Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
മൂന്നാര്‍ പെട്ടിമുടി ദുരന്തത്തില്‍ മരണം 43 ആയി 70 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളത് 12,347 പേര്‍; ഇതുവരെ രോഗമുക്തി നേടിയവര്‍ 21,836 ഇന്ന് 34 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 8 പ്രദേശങ്ങളെ ഒഴിവാക്കി ഇന്ന് 1,211 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു പമ്പ ഡാമിന്റെ ആറ് ഷട്ടറുകളും തുറന്നു

അറിയിപ്പുകള്‍

കൂടുതല്‍ 

ലൈഫ് ഭവന പദ്ധതി: ജനുവരിയോടെ രണ്ട് ലക്ഷം വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കും:യു.വി ജോസ്

7/12/2019

കോഴിക്കോട് : സംസ്ഥാന സര്‍ക്കാറിന്റെ പ്രധാന മിഷനുകളിലൊന്നായ ലൈഫ് പദ്ധതിയില്‍ പാവപ്പെട്ടവര്‍ക്കായി 1.51 ലക്ഷം വീടുകളുടെ നിര്‍മ്മാണം ഇതിനകം പൂര്‍ത്തിയായതായും 2020 ജനുവരിയോടെ രണ്ട് ലക്ഷം വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാകുമെന്നും ലൈഫ് മിഷന്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ യു.വി ജോസ് വ്യക്തമാക്കി. സംസ്ഥാന തലത്തില്‍ രണ്ടു ലക്ഷം വീടുകളുടെ പൂര്‍ത്തീകരണ പ്രഖ്യാപനം ജനുവരി 26 ന് റിപ്പബ്ലിക് ദിനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇതിനു മുന്നോടിയായി ലൈഫ് പദ്ധതിയില്‍ വീട് നിര്‍മ്മാണം പൂര്‍ത്തിയായ ഗുണഭോക്താക്ക ളുടെ കുടുംബ സംഗമവും അദാലത്തും ബ്ലോക്ക്- നഗരസഭാ- കോര്‍പറേഷന്‍ തലങ്ങളിലും ജില്ലാ തലത്തിലും നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഡിസംബര്‍ 15 മുതല്‍ ജനുവരി 15 വരെ കാലയളവിലാണ് ബ്ലോക്ക്- ജില്ലാതല സംഗമങ്ങള്‍ നടത്തുക. ലൈഫ് ഗുണഭോക്താക്കള്‍ക്ക് സം സ്ഥാന- കേന്ദ്ര സര്‍ക്കാറുകളുടെ വിവിധ ക്ഷേമപദ്ധതികളും സേവനങ്ങളും നേരിട്ട് ലഭ്യമാക്കു ന്നതിനാണ് കുടുംബ സംഗമത്തോടൊപ്പം 20 ഓളം വകുപ്പുകളുടെ പങ്കാളിത്തം ഉറപ്പു വരുത്തി അദാലത്തുകളും സംഘടിപ്പിക്കുന്നതെന്ന് യു.വി ജോസ് പറഞ്ഞു. കുടുംബ സംഗമങ്ങളുടെ മുന്നൊരുക്കങ്ങളുടെ ഭാഗമായി കോഴിക്കോട് കലക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള ജില്ലാതല ഉദ്യോഗസ്ഥരുടെ മേഖലാതല യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കാലങ്ങളായി നിര്‍മ്മാണം മുടങ്ങി കിടന്നിരുന്ന വീടുകളുടെ പൂര്‍ത്തീകരണമാണ് ലൈഫ് പദ്ധതിയുടെ ആദ്യഘട്ടത്തില്‍ നിര്‍വ്വഹിച്ചത്. ഇവയില്‍ 96 ശതമാനം ഇപ്പോള്‍ പൂര്‍ത്തിയായി. ജനുവരിയോടെ 98 ശതമാനമാകും. ഗുണഭോക്താക്കളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ കാരണമാണ് അവശേഷിക്കുന്ന രണ്ട് ശതമാനം പൂര്‍ത്തിയാക്കാന്‍ തടസ്സമായി നില്‍ക്കുന്നത്. രണ്ടാംഘട്ടത്തില്‍ ആരംഭിച്ച പുതിയ വീടുകളില്‍ 60 ശതമാനത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കി. 80 ശതമാനം ഉടനെ ആകും. ഭവന രഹിതര്‍ക്ക് വീട് മാത്രം വെച്ചു കൊടുക്കുകയല്ല അവര്‍ക്ക് എല്ലാ അര്‍ഥ ത്തിലും ജീവിതം ലഭ്യമാക്കുകയാണ് ലൈഫ് മിഷന്‍ കൊണ്ട് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് സി. ഇ.ഒ പറഞ്ഞു. ഇതിനാണ് വിവിധ വകുപ്പുകളില്‍ നിന്ന് അവര്‍ക്കു ലഭിക്കേണ്ട സേവനങ്ങള്‍ ലഭിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ കുടുംബ സംഗമങ്ങളും അദാലത്തുകളും സംഘടിപ്പിക്കുന്നത്.

