 ദമ്പതികള്‍ക്ക് ഒരേ സമയം താമസ...തുട൪ന്ന് വായിക്കുക


തിരുവൻവണ്ടൂർ ഗ്രാമപഞ്ചായത്തിലെ ഭിന്നശേഷിക്കാരുടെ കലോത്സവം ആവേശമായി

ആലപ്പുഴ: പരിമിതിയുടെ ലോകത്തെ ചെറുത്ത് തോൽപ്പിച്ച് അവർ നിറഞ്ഞാടിയപ്പോൾ കണ്ടു നിന്ന വർക്കും പങ്കെടുത്തവർക്കും ഒരുപോലെ ആവേശമായി മഴവില്ല് 2019 ഭിന്നശേഷിക്കാരുടെ കലോത്സവം. തിരുവൻവണ്ടൂർ ഗ്രാപഞ്ചായത്തിൻറെ ആഭിമുഖ്യത്തിൽ നടന്ന കലോത്സവം സജി ചെറിയാൻ എം.എൽ.എ ഉ...തുട൪ന്ന് വായിക്കുക


വിശപ്പുരഹിത കേരളം പദ്ധതി ഇനി തൃശ്ശൂരിലും

തൃശൂർ : വിശപ്പുരഹിത കേരളം പദ്ധതിയുടെ ഭാഗമായി ചുരുങ്ങിയ വരുമാനമുള്ളവർക്ക് 20 രൂപ സബ്‌സിഡി നിരക്കിൽ ജില്ലയിൽ ഉച്ചഭക്ഷണം ലഭ്യമാക്കും. ഇതിനായുളള തുക പൊതുവിതരണ വകുപ്പ് വകയിരുത്തും. ആദ്യ ഘട്ടത്തിൽ കുന്നംകുളത്താണ് പദ്ധതി നടപ്പാക്കുക. കുന്നംകുളം നഗരസഭയിൽ പരി...തുട൪ന്ന് വായിക്കുക


ഉത്തരവാദിത്വ ടൂറിസം രംഗത്ത് കേരളം ലോകത്തിന് മാതൃകയെന്ന് ഡോ.ഹാരോള്‍ഡ് ഗുഡ്വിന്‍

തിരു: ഉത്തരവാദിത്വ ടൂറിസം രംഗത്ത്‌ ലോകത്ത് തന്നെ നേതൃത്വപരമായ സ്ഥാനമാണ് കേരളത്തിനെന്ന് ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ റെസ്‌പോണ്‍ സിബിള്‍ ടൂറിസം സ്ഥാപകനും ഡയറക്റ്ററുമായ ഡോ.ഹാരോള്‍ഡ് ഗുഡ്വിന്‍. സംസ്ഥാന ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രനുമായി ന...തുട൪ന്ന് വായിക്കുക


എമർജൻസി മെഡിസിനിലേയ്ക്ക് വാക്ക് ഇൻ ഇന്റർവ്യൂ

തിരു: മെഡിക്കൽ കോളേജ് ആശുപത്രിയിലെ എമർജൻസി മെഡിസിൻ വിഭാഗത്തിൽ സീനിയർ റസിഡന്റ് തസ്തികയിലേയ്ക്ക് കരാർ അടിസ്ഥാനത്തിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. സീനിയർ റസിഡന്റ് :ഒഴിവുകളുടെ എണ്ണം മൂന്ന്. വിദ്യാഭ്യാസ യോഗ്യത: (1 എംഡി റേഡിയോ ഡയഗ്നോസിസ് (2) ടി സി എം ...തുട൪ന്ന് വായിക്കുക


വിഷ്ണുനാരായണൻ നമ്പൂതിരിക്ക് സംസ്ക്കാരവേദിയുടെ ആദരം

തിരു: അശീതിപിന്നിട്ട അനുഗൃഹീത കവി വിഷ്ണുനാരായണൻ നമ്പൂതിരിക്ക് കേരള സംസ്ക്കാര വേദിയുടെ ആദരം. കവിയുടെ വസതിയിൽ നടന്ന ചടങ്ങിൽ കേരള കോൺഗ്രസ് (എം) ചെയർ മാൻ ജോസ് കെ മാണി എം.പി അദ്ദേഹത്തെ പൊന്നാടയും പ്രശസ്തിപത്രവും നൽകി ആദരിച്ചു. സംസ്ക്കാരവേദി സംസ്ഥാനപ്രസി...തുട൪ന്ന് വായിക്കുക


കഴക്കൂട്ടം മണ്ഡലത്തിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് മോട്ടിവേഷണല്‍ ക്ലാസുമായി കടകംപള്ളി സുരേന്ദ്രന്‍

കഴക്കൂട്ടം : സ്വന്തം മണ്ഡലത്തിലെ എസ്.എസ്.എല്‍.സി വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷാ പേടി മാറ്റാനും പഠനത്തെ ശാസ്ത്രീയമായി കൈകാര്യം ചെയ്യാനും സഹായിക്കുന്ന മോട്ടിവേഷണല്‍ ക്ലാസു മായി എംഎല്‍എ. കഴക്കൂട്ടം നിയോജക മണ്ഡലത്തിലെ എംഎല്‍എ കൂടിയായ മന്ത്രി കടകംപള്ളി സുര...തുട൪ന്ന് വായിക്കുക