സര്‍ക്കാര്‍ സേവനങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ലൈഫ് ഗുണഭോക്താക്കള്‍ക്ക് കൂടി ലഭ്യ മാകുന്നുവെന്ന് ഉറപ്പു വരുത്താന്‍ വിവര- പൊതുജന സമ്പര്‍ക്ക വകുപ്പിനെ കൂടി ലൈഫ് മിഷ ന്റെ പങ്കാളിയാക്കിയിട്ടുണ്ട്. വിവര- പൊതുജന സമ്പര്‍ക്ക വകുപ്പിന്റെ പ്രിസം പദ്ധതി പ്രകാരമുള്ള ബ്ലോക്ക് തല ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റുമാരുടെ സേവനം കൂടി ഈ രംഗത്ത് പ്രയോജനപ്പെടുത്തു മെന്ന് പി.ആര്‍.ഡി ഡയറക്ടര്‍ കൂടിയായ യു.വി ജോസ് പറഞ്ഞു.

സമൂഹത്തില്‍ ഏറ്റവും സഹായം ആവശ്യമുള്ളവരാണ് ലൈഫ് ഗുണഭോക്താക്കളെന്നും അത്തര ക്കാര്‍ക്ക് നേരിട്ട് സഹായമെത്തിക്കാനുള്ള അവസരം ഔദ്യോഗിക പരിവേഷങ്ങള്‍ക്കപ്പുറം താത്പ ര്യത്തോടെ ഏറ്റെടുക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ തയ്യാറാവണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. കുടുംബ സംഗമത്തോടനുബന്ധിച്ച് ബ്ലോക്ക്-നഗരസഭാ- കോര്‍പറേഷന്‍ തലങ്ങളില്‍ നടക്കുന്ന അദാലത്തില്‍ ഐ.ടി, ലീഡ് ബാങ്ക്, സിവില്‍ സപ്ലൈസ്, ശുചിത്വ മിഷന്‍, കുടുംബശ്രീ,തൊഴി ലുറപ്പ് പദ്ധതി, വ്യവസായം, ഫഷറീസ്, ക്ഷീര വികസനം, കൃഷി, പഞ്ചായത്ത്, ഗ്രാമവിക സനം, പട്ടികജാതി- പട്ടിക വര്‍ഗ വികസനം, ആരോഗ്യം, സാമൂഹിക നീതി, വനിതാ ശിശു വികസനം, റവന്യൂ തുടങ്ങിയ വകുപ്പുകളുടെ കൗണ്ടറുകളാണ് സജ്ജീകരിക്കുക. ഓരോ വകു പ്പില്‍ നിന്നുമുള്ള സേവനങ്ങള്‍ നേരിട്ട് ലഭ്യമാകുന്നതിന് സൗകര്യമുണ്ടാകും. ആരോഗ്യ വകുപ്പി ന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ ക്യാമ്പും ഇതോടനുബന്ധിച്ച് നടത്തും.

കോഴിക്കോട് കലക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ ലൈഫ് മിഷന്‍ ഡെപ്യൂട്ടി സി.ഇ.ഒ സാബു കുട്ടന്‍, കോഴിക്കോട് എ.ഡി.എം റോഷ്‌നി നാരായണന്‍, അസിസ്റ്റന്റ് കലക്ടര്‍ മേഘശ്രീ, ലൈഫ് മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍മാരായ ജോര്‍ജ്ജ് ജോസഫ് (കോഴിക്കോട്), സിബി വര്‍ഗീസ് (വയനാട്), അനില്‍ കെ.എന്‍ (കണ്ണൂര്‍), വില്‍സണ്‍ (കാസര്‍ഗോഡ്), നാല് ജില്ലകളില്‍ നിന്നുമുള്ള ബന്ധപ്പെട്ട വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംഇത്തിക്കരയാര്‍, അച്ചന്‍കോവിലാര്‍, പളളിക്കലാര്‍ എന്നിവ കരകവിഞ്ഞൊഴുകുന്നു

കൊല്ലം:ഇത്തിക്കരയാര്‍, അച്ചന്‍കോവിലാര്‍, പളളിക്കലാര്‍ എന്നിവ കര കവിഞ്ഞ് ഒഴുകുകയാണ്. ഇത്തിക്കരയാര്‍ കരകവിഞ്ഞ് പുഴയുടെ തീരത്ത് വീടുക ളില്‍ വെള്ളം കയറി. ജില്ലയിലെ വിവിധ യിടങ്ങളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ ആരംഭിച്ചു. മൂന്നു ദിവസമായി തുടരുന്ന കനത്ത മഴയില...തുട൪ന്ന് വായിക്കുക


മഴ കനത്തതിനെ തുടര്‍ന്ന് പമ്പ ഡാമിന്റെ ആറ് ഷട്ടറുകളും തുറന്നു

പത്തനംതിട്ട: മഴ കനത്തതിനെ തുടര്‍ന്ന് പമ്പ ഡാമിന്റെ ആറ് ഷട്ടറുകളും തുറന്നു. ഡാമിന്റെ ആറു ഷട്ടറുകള്‍ 60 സെന്റീ മീറ്റര്‍ വീതം ഉയര്‍ത്തി സെക്കന്‍ഡില്‍ 82 ഘനമീറ്റര്‍ ജലം പുറത്തേക്ക് ഒഴുക്കു കയാണ്. ചെറിയതോതില്‍ ജലം തുറന്നുവിട്ട് നിലവിലെ ജലനിരപ്പായ 983. 45 ...തുട൪ന്ന് വായിക്കുക


കാലവർഷം: കൂടുതൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു

കാലവർഷം കനത്തതോടെ വിവിധ ജില്ലകളിൽ കൂടുതൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. താഴ്ന്ന പ്രദേശങ്ങളിലുള്ളവരെ ക്യാമ്പുകളിലേക്ക് മാറ്റി. കോട്ടയം മണർകാട് പാലമുറി പാലത്തിന് സമീപം കാറുമായി ഒഴുക്കിൽപെട്ട് കാണാതായ ജസ്റ്റിൻ ജോയിയുടെ (26) മൃതദേഹം ഞായറാഴ്ച ഉച്ചയോടെ...തുട൪ന്ന് വായിക്കുക


കരിപ്പൂര്‍ വിമാന അപകടം: അന്വേഷണ സംഘം രൂപികരിച്ചു

കരിപ്പൂര്‍: കരിപ്പൂരില്‍ എയര്‍ ഇന്ത്യ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി താഴേക്ക് പതിച്ച് 18 പേര്‍ മരിച്ച സംഭവത്തില്‍ അന്വേഷണം നടത്തുന്നതിനായി പൊലീസിന്റെ നേതൃത്വത്തില്‍ സംഘം രൂപികരിച്ചു. മലപ്പുറം അഡീഷനല്‍ എസ്.പി. ജി.സാബു വിന്റെ നേതൃത്വത്തില്‍ 30 അം...തുട൪ന്ന് വായിക്കുക


കരിപ്പൂര്‍ വിമാന അപകടം: 115 പേര്‍ ചികിത്സയില്‍: 14 പേരുടെ നില ഗുരുതരം:57 പേര്‍ വീടുകളിലേക്ക് മടങ്ങി