പാതയോര ശുചീകരണവും സൗന്ദര്യവല്‍ക്കരണവും ആരംഭിച്ചു

തിരു: ദേശീയ സംസ്ഥാന പാതയോരങ്ങള്‍ ശുചീകരിച്ച് സൗന്ദര്യവല്‍ക്കരിക്കുന്ന പരിപാടി ജില്ലാ കളക്ടര്‍ കെ.ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. വട്ടപ്പാറ അമ്പലനഗര്‍ റോഡിലാണ് ഉദ്ഘാടന ചടങ്ങ് നടന്നത്. ശുചിത്വമിഷനും ഹരിതകേരള മിഷനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സംയുക്തമാ...തുട൪ന്ന് വായിക്കുക


യുവജന കമ്മീഷന്‍ എറണാകുളം ജില്ലാ അദാലത്ത് :12 കേസുകള്‍ തീര്‍പ്പാക്കി

കൊച്ചി:സംസ്ഥാന യുവജന കമ്മീഷന്‍ ജില്ലാ അദാലത്തിൽ 20കേസുകള്‍ പരിഗണിച്ചതില്‍ 12 കേസുകള്‍ തീര്‍പ്പാക്കി. 8 എണ്ണം അടുത്ത സിറ്റിംഗിലേക്ക് മാറ്റി. പുതിയതായി രണ്ടു പരാതികളും ലഭിച്ചു. നിയമനത്തിനായി അധ്യാപകരില്‍ നിന്ന് പത്ത് ലക്ഷത്തിലേറെ രൂപ സെക്യൂരിറ്റി ഡെപോ ...തുട൪ന്ന് വായിക്കുക


ഗാർഹിക പീഡന പരാതികൾ വർധിക്കുകയാണെന്ന് വനിതാ കമ്മീഷൻ ചെയർപേഴ്സൺ എം.സി.ജോസഫൈൻ

കാക്കനാട്: ഗാർഹിക പീഡന പരാതികൾ വർധിക്കുകയാണെന്ന് വനിതാ കമ്മീഷൻ ചെയർ പേഴ്സൺ എം.സി.ജോസഫൈൻ പറഞ്ഞു. ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന വനിതാ കമ്മീഷൻ മെഗാ അദാലത്തിന് ശേഷം സംസാരിക്കുകയായിരുന്നു അവർ. പുരുഷന്മാർ തമ്മിലുള്ള തർക്ക ത്തിൽ സ്ത്രീകളെ കരുവാക്കുന്ന സംഭവ...തുട൪ന്ന് വായിക്കുക


ആവശ്യങ്ങൾ കണക്കിലെടുത്താൽ പോലീസ് സേനയുടെ ആളുകളുടെ എണ്ണം വളരെ കുറവണെന്ന് പൊതുമരാമത്തു വകുപ്പ് മന്ത്രി ജി സുധാകരൻ

ആലപ്പുഴ : രാജ്യത്ത് ജനസംഖ്യ വർദ്ധനവിന് അനുസരിച്ച് ക്രിമിനലുകളുടെ എണ്ണവും വർധിക്കുക യാണ്. ആവശ്യമായ നിയമങ്ങളും പോലീസ് സേവനവും ലഭിക്കുന്നുണ്ടെങ്കിലും ആവശ്യങ്ങൾ കണ ക്കിലെടുത്താൽ പോലീസ് സേനയുടെ ആളുകളുടെ എണ്ണം വളരെ കുറവണെന്ന് പൊതുമരാമത്തു വകുപ്പ് മന്ത്രി ജ...തുട൪ന്ന് വായിക്കുക


കേരളത്തിലെ സമ്മതിദായകരുടെ രാഷ്ട്രീയ അവബോധം ഇന്ത്യയിലെ മറ്റ് സമ്മതിദായകർക്ക് മാതൃകയാണെന്ന് ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ

തിരു: കേരളത്തിലെ സമ്മതിദായകരുടെ രാഷ്ട്രീയ അവബോധം ഇന്ത്യയിലെ മറ്റ് സമ്മതിദായകർ ക്ക് മാതൃകയാണെന്ന് ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. തിരഞ്ഞെടുപ്പിലെ സമ്മതിദായ കരുടെ ശതമാനത്തിലുള്ള വർധനയ്ക്ക് സംസ്ഥാനത്തെ ഉയർന്ന സാക്ഷരതപങ്ക് വഹിച്ചിട്ടുണ്ട്. ജനാ ധിപത്യത...തുട൪ന്ന് വായിക്കുക


ഒരാള്‍ വിവരാവകാശത്തെ ഭയക്കുന്നുവെങ്കില്‍ അവിടെ അഴിമതി യുടെ സാധ്യതയുണ്ടെന്ന് വേണംകരുതേണ്ടതെന്നു മുഖ്യവിവരാവകാശ കമ്മീഷണര്‍

കൊല്ലം : ഒരാള്‍ വിവരാവകാശത്തെ ഭയക്കുന്നുവെങ്കില്‍ അവിടെ അഴിമതി യുടെ സാധ്യതയുണ്ടെന്ന് വേണംകരുതേണ്ടതെന്നു മുഖ്യവിവരാവകാശ കമ്മീ ഷണര്‍ വിന്‍സണ്‍ എം.പോള്‍ പറഞ്ഞു.വിവരാവകാശ ഓഫീസര്‍മാര്‍ക്കായി പബ്ലിക് ലൈബ്രറി ഹാളില്‍ നടത്തിയ സെമിനാറില്‍ സംസാരിക്കുകയായി രുന്...തുട൪ന്ന് വായിക്കുക

Copyright 2018 Pothujanam Publications. All rights reserved.