കരിപ്പൂര്‍: വിമാനത്താവളത്തില്‍ ലാന്‍ഡിങിനിടെ വിമാനം റണ്‍വേയില്‍നിന്ന് തെന്നിമാറിയുണ്ടായ അപകടത്തില്‍ 115 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ തുടരുന്നതായി ജില്ലാകലക്ടര്‍ കെ.ഗോപാലകൃഷ്ണന്‍ അറിയിച്ചു. അതില്‍ 14 പേരുടെ നില ഗുരുതരമായി തുടരുന്നു. കോഴ...തുട൪ന്ന് വായിക്കുക


മൂന്നാര്‍ പെട്ടിമുടി ദുരന്തത്തില്‍ മരണം 43 ആയി

മൂന്നാര്‍: പെട്ടിമുടി ദുരന്തത്തില്‍ മരണം 43 ആയി. ഉരുള്‍പൊട്ടലില്‍ കാണാ തായവര്‍ക്ക് വേണ്ടി മൂന്നാം ദിവസവും രാവിലെ തന്നെ തിരച്ചില്‍ആരംഭിച്ചു. ഇന്ന് നടത്തിയ തിരച്ചിലില്‍ ആറു മാസം പ്രായമായ കുട്ടിയുടേത് ഉള്‍പ്പെടെ 17 മൃതദേഹങ്ങള്‍ കണ്ടെടുത്തു. അരുണ്...തുട൪ന്ന് വായിക്കുക


അടച്ചുപൂട്ടല്‍ ലംഘനം: സംസ്ഥാനത്ത് ഇന്ന് 1655 കേസുകള്‍; 1262 അറസ്റ്റ്; പിടിച്ചെടുത്തത് 162 വാഹനങ്ങള്‍

തിരു: ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1655 പേര്‍ക്കെ തിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1262 പേരാണ്. 162 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 5662 സംഭവങ്ങളാണ്...തുട൪ന്ന് വായിക്കുക


രാജമലയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തി പ്രത്യേക പരിശീലനം ലഭിച്ച പോലീസ് നായ്

(ഫോട്ടോ ക്യാപ്ഷൻ : പോലീസ് നായ ലില്ലി പരിശീലകൻ പി.പ്രഭാതിനൊപ്പം) രാജമല: പ്രകൃതിക്ഷോഭം മൂലം നിരവധിപേര്‍ മരണമടഞ്ഞ മൂന്നാര്‍ രാജമലയില്‍ മണ്ണിനടിയില്‍ നിന്ന് മൃതദേഹങ്ങള്‍ വീണ്ടെടുക്കാന്‍ സഹായിച്ചത് കേരള പോലീസ് സേനയിലെ പ്രത്യേക പരി ശീലനം നേടിയ പോലീസ് നാ...തുട൪ന്ന് വായിക്കുക


ദേശീയബാലതരംഗം ദേശഭഭക്തി സംഗമം മേരാ ഭാരത് മഹാൻ ആരംഭിച്ചു

തിരു: ദേശീയ ബാലതരംഗം എഴുപത്തിനാലാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി സംഘടി പ്പിക്കുന്ന ദേശഭക്തി സംഗമം മേരാ ഭാരത് മഹാൻ ആരംഭിച്ചു. കോവിഡ് കാലത്തെ മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് നടന്ന ഓൺലൈൻ മീറ്റിംങ്ങിൽ ഏഴുദിവസം നീണ്ടു നിൽക്കുന്ന മേരാ ഭാരത് മഹാൻ പരിപാടികള...തുട൪ന്ന് വായിക്കുക


ബേഡഡുക്കയില്‍ കുടുംബശ്രീ യൂണിറ്റുകള്‍ക്ക് രണ്ട് കോടി വായ്പ

കാസര്‍കോട് : സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ ജില്ലാ ഓഫിസിന്റെയും നാഷണല്‍ സഫായി കരംചാരിസ് ഫിനാന്‍സ് ആന്റ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്റെയും സഹകരണ ത്തോടെ ബേഡഡുക്ക പഞ്ചായത്തിലെ കുടുംബശ്രീ യൂണിറ്റുകള്‍ക്ക് രണ്ട് കോടി രൂപയുടെ വായ്പ നല്‍കി. പ...തുട൪ന്ന് വായിക്കുക


കാസര്‍കോട് മലയോരത്ത് വെള്ളപ്പൊക്കം

കാസര്‍കോട് : പെരുമ്പട്ട ടൗണില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് പെരുമ്പട്ട റേഷന്‍ കടയിലെ സാധനങ്ങള്‍ മാറ്റി. തുടര്‍ന്ന് സ്ഥിതിഗതികള്‍ പരിശോധിക്കാന്‍ വെള്ളരിക്കുണ്ട് തഹസില്‍ദാര്‍ പി കുഞ്ഞിക്കണ്ണന്‍ സ്ഥലം സന്ദര്‍ശിച്ചു. കള്ളാര്‍ വില്ലേജില്‍ കൊട്ടോടി ടൗണിലു...തുട൪ന്ന് വായിക്കുക


വെള്ളപ്പൊക്കം: പന്തളത്ത് യോഗം ചേര്‍ന്നു

പന്തളo: വെള്ളപ്പൊക്കമുണ്ടായാല്‍ പന്തളത്ത് അടിയന്തരമായി സ്വീകരിക്കേണ്ട മുന്‍കരുതലും നട പടികളും നിശ്ചയിക്കുന്നതിന് ചിറ്റയം ഗോപകുമാര്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ യോഗംചേര്‍ ന്നു. എല്ലാവാര്‍ഡുകളിലും ക്യാമ്പുകള്‍ തുറക്കുന്നതിന് സ്‌കൂളുകള്‍ ഏറ്റെടുക്കുന്നതി...തുട൪ന്ന് വായിക്കുക


കുറ്റ്യാടി ചുരത്തില്‍ ഗതാഗതം അനുവദിക്കും

കുറ്റ്യാടി : തൊണ്ടര്‍നാട് ക്ലസ്റ്ററില്‍ കോവിഡ് നിയന്ത്രണ വിധേയമായി വരുന്ന പശ്ചാത്തലത്തിലും കാലവര്‍ഷം ശക്തമായ സാഹചര്യത്തിലും കുറ്റ്യാടി ചുരം ഗതാഗതത്തിനു തുറന്നു കൊടുക്കാന്‍ തീരുമാനിച്ചതായി ജില്ലാകലക്ടര്‍ ഡോ.അദീല അബ്ദുള്ള അറിയിച്ചു. എന്നാല്‍ കുറ്റ്യാടി...തുട൪ന്ന് വായിക്കുക


ആലപ്പുഴ കെ എസ് ആർ ടി സി എ.സി. റോഡ് വഴിയുള്ള സർവീസ് ഭാഗികമായി നിർത്തി

ആലപ്പുഴ: കനത്ത മഴയെ തുടർന്ന് ആലപ്പുുഴ-ചങ്ങനാശ്ശേരി റോഡിൻറെ പല ഭാഗങ്ങളിലും വെള്ള ക്കെട്ട് രൂപപ്പെട്ടതിനാല്‍ കെ.എസ് . ആര്‍.ടി.സി ആലപ്പുഴ ഡിപ്പോയിൽ നിന്ന് എ സി റോഡ് വഴി യുള്ള സർവീസുകള്‍ ഭാഗികമായി നിർത്തി. നിലവിൽ മങ്കൊമ്പ് ബ്ലോക്ക് ജംഗ്ഷൻ വരെ ബസ് സർവീസ് ...തുട൪ന്ന് വായിക്കുക


കരിപ്പൂര്‍ വിമാനത്താവള അപകടം സംബന്ധിച്ച് വിശദമായ അന്വേഷണം തുടങ്ങിയതായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍

കരിപ്പൂര്‍ : വിമാനത്താവള അപകടം സംബന്ധിച്ച് വിശദമായ അന്വേഷണം തുടങ്ങിയതായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍. വ്യോമയാന മന്ത്രാലയത്തിന് വേണ്ടി ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ നേതൃത്വത്തിലാണ് അന്വേഷണം. വിമാനത്തിന്റെ പിന്‍ഭാഗം അപ കടത്തില...തുട൪ന്ന് വായിക്കുക

Copyright 2018 Pothujanam Publications. All rights reserved